1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.

1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികൾക്കായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. 

സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.

ADVERTISEMENT

2023 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ കുനോയിലെ മണ്ണിൽ ജീവനറ്റു വീണത് 9 ചീറ്റകളാണ്. 7 വലിയ ചീറ്റകളും 2 കുഞ്ഞുങ്ങളുമാണ് ദേശീയപാർക്കിൽ ജീവൻ വെടിഞ്ഞത്. കൊണ്ടുവന്നതിൽ 40 ശതമാനം ചീറ്റകളും ഒരു വർഷത്തിനിടയിൽ ചത്തത് ഗുരുതര വീഴ്ചയാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ചീറ്റകളുടെ കൂട്ടമരണം വിമർശകരുടെ വാക്കുകൾക്കും മൂർച്ച കൂട്ടിത്തുടങ്ങി. എന്താണ് കുനോയിൽ സംഭവിക്കുന്നത്? ഇന്ത്യയുടെ മണ്ണിൽ ചീറ്റകളുടെ പുനരധിവാസമെന്ന സ്വപ്നത്തിന് മങ്ങലേൽക്കുകയാണോ? അവശേഷിക്കുന്ന ചീറ്റകളും കുനോയിലെ പ്രതികൂലാവസ്ഥയെ അതിജീവിക്കുമോ?

∙ അഭിമാന പദ്ധതി, പിന്നാലെ മരണങ്ങൾ

ഏഴു പതിറ്റാണ്ടു മുൻപ് വശംനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യൻ മണ്ണിൽ തിരികെയെത്തിക്കുകയായിരുന്നു പ്രോജക്ട് ചീറ്റ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഏറെ മുന്നൊരുക്കങ്ങൾക്കും വിശദമായ പഠനങ്ങൾക്കും ശേഷം 2022 സെപ്റ്റംബർ 17ന് ആഫ്രിക്കയിലെ നമീബിയയിൽനിന്ന് ചീറ്റകളെ ഇന്ത്യയിലേക്കെത്തിക്കാൻ തീരുമാനിച്ചു. കുനോ ദേശീയ പാർക്കിലേക്ക് 5 പെൺ ചീറ്റകളും 3 ആൺ ചീറ്റകളും ഉൾപ്പെടെ 8 ചീറ്റകളാണ് ആദ്യഘട്ടത്തിൽ പറന്നിറങ്ങിയത്. 

നമീബിയയിലെ ചീറ്റ കൺസർവേഷന്‍ ഫണ്ടിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന ചീറ്റപ്പുലികളിലൊന്ന് (Photo courtesy Twitter/CCFCheetah)

വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണത്തിനു വേണ്ടിയുള്ള ക്വാറന്റീൻ കാലത്തിനും ശേഷം നിശ്ചിത വനപരിധിക്കുള്ളിലേക്ക് അവയെ സ്വതന്ത്രമാക്കി. ചീറ്റകളുടെ ഓരോ വാർത്തകളും മാധ്യമങ്ങളിൽ ശ്രദ്ധനേടി. അവയെ കൃത്യമായി നിരീക്ഷിക്കാനായി റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു. കാര്യങ്ങൾ ആദ്യ മാസങ്ങളിൽ വളരെ സുഗമമായി മുന്നോട്ടുപോയി. അതോടെ  2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് രണ്ടാം ഘട്ട ചീറ്റ സംഘവും കുനോയിലെത്തി.  7 ആൺ ചീറ്റകളും 5 പെൺചീറ്റകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ചീറ്റകളുടെ അംഗബലം 20 ആയി.

ഇന്ത്യയിലെത്തിച്ച സാഷ എന്ന ചീറ്റപ്പുലി (File Photo courtesy Twitter/CCFCheetah)
ADVERTISEMENT

എന്നാൽ മാർച്ച് 27ന് ആദ്യ ചീറ്റ മരണം റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിലെത്തിയ സാഷ എന്ന പെൺചീറ്റയാണ് അന്ന് ചത്തത്. വൃക്കരോഗമാണ്, നാലര വയസ്സുള്ള സാഷയുടെ മരണത്തിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾതന്നെ സാഷയ്ക്ക് അണുബാധയുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കിയിരുന്നു. സാഷയുടെ വേർപാടിനു പിന്നാലെ കുനോയിൽനിന്ന് പുറത്തുവന്ന സന്തോഷവാർത്ത ഇരുകൈയും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്. ആദ്യമെത്തിയ പെൺ ചീറ്റകളിലൊന്നായ സിയ (ജ്വാല) മാർച്ച് 29ന് നാലു കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയ വാർത്ത ട്വിറ്ററിൽ പങ്കുവച്ചത് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവായിരുന്നു. ഏഴു പതിറ്റാണ്ടിനു ശേഷം ഇന്ത്യയുടെ മണ്ണിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറന്നത് പരിസ്ഥിതി സ്നേഹികളും ആഘോഷമാക്കി.

∙ മരണം തുടർക്കഥയാകുന്നു...

സാഷയുടെ മരണത്തിനു പിന്നാലെ 2023 ഏപ്രിൽ അവസാനം ഉദയ് എന്ന ആൺ ചീറ്റയും ചത്തതോടെ പദ്ധതിയുടെ മേൽ ആശങ്കയുടെ കരിനിഴൽ പടർന്നു. രണ്ടാം ഘട്ടത്തിലുള്ള ചീറ്റ സംഘത്തിനൊപ്പം ഇന്ത്യയിലേക്കെത്തിയ ആറു വയസ്സുള്ള ഉദയ് അസുഖം ബാധിച്ചു ചികിത്സയിലിരിക്കുമ്പോഴാണ്ചത്തതെന്നാണ് അധിക‍‍ൃതൽ നൽകിയ വിശദീകരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം. മേയ് ആദ്യവാരമായിരുന്നു അടുത്ത ചീറ്റ മരണം. ദക്ഷയെന്ന പെൺ ചീറ്റയാണ് മൂന്നാമതായി ചത്തത്. ഇണചേരലിനിടെ മറ്റു ചീറ്റകളുടെ ആക്രമണത്തിലാണ് ദക്ഷ മരണപ്പെട്ടതെന്നായിരുന്നു കണ്ടെത്തൽ. ആദ്യ ചീറ്റ ചത്ത് 40 ദിവസത്തിനിടെയായിരുന്നു ബാക്കി മരണങ്ങൾ. പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്ന് 100 ചീറ്റകളെ കൂടി എത്തിക്കാനിരിക്കെയാണ് ഈ മരണങ്ങൾ സംഭവിച്ചത്. 

ദക്ഷിണാഫ്രിക്കയിൽനിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താനായി എത്തിയ പ്രതിനിധികള്‍ കുനോ ദേശീയ പാർക്കിൽ (Photo courtesy Twitter/CCFCheetah)

തൂക്കക്കുറവും മറ്റ് അസുഖങ്ങളും കാരണം സിയ (ജ്വാല) പ്രസവിച്ച 4 കുഞ്ഞുങ്ങളിൽ 2 എണ്ണവും ഇതിനിടയിൽ ജീവൻവെടിഞ്ഞു. ജൂൺ 26ന് അഗ്നി എന്ന ആൺകടുവയും ചത്തു. ചീറ്റകൾ തമ്മിലുണ്ടായ കടിപിടിയിലുണ്ടായ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു അധികൃതരുടെ നിഗമനം. ജൂലൈ 11ന് തേജസ് എന്ന ആൺ ചീറ്റ ചത്തതിനു പിന്നാലെ 14ന് സൂരജ് എന്ന ചീറ്റയും ജീവൻ വെടിഞ്ഞു. അന്ന് മരണകാരണം വ്യക്തമായിരുന്നില്ല. ഓഗസ്റ്റ് ആദ്യം ധാത്രി എന്ന പെൺ ചീറ്റയെ കൂടി ജീവനറ്റ നിലയിൽ കണ്ടെത്തിയതോടെ മരണം 9 ആയി. 5 മാസത്തിനിടയിൽ 9 ചീറ്റകൾ ജീവൻവെടിഞ്ഞതോടെ വിമർശനങ്ങൾ ഉയർന്നു. എന്താണ് കുനോയില്‍ സംഭവിച്ചത്? 

ADVERTISEMENT

∙ യഥാർഥ വില്ലൻ റേഡിയോ കോളറോ?

വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുറിവുകളിലുണ്ടായ അണുബാധ, കാലാവസ്ഥാ പ്രശ്നം, നിർജലീകരണം, പോഷകാഹാര കുറവ് തുടങ്ങിയ കാരണങ്ങളാണു ചീറ്റകളുടെ മരണകാരണങ്ങളായി പ്രചരിച്ചത്. ധാത്രി എന്ന ചീറ്റയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മയാസിസ് എന്ന അണുബാധയായിരുന്നു മരണ കാരണം എന്നു വ്യക്തമായത്. സൂരജിന്റെയും തേജസിന്റെയും മരണം ബാക്ടീരിയ മൂലമുള്ള സെപ്റ്റിസീമിയ എന്ന അണുബാധ മൂലമെന്നും കണ്ടെത്തി. ഇവയുടെ കഴുത്തിലും സമാനമായ വ്രണങ്ങൾ കണ്ടെത്തിയിരുന്നു. 

ഈർപ്പമുള്ള തൊലിപ്പുറത്ത് മുട്ടയിട്ട് പെരുകുന്ന പുഴുക്കളാണ് അലർജിക്ക് കാരണമായത്. ഒരിനം ഈച്ചയുടെ ലാർവയാണിത്. മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചീറ്റകളുടെ തോലിപ്പുറത്തുനിന്നു ആഹാരം കണ്ടെത്താൻ തുടങ്ങുന്നതോടെയാണ് വ്രണങ്ങളായി അണുബാധയ്ക്ക് കാരണമായത്. പുഴുക്കൾ സജീവമാകുന്നതോടെ അവ തൊലിപ്പുറത്തുണ്ടാക്കുന്ന വ്രണങ്ങളിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കും. തുടർന്നുണ്ടാകുന്ന മയായിസ് അണുബാധയാണ് ചീറ്റകളുടെ മരണത്തിന് കാരണം. 

ഇന്ത്യയിലെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാനായി കുനോയിൽ സ്ഥാപിച്ച ക്യാമറയിൽനിന്നുള്ള രാത്രി ദൃശ്യം. ചീറ്റകളുടെ കഴുത്തിൽ റേഡിയോ കോളറും കാണാം (Photo courtesy Twitter/CCFCheetah)

പലപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്ന കാലുകളിലാണ് ഇത്തരം കീടങ്ങൾ കാണപ്പെടുന്നത്. ഇത് ചീറ്റകൾ നാവുകൊണ്ട് വൃത്തിയാക്കുന്നതോടെ നീക്കം ചെയ്യപ്പെടും. എന്നാൽ കുനോയിലെ ചീറ്റകൾക്ക് സംഭവിച്ചത് ഇതായിരുന്നില്ല. ഇവയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിനടിയിലാണ് ഈ ലാർവകൾ പെറ്റുപെരുകിയത്. കഴുത്തിന് മുകൾഭാഗത്തായി പെരുകിയ ലാർവകളെ നാവ് കൊണ്ട് വൃത്തിയാക്കാൻ അവയ്ക്കായില്ല. അതിവേഗം പെറ്റുപെരുകിയ ലാർവകളെ പ്രതിരോധിക്കാൻ ചീറ്റകൾക്ക് കഴിയാതെയായതിനെ തുടർന്നാണ് അവയുടെ മരണം സംഭവിച്ചത്. 

ഇന്ത്യയിലെ മൺസൂൺ സീസണിലെ ഈർപ്പമേറിയ കാലാവസ്ഥയാണ് റേഡിയോ കോളർ മുഖേനയുള്ള അണുബാധയിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മയാസിസ് കണ്ടെത്തിയതിനെ തുടർന്ന്, അവശേഷിക്കുന്ന ചീറ്റകളുടെ കഴുത്തിലെ കോളറുകൾ നീക്കം ചെയ്തതായും അധികൃതർ വ്യക്തമാക്കി. റേഡിയോ കോളറിൽനിന്ന് അണുബാധയേറ്റതായിരിക്കാം ചീറ്റകളുടെ മരണത്തിലേക്കു നയിച്ചതെന്ന നിഗമനമാണ് ഇതിനു കാരണം. എന്നാൽ, ഈ വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം. ചീറ്റ പദ്ധതി വിജയമോ പരാജയമോ എന്നു നിർണയിക്കാനുള്ള സമയമായിട്ടില്ലെന്നും പദ്ധതിയിൽനിന്ന് പിന്നോട്ടു പോകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

ചീറ്റപ്പുലിയും കുഞ്ഞുങ്ങളും (Photo courtesy Twitter/CCFCheetah)

റേഡിയോ കോളർ ഉരഞ്ഞുണ്ടായ മുറിവിലൂടെ രക്തത്തിൽ അണുബാധയുണ്ടായതാകാം ചീറ്റകളുടെ മരണകാരണമെന്ന, പ്രോജക്ട് ചീറ്റയുടെ നിർവാഹക സമിതി അധ്യക്ഷൻ രാജേഷ് ഗോപാലിന്റെ വാക്കുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. സമാന അഭിപ്രായമാണ് മധ്യപ്രദേശ് കാടുകളുടെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജെ.എസ്.ചൗഹാനും പങ്കുവച്ചത്. അതേസമയം, ഇതു മാത്രമായിരിക്കില്ല കാരണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച 2 ചീറ്റകളുടെയും വൃക്കകൾക്കും മറ്റ് ആന്തരാവയങ്ങൾക്കും കേടുണ്ടായിരുന്നു. നമീബിയയിൽനിന്നെത്തിയ ഇരട്ടകളായ ചീറ്റകൾക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണു റേഡിയോ കോളർ മാറ്റാൻ തീരുമാനമായത്. തുടർന്ന് ആറ് ചീറ്റകളുടെ റേഡിയോ കോളർ നീക്കം ചെയ്തു. 

ചീറ്റ കൺസർവേഷന്‍ ഫണ്ടിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന ചീറ്റക്കുഞ്ഞുങ്ങളിലൊന്ന് (Photo courtesy Twitter/CCFCheetah)

ഗൗരവ്, ശൗര്യ, പവൻ, പവക്, ആശ, ധീര എന്നീ ചീറ്റകളുടെ റേഡിയോ കോളർ ആണ് നീക്കം ചെയ്തത്. കുനോ ദേശീയോദ്യാനത്തിലെ വെറ്ററിനറി ഡോക്ടർമാരും നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വിദഗ്ധരും ചേർന്നാണ് കോളർ നീക്കം ചെയ്തത്. ഇതിൽ ശൗര്യയ്ക്കും ഗൗരവിനും ഗുരുതര അണുബാധയേറ്റിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകിവരുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. ചീറ്റകളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.

∙ ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കെന്തിന്?

ചീറ്റകളുടെ കൂട്ടമരണത്തിൽ വിമർശനങ്ങൾ ശക്തമാണെങ്കിലും ആശങ്ക വേണ്ടെന്നാണു വിദഗ്ധർ വ്യക്തമാക്കുന്നത്. ചീറ്റകളുടെ മരണം സ്വാഭാവികമാണെന്നാണു വിലയിരുത്തൽ. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോൾ ആദ്യമെത്തുന്നവയിൽ പകുതിയിലേറെയും നശിച്ചു പോകുന്നത് സ്വാഭാവികമാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ ചീറ്റ മെറ്റപോപ്പുലേഷൻ പ്രോജക്ട് മാനേജറും വിദഗ്ധനുമായ വിൻസന്റ് മാൻഡർ വെർവ് വിശദീകരിച്ചത്. ഇന്ത്യയിലെത്തിച്ച  20 ചീറ്റകളിൽ 8 എണ്ണമാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതു കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ചീറ്റപ്പുലി (Photo courtesy Twitter/CCFCheetah)

ഒരുകാലത്ത് വടക്കേ ഇന്ത്യയിലെ പുൽമേടുകളിൽ ചീറ്റകൾ സജീവമായിരുന്നു. എന്നാല്‍ വേട്ടയാടലിൽ ഇവ കൂട്ടത്തോടെ കൊല്ലപ്പെട്ടതോടെ, 1952ൽ രാജ്യത്ത് ചീറ്റകൾക്കു വംശനാശം വന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് ചീറ്റകളെ ഇന്ത്യയുടെ മണ്ണിൽ തിരികെയെത്തിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഏഴു പതിറ്റാണ്ട് മുൻപ് നാമാവശേഷമായ ജീവിവർഗത്തെ, ഭൗമശാസ്ത്രപരമായി യാതൊരു സാമ്യതയുമില്ലാത്ത ആഫ്രിക്കൻ പ്രദേശത്തുനിന്ന് എത്തിക്കാൻ ശ്രമിച്ചതിലെ പ്രായോഗികതയാണ് വിമർശകർ ചോദ്യം ചെയ്യുന്നത്. 

ആഫ്രിക്കയിലെ വരണ്ട കാലാവസ്ഥയുമായും ഭൂപ്രകൃതിയുമായും ഇണങ്ങിച്ചേർന്ന ചീറ്റകൾ ഇന്ത്യയിലെ ഈർപ്പമുള്ള മണ്ണിൽ അതിജീവിക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

പുതിയ ആവാസവ്യവസ്ഥയോട് ഒട്ടും ഇണങ്ങിച്ചേരാൻ ഇവയ്ക്കു കഴിഞ്ഞിട്ടില്ല എന്നാണ് ചീറ്റകളുടെ കൂട്ടമരണം വ്യക്തമാക്കുന്നതെന്നാണ് എതിർവിഭാഗത്തിന്റെ വാദം. മാത്രവുമല്ല, കുനോയിലെ സ്ഥലപരിമിതി സംബന്ധിച്ചും പരാതിയുണ്ട്. കടുവകളും പുള്ളിപ്പുലികളും യഥേഷ്ടം വിഹരിക്കുന്ന കുനോയിൽ പരിമിതമായ സ്ഥലത്ത് ചീറ്റകളുടെ അതിജീവനം ദുസ്സഹമാകുമെന്ന് ആദ്യംതന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ത്യയുടെ മണ്ണിൽ വിഹരിച്ചിരുന്ന ഏഷ്യാറ്റിക് ചീറ്റകളുടെ സ്ഥാനത്തേക്ക് ആഫ്രിക്കൻ ചീറ്റകളെ എത്തിക്കാൻ ശ്രമിച്ചതുതന്നെ അബദ്ധമെന്നാണ് വിമർശകരുടെ വാദം. 

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു തുറന്നു വിട്ട ചീറ്റപ്പുലിയെ നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by PIB / AFP)

2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയത്. ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് പ്രോജക്ട് ചീറ്റ പദ്ധതി നടപ്പാക്കിയതും. പരിസ്ഥിതി പ്രവർത്തകരും ജന്തുശാസ്ത്ര വിദഗ്ധരും മാത്രമല്ല സുപ്രീംകോടതി വരെ ഒരു ഘട്ടത്തിൽ പദ്ധതിയെ വിലക്കിയിരുന്നു. ഈ എതിർപ്പുകളെല്ലാം മറികടന്ന് കടുത്ത നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. എന്നാൽ  കോടതിയിൽ അന്ന് വിമർശകരെല്ലാം ഉന്നയിച്ച വാദങ്ങൾ ശരിയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കുനോയിൽനിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. 

ആഫ്രിക്കയിലെ വരണ്ട കാലാവസ്ഥയുമായും ഭൂപ്രകൃതിയുമായും ഇണങ്ങിച്ചേർന്ന ചീറ്റകൾ ഇന്ത്യയിലെ ഈർപ്പമുള്ള മണ്ണിൽ അതിജീവിക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. ചീറ്റകളുടെ പുനരധിവാസം എന്ന സ്വപ്നത്തിലേക്കെത്താൻ ഇതുവരെ ചെലവഴിച്ചത് 50 കോടിയിലേറെ രൂപയാണ്. പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നു കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന ചീറ്റകളെങ്കിലും അതീജീവിക്കുമെന്ന പ്രതീക്ഷയാണ് വനം–പരിസ്ഥിതി മന്ത്രാലയത്തെ മുന്നോട്ട് നയിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാമെന്ന പ്രതീക്ഷയിലാണവർ.

നമീബിയയിലെ ചീറ്റ കൺസർവേഷന്‍ ഫണ്ടിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന ചീറ്റയും കുഞ്ഞും (Photo courtesy Twitter/CCFCheetah)

അതിനിടെ മറ്റൊരു വാർത്തയും ഓഗസ്റ്റ് 12നു പുറത്തുവന്നിട്ടുണ്ട്. തുറന്നുവിട്ട നിർവ എന്ന ചീറ്റയെ കഴിഞ്ഞ ഒരു മാസമായി കാണാനില്ല. ധാത്രി എന്ന ചീറ്റയെയും ഇതുപോലെ ഒരാഴ്ച കാണാതായിരുന്നു. പിന്നെ ലഭിച്ചത് അതിന്റെ മൃതദേഹമാണ്. സമാനമായ വിധിയാകല്ലേ നിർവയ്ക്ക് എന്ന പ്രാർഥനയിലാണ് പരിസ്ഥിതി പ്രേമികൾ. 

English Summary: Why Cheetahs from Namibia Dying in Madhya Pradesh's Kuno National Park?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT