23 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 35-ാം ഗ്രാൻസ്‌ലാം ഫൈനൽ, വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ പരാജയമറിയാത്ത 10 വർഷങ്ങൾ... വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിനായി ഇറങ്ങുമ്പോൾ കാലവും ലോകവും കണക്കുകളും നൊവാൻ ജോക്കോവിച്ച് എന്ന അതികായന്റെ ഒപ്പമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ടെന്നിസ് കോർട്ടിൽ നിറഞ്ഞുകളിക്കുന്ന, പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമിലൂടെ എതിരാളിയെ ശാരീരികമായും മാനസികമായും തളർത്തി മത്സരങ്ങൾ സ്വന്തമാക്കുന്ന ജോക്കോയ്ക്കു മുന്നിൽ ഒരൽപം പകപ്പോടെ മാത്രമേ ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വരെ നിന്നിട്ടുള്ളൂ. പക്ഷേ, കഴിഞ്ഞ ദിവസം ജോക്കോവിച്ചിനെ നേരിടാനായി സെന്റർ കോർട്ടിൽ എത്തിയ ആ ഇരുപതുകാരന്റെ കണ്ണിലോ ശരീരഭാഷയിലോ യാതൊരു സമ്മർദവുമുണ്ടായിരുന്നില്ല.

23 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 35-ാം ഗ്രാൻസ്‌ലാം ഫൈനൽ, വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ പരാജയമറിയാത്ത 10 വർഷങ്ങൾ... വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിനായി ഇറങ്ങുമ്പോൾ കാലവും ലോകവും കണക്കുകളും നൊവാൻ ജോക്കോവിച്ച് എന്ന അതികായന്റെ ഒപ്പമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ടെന്നിസ് കോർട്ടിൽ നിറഞ്ഞുകളിക്കുന്ന, പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമിലൂടെ എതിരാളിയെ ശാരീരികമായും മാനസികമായും തളർത്തി മത്സരങ്ങൾ സ്വന്തമാക്കുന്ന ജോക്കോയ്ക്കു മുന്നിൽ ഒരൽപം പകപ്പോടെ മാത്രമേ ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വരെ നിന്നിട്ടുള്ളൂ. പക്ഷേ, കഴിഞ്ഞ ദിവസം ജോക്കോവിച്ചിനെ നേരിടാനായി സെന്റർ കോർട്ടിൽ എത്തിയ ആ ഇരുപതുകാരന്റെ കണ്ണിലോ ശരീരഭാഷയിലോ യാതൊരു സമ്മർദവുമുണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

23 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 35-ാം ഗ്രാൻസ്‌ലാം ഫൈനൽ, വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ പരാജയമറിയാത്ത 10 വർഷങ്ങൾ... വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിനായി ഇറങ്ങുമ്പോൾ കാലവും ലോകവും കണക്കുകളും നൊവാൻ ജോക്കോവിച്ച് എന്ന അതികായന്റെ ഒപ്പമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ടെന്നിസ് കോർട്ടിൽ നിറഞ്ഞുകളിക്കുന്ന, പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമിലൂടെ എതിരാളിയെ ശാരീരികമായും മാനസികമായും തളർത്തി മത്സരങ്ങൾ സ്വന്തമാക്കുന്ന ജോക്കോയ്ക്കു മുന്നിൽ ഒരൽപം പകപ്പോടെ മാത്രമേ ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വരെ നിന്നിട്ടുള്ളൂ. പക്ഷേ, കഴിഞ്ഞ ദിവസം ജോക്കോവിച്ചിനെ നേരിടാനായി സെന്റർ കോർട്ടിൽ എത്തിയ ആ ഇരുപതുകാരന്റെ കണ്ണിലോ ശരീരഭാഷയിലോ യാതൊരു സമ്മർദവുമുണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

23 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 35-ാം ഗ്രാൻസ്‌ലാം ഫൈനൽ, വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ പരാജയമറിയാത്ത 10 വർഷങ്ങൾ... വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിനായി ഇറങ്ങുമ്പോൾ കാലവും ലോകവും കണക്കുകളും നൊവാൻ ജോക്കോവിച്ച് എന്ന അതികായന്റെ ഒപ്പമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ടെന്നിസ് കോർട്ടിൽ നിറഞ്ഞുകളിക്കുന്ന, പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമിലൂടെ എതിരാളിയെ ശാരീരികമായും മാനസികമായും തളർത്തി മത്സരങ്ങൾ സ്വന്തമാക്കുന്ന ജോക്കോയ്ക്കു മുന്നിൽ ഒരൽപം പകപ്പോടെ മാത്രമേ ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വരെ നിന്നിട്ടുള്ളൂ.

പക്ഷേ, കഴിഞ്ഞ ദിവസം ജോക്കോവിച്ചിനെ നേരിടാനായി സെന്റർ കോർട്ടിൽ എത്തിയ ആ ഇരുപതുകാരന്റെ കണ്ണിലോ ശരീരഭാഷയിലോ യാതൊരു സമ്മർദവുമുണ്ടായിരുന്നില്ല. മറിച്ച് ടെന്നിസ് ലോകത്തെ യുവരാജാവിന്റെ കിരീടം ചൂടാനുള്ള വാശിയും നിശ്ചയദാർഢ്യവുമായിരുന്നു അവന്റെ കണ്ണിൽ. കാർലോസ് അൽകാരസ് ഇതാ അവതരിച്ചിരിക്കുന്നു. ടെന്നിസിൽ പുതിയ യുഗം പിറന്നിരിക്കുന്നു. ഫെഡറർ- നദാൽ- ജോക്കോ ത്രയങ്ങൾ കയ്യടിക്കിവച്ചിരുന്ന ടെന്നിസ് കിരീടങ്ങൾക്ക് ഇതാ പുതിയൊരു അവകാശികൂടി വന്നിരിക്കുന്നു...

വിമ്പിൾഡൻ ടൂർണമെന്റിൽ അൽകാരസ്. (Photo by Glyn KIRK / AFP)
ADVERTISEMENT

∙ ഇതാ അൽകാരസ

2005ലാണ് സ്പാനിഷ് താരം റാഫേൽ നദാൽ തന്റെ പ്രഥമ ഗ്രാൻസ്‌ലാം കിരീടം നേടുന്നത്. അന്ന് സ്പെയിൻ മുഴുവൻ ആ കിരീടനേട്ടം ആഘോഷിച്ചു. അൽകാരസിന്റെ ജന്മനാടായ സ്പെയിനിലെ അൽ പാമറിലും അന്ന് ആഘോഷങ്ങൾക്കു പ‍ഞ്ഞമില്ലായിരുന്നു. രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അൽകാരസ്, അച്ഛൻ ഗോൺസാലസിനും മുത്തച്ഛൻ ലാർമയ്ക്കുമൊപ്പം ആ കിരീടനേട്ടം ആഘോഷിച്ചു, 18 വർഷങ്ങൾക്കിപ്പുറം തന്നെയും സ്പെയിൻ ജനത ഇതുപോലെ കൊണ്ടാടുമെന്ന് അൽകാരസ് അന്ന് സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല. സിരകളിൽ ടെന്നിസ് വേരോടുന്ന കുടുംബമാണ് അൽകാരസിന്റേത്. അൽ പാമറിൽ ആദ്യമായി ടെന്നിസ് ക്ലബ് സ്ഥാപിക്കുന്നത് അൽകാരസിന്റെ മുത്തച്ഛൻ ലാർമയാണ്. ടെന്നിസിനോടുള്ള ഭ്രമമായിരുന്നു അതിനു പിന്നിൽ.

കുട്ടിക്കാലത്തെ അൽകാരസ്. (Photo credit:carlitosalcarazz/Instagram)

തന്റെ മകനെ ലോകം അറിയുന്ന ടെന്നിസ് പ്ലെയർ ആക്കുകയായിരുന്നു ലാർമയുടെ ലക്ഷ്യം. ചെറുപ്പംതൊട്ട് മകൻ ഗോൺസാലസിനെ പരിശീലിപ്പിച്ചെങ്കിലും ദേശീയ താരത്തിനപ്പുറം ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ പോലും കളിക്കാൻ ഗോൺസാലസിനു സാധിച്ചില്ല. അതോടെ പേരക്കുട്ടികളിലൂടെ തന്റെ സ്വപ്നം നേടിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ഗോൺസാലസിന്റെ മൂന്ന് ആൺമക്കളുടെയും കയ്യിൽ നന്നേ ചെറുപ്പത്തിൽതന്നെ ലാർമ ടെന്നിസ് റാക്കറ്റ് വച്ചുകൊടുത്തു. മൂന്നുപേരെയും ടെന്നിസ് പരിശീലിപ്പിച്ചു. അതിൽ രണ്ടാമത്തെ മകനായിരുന്നു കൂടുതൽ നന്നായി റാക്കറ്റ് കൈകാര്യം ചെയ്തതും ടെന്നിസ് കോർട്ടിൽ മടികൂടാതെ കളിച്ചതും. അതോടെ ലാർമ തീരുമാനിച്ചു, ടെന്നിസിലെ തന്റെ സ്വപ്നങ്ങൾ പൂവണിയാകാൻ പോകുന്നത് ഇവനിലൂടെയാണ്, കാർലോസ് അൽകാരസ്!

∙ ടെന്നിസ് ഒൺലി

ADVERTISEMENT

ടെന്നിസ് മാത്രമായിരുന്നു അൽകാരസിന്റെ ലോകം. പഠിച്ചതും പരിശീലിച്ചതുമെല്ലാം ടെന്നിസ് മാത്രം. ചെറുപ്പത്തിൽ അൽകാരസിന് ഒരു മെന്റൽ ട്രെയ്നർ ഉണ്ടായിരുന്നു, സ്പാനിഷ് സൈക്കോളജിസ്റ്റായ ജോസഫിന കറ്റ്ലാസ്. 8 വയസ്സുമുതൽ 16 വയസ്സുവരെ അൽകാരസിന് ആവശ്യമായ സെക്കോളജിക്കൽ ട്രെയിനിങ് നൽകിയത് ഇവരായിരുന്നു. അക്കാലത്ത് മറ്റ് പല കുട്ടികൾക്കും ജോസഫിന സമാനമായ രീതിയിൽ പരിശീലനം നടത്തിയിരുന്നു. മറ്റു കുട്ടികൾക്ക് തങ്ങളുടെ ജീവിത ലക്ഷ്യത്തെക്കുറിച്ച് ഒരു വ്യക്തത വരാൻ 14 വയസ്സെങ്കിലും ആവണമെങ്കിൽ 8-ാം വയസ്സ് മുതൽ തന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവനായിരുന്നു അൽകാരസ് എന്നാണ് ഒരു അഭിമുഖത്തിൽ ജോസഫിന പറഞ്ഞത്. ഈ അർപ്പണമനോഭാവവും ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തതയുമാണ് അൽകാരസിനെ ടെന്നിസിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാൻ സഹായിച്ചതെന്നും ഇവർ പറയുന്നു.

ജോക്കോവിച്ചുമായുള്ള ഫൈനൽ മത്സരത്തിനിടെ അൽകാരസ്. (Photo by Glyn KIRK / AFP)

∙ ഓൾ ഇൻ വൺ

ചെറുപ്പംതൊട്ട് റാഫേൽ നദാലിന്റെ മത്സരങ്ങൾ കണ്ടാണ് അൽകാരസ് വളർന്നത്. നദാലിന്റെ പവർ ഗെയിം അനുകരിക്കാനായിരുന്നു എന്നും അൽകാരസിന് താൽപര്യം. സേർവിലും റിട്ടേണിലും ബാക്ക് ഹാൻഡിലും പരമാവധി ശക്തി കൊണ്ടുവരാനായി അൽകാരസ് തന്റെ വലതുകൈ പ്രത്യേകം ട്രെയിൻ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അൽരകാരസിന്റെ വലതുകൈക്ക് ഇടതുകൈയെ അപക്ഷിച്ച് വലുപ്പവും ബലവും കൂടുതലാണ്. പവർ ഗെയിമിൽ നദാലിനെ അനുകരിച്ചെങ്കിലും കളിശൈലിയിൽ അൽകാരസിന് കൂടുതൽ സാമ്യം റോജർ ഫെഡററുമായാണ്.

വിമ്പിൾഡൻ ടൂർണമെന്റിൽ അൽകാരസിന്റെ വിജയാഘോഷം ( Photo by SEBASTIEN BOZON/AFP)

നെറ്റിനടുത്തേക്ക് ഓടിയെത്തി ഡ്രോപ് ഷോട്ടുകളിലൂടെ പോയിന്റ് വാരിക്കൂട്ടുന്ന ഫെഡറർ സ്റ്റൈൽ അൽകാരസിലും കാണാം. ഫൈനലിൽ ഈ ഡ്രോപ് ഷോട്ടുകളാണ് ജോക്കോവിച്ചിനെ പലപ്പോഴും വെള്ളംകുടിപ്പിച്ചത്. അസാധ്യ ആങ്കിളുകളിൽ നിന്നുപോലും അനായാസം ഡ്രോപ് ഷോട്ടുകൾ കളിക്കാൻ അൽകാരസിന് സാധിക്കുന്നു. പവർഫുൾ സേർവിനു പിന്നാലെ തലോടൽ പോലൊരു ഡ്രോപ് ഷോട്ടായിരിക്കും അൽകാരസ് കളിക്കുക. ഇതോടെ പ്രതിരോധത്തിലായിപ്പോകുന്ന എതിരാളി അടുത്തത് എന്ത് എന്ന സംശയത്തിൽ പലപ്പോഴും പോയിന്റ് നഷ്ടപ്പെടുത്തുന്നത് അൽകാരസ് മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

അൽകാരസ്. (Photo by Adrian DENNIS / AFP)
ADVERTISEMENT

∙ ഫൈനൽ ഡേ

35-ാം ഗ്രാൻസ്‍ലാം ഫൈനൽ കളിക്കാനിറങ്ങിയ ജോക്കോയ്ക്കു മുന്നിൽ ഒരു ഗ്രാൻസ്‍ലാം കിരീടത്തിന്റെയും രണ്ടു ഫൈനലുകളുടെയും മാത്രം പരിചയസമ്പത്തുമായാണ് അൽകാരസ് എത്തിയത്. 7 തവണ വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ കിരീടമുയർത്തിയ ജോക്കോവിച്ചിന് അവിടുത്തെ ഓരോ പുൽനാമ്പിന്റെയും സ്വഭാവം വരെ കാണാപ്പാഠമായിരുന്നു. ഈ പരിചയസമ്പത്താണ് ആദ്യ സെറ്റ് 6-1ന് സ്വന്തമാക്കാൻ ജോക്കോവിച്ചിനെ സഹായിച്ചത്. അൽകാരസാവട്ടെ ആദ്യമായാണ് സെന്റർ കോർട്ടിൽ ഒരു ഫൈനൽ കളിക്കാൻ ഇറങ്ങുന്നത്. കോർട്ടിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനു മുൻപേ ആദ്യ സെറ്റ് ജോക്കോ കൊണ്ടുപോയതോടെ ആ ഇരുപതുകാരൻ അൽപമൊന്നും പതറിയിരിക്കണം. പക്ഷേ, സമ്മർദത്തിന്റെ ഒരു നേർത്ത കണികപോലും അൽകാരസിന്റെ മുഖത്തില്ലായിരുന്നു.

വിമ്പിൾഡൻ ഫൈനൽ മത്സരത്തിനു ശേഷം അൽകാരസും ജോക്കോവിച്ചും (Photo by Adrian DENNIS / AFP)

തൊട്ടടുത്ത ഗെയിം വാശിയോടെ കളിച്ച് 7-6ന് അൽകാരസ് സ്വന്തമാക്കി. മൂന്നാം ഗെയിമിൽ ആദ്യ ഗെയിമിന്റെ പ്രതികാരമെന്നോണം 6-1ന് ജോക്കോയെ മലർത്തിയടിച്ചു. 5 സെറ്റ് ലീഡുമായി ജോക്കോയ്ക്കെതിരെ ഒരു ഗെയിം നേടുക എന്നത് വർത്തമാനകാലത്ത് ഏറെക്കുറെ അസാധ്യമെന്നു തോന്നിച്ചിരുന്ന സമയത്താണ് ഒരു ഗ്രാൻസ്‍ലാം ഫൈനലിൽ അൽകാരസ് ആ നേട്ടം കൈവരിക്കുന്നത്. അൽകാരസിലെ പോരാളിയെ അതോടെ സെന്റർ കോർട്ടിലെ കാണികൾ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് അൽകാരസിനു വേണ്ടി മാത്രമാണ് സെന്റർ കോർട്ടിൽ ആരവങ്ങൾ ഉയർന്നത്.

വിമ്പിൾഡൻ ടൂർണമെന്റിലെ സെമി ഫൈനൽ വിജയത്തിനു ശേഷം അൽകാരസ്. Photo by SEBASTIEN BOZON / AFP)

എന്നാൽ നാലാം സെറ്റ് 6-3ന് സ്വന്തമാക്കി ജോക്കോ തിരിച്ചടിച്ചതോടെ മറ്റൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിമിന്റെ ക്ലൈമാക്സ് ഇവിടെയും ആവർത്തിക്കുമോ എന്ന് അൽകാരസിന്റെ ആരാധകർ ഭയന്നു. പക്ഷേ, പോരാട്ടവീര്യത്തിൽ ജോക്കോയ്ക്ക് ഒപ്പമോ ഒരുപടി മേലെയോ ആണ് താനെന്ന് അൽകാരസ് തെളിയിച്ചു. അവസാന സെറ്റിൽ കത്തിക്കയറിയ ജോക്കോയെ തന്റെ വന്യമായ വേഗത്തിലൂടെ പിടിച്ചുകെട്ടിയ അൽകാരസ് 6-4ന് മത്സരം സ്വന്തമാക്കി.

∙ യുഗപ്പിറവി

ഫെഡറർ റാക്കറ്റ് താഴെവച്ചു. നദാൽ അടുത്ത വർഷത്തെ ഫ്രഞ്ച് ഓപ്പണോടെ കോർട്ടിൽനിന്നു മടങ്ങുമെന്ന് അറിയിച്ചുകഴിഞ്ഞു. മുപ്പത്തിയാറുകാരനായ ജോക്കോവിച്ചിനെ പ്രായം തളർത്തിയില്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടി ഇതേ പ്രതാപത്തിൽ ടെന്നിസ് കോർട്ടിൽ തുടരും. എന്നാൽ മൂവരും മടങ്ങുന്നതോടെ കാർലോസ് അൽകാരസിലേക്കു മാത്രമായി ടെന്നിസ് ലോകം ചുരുങ്ങുമോ എന്നു ഭയക്കുന്നവരും കുറവല്ല. ഫെ‍ഡറർക്ക് ഒത്ത പോരാളിയായി നദാലും നദാലിനെ പിടിച്ചുകെട്ടാൻ ജോക്കോയും വന്നപോലെ അൽകാരസിനെ പിടിച്ചുകെട്ടാൻ ആരുവരും എന്ന ആശങ്ക പലർക്കുമുണ്ട്.

വിമ്പിൾഡൻ കീരീടവുമായി അൽകാരസ്. (Photo by Glyn KIRK / AFP)

ഇരുപത്തിനാലുകാരനായ ഗ്രീക്ക് താരം സ്റ്റഫാനോസ് സിറ്റ്സിപാസും ഇരുപത്തിയേഴുകാരനായ റഷ്യൻ താരം ഡാനിൽ മെദ്‌വദേവും ഇരുപത്തിനാലുകാരനായ നോർവേ താരം കാസ്പർ റൂഡുമെല്ലാം അങ്ങിങ്ങായി ഉണ്ടെങ്കിലും ജോക്കോയ്ക്കു മുന്നിൽ മുട്ടിടിക്കുന്ന ഇവർക്ക് അൽകാരസിനു പോന്ന എതിരാളിയായി വളരാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. അതിനു സാധിച്ചില്ലെങ്കിൽ അൽകാരസും ഗ്രാൻസ്‍ലാമും പിന്നെ ടെന്നിസും എന്ന സമവാക്യത്തിലേക്ക് കാര്യങ്ങൾ ചുരുങ്ങും.

∙ നന്ദി, ജോക്കോ

ഇരുപതിന്റെ ചുറുചുറുക്കുമായി ഫൈനൽ കളിക്കാനെത്തിയ അൽകാരസിനെ നേരിടുക മുപ്പത്തിയാറുകാരൻ ജോക്കോവിച്ചിനെ സംബന്ധിച്ചെടുത്തോളം അത്ര എളുപ്പമായിരുന്നില്ല. എത്രയൊക്കെ പരിചയസമ്പത്തിനെക്കുറിച്ചു പറഞ്ഞാലും ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണം വച്ചു തൂക്കിയാലും പ്രായമൊരു ഘടകം തന്നെയാണെന്ന് ആരെക്കാളും നന്നായി ജോക്കോയ്ക്ക് അറിയാമായിരുന്നു.  അതുകൊണ്ടുതന്നെയാണ് മത്സരം 5 സെറ്റുകളിലേക്ക് നീട്ടിക്കൊണ്ടുപോകാതെ ആദ്യ മൂന്ന് സെറ്റുകളിൽ തന്നെ വിജയം ഉറപ്പിക്കാൻ ജോക്കോ കിണഞ്ഞുശ്രമിച്ചത്. അതിനു സാധിക്കാതെ വന്നതോടെ ജോക്കോയുടെ താളം തെറ്റാൻ തുടങ്ങി.

ഫൈനലിലെ പരാജയത്തിനു ശേഷമുള്ള പ്രതികരണത്തിനിടെ വികാരാധീനനായ ജോക്കോവിച്ച്. (Photo by Adrian DENNIS / AFP)

റിട്ടേണുകളും വോളികളും പിഴയ്ക്കാൻ തുടങ്ങി. സേർവിൽ കൃത്യതക്കുറവ് ഉണ്ടാകാൻ തുടങ്ങി. അവസാന സെറ്റിൽ സേർവ് അൽകാരസ് സേർവ് ബ്രേക്ക് ചെയ്തതോടെ മത്സരം കൈവിട്ടുപോയെന്ന് ജോക്കോയ്ക്ക് മനസ്സിലായി. അപ്പോഴും അവസാന ഗെയിം വരെ പൊരുതാൻ ഉറച്ചുതന്നെ ജോക്കോ നിന്നു. പക്ഷേ, അവസാന ചിരി അൽകാരസിന് ഒപ്പമായിരുന്നു. ചരിത്രത്തിലാദ്യമായി ജോക്കോവിച്ചിന്റെ കണ്ണീർ വീണ് സെന്റർ കോർട്ടിലെ പുൽനാമ്പുകൾ നനഞ്ഞു. പക്ഷേ തലയുയർത്തിത്തന്നെയാണ് ആ സെർബിയക്കാരൻ അവിടെനിന്നു മടങ്ങിയത്, ഇനിയും തിരിച്ചുവരുമെന്ന ഉറപ്പോടെ, ഗ്രാൻസ്‌ലാം കിരീടനേട്ടങ്ങളിൽ റെക്കോർഡുകൾ തിരുത്തുമെന്ന നിശ്ചയദാർഢ്യത്തോടെ...

English Summary: Tennis is His Life: Story of Wimbledon Champion Carlos Alcaraz

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT