‘‘2008 ഫെബ്രുവരി 8 വൈകുന്നേരം 5 മണി. കാസർകോട് പാലക്കുന്നിൽ ഉമ്മൻചാണ്ടി സാർ പങ്കെടുക്കുന്ന യോഗത്തിന് നേരെ കല്ലേറുണ്ടാകുന്നു. സാറിനു പരുക്കേറ്റില്ലെങ്കിലും കാറിന് പരുക്കുപറ്റി. ഞങ്ങൾ പാലക്കുന്നിലെത്തുമ്പോൾ കടുത്ത സംഘർഷാവസ്ഥ. റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നീങ്ങി കല്ലേറിന്റെ ചിത്രങ്ങളെടുത്ത് തിരിയുമ്പോൾ സിപിഎം പ്രവർത്തകർ എന്നെ തടഞ്ഞുവച്ച് ക്യാമറയിലെ മെമ്മറി കാർഡ് കൈക്കലാക്കി.ഡിവൈഎസ്പിയുടെ സുരക്ഷാവലയത്തിൽ കാറിലേക്ക് നീങ്ങാൻ തുടങ്ങിയ ഉമ്മൻചാണ്ടി സാറിനോട്, ക്യാമറയിലെ കാർഡ് ഊരിയെടുത്ത വിവരം ഞങ്ങളുടെ റിപ്പോർട്ടർ പാക്കം മാധാവൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘2008 ഫെബ്രുവരി 8 വൈകുന്നേരം 5 മണി. കാസർകോട് പാലക്കുന്നിൽ ഉമ്മൻചാണ്ടി പങ്കെടുക്കുന്ന യോഗത്തിന് നേരെ കല്ലേറുണ്ടാകുന്നു. സാറിനു പരുക്കേറ്റില്ലെങ്കിലും കാറിന് പരുക്കുപറ്റി. ഞങ്ങൾ പാലക്കുന്നിലെത്തുമ്പോൾ കടുത്ത സംഘർഷാവസ്ഥ. റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നീങ്ങി കല്ലേറിന്റെ ചിത്രങ്ങളെടുത്ത് തിരിയുമ്പോൾ സിപിഎം പ്രവർത്തകർ എന്നെ തടഞ്ഞുവച്ച് ക്യാമറയിലെ മെമറി കാർഡ് കൈക്കലാക്കി.ഡിവൈഎസ്പിയുടെ സുരക്ഷാവലയത്തിൽ കാറിലേക്കു നീങ്ങാൻ തുടങ്ങിയ ഉമ്മൻചാണ്ടി സാറിനോട്, ക്യാമറയിലെ കാർഡ് ഊരിയെടുത്ത വിവരം ഞങ്ങളുടെ റിപ്പോർട്ടർ പാക്കം മാധവൻ അറിയിച്ചു.

കാറിലേക്ക് കയറിയ അദ്ദേഹം തിരികെയിറങ്ങി എന്റെ അടുത്ത് വന്നു, കാര്യങ്ങൾ അന്വേഷിച്ചു. ഒരിക്കൽ പോലും പരിചയമില്ലാത്ത എനിക്കു വേണ്ടി, സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ അദ്ദേഹം ഇറങ്ങി വന്നു. ഡിവൈഎസ്പിയെ വിളിപ്പിച്ച് എന്റെ കാർഡ് എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ നിർദേശിച്ചു. അത് കിട്ടാതെ അദ്ദേഹം അവിടുന്ന് ഒരടി നീങ്ങില്ല എന്നു നിർബന്ധം പിടിച്ചു. പൊലീസ് ശരിക്കും വലഞ്ഞു. പ്രതിപക്ഷ നേതാവല്ലേ. അനുസരിക്കാതെ നിവൃത്തിയില്ല. ഒടുവിൽ 20 മിനുട്ടിനു ശേഷം ക്യാമറയിലെ കാർഡ് തട്ടിയെടുത്തവരിൽനിന്ന് അതു തിരികെ വാങ്ങി. പടങ്ങൾ എല്ലാം അതിലുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അദ്ദേഹം അവിടുന്ന് ഗെസ്റ്റ് ഹൗസിലേക്ക് പോകാൻ കാറിൽ കയറിയത്.

ADVERTISEMENT

‘‘പടം ഒന്നാം പേജിൽതന്നെ കേറുമല്ലോ’’ എന്ന് തമാശരൂപേണ ചോദിച്ചിട്ടാണ് അദ്ദേഹം വണ്ടി വിട്ടത്.’’ മലയാള മനോരമ ഫൊട്ടോഗ്രഫർ നിഖിൽ രാജ് പങ്കുവച്ച ഓർമക്കുറിപ്പാണിത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ഒരു ചിത്രമെങ്കിലും പകർത്തിയിട്ടുള്ള ഓരോ ഫൊട്ടോഗ്രാഫർമാർക്കും പറയാനുണ്ടാകും ഇത്തരം ഒട്ടേറെ കഥകൾ... ആ കഥകൾ അവർ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് തങ്ങൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. മനോരമ ഫൊട്ടോഗ്രഫർമാർ കണ്ട ഉമ്മൻ ചാണ്ടിയുടെ ജീവിതം ചിത്രങ്ങളിലൂടെ...

തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി ഗവർണർ പി. സദാശിവത്തിന് മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി  സമർപ്പിച്ച ശേഷം പുറത്തിറങ്ങുന്ന ഉമ്മൻചാണ്ടി ചുവന്ന പരവതാനി വിരിച്ച വഴിയിലൂടെ ഇറങ്ങാതെ മറുഭാഗത്തുകൂടെ വരുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

2004ല്‍ തൃശുരിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ തന്നെ തേടിയെത്തിയ അംഗപരിമിതനായ ആളോട് വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കുന്ന ഉമ്മൻ ചാണ്ടി. ചിത്രം: അരുൺ ശ്രീധർ

2014 ജനുവരിയിൽ മുഖ്യമന്ത്രിയായിരിക്കെ തൃശൂരിൽ നടന്ന ജനസമ്പർക്ക പരിപാടിക്ക് ശേഷം കാസർകോട് നടക്കുന്ന ജനസമ്പർക്ക പരിപാടിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പത്രവായനയിൽ മുഴുകിയ ഉമ്മൻ ചാണ്ടി.  ചിത്രം: ഫഹദ് മുനീർ

ADVERTISEMENT

മണർകാട് പഞ്ചായത്തിലെ ചെമ്മാത്ത്പടി–ഈരേച്ചരിപടി കുടിവെള്ള പദ്ധതി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: ഹരിലാൽ

തിമിര ശസ്ത്രക്രിയയ്ക്കു ശേഷം കറുത്ത കണ്ണട ധരിച്ച് പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എഐസിസി ഓഫിസിനു മുന്നിൽ മാർച്ച് നടത്തിയപ്പോൾ മുദ്യാവാക്യം വിളിക്കുന്ന ഉമ്മൻചാണ്ടി. മകൻ ചാണ്ടി ഉമ്മൻ പിറകിൽ. ചിത്രം : രാഹുൽ ആർ പട്ടം

പി.ടി.തോമസിന്റെ ചിതാഭസ്മം ഇടുക്കി ഉപ്പ്ത്തോട്ടിലെ സെന്റ് ജോസഫ്സ് പളളിയിൽ എത്തിച്ചപ്പോൾ, തൊട്ടു പ്രാർഥിക്കുന്ന ഉമ്മൻ ചാണ്ടി. ചിത്രം: റെജു അർനോൾഡ്

ADVERTISEMENT

എന്നെ സഹായിച്ച ‘കൈ’യാണേ!... മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സെക്രട്ടേറിയറ്റിനു മുന്നിലെ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമര പന്തലിൽ നിന്നു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായൊരു വയോധിക ഓടിയെത്തി അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചത്. ‘സാർ എവിടെയാ.. ഇവിടെയൊക്കെയുണ്ടോ..’ എന്നു സ്നേഹാന്വേഷണം. നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പത്മാവതി അമ്മയായിരുന്നു അത്. ഒരു അപകടത്തെ തുടർന്ന് പലവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന പത്മാവതി സർക്കാരിന്റെ ചികിത്സ സഹായം തേടിയാണ് സെക്രട്ടേറിയറ്റിലെത്തിയത്. നെയ്യാറ്റിൻകരയിൽ നടന്ന അദാലത്തിൽ എത്തിയിരുന്നെങ്കിലും വിശദമായ അപേക്ഷയുമായി വരാൻ പറഞ്ഞതിനെ തുടർന്നാണ് കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമായി കുറേ ദിവസമായി അലയുന്നത്. അതിനിടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ സഹായം തേടിയെത്തിയിട്ടുള്ള പത്മാവതിക്ക് അദ്ദേഹത്തോട് വലിയ സ്നേഹവും ആരാധനയുമാണ്. ഒപ്പമുള്ള കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനോട് പത്മാവതിയുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ച ഉമ്മൻചാണ്ടി ചികിത്സാ സഹായം എത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് അവിടെ നിന്നു പോയത്.  ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിൽ

ഈ ഒപ്പ് കണ്ണീരൊപ്പും...  മൂന്നു വയസ്സുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കു സഹായം തേടി പത്തനംതിട്ടയിൽ നടന്ന ജനസമ്പർക്കത്തിൽ എത്തിയ ഉമ്മ ബീന ഉമ്മൻചാണ്ടിക്കു മുൻപിൽ വിതുമ്പിയപ്പോൾ. ചിത്രം അബു ഹാഷിം

ഈ സ്നേഹത്തിനു മുന്നിൽ... കോട്ടയത്ത് 2004 നവംബർ 20 ന് നടന്ന ജനസമ്പർക്ക പരിപാടിയിൽ, ഉമ്മൻ ചാണ്ടിക്ക് ലഭിച്ച  നന്ദി പ്രകടനം. ചിത്രം: റോബർട്ട് വിനോദ്

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 2006ൽ ഉമ്മൻ ചാണ്ടി കാലടിയിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ചിത്രം: സജീഷ് ശങ്കർ

2017ൽ മലപ്പുറത്തു നടന്ന യുഡിഎഫ് ജില്ലാ കൺവൻഷൻ വേദിയിലേക്ക് രമേശ് ചെന്നിത്തല എത്തിയപ്പോൾ നർമം പങ്കിടുന്ന ഉമ്മൻ ചാണ്ടി. ചിത്രം: സമീർ എ.ഹമീദ്

കണ്ണൂരിൽ ഉമ്മൻചാണ്ടിക്കു നേരെ കല്ലേറു നടന്നതിനു ശേഷം അന്നു രാത്രി നഗരത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ പറത്തിയായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. ചിത്രം: എം.ടി. വിധുരാജ്

വയനാട്ടിൽ നടന്ന പൊതുപരിപാടിക്കിടെ ഉമ്മൻ ചാണ്ടിക്ക് പൂവ് സമ്മാനിക്കുന്ന പ്രവർത്തകൻ ചിത്രം: ജിതിൻ ജോയൽ ഹാരിം

ചികിത്സാർഥം ബെംഗളൂരുവിലേക്കു പോകുന്ന ഉമ്മൻ ചാണ്ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ പാലസിലെത്തിയപ്പോൾ. ചിത്രം: ടോണി ഡൊമിനിക്

സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ കേസിൽ വിചാരണ നടക്കുമ്പോൾ ഉമ്മൻ ചാണ്ടി കണ്ണൂരിലെ കോടതിയിൽ. ചിത്രം: ധനേഷ് അശോകൻ

English Summary: Oommen Chandy has been Captured in Some Great Pictures by Manorama Photographers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT