പന്ത്രണ്ടാം വയസ്സിൽ ജീവിതം വീൽചെയറിൽ, തോൽപ്പിച്ച് ‘മസ്കുലർ ഡിസ്ട്രോഫി’; ജീവൻ പൊരുതിയത് സൗഹൃദത്തണലിൽ
‘‘നമുക്കൊന്ന് ഇല്ലിക്കൽ കല്ല് കാണാൻ പോയാലോ...?’’ ആഗ്രഹം തോന്നിയാൽ സമയമുണ്ടെങ്കിൽ വൈകാതെ അങ്ങ് ഓടി പോകുക, അത്രയല്ലേ ഉള്ളൂ എന്ന് ചിന്തിക്കേണ്ട. വർഷങ്ങളായി കാലും പേശികളുമെല്ലാം തളർന്ന് വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരാൾക്ക് ഇല്ലിക്കൽ കല്ലിനേക്കാൾ കാഠിന്യമേറിയ ഒരു ചോദ്യമാണത്. ഒരിക്കലും ഒറ്റയ്ക്ക് പറ്റില്ല. ഇനി ജീവിതത്തിൽ അങ്ങനൊരു നിമിഷമേ ഇല്ല എന്നു കരുതിയ ഒരാൾ ഇല്ലിക്കൽ കല്ല് കയറുന്നത് ഒരു വല്ലാത്ത കഥയാണ്. ആ കഥയ്ക്ക് പിന്നിൽ ഒരൊറ്റ ബലമേ ഉള്ളൂ. ഏറ്റവും മഹത്തായ, ജീവിതത്തിൽ എല്ലാവരും എനിക്ക് വേണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു പോകുന്ന ഒന്ന്; സൗഹൃദം. സൗഹൃദത്തിലൂടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കുമ്പോൾ എല്ലാത്തിനും ഒരൽപ്പം പുഞ്ചിരി കൂടും.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഓടിച്ചാടി നടക്കുന്ന സുഹൃത്തുക്കളെ കണ്ട് വീൽചെയറിലിരുന്ന് കണ്ണു നിറഞ്ഞിട്ടുണ്ട് ജീവന്. എന്നാൽ വർഷങ്ങൾ കഴിയുമ്പോഴും അതേ കൂട്ടുകാരെ നോക്കി ജീവന്റെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ട്. പക്ഷേ, ഇന്നാ കണ്ണീരിന് സന്തോഷത്തിന്റെ മധുരമാണ്. വർഷങ്ങളോളം അവനെ തളരാതെ പിടിച്ചു നിർത്തിയ സന്തോഷത്തിന്റെ മധുരം. ഒന്നിനും പറ്റില്ലെന്ന് കരുതിയിടത്ത് നിന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലേക്ക് വരെ ജീവനെ അവന്റെ സുഹൃത്തുക്കൾ കൈപിടിച്ചു കൊണ്ടുപോയി. ജീവനെ സ്വപ്നം കാണാനും ലോകം മുഴുവൻ കീഴടക്കാനും പ്രേരിപ്പിച്ചത് അവരാണ്.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള മലകളിലൊന്നായ ഇല്ലിക്കൽ കല്ലിന്റെ ഏറ്റവും മുകളിൽ വരെ പോയതിന്റെ സന്തോഷത്തിലാണ് തൃശൂരിൽ എഡിറ്ററായി ജോലി ചെയ്യുന്ന ജീവൻ. അതും ജീവന്റെ ജീവനായ തന്റെ സുഹൃത്തുക്കളുടെ കയ്യിലിരുന്ന്. സാധാരണക്കാർക്ക് പോലും കയറി എത്താൻ ബുദ്ധിമുട്ടുള്ള ആ മലനിര ഓടിക്കയറുമ്പോൾ ജീവനെ മുകളിൽ കൊണ്ടുപോയി ആ കാഴ്ചകൾ കാണിക്കണം എന്ന ചിന്ത മാത്രമേ സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നുള്ളു. അടുത്ത യാത്രയിൽ ഓരോരുത്തരായി ഒരു കുഞ്ഞിനെ എന്നവണ്ണം മാറി മാറി എടുത്ത് ജീവനെ ഇല്ലിക്കൽ കല്ലിന്റെ നെറുകയിൽ എത്തിച്ചു. ജീവനെ ചങ്കായി കാണുന്ന സുഹൃത്തുക്കളെ ഈ സൗഹൃദ ദിനത്തില്‍ ഓർത്തെടുക്കുകയാണ് ജീവൻ..
∙ അവരെപ്പോഴും എന്റേതാണ്, എനിക്കൊപ്പമാണ്.
12–ാം വയസ്സിലാണ് ജീവന്റെ ജീവിതം വീൽചെയറിലായത്. ജനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാനും മുട്ടുകുത്താനും നടക്കാനുമെല്ലാമുള്ള താമസം കണ്ടാണ് ആദ്യമായി അമ്മ സതീദേവി അവനെയും കൊണ്ട് ആശുപത്രിയിലെത്തുന്നത്. മകന് ഒരസുഖവും ഉണ്ടാകരുതേ എന്നവർ പ്രാർഥിച്ചെങ്കിലും അതെല്ലാം വിഫലമാക്കി കൊണ്ടാണ് ‘മസ്കുലർ ഡിസ്ട്രോഫി’യാണ് ജീവനെന്ന് ഡോക്ടർമാർ പറഞ്ഞത്. പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്ക് എത്തിക്കുന്ന രോഗമാണ് മസ്കുലർ ഡിസ്ട്രോഫി. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണു അസുഖത്തിന് കാരണമാവുന്നത്.
അസുഖത്തെ പറ്റി കേട്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന സതീദേവി പയ്യെ പയ്യെ മകന് തീരെ നടക്കാൻ കഴിയാതാവും എന്നു പറഞ്ഞതോടെ തകർന്നുപോയി. പക്ഷേ, മകന് മുന്നിൽ പതറാതെ അവർ നിന്നു. കൂട്ടുകാരെ പോലെയും തന്റെ ഇരട്ട സഹോദരിയെ പോലെയും സോഫയിൽ ഓടിക്കയറാനും മുറ്റത്തേക്ക് ഓടി നടക്കാനും പറ്റാതായതോടെ ആ കുഞ്ഞു മനസ്സ് തന്റെ അസുഖത്തെ പറ്റി അറിഞ്ഞു. ഇനി ഒരിക്കലും തനിക്ക് അതിനൊന്നും പറ്റില്ലെന്ന തിരിച്ചറിവ് ആദ്യമൊക്കെ ജീവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, അതെല്ലാം അവന് പിന്നീട് ഒരു പ്രശ്നമേ അല്ലാതായി. നടക്കാൻ പറ്റുന്നവർ പോലും പോകാത്തതും ചെയ്യാത്തതുമായ പല കാര്യങ്ങളും വീൽചെയറിലിരുന്ന് അവൻ ചെയ്തു. ജീവന് അന്ന് ആത്മവിശ്വാസം നൽകാൻ കൂടെ കൂടിയത് സുഹൃത്തുക്കളായിരുന്നു.
‘‘എനിക്ക് നടക്കാൻ പറ്റില്ലെന്നും അവരോടൊപ്പം കളിക്കാൻ പറ്റില്ലെന്നുമെല്ലാം അറിഞ്ഞ എന്റെ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നു. ഞാൻ എവിടെ പോകാൻ ആഗ്രഹിച്ചാലും അവർ എനിക്കൊപ്പം വരും. അയ്യോ, അത് ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് എനിക്ക് പറയാൻ ഒരു അവസരം തരാതെ എന്റെ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നു. അന്നാണ് അവർ എന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. സ്കൂളിൽ നിന്ന് അന്നാദ്യമായി ഊട്ടിയിലേക്ക് പഠനയാത്ര പോയിരുന്നു. പോകണമെന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ, വീൽചെയറിലിരുന്ന് എങ്ങനെ ഊട്ടി കാണാൻ. മൂന്ന് ദിവസത്തെ യാത്രയാണ്. അമ്മ ഒപ്പം വരാമെന്ന് പറഞ്ഞു.
എന്നെ കൊണ്ടുപോകണമെന്ന് അമ്മ സ്കൂളിലും നിർബന്ധം പിടിച്ചു. അങ്ങനെ ഞാനും യാത്രയിലിടം നേടി. സ്കൂളിലൊക്കെ എന്റെ കൂട്ടുകാർ എനിക്കൊപ്പമുണ്ടെങ്കിലും അവർ ഊട്ടി മുഴുവനും എന്റെ കൂടെ ഇങ്ങനെ നടക്കുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ, സ്വന്തം ആഘോഷങ്ങൾ പോലും എനിക്കൊപ്പമാക്കിയാണ് അന്നവർ ഊട്ടിയിലെത്തിയത്. യാത്രയിലുടനീളം എനിക്കൊപ്പം നിന്നു. എല്ലായിടത്തും എന്നെ കൊണ്ടുപോയി. അന്നവരെല്ലാം ഊട്ടി കണ്ടത് എന്നിലൂടെയാണ്. പിന്നീടിങ്ങോട്ട് അവരെന്റെ ജീവന്റെ ഭാഗമാണ്.’’ നിറഞ്ഞ ചിരിയോടെ ജീവൻ പറയുന്നു.
∙ എടക്കൽ ഗുഹ, തൃശൂർ പൂരം... പിന്നെ ഇല്ലിക്കൽ കല്ലും
ഊട്ടിയിൽ പോയപ്പോൾ അമ്മ ഒപ്പമുണ്ടായിരുന്നു. പിന്നെ ഞങ്ങൾ യാത്ര ഒറ്റയ്ക്കാക്കി. ഞാനും എന്റെ കൂട്ടുകാരും മാത്രം. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സുഹൃത്തുക്കൾക്കൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. യാത്ര വയനാട്ടിലേക്കാണ്. എടക്കൽ ഗുഹ കാണാൻ. പലപ്പോഴായി ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും എനിക്ക് അങ്ങോട്ട് പോകാൻ പറ്റുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. യാത്രയ്ക്ക് മുന്നേ മനസ്സ് മുഴുവൻ ഞാൻ എങ്ങനെ ഗുഹ കാണും എന്നായിരുന്നെങ്കിൽ, അത് പിന്നീട് മാറി. കൂട്ടുകാരുടെ പിന്തുണ കണ്ടപ്പോൾ ശരിക്കും ഞാൻ അമ്പരന്നു. എന്റെ കൂടെയുള്ള പലരും 18 വയസ്സുപോലും പൂർത്തിയാകാത്തവരായിരുന്നു. പക്ഷേ, ആ പ്രായത്തിലും അവരുടെ കരുതലും സ്നേഹവുമെല്ലാം എനിക്കിന്നും മറക്കാൻ പറ്റില്ല.
എടക്കൽ ഗുഹ കണ്ട് മടങ്ങിയതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി ഇനി ഇവർ എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോകും. നടക്കാൻ പറ്റില്ല എന്നതൊന്നും അവിടെ ഒരു പ്രശ്നമേയല്ല എന്ന്. അങ്ങനെ ഞങ്ങൾ ഒരുപാടിടങ്ങളിൽ യാത്ര പോയി. തൃശ്ശൂർ പൂരത്തിന് ആ തിരക്കിനിടയിലും യാത്ര ഒരു ആവേശമായിരുന്നു. ഇപ്പോൾ ഇല്ലിക്കൽ കല്ലും. ഇല്ലിക്കൽ കയറാൻ പറ്റുമെന്നൊന്നും ഒരിക്കലും കരുതിയതല്ല. ചുമ്മാ ഒരുദിവസം സുഹൃത്തുക്കളോട് പറഞ്ഞതാണ് ഒന്ന് ഇല്ലിക്കൽ കല്ലിൽ പോയാലോ എന്ന്. അവരത് കാര്യമാക്കിയെടുത്ത് എന്നെയും കൂട്ടി പോയി. താഴെ എത്തിയപ്പോൾ മുകളിലേക്ക് എന്നെ കയറ്റി വിടുമോ എന്നുള്ള ടെൻഷനൊക്കെ ഉണ്ടായിരുന്നു. സാധാരണ നടന്നു കയറുന്നവർക്കു പോലും വളരെയധികം കഷ്ടപ്പാടാണ് ഇല്ലിക്കൽ കല്ലിന്റെ മുകളിലെത്താൻ. പരിചയമുള്ള ഒരാൾ അവിടെ ഉള്ളതു കൊണ്ട് അകത്തേക്ക് കയറാനായി.
ഇല്ലിക്കൽ കല്ല് പോകണം എന്ന് പറഞ്ഞപ്പോഴും ഒരിക്കലും ആ മലയുടെ മുകളിൽ വരെ ഞാൻ എത്തുമെന്ന് കരുതിയിരുന്നില്ല. ചുമ്മാ വിൽചെയറിലിരുന്ന് അവിടെയാകെ കാണാം എന്നു മാത്രമാണ് കരുതിയത്. പക്ഷേ, ‘‘എന്നാവാ പോകാം’’ എന്നു പറഞ്ഞ് സുഹൃത്തുക്കൾ എന്നെ പൊക്കിയെടുക്കുമെന്നും അങ്ങ് മലയുടെ മുകളിൽ വരെ ഞാൻ കയറി എത്തുമെന്നും ഒരിക്കലും കരുതിയില്ല. സ്വന്തം മകനെ വാരിയെടുക്കുന്ന പോലെയാണ് അവർ എന്നെയും കൊണ്ട് മല കയറിയത്. എന്നെ പൊക്കിയെടുക്കുന്ന ആൾ വീഴാതിരിക്കാൻ വേണ്ടി ചുറ്റും അഞ്ചു പേർ നിന്നു. ലോകം മുഴുവൻ അവർ എനിക്ക് കാണിച്ചു തന്നു. ഞാൻ താഴെ എത്തിയപ്പോൾ അവിടെ എത്തിയ ഒരാൾ പോലും കരുതിയില്ല, മലയുടെ മുകളിൽ വരെ ഇവര് എന്നെയും കൊണ്ട് കയറുമെന്ന്.
പക്ഷേ, അവിടെ കാലുകൊണ്ട് കയറിയ പലരും തളർന്ന് വീണപ്പോഴും എന്റെ സുഹൃത്തുക്കൾ എന്നെയും കൊണ്ട് മല മുകളിലേക്ക് ഓടികയറി. ജീവിതത്തിൽ ഇത്രയധികം ഞാൻ സന്തോഷിച്ച മറ്റൊരു യാത്രയുണ്ടോ എന്നെനിക്ക് അറിയില്ല. അവരുടെ കൂടെ ഇങ്ങനെ ജീവിതത്തിൽ മുഴുവൻ ഇനിയും ഒരുപാട് യാത്ര ചെയ്യാനാണ് എന്റെ ആഗ്രഹം. മണാലി ട്രിപ്പാണ് അടുത്ത പ്ലാൻ. എന്നെയും കൊണ്ട് ഇത്രയും സ്ഥലങ്ങളില്‍ പോയ എന്റെ കൂട്ടുകാർ അവിടെയും എന്നെ കൊണ്ടുപോകും.
∙ യാത്രകൾ മാത്രമല്ല, ‘ജീവന്റെ’ ജീവൻ കൂട്ടുകാരാണ്
യാത്രകൾ മാത്രമല്ല, എന്റെ എല്ലാ ആഗ്രഹങ്ങൾക്കും അവരൊപ്പമുണ്ട്. ഞാൻ ഒരിക്കലും ഒറ്റപ്പെട്ടിരിക്കാനോ സങ്കടപ്പെടുന്നത് കാണാനോ ഒന്നും അവർക്ക് ആഗ്രഹവുമില്ല. എന്റെ ജീവിതത്തിലെ എല്ലാ സുഖത്തിലും ദുഃഖത്തിലും അവരെല്ലാം ഒപ്പമുണ്ട്. പേര് പറഞ്ഞാലൊന്നും തീരാത്തത്ര സുഹൃത്തുക്കളുണ്ട് എനിക്ക്. കുട്ടിക്കാലം മുതൽ കിട്ടിയ സ്വന്തം കൂടെപ്പിറപ്പുകൾ. ഓരോ വർഷം കൂടും തോറും എണ്ണം ഇങ്ങനെ കൂടിക്കൂടി വരും. വീട്ടിലൊക്കെ എപ്പോഴും കൂട്ടുകാരുടെ ബഹളമാണ്. ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നാൽ അപ്പോൾ ആരെങ്കിലുമൊക്കെയായി എന്റെ ചുറ്റും ഓടി എത്തും. വീട്ടിലൊക്കെ വന്നാൽ പലപ്പോഴും അവര്‍ അവിടെ തന്നെ കാണും.
എന്റെ ജീവിതത്തിന് നിറം പകരുന്നത് എപ്പോഴും എന്ന ഇങ്ങനെ പൊതിഞ്ഞു നിൽക്കുന്ന കൂട്ടുകാരാണ്. അവരെല്ലാവരും എന്നും എപ്പോഴും എന്റെ ഒപ്പമുണ്ടാകും. സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതും അവർക്ക് അറിയാം. സിനിമ ഇറങ്ങിയാൽ എന്നെയും കൊണ്ട് ഫസ്റ്റ് ഷോയ്ക്ക് അവർ പോകും. ഞാൻ അങ്ങനെ ഒരുമാതിരി സിനിമകളെല്ലാം ആദ്യ ദിവസം തന്നെ കണ്ടതാണ്. അതിനെല്ലാം കാരണക്കാർ എന്റെ കൂട്ടുകാരാണ്.
∙ അന്ന് അമ്മ ഒരുപാട് പേടിച്ചു, ഇന്ന് ഹാപ്പി
ഇവര് മാത്രമല്ല, എന്റെ ജീവിതത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്സിന്റെ ലിസ്റ്റിൽ അമ്മ സതീദേവി കൂടിയുണ്ട്. അമ്മയാണ് എന്റെ മറ്റൊരു കരുത്ത്. ഞാനിനി നടക്കില്ല എന്നൊക്കെ കേട്ടപ്പോൾ ഞാൻ തളർന്നു പോകുമെന്നാണ് അമ്മ കരുതിയത്. പക്ഷേ, അമ്മയുടെ പിന്തുണ കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ആയത്. സന്തോഷത്തോടെ എന്തും ചെയ്യാനും സ്വന്തം ആഗ്രഹങ്ങൾക്ക് പിന്നാലെ പായാനുമെല്ലാം എനിക്ക് പ്രചോദനമായത് എന്റെ അമ്മയാണ്. ജീവിതത്തിൽ ഞാൻ തളരുമെന്നു കരുതിയ ഘട്ടത്തിലെല്ലാം അമ്മ ഒപ്പം നിന്നിട്ടുണ്ട്.
ഞാൻ എപ്പോഴും ഇങ്ങനെ ഹാപ്പിയായി ഇരിക്കുന്നതാണ് അമ്മയ്ക്ക് ഇഷ്ടം. അതിനായാണ് അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നതൊക്കെ. ആദ്യമായി ഞാൻ സുഹൃത്തുക്കളോടൊപ്പം യാത്ര പോയപ്പോൾ ഏറ്റവും ടെൻഷൻ അമ്മയ്ക്കായിരുന്നു. പക്ഷേ, ഞാൻ ഒറ്റയ്ക്ക് പോയി ഇങ്ങനെ പഠിക്കണമെന്ന് കൂടുതല്‍ ആഗ്രഹിച്ചതും അമ്മയായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സിന്റെ കൂട്ടത്തിൽ കൂട്ടുന്ന അമ്മ സതീദേവിയെക്കുറിച്ച് പറയുമ്പോൾ ജീവന് നൂറുനാവ്. മകനിനി നടക്കില്ലെന്ന് കേൾക്കുമ്പോൾ സതീദേവി പതറി വീണിരുന്നെങ്കിൽ ഇന്നത്തെ ജീവൻ ജനിക്കില്ലായിരുന്നല്ലോ.
English Summary: How Jeevan Fulfilled His Desires While Fighting Muscular Dystrophy with the Help of Friends, Friedship Day Special