കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം.

കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വള്ളംകളികളുടെ മാമാങ്കമായ നെഹ്റു ട്രോഫി ഓഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുമ്പോൾ വള്ളംകളികളുടെ പൂരമായി മാറേണ്ട ചാംപ്യൻസ് ബോട്ട് ലീഗ് സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കും! വള്ളംകളികളെ  വിപുലമാക്കുന്നതിന് വേണ്ടി ആരംഭിച്ച ചാംപ്യൻസ് ലീഗും (സിബിഎല്ലും) നെഹ്റു ട്രോഫിയും തമ്മിൽ മത്സരിക്കുകയാണോ? നെഹ്റു ട്രോഫിയോടെ വള്ളംകളിയുടെ ആരവം ഉയരുമ്പോൾ വള്ളംകളി പ്രേമികളിൽ ഉയരുന്നതാണ് ഈ ചോദ്യം. മുൻ വർഷങ്ങളിൽ ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫിയോടെയാണു സിബിഎൽ തുടങ്ങിയിരുന്നത്. 2022ൽ സിബിഎലിന്റെ സൗകര്യാർഥം നെഹ്റു ട്രോഫിയുടെ തീയതിയും നിശ്ചയിച്ചു നൽകി.

സാധാരണ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തുന്ന വള്ളംകളി സെപ്റ്റംബറിലായിരുന്നു നടത്തിയത്. എന്നാൽ ഈ വർഷം നെഹ്റു ട്രോഫി തീയതി തീരുമാനിച്ച് സിബിഎൽ സംഘാടകരെ അറിയിച്ചിട്ടും അനക്കമുണ്ടായില്ല. സിബിഎൽ നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക പടർന്നു. നെഹ്റു ട്രോഫിക്ക് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണു സ്ഥിരീകരണമെത്തിയത്. നെഹ്റു ട്രോഫി സിബിഎലിലെ ഒന്നാം മത്സരം തന്നെ, പക്ഷേ സിബിഎലിന്റെ ഉദ്ഘാടന വേദി എറണാകുളം മറൈൻ ഡ്രൈവാണ്. സെപ്റ്റംബർ 9നു നടക്കുന്ന രണ്ടാം സിബിഎൽ മത്സരത്തിനാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തുക.

നെഹ്റുട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻവള്ളം ഒന്നാമതായി ഫിനീഷ് ചെയ്തപ്പോൾ (ഫയൽ ചിത്രം:മനോരമ∙അരുൺ ശ്രീധർ)
ADVERTISEMENT

തുഴക്കാരടക്കം നൂറോളം പേരുടെ ഒരുമയും ഏകോപനവുമാണ് വള്ളംകളിയുടെ വിജയം. ആ ഏകോപനം സിബിഎല്ലിൽ നഷ്ടമാകുകയാണോ ? എന്താണ് സിബിഎല്ലിന് സംഭവിക്കുന്നത്.  ഓഗസ്റ്റ് 12നു നടക്കുന്ന നെഹ്റു ട്രോഫിയോടെ മൂന്നാം സീസൺ തുടങ്ങുമ്പോൾ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സംഘാടനത്തിലെ പിഴവുകൾക്കപ്പുറം ചില സ്വാർഥ താൽപര്യങ്ങളും ലീഗിനെ പിടിച്ചുലയ്ക്കുന്നു. അന്വേഷണം.

∙ വള്ളംകളിയുടെ ഐപിഎൽ, അതാണ് സിബിഎൽ

കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടന്നില്ലെന്നു മാത്രമല്ല, ഓരോ സീസൺ കഴിയുമ്പോഴും ലീഗ് ക്ഷയിച്ചു വരികയായിരുന്നു.

താഴത്തങ്ങാടി ചാംപ്യൻസ് ബോട്ട് ലീഗിൽ ഫിനീഷിങ് പോയിന്റിലേക്ക് എത്തുന്ന പള്ളാത്തുകുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കേതിൽ ചുണ്ടൻ. (ഫയൽ ചിത്രം: വിഷ്ണു സനൽ∙മനോരമ)

ചില വള്ളംകളികളിൽ മാത്രം പങ്കെടുക്കുകയെന്ന രീതി മാറ്റി സീസൺ മുഴുവൻ പ്രധാനപ്പെട്ട എല്ലാ വള്ളംകളികളിലും പങ്കെടുക്കുന്ന രീതി സിബിഎൽ വന്നതോടെയാണ് തുടങ്ങിയത്. സിബിഎലിന്റെ ഭാഗമായത് വള്ളംകളികൾക്കും ഗുണമുണ്ടാക്കി. കുറഞ്ഞത് 9 ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും. 3 ചുണ്ടൻ വീതം 3 ഹീറ്റ്സും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന 3 വള്ളങ്ങൾ മത്സരിക്കുന്ന ഫൈനലും. ഐപിഎൽ, ഐഎസ്എൽ മാതൃകയിൽ മത്സരം ക്ലബ് അടിസ്ഥാനത്തിലായതോടെ കൂടുതൽ ആരാധകരും ആരാധകക്കൂട്ടങ്ങളും ഉടലെടുത്തു.

ADVERTISEMENT

സിബിഎലിന് ഇറങ്ങാത്ത വള്ളങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നതിനാൽ വള്ള ഉടമകൾക്ക് വാടക ലഭിക്കും. സിബിഎലിന്റെ ആവേശത്തിനൊപ്പം ചെറുവള്ളങ്ങളും വള്ളംകളികളും ഒപ്പം വളർന്നു. സിബിഎൽ വള്ളംകളികൾ കാണാൻ ഏറെ സഞ്ചാരികളും എത്തുന്നുണ്ട്. ഓരോ വർഷത്തെയും നെഹ്റു ട്രോഫിയിൽ ഫൈനൽ, ഒന്നാം ലൂസേഴ്സ് ഫൈനൽ എന്നിവയിലെത്തുന്ന 8 വള്ളങ്ങളും രണ്ടാം ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തുന്ന ഒരു വള്ളവുമാണ് അടുത്ത വർഷത്തെ സിബിഎലിൽ മത്സരിക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം∙മനോരമ)

∙ അഞ്ച് ജില്ലകൾ, 12 വള്ളംകളികൾ, പോയന്റ് കണക്കാക്കി വിജയം 

അഞ്ച് ജില്ലകളിലെ 12 വള്ളംകളികൾ ചേർന്ന ലീഗാണു സിബിഎൽ. ആലപ്പുഴ ജില്ലയിലാണു കൂടുതൽ മത്സരങ്ങൾ– 6. കൊല്ലം, എറണാകുളം ജില്ലകളിൽ രണ്ടു വീതവും തൃശൂർ, കോട്ടയം ജില്ലകളിൽ ഓരോ മത്സരവുമാണുള്ളത്. ആലപ്പുഴ പുന്നമട, മറൈൻ ഡ്രൈവ്, കോട്ടപ്പുറം, പിറവം, കോട്ടയം, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, പാണ്ടനാട്, കായംകുളം, കല്ലട, കൊല്ലം എന്നിവിടങ്ങളാണു മത്സര വേദികൾ. ആലപ്പുഴ പുന്നമടയിൽ നെഹ്റു ട്രോഫിയോടെ തുടങ്ങി നവംബർ നാലാം ശനിയിൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണു ലീഗ് അവസാനിക്കുക. സിബിഎൽ വിജയിയെ തീരുമാനിക്കുന്നത് പോയിന്റ് അടിസ്ഥാനത്തിലാണ്. ഒരു വള്ളംകളിയിൽ വിജയിക്ക് 10 പോയിന്റ്, രണ്ടാം സ്ഥാനക്കാർക്ക് 9 പോയിന്റ്, മൂന്നാം സ്ഥാനക്കാർക്ക് 8 പോയിന്റ്, എന്നിങ്ങനെ ഒൻപതാം സ്ഥാനക്കാർക്ക് 2 പോയിന്റ് വരെ ലഭിക്കും. ആകെയുള്ള 12 വള്ളംകളികളിൽ നിന്നായി ലഭിക്കുന്ന ആകെ പോയിന്റ് കണക്കാക്കിയാണ് വിജയിയെ കണ്ടെത്തുക.

∙ ഒന്നാം സ്ഥാനക്കാർക്ക് 1.3 കോടി രൂപ, ലോട്ടറിയായി ലീഗ് 

ADVERTISEMENT

കളിവള്ളങ്ങൾക്ക് സാമ്പത്തികമായി ലാഭം നൽകിയാണ് ലീഗ് തുടക്കം. സിബിഎൽ ഒന്നാം ലക്കത്തിൽ ഒന്നാം സ്ഥാനക്കാർക്കു ലഭിച്ചത് 1.31 കോടി രൂപയായിരുന്നു. പങ്കെടുത്ത 9 ടീമുകൾക്കും ചേർന്നു ലഭിച്ചത് 5.86 കോടി രൂപ. രണ്ടാം സീസണിൽ ഒന്നാം സ്ഥാനക്കാർക്ക് 1.25 കോടി രൂപയാണു ലഭിച്ചത്. ഇരു സീസണുകളിലും പങ്കെടുത്ത എല്ലാ ടീമുകൾക്കും ബോണസ് ഇനത്തിൽ കുറഞ്ഞത് 48 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും പങ്കെടുക്കുന്നതിന് 4 ലക്ഷം രൂപ വീതമാണ് ഓരോ ടീമിനും ബോണസ് നൽകുന്നത്. ഓരോ മത്സരത്തിന്റെയും വിജയിക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും വീതം ലഭിക്കും. സിബിഎൽ സമാപിക്കുമ്പോൾ സീസണിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളത്തിന് സിബിഎൽ സമ്മാനത്തുകയായി 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷവും ലഭിക്കും.

കൊല്ലത്ത് നടന്ന സിബിഎൽ സീസണിലെ അവസാന മത്സരത്തിൽ ട്രോപ്പിക്കൽ ടൈറ്റൻസിന്റെ നടുഭാഗം ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു. (ഫയൽ ചിത്രം: അരവിന്ദ് ബാല∙മനോരമ)

∙ പുന്നമടക്കായലോളം വരുമോ മറൈൻ ഡ്രൈവ് 

നെഹ്റു ട്രോഫിയോടൊപ്പം സിബിഎൽ ഉദ്ഘാടനവും നടത്തുന്നതു ചെലവു കുറച്ചിരുന്നു. സിബിഎലിന്റെ ഭാഗമായ 9 വള്ളങ്ങൾക്കുള്ള ബോണസ് സിബിഎൽ കമ്പനി നൽകുമ്പോൾ നെഹ്റു ട്രോഫിക്കായി നിർമിക്കുന്ന പവിലിയനും മറ്റും സൗജന്യമായി ലഭിക്കും. ഇരു സംഘടനകൾക്കുമായി ലക്ഷങ്ങൾ ലാഭം. എന്നാൽ ഉദ്ഘാടനം മറൈൻ ഡ്രൈവിലേക്കു മാറുമ്പോൾ അടിസ്ഥാന സൗകര്യങ്ങളും ഉദ്ഘാടന വേദിയുമടക്കം നിർമിക്കുന്നതിലെ ചെലവ് അധികമാകും. കഴിഞ്ഞ സീസണിൽ മറൈൻഡ്രൈവിലെ മത്സരത്തിനിടെ വള്ളം ചെളിയിലുറഞ്ഞ സംഭവമുണ്ട്. ഇവിടത്തെ ട്രാക്ക് വള്ളംകളിക്ക് അനുയോജ്യമല്ലെന്നു വള്ളംകളി ക്ലബ്ബുകൾ പറഞ്ഞു. ഇതേ ട്രാക്കിലാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം നടക്കുക.

ട്രാക്കിലെ ചെളി കോരി മാറ്റി മത്സരത്തിന് അനുയോജ്യമാക്കാൻ ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. വലിയൊരു ലീഗിനു തുടക്കം കുറിക്കുന്നത് ഒരു മെട്രോ നഗരത്തിലാകണമെന്ന ചിന്തയാണ് മറൈൻ ഡ്രൈവിനെ ഉദ്ഘാടന വേദിയാക്കിയത്. വിദേശത്തു നിന്നുൾപ്പെടെയുള്ള സഞ്ചാരികൾക്ക് എത്താൻ സൗകര്യമിതാണ്. സിബിഎൽ തുടങ്ങുമ്പോൾ മൂന്നാം സീസണിൽ മത്സരം നടത്താനുള്ള തുക സ്വയം കണ്ടെത്തണമെന്നായിരുന്നു നിർദേശം. സ്വയം പര്യാപ്തമല്ലാതിരിക്കെയാണു സിബിഎൽ ഉദ്ഘാടനം അടക്കം പുതിയ ചെലവുകൾ സൃഷ്ടിക്കുന്നത്. പുതിയ ചെലവുകൾ കൂടിയെത്തുന്നതോടെ വള്ളങ്ങൾക്കുള്ള ബോണസും സമ്മാനത്തുകയും മറ്റും ഏതു ഫണ്ട് ഉപയോഗിച്ചു വിതരണം ചെയ്യുമെന്ന് ആശങ്കയുണ്ട്. പ്രത്യേകിച്ചു സംസ്ഥാന സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന ഈ നാളുകളിൽ.

നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി മുത്തേരിമടയിൽ പരിശീലനം നടത്തുന്ന കുമരകം ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ. (ചിത്രം:ജിൻസ് മൈക്കിൾ∙മനോരമ)

∙ വരവില്ല, ചെലവില്ല, ബോണസ് വെള്ളത്തിൽ 

സിബിഎലിൽ നിന്ന് ആലപ്പുഴയെ തഴയാൻ ശ്രമം നടക്കുന്നെന്ന പ്രചാരണം ശക്തമാണ്. സിബിഎലിന്റെ ഭാഗമായ 12 മത്സരങ്ങളിൽ ആറും ആലപ്പുഴ ജില്ലയിലാണു നടക്കുന്നത്. നെഹ്റു ട്രോഫിക്കൊപ്പം സിബിഎൽ നടക്കുന്നതിനാൽ സിബിഎൽ എന്ന ബ്രാൻഡ് ആരും ശ്രദ്ധിക്കുന്നില്ല. 69–ാം സീസണിലേക്കെത്തിയ നെഹ്റു ട്രോഫിയോടു തന്നെയാണു വള്ളങ്ങൾക്കും ക്ലബ്ബുകൾക്കും വള്ളംകളി പ്രേമികൾക്കും താൽപര്യം. സിബിഎൽ അതിലെ ഒരു ഭാഗം മാത്രം. നെഹ്റു ട്രോഫിയിൽ മാത്രമല്ല, ജില്ലയിൽ നടക്കുന്ന ഒട്ടുമിക്ക സിബിഎൽ മത്സരങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ടൂറിസം വകുപ്പിന് ആലപ്പുഴയിലേക്കു സഞ്ചാരികളെ ആകർഷിക്കാനോ വേണ്ട സൗകര്യങ്ങൾ ഒരുക്കാനോ താൽപര്യമില്ലെന്നും പ്രചാരണമുണ്ട്.

അതിന്റെ ആദ്യ പടിയാണു സിബിഎൽ ഉദ്ഘാടനം മറൈൻ ഡ്രൈവിലേക്കു മാറ്റിയത്. സിബിഎൽ ഒന്നാം സീസൺ അവസാനിച്ചു രണ്ടു മാസത്തിനുള്ളിൽ ക്ലബ്ബുകൾക്കു തുക നൽകിയിരുന്നു. എന്നാൽ രണ്ടാം സീസണിൽ സമ്മാനത്തുകയും ബോണസും വാങ്ങിയെടുക്കാൻ ക്ലബ്ബുകൾ പാടുപെട്ടു. വരവു ചെലവു കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നതാണു മറ്റൊരു പ്രശ്നം. ജില്ലാ കലക്ടറും സബ് കലക്ടറും നേതൃത്വം നൽകുന്ന നെഹ്റു ട്രോഫി വലിയ പ്രശ്നങ്ങളില്ലാതെയും പ്രശ്നമുണ്ടായാൽ അതു ചർച്ച ചെയ്തു പരിഹരിച്ചും മുന്നോട്ടു പോകുമ്പോഴാണു ടൂറിസം വകുപ്പ് നേരിട്ടു നടത്തുന്ന സിബിഎൽ പ്രശ്നത്തിലാകുന്നത്. നോഡൽ ഓഫിസറെ ഉൾപ്പെടെ നിയമിച്ചാണു പ്രവർത്തനം.

2016 ലെ നെഹ്റു ട്രോഫി ജലോത്സവത്തിൽ ഒന്നാമതായി ഫിനീഷ് ചെയ്യുന്ന കാരിച്ചാൽ ചുണ്ടൻ. (ഫയൽ ചിത്രം∙സജിത്ത് ബാബു∙മനോരമ)

∙ ക്ലബുകളെ കുഴക്കി സിബിഎൽ നിയമങ്ങൾ, ചെറുക്ലബ്ബുകൾ വെള്ളത്തിൽ 

സിബിഎലിലെ നിയമങ്ങൾ എഴുതപ്പെട്ടതാണ്, എന്നാൽ പലതും എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. 2022ൽ നെഹ്റു ട്രോഫിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളും ക്ലബ്ബുകളുമാണു സിബിഎൽ യോഗ്യത നേടുക. ഒരു നെഹ്റു ട്രോഫി വള്ളംകളിയിലേക്കു മാത്രമോ ഒരു സീസണിലേക്കോ ആണു ക്ലബ്ബുകൾ വള്ളം ഉടമകളുമായി കരാർ ഉണ്ടാക്കുക. അടുത്ത വർഷം വള്ളം മാറുകയാണു പതിവ്. സിബിഎൽ വന്നതോടെ ക്ലബ്ബുകൾക്കു വള്ളം മാറാനുള്ള അനുമതിയുണ്ടെങ്കിലും സിബിഎൽ യോഗ്യത നേടിയ 9 വള്ളങ്ങളിൽ ഒന്നാണെങ്കിൽ മാത്രമേ ലീഗ് മത്സരങ്ങളിലേക്ക് യോഗ്യത ലഭിക്കൂ.

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം∙മനോരമ)

പല പ്രമുഖ ക്ലബ്ബുകളും വള്ളത്തിനു പുറമേ 25–40 ലക്ഷം രൂപയാണ് ഒരു സീസണിൽ വള്ളത്തിൽ തുഴയാൻ‍ ചോദിക്കുന്നത്. സമ്മാനം കിട്ടുന്നതു ക്ലബ്ബുകൾക്കാണ്. നഷ്ടം വള്ളം ഉടമകൾക്കും. ചെറു ക്ലബ്ബുകൾ വള്ളങ്ങൾക്കു വാടക നൽകിയാണു മത്സരത്തിനെടുക്കുക എന്നിരിക്കുമ്പോഴാണു സിബിഎൽ യോഗ്യതയുടെ പേരിൽ ക്ലബ്ബുകൾ ലക്ഷങ്ങൾ ചോദിക്കുന്നത്. ഇതുകാരണം ഇത്തവണ രണ്ടു വള്ള സമിതികൾ സിബിഎൽ യോഗ്യത ഇല്ലാത്ത ക്ലബ്ബുകൾക്കാണു വള്ളം നൽകിയത്. യോഗ്യത നേടിയ വള്ളങ്ങളുമായി കരാറിലെത്തി നെഹ്റു ട്രോഫി ഒഴികെയുള്ള 11 വള്ളംകളികളിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകിയില്ലെങ്കിൽ ഈ രണ്ടു ക്ലബ്ബുകൾക്കും വള്ളങ്ങൾക്കും അയോഗ്യത കൽപിക്കും എന്നാണ് തീരുമാനം.

English Summary: All You Need to Know About Champions Boat League

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT