‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.

‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും.

ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്. തീർഥാടകർക്കുള്ള സത്രം, മ്യൂസിയം, ആർക്കൈവുകൾ, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ഗോശാല, പുരോഹിതർക്കുള്ള മുറികൾ തുടങ്ങിയവയും ക്ഷേത്ര സമുച്ചയത്തിലുണ്ടാകും.

ADVERTISEMENT

∙ പ്രതിഷ്ഠിക്കുന്നത് ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം

ക്ഷേത്രത്തിന്റെ ശ്രീലകത്ത് ഗർഭഗൃഹത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. രാം ലല്ലയുടെ 2 വിഗ്രഹങ്ങൾ ഇവിടെയുണ്ടാകും. നിലവിൽ ആരാധിക്കുന്ന വിഗ്രഹത്തിനു പുറമേ ദർശന സൗകര്യത്തിനാണ് മറ്റൊരു വിഗ്രഹം കൂടി പ്രതിഷ്ഠിക്കുന്നത്. 52 ഇഞ്ച് ഉയരമുണ്ടാകും ഇതിന്. വാത്മീകി രാമായണത്തെ അടിസ്ഥാനമാക്കിയാകും, അഞ്ചു വയസ്സുളള ബാലനായ രാമന്റെ വിഗ്രഹം നിർമിക്കുക. രാമനവമി ദിവസം ഉച്ചയ്ക്ക് 12ന് (ശ്രീരാമൻ ഭൂജാതനായെന്നു വിശ്വസിക്കപ്പെടുന്ന സമയം) സൂര്യപ്രകാശം രാമവിഗ്രഹത്തിന്റെ ശിരസ്സിൽ വീഴുന്ന വിധത്തിലാകും നിർമാണം.

ക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ എത്തിച്ച വലിയ മാർബിൾ ഫലകങ്ങൾക്ക് സമീപം നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ. (Photo by SANJAY KANOJIA / AFP)

ഒന്നാം നിലയിലെ രാമദർബാറിൽ സീതാദേവിയുടെ പ്രതിഷ്ഠയുണ്ടാകും. താഴത്തെ നിലയിൽ ബാലരൂപത്തിലുള്ള രാമനായതിനാലാണ് സീതാദേവിയുടെ പ്രതിഷ്ഠ മുകളിലേക്കു മാറ്റുന്നത്. ക്ഷേത്രസമുച്ചയത്തിൽ വാത്മീകി മഹർഷി, ശബരി, വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, നിഷാദ രാജാവ്, അഗസ്ത്യമുനി, അഹല്യ എന്നിവർക്കായി ഉപക്ഷേത്രങ്ങളുമുണ്ടാകും. രാമകഥ പൂർണമായി പ്രതിമകളിലൂടെ ക്ഷേത്ര സമുച്ചയത്തിൽ ആവിഷ്കരിക്കുന്നുമുണ്ട്.

∙ ക്ഷേത്ര സമുച്ചയം എട്ടര ഏക്കറിൽ

ADVERTISEMENT

പ്രദക്ഷിണ വീഥി ഉൾപ്പെടെ എട്ടര ഏക്കറിലാണ് ക്ഷേത്ര സമുച്ചയം തയാറാകുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള മ്യൂസിയവും തീർഥാടകർക്കുള്ള സൗകര്യങ്ങളുമുൾപ്പെടെ ആകെ 77 ഏക്കറോളമാണ് അയോധ്യ ക്ഷേത്രം നഗരമധ്യത്തിലൊരുങ്ങുന്നത്. 2025 ഡിസംബറോടെ പൂർണമായും ക്ഷേത്ര സമുച്ചയം തയാറാകും. 1800 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

അയോധ്യ ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ തൊഴിലാ‌ളികൾക്കു ധരിക്കാനായി ഒരുക്കി വച്ചിരിക്കുന്ന വിവിധ നിറങ്ങളിലെ തൊപ്പികൾ. (Photo by AFP)

ഡിസംബറിൽ പ്രതിഷ്ഠ പൂർത്തിയാക്കി ജനുവരിയോടെ ദർശനം അനുവദിക്കാനാവുമെന്നാണ് ക്ഷേത്രനിർമാണ സമിതി കരുതുന്നത്. രാവിലെ 6.30 മുതൽ രാത്രി എട്ടു വരെയായിരിക്കും ദർശനം. ലക്ഷക്കണക്കിനു ഭക്തരെത്തുമെന്നു കരുതുന്നതിനാൽ ഒരാൾക്ക് 17 സെക്കൻഡ് സമയം ദർശനത്തിനു ലഭിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം. പ്രതിഷ്ഠയിൽനിന്ന് 30 അടി അകലത്തിലായിരിക്കും ഭക്തർക്കു നിൽക്കാനാവുക.

∙ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കും, 1000 വര്‍ഷത്തിലേറെ!

കുറഞ്ഞത് ആയിരം വർഷം ആയുസ്സുള്ള രീതിയിൽ, ഭൂകമ്പത്തെയും മറ്റു പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാനുള്ള ശേഷിയോടെയാണ് ക്ഷേത്രനിർമാണം നടത്തുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെയും (ഗർഭഗൃഹം) ക്ഷേത്രസമുച്ചയത്തിന്റെയു തറ 15 അടി ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. സാൻഡ് സ്റ്റോണും കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാനൈറ്റും രാജസ്ഥാനിൽനിന്നുള്ള മുന്തിയ ഇനം മാർബിളും ഉപയോഗിച്ചാണ് തറ നിർമിച്ചത്. ഇതിനായി 4 ലക്ഷം ക്യുബിക് അടി കല്ലുകളും മാർബിളും ഉപയോഗിച്ചു. സ്റ്റീലും ഇഷ്ടികയും ഉപയോഗിച്ചിട്ടില്ല.

അയോധ്യ രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള ശിലയിൽ കൊത്തുപണികൾ ചെയ്യുന്ന തൊഴിലാളി. (Photo by SANJAY KANOJIA / AFP)
ADVERTISEMENT

തറ നിർമിക്കുമ്പോൾ നേരത്തേ വിവിധ ഇടങ്ങളിൽനിന്നു പൂജിച്ചു കൊണ്ടുവന്ന 2.75 ലക്ഷം ശിലകളും ഉപയോഗിച്ചിരുന്നു. ബാക്കിയുള്ളവ നടപ്പാത നിർമാണത്തിന് ഉപയോഗിക്കും. 115 രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന മണ്ണ്, വിവിധ നദികളിലെയും അരുവികളിലെയും ജലം എന്നിവ ഉപയോഗിക്കുന്നുണ്ട്. 

∙ വളരുന്നു, അയോധ്യ നഗരവും 

ഏകദേശം 2 വർഷം മുൻപ് ഹോട്ടൽ ബുക്കിങ് ആപ്പുകളിൽ അയോധ്യയിൽ താമസസ്ഥലം തിരയുമ്പോൾ കഷ്ടിച്ച് 20 ഹോട്ടലുകളേ തെളിയുമായിരുന്നുള്ളൂ. ഇപ്പോൾ നക്ഷത്ര സൗകര്യമുള്ളവയടക്കം അൻപതിലേറെ ഹോട്ടലുകൾ അയോധ്യയിലുണ്ട്. നല്ല നിലവാരമുള്ളവയാണ് പകുതിയിലേറെയും. ഫൈസാബാദിലും ഒട്ടേറെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഉയരുന്നുണ്ട്.

ഗോരഖ്പുരിലേക്കു പോകുന്ന ദേശീയ പാതയുടെ ഇരുവശത്തും ഒട്ടേറെ കെട്ടിടങ്ങൾ ഉയർന്നു വരുന്നുണ്ട്. ഭൂമിക്കു വില കുതിച്ചു കയറി. സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളും മറ്റും വിവിധ പദ്ധതികൾക്കായി അയോധ്യയിൽ നിക്ഷേപം നടത്തുകയാണ്.

അയോധ്യയിലെ സൂര്യാസ്തമയം (ചിത്രം: മനോരമ)

ശ്രീരാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണം 2023ൽ പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിലെ ഏറ്റവും തിളങ്ങുന്ന നഗരങ്ങളിലൊന്നായി അയോധ്യ മാറും. ഇപ്പോൾത്തന്നെ റോഡുകളുടെ മുഖച്ഛായ മാറി. മഞ്ഞ പെയിന്റ് അടിച്ച കെട്ടിടങ്ങൾ, എൽഇഡി തെരുവുവിളക്കുകൾ, എല്ലായിടത്തും സിസിടിവി ക്യാമറകൾ, ഇളകുന്ന ബെഞ്ചുകളുള്ള നാടൻ ചായക്കടകൾക്കു പകരം കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളുള്ള കഫേകൾ, റസ്റ്ററന്റുകൾ, പാർക്കിങ് സ്ഥലങ്ങൾ – ചുരുക്കിപ്പറഞ്ഞാൽ അയോധ്യ പഴയ അയോധ്യയല്ല.

∙ നിർമാണം പൂർത്തിയാകും മുൻപേ സന്ദര്‍ശക പ്രവാഹം

ഒട്ടേറെ പേരാണ് ഇപ്പോൾത്തന്നെ അയോധ്യയിൽ ദിവസവുമെത്തുന്നത്. ഹനുമാൻഗഡിക്കു സമീപം വാഹനം നിർത്തുമ്പോൾത്തന്നെ ‘ഗൈഡുകൾ’ വട്ടമിട്ടു പറക്കാൻ തുടങ്ങും. തുടക്കമായതു കൊണ്ടാവണം രാമക്ഷേത്രവും പരിസരത്തെ ക്ഷേത്രങ്ങളും ചുറ്റിക്കാണിക്കാൻ 50 രൂപയേ വാങ്ങൂ. വേണ്ട എന്നു പറഞ്ഞാൽ അത് 20 രൂപവരെ ആകും. അയോധ്യയിലെത്തുന്നവർ ആദ്യമെത്തുന്നത് ഹനുമാൻ ഗഡി ക്ഷേത്രത്തിലാണ്.

അയോധ്യ രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപന ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഹിന്ദു പുണ്യസ്ഥലങ്ങളിൽ നിന്ന് എത്തിച്ച മണ്ണ് നിറച്ച പാത്രങ്ങൾ. (File Photo by AFP / Prakash SINGH)

മുകളിലേക്കുള്ള പടികൾ കയറി ചെല്ലുമ്പോൾ, ചെരുപ്പ് സൂക്ഷിച്ച്, പൂജാ വസ്തുക്കൾ വാങ്ങിപ്പിക്കുന്ന കച്ചവടക്കാരെയും ലഡു പ്രസാദം വിൽക്കുന്ന ഒട്ടേറെപ്പേരെയും കാണാം. അയോധ്യയിലെ ലഡു വളരെ പ്രസിദ്ധമാണ്. ക്ഷേത്രനിർമാണം നടക്കുന്നയിടത്തേക്ക് പോകുമ്പോൾ മെറ്റൽ വസ്തുക്കളൊന്നും കൊണ്ടുപോകാനാവില്ല. പേന വരെ നിഷിദ്ധമാണ്. വസ്തുക്കൾ സൂക്ഷിക്കാനുള്ള ലോക്കറുകൾ ഇരുവശത്തുമുണ്ട്. ആദ്യ ചെക്കിങ് പോയിന്റിനടുത്ത് സർക്കാർ വക സൂക്ഷിപ്പു കേന്ദ്രമുണ്ട്. ഇതാണ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതും.

∙ കോടികളുടെ വികസനം; നൂറുകണക്കിനു ക്ഷേത്രങ്ങൾ

നൂറുകണക്കിനു ക്ഷേത്രങ്ങളാണ് രാമക്ഷേത്രത്തിനു ചുറ്റുമായുള്ളത്. 4 കിലോമീറ്റർ ചുറ്റളവിൽ സീതയുടെ അടുക്കള (സീതാ കീ രസോയി), ദശരഥന്റെ കൊട്ടാരം, കനകഭവൻ (സീതാ ക്ഷേത്രം), രാമകഥാ പാർക്ക്, തുളസീസ്മാരക ഭവൻ, സരയൂ ഘാട്ട്, നയാ ഘാട്ട്, ലക്ഷ്മൺ ഘാട്ട് തുടങ്ങിയവയുണ്ട്. 150 കോടി രൂപയിലേറെ ചെലവിടുന്ന രാമകഥാ പാർക്കിന്റെ പണികൾ നടക്കുന്നുണ്ട്.

അയോധ്യ രാമക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (File Photo by Prakash SINGH / AFP)

വിവിധ പദ്ധതികൾക്കായി 1100 ഏക്കർ ഭൂമിയാണ് അയോധ്യയിൽ ഉത്തർപ്രദേശ് സർക്കാർ ഏറ്റെടുക്കുന്നത്.  മര്യാദാ പുരുഷോത്തം ശ്രീറാം രാജ്യാന്തര എയർപോർട്ടും അയോധ്യ റെയിൽവേ സ്റ്റേഷൻ വികസനവുമൊക്കെ ഇതിലുൾപ്പെടും. നിലവിൽ അയോധ്യയിലെ എയർ സ്ട്രിപ്പുള്ള ഇടത്താണ് പുതിയ വിമാനത്താവളം വരുന്നത്. ഇതിനു മാത്രം 550 ഏക്കറാണ് ഏറ്റെടുക്കുന്നത്. നിലവിലെ എയർസ്ട്രിപ്പും ടെർമിനലും ഉള്ള 182 ഏക്കറും ഇതിലുൾപ്പെടും. കേന്ദ്രസർക്കാർ 250 കോടിയും യുപി സർക്കാർ 325 കോടിയും വിമാനത്താവള നിർമാണത്തിനു നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ 1001.77 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിലും 101 കോടി വകയിരുത്തി.

രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്നതോടൊപ്പം രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

നിലവിലെ അയോധ്യ ഫൈസാബാദ് റോഡുകളും അയോധ്യ നഗരത്തിനുള്ളിലെ റോഡുകളും നാലുവരിയാക്കി വീതി കൂട്ടും. ഇതിനായി ഒരു ഗ്രാമംതന്നെ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നഗരത്തിലെ മിക്ക കെട്ടിടങ്ങളും കയ്യേറ്റമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കും. രേഖകൾ ഉള്ളവർക്ക് നഷ്ടപരിഹാരം നൽകും. പകരം കെട്ടിടമോ സ്ഥലമോ നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണ്. യുപി സർക്കാർ രൂപീകരിച്ച അയോധ്യ ഡവലപ്മെന്റ് അതോറിറ്റിയാണ് ജോലികൾക്കു മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ മാസവും പുരോഗതി വിലയിരുത്തുന്നുണ്ട്.

∙ മസ്ജിദ് നിർമാണവും ഉടൻ

ഇതോടൊപ്പം ബാബറി മസ്ജിദിനു പകരം മസ്ജിദുണ്ടാക്കാൻ ധന്നിപ്പുരിൽ അനുവദിച്ച സ്ഥലത്ത് നിർമിക്കാനുദ്ദേശിച്ച ആശുപത്രിയുടെ നിർമാണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ആദ്യം മസ്ജിദുണ്ടാക്കിയ ശേഷം ആശുപത്രിയുണ്ടാക്കാനാണ് ഇപ്പോൾ ഇന്തോ–ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ തീരുമാനിച്ചിരിക്കുന്നത്. 300 കോടി സമാഹരിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണിത്. ആദ്യം പള്ളിയുണ്ടാക്കിയ ശേഷം പിന്നീട് ആശുപത്രിയും സമൂഹ അടുക്കളയും ഗവേഷണ കേന്ദ്രവുമുള്ള സമുച്ചയമുണ്ടാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണിപ്പോഴെന്ന് ട്രസ്റ്റ് സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് അയോധ്യയിലെത്തിയപ്പോൾ. (File Photo by Prakash SINGH / AFP)

രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കിയ രാമക്ഷേത്രം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളും ബിജെപി ആവിഷ്കരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്നതോടൊപ്പംതന്നെ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

English Summary: Construction of the Ayodhya Ram Temple is in its final stage. How it Changed the City?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT