2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ ടു ലാൻഡിങ്ങിനു തയാറെടുക്കുന്നു. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ ടു ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു. വിക്രം എന്നു പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന റോവർ, ഓർബിറ്റർ എന്നിവയടങ്ങിയതായിരുന്നു ചന്ദ്രയാൻ ടു പേടകം. ഓർബിറ്ററിൽനിന്ന് വേർപ്പെട്ട ശേഷം ലാൻഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡൻസ് സോഫ്റ്റ്‌വെയറായിരുന്നു. ലാൻഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, എവിടെ ലാൻഡ് ചെയ്യണമെന്നു തീരുമാനിക്കുക, നിലത്തിറങ്ങിയതിനു ശേഷം റോവറിനെ പുറത്തിറക്കുക തുടങ്ങിയ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം ഈ സോഫ്റ്റ്‌വെയറിന്റെ ദൗത്യമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ 2 ലാൻഡിങ്ങിനു തയാറെടുക്കുന്നു. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ 2 ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു. 

വിക്രം എന്നു പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന റോവർ, ഓർബിറ്റർ എന്നിവയടങ്ങിയതായിരുന്നു ചന്ദ്രയാൻ 2 പേടകം. ഓർബിറ്ററിൽനിന്ന് വേർപ്പെട്ട ശേഷം ലാൻഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡൻസ് സോഫ്റ്റ്‌വെയറായിരുന്നു. ലാൻഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, എവിടെ ലാൻഡ് ചെയ്യണമെന്നു തീരുമാനിക്കുക, നിലത്തിറങ്ങിയതിനു ശേഷം റോവറിനെ പുറത്തിറക്കുക തുടങ്ങിയ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം ഈ സോഫ്റ്റ്‌വെയറിന്റെ ദൗത്യമായിരുന്നു. എന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങൾ സോഫ്റ്റ്‌െവയറിനെ തകരാറിലാക്കി. 

ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ചിത്രകാരന്റെ ഭാവനയിൽ (Image Courtesy ISRO)
ADVERTISEMENT

അതോടൊപ്പമായിരുന്നു പേടകത്തിലെ ത്രസ്റ്ററിലുണ്ടായ പ്രശ്നവും. ചന്ദ്രോപരിതലത്തിന് 30 കിലോമീറ്റ‍ർ ഉയരത്തിൽനിന്ന് 5 കിലോമീറ്റർ അടുത്തു വരെ വരുന്ന ഘട്ടം അഥവാ റഫ് ബ്രേക്കിങ് ലാൻഡർ വിജയകരമായി പിന്നിട്ടിരുന്നു. തുടർന്നായിരുന്നു ഫൈൻ ബ്രേക്കിങ് ഘട്ടം. ലാൻഡറിന്റെ നടുവിലുള്ള ഒരു ത്രസ്റ്റർ മാത്രം ഈ ഘട്ടത്തിൽ പ്രവർത്തിപ്പിക്കും. ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ടിയുള്ള ഗതിവേഗം നിയന്ത്രിത സംവിധാനത്തിലൂടെ പേടകത്തിനു നൽകുന്നതിനുള്ള ഉപകരണമാണ് ത്രസ്റ്റർ. 

∙ അരക്കിലോമീറ്ററിൽ എല്ലാം നഷ്ടം!

ADVERTISEMENT

ഒരു ത്രസ്റ്റർ പ്രവർത്തിപ്പിച്ചതോടെ വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറഞ്ഞു. പിന്നീട് 5 ത്രസ്റ്ററുകളും പ്രവർത്തിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ വേഗം കുറയ്ക്കാൻ സാധിച്ചില്ല.  ഈ ഘട്ടത്തിൽത്തന്നെ ഗൈഡൻസ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനവും പാളി. അതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിൽ പേടകം എത്തിനിൽക്കെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. അതായത്, വെറും അരക്കിലോമീറ്റർ ദൂരത്തിനിടെ എല്ലാ പ്രതീക്ഷകളും തകിടംമറിഞ്ഞു. 

ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്ന റോവർ ചിത്രകാരന്റെ ഭാവനയിൽ (Image Courtesy ISRO)

അതോടെ നിശ്ചയിക്കപ്പെട്ട ലാൻഡിങ് കേന്ദ്രത്തിൽനിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങി. ഈ ആഘാതത്തിൽ യന്ത്രസംവിധാനങ്ങളെല്ലാം തകർന്നു. ഓർബിറ്ററുമായുള്ള ബന്ധം പൂർണമായും അറ്റുപോയി. ഓർബിറ്ററില്‍നിന്നായിരുന്നു ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലേക്ക് സിഗ്നൽ അയയ്ക്കേണ്ടിയിരുന്നത്. ചന്ദ്രയാൻ 2 പേടകത്തിന് എന്തു സംഭവിച്ചെന്നു പോലുമറിയാത്ത അവസ്ഥയായിരുന്നു പിന്നീടങ്ങോട്ട്. 

ADVERTISEMENT

അപ്പോഴും ചന്ദ്രന്റെ 100 കിലോമീറ്റർ മാത്രം അകലെയുള്ള ഭ്രമണപഥത്തിൽ തുടരുന്നുണ്ടായിരുന്നു ഓർബിറ്റർ. അതിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്റെ തെർമൽ ഇമേജ് ദൃശ്യങ്ങളും സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങളും നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ കൈമാറിയ വിവരങ്ങളുമെല്ലാം വിലയിരുത്തിയാണ് ചന്ദ്രയാൻ 2ന്റെ പരാജയം എങ്ങനെയായിരുന്നെന്ന് പിന്നീട് ഐഎസ്ആർഒ മനസ്സിലാക്കിയത്. 

ആ പരാജയത്തിൽ പതറി എല്ലാം അവസാനിപ്പിക്കാനല്ല ഇന്ത്യയുടെ ഗവേഷകർ തീരുമാനിച്ചത്. പകരം അതിൽനിന്നവർ പുതിയ പാഠങ്ങൾ പഠിച്ചു, ചന്ദ്രയാൻ രണ്ടിനേക്കാളും മികച്ച രീതിയിൽ ഒരു പേടകം എങ്ങനെ നിർമിക്കാമെന്ന് ചിന്തിച്ചു. അതിനുവേണ്ടി രാവും പകലും തലപുകച്ചു. ഒടുവിൽ ആ പ്രഖ്യാപനമെത്തി – തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല, ഇതാ ചന്ദ്രനെ തൊടാൻ ഇന്ത്യയുടെ മൂന്നാം ചന്ദ്രയാൻ വരുന്നു. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് മൂന്നിന്റെ ലാൻഡിങ്ങിൽ എന്തെല്ലാം മാറ്റങ്ങളാണ് ഐഎസ്ആർഒ വരുത്തിയിരിക്കുന്നത്? വിഡിയോ ക്ലിക്ക് ചെയ്ത് അറിയാം വിശദമായി...

English Summary: How ISRO's Chandrayaan 3 is better than Chandrayaan 2; Explained- Video