കണ്ടു പഠിച്ച് ബീയർ അടിക്കാൻ ബസ് സർവീസ്! ‘ഈ നാട്ടിൽ ഒരു മദ്യശാല ഉണ്ടോ’
സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
പുതുച്ചേരിയിലെത്തിയാൽ ത്രീ കോഴ്സ് ലഞ്ച്, പരിധിയില്ലാതെ ബീയർ, പിന്നെ ബീയർ നിർമാണ ശാലയിലേക്കൊരു സന്ദർശനവും. ബീയർ നിർമിക്കുന്നതു കാണാം. സ്വാദും നോക്കാം. മനസ്സിൽ ലഹരിക്കുമിളകൾ കണക്കില്ലാതെ പൊട്ടുന്നുണ്ടല്ലേ? നമ്മുടെ നാട്ടിലും മദ്യപർക്ക് ഇങ്ങനെയൊരു സൗകര്യം ലഭിക്കുന്നത് എന്നാണെന്ന ചിന്തയല്ലേ ഇപ്പോൾ മനസ്സിൽ. വീട്ടിലിരുന്ന് മദ്യം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ല. ബാറിൽ പോയി കഴിച്ചാലോ, തിരികെ വരാൻ ഡ്രൈവറെ കൂടെ കരുതണം.
‘വാട്ടീസിന്റെ’ പിൻബലത്തിൽ പൊതു സ്ഥലത്ത് ഒന്നു സന്തോഷിച്ചാലോ, പൊലീസ് കേസ് ഇങ്ങനെയാണ്. ‘ മദ്യപിച്ച് മദോന്മത്തനായി പൊതുജനങ്ങൾക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പെരുമാറിയ സംഭവത്തിൽ ടിയാനെതിരെ... അങ്ങനെ പോകും. പൊലീസിന്റെ കുറ്റപത്രം.
∙ കാറ്റമരന്റെ ബീയർ ബസ് കട്ടപ്പുറത്തായോ!
പുതുച്ചേരിയിലെ കാറ്റമരൻ ബ്രൂവിങ് കമ്പനിയാണ് ഇത്തരമൊരു പരീക്ഷണ ബസ് ഓടിച്ചതിനു പിന്നിൽ. ഒരു ഇടപാടുകാരനാണു തങ്ങൾക്ക് ഈ ആശയം നൽകിയതെന്ന് കമ്പനി ഉടമകൾ പറയുന്നു. ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലെത്തി ആവോളം മദ്യം നുകർന്ന് തിരിച്ചു ചെന്നൈയിൽ സുരക്ഷിതമായി എത്താനുള്ള വഴികളെക്കുറിച്ചുള്ള ആ ഇടപാടുകാരന്റെ അന്വേഷണത്തിൽ നിന്നാണ് ഇങ്ങനെയൊരു ആശയം കിട്ടിയതെന്നു കമ്പനി പറയുന്നു.
ക്രാഫ്റ്റ് ബീയർ നിർമിക്കുന്ന ബ്രൂവറിയാണ് കാറ്റമരൻ. പരമ്പരാഗത രീതിയിൽ ബീയർ നിർമിക്കുന്ന സ്ഥാപനം. ഇത്തരത്തിൽ പുതുച്ചേരിയിലെ ആദ്യ സ്ഥാപനം കൂടിയാണിത്. എന്തായാലും ഇടപാടുകാർക്കായി മികച്ചൊരു പാക്കേജ് അവതരിപ്പിച്ചതിനു കമ്പനി കയ്യടി നേടിയെന്നതു നൂറുതരം. ദൗർഭാഗ്യവശാൽ ആ സ്വപ്നം യാഥാർഥ്യമായില്ല. ഒരു ട്രിപ് നടത്തി ബസ് കട്ടപ്പുറത്തായി. കാരണം വ്യക്തമല്ല. ഇനി എന്നു ബീയർ ബസ് ഓടിത്തുടങ്ങുമെന്ന് അറിയില്ലെന്ന് കറ്റമരൻ കമ്പനി വക്താക്കൾ പറഞ്ഞു. യാത്രക്കാർക്കുള്ള നിബന്ധനകളിൽ പ്രധാനമാണ് ബസിൽ ബീയർ വിതരണം ചെയ്യില്ലെന്നത്.
ചെന്നൈയിൽനിന്നു കയറിയാലുടൻ അടിച്ചുതുടങ്ങാനാകില്ലെന്നു ചുരുക്കം. പുതുച്ചേരിയിലെത്തിക്കഴിഞ്ഞാൽ മാത്രമേ ബീയർ തുറക്കുന്ന ശ്ശ്... ശബ്ദം കേൾക്കാനാകൂ. പിന്നെ എത്ര വേണമെങ്കിലുമാകാം. അനുവദിച്ച സമയം തീരുമ്പോൾ തിരിച്ച് അച്ചടക്കത്തോടെ മടക്കയാത്രയ്ക്കു ബസിൽ കയറാം. ബോധമുണ്ടെങ്കിൽ പുറം കാഴ്ചകൾ കണ്ടിരിക്കാം. അല്ലെങ്കിൽ ഉറങ്ങിയുറങ്ങി മന്ദിപ്പിനെ പടികടത്താം.
∙ തമിഴ്നാടിന് പോണ്ടിച്ചേരിയുണ്ടെങ്കിൽ ഈ കൊച്ചു കേരളത്തിനുണ്ട് മാഹി
ഇത്രയും വായിച്ചപ്പോൾത്തന്നെ ഇതൊക്കെ എപ്പോഴേ നമ്മൾ നടപ്പാക്കിയതാണെന്നൊരു തോന്നൽ വരുന്നില്ലേ. മദ്യപിക്കാൻ വേണ്ടി മാത്രം മാഹിയിലേക്കും ഗോവയിലേക്കും മൂന്നാറിലേക്കുമൊക്കെ കൂട്ടുകാർക്കൊപ്പം നടത്തിയ യാത്രകൾ ഓർമ വരുന്നില്ലേ. വണ്ടിയിലും അല്ലാതെയുമായി നടത്തിയ മധുസേവകളുടെ ഓർമകൾ.
പണ്ടൊരു എംഎൽഎ നിയമസഭയിൽ പ്രസംഗിച്ചിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായിരുന്നു. ‘ഞങ്ങൾക്ക് ആകെ ഒരു ബവ്റിജസ് ഔട്‌ലെറ്റേയുള്ളൂ. കൂടരഞ്ഞി, കക്കാടംപൊയിൽ, കൂമ്പാറ, തോട്ടുമുക്കം കോടഞ്ചേരി, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്ക് ആകെയുള്ളത് തിരുവമ്പാടിയിലെ ഏക വിദേശ മദ്യ വിൽപനശാലയാണെന്ന്’. ഒരു ജനപ്രതിനിധിയെങ്കിലും അങ്ങനെ പറഞ്ഞല്ലോ എന്ന് മദ്യപർ അന്ന് ആശ്വാസം കൊണ്ടിരുന്നു.
എത്രയോ കിലോമീറ്ററുകൾ വാഹനങ്ങളിൽ സഞ്ചരിച്ചെത്തിയാണ് അവരൊക്കെയും മദ്യം വാങ്ങിക്കൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ വിലയോളം തന്നെ യാത്രയ്ക്കും മറ്റുമായി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ പോലുമുണ്ട്. ഓട്ടോ പിടിച്ചും ജീപ്പ് ട്രിപ്പടിച്ചും മദ്യം വാങ്ങാൻ പോകുന്നവർ ‘ആവശ്യക്കാരന് ഔചിത്യമില്ല’ എന്ന നയത്തിൽ വിശ്വസിക്കുന്നവരാണ്. അടിയന്തര പ്രാധാന്യമുള്ളതിനാൽ ആ ചെലവങ്ങു പോകട്ടേയെന്നു വയ്ക്കും. കുടുംബ ബജറ്റിൽ നിന്നാണ് പണം ചോരുന്നതെന്ന് അവർ അറിയാത്തതുകൊണ്ടല്ല.
ചില വിരുതൻമാരെങ്കിലും ഇങ്ങനെയും ആശ്വസിക്കാറുണ്ടെന്നാണു കരക്കമ്പി. സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങൾ നിറവേറ്റാൻ തങ്ങളാലൊരു സഹായം. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്ര പുനർനിർമാണം തന്നെ!. ഇങ്ങനെ ഔട്‌ലെറ്റുകൾ കുറവുള്ള എത്രയോ സ്ഥലങ്ങളുണ്ട് കേരളത്തിൽ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സഞ്ചരിച്ച് ആഗ്രഹനിവൃത്തി വരുത്താൻ പാടുപെടുന്നവർ. എന്നാലിതങ്ങു വേണ്ടെന്നു വച്ചാൽ പോരേ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
∙ ഈ പരോപകാരികളെ ആർക്കും ഇഷ്ടമല്ലേ
ഇത്തരം ക്ലേശങ്ങൾ മറികടക്കാനാണ് അവർ പല വഴികൾ കണ്ടെത്തുന്നത്. നിയമപ്രകാരം വാങ്ങാവുന്ന 3 ലീറ്റർ മദ്യം അര ലീറ്ററിന്റെ 6 കുപ്പികളാക്കി സംഭരിച്ചുവയ്ക്കുക. ആവശ്യക്കാർക്ക് നൂറോ നൂറ്റമ്പതോ രൂപ കൂട്ടി മറിച്ചുകൊടുക്കുക. ഇങ്ങനെയുള്ള പരോപകാരികളെ പലയിടത്തും കാണാം. ഒന്നാം തീയതിയാണെങ്കിൽ ഇരട്ടിവില പോലും കിട്ടുമെന്നതു മറ്റൊരു ബോണസ്. എന്നാൽ പൊലീസിനും എക്സൈസിനും ഇവരോട് എതിർപ്പാണ്.
ഈയടുത്തൊരാൾ ചോദിച്ച ന്യായമെന്നു തോന്നാവുന്ന ഒരു ചോദ്യമിതാണ്: സർക്കാർ വിൽക്കുന്ന മദ്യം വാങ്ങി മറിച്ചുവിൽക്കുന്നവരെ എന്താണു പിടികൂടുന്നത്. ഭൂമി വാങ്ങി കൂടിയ വിലയ്ക്കു വിൽക്കുന്നവരെയോ മറ്റ് ഉൽപന്നങ്ങൾ വാങ്ങി ലാഭത്തിൽ വിൽക്കുന്നവരെയോ ഇങ്ങനെ പിടികൂടുന്നില്ലല്ലോ. മത്സ്യവും മാംസവും പച്ചക്കറിയുമെല്ലാം ഇങ്ങനെ കുറഞ്ഞ വിലയ്ക്കു വാങ്ങി കൂടിയ വിലയ്ക്കു കച്ചവടം ചെയ്തല്ലേ ആളുകൾ ലാഭമുണ്ടാക്കുന്നത്.
അതുതന്നെയല്ലേ ഇവരും ചെയ്യുന്നുള്ളൂ എന്ന്. ഇവരാകട്ടെ നികുതി വെട്ടിപ്പും നടത്തുന്നില്ല. സർക്കാരിനുള്ളതു സർക്കാരിനും ഉപഭോക്താവിനുള്ളത് ഉപഭോക്താവിനും കൊടുക്കുന്ന ഇടനിലക്കാർ മാത്രമാണ്. ആലോചിക്കുമ്പോൾ ശരിയാണെന്നു തോന്നാവുന്ന വാദം.
∙ ക്യൂ നിൽക്കേണ്ട, വെയിൽ കൊള്ളേണ്ട, രാജകീയമായ മദ്യപാനം
ഇനി ചെന്നൈയിൽ നിന്ന് പുറപ്പെട്ടു പുതുച്ചേരിയിലെത്തി തിരിച്ചു ചെന്നൈയിൽ നിന്നെത്തിയ ബീയർ ബസിലേക്കു തന്നെ കയറാം. എന്തൊരു സൗകര്യമാണിത്. ഒന്നുമറിയണ്ട. വണ്ടിയോടിക്കുകയോ ക്യൂ നിന്നു വലയുകയോ വേണ്ട. രാജാക്കന്മാരെപ്പോലെ ബസിൽ കയറി ചാഞ്ഞുറങ്ങി പുതുച്ചേരിയിലെത്താം.
പിന്നെ മൂന്നു മണിക്കൂർ ലഹരിനുര ചിതറിക്കാം. ബ്രൂവറി കണ്ട് ബീയർ ഉണ്ടാക്കുന്ന വഴി പഠിക്കാം. തിരിച്ചു സുരക്ഷിതനായി വീട്ടിലെത്താം. 3000 രൂപ മുടക്കിയാലെന്ത്, രാജകീയമല്ലേ കാര്യങ്ങൾ. മറുവശത്തു കേരളത്തിലെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ബവ്കോ ഔട്‌ലെറ്റുകളിൽ ക്യൂ നിൽക്കുന്നവരെ രണ്ടാംകിടയോ മൂന്നാംകിടയോ നാലാംകിടയോ പൗരന്മാരായാണ് അധികൃതർ കാണുന്നതെന്നു തോന്നും.
ഒരു വിലപേശലും കടം പറയലും ഒന്നുമില്ലാതെ, ഒറ്റ സെക്കൻഡ് പോലും പാഴാക്കാതെ ഉൽപന്നം വാങ്ങുന്ന വേറെ ഏതു വിഭാഗമാണു നമ്മുടെ നാട്ടിലുള്ളത്. ഉപ്പുതൊട്ടു കർപ്പൂരം വരെ വിലപേശി വാങ്ങുന്നവരുടെ നാട്ടിലാണിതെന്ന് ഓർക്കണം. എന്നിട്ടു കിട്ടുന്ന പരിഗണനയോ?
∙ ബസിൽ ബീയർ കയറ്റിയാൽ ബീയർ ബസാകുമോ, ഇതു കേരള മോഡൽ
ബീയർ ബസ് പോലെയല്ലെങ്കിലും സ്വന്തം നിലയ്ക്കു ബീയർ കാറുകളും ബീയർ വാനുകളും ഒരുക്കുന്നവർ നമ്മുടെ നാട്ടിൽ തന്നെ എത്രയോ ഉണ്ട്. നേരത്തേ പറഞ്ഞ മാഹി, ഗോവ യാത്രകൾ ഓർമയില്ലേ. മാഹിയിൽ പോയി ബാഗിലും ഡിക്കിയിലും സീറ്റ് കവറിനുള്ളിലുമെല്ലാം കുപ്പികൾ ഒളിപ്പിച്ചു കൊണ്ടുവരുന്ന എത്രയോ സംഭവങ്ങൾ. പിടിക്കപ്പെട്ടാലും പലരും അതു കാര്യമാക്കാറില്ല. വിജയം വരെ പൊരുതും എന്നാണവരുടെ മുദ്രാവാക്യം; അല്ല മദ്യവാക്യം !.
മദ്യത്തിന്റെ വിലയിലെ വലിയ അന്തരമാണ് അതിർത്തി കടന്നും പായാൻ ഇവരെ പ്രേരിപ്പിക്കുന്നത്. അതും ഒരു സാമ്പത്തിക മാനേജ്മെന്റാണ്. മാഹിയിൽനിന്നു ഡീസലും പെട്രോളും അടിക്കുന്നതു പോലുള്ള ഒരു മാനേജ്മെന്റ്. ഗോവയിൽ നിന്നു ഫെനിയും മറ്റു മദ്യങ്ങളും ഇങ്ങനെ എത്തിക്കുന്നവരും കുറവല്ല. ഗോവ വഴിയുള്ള ട്രെയിനുകളിൽ ചിലപ്പോൾ പൊലീസ് കയറി ലാത്തി കൊണ്ട് ട്രെയിനിലെ ബാഗുകളിൽ അടിച്ചടിച്ചു പോകുന്നതു കണ്ടിട്ടില്ലേ. കുപ്പിയുടെ ഛിൽ ഛിൽ ശബ്ദം തിരിച്ചറിയാനുള്ള എളുപ്പവഴിയാണത്.
അതിനെയെല്ലാം മറികടക്കുന്ന ബുദ്ധിയുള്ളവർ വിജയകരമായി കാര്യം നടത്തുകയും ചെയ്യും. ചില സ്ഥലങ്ങളിൽ മദ്യപന്മാർ രാത്രി തിരികെ പോകുന്ന ബസുകൾക്ക് വിളിപ്പേരു വേറെയാണ്. ആനവണ്ടി. പണ്ട് ആനമയക്കി എന്ന് വിളിപ്പേരുള്ള ഒരു മദ്യം ഉണ്ടായിരുന്നു. ആനയെപ്പോലും മയക്കുന്നതെന്നു ചുരുക്കം അതു കഴിക്കുന്നതിന് ആനയടിക്കുക എന്നും. ആനയടിച്ചവർ പോകുന്ന വണ്ടി അങ്ങനെ ആനവണ്ടിയായി. ആനയുടെ ചിത്രം ചിഹ്നത്തിൽ ഉണ്ടായിരുന്നതിനാലാണ് കെഎസ്ആർടിസിക്ക് ആനവണ്ടി എന്ന പേര് വന്നത്.
∙ ബീയർബസ് പോലെ സന്തോഷ വണ്ടി കേരളത്തിൽ വരില്ലേ?
ചെന്നൈയിൽ തുടങ്ങിയതു പോലുള്ള ബീയർ ബസുകൾ വ്യാപകമാക്കിയാൽ പലതുണ്ടു ഗുണങ്ങൾ. മാസപ്പടി വൈകുമ്പോൾ ബാറിനു മുന്നിലെ വളവിൽ വണ്ടിയിട്ടു പൊലീസ് നടത്തുന്ന അഖില കേരള ‘ഊതിക്കൽ ഉത്സവം’ അവസാനിപ്പിക്കാം. അവർ നാട്ടിലെ ക്രമസമാധാനം ഉറപ്പാക്കുന്നതു പോലുള്ള ഗൗരവകരമായ കാര്യങ്ങൾ നിർവഹിക്കട്ടെ. മറ്റൊന്ന്, മദ്യപർ വാഹനങ്ങൾ ഓടിച്ച് അപകടങ്ങളിൽ പെടുന്നത് ഒഴിവാക്കാം. അതൊരു വലിയ കാര്യമാണ്. എത്രയെത്ര ജീവനുകളാണ് ഇങ്ങനെ രക്ഷിക്കപ്പെടുക.
നമ്മുടെ കെഎസ്ആർടിസിക്കു തന്നെ ലാഭകരമായി നടത്താവുന്നതേയുള്ളൂ ബീയർ ബസ് സർവീസുകൾ. ശമ്പളം മാത്രമല്ല പെൻഷനും കിറുകൃത്യമായി കൊടുക്കാനുള്ള പണം കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കോഴിക്കോടു നിന്നും കാസർകോടു നിന്നുമൊക്കെ മാഹിയിലേക്കുള്ള ബീയർ ബസുകൾ ഒന്നാലോചിച്ചുനോക്കിക്കേ. മുൻകൂർ റിസർവേഷൻ കൊണ്ടുതന്നെ വണ്ടി ഫുള്ളാകും. ‘ഗ്രാമവണ്ടി’ എന്നൊക്കെ പറയുന്നതുപോലെ ‘സന്തോഷവണ്ടി’യെന്നോ മറ്റോ ഗംഭീരമൊരു പേരുകൂടി ചാർത്തിയാൽ മതിയെന്നു മാത്രം.
പണം തരില്ലെന്നോ വണ്ടി നാശമാക്കുമെന്നോ പേടിക്കേണ്ട കാര്യമില്ല. കാരണം, മദ്യപരേക്കാൾ വലിയ സംസ്കാര സമ്പന്നർ വേറെയില്ല. ബവ്കോ ഔട്‌ലെറ്റിനു മുന്നിലെ ക്യൂവിലൊന്നു പോയി നോക്കിയാൽ മതി. എത്ര മാന്യമായാണ് അവർ നിര തെറ്റാതെ നിന്നു മദ്യം വാങ്ങി മടങ്ങുന്നത്. വരി തെറ്റിച്ച് ഒരാൾ കയറുന്നതു പോലുള്ള അനീതികളൊട്ട് അവർ ക്ഷമിക്കുകയുമില്ല. എന്നാൽ ഒരത്യാവശ്യക്കാരൻ വന്നു ചോദിച്ചാൽ ക്യൂവിൽ നിൽക്കുന്നയാൾ അതു വാങ്ങിക്കൊടുക്കുകയും ചെയ്യും.
അടുത്തകാലത്ത് ഒരു കോമഡി ഷോയിൽ കണ്ട, മദ്യപ കഥാപാത്രത്തിന്റെ ചോദ്യമാണിത്: ‘ബസ് സ്റ്റോപ്പിൽ നിന്നാൽ ബസ് വരും. എന്നാൽ ഫുൾ സ്റ്റോപ്പിൽ നിന്നാൽ ഫുള്ള് വരുമോ?’. ഇതാ, കാലം മാറി. ബസ് സ്റ്റോപ്പിൽ നിന്നാൽ ഫുള്ളടിക്കാൻ പുതുച്ചേരിയിലേക്കുള്ള വണ്ടി വരും.
English Summary: Beer bus service with recreational facilities for alcoholics