കഠിനമായ ആചാരനിഷ്ഠ: ശബരിമലയിൽ തലമുറ മാറ്റത്തിന്റെ നിയോഗവുമായി കണ്ഠര് ബ്രഹ്മദത്തനും
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്. സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
ഇത്തവണ കന്നിമാസ പൂജയ്ക്കായും നിറപുത്തരിക്കായും ശബരിമല സന്നിധാനത്തേക്ക് മലകയറിയെത്തിയ ആയിരങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ ദർശനത്തിനൊപ്പം മറ്റ് ചില അപൂർവ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. ശബരിമലയിലെ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകളാണ് അവർ സാക്ഷികളായത്.
സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റത്തിന്റെ സൂചന ലഭിച്ചത്. നിലവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും പിതാവ് രാജീവർക്കൊപ്പമാണ് ബ്രഹ്മദത്തൻ സന്നിധാനത്തേക്ക് പടികയറിയെത്തിയത്.
∙ തയാറെടുപ്പുകളോടെ ബ്രഹ്മദത്തൻ
പൂജാദി കർമങ്ങളിലൂടെ ദേവചൈതന്യത്തിന്റെ പ്രഭചൊരിഞ്ഞും സ്വാമി ഭക്തരുടെ സങ്കടങ്ങൾ കേട്ട് അവർക്കു സാന്ത്വനമരുളിയും അയ്യപ്പ സന്നിധിയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏൽക്കാനുള്ള തയാറെടുപ്പിലാണ് കണ്ഠര് ബ്രഹ്മദത്തൻ.
മുഴുവൻ സമയവും പൂജകൾക്കായി മാറ്റണമെന്ന അച്ഛൻ തന്ത്രി കണ്ഠര് രാജീവരുടെ നിർദേശം സ്വീകരിച്ച് സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് താന്ത്രിക ചുമതലകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 8 വർഷം മുൻപ് പൂജാ പഠനം പൂർത്തിയാക്കിയ ബ്രഹ്മദത്തൻ ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു. അതിനാൽ തന്നെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതല ഏറ്റെടുക്കാൻ മറ്റ് തടസ്സങ്ങളുമില്ല.
ശബരിമല, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ കൊടിമര പ്രതിഷ്ഠകൾക്ക് അച്ഛനൊപ്പം സഹകാർമികനായിട്ടുള്ള പരിചയം മുതൽക്കൂട്ടാക്കിയാണ് കർക്കടക മാസപൂജയ്ക്കും നിറപുത്തരിക്കും ബ്രഹ്മദത്തൻ ശബരിമലയിൽ എത്തിയത്. ഈ അവസരങ്ങളിലെല്ലാം ഓരോ പൂജയുടെയും പ്രത്യേകതയും അത് എങ്ങനെയാണ് കൃത്യതയോടെ ചെയ്യേണ്ടതെന്നും രാജീവ് തന്ത്രി പറഞ്ഞു പഠിപ്പിച്ചു.
ബ്രഹ്മദത്തൻ പൂജ ചെയ്യുമ്പോൾ അത് കൃത്യതയോടെ വീക്ഷിച്ചു. തെറ്റുകൾ ഇല്ലെന്നു കണ്ടതോടെ നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിക്കാനുള്ള അവസരവും നൽകി. തുടർന്ന് സന്നിധാനത്ത് ഉഷഃപൂജ, ഉച്ചപ്പൂജ, പടിപൂജ എന്നിവയ്ക്ക് മുഖ്യകാർമികത്വംവഹിച്ച ശേഷമാണ് തന്ത്രി കണ്ഠര് രാജീവർക്കൊപ്പം പടിയിറങ്ങിയത്. നിറപുത്തരി പൂജയോടെ തന്ത്രി കണ്ഠര് രാജീവരുടെ ഒരുവർഷത്തെ താന്ത്രിക നിയോഗം പൂർത്തിയായി.
∙ നിയോഗം കൈവരുന്നത് ഒരു വർഷത്തിന് ശേഷം
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കാണ് താഴമൺ തന്ത്രിമാർ. മഠത്തിലെ ധാരണ അനുസരിച്ച് എല്ലാ വർഷവും ചിങ്ങം ഒന്നു മുതൽ തന്ത്രിമാർ മാറി വരും. നിലവിൽ കണ്ഠര് രാജീവരും കണ്ഠര് മഹേഷ് മോഹനരുമാണ് ഇത്തരത്തിൽ വർഷാവർഷം താന്ത്രിക സ്ഥാനത്തേക്ക് മാറിമാറി വരുന്നത്. ഇതനുസരിച്ച് അടുത്ത ഊഴം കണ്ഠര് മഹേഷ് മോഹനർക്കാണ്. അതിനാൽ തന്നെ ഇനി 2024ൽ (കൊല്ലവർഷം 1200 ചിങ്ങം 1) ആകും തന്ത്രി രാജീവർക്ക് അടുത്ത അവസരം ലഭിക്കുക. അതിനോട് അനുബന്ധിച്ചാകും ബ്രഹ്മദത്തനും താന്ത്രിക ചുമതലകളുമായി സന്നിധാനത്തേക്ക് വീണ്ടും എത്താനാകുന്നത്. അതിനുള്ള മുന്നൊരുക്കമായാണ് ഇത്തവണ ബ്രഹ്മദത്തൻ സന്നിധാനത്ത് നിറസാന്നിധ്യമായിരുന്നത്.
ബെംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് ബിബി എൽഎൽബി പഠനത്തിനു ശേഷം കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ബ്രഹ്മദത്തൻ പിന്നീടുള്ള രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൽട്ടിങ് കമ്പനിയിൽ അനലിസ്റ്റായും ജോലി നോക്കി. തുടർന്ന് സ്കോട്‌ലൻഡിൽനിന്ന് എൽഎൽഎം പഠനം പൂർത്തിയാക്കിയ ശേഷം തിരികെയെത്തി ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
അതിനിടെയാണ് ജോലി മതിയാക്കി തിരികെ വരാൻ അച്ഛന്റെ നിർദേശം ലഭിച്ചത്. അതോടെയാണ് പാരമ്പര്യ നിയോഗത്തിലേക്കുള്ള വഴി തുറന്നതും. കണ്ഠര് മഹേഷ് മോഹനരും കണ്ഠര് ബ്രഹ്മദത്തനും സമപ്രായക്കാരാണ്. മഹേഷ് മോഹനര് 5 വർഷമായി ശബരിമലയിൽ താന്ത്രിക കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നുണ്ട്.
മകനെ പൂർണ താന്ത്രിക ചുമതല ഏൽപ്പിക്കുന്നതിനെക്കുറിച്ചു ചോദിച്ചാൽ കണ്ഠര് രാജീവരുടെ മറുപടി ഇങ്ങനെയാണ് – ‘‘ ഇത് വിരമിക്കലല്ല. താന്ത്രിക കർമങ്ങളുടെ നിയോഗം ഏറ്റെടുക്കാൻ മകന് അവസരം നൽകലാണ്. എന്നു വിചാരിച്ച് മാറി നിൽക്കലല്ല. അടുത്ത തലമുറയ്ക്ക് അവസരം നൽകലാണ്. വലിയ ക്ഷേത്രങ്ങളിൽ മകൻ പോകട്ടെ. ചെറിയ ക്ഷേത്രങ്ങളിലെ കാര്യങ്ങൾ ഞാൻ നോക്കാം. അപ്പൂപ്പനായില്ലേ... ഇനി അൽപം വിശ്രമം വേണ്ടേ...’’
∙ താഴമണും തരണനല്ലൂരും
പരശുരാമനിൽനിന്നു ലഭിച്ച ദൈവികമായ അവകാശം പവിത്രമായി കാത്തു സൂക്ഷിക്കുന്നവരാണ് താഴമൺ തന്ത്രിമാർ. തന്ത്രി കുടുംബം ചെങ്ങന്നൂർ മുണ്ടൻകാവിൽ പമ്പാനദിയുടെ തീരത്താണ്. തന്ത്രി കുടുംബത്തിനു പറയാൻ കഥയുണ്ട്.
നാടിന്റെ സംരക്ഷണത്തിനായി പരശുരാമൻ മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും ഇടനാടുകളിൽ ശൈവ-വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. ഈ ക്ഷേത്രങ്ങളിലെ താന്ത്രിക കർമങ്ങൾക്കും മറ്റുമായി പരശുരാമൻ ആന്ധ്രയിലെ കൃഷ്ണാ നദീതീരത്തുനിന്ന് ബ്രാഹ്മണ സഹോദരന്മാരായ രണ്ട് താപസ ശ്രേഷ്ഠരെ കൊണ്ടുവന്നു. 1400 വർഷം മുൻപായിരുന്നു ഇത്. ഇവരുടെ തപസ്സിന്റെ ശക്തി പരീക്ഷിക്കാൻ പരശുരാമൻ തീരുമാനിച്ചു.
കൃഷ്ണാ നദി നിറഞ്ഞ് ഒഴുകുകയാണ്. അന്ന് പാലമോ വള്ളമോ ഒന്നുമില്ല. ഇരുവരോടും നദി കടന്ന് മറുകര എത്താൻ പരശുരാമൻ നിർദേശിച്ചത്രേ. ഇരുവരും പതറിയില്ല. രണ്ടു പേരും ഭഗവാനെ പ്രാർഥിച്ചു. ഒരാൾ തന്റെ സിദ്ധി ഉപയോഗിച്ച് ജലത്തിനു മുകളിലൂടെ കൃഷ്ണാ നദി തരണം ചെയ്ത് മറുകര എത്തി. രണ്ടാമൻ തന്റെ താന്ത്രിക ശക്തിയാൽ ഇരുകൈകളും കൊണ്ട് വെള്ളത്തെ വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലൂടെ നടന്ന് അക്കരയ്ക്കു കടന്നു.
താന്ത്രിക ശക്തിയാൽ താഴെക്കൂടി നടന്നുവന്നവർ താഴമൺ തന്ത്രിമാർ. ജലത്തിനു മുകളിലൂടെ നടന്ന് നദി തരണം ചെയ്തവരുടെ വംശം തരണനല്ലൂർ തന്ത്രിമാർ എന്നും അറിയപ്പെട്ടു. താഴമൺ തന്ത്രിമാർക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളിൽ ധ്വജത്തിന്റെ തണ്ട് വടക്കുദിശയിലേക്ക് തിരിഞ്ഞായിരിക്കും സ്ഥിതിചെയ്യുന്നത്.
∙ ഭഗവാനും ഭക്തനും
ഞാനും നീയും മാലോകരെല്ലാവരും അയ്യപ്പനാണെന്ന ഏകഭാവം മനസ്സിൽ നിറച്ചു കാനനവാസനെ തേടി എത്തുന്ന അയ്യപ്പന്മാർക്ക് പൂജകളിൽ സംതൃപ്തി പകരുന്നത് തന്ത്രിയാണ്. മണ്ഡല കാലത്ത് മാത്രമല്ല മാസപൂജയ്ക്കും ശരണ വഴികളിലൂടെ ഒരുമയോടു കൂടി ഒഴുകിയെത്തുന്ന സ്വാമിമാരെയാണു കാണുന്നത്.
പതിനെട്ടാം പടി കയറുമ്പോൾ ഭക്തരുടെ നെഞ്ചിടിപ്പേറുന്നു. അതാ, ശ്രീകോവിലിനുള്ളിൽ ഹരിഹരസുതന്റെ രൂപം. സ്വാമിയേ ശരണമയ്യപ്പാ. കൈകൂപ്പി നിൽക്കുമ്പോൾ ആ ശ്രീകോവിൽ ഭക്‌തരോടു പറയും, ‘തത്ത്വമസി’. അതു നീയാകുന്നു. ഈശ്വരൻ നീ തന്നെയാകുന്നു. നിന്റെ ഉള്ളിലാണു ദൈവം.
അയ്യപ്പസ്വാമിയുടെ വലതു കൈയിലെ ചിന്മുദ്രയിലെ ചിത് ജ്ഞാനത്തെയും മുദ്ര വിരലുകളുടെ പ്രത്യേക രീതിയിലുളള വിന്യാസത്തെയുമാണ് സൂചിപ്പിക്കുന്നത്. ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധിയാണ് ഇവിടം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമാണ് ഇവിടെ പ്രാധാന്യം ഉള്ളത്. അതിനാൽ കഠിനമായ ആചാരനിഷ്ഠ പാലിക്കാനുള്ള പൂർണ ഉത്തരവാദിത്തം താഴമൺ തന്ത്രിമാർക്കാണ്.
∙ തന്ത്രിക തലമുറ മാറ്റം ഇങ്ങനെ
1952 ൽ ശബരിമല ക്ഷേത്രം അഗ്നിബാധയിൽ നശിച്ചു. വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് കാണുന്ന പുതിയ വിഗ്രഹത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയത് അക്കാലത്തെ തന്ത്രിയായിരുന്ന കണ്ഠരര് ശങ്കരരാണ്. അദ്ദേഹത്തിനു ശേഷം കണ്ഠരര് മഹേശ്വരര് ശബരിമല വലിയ തന്ത്രിയായി. മഹേശ്വരര് തന്ത്രിയുടെ മകനാണ് കണ്ഠര് മോഹനര്. മഹേഷ് മോഹനരുടെ പിതാവും.
അദ്ദേഹം നേരത്തേ ശബരിമല തന്ത്രിയായിരുന്നു, ഇപ്പോൾ ശബരിമല ഒഴികെ എല്ലാ ക്ഷേത്രങ്ങളിലെയും താന്ത്രിക കർമങ്ങൾക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിക്കുന്നു. കണ്ഠര് മഹേശ്വരരുടെ സഹോദരനായ കണ്ഠര് കൃഷ്ണരുടെ മകനാണ് കണ്ഠര് രാജീവര്.
∙ മഹാത്മജിയുടെ സന്ദർശനം
മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ സന്ദർശനങ്ങളുടെയും ചരിത്രമുണ്ട് താഴമൺ മഠത്തിന്. 1937 ജനുവരി 20 ന് ആണ് ഗാന്ധിജി താഴമൺ മഠം സന്ദർശിച്ചത്. ആ സന്ദർശനത്തെപ്പറ്റി ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായി ‘എപിക് ഓഫ് ട്രാവൻകൂർ’ എന്ന പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. താഴമൺ മഠത്തിലെ ക്ഷേത്രം സന്ദർശിച്ചെന്നും വലിയ സ്വീകരണം ലഭിച്ചെന്നും പറയുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു മഠത്തിന്റെ സംഭാവന നൽകുകയും ചെയ്തു. അന്നത്തെ ജാതിവ്യവസ്ഥയിലും താഴ്ന്ന ജാതിക്കാർക്കും മഠത്തിൽ പ്രവേശനമുണ്ടായിരുന്നതിനെപ്പറ്റിയും പരാമർശമുണ്ട്.
English Summary: Kandaru Brahmadathan Started Preparations for Assuming the Role of Sabarimala Tantri