മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.

മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തോട് മുഖം നോക്കി ഗുരുവും ശിഷ്യനും! ശിവഗിരിക്കുന്നിൽ നാരായണഗുരുകുലത്തിന്റെ ബ്രഹ്മവിദ്യാമന്ദിരത്തിലുള്ള നടരാജഗുരുവിന്റെ സമാധിയിൽ നിന്ന് നേരേ കാണുന്നത് ശിവഗിരിയിലെ ശ്രീനാരായണഗുരു ദേവന്റെ മഹാസമാധി! ഗുരുവിനെ അറിഞ്ഞ ഉത്തമ ശിഷ്യനായിരുന്ന ‘നടരാജന്’ ഇതിൽപ്പരമെന്തു ധന്യത! ഗുരുവിന്റെ ഇച്ഛകൾ ഹൃദയത്തിലേറ്റി പ്രവർത്തിച്ച ശിഷ്യനായിരുന്നു പി.നടരാജൻ എന്ന നടരാജഗുരു.

തന്നെ എല്ലാ അർഥത്തിലും പിൻപറ്റുന്ന ഒരു ശിഷ്യനുണ്ടാവുക എന്നതാണ് ഏതൊരു ഗുരുവിന്റെയും ആഗ്രഹം. ശ്രീനാരായണ ഗുരുവും അത്തരത്തിൽ ഒരു ശിഷ്യനെ ആഗ്രഹിച്ചു. ആ അർഥത്തിൽ ഗുരുവിനെ പൂർണമായും പിൻപറ്റിയ ശിഷ്യനായിരുന്നു നടരാജഗുരു. ഗുരുവിനെ ലോകത്തെ അറിയിക്കുക എന്ന ദൗത്യമേറ്റെടുത്ത് നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം ശതാബ്ദി നിറവിലാണ്. 

നടരാജ ഗുരു (Picture courtesy: Narayana Gurukula)
ADVERTISEMENT

ശ്രീനാരായണ ഗുരുവിന്റെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമായിരുന്നു ഗുരുകുലം എന്ന ആശയത്തിന് നടരാജഗുരു തുടക്കമിട്ടത്. എന്തിന് ഗുരുകുലം എന്നു ചോദിച്ചവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഇതെന്റെ സ്വപ്നമാണ്. സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട്. എന്നാൽ, ഞാൻ കാണുന്ന സ്വപ്നം യാഥാർഥ്യമായിത്തീരാനും മാത്രം നല്ലതല്ല ഈ ലോകമെന്നും അറിയാം. പതിയെ ആ ലോകത്തെ നന്നാക്കിയെടുക്കലാണ് എന്റെ ലക്ഷ്യം. ഗുരുവിന്റെ അനുഗ്രഹവും ദർശനങ്ങളും എന്നെ അവിടെയെത്തിക്കും.’ പിൽക്കാലത്ത് ആ വാക്കുകൾ യാഥാർഥ്യമായി. 

നാരായണഗുരുകുലത്തെയും പ്രസ്ഥാനത്തെ നയിക്കാൻ നിയോഗിതരായ തപോനിഷ്ഠരേയും സമൂഹം നെഞ്ചിലേറ്റി. സ്വാമി മംഗലാനന്ദ, ഗുരു നിത്യചൈതന്യയതി, മുനി നാരായണപ്രസാദ്, ജോൺ സ്പിയേഴ്സ്, ഹാരി ജേക്കബ്സൺ....തുടങ്ങി എണ്ണമറ്റ ശിഷ്യപരമ്പരയിലൂടെ നാരായണ ഗുരുകുലം മാനവരാശിക്ക് ശ്രീനാരായണദർശങ്ങളിൽ അറിവും വഴിയും പ്രകാശവും പകർന്നു. 

∙ ഗുരുകുലം യാഥാർത്ഥ്യമാകുന്നു

ജീവന്റെ പരിണാമത്തെക്കുറിച്ചും ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഉൾക്കാഴ്ചയുണ്ടാകണമെങ്കിൽ ശ്രീനാരായണഗുരുവിനെക്കുറിച്ചും ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ടെന്ന് നടരാജഗുരു തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. അതിന് പ്രത്യേകമായി ഒരു കേന്ദ്രം ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. ഒരിക്കൽ അദ്ദേഹം ഒരു നാട്ടിൻപുറത്തു കൂടെ നടന്നുപോകുമ്പോൾ കൗതുകകരമായൊരു കാഴ്ച കണ്ടു. 

നാരായണ ഗുരുകുലത്തിലെ പഠനമുറി. (Picture courtesy: Narayana Gurukula)
ADVERTISEMENT

ഒരു ചെറുപ്പക്കാരൻ തോട്ടുവക്കത്തിരുന്ന് ശുദ്ധജലത്തിൽ തന്റെ ഗുരുവിന്റെ വസ്ത്രം കഴുകിയെടുക്കുന്നു. ആ കാഴ്ച കുറെനേരം അദ്ദേഹം നോക്കി നിന്നു. ഗുരുവിനെ ശുശ്രൂഷിക്കുന്നതുപോലെയാണ് അയാൾ ആ പ്രവൃത്തി ചെയ്തിരുന്നത്. ഗുരുകുല മാതൃകയിൽ ആ പ്രദേശത്തു യുവാക്കളെ താമസിപ്പിച്ച് പഠിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ മനസ്സിലാക്കാനായി. ഗുരുശിഷ്യ ബന്ധത്തിന്റെ ഭാരതീയദൃശ്യം അവിടെ പ്രാവർത്തികമായതു കണ്ട് അദ്ദേഹം സന്തോഷിച്ചു. 

ഗുരുകുല മാതൃകയിൽ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കണം. തന്റെ ഗുരുവിനെ ലോകത്തിന് അറിയിക്കുന്നതിനായി ഇങ്ങനെയൊരു കേന്ദ്രം വൈകിക്കൂടായെന്ന് ഉറപ്പിച്ചു. ആ ചിന്തയാണ് ‘നാരായണ ഗുരുകുലം’ എന്ന വിശ്വം നിറഞ്ഞ ദർശനകേന്ദ്രത്തിന്റെ ആദ്യചിന്ത. ശ്രീനാരായണ ഗുരുവിനെ ഈ വിവരം അറിയിച്ചപ്പോൾ ‘നല്ലതാണല്ലോ’ എന്നായിരുന്നു പ്രതികരണം. ഗുരു ഇതുകൂടി പറഞ്ഞു: ഗുരുകുലമെന്നത് ഗുരുവും ശിഷ്യരും ചേർന്ന് ഒറ്റ കുടുംബമായി ജീവിക്കുന്ന ഇടമായിരിക്കണം. ലോകം മുഴുവൻ പ്രവർത്തിക്കണം!

നാരായണ ഗുരുകുലത്തിന്റെ പ്രവേശന കവാടം. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)

പാരീസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി ലിറ്റ് ബിരുദവുമായി നടരാജഗുരു തിരിച്ചെത്തിയപ്പോഴേക്കും ശ്രീനാരായണ ഗുരുദേവൻ സമാധിയായിരുന്നു. ഒരു വലിയ ചുമൽ നഷ്ടമായതുപോലെ നടരാജഗുരുവിന് തോന്നി. പക്ഷേ മനസ്സ് പതറിയില്ല. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന ഉറച്ച ലക്ഷ്യം, അതിനായി എന്തു ത്യാഗവും അനുഷ്ഠിക്കാനുള്ള ആത്മധൈര്യം. അതിനൊപ്പം ഗുരുകാരുണ്യവും കൂടിയായപ്പോൾ ഗുരുകുലമെന്ന വലിയ ലക്ഷ്യം സഫലമായി. 

∙ തുടക്കം ഫേൺഹില്ലിൽ

ADVERTISEMENT

നീലഗിരിയിലെ കൂനൂരിലാണ് നാരായണഗുരുകുലത്തിന് നടരാജഗുരു തുടക്കമിടുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ഫേൺ‍ഹില്ലിൽ പുതിയ കെട്ടിടത്തിന് ശിലപാകി. വൈകാതെ വർക്കല കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ വിപുലമാക്കി. 1973 ൽ നടരാജഗുരുവിന്റെ സമാധിയെ തുടർന്ന് നിത്യചൈതന്യയതി ഗുരുകുലത്തിന്റെ അധ്യക്ഷനായി. 1999 മുതൽ മുനി നാരായണ പ്രസാദാണ് ഗുരുസ്ഥാനത്തുള്ളത്. കേരളത്തിൽ 15 പ്രാദേശിക കേന്ദ്രങ്ങൾ കൂടാതെ ഊട്ടി, ബെംഗളൂരു എന്നിവിടങ്ങളിൽ ആശ്രമങ്ങളും സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ ആശ്രമകേന്ദ്രങ്ങളുമുണ്ട്. 

നാരായണ ഗുരുകുലത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ മുനി നാരായണ പ്രസാദ്. (ചിത്രം: മനോരമ)

ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായ ‘ദ് വേർഡ് ഓഫ് ദ് ഗുരു’ വൈകാതെ ഗുരുകുലം പ്രസിദ്ധീകരിച്ചു. 1949 ൽ ന്യൂയോർക്കിലും 1970 ൽ ഏഴിമലയിലും ഗുരുകുലത്തിന്റെ നേതൃത്വത്തിൽ സർവമതസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ‘വാല്യൂസ്’ എന്ന ഇംഗ്ലിഷ് പ്രസിദ്ധീകരണവും ‘ഗുരുകുലം’ എന്ന മലയാളം മാസികയും ആരംഭിച്ചു. 1951 ൽ ഗുരുകുല കൺവൻഷനുകൾക്കു തുടക്കമിട്ടു. അതിന്നും മുടക്കമില്ലാതെ തുടരുന്നു.  

ശ്രീനാരായണ ദർശനങ്ങളുടെ ശാസ്ത്രീയതയും മൂല്യവും വെളിപ്പെടുത്തുന്നതും ആധുനിക ശാസ്ത്രലോകത്ത് അവയുടെ പ്രസക്തിയും സാംഗത്യവും വ്യക്തമാക്കുന്നതുമായ ആയിരത്തിലേറെ അമൂല്യഗ്രന്ഥങ്ങൾ ഗുരുകുലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരുകുല ശതാബ്ദിയോടനുബന്ധിച്ച് കേരളത്തിലെ കോളജുകളിൽ ഗുരുദർശനത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പരകൾ, വേദപഠനം, പാശ്ചാത്യ ചിന്താപദ്ധതിപഠനം, ആധുനിക ശാസ്ത്രപഠനം എന്നിവയിൽ പഠനക്ലാസുകൾ എന്നിവ നടത്താൻ പദ്ധതിയുണ്ടെന്ന് ഗുരുകുലത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് പറഞ്ഞു. 

നാരായണ ഗുരുകുലം. (Picture courtesy: Narayana Gurukula)

∙ നൂറ്റാണ്ടിന്റെ ധന്യതയിൽ ഗുരുകുലം; നടരാജ ഗുരുവിന്റെ വിയോഗത്തിന് അര നൂറ്റാണ്ട്

നാരായണഗുരുകുലം നൂറു വർഷം പൂർത്തിയാക്കുമ്പോൾ പ്രസ്ഥാനത്തിന് രൂപം നൽകിയ നടരാജ ഗുരു (1895–1973) വിടപറഞ്ഞിട്ട് അൻപതാണ്ട് പൂർത്തിയാവുകയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രഥമസ്ഥാനീയനാണ് നടരാജഗുരു. പൂർണനായ ഗുരുവിനെ ലോകത്ത് അവതരിപ്പിക്കാൻ യോഗ്യതയുള്ള ശിഷ്യന്മാർ ജന്മമെടുക്കും. നടരാജഗുരുവിന്റെ നിയോഗം അതായിരുന്നു. ശ്രീനാരായണ ഗുരുവിനെയും ഗുരുദർശനങ്ങളെയും ലോകത്തിനു വെളിപ്പെടുത്തിയ ശിഷ്യരിൽ ആദ്യസ്ഥാനവും അദ്ദേഹത്തിന് തന്നെ. 

നാരായണ ഗുരുകുലത്തിലെ പുസ്തകശാല. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സന്യാസിയായി കഴിയണമെന്ന തീവ്രമായ അഭിലാഷത്തെ തുടർന്നാണ് പൂർവാശ്രമത്തിലെ പി.നടരാ‍ജൻ പഠനാനന്തരം ആലുവ അദ്വൈതാശ്രമത്തിൽ എത്തുന്നത്. അതിനു മുൻപേ അദ്ദേഹത്തിന് ഒരു ത്യാഗിയുടെ മനസ്സ് രൂപപ്പെട്ടിരുന്നു. ‘1922 ൽ ഭാരതത്തിൽ ജീവിച്ചിരുന്ന മഹാഗുരുക്കന്മാരിലൊരാളുടെ അനുമതിയോടു കൂടി അദ്വൈതാശ്രമത്തിൽ അന്തേവാസിയായി ചേർന്നപ്പോൾ ഞാൻ തത്വത്തിൽ ഒരു സന്യാസിയായിക്കഴിഞ്ഞിരുന്നു’– നടരാജഗുരു തന്റെ ആത്മകഥയിൽ എഴുതിയതിങ്ങനെ. 

കോളജ് ഹോസ്റ്റലിൽ നിന്ന് ആശ്രമത്തിലേക്കുള്ള മാറ്റം ഒട്ടും സുഖകരമായിരുന്നില്ല. സന്യാസിയാകാനുറച്ചു. പക്ഷേ, പാകപ്പെടൽ കഠിനമായിരുന്നു. ശിഷ്യനെ ഗുരു പല തരത്തിലും പരീക്ഷിക്കും. വിദ്യാസമ്പന്നനായ ഇരുപത്തേഴുകാരന്റെ ഊർജസ്വലതയും ത്യാഗാഭിമുഖ്യവും തൃപ്തമാക്കാൻ പോന്നതൊന്നും അപ്പോഴത്തെ സാഹചര്യത്തിലുണ്ടായിരുന്നില്ല.

നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി സമ്മേളനം നടക്കുന്ന ബ്രഹ്മവിദ്യാമന്ദിരം. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ)

ശാന്തമാകാത്ത മനസ്സുമായി ശ്രീനാരായണ ഗുരുവിനെ നേരിട്ടുകണ്ടു. ഗുരു ചിരിയോടെ പറഞ്ഞു– ‘ഇവൻ നമ്മോടു വഴക്കിന് വന്നിരിക്കുകയാണ്.’ ആ ചിരിയുടെ അർഥം നടരാജനു പിടികിട്ടി. തന്റെ വ്യഥകളെല്ലാം ഗുരുവിനു ബോധ്യപ്പെട്ടിരിക്കുന്നു.‘ജീവിതകാലം മുഴുവൻ വീട്ടുകാരോടുള്ള ബന്ധമുപേക്ഷിച്ചു കഴിയാൻ ഒരുക്കമാണോ?’ ദൃഢസ്വരത്തിൽ ‘അതെ’ എന്നു മറുപടി. ഗുരുവിന്റെ ദൃഷ്ടികൾ തന്റെ അന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ. തന്റെ വാക്ക് ഗുരു അംഗീകരിച്ചിരിക്കുന്നു!

∙ ‘വരാനിരിക്കുന്ന സംഭവങ്ങൾ അതിന്റെ നിഴൽ മുൻകൂട്ടി വീഴ്ത്തും’

ചരിത്രപുരുഷനായ ഡോ. പൽപുവിന്റെ മകനായ നടരാജൻ എംഎ, എൽടി ബിരുദങ്ങൾക്കു ശേഷമാണ് ആധ്യാത്മികവഴിയിലെത്തുന്നത്. കുറച്ചുകാലം ആശ്രമത്തിൽ അധ്യാപകനായി പ്രവർത്തിച്ച നടരാജനെ ഗുരു ഉന്നതപഠനത്തിനയച്ചു. പാരിസിലെ സെർബോൺ സർവകലാശാലയിൽനിന്ന് ട്രിപ്പിൾ ഓണേഴ്സോടെ ഡി ലിറ്റ് ബിരുദം. ‘ആത്മോപദേശശതക’ത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടുള്ളതായിരുന്നു പ്രബന്ധത്തിന്റെ ഒരു ഭാഗം.

വർക്കല നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് ഗുരുകുലം റഗുലേറ്റിങ് സെക്രട്ടറി സ്വാമി ത്യാഗീശ്വരനെ‍ാപ്പം. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)

തുടർന്ന് അമേരിക്കയിൽ ഗുരുദർശനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തി. ഗുരുവിന്റെ മുഴുവൻ രചനകളും ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. ഫ്രാൻസിൽവച്ച് ഒരു മല കയറുന്നതിന്റെ ഒരുക്കത്തിനിടെ കാലിൽ ഒരു കടന്നൽ കുത്തി. ഗുരുവിന്റെ സമാധി സമയമായിരുന്നു അത്. വിദേശത്തേക്കു പുറപ്പെടാൻ ഗുരുവിനോടു യാത്ര ചോദിക്കുമ്പോൾ 2 മാസം കഴിഞ്ഞു മടങ്ങിയെത്തി കാണുമെന്ന് നടരാജൻ പറഞ്ഞിരുന്നു. അപ്പോൾ 4 മാസമെന്നു ഗുരു തിരുത്തി. അതിന്റെ അർഥം അന്നു പിടി കിട്ടിയിരുന്നില്ല. 4–ാം മാസം ഗുരുവിന്റെ വേർപാടുണ്ടായി. ‘വരാനിരിക്കുന്ന സംഭവങ്ങൾ അതിന്റെ നിഴൽ മുൻകൂട്ടി വീഴ്ത്തു’മെന്ന് അതേപ്പറ്റി പിൽക്കാലത്ത് എഴുതി.

ഊട്ടിയിലേക്കു പോയി നാരായണ ഗുരുകുലം സജീവമാക്കാനുറച്ചു. ഗുരുവരുളിന്റെ വെളിച്ചം ലോകത്തിനു പകരാനായി ഗുരുവിന്റെ അനുമതിയോടെ നേരത്തേ രൂപം നൽകിയതായിരുന്നു ഗുരുകുലം. 1951ൽ ഗുരുകുല കൺവൻഷനുകൾക്കു തുടക്കമിട്ടു. ‘ഏകത്വബോധത്തിലൂടെ ലോകസമാധാനം’ എന്ന ലക്ഷ്യത്തോടെയായിരുന്നു ന്യൂയോർക്കിലും ഏഴിമലയിലും സർവമത സമ്മേളനം നടത്തിയത്. 

നാരായണ ഗുരുകുലം. (Picture courtesy: Narayana Gurukula)

ഗുരു ദർശനങ്ങളുടെ ശാസ്ത്രീയത ആധുനിക കാലത്തോട് എങ്ങനെ സമരസപ്പെടുന്നുവെന്നതിന്റെ വെളിപ്പെടുത്തലായിരുന്നു നടരാജഗുരുവിന്റെ പ്രഭാഷണങ്ങളും കൃതികളും. ‘ദ് വേർഡ് ഓഫ് ദ് ഗുരു’ എന്ന കൃതി ഏറെ ശ്രദ്ധ നേടി. ശ്രീനാരായണഗുരുവിന്റെ ബ്രഹ്മദർശനങ്ങൾ ആധുനിക ശാസ്ത്രം എങ്ങനെ ശരിവയ്ക്കുന്നുവെന്നു നടരാജഗുരു തെളിയിച്ചു. ശാസ്ത്രീയവും ദാർശനികവുമായ ഏതു വാദത്തിനപ്പുറവും ആത്മാർപ്പണത്തോടെയുള്ള ഗുരുസേവ– അതായിരുന്നു ആ ജീവിതത്തിന്റെ കാതൽ.

English Summary: Narayana Gurukula, Founded by Nataraja Guru, is Celebrating its Centenary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT