ഒരിക്കൽ രാജാവിനെപ്പോലെ, ഇന്ന് ശമ്പളത്തിനു പോലും കാശില്ല; കിതച്ചും കുതിച്ചും 84 ‘ആനവണ്ടി’ വർഷം
കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35–ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം. പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്‍ നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35–ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം. പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്‍ നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35–ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം. പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്‍ നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
കുമ്പ കുലുക്കി, കൊമ്പു കുലുക്കി, ഇരമ്പിയും ഇടയ്ക്കൊന്ന് ഇടഞ്ഞും നിർത്താതെ ഓടിയും കിതയ്ക്കാതെ കുതിച്ചും കെഎൽ 15 എന്ന സീരീസിൽ ആനവണ്ടി നിരത്തിലിറങ്ങിത്തുടങ്ങിയിട്ട് ഇത് 35–ാം വർഷം. ആനവണ്ടിയുടെ അൽപം ഉയർന്ന ശബ്ദത്തിനൊപ്പം ഓർമകളും വഴിയോരക്കാഴ്ചകളും ഇടയ്ക്കൊരു മയക്കവും ചേരുമ്പോൾ ജീവിതം സിനിമാക്കഥ പോലെ തോന്നിച്ചേക്കാം.
പശ്ചാത്തല സംഗീതമില്ല, ആടാനും പാടാനും ആളുകളില്ല, അറുബോറൻ ഏടുകൾ വേഗത്തിലോടിച്ചു കളയാനും കഴിയില്ല, പക്ഷേ, ആനവണ്ടിയുടെ കുഞ്ഞുജനാലകൾ ഓരോരുത്തർക്കും കുഞ്ഞു സ്ക്രീനാണ്. കാഴ്ചകള്‍ നിറയുന്ന ആ കൊച്ചു സ്ക്രീനിൽ, വഴിയൊന്നായിട്ടും ഇടത്തും വലത്തും മുന്നിലും പിന്നിലും നിറയുന്ന തുറന്ന സ്ക്രീനുകളിൽ ഓരോരുത്തരും കാണുന്നതും മെനയുന്നതും ഇതുവരെ പറയാത്ത, ആരും കേൾക്കാത്ത കഥകളുടെ പെരുമഴ. ആ കഥകളിലേക്ക്, ആനവണ്ടിക്കൊപ്പം ഒരു യാത്ര പോയാലോ...
∙ ഓടിക്കയറി, ദുർഘടം പിടിച്ച വഴികളിലൂടെ
ആദ്യ ജീവനക്കാരിലൊരാൾ നല്ല നാരങ്ങകൾ തിരഞ്ഞുപിടിച്ചു ചക്രങ്ങൾക്കു താഴെ വച്ചു. ഇ.ജി.സാൾട്ടർ സായ്പ്പിനുണ്ടോ ഇതു വല്ലതും അറിയുന്നു? ‘ഇതെന്ത്’ എന്ന ഭാവത്തിൽ ദിവാൻ സി.പി.രാമസ്വാമി അയ്യരെ നോക്കിയപ്പോൾ അദ്ദേഹം വിശ്വാസത്തിന്റെയും ശകുനത്തിന്റെയും ബാലപാഠങ്ങൾ നിരത്തി– ‘‘ശുഭകാര്യത്തിനുള്ള തുടക്കമാണ്. വിഘ്നങ്ങളുണ്ടാകരുത്’’. ഐശ്വര്യം ഫലിച്ചതോ ജീവനക്കാർ കഷ്ടപ്പെട്ടതോ, എന്തുതന്നെയായാലും 1938 ഫെബ്രുവരി 20ന് തുടങ്ങിയ ആ യാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പേരുകൾ മാറി മാറി വന്നെന്നു മാത്രം. കെഎസ്ആർടിസി എന്ന പേര് സ്വന്തമാക്കാൻ കോടതിവരെ കയറിയിറങ്ങേണ്ടിവന്നു.
പെൻഷനും ശമ്പളവും മുടങ്ങിയ സർവീസും അധിക ഡ്യൂട്ടിയുമൊക്കെയായി കെഎസ്ആർടിസി എന്നും വാർത്തകളിൽ ഇടംപിടിച്ചു. ഇന്നും അതു തുടരുന്നു. ചിലർ തകർക്കാൻ നോക്കിയപ്പോൾ ചിലർ ഉയർത്താൻ ശ്രമിച്ചു. ചിലർ അവകാശങ്ങളെക്കുറിച്ചു മാത്രം പറഞ്ഞപ്പോൾ മറ്റു ചിലർ കടമകളെക്കൂടി ഓർമിപ്പിച്ചു. അങ്ങനെ, ആനവണ്ടിയുടെ യാത്ര ദുർഘടം പിടിച്ച വഴിയിലൂടെയും സുഗമമായി നടന്നു. ഇടയ്ക്കൊന്നു തളർന്നപ്പോൾ അധിക വരുമാനമെന്ന പദ്ധതി മെനഞ്ഞു. അങ്ങനെ, സാധാരണക്കാരന്റെ വണ്ടി, സാധാരണക്കാരന്റെ വിനോദസഞ്ചാര മേഖലകളിലേക്കു കൂടി പടർന്നുകയറി.
∙ ആദ്യ സാരഥിയായി ‘സായ്പ്’
തിരുവിതാംകൂറിലെ ആദ്യത്തെ പൊതു ബസ് സർവീസിനു തുടക്കംകുറിച്ചത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവായിരുന്നു. ഓടിച്ചതാകട്ടെ ഇ.ജി.സാൾട്ടറെന്ന ബ്രിട്ടിഷുകാരനും. യാത്രക്കാരായിരുന്നെന്നോ, സാക്ഷാൽ മഹാരാജാവും അമ്മത്തമ്പുരാട്ടിയും ഇളയരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ബന്ധു ഗോദവർമരാജയും ദിവാനും രാജപ്രമുഖരും.
ആ ബസിനെ പിന്തുടർന്ന് മറ്റ് 33 ബസുകൾ കൂടി തിരുവനന്തപുരം തമ്പാനൂരിൽനിന്നു കവടിയാർ സ്ക്വയറിലേക്കു യാത്ര ചെയ്തു. ആദ്യ ബസ് യാത്ര! പാതയിലുടനീളം നാട്ടുപ്രമാണിമാർ കുരുത്തോലകൾ കെട്ടി അലങ്കരിച്ചു. കസവു നേരിയതും മോടി കൂട്ടി. കൈവീശിക്കാണിച്ച നാട്ടുകാരെ രാജാവ് പ്രത്യഭിവാദ്യം ചെയ്തു. അങ്ങനെ കേരള സംസ്ഥാനം പിറവി കൊള്ളുന്നതിനുമുൻപേ, തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ കീഴിൽ പൊതുജനത്തിനായി ബസ് സർവീസ് ആരംഭിച്ചു.
∙ ബസ് കൊണ്ടുവന്നു, ലണ്ടനിൽ പോയി
ജലഗതാഗതം മാത്രമായിരുന്നു അക്കാലത്ത് പൊതുജനങ്ങളുടെ ഏക ആശ്രയം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സിമന്റിട്ട റോഡിലും തിരുവനന്തപുരം നഗരത്തിലും അത്യപൂർവമായി മാത്രം മോട്ടർ വാഹനങ്ങളോടി. അത് ഉപയോഗിക്കാനാകട്ടെ, സാധാരണക്കാർക്കു കഴിഞ്ഞതുമില്ല. അത്ര ഉയർന്നതായിരുന്നു അതിന്റെ നിരക്ക്. ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന അപേക്ഷകളുടെ എണ്ണം വർധിക്കുന്നതായി രാജാവിന്റെ ശ്രദ്ധയിൽപെട്ടു. അപ്പോഴാണ്, യൂറോപ്യൻ പര്യടനത്തിനായി വിദേശത്തേക്കു പോകുന്നതും അവിടുത്തെ ഗതാഗതസംവിധാനത്തിൽ ആകൃഷ്ടനാകുന്നതും.
ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് അധികൃതരുമായി രാജാവ് ചർച്ച നടത്തി, ബോർഡിൽ ഓപ്പറേറ്റിങ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന സാൾട്ടറെ നാട്ടിലേക്കു വരാൻ ക്ഷണിച്ചു. സാൾട്ടർ നാട്ടിലെത്തി, ബസുകളും. 60 ബസുകളുടെ ഷാസികളാണു ലണ്ടനിൽ നിന്നു കപ്പലിൽ തിരുവനന്തപുരത്തെത്തിച്ചത്. തിരു–കൊച്ചി സംസ്ഥാനത്തെ അന്നത്തെ പ്രധാന പാത തിരുവനന്തപുരം മുതൽ അങ്കമാലി വരെ മെയിൻ സെൻട്രൽ റോഡ് ആയിരുന്നു (എംസി റോഡ്) പാതയിൽ പാലങ്ങൾ വിരളം. വലിയ കടത്തു കടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്താനായിരുന്നു തീരുമാനം. പദ്ധതിയുടെ ചുക്കാൻ പിടിച്ചതു ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കായായിരുന്നു.
ബസുകൾ കൊണ്ടുവരുന്ന സമയത്ത് ആവശ്യത്തിനു റോഡുകളൊന്നും നാട്ടുരാജ്യങ്ങളില്ലായിരുന്നു. പക്ഷേ, യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകൾ നിർമിക്കാൻ രാജാവ് ഉത്തരവിട്ടു. തുടർന്ന് കോൺക്രീറ്റിട്ട, കല്ലുപാകിയ റോഡുകൾ നിറഞ്ഞു തുടങ്ങി. സ്വകാര്യ ബസ് സർവീസുകൾ കേരളത്തിൽ അതിനു മുൻപും ഉണ്ടായിരുന്നു. 1913 മുതലെന്നാണു കണക്കാക്കുന്നത്.
∙ വാതിൽ പിന്നിൽ, നിർത്താൻ കുട
അന്നത്തേത് പിന്നിൽ വാതിലുകളുള്ള ബസുകളായിരുന്നു. നൂറോളം ബിരുദധാരികളെ ജീവനക്കാരായി നിയമിച്ചു. സാൾട്ടറിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മൈലിന് 8 കാശായിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സൗജന്യയാത്ര. ലഗേജിനു പ്രത്യകം കൂലിയില്ല. യുദ്ധസമയത്ത് എണ്ണവിലയും അവശ്യ വസ്തുക്കളുടെ വിലയും വർധിച്ചിട്ടും യാത്രക്കൂലി കൂട്ടാതെയാണ് സർവീസുകൾ നടത്തിയിരുന്നത്. 50 പേർക്കായിരുന്നു ആദ്യകാല ബസുകളിൽ ഇരിപ്പിടം. ആദ്യകാലത്ത് ബസ് നിർത്തണമെങ്കിൽ കുട കാണിക്കണമായിരുന്നത്രേ. കുട കയ്യിലില്ലാത്തവർ അടുത്തുള്ള ചായക്കടയിൽ കയറി കുടയെടുത്തു നീട്ടുമായിരുന്നെന്നും കഥകളുണ്ട്.
∙ കെഎസ്ആർടിസിലേക്ക് ചുവടുമാറ്റം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിൽ വരുന്നത് 1965 മാർച്ച് 15ന് ആണ്. 1950ൽ പ്രാബല്യത്തിൽ വന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ടിന്റെ ചുവടുപിടിച്ചായിരുന്നു സർക്കാർ കെഎസ്ആർടിസിയെ അവതരിപ്പിച്ചത്. 1965 ഏപ്രിൽ ഒന്നു മുതൽ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് ഒരു സ്വയംഭരണ സംവിധാനമായി.
661 ബസ് റൂട്ടുകളും 36 ലോറി സർവീസ് റൂട്ടുകളുമായിട്ടായിരുന്നു കെഎസ്ആർടിസിയുടെ തുടക്കം. അന്നുണ്ടായിരുന്നതാകട്ടെ, 901 ബസുകളും 51 ലോറികളും 29 മറ്റു വാഹനങ്ങളും. പിന്നീട്, 1989 ജൂലൈ ഒന്നിന് കെഎൽ 15 എന്ന സീരീസിൽ കെഎസ്ആർടിസി ബസുകൾ റജിസ്ട്രേഷൻ നടത്തി നിരത്തിലോടിത്തുടങ്ങി. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ 2015ൽ രൂപീകരിച്ചു. ഇന്ന് സംസ്ഥാനന്തര വിനോദ യാത്രകളെക്കുറിച്ചാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.
∙ 14 ജില്ലകൾക്കു ശേഷം
കെഎൽ 01 മുതല്‍ കെഎൽ 14 വരെ തിരുവന്തപുരം മുതൽ കസർകോട് വരെയുള്ള ജില്ലകളുടെ റജിസ്ട്രേഷൻ നമ്പറുകളായപ്പോള്‍, അവയ്ക്ക് തൊട്ടു പിന്നാലെയുള്ള കെഎൽ 15 എന്ന റജിസ്ട്രേഷൻ നമ്പറാണു കെഎസ്ആർടിസിക്കു നൽകിയത്. ബോണറ്റ് നമ്പറായി ‘ട്രാൻസ്പോർട്ട്’ എന്നതിലെ ഓരോ ഇംഗ്ലിഷ് അക്ഷരവും ചേർത്തു. ആദ്യത്തെ ആയിരം ബസുകൾക്ക് ‘T’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന നമ്പർ നൽകി. പിന്നീട് ഇത് R, N, S, P എന്നീ അക്ഷരങ്ങളുടെ ക്രമത്തിലായി. ഏകദേശം ആയിരം ബസുകൾക്കു വീതമാണ് ഈ സീരീസിൽ ബോണറ്റ് നമ്പർ നൽകിയത്. പിന്നീട്, സീരീസ് നമ്പർ TR, TA, TN, TS, TP, RT, RR, RA എന്നിങ്ങനെ മാറ്റി.
കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പിൽ ബസിന്റെ ബോഡി നിർമിച്ചിരുന്ന കാലത്ത് RR സീരീസിലും AT സീരീസിലുമായിരുന്നു ബോണറ്റ് നമ്പർ. അതിൽ C-തിരുവനന്തപുരത്തെയും M മാവേലിക്കരയെയും A ആലുവയെയും E എടപ്പാളിനെയും K കോഴിക്കോടിനെയും സൂചിപ്പിക്കുന്നു. RRC, RRM, RRA, ATC, ATM, ATA എന്നിങ്ങനെ പോകുന്നു ആ സീരീസ്. കെഎസ്ആർടിസി ബോഡി വർക്ഷോപ്പുകൾ നിർത്തുകയും സ്വകാര്യ കമ്പനിയിൽ ബോഡി നിർമിച്ചു തുടങ്ങുകയും ചെയ്തതോടെ ബോണറ്റ് നമ്പർ AT എന്നു മാത്രമായി. 110 ബസുകളാണ് ഈ സീരീസിൽ ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.
RAC, RAA, RAM, RAE, RAK, RPC, RPA, RPM, RPE, RPK, RNC, RNM, RNA, RNE, RNK എന്നിങ്ങനെയുള്ള സീരീസുകളുമുണ്ട്. 999 ബസുകൾ കഴിഞ്ഞാൽ പിന്നെ വരുന്നത് 1000 എന്ന നമ്പർ. അതു കഴിഞ്ഞാൽ വീണ്ടും തുടങ്ങുന്നത് ഒന്നിൽ നിന്നു തന്നെ. 999 ബസുകൾ കഴിഞ്ഞാൽ പിന്നെയെത്തുന്നത് 2000. ഇത്തരത്തിൽ 14000 വരെ നമ്പറെത്തിയ ബസുകളുണ്ട് കെഎസ്ആർടിസിയിൽ. കമ്പനി നേരിട്ടു നിർമിക്കുന്ന വണ്ടികൾക്ക് RP എന്ന സീരീസ് നമ്പറും നൽകിയിട്ടുണ്ട്.
∙ പേര് സ്വന്തമാക്കാൻ പൊരുതിയത് 7 വർഷം
കെഎസ്ആർടിസി എന്ന പേര് അത്ര എളുപ്പം കിട്ടിയതല്ല. അതിനു നിമിത്തമായതോ ആദ്യകാല റോഡ് മൂവി ‘കണ്ണൂർ ഡീലക്സ്’ മുതൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിലാഫലകങ്ങൾ വരെ. പ്രേംനസീർ – ഷീല താരജോടി അഭിനയിച്ച സിനിമയാണ് ‘കണ്ണൂർ ഡീലക്സ്’. കർണാടകയുമായുള്ള 7 വർഷത്തെ നിയമപ്പോരാട്ടത്തിനൊടവിലാണ് കെഎസ്ആർടിസിയെന്ന പേര് കേരളത്തിനു സ്വന്തമായത്.
∙ ഇപ്പോഴുള്ളത് 4424 സർവീസുകൾ
നിലവിൽ സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളിലായി കെഎസ്ആർടിസിക്ക് 6241 ബസുകളുണ്ടെന്നാണു കണക്കാക്കുന്നതെങ്കിലും പല ബസുകളും കട്ടപ്പുറത്താണ്. അല്ലെങ്കിൽ സർവീസ് നിർത്തിയവയാണ്. കോവിഡിനു ശേഷമാണ് സർവീസുകളുടെ എണ്ണത്തിൽ പെട്ടെന്നു കുറവുണ്ടായത്.
5400 സർവീസുകളുണ്ടായിരുന്ന കെഎസ്ആർടിസിക്ക് ഇപ്പോഴുള്ളത് 4424 സർവീസുകൾ മാത്രം. ആനവണ്ടിയുടെ പ്രതാപകാലത്ത് എത്രയായിരുന്നു സർവീസുകളെന്നറിയാമോ? ആറായിരത്തിലധികം. മൂന്നു ലക്ഷത്തിലധികം യാത്രക്കാരാണു പ്രതിദിനം അന്ന് കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നത്.
∙ വിനോദസഞ്ചാര മേഖലയിലേക്ക്
നഷ്ടത്തിൽ മുങ്ങിത്താഴുമ്പോഴും യാത്രക്കാർ കൈ കാണിച്ചാൽ പോലും നിർത്തില്ലെന്ന പരാതി കേട്ടു മടുത്തപ്പോഴാണു കെഎസ്ആർടിസി ബസുകളെ വിനോദയാത്രകൾക്കായി ഉപയോഗിക്കാമെന്ന ആശയം വരുന്നത്. അങ്ങനെ, ജില്ലകൾ കേന്ദ്രീകരിച്ച് ബജറ്റ് ടൂറിസം സെൽ (ബിടിസി) വന്നു. ജില്ലാ കോഓർഡിനേറ്റർമാരും ഡിപ്പോകൾ കേന്ദ്രീകരിച്ചു പാക്കേജുകളും നടത്തി. ആദ്യ ട്രിപ്പ് 2021 നവംബർ ഒന്നിനാണ് ബിടിസി തുടങ്ങുന്നത്. അതിനു തിരഞ്ഞെടുത്തതാകട്ടെ ചാലക്കുടി – മലക്കപ്പാറ ട്രിപ്പുകളും മലപ്പുറത്തു നിന്നുള്ള മൂന്നാർ ട്രിപ്പും.
ബിടിസി വഴി ഗവിയും കൊച്ചിയിലെ നെഫ്രിറ്റിറ്റി ആഡംബര കപ്പലും മൂന്നാറും യാത്രകളിൽ ഇടംപിടിച്ചു. അവധിക്കാലത്തിനായും മൺസൂൺ കാലത്തിനായും പ്രത്യേകം ട്രിപ്പുകൾ നടത്തി. നാലമ്പല ദർശനത്തിനും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനും ആലപ്പുഴ വള്ളംകളിക്കും യാത്രക്കാരെ എത്തിച്ചു. കുമരകം യാത്രകളും വിദ്യാർഥികൾക്കു മാത്രമായുള്ള പാക്കേജുകളും യാത്രക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി.
ഇന്ന് 14 ജില്ലകളിലും ഇത്തരം വിനോദയാത്ര ട്രിപ്പുകൾക്കായി കെഎസ്ആർടിസി ബസുകൾ രംഗത്തുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല പാക്കേജുകൾ വഴി കെഎസ്ആർടിസിക്കു വരുമാനം 25 കോടി രൂപയാണ്. 2 മാസത്തെ ട്രിപ്പുകളെ ഉപയോഗപ്പെടുത്തിയതാകട്ടെ 4,25,950 യാത്രക്കാരും. 950 ടൂർ പാക്കേജുകളാണ് അവധിക്കാലത്തിനു മാത്രമായി ബിടിസി ഒരുക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ മൂന്നാറിലേക്കായിരുന്നു.
മൺസൂൺ പാക്കേജുകളാണ് ഈ മാസങ്ങളിലുള്ളത്. പൊന്മുടി, വയനാട്, ഗവി ട്രിപ്പുകൾക്കു പുറമേ, സെലന്റ് വാലിയും പറമ്പികുളവും ജംഗിൾ സഫാരിയിലുൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ ട്രിപ്പുകൾ നാലമ്പല, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനും ഉപയോഗിക്കും. ഇന്ന്, സാധാരണക്കാരന്റെ വണ്ടി സാധാരണക്കാരന്റെ വിനോദ യാത്രകൾക്കു കൂടിയുള്ളതാണ്. ഗവിയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം 500 കടന്നതു കഴിഞ്ഞ ദിവസമാണ്.
∙ ചാറ്റ്ബോട്ട് സൂപ്പറാക്കും
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ടൂർ പാക്കേജുകളെക്കുറിച്ചറിയാൻ പല ജില്ലകളിൽ നിന്നും മറ്റു പല ജില്ലകളിലേക്ക് ഫോൺ കോളുകൾ എത്തിത്തുടങ്ങിയതോടെയാണു ട്രിപ്പുകളെക്കുറിച്ചറിയാൻ ഒരു കേന്ദ്രീകൃത സംവിധാനമുണ്ടാക്കണമെന്ന് അധികൃതർ തീരുമാനിക്കുന്നത്. ഇതിനായി തയാറാക്കുന്ന വാട്സാപ് ചാറ്റ്ബോട്ട് രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇതുവഴി, ബിടിസി വഴിയുള്ള ടൂർ പാക്കേജുകളെക്കുറിച്ചറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരൊറ്റ ഫോൺ നമ്പർ മതിയാകും. നിലവിൽ, ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ബിടിസി കോഓർഡിനേറ്റർ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
വാട്സാപ് ചാറ്റ്ബോട്ടിനു പുറമേ, വിനോദ സഞ്ചാരികൾക്കായി താമസം, ഭക്ഷണം, ടാക്സി സർവീസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടലും തയാറാക്കും. ഇതു സാധ്യമായാൽ മിതമായ നിരക്കിൽ യാത്രക്കാർക്കു താമസവും ഭക്ഷണവും ലഭ്യമാകും. ബിടിസി പാക്കേജ് തിരഞ്ഞെടുക്കുന്നവർക്കു പുറമേ, മറ്റു യാത്രക്കാർക്കും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകുന്ന തരത്തിലാണു പോർട്ടൽ തയാറാക്കുന്നത്. ടാക്സികൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയവയും ഇതിനോടു ചേർക്കും. കേരളത്തിലെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററാകാന്‍ കെഎസ്ആർടിസിക്ക് ഇനി അധിക നാൾ വേണ്ടെന്ന് ചുരുക്കം.
∙ ഹോട്ടൽ ചെലവ് അധികമോ? അതിനും വഴിയുണ്ട്!
യാത്ര പോകാനിറങ്ങുന്നവരുടെ പ്രധാന പരാതിയാണ് ബജറ്റിനൊതുങ്ങുന്ന താമസം ലഭിക്കുന്നില്ലെന്നത്. അതു മനസ്സിലാക്കിയാണ് സ്‌ലീപ്പർ ബസുകളുടെ എണ്ണം നൂറാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. പഴയ ബസുകൾ രൂപമാറ്റം വരുത്തി യാത്രക്കാർക്കു താമസ സൗകര്യമൊരുക്കിയ സ്‌ലീപ്പർ ബസുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാർ, ബത്തേരി എന്നിവിടങ്ങളിലായി നിലവിൽ 15 സ്‌ലീപ്പർ ബസുകളാണുള്ളത്. ഈ ബസുകൾ 3 വർഷംകൊണ്ട് താമസത്തിനായി തിരഞ്ഞെടുത്തത് 60,000 പേരാണ്. വരുമാനമാകട്ടെ ഒരുകോടി രൂപയും. പൊളിച്ചുവിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ മാത്രം ലഭിക്കുന്ന പഴയ ബസുകളിൽ നിന്നാണ് ഇത്രയും വരുമാനം ലഭിക്കുന്നത്.
യാത്രക്കാരുടെ എണ്ണം കൂടിയതോടെ ബജറ്റ് ടൂറിസം പാക്കേജുകളിലേക്കു കൂടി ഇത്തരം ബസുകളെ ഉൾപ്പെടുത്തി, ടൂർ പാക്കേജുകൾ വിപുലീകരിക്കാനാണു ശ്രമം. 2020ൽ ആയിരുന്നു ആദ്യമായി സ്‌ലീപ്പർ ബസ് പരീക്ഷിച്ചത്. ഡിപ്പോയിൽ തന്നെ നിർത്തിയിട്ടു പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണു താമസ സൗകര്യമൊരുക്കുക. താമസത്തിനു 200 രൂപയിൽ താഴെ മാത്രമേ ചെലവു വരൂ. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്.
∙ വിമാനത്താവള സർവീസും വിപുലീകരിക്കും
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരത്തിനു കെഎസ്ആർടിസി 2 ബസുകൾ കൂടി വിട്ടുനൽകും. നിലവിൽ ഒരു ബസാണ് ഇവിടെ സർവീസ് നടത്തുന്നത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലും ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് സർവീസ് നടത്തുന്നത്.
∙ അധിക വരുമാനത്തിന് കുറിയർ സർവീസും
കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ് ജൂൺ 15ന് ആണ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 55 ഡിപ്പോകളിലാണു കുറിയർ ഓഫിസുകൾ തുറക്കുന്നത്. ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും ഓഫിസുണ്ടാകും. ചെന്നൈയിൽ അടുത്ത മാസം തുടങ്ങും.
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കുറിയർ / പാഴ്സൽ കൈമാറാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ ഉറപ്പ്. ഡിപ്പോയിലെ കുറിയർ സർവീസ് ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും വിവരങ്ങൾ മെസേജായി ഫോണിൽ ലഭിക്കും. വരുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം. രണ്ടാം ഘട്ടത്തിൽ കുറിയർ ഡോർ ടു ഡോർ സേവനവും ആരംഭിക്കും.
∙ ഇനിയും വേണം ഗ്രാമവണ്ടികൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധനത്തിനായി പണം ചെലവാക്കുകയും ബസും ജീവനക്കാരെയും കെഎസ്ആർടിസി വിട്ടുനൽകുകയും ചെയ്യുന്ന പദ്ധതിയാണു ഗ്രാമവണ്ടികൾ. കൂടുതൽ സർവീസുകൾ കെഎസ്ആര്‍ടിസിക്കു താങ്ങാവുന്നതിലും അപ്പുറമായതോടെയാണു ഗ്രാമവണ്ടികൾക്കായുള്ള ആലോചന വരുന്നത്. 14 ഗ്രാമവണ്ടികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളില്‍ രണ്ടു വീതം ഗ്രാമവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.
∙ ‘ആനവണ്ടി ഉല്ലാസയാത്രകൾ ജനപ്രിയമാകുന്നു’
‘‘2022 ജൂൺ മുതലാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ എന്ന നിലയിൽ ചാർജ് എടുക്കുമ്പോൾ ജില്ലയിലെ 7 ഡിപ്പോകളും ഒരു പോലെ ചലിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു. അപ്രകാരം ആദ്യമായി ഏറ്റെടുത്തത് നാലമ്പല ദർശനം ആയിരുന്നു. 30 ട്രിപ്പുകൾ 7 ഡിപ്പോകളിൽ നടത്തി വിജയകരമായി പൂർത്തീകരിച്ചു.
സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിൽ നിന്നും 500 ഗവി ട്രിപ്പുകൾ പൂർത്തിയാകുമ്പോൾ 100ൽ അധികം ട്രിപ്പുകൾ ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ഗവി ട്രിപ്പുകൾ തന്നെയാണ് ഏറ്റവും ജനപ്രിയം. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ ആലപ്പുഴ ജില്ലയിൽ നിന്ന് ഓപ്പറേറ്റ് ചെയ്ത ട്രിപ്പുകൾക്ക് പോസിറ്റീവ് റിവ്യൂ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതു വലിയ സന്തോഷം നൽകുന്നു. ഗവി ട്രിപ്പുകൾ വിജയകരമാക്കുവാൻ പത്തനംതിട്ടയിലെ ജീവനക്കാരും, പത്തനംതിട്ട ജില്ലാ കോഓർഡിനേറ്ററും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സംസ്ഥാന ബജറ്റ് ടൂറിസം സംവിധാനങ്ങളും ബിടിസി സ്റ്റേറ്റ് ഓഫിസർ ജേക്കബ് സാം ലോപ്പസ്, സ്റ്റേറ്റ് കോഓർഡിനേറ്റർ പ്രശാന്ത്, വിവിധ ജില്ലാ കോഓർഡിനേറ്റർമാർ, സോണൽ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാർ, ഡിപ്പോതല കോഓർഡിനേറ്റർമാർ, ഡിപ്പോകളിലെ മറ്റു വിഭാഗങ്ങളിലെ ജീവനക്കാർ– ഇവരുടെയെല്ലാം ശ്രമഫലമാണ് ബിടിസിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.
ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമായി 39 ഗവി ട്രിപ്പുകൾ ഉൾപ്പെടെ 90ൽ അധികം ട്രിപ്പുകളാണ് ആലപ്പുഴ ജില്ലയിൽ നടത്തിയത്. 43 ലക്ഷം രൂപയോളം വരുമാനം ലഭിച്ചു. പ്രിയപ്പെട്ട യാത്രികരുടെ ഹൃദയം കീഴടക്കി ആനവണ്ടി ഡബിൾ ബെൽ മുഴക്കി ഇനിയും മുന്നോട്ട് തന്നെ പോകുമെന്നാണു വിശ്വാസം’’.– ആലപ്പുഴ ബജറ്റ് ടൂറിസം സെൽ കോഓര്‍ഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറയുന്നു.
English Summary: Started by Maharaja Sree Chithira Thirunal and Now Struggled for Salary: History of KSRTC