ഒരുലക്ഷത്തോളം ആരാധകർ ഇടവേളയില്ലാതെ ‘‘ലാ ലാ...ബാർസ, ബാർസ...വിസ്ക എൽ ബാർസ’’ (ബാർസ നീണാൾ വാഴട്ടെ) എന്ന ആരവം മുഴക്കാറുള്ള ചരിത്രമൈതാനം. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം– ബാർസിലോനയുടെ നൂകാംപ്. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബർസിലോനയുടെ ഹോം മൈതാനമായ നൂകാംപിൽ ഇനിയൊരു കിക്കോഫിന് വിസിൽ മുഴങ്ങണമെങ്കിൽ എത്രനാൾ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം. കാരണം, ഫുട്ബോളിന്റെയും ബാർസയുടെയും പ്രിയപ്പെട്ട നൂകാംപ് സ്റ്റേഡിയം വൻ നവീകരണത്തിനായി പൊളിച്ചു തുടങ്ങിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂകാംപ് എന്ന വാക്കിനർഥം ‘ന്യൂ ഫീൽഡ്’ എന്നാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആധുനിക സൗകര്യങ്ങളോടെ ‘ന്യു’ ആകാൻ ഒരുങ്ങുകയാണു നൂകാംപ്. 99,354 കാണികളെ ഉൾക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫഡിലെ പോലെയോ ലിവർപൂളിന്റെ ആൻഫീൽഡിലുള്ളതു പോലെയോ ശബ്ദഘോഷം നൂകാംപിൽ ഇല്ല എന്ന പരാതി ഒരുകാലത്തുണ്ടായിരുന്നു. 

ADVERTISEMENT

ബാർസിലോനയുടെ ആരാധകർതന്നെ ഈ പരാതി പരിഹരിച്ചെങ്കിലും വീണ്ടും ആൾശേഷി കൂട്ടി, ആധുനിക സൗകര്യങ്ങളോടെയുള്ള വിശാല നവീകരണത്തിനു തയാറെടുക്കുകയാണു നൂകാംപ്. ഒരു ലക്ഷത്തിലേറെ ഇരിപ്പിടങ്ങളാണു പുതിയ സ്റ്റേഡിയത്തുണ്ടാവുക. ഇതിനായി വിവിധ ഭാഗങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അതിലുള്ള ആരാധകരുടെ സങ്കടവും സമൂഹമാധ്യങ്ങളിൽ അടുത്തിടെ തരംഗമായിരുന്നു. നൂകാംപിന് പിന്നാലെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം (90,000) സ്പെയിനിലെ തന്നെ മഡ്രിഡിലുള്ള സാന്തിയാഗോ ബെർണബ്യു (83,186) എന്നിവയാണ് ആൾശേഷിയിൽ (ഇരിപ്പിടങ്ങളുടെ എണ്ണത്തിൽ) യൂറോപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സ്റ്റേഡിയങ്ങൾ.

∙ പേരുമാറ്റലും 13,000 കോടിയും

2022 മാർച്ച് 15ന്, പ്രശസ്ത മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈ, 310 മില്യൺ ഡോളറിന്റെ കരാറിൽ സ്റ്റേഡിയത്തിന്റെ പേരിടൽ അവകാശം സ്വന്തമാക്കിയിരുന്നു. തുടർന്നു ഏപ്രിൽ 3ന് എഫ്‌സി ബാർസിലോനയുടെ വിശിഷ്ട അംഗങ്ങളുടെ അസംബ്ലി സ്‌പോട്ടിഫൈയുമായുള്ള കരാറിന് അംഗീകാരം നൽകി. 

2022 ജൂലൈ ഒന്നിന് ‘സ്‌പോട്ടിഫൈ കാംപ് നൂ’ എന്നു സ്റ്റേഡിയം പുനർനാമകരണം ചെയ്തെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് നൂകാംപ് എന്നുതന്നെയാണ്. തുടർന്ന് 2023 ജൂൺ ഒന്നിന് സ്റ്റേഡിയത്തിന്റെ നവീകരണവും തുടങ്ങി. നവീകരണ  പ്രവർത്തനങ്ങള്‍ക്കായി 145 കോടി യൂറോയാണ് (ഏകദേശം 13,000 കോടി രൂപ) ബാർസിലോന സമാഹരിച്ചത്. 

ADVERTISEMENT

20 നിക്ഷേപകരിൽ നിന്നാണ് ഇത്രയും തുക കണ്ടെത്തുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരം ആകും. നൂകാംപിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മോൺജ്യൂകിലെ ഒളിംപിക് സ്റ്റേഡിയത്തിലായിരിക്കും വരും സീസണിൽ (2023–24) ബാർസ കളിക്കുക. 

∙ ലോകോത്തര താരങ്ങളും മത്സരങ്ങളും

നൂകാംപ് മൈതാനത്ത് ഒരുകാലത്ത് ഇപ്പോഴത്തെ ബാർസ പരിശീലകൻ ചാവിയും മിഡ്ഫീൽഡ് ജനറൽ ഇനിയേസ്റ്റയും പരിചയസമ്പന്നൻ ബുസ്കെറ്റ്സും ആയിരുന്നു ചക്രവർത്തിമാർ. പിന്നീട് നൃത്തച്ചുവടുകളോടെ കളിക്കളം കീഴടക്കുന്ന സൂപ്പർ താരം ലയണൽ മെസ്സിയും ബ്രസീലിയൻ പോരാളി നെയ്മാർ ജൂനിയറും യുറുഗ്വായ് താരം ലൂയി സുവാരസും മൈതാനം കീഴക്കി.

സ്‌പോട്ടിഫൈ കാംപ് നൂ സ്റ്റേഡിയം (Photo by fcbarcelona.com)

ഇന്നത്തെ താരങ്ങളായ പോളണ്ടുകാരൻ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, സ്പെയിനിന്റെ ‘ഡബിൾ എൻജിനായ’ യുവാക്കൾ ഗാവി, പെദ്രി എന്നിവരും ജർമൻകാരനായ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റേഗൻ തുടങ്ങിയവരും നൂകാംപിന്റെ ഗാലറിയെ ഇളക്കിമറിച്ചിട്ടുണ്ട്. യൂറേപ്യൻ കപ്പ്, ചാംപ്യൻസ് ലീഗ് ഫൈനൽ, യുവേഫ സൂപ്പർ കപ്പ്, കോപ ഡെൽ റേ, കോപ്പ ഡേ ലാ ലിഗ ഫൈനൽ, യൂറേപ്യൻ നേഷൻസ് കപ്പ് (1964), ഫിഫ ലോകകപ്പ് (1982), ഒളിംപിക്സ് (1992) തുടങ്ങിയ ടൂർണമെന്റുകൾക്ക് നൂകാംപ് വേദിയായിട്ടുമുണ്ട്. 

ADVERTISEMENT

∙ മുൻപും നവീകരണം

1954 മാർച്ചിലാണു കോൺക്രീറ്റും ഇരുമ്പും ഉപയോഗിച്ചുള്ള നൂകാംപ് സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്. ആയിരക്കണക്കിനാളുകൾ അണിനിരന്ന ഘോഷയാത്രയോടെയാണ് ആദ്യ കല്ല് സ്ഥാപിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്റ്റേഡിയത്തിന്റെ നിർമാണം മന്ദഗതിയിലായി. 

സ്‌പോട്ടിഫൈ കാംപ് നൂ സ്റ്റേഡിയം (Photo by fcbarcelona.com)

തുടർന്നു 3 വർഷത്തിനു ശേഷം നിർമാണം പൂർത്തിയാക്കി 1957 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്തു. ഒരുലക്ഷത്തോളം ആളുകൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്കിടെ സ്പെയിനിലെ പ്രധാന പ്രവിശ്യയായ കാറ്റലോണിയയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഫുട്ബോൾ ക്ലബ്ബുകൾ മൈതാനത്തു പരേഡ് നടത്തി. 1975ൽ ആണ് സ്റ്റേഡിയത്തിൽ ഇലക്ട്രോണിക് സ്കോർ ബോർഡുകൾ സ്ഥാപിച്ചത്. തുടർന്നു 1982ലെ ലോകകപ്പ് ലക്ഷ്യമിട്ട് 1980ൽ സ്റ്റേഡിയം വിപുലീകരിച്ചു. വിഐപി ലോഞ്ചുകൾ, പ്രസ് ഏരിയ, ബോക്സ് ഇരിപ്പിടങ്ങൾ എന്നിവ തയാറാക്കിയത് ഇതിനോടനുബന്ധിച്ചാണ്. 

നവീകരണം പുരോഗമിക്കുന്ന സ്‌പോട്ടിഫൈ കാംപ് നൂ സ്റ്റേഡിയം (Screen grab from fcbarcelona.com)

1992ലെ ഒളിംപിക്സിനു മുന്നോടിയായി റൂഫ് ലൈനിനു മുകളിൽ അധിക ഇരിപ്പിടങ്ങളും സ്ഥാപിച്ചു. 1994ലും സ്റ്റേഡിയത്തിൽ നവീകരണം നടന്നു. ഇത്തവണ പിച്ച് ഘടനയിൽ മാറ്റം വരുത്തുകയും പുതിയ പ്രസ് ബോക്സ്, പാർക്കിങ്, വെളിച്ച–ശബ്ദ സംവിധാനങ്ങള്‍ എന്നിവ സ്ഥാപിച്ചു. 1998-99 സീസണിൽ, നൂകാംപിലെ സേവനങ്ങളും സൗകര്യങ്ങളും പരിഗണിച്ച് യുവേഫ ഫൈവ് സ്റ്റാർ അംഗീകാരം നൽകി. 2010ൽ പുതിയ യുവേഫ നിയന്ത്രണങ്ങൾക്ക് അനുസൃതമായി ‘കാറ്റഗറി 4’ പട്ടികയിൽ ഉൾപ്പെടുത്തി. 

∙ സീറ്റിങ്ങിലെ പരിഷ്കാരം

ഒട്ടേറെ പരിഷ്‌കാരങ്ങൾ കാരണം സ്റ്റേഡിയത്തിന്റെ ആകെ ശേഷിയിൽ വിവിധ വർഷങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. 1957ൽ ആദ്യമായി തുറന്നപ്പോൾ 93,053 ഇരിപ്പിടങ്ങളാണ് ഉണ്ടായിരുന്നത്. 1982ൽ ഫിഫ ലോകകപ്പ് വേദിയായപ്പോൾ ഇരിപ്പിടങ്ങളുടെ എണ്ണം 120,000 ആയി ഉയർത്തി. എന്നാൽ മൈതാനത്തെ സ്റ്റാൻഡിങ് ഏരിയകളെ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ നിലവിൽവന്ന തൊണ്ണൂറുകളുടെ അവസാനത്തിൽ സ്റ്റേഡിയത്തിന്റെ ശേഷി 99,000നും താഴെയായി കുറച്ചു.

സ്‌പോട്ടിഫൈ കാംപ് നൂ സ്റ്റേഡിയത്തിന്റെ നവീകരണ പുരോഗതി വിലയിരുത്തുന്ന ഉദ്യോഗസ്ഥർ. (Photo by fcbarcelona.com)

സ്റ്റേഡിയത്തിന്റെ 50–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2004ലും വിപുലീകരണം നടത്താൻ ലക്ഷ്യമിട്ടിരുന്നു.13,500 പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. 2009ൽ ആരംഭിച്ച് 2011-12 സീസണിൽ പൂർത്തിയാക്കാനാണു പദ്ധതിയിട്ടിരുന്നത്. എന്നാൽ 2008ലെ സാമ്പത്തിക പ്രതിസന്ധി കാരണം പരിശീലന ഗ്രൗണ്ടിന്റെയും മറ്റും പുനർനിർമാണ പദ്ധതികൾ മാറ്റിവച്ചു. പിന്നീട് 2014ന് ശേഷം വിവിധ നവീകരണ പദ്ധതികൾ വന്നെങ്കിലും ഫലപ്രദമായ ഇടപെടൽ നടന്നത് 2022ൽ ആണ്. 2022–23 സീസണിനു ശേഷം സ്റ്റേഡിയം നവീകരണത്തിനു ബാർസിലോന സിറ്റി കൗൺസിൽ അനുമതി നൽകിയത് 2022 ഏപ്രിൽ 28ന് ആണ്. 

തുടർന്നു ഇക്കഴിഞ്ഞ ജൂൺ ഒന്നിന് നവീകരണം തുടങ്ങി. ഗൗണ്ടിന്റെ മുകൾനില പൂർണമായും പൊളിച്ചുള്ള വൻ നവീകരണമാണു ഇത്തവണ നടത്തുന്നത്. ബാർസിലോന ക്ലബ്ബിന്റെ 125–ാം ജൂബിലി ആഘോഷങ്ങൾ തുടങ്ങുന്ന 2025-26 സീസണിൽ സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ആധുനിക നൂകാംപ് സ്റ്റേഡിയത്തിൽ കൂടുതൽ ഉച്ചത്തിൽ ‘‘ ലാ ലാ... ബാർസ, ബാർസ... വിസ്ക എൽ ബാർസ’’ മുഴങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

∙ വരും ക്രൈഫ് പ്രതിമ

ഇതിനിടെ ബാർസിലോനയുടെ പുതിയ ഗ്രൗണ്ടിന് ഇതിഹാസതാരം യോഹാൻ ക്രൈഫിന്റെ പേര് നൽകാനും ക്ലബ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കളിക്കാരനായും പരിശീലകനായും ബാർസിലോനയ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച, അന്തരിച്ച ഡച്ച് താരത്തിന്റെ ശിൽപവും ക്ലബ് ആസ്ഥാനത്ത് സ്ഥാപിക്കും. ബാർസിലോന ബി ടീമിന്റെ സ്ഥിരം വേദിയും ബാർസ വനിതാ ടീമിന്റെ ഹോം ഗ്രൗണ്ടുമായ മിനി എസ്റ്റാഡി (മിനി സ്റ്റേഡിയം) ആണ് ഇനി യൊഹാൻ ക്രൈഫിന്റെ പേരിൽ അറിയപ്പെടുക. നൂകാംപിന്റെ അഭാവത്തിൽ നിലവിൽ സീനിയർ ടീം ഉപയോഗിക്കുന്നതും ഈ മൈതാനം തന്നെയാണ്.  

English Summary: The Camp Nou, which is the home stadium of FC Barcelona, ​​is currently undergoing renovations

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT