2022 ഓഗസ്റ്റ്. പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാ മാമാങ്കം. ചരിത്രം തഴുകിയുറങ്ങുന്ന മാമല്ലപുരത്തെ കടൽത്തീരങ്ങൾ ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടുമ്പോൾ ചക്രവർത്തിയായ മാഗ്നസ് കാൾസന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. രസഹീനമായ സ്വന്തം ടീമിന്റെ പ്രകടമോ സ്വന്തം കളികളുടെ മേന്മയോ നോക്കാതെ, പുതുമുഖ താരങ്ങൾ അണിനിരന്ന ഇന്ത്യ ബി ടീമിന്റെ ബോർഡുകളിലായിരുന്നു കാൾസന്റെ കണ്ണുമുഴുവൻ.

2022 ഓഗസ്റ്റ്. പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാ മാമാങ്കം. ചരിത്രം തഴുകിയുറങ്ങുന്ന മാമല്ലപുരത്തെ കടൽത്തീരങ്ങൾ ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടുമ്പോൾ ചക്രവർത്തിയായ മാഗ്നസ് കാൾസന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. രസഹീനമായ സ്വന്തം ടീമിന്റെ പ്രകടമോ സ്വന്തം കളികളുടെ മേന്മയോ നോക്കാതെ, പുതുമുഖ താരങ്ങൾ അണിനിരന്ന ഇന്ത്യ ബി ടീമിന്റെ ബോർഡുകളിലായിരുന്നു കാൾസന്റെ കണ്ണുമുഴുവൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഓഗസ്റ്റ്. പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാ മാമാങ്കം. ചരിത്രം തഴുകിയുറങ്ങുന്ന മാമല്ലപുരത്തെ കടൽത്തീരങ്ങൾ ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടുമ്പോൾ ചക്രവർത്തിയായ മാഗ്നസ് കാൾസന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. രസഹീനമായ സ്വന്തം ടീമിന്റെ പ്രകടമോ സ്വന്തം കളികളുടെ മേന്മയോ നോക്കാതെ, പുതുമുഖ താരങ്ങൾ അണിനിരന്ന ഇന്ത്യ ബി ടീമിന്റെ ബോർഡുകളിലായിരുന്നു കാൾസന്റെ കണ്ണുമുഴുവൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഓഗസ്റ്റ്, പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാ മാമാങ്കം. ചരിത്രം തഴുകിയുറങ്ങുന്ന മാമല്ലപുരത്തെ കടൽത്തീരങ്ങൾ ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടുമ്പോൾ ചക്രവർത്തിയായ മാഗ്നസ് കാൾസന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. രസഹീനമായ സ്വന്തം ടീമിന്റെ പ്രകടനമോ സ്വന്തം കളികളുടെ മേന്മയോ നോക്കാതെ, പുതുമുഖ താരങ്ങൾ അണിനിരന്ന ഇന്ത്യ ബി ടീമിന്റെ ബോർഡുകളിലായിരുന്നു കാൾസന്റെ കണ്ണുമുഴുവൻ. അതിനൊരു കാരണവുമുണ്ടായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന മട്ടിൽ തുടർച്ചായ എട്ടു വിജയങ്ങളുമായി മുന്നേറുന്ന പതിനാറുകാരൻ ഡി.ഗുകേഷിന്റെ പ്രകടനം.

∙ ലോക റാങ്കിങ്ങിൽ ഒൻപതാമൻ

ADVERTISEMENT

വെറും ഒരു വർഷത്തിനിടെയിൽ ആ പതിനാറുകാരൻ വളർന്ന്, വളരെ വലുതായി ലൈവ് റേറ്റിങ് ലിസ്റ്റിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു. ലോക റാങ്കിങ്ങിൽ ഒൻപതാമനായിരിക്കുന്നു. അസർബൈജാനിൽ നടക്കുന്ന ചെസ് ലോകകപ്പിലെ രണ്ടാം റൗണ്ട് വിജയത്തോടെയാണ് ഗുകേഷിന്റെ നേട്ടം. ഇന്ത്യൻ ചെസിന് ചെന്നൈ എന്ന പോലെയാണ് സോവിയറ്റ് ചെസിന് അസർബൈജാനിലെ ബാക്കു.

ഡി.ഗുകേഷ് (Photo by twitter/DGukesh)

അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ ജന്മസ്ഥലമാണ് ചെന്നൈ എങ്കിൽ ചെസ് ഇതിഹാസവും മുൻ ലോക ചാംപ്യനുമായ ഗാരി കാസ്പറോവിന്റെ ജന്മദേശമാണ് ബാക്കു. ആകസ്മികമായ ഒരു സംഗതി. പക്ഷേ ആരാധകർ അതിൽ ഒരു ലോകചാംപ്യന്റെ പടപ്പുറപ്പാട് കിനാവു കാണുന്നു.

‘‘ആരാധകരുടെ പ്രതീക്ഷകൾ‌ അസ്ഥാനത്തല്ല. ഭാവി പ്രവചിക്കാനാവില്ലെങ്കിലും ഒരു ലോകചാംപ്യനുവേണ്ട ഗുണങ്ങൾ ഗുകേഷിന്റെ കളിക്കുണ്ട്. സമയം കൊടുക്കുക’’–പറയുന്നത് മറ്റാരുമല്ല. മൂന്നാമത്തെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററും മുൻ ഇന്ത്യൻ ഒന്നാംനമ്പർ താരവുമായ പ്രവീൺ തിപ്സെ. ‘‘പ്രതീക്ഷകളുടെ അമിത ഭാരം കൊടുക്കാതിരിക്കുക. റേറ്റിങ് അല്ല പ്രകടനമാണ് പ്രധാനം.

2022 ചെസ് ഒളിംപ്യാഡിൽ ഗുകേഷിന് ലഭിച്ച മെഡലുകൾ. (Photo by twitter/DGukesh)

1978ൽ 2600 ഇലോ റേറ്റിങ്ങുള്ള 12 കളിക്കാരേ ഉണ്ടായിരുന്നുള്ളൂ എന്ന് ഓർക്കുക. റേറ്റിങ്ങിലെ ഈ വർധന കൂടി കണക്കിലെടുത്താലും ഗുകേഷിന്റെ പ്രകടനം ഗംഭീരമാണെന്നു പറയാതെ വയ്യ. ഒപ്പം, എതിരാളികളുടെ കടുപ്പം കൂടുതലാണെന്നതും ഓർക്കുക. മൂന്നുനാലു വർഷം കഴിയുമ്പോഴേക്കും ഗുകേഷ് ഉയർച്ചയിലെത്തും. കാർപോവ്, കാസ്പറോവ്, മാഗ്നസ് ഒക്കെ മികച്ചുനിന്ന പ്രായം. അന്ന് കപ്പ് വീണ്ടും ഇന്ത്യയിലേക്ക് വന്നാൽ അത്ഭുതപ്പെടേണ്ടതില്ല’’–തിപ്സെ പറയുന്നു.

ADVERTISEMENT

∙ ജനനം ഇന്ത്യൻ ചെസിന്റെ തലസ്ഥാനത്ത്

ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ജനിച്ചുവീണത് ഇന്ത്യൻ ചെസിന്റെ തലസ്ഥാനമായ ചെന്നൈയിലാണ്. ഒഴിവുവേളകളിൽ അച്ഛനും അമ്മയും ചെസ് കളിക്കുന്നതു കണ്ട് തുടക്കം. ഏഴുവയസ്സിൽ കളി പഠിച്ച ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റഷ്യൻതാരം സെർജി കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം 2019ൽ നഷ്ടമായത് 17 ദിവസത്തെ വ്യത്യാസത്തിനാണ്. അതിൽപ്പിന്നെ ഗുകേഷിന്റെ കുതിപ്പ് അതിവേഗത്തിലായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 16ന് ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാങ് ലിയമിനെ തോൽപ്പിച്ച് ഗുകേഷ് ചെസിലെ മറ്റൊരു വൻ കടമ്പയായ 2700 എന്ന ഇലോ റേറ്റിങ് മറികടന്നു. ലോക ചെസ് ഒളിംപ്യാഡിലെ ഇന്ത്യൻ ബി ചെസ് ടീമിന്റെ ഒന്നാം ബോർഡിൽ ഗുകേഷ് അട്ടിമറിച്ചവരിൽ ചെസ് ബോർഡിലെ തീപ്പൊരി എന്നറിയപ്പെടുന്ന സ്പെയിനിന്റെ അലക്സി ഷിറോവ്, അർമീനിയൻ താരം ഗബ്രിയേൽ സർഗീസൻ, അമേരിക്കൻ താരവും ഇപ്പോൾ ലോക രണ്ടാം നമ്പർതാരവുമായ ഫാബിയാനോ കരുവാന തുടങ്ങിയ ചെസിലെ സൂപ്പർതാരങ്ങളും ഉൾപ്പെടും.

2022ല്‍ ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുന്ന ഡി.ഗുകേഷ് (Photo by Arun SANKAR / AFP)

∙ ഇലോ റേറ്റിങ്ങിൽ 2750 കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ADVERTISEMENT

ഒരു വർഷത്തിനിടെ ഗുകേഷിന്റെ റേറ്റിങ്ങിൽ വൻ കുതിപ്പാണ് ഉണ്ടായത്. ആനന്ദിന്റെ നേട്ടം മറികടക്കുന്നതിനു മുൻപുതന്നെ ഗുകേഷ് മറ്റൊരു റെക്കോർഡ് തകർത്തു. ഇലോ റേറ്റിങ്ങിൽ 2750 കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മാഗ്നസ് കാൾസന്റെ റെക്കോർഡ്. മറ്റ് ഇന്ത്യൻ യുവപ്രതിഭകളിൽനിന്ന് ഗുകേഷിനെ വ്യത്യസ്തനാക്കുന്നത് സ്ഥിരതയാണ്.

പങ്കെടുക്കുന്ന എല്ലാ ടൂർണമെന്റുകളിലും മോശമല്ലാത്ത പ്രകടനം. പടിപടിയായ മുന്നേറ്റം. ‘‘ശാന്തനാണ് ഗുകേഷ്. ആക്രമണോത്സുക രീതിയും അതേസമയം കരുനില പതിയെ മെച്ചപ്പെടുത്തി വിജയത്തിലേക്കെത്തുന്ന രീതിയും ആവശ്യാനുസരണം മാറി മാറി ഉപയോഗിക്കാൻ വിരുതുള്ളയാൾ. പ്രാരംഭ നീക്കങ്ങളിൽ പണ്ടത്തേക്കാളും ഏറെ മികവ്.’’– ഗുകേഷിന്റെ കോച്ച് ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന പറയുന്നു. ഗ്രാൻഡ് മാസ്റ്റർ ആകും മുൻപേ ഗുകേഷിനെ ഈ ചെന്നൈക്കാരൻ പരിശീലിപ്പിക്കുന്നുണ്ട്.

ഗുകേഷും പരിശീലകനായ വിഷ്ണു പ്രസന്നയും. (Photo by twitter/DGukesh)

‘‘ഈ ലോകകപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ എത്തിയാൽ ലോക ചാംപ്യന് എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിന് ഗുകേഷ് യോഗ്യത നേടും. എതിരാളികൾ കടുപ്പമാണ്. ഇത്തവണയല്ലെങ്കിൽ അടുത്തവട്ടം ഗുകേഷ് അവിടെയെത്തുമെന്ന് ഉറപ്പാണ്. 2800 റേറ്റിങ്ങാണ് ആദ്യ ലക്ഷ്യം. പിന്നെ, പടിപടിയായി മുന്നോട്ടു പോകട്ടെ’’– പ്രിയ ശിഷ്യന് അമിത പ്രതീക്ഷകളുടെ സമ്മർദം കൊടുക്കാൻ വിഷ്ണുവും തയാറല്ല.

‘‘കഴിഞ്ഞവർഷം ആദ്യം പലരും ഭാവിവാഗ്ദാനമായിട്ടാണ് എന്നെ കരുതിയിരുന്നത്. ഇപ്പോൾ ഞാൻ അവരുടെ സഹപ്രവർ‌ത്തകനാണ്. ഒരുപക്ഷേ, എതിരാളിയും’’ – ലോകകപ്പിനു മുൻപ് ഗുകേഷ് പറഞ്ഞു. ഒരുപക്ഷേ, തന്റെ വരുംകാല നേട്ടങ്ങളുടെ പ്രവചനം പോലെ.

തന്റെ റാങ്കിങ്ങിനു തൊട്ടുപിന്നിലെത്തിയപ്പോൾ ആനന്ദും ഗുകേഷിന് ആശംസയർപ്പിച്ചു: ‘‘2750 റേറ്റിങ് മറികടക്കുകയെന്നത് വലിയ നേട്ടമാണ്. ആത്യന്തികമായി ഗുകേഷ് എന്നെ മറികടക്കും. അതിൽ എനിക്ക് അഭിമാനമുണ്ട്’’.

2022 ചെസ് ഒളിംപ്യാഡിന്റെ വിളക്ക് തെളിക്കുന്ന ഡി.ഗുകേഷ്. (Photo by Arun SANKAR / AFP)

എന്നാൽ, സാധ്യതകളുടെ തലക്കനം ഗുകേഷിന്റെ മറുപടിയിൽ ഉണ്ടായിരുന്നില്ല. ‘‘ഞാൻ അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തൊന്നും അല്ല. അദ്ദേഹം എന്റെ ഹീറോയാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ റേറ്റിങ് മറികടന്നാൽ സന്തോഷം’’– ഗുകേഷ് പറഞ്ഞു.

ടൂർണമെന്റുകൾക്കായി ലോക സഞ്ചാരം, വിമാനത്താവളങ്ങളിലെ അന്തിയുറക്കം, ചെസിനൊപ്പം പഠനം– ചെസിലെ ഏതൊരു അത്ഭുതപ്രതിഭയെയും പോലെ, നാലാം ക്ലാസ് വരെ മാത്രമേ ഗുകേഷ് സ്ഥിരം സ്കൂൾ കണ്ടുള്ളൂ. സ്കൂളിൽ വിരുന്നുകാരനായ ഗുകേഷിനോടു ചോദിച്ചാൽ ഒരുപക്ഷേ, ഇങ്ങനെ പറയും: ‘‘ഏറ്റവും ഇഷ്ടപ്പെട്ട വിഷയം? ഒന്നുമില്ല, ഏറ്റവും കടുത്തത്, ഒന്നുമില്ല’’ .

അതെങ്ങനെ? മനസ്സുമുഴുവൻ ചെസ്സാണല്ലോ.

English Summary: Indian Chess Grand Master D.Gukesh Continues His Winning Streak