ആഷസിലെന്താണ് ആ ഇന്ത്യക്കാരന് കാര്യം? ‘അന്വേഷണമില്ല, ഓസ്ട്രേലിയയുടേത് തോറ്റവരുടെ ന്യായം’; ആ വിവാദ പന്തിനു പിന്നിൽ
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു.
അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു.
എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്. പരമ്പരയിൽ മാറ്റിയെടുത്ത പന്തിന്റെ പേരിലായിരുന്നു ഇത്. ലോക ക്രിക്കറ്റ് താരങ്ങൾ അഭിപ്രായ പ്രകടനങ്ങൾ നടത്തി. ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഉൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ടു. അപ്പോഴൊക്കെ ഏവരും ചെവിയോർത്തിരുന്നത് മറ്റൊരു ശബ്ദത്തിനായിരുന്നു. ആ പന്തുകൾ നിർമിച്ച ‘ഡ്യൂക്സ് ബോൾ’ എന്ന കമ്പനിയുടെ ഉടമ എന്തു പറയുന്നു എന്നറിയാൻ.
∙ ‘എന്തന്വേഷിക്കാൻ? എന്തിന്? ഒന്നും അന്വേഷിക്കുന്നില്ല’
‘‘ഇതു ഞാൻതന്നെ അന്വേഷിക്കാൻ പോവുകയാണ്. കാരണം, ഇതെന്നെ ബാധിക്കുന്നു... എന്റെ സൽപ്പേരിനെ ബാധിക്കുന്നു’’, ഒടുവിൽ ആ ശബ്ദം ക്രിക്കറ്റ് ലോകം കേട്ടു; ഡ്യൂക്സ് ബോൾ കമ്പനിയുടെ ഉടമസ്ഥനായ ദിലീപ് ജജോദിയ എന്ന ഇന്ത്യക്കാരന്റെ. പ്രശ്നം അവിടെ അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോഴാണ് ജജോദിയെ ഉദ്ധരിച്ച് വീണ്ടും വാർത്തകൾ പുറത്തുവരുന്നത്. താൻ ഒരന്വേഷണവും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സംഭവത്തിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും ജജോദിയ തീർത്തു പറഞ്ഞു.
‘അന്വേഷണം നടത്തും എന്ന് പറഞ്ഞത് ശരിയായ രീതിയിലല്ല റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്താണ്, എന്തിനാണ് അന്വേഷിക്കേണ്ടത്? ക്രിക്കറ്റ് അങ്ങനെയാണ്. പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ഓസ്ട്രേലിയ ഓരോ ന്യായങ്ങൾ പറയുകയാണ്. ഖവാജയുടെ ഹെൽമറ്റിൽ കൊണ്ടതിനു ശേഷം മാറ്റിയെടുത്ത പന്ത് ശരിയായതു തന്നെയാണ്. 2019ലെ പന്ത് ഒന്നും ഒരിക്കലും അവിടെ വരില്ല. ഇക്കാര്യത്തിൽ ഇനി ഒന്നും അന്വേഷിക്കാനില്ല. ആ പ്രശ്നം ഇവിടെ അവസാനിച്ചു’, ജജോദിയയുടെ വാക്കുകൾ. എന്തുകൊണ്ടാണ് ലോക ക്രിക്കറ്റ് രംഗത്ത് ഈ 79കാരന് ഇത്ര ആധികാരികതയോടെ ശബ്ദമുയർത്താൻ സാധിക്കുന്നത്? എങ്ങനെയാണ് ജജോദിയ കുടുംബം ഇന്ന് ക്രിക്കറ്റ് കളിയുപകരണ ലോകത്ത് സ്വന്തം ശബ്ദം കേൾപ്പിക്കുന്നത്?
∙ ആ പന്ത് ഓസ്ട്രേലിയയെ ചതിച്ചോ?
നാലാം ദിവസം പന്ത് മാറ്റിയെടുത്തപ്പോൾ തന്നെ അത് പുതിയ പന്താണെന്നും പഴയ പന്തുമായി സാമ്യമില്ലെന്നും താൻ അംപയർ കമാർ ധർമസേനയോട് പറഞ്ഞിരുന്നു എന്നാണ് ഓസീസ് ബാറ്റർ ഖവാജ പറയുന്നത്. പിറ്റേന്ന് മറ്റൊരു അംപയർ ജോയൽ വിൽസനോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ പെട്ടിയിൽ കൊള്ളാവുന്ന മറ്റ് പന്തുകളൊന്നും ഇല്ലായിരുന്നു എന്ന ജോയൽ വിൽസന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഖവാജ പറയുന്നു. മാറ്റിയ പന്ത് കൂടുതൽ സ്വിങ് ചെയ്യുന്നു എന്നതായിരുന്നു ഖവാജ അംപയർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യം. പുതിയ പന്തിൽ 36 ഓവർ കളിച്ച ശേഷമാണ് പന്ത് മാറ്റുന്നത്. എന്നാൽ പുതിയ പന്തിൽ കളിക്കുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ഖവാജ പറയുന്നു.
‘ഞങ്ങൾ കളിച്ചുകൊണ്ടിരുന്ന പന്ത് പോലെയേ ആയിരുന്നില്ല അത്. ആഷസിൽ ഞാൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ പന്തായിരുന്നു അത് കളിക്കാൻ. ഓരോ തവണ പുതിയ പന്തെടുക്കുമ്പോഴും ഞാൻ തന്നെയായിരുന്നു ബാറ്റ് ചെയ്തുകൊണ്ടിരുന്നത് എന്നതിനാൽ എനിക്കത് അറിയാം’, ഖവാജ പറഞ്ഞു. വിഷയം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പോണ്ടിങ് ഇത്രയും പരിചയസമ്പത്തുള്ള അമ്പയർമാർ എന്തുകൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നാണ് ചോദിച്ചത്. ഇതോടെ കാര്യങ്ങൾ മാറി.
പിന്നാലെ മറ്റൊരു ആരോപണം കൂടി ഉയർന്നു. മാറ്റിയെടുത്ത പന്തിന് അഞ്ചു വർഷത്തെയെങ്കിലും പഴക്കമുണ്ടെന്നും ഇതിൽ 2018–19 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ആരോപണം. അതായത്, 2018–19 ആഷസിൽ ഉപയോഗിച്ച പന്താണ് അതെന്നായി ആരോപണം. പന്ത് നിര്‍മാതാക്കളായ ഡ‍്യൂക് വലിയ തോതിൽ വിമർശനം കേട്ടതാണ് 2018–19 ആഷസ്. ബാറ്റർമാരുടെ ശവപ്പറമ്പ് എന്നായിരുന്നു ആ സമയത്തെ വിശേഷണം. ബൗളർമാർക്ക് കൂടുതൽ ആനുകൂല്യം കിട്ടുന്നതാണ് പന്ത് എന്നായിരുന്നു വിമർശനം.
∙ ‘അത് നടക്കാൻ വഴിയില്ല, പക്ഷേ അസാധ്യവുമല്ല’
ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ആഷസിലെ പന്താണ് ഉപയോഗിച്ചതെന്നും ഇത് പന്തുകൾ സൂക്ഷിക്കുന്ന പെട്ടിയിൽ മനഃപൂർവം വച്ചതായിരിക്കാം തുടങ്ങിയ ആരോപണങ്ങൾ കനത്തു. ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഇതിന് എരിവു കൂട്ടി. ഇതോടെ വിശദീകരണവുമായി ജജോദിയ രംഗത്തുവന്നു. ഈ പരമ്പരയിൽ ഉപയോഗിക്കേണ്ട പന്തുകൾ സൂക്ഷിക്കുന്ന ബോക്സിൽ പഴയ പന്ത് അറിയാതെ വച്ചതായിരിക്കാമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നുമാണ് ഡ്യൂക്സ് കമ്പനി വ്യക്തമാക്കിയത്. ഒപ്പം അദ്ദേഹം ഒരുകാര്യം കൂടിപ്പറഞ്ഞു. ‘2018–19 ലെ ആഷസിൽ ഉപയോഗിച്ച പന്ത് ഇത്തവണ ഉപയോഗിക്കാൻ വഴിയില്ല, എന്നാൽ അത് അസാധ്യമായ കാര്യവുമല്ല’.
‘മറ്റൊരു തീയതി രേഖപ്പെടുത്തിയിട്ടുള്ള പന്ത് ആ കൂട്ടത്തിൽ വയ്ക്കുന്നതു പോലെ അപകടം പിടിച്ച ഒരു കാര്യം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി അത്ര എളുപ്പത്തിൽ മാഞ്ഞു പോകുന്ന ഒന്നല്ല. ഇത് ഞാൻ തന്നെ അന്വേഷിക്കാൻ പോവുകയാണ്. കാരണം, ഇതെന്നെ ബാധിക്കുന്നു... എന്റെ സൽപ്പേരിനെ ബാധിക്കുന്നു’, ജജോദിയ പ്രതികരിച്ചു.
ഓരോ മത്സരങ്ങൾക്കും മുമ്പ് അതിന്റെ സംഘാടകരാണ് നിർമാതാക്കളിൽ നിന്ന് പന്ത് ശേഖരിക്കുന്നതും അവ പരിശോധിക്കുന്നതും. അതിൽ ഐസിസിയോ മത്സരം നടക്കുന്ന രാജ്യത്തെ ക്രിക്കറ്റ് ബോർഡോ ഇടപെടാറില്ല എന്നതാണ് രീതി. ഇവിടെ ഡ്യൂക്സ് ബോളിൽ നിന്ന് പന്തുകൾ ശേഖരിച്ചത് മത്സര നടത്തിപ്പുകാരായ സറെയ് കൗണ്ടി ക്രിക്കറ്റ് ക്ലബാണ്. എന്നാൽ മുൻ ആഷസിലെ പന്താണ് ഉപയോഗിച്ചതെന്ന ആരോപണം സറെയ് പൂർണമായി തള്ളിക്കളഞ്ഞു. പന്തിന്റെ പൂർണ ഉത്തരവാദിത്തം ക്ലബിനാണ്. അവരാണ് ഇത് നേരിട്ട് ഗ്രൗണ്ടില്‍ അംപയർമാർക്ക് കൈമാറുന്നത്. ആദ്യം അന്വേഷിക്കുമെന്ന് പറഞ്ഞത് തെറ്റായ രീതിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നു പറഞ്ഞ് ജജോദിയയും ഇപ്പോൾ വിവാദങ്ങൾക്ക് തടയിട്ടിരിക്കുന്നു.
∙ പഠിച്ചത് ഇൻഷുറൻസ്, ഇന്ന് ക്രിക്കറ്റ് ലോകത്തെ വമ്പൻ
1950കളിൽ ബംഗളുരുവിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ പഠിക്കുമ്പോഴാണ് ജജോദിയ ക്രിക്കറ്റിലേക്ക് ആകൃഷ്ടനാകുന്നത്. ഇൻഷുറൻസ്, പെൻഷൻ ഫണ്ട് മേഖലയിലെ ഉപരിപഠനാർഥം 1962 ൽ യുകെയിലെത്തിയത് ജജോദിയയുടെ ജീവിതം മാറ്റിമറിച്ചു. 1987 ൽ അദ്ദേഹം ‘ബ്രിട്ടീഷ് ക്രിക്കറ്റ് ബോൾസ് ലിമിറ്റഡ്’ എന്ന കമ്പനി സ്വന്തമാക്കി. ഡ്യൂക്സ് പന്തുകൾ നിർമിക്കുന്നത് ഈ കമ്പനിയുടെ ഉടമസ്ഥതയിലാണ്. അങ്ങനെ ലോകത്തിലെ അപൂർവം ആളുകൾ മാത്രം കൈവച്ചിട്ടുള്ള മേഖലയിലെ കുത്തകകളിലൊന്നിലേക്ക് ഒരു ഇന്ത്യക്കാരൻ കടന്നു വന്നു.
രാജസ്ഥാനിലെ മർവാർ മേഖലയിലുള്ള ഒരു വ്യാപാരികളുടെ കുടുംബത്തിലാണ് ജജോദിയയുടെ ജനനം. അദ്ദേഹം യുകെയിൽ പഠിക്കാൻ എത്തുമ്പോൾ തന്നെ പിതാവിന് അവിടെ വ്യാപാര സംബന്ധമായ ബന്ധങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന് യൂണിഫോം വിതരണം ചെയ്ത ചരിത്രവുമുണ്ട് പിതാവിന്. തുടക്കത്തിൽ ഇൻഷുറൻസ് മേഖലയിലാണ് കൈവച്ചതെങ്കിലും ജജോദിയ വൈകാതെ തന്റെ വഴി കണ്ടെത്തി. 1973 ൽ ‘മൊറാന്റ്’ എന്ന കമ്പനി അദ്ദേഹം ഏറ്റെടുത്തു.
ഇന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണിത്. സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരെല്ലാം ഉപയോഗിച്ച, ഉപയോഗിക്കുന്ന ക്രിക്കറ്റ് പാഡ് മൊറാന്റിന്റെയാണ്. ജജോദിയയുടെ മകൻ സുനിൽ ജജോദിയയ്ക്കാണ് ഇന്ന് ഈ കമ്പനിയുടെ ചുമതല. അതായത്, മൊറാന്റ്, ഡ്യൂക്സ് എന്നീ ക്രിക്കറ്റ് മേഖലയിലെ രണ്ട് പ്രധാന കമ്പനികൾ ഇന്ന് ജജോദിയ കുടുംബത്തിന്റെയാണ്. ഹോക്കി, റഗ്ബി കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങളും മൊറാന്റ് കമ്പനി നിർമിക്കുന്നു.
∙ ഓരോ പന്തും കൈകൊണ്ടു തുന്നി എടുക്കുന്നവർ
‘പന്തിൽ തുന്നൽ നടത്തുന്ന ആൾക്ക്, അത് നന്നായി ചെയ്യുന്ന ആളാണെങ്കിൽ ദിവസം ഏഴ്–എട്ട് പന്തുകളിൽ കൂടുതൽ ചെയ്യാൻ പറ്റില്ല’, തങ്ങളുടെ നിർമാണ രീതികൾ വിശദീകരിച്ചുകൊണ്ട് ഒരു വിഡിയോയിൽ ജജോദിയ പറയുന്നുണ്ട്. ലെതർ തിരഞ്ഞെടുക്കുന്നതു മുതൽ തുടങ്ങും പന്തിന്റെ കാര്യത്തിലുള്ള സൂക്ഷ്മത. ഏറ്റവും മികച്ച ലെതർ തന്നെയായിരിക്കും ഉപയോഗിക്കുക എന്ന് ഉറപ്പാക്കുമെന്ന് ജജോദിയ പറയുന്നു. പന്തിന്റെ നിർമാണഘട്ടം മുതൽ അത് മത്സരത്തിനായി അയയ്ക്കുന്നതു വരെ ജജോദിയ കൂടെയുണ്ടാവും. ഒരു ടെസ്റ്റ് മത്സരത്തിനായി 12 പന്തുകളാണ് തിരഞ്ഞെടുക്കുന്നത്. അവ താൻ നേരിട്ടാണ് തിരഞ്ഞെടുക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു.
കൈ കൊണ്ട് നിർമിക്കുന്നവയാണ് ഡ്യൂക് ബോളുകൾ. അതിനാൽ തന്നെ വലിപ്പത്തിലും ഭാരത്തിലും പന്തുകൾ തമ്മിൽ നേരിയ വ്യത്യാസമുണ്ടാകും. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പന്തിന് 22.38 സെന്റിമീറ്റർ മുതൽ 22.86 സെ.മീറ്റർ വരെ ചുറ്റളവ് വേണമെന്നാണ്. അതുപോലെ ഭാരം 156 ഗ്രാമിനും 163 ഗ്രാമിനും ഇടയ്ക്കായിരിക്കുകയും വേണം. സ്കോട്ട്ലൻഡിലോ അയർലണ്ടിലോ ഉള്ള അബർദീൻ ആംഗസ് ഇനത്തിൽപ്പെട്ട കന്നുകാലിയുടെ തോലാണ് പന്ത് നിർമിക്കുന്ന ലെതറിനായി ഉപയോഗിക്കുന്നത്. ഇതിൽ അലുമിനിയം സൾഫേറ്റ് ചേർത്ത് ഉണക്കിയെടുത്തിനു ശേഷം പന്തിന്റെ ആകൃതിക്കനുസരിച്ച് മുറിച്ചെടുക്കുകയാണ് ചെയ്യുക.
ഇരു ഭാഗത്തും മൂന്നു വീതം തുന്നലുകൾ ഇട്ടുകഴിഞ്ഞാൽ പിന്നീട് പന്തിന്റെ പരിശോധനയാണ്. വലിപ്പവും ഭാരവും പരിശോധിക്കും. എത്രത്തോളം ബൗൺസ് െചയ്യുന്നുണ്ടെന്ന് നോക്കും. ‘മില്ലിങ്’ എന്നു വിളിക്കുന്ന പന്തിന്റെ രൂപം ക്രമപ്പെടുത്തലും ‘ലാംപിങ്’ എന്നുവിളിക്കുന്ന ഗ്രീസ് പുരട്ടി ഇരുണ്ട നിറമാക്കുന്നതും കഴിഞ്ഞാണ് പന്തിന് കൂടുതൽ തിളക്കം കൊടുക്കുന്ന പദാർഥം പുരട്ടുന്നത്. 30 ഓവർ വരെയൊക്കെ പന്ത് ‘സ്വിങ്’ ചെയ്യുന്നതിനെ നിയന്ത്രിക്കാനാണിത്. യന്ത്രത്തിൽ നിർമിച്ചെടുക്കുന്ന പന്തുകൾക്ക് കൈകൾ കൊണ്ട് ചെയ്യുന്ന പന്തിലെ തുന്നലിന്റെ അത്ര മുറുക്കം കിട്ടില്ലെന്ന് ജജോദിയ പറയുന്നു.
∙ ഇന്ത്യക്ക് എസ്ജി, ഇംഗ്ലണ്ടിന് ഡ്യൂക്സ്, ഓസീസിന് കൂക്കാബുറ
ഡ്യൂക്സ്, കൂക്കാബുറ, എസ്ജി എന്നിവയാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ഉപയോഗിക്കുന്ന പ്രധാന പന്തുകള്‍. ഇന്ത്യയിൽ ഉപയോഗിക്കുന്നത് എസ്‍ജി (Sanspareils Greenlands) പന്തുകളാണ്. 1938 ൽ കേദാർ നാഥ് ആനന്ദ്, ദ്വാരകാനാഥ് ആനന്ദ് എന്നീ സഹോദരങ്ങൾ ആരംഭിച്ച സ്പോർട്സ് കമ്പനിയാണ് പിന്നീട് ഈ മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനിയായി വളർന്നത്. അതേസമയം, ഓസ്ട്രേലിയൻ കമ്പനിയാണ് കൂക്കാബുറ. കൂക്കാബുറ കമ്പനിയുടെ ആസ്ഥാനം മെൽബൺ ആണെങ്കിലും ഉത്തർ പ്രദേശിലെ മീററ്റിൽ ഇവർക്ക് ഫാക്ടറിയുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന കായിക ഉപകരണങ്ങള്‍ ഇവിടെ നിർമിക്കുന്നുണ്ട്.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് കൂടുതൽ താൽപര്യം കൂക്കാബുറ പന്തിനോടാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഡ്യൂക്സ് ഉപയോഗിക്കുന്നു. ഓസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും പുറമെ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ശ്രീലങ്ക, സിംബാബ്‍വെ തുടങ്ങിയ രാജ്യങ്ങൾ ഉപയോഗിക്കുന്നത് കൂക്കാബുറ പന്തുകളാണ്.
ബ്രിട്ടീഷ് ക്രിക്കറ്റ് ബോൾസ് ലിമിറ്റഡ് എന്നാണ് ഡ്യൂക്സ് കമ്പനിയുടെ ഉടമസ്ഥരുടെ പേര്. 1760 ലാണ് ഡ്യൂക് കുടുംബം ഇവിടെ പന്ത് നിർമിച്ചു തുടങ്ങിയത്. മൂന്നു തുന്നൽ വീതം ഉള്ളതിനാൽ കൂക്കാബുറയെ അപേക്ഷിച്ച് ഡ്യൂക്ക്, എസ്ജി ബോളുകൾക്ക് ‘ഗ്രിപ്പ്’ കൂടുതലാണ്. കൂക്കാബുറയേക്കാൾ കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യും. അതുപോലെ ഡ്യൂക്ക് ബോള്‍ കൂക്കാബുറയെ അപേക്ഷിച്ച് കൂടുതൽ സ്വിങ് ചെയ്യുന്നുമുണ്ട്. തുകൽ ഉണക്കുന്ന വേളയില്‍ ഗ്രീസ് ഉപയോഗിക്കുന്നതിനാലാണിത്. ഇംഗ്ലണ്ടിൽ കൂടുതലായി മഴ ലഭിക്കുന്നതിനാൽ വെള്ളത്തിൽ നിന്ന് പന്തിനെ സംരക്ഷിക്കുക എന്നതാണ് ഗ്രീസ് ഉപയോഗിക്കുന്നതിനു പിന്നിൽ.
∙ കോടികളുടെ കായിക ഉപകരണ വിപണി
ഇന്ത്യയിലെ മാത്രം കായിക ഉപകരണ വിപണി 33,000 കോടി രൂപയുടേതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. 330 ശതകോടി ഡോളറിന്റെതാണ് ലോകത്തെ കളിയുപകരണ വിപണി. ക്രിക്കറ്റ് പന്തിന്റെ പേരിലാണ് ഡ്യൂക്സ് പ്രശസ്തമെങ്കിലും ഇന്ന് കായിക മേഖലയുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് ക്രിക്കറ്റ് കളിയുപകരണങ്ങൾ വിൽക്കുന്ന പ്രധാന ബ്രാൻഡുകളിലൊന്നാണിത്. ഇന്ത്യ–ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിച്ചതും ഡ്യൂക്സ് പന്തിലായിരുന്നു. ഇന്നത്തെ പ്രമുഖ ഇന്ത്യൻ കളിക്കാരിൽ ഡ്യൂക്സിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ് വിരാട് കോലി, ആർ.അശ്വിൻ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് തുടങ്ങിയവർ.
ഒരു ലക്ഷത്തിലധികം പന്തുകളാണ് താൻ ഒരു വർഷം ലോകമെമ്പാടും വിൽക്കുന്നത് എന്നാണ് 10 വർഷം മുമ്പ് ജജോദിയ പറഞ്ഞത്. 10,000 മുതൽ 15,000 രൂപ വരെയാണ് ഒരു ഡ്യൂക് പന്തിന്റെ വില. ആഷസ് പോലുള്ള വമ്പൻ പരമ്പരകൾക്ക് മാത്രമല്ല, ചെറുകിട മത്സരങ്ങള്‍ക്കും വിവിധ പ്രായക്കാർക്കുമൊക്കെ ചേരുന്ന വിധത്തിൽ ഇന്ന് പന്തുകളും മറ്റ് കായിക ഉപകരണങ്ങളും വിപണിയിലെത്തുന്നുണ്ട്. അതേ സമയം, നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഡ്യൂക്സിനുള്ളത്. രണ്ടര നൂറ്റാണ്ടായി ഒരു കായിക ഉപകരണം ഇന്നും പ്രൗഡിയോടെ നിലനിൽക്കുന്നു എന്നതു തന്നെയാണ് ഡ്യൂക്സിനെയും ജജോദിയെയും വേറിട്ടുനിർത്തുന്നത്.
English Summary: The Ashes Cricket Ball Controversy and Dukes: Who is Dilip Jajodia?