വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് ‌‌വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.

വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് ‌‌വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് ‌‌വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് ‌‌വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. 

കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്. ഉത്തരേന്ത്യയിൽ കുത്തകയായ ലിജ്ജത്ത് പപ്പടം നിരവധി വിദേശ രാജ്യങ്ങളിലും നാവിൽ രുചിവിസ്മയം തീര്‍ക്കുന്നുണ്ട്. ഒരു സംരംഭകയാവണം എന്ന് തീരുമാനിച്ച് ഇറങ്ങിയാൽ അത് തീർച്ചയായും വിജയത്തിലേക്ക് എത്തുമെന്നതിന്റെ തെളിവാണ് ലിജ്ജത്ത് പപ്പടം നൽകുന്ന സന്ദേശം. ഒരു കുഞ്ഞു സംരംഭം എങ്ങനെ വലിയൊരു പ്രസ്ഥാനമായി മാറിയെന്നും 80 രൂപയിൽനിന്ന് 1600 കോടിയിലേക്കുള്ള പപ്പട കമ്പനിയുടെ വളർച്ച എങ്ങനെയായിരുന്നുവെന്നും വിശദമായി അറിയാം. 

പായ്ക്ക് ചെയ്ത ലിജ്ജത്ത് പപ്പടം.
ADVERTISEMENT

∙ ഏഴ് വീട്ടമ്മമാർക്ക് വായ്പയായി ലഭിച്ച 80 രൂപ

1959 ൽ ബോംബെ എന്ന ഇന്നത്തെ മുംബൈ. സാധാരണ ജീവിതം നയിച്ചിരുന്ന അയൽവാസികളായ ഏഴ് വീട്ടമ്മമാർ. അവരുടെ മനസ്സിൽ തോന്നിയ ആശയമായിരുന്നു പപ്പട നിർമാണം. ജസ്വന്തിബെൻ ജമ്നാദാസ് പോപറ്റ്, പാർവതിബെൻ രാംദാസ് തോഡാനി, ഉജംബെൻ നരൻദാസ് കുണ്ഡലിയ, ബാനുബെൻ തന, ലഗുബെൻ അമൃത്‌ലാൽ ഗോകാനി, ജയബെൻ വി. വിത്തലാനി, ദിവാലിബെൻ എന്നിവരായിരുന്നു ചരിത്രം മാറ്റിയെഴുതിയ ആ വീട്ടമ്മമാർ.

ലിജ്ജത്ത് പപ്പട നിർമാണശാലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. (Photo by INDRANIL MUKHERJEE/AFP)

പാചകത്തിൽ കൈപ്പുണ്യം തെളിയിച്ച വീട്ടമ്മമാർക്ക് പപ്പടനിർമാണത്തിനായി പ്രോത്സാഹനവുമായി സാമൂഹിക പ്രവർത്തകനും സെർവന്റ്‌സ് ഒാഫ് ഇന്ത്യ സൊസൈറ്റി അംഗവുമായ ഛഗൻലാൽ കരംസി പരേഖ് ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹമാണ് വീട്ടമ്മമാർക്ക് 80 രൂപ വായ്പയായി നൽകിയത്. ഈ തുകയ്ക്ക് കൈകൊണ്ട് പപ്പടം നിർമ്മിക്കുന്നതിന് ആവശ്യമായ ചെറിയ ഉപകരണങ്ങൾ വാങ്ങിയ വീട്ടമ്മമാർ താമസിയാതെ പപ്പട നിർമാണത്തിലേക്കു കടന്നു. വീടിന്റെ ടെറസായിരുന്നു ഇവരുടെ ആദ്യത്തെ 'ഫാക്ടറി'. 

∙ എന്തുകൊണ്ട് പപ്പട നിർമാണത്തിലേക്ക്..?

ADVERTISEMENT

ബിസിനസിൽ അറിവില്ലാത്ത സ്ത്രീകൾ അവരുടെ ആദ്യ സംരംഭത്തിന് എന്തുകൊണ്ട് പപ്പട നിർമാണം തിരഞ്ഞെടുത്തു? കാരണം വീട്ടമ്മമാരായ അവർക്ക് പാചകത്തിലായിരുന്നു പ്രാവീണ്യം ഏറെയുണ്ടായിരുന്നത്. പപ്പടമെന്നത് അക്കാലത്തും ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളിലൊന്നായിരുന്നു. പരമ്പരാഗതമായി വീട്ടമ്മമാർക്കു കൈമാറി വന്ന നിര്‍മാണ രീതിക്കു പുറമെ കുലത്തൊഴിലായും പപ്പട നിർമാണം അക്കാലത്തു നടന്നിരുന്നു. അധികം മൂലധനച്ചെ‌ലവില്ലാതെ, കൈകൊണ്ട് നിര്‍മിക്കാമെന്നതും, സ്വന്തം വീടുകൾതന്നെ പണിശാലയാക്കാമെന്നതും പപ്പട നിർമാണത്തിലേക്ക് തിരിയാൻ വീട്ടമ്മമാരെ പ്രേരിപ്പിച്ചു.  

∙ ആദ്യ ഫലസൂചനകളിൽ സന്തോഷം ഇരട്ടിച്ചു

ആദ്യം നിർമിച്ച നാലു കെട്ട് പപ്പടം ഒരു കടയിലാണ് വീട്ടമ്മമാർ വിൽക്കാനായി കൈമാറിയത്. ഏഴു പേരുടെ കൈകൾ പരത്തിയ പപ്പടത്തിന് ആവശ്യക്കാർ ഏറിയതോടെ പപ്പട നിർമാണത്തിന് കൂടുതൽ പേരെ ചുമതലപ്പെടുത്തേണ്ടി വന്നു. പപ്പടനിർമാണം ആരംഭിച്ച് മൂന്നു മാസമായപ്പോൾ സംഘത്തിൽ 25 സ്ത്രീകള്‍ പങ്കുചേർന്നു. ഇതോടെ പപ്പട നിർമാണ കമ്പനി ഒരു സഹകരണ സ്ഥാപനമായി വളർന്നു. ആദ്യകാലത്ത് പെൺകുട്ടികളെ പ്രായപരിധിയില്ലാതെ ജോലിക്കായി എടുത്തിരുന്നെങ്കിലും പിന്നീടത് 18 വയസ്സായി നിജപ്പെടുത്തി.  

പപ്പടത്തിന്റെ ഭാരം അളന്ന് തിട്ടപ്പെടുത്തുന്ന തൊഴിലാളി. ലിജ്ജത്ത് പപ്പട നിർമാണശാലയിലെ ദൃശ്യം (Photo by INDRANIL MUKHERJEE/AFP)

80 രൂപ മൂലധനവുമായി ആരംഭിച്ച കമ്പനി ആദ്യ വര്‍ഷത്തിൽ 6196 രൂപയുടെ വിൽപനയാണ് നടത്തിയത് (1959 ൽ ആണെന്നോർക്കണം). ഇതോടെ, എളുപ്പം പൊടിയുന്ന പപ്പടത്തിന്റെ സാമ്പത്തിക അടിത്തറ ഉറച്ചതാണെന്ന് സംരംഭകർക്ക് മനസ്സിലായി. പപ്പട നിർമാണം രണ്ടാം വർഷത്തിലേക്കു കടന്നപ്പോൾ 150 സ്ത്രീകൾ ഭാഗമായി മാറി. മൂന്നാം വർഷത്തിലാകട്ടെ അത് 300 ആയി ഉയർന്നു. ഇതോടെ ചില തീരുമാനങ്ങൾ എടുക്കാൻ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ള സ്ത്രീകൾ തീരുമാനിച്ചു. അത് ഉണ്ടാക്കിയ ഫലം അവരുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു.  

ADVERTISEMENT

∙ ജീവനക്കാർ കൂടി, ഒപ്പം വെല്ലുവിളികളും 

ജീവനക്കാരുടെ എണ്ണം വർധിച്ചതോടെ പപ്പടനിർമാണത്തിലും വേഗത കൈവന്നു. വിൽപനയിലെ മുന്നേറ്റം സ്ത്രീകളുടെ ആവേശം ഇരട്ടിയാക്കിയെന്നു പറയുന്നതാണു ശരി. എന്നാൽ ചില പ്രശ്നങ്ങൾ അപ്പോഴേക്കും ഉയർന്നു വന്നു. കാലാവസ്ഥയായിരുന്നു പ്രധാന വില്ലന്‍. മഴക്കാലമായാൽ പിന്നീടുള്ള നാലു മാസം വെയിലേറ്റ് പപ്പടം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഇതിനെ തരണം ചെയ്യാനുള്ള ഉപകരണങ്ങൾ വാങ്ങുകയായിരുന്നു ആദ്യ കടമ്പ. ആദ്യഘട്ടത്തിൽ സ്റ്റൗവിന് മുകളിലായി കട്ടിൽ കെട്ടിയിട്ട് അതിൽ പപ്പടം ഉണക്കിയെടുക്കാൻ പോലും സ്ത്രീകൾ ശ്രമിച്ചിരുന്നു. പിന്നീട് ഭക്ഷ്യവസ്തുക്കൾ ചൂടാക്കാനുള്ള ഹീറ്റ് കാബിനറ്റുകൾ, മൈക്രോ വേവ് അവ്നുകൾ എന്നിവയുൾപ്പടെയുള്ള ഉപകരണങ്ങൾ സംഘം സ്വന്തമാക്കി. 

പപ്പട നിർമാണം ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടപ്പോൾതന്നെ തങ്ങളുടെ ഉൽപന്നം ബ്രാൻഡ് ചെയ്ത് ഇറക്കേണ്ടതിന്റെ ആവശ്യകത വനിതകൾക്കു ബോധ്യമായി. ഗുജറാത്തി ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പാപ്പട് എന്ന ഔപചാരിക നാമത്തിലാണ് സ്ത്രീകളുടെ സംഘം അറിയപ്പെട്ടത്. ലിജ്ജത് എന്നത് ഗുജറാത്തി വാക്കാണ്, രുചിയുള്ളത് എന്നർഥം. പപ്പടം ബ്രാൻഡ് ചെയ്ത് ഇറക്കിയതോടെ വിൽപനയിലും കുതിച്ചു ചാട്ടമുണ്ടായി. 1962–63 കാലഘട്ടത്തിൽ 1.82 ലക്ഷം രൂപയുടെ വിൽപനയാണ് ലിജ്ജത് പപ്പടം സ്വന്തമാക്കിയത്. 80 രൂപയ്ക്ക് ആരംഭിച്ച സംരംഭം കേവലം മൂന്നു വർഷം പിന്നിടുമ്പോൾ രണ്ടു ലക്ഷം രൂപയ്ക്കടുത്ത് വ്യാപാരം സ്വന്തമാക്കിയെന്നത് ചെറിയ കാര്യമല്ലല്ലോ.

∙ വീടുകൾ പണിശാലകളായി, വിജയം കണ്ടത് പുത്തൻ മാതൃക

വായ്പയായി ലഭിച്ച 80 രൂപകൊണ്ട് നിർമിച്ചത് കേവലം നാല് പായ്ക്കറ്റ് പപ്പടമായിരുന്നു. പിന്നീട് ലിജ്ജത്തിലേക്ക് സ്ത്രീകളുടെ ഒഴുക്ക് ആരംഭിച്ചതോടെ പപ്പടനിർമാണത്തിനും ഉണക്കി സൂക്ഷിക്കാനും സ്ഥലപരിമിതി ഒരു പ്രശ്നമായി ഉയർന്നു. കുഴച്ച മാവ് സ്ത്രീകൾ അവരവരുടെ വീടുകളിൽകൊണ്ടു പോയി പപ്പടമാക്കി തിരികെ കൊണ്ടു വരുന്ന രീതി പോലും ഈ ഘട്ടത്തിൽ അവലംബിച്ചു. എന്നാല്‍ ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ പലരും നിർമിച്ചത് വിവിധ അളവിലും തൂക്കത്തിലുമുള്ള പപ്പടമായി മാറാൻ തുടങ്ങി. അതോടെയാണ് പപ്പട നിർമാണത്തിൽ കൃത്യമായ പരിശീലനം നൽകാൻ ലിജ്ജത്ത് തീരുമാനിച്ചത്.

ലിജ്ജത്തിൽ അംഗമാകാനെത്തുന്ന ഓരോ വനിതയ്ക്കും 15 ദിവസത്തെ പരിശീലനമാണ് നൽകിയത്. ദിവസം ശരാശരി ആറ് മണിക്കൂറിൽ താഴെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാന്യമായ വേതനം ഉറപ്പാക്കാനും ഇന്ന് ലിജ്ജത്തിന് കഴിയുന്നു. പപ്പടത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ പക്ഷേ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ലിജ്ജത്ത്. പൊടിഞ്ഞുപോയതിനാലും മറ്റും വിൽപനയ്ക്ക് അയയ്ക്കാൻ സാധിക്കാതെ വരുന്ന പപ്പടം ഗ്രാമവാസികള്‍ക്കു സൗജന്യമായി നൽകുമായിരുന്നു സംഘം. ഇതും ബ്രാന്‍ഡിന്റെ പേര് നാട്ടിൽ പാട്ടാക്കാൻ സഹായകമായി.

ലിജ്ജത്തിന്റെ ഭാഗമായ വനിതകളെത്തേടി രാവിലെത്തന്നെ കമ്പനി പ്രത്യേകമായി ഏർപ്പെടുത്തിയ ബസ് എത്തും. നിർമിച്ച പപ്പടവുമായി അതിൽ കയറി കമ്പനിയിലേക്കു യാത്ര. അവിടെനിന്ന് പിറ്റേ ദിവസത്തേക്കുള്ള കുഴച്ച മാവുമായി മടങ്ങും. പപ്പടനിർമാണത്തിന് ആധുനിക യന്ത്രങ്ങൾ എത്തിയിട്ടും ഇന്നും കൈകൾ കൊണ്ടാണ് ലിജ്ജത്ത് പപ്പടം നിർമിക്കുന്നത്.

ലിജ്ജത്ത് പപ്പട നിർമാണശാലയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബസ്. (Photo by INDRANIL MUKHERJEE/AFP)

∙ പുരുഷന്മാർ പേരിനുമാത്രം, എല്ലാ സ്ത്രീകളും ഉടമകൾ

പരസ്പര സ്നേഹവും ബഹുമാനവും നൽകിയാണ് ലിജ്ജത്തിലേക്ക് ഓരോ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നത്. അതിനാൽത്തന്നെ അവിടെ ഓരോ സ്ത്രീയുടെയും അഭിപ്രായത്തിന് വില നൽകുന്നു. സഹോദരി എന്നാണ് ലിജ്ജത്തിലെ സ്ത്രീകളായ അംഗങ്ങൾ പരസ്പരം അറിയപ്പെടുക. പുരുഷന്മാർ നാമമാത്ര സ്ഥാനങ്ങളിൽ മാത്രമാണ് ജോലി ചെയ്യുന്നത്. ഡ്രൈവർ, സുരക്ഷാ ഉദ്യോഗസ്ഥൻ തുടങ്ങിയ തസ്തികകളിൽ  ഇവർക്ക് കരാർ അടിസ്ഥാനത്തിലാണ് ജോലി നൽകുന്നത്. പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകൾക്കാണു ചുമതല. 

∙ വൈവിധ്യവൽക്കരണവും മാർക്കറ്റിങ്ങും

വളർച്ചയുടെ പടവുകൾ പുതിയ അവസരങ്ങളായിട്ടാണ് ലിജ്ജത്ത് കണ്ടത്. അതിനാൽത്തന്നെ പപ്പടത്തിനു പുറമെ മറ്റ് ഉൽപന്നങ്ങളും നിർമിക്കാൻ തീരുമാനിച്ചു. സുഗന്ധവ്യഞ്ജനങ്ങൾ, ചപ്പാത്തി, ആട്ട, സോപ്പ്, സോപ്പുപൊടി തുടങ്ങിയ ഉൽപന്നങ്ങളും ലിജ്ജത്തിൽനിന്ന് ജനങ്ങളിലേക്ക് എത്തി. പപ്പടത്തിലും ഏറെ പരീക്ഷണങ്ങൾ ലിജ്ജത്ത് നടത്തി. വ്യത്യസ്ത രുചികളിലും ആകൃതിയിലുമുള്ള പപ്പടം മാർക്കറ്റിൽ എത്തിച്ചു. 1979 ൽ ബേക്കറി ഉൽപന്നങ്ങളും നിർമിക്കാൻ തീരുമാനിച്ചു.

ലിജ്ജത്ത് പപ്പട നിർമാണശാലയിലെ ദൃശ്യം (Photo by INDRANIL MUKHERJEE/AFP)

ഇതിനു പിന്നാലെ ലിജ്ജത്ത് പത്രിക എന്ന പേരിൽ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഒരു പ്രസിദ്ധീകരണവും ലിജ്ജത്ത് ഇറക്കി. ഇതിനായി സ്വന്തമായി പ്രിന്റിങ് സംവിധാനം ഏർപ്പെടുത്തി. തുച്ഛമായ തുക ഈടാക്കിയുള്ള പ്രസിദ്ധീകരണത്തിലൂടെ ലിജ്ജത്ത് ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങും ലക്ഷ്യം വയ്ക്കുന്നു. 1980 കളിൽ  ടിവി, റേഡിയോ എന്നിവയിലെ പരസ്യങ്ങളിലൂടെയും ലിജ്ജത്ത് ജനകോടികളുടെ മനസ്സിൽ ചേക്കേറി. മാർക്കറ്റിങ്ങിനായി വൻതുക ചെലവഴിക്കുമ്പോഴും ഉൽപന്നങ്ങൾ സമൂഹത്തിലെ താഴ്ന്ന വരുമാനമുള്ളവർക്കും വാങ്ങാൻ പറ്റിയ തുകയിലുള്ളതാകാൻ ലിജ്ജത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

∙ 17 സംസ്ഥാനം, 42,000 വനിതകൾക്ക് തൊഴിൽ

ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പാപ്പ‌ട് ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരംഭമായി വളർന്നു കഴിഞ്ഞു. സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിൽ മികച്ചൊരു മാതൃക തീർത്ത ലിജ്ജത് പാപ്പടിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള 62 ശാഖകളിൽ 42,000 വനിതകൾ ജോലി ചെയ്യുന്നു. സമൂഹത്തിലെ താഴേത്തട്ടിലുള്ള സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കിയും അതുവഴി ജീവിത നിലവാരം ഉയർത്താനും ലിജ്ജത്തിന് കഴിഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ ലോകത്തിലെ വിവിധ ഭാഗങ്ങളിലും ലിജ്ജത്ത് ഉൽപന്നങ്ങൾ ഇന്ന് എത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ ലോകത്തിലെ വിവിധ മേഖലകളിലെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ ലിജ്ജത്ത് ഉൽപന്നങ്ങള്‍ വിപണി കണ്ടെത്തിക്കഴിഞ്ഞു. 

ഏഴ് ഗുജറാത്തി സ്ത്രീകൾ അധികമാരുമറിയാത്ത ഒരിടത്ത് ആരംഭിച്ച ചെറിയ സംരംഭം ഇന്ന് ലോകരാജ്യങ്ങളിൽ പടർന്നു പന്തലിച്ച വടവൃക്ഷമാണ്. സമൂഹത്തിലെ താഴേത്തട്ടിലുള്ള പതിനായിരക്കണക്കിന് സ്ത്രീകളെ സ്വന്തം കാലിൽ നിർത്താൻ പ്രേരിപ്പിച്ച ലിജ്ജത്തിനെ തേടി പദ്മ പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് എത്തിയത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ, മികച്ച ഗ്രാമവ്യവസായത്തിനുള്ള പുരസ്കാരം പലതവണയാണ് ലിജ്ജത്തിലെ ‘സഹോദരിമാർ’ ഏറ്റുവാങ്ങിയത്. കൂട്ടായ്മയിലെ അംഗങ്ങൾക്കു സാമൂഹികമായും സാമ്പത്തികമായുമുള്ള മുന്നേറ്റത്തിന് വേണ്ടുന്ന പ്രവർത്തനങ്ങളും ലിജ്ജത് നടത്തുന്നുണ്ട്. 


English Summary: The Success Story of Lijjat Papad, Where 45,000 Women Work, and How it has Grown From 80 Rupees to 1600 Crore