ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും. എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്?

ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും. എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും. എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും.

എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്? ചൈനയുടെ, പുനരുപയോഗിക്കാനാവുന്ന ബഹിരാകാശ പേടകത്തെ കുറിച്ച് പറയുമ്പോൾ എന്തു കാരണത്താലാണ് ലോകം യുഎസ് എക്‌സ്-37 ബി എന്ന പദ്ധതിയെ ചേർത്തു പിടിക്കുന്നത്? ബഹിരാകാശ രംഗത്തും യുഎസിനെതിരെ പോർമുഖം തുറക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമായിട്ടാണ് തിരിച്ചെത്തിയ ബഹിരാകാശ പേടകത്തെ ശാസ്ത്ര ലോകം കാണുന്നത്. ഇതോടൊപ്പം, ഓഗസ്റ്റ് 20നു തകർന്നു വീണ റഷ്യയുടെ ലൂണ 25 പദ്ധതിയെയും ചേർത്തു വയ്ക്കണം. ലോകശക്തികളുടെ ഈ പോരാട്ടം ഒരു ബഹിരാകാശ യുദ്ധത്തിലേക്കാണോ വഴിവെട്ടുന്നത്?

ADVERTISEMENT

ചൈനയുടെ ബഹിരാകാശ പേടകം

പരീക്ഷണാർഥം ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം 276 ദിവസത്തെ പര്യടനത്തിനു ശേഷമാണ് തിരിച്ചിറക്കിയത്. സഞ്ചാരിയില്ലാത്ത ചൈനീസ് ബഹിരാകാശ പേടകം ചൈനയുടെ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലാണ് സുരക്ഷിതമായി ഇറങ്ങിയത്. തുടർന്ന്, പുനരുപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിൽ രാജ്യം വലിയ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുകയും ചെയ്തു. അതോടെ തീർന്നു. ഇതിനപ്പുറം ഈ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ചൈന പുറത്തു വിട്ടിട്ടില്ല. 

ചൈനീസ് ബഹിരാകാശ പേടകം വിക്ഷേപിച്ചപ്പോൾ (File Photo Credit: China aerospace science and technology corporation)

ബഹിരാകാശ പേടകം ഒൻപത് മാസങ്ങള്‍ക്ക് ശേഷം തിരികെ എത്തിയപ്പോൾ ചൈന പറയില്ലെന്ന് അറിയാമെങ്കിലും, ശാസ്ത്രലോകത്തിന് അറിയേണ്ട നിരവധി കാര്യങ്ങളുണ്ടായിരുന്നു. എന്താണ് ചൈനയുടെ ബഹിരാകാശ പേടകം എന്നതിൽ തുടങ്ങി, എന്തൊക്കെ പരീക്ഷണങ്ങളാണ് ബഹിരാകാശത്തു വച്ച് നടത്തിയത്, എത്ര ഉയരത്തിലാണ് പറന്നത് തുടങ്ങിയ വിവരങ്ങൾ വരെ അതിൽ ഉൾപ്പെടും. എന്നാൽ വിവരങ്ങളെല്ലാം മൂടിവയ്ക്കാനാണ് ചൈന ശ്രമിച്ചത്. അതേസമയം ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങളില്‍ ഈ മുന്നേറ്റം വൻ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 2021ലും സമാനമായ രീതിയിൽ ബഹിരാകാശ പേടക പരീക്ഷണം ചൈന നടത്തിയിരുന്നു. അന്ന് വിക്ഷേപിച്ച അതേ ദിവസംതന്നെ പേടകത്തെ നിലത്തിറക്കിയാണ് ചൈന പരീക്ഷണം നടത്തിയത്. വിമാനങ്ങൾ നിലത്തിറങ്ങുന്നതുപോലെയായിരുന്നു പേടകം നിലംതൊട്ടത്.

∙ തെളിവുകള്‍ പറയുന്നു, ചൈനയുടേത് സാറ്റലൈറ്റ് കില്ലർ

ADVERTISEMENT

യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ ശത്രുവിന്റെ ബഹിരാകാശത്തുള്ള സംവിധാനങ്ങളെ നിരീക്ഷിക്കുവാനും പ്രവർത്തനം തടയാനും ഞൊടിയിടയിൽ തകർക്കാനും സ്പേസ് ഡ്രോണുകൾ ഉപയോഗിക്കാം. ചൈന വിജയകരമായി പരീക്ഷിച്ച, പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം ഭ്രമണപഥത്തിൽ ഒന്നിലധികം തവണ അ‍ജ്ഞാതമായ വസ്തുവിനെ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പരീക്ഷണം നടത്തിയിരുന്നു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ലിയോലാബ്സാണ് ചൈനീസ് പേടകത്തെ നിരീക്ഷിച്ച് ഈ സുപ്രധാന വിവരം ലോകത്തെ അറിയിച്ചത്. എന്നാൽ ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷൻ മൗനം പാലിക്കുകയായിരുന്നു. ചൈന പരീക്ഷിക്കുന്നത് ഒരു ‘സാറ്റലൈറ്റ് കില്ലറി’നെയാണെന്ന് കരുതാൻ ഈ തെളിവുകളാണ് ശാസ്ത്രലോകം നിരത്തുന്നത്.

ചൈനയുടെ ഷെൻഷൗ–13 പേടകം ബഹിരാകാശ യാത്രികരുമായി മംഗോളിയയിൽ ഇറങ്ങിയപ്പോൾ. 2022 ഏപ്രിലിലെ ചിത്രം (Photo by CCTV / AFP)

ബഹിരാകാശ രംഗത്ത് ബഹുദൂരം മുന്നിലുള്ള രാജ്യങ്ങൾ തമ്മിൽ ഭാവിയില്‍ ഒരു ഏറ്റുമുട്ടലുണ്ടായാൽ ബഹിരാകാശം പ്രധാന യുദ്ധക്കളമായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട. വികസിത രാജ്യങ്ങൾക്ക് രഹസ്യാന്വേഷണ വിവര ശേഖരണം, നാവിഗേഷൻ, ആശയവിനിമയം എന്നിവയ്ക്കായി ഉപഗ്രഹങ്ങളുടെ സേവനം അത്യന്താപേക്ഷിതമാണ്. ഇതിനാലാണ് ചൈനയുടെ ബഹിരാകാശ പേടകത്തെ യുഎസ് എക്‌സ്-37 ബി പദ്ധതിയുമായാണ് വിദഗ്ധർ താരതമ്യപ്പെടുത്തുന്നത്.

∙ എന്താണ് യുഎസ് എക്‌സ്-37? അവിടെയും രഹസ്യമാണ് കാര്യങ്ങൾ

ബഹിരാകാശ രംഗത്തെ ശാസ്ത്രപുരോഗതിയിൽ ലോകരാജ്യങ്ങളുടെ ഇടയിൽ ഒന്നാം സ്ഥാനമാണ് യുഎസിനുള്ളത്. നാസയുടെ കീഴിൽ നിരവധി പര്യവേക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് നടത്തിയിട്ടുള്ളത്. എന്നാൽ ഇതിനൊന്നും ലഭിക്കാത്ത പ്രാധാന്യം യുഎസ് എക്‌സ്-37 എന്ന പദ്ധതിക്ക് എങ്ങനെ ലഭിച്ചു? ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് ലഭിക്കുന്നത്. ആദ്യത്തേത് രഹസ്യപദ്ധതിയായി യുഎസ് എക്‌സ്-37നെ കാത്തുസൂക്ഷിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ; രണ്ട് യുഎസ് എക്‌സ്-37 പ്രഖ്യാപിക്കപ്പെടുമ്പോൾ നാസയുടെ ഭാഗമായിരുന്ന പദ്ധതി അഞ്ച് വർഷത്തിന് ശേഷം എന്തിന് യുഎസ് വ്യോമസേനയ്ക്ക് കൈമാറി എന്നത്.

യുഎസ് സ്പേസ് ഫോഴ്സ് മുദ്ര (Photo Credit : SpaceForceDoD/facebook)
ADVERTISEMENT

യഥാർഥത്തിൽ യുഎസ് വ്യോമസേനയ്ക്കല്ല യുഎസ് സ്പേസ് ഫോഴ്സിനാണ് (യുഎസ്എസ്എഫ്) എക്‌സ്-37 ബിയുടെ ചുമതല കൈമാറിയിട്ടുള്ളത്. അമേരിക്കൻ സൈന്യത്തിലെ 8600ഓളം അംഗങ്ങളുള്ള ഒരു വിഭാഗമാണ് യുഎസ്എസ്എഫ്. ലോകത്തെ ഏക സ്പേസ് ഫോഴ്സ് എന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തം. യുഎസ് വ്യോമസേനയുടെ ഭാഗമാണ് യുഎസ്എസ്എഫ്. ഇതുകൊണ്ടാവാം പൊതുവെ എക്‌സ്-37 ബിയുടെ നിയന്ത്രണത്തെ കുറിച്ച് പറയുമ്പോൾ റിപ്പോർട്ടുകളിലെല്ലാം യുഎസ് വ്യോമസേനയുടെ പേരാണ് പരാമർശിക്കാറുള്ളത്.

∙ റോക്കറ്റിലേറി പറക്കും, വിമാനം പോലെ തിരിച്ചിറങ്ങും

യുഎസ് എക്‌സ്-37 ദൗത്യങ്ങൾക്ക് ഉപയോഗിച്ച പേടകത്തെ കുറിച്ച് കുറച്ചു വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ പ്രധാനം ദൗത്യത്തിന് നിലവിൽ ഉപയോഗിക്കുന്ന യുഎസ് എക്‌സ്-37ബി എന്ന പേടകത്തിന്റെ ഡിസൈനെ സംബന്ധിച്ച വിവരങ്ങളാണ്. ഓർബിറ്റൽ ടെസ്റ്റ് വെഹിക്കിൾ (ഒടിവി) എന്നാണ് പുനരുപയോഗിക്കാൻ കഴിയുന്ന റോബോട്ടിക് ബഹിരാകാശ പേടകത്തെ അമേരിക്ക വിളിക്കുന്നത്. നാസ നിരവധി ദൗത്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്പേസ് ഷട്ടിലിന്റെ ചെറിയ രൂപമാണ് എക്‌സ്-37ബി എന്ന് വേണമെങ്കിൽ പറയാം. വിമാനവുമായി രൂപസാദ‍ൃശ്യമുള്ള പേടകത്തിന്റെ നീളം 29 അടിയും വീതി ഒൻപതര അടിയുമാണ്. നാസയുടെ ആവശ്യപ്രകാരം പ്രശസ്ത വിമാന നിർമാണ കമ്പനിയായ ബോയിങ്ങാണ് എക്സ്-37ബി നിർമ്മിച്ചത്.

2017 സെപ്റ്റംബർ 7-ന് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഫാൽക്കൻ 9 റോക്കറ്റിൽ എക്‌സ്-37 ബി വിക്ഷേപിക്കുന്നു (Photo by HO / SPACEX / AFP)

വിമാനത്തിലേതു പോലെ മൂക്കും ചെറിയ ചിറകുമുള്ള പേടകത്തിൽ ഒരു രഹസ്യ അറയുണ്ട്. പരീക്ഷണ അറ എന്നാണ് രൂപരേഖയിൽ ഈ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. 4990 കിലോഗ്രാമാണ് എക്‌സ്-37ബിയുടെ ഭാരം. ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യരെ വഹിക്കാൻ വേണ്ടി രൂപകൽപന ചെയ്ത പേടകമല്ല എക്‌സ്-37ബി. അതിനാൽത്തന്നെ സ്പേസ് ഡ്രോൺ എന്ന് വിളിക്കുന്നവരുമുണ്ട്. എക്‌സ്-37ബി ഉയരുന്നതും തിരികെ വരുന്നതിനും വ്യത്യസ്ത മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. റോക്കറ്റിൽ ഘടിപ്പിച്ചാണ് എക്‌സ്-37ബിയെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. ഇവിടെ എത്തിയാൽ സ്വയം സഞ്ചരിക്കാൻ കഴിയുന്ന സ്പേസ് ഡ്രോണായി മാറും. തിരികെ ഇറങ്ങാനുമുള്ള സംവിധാനത്തോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിമാനം ലാൻഡ് ചെയ്യുന്ന രീതിയിലാണ് എക്‌സ്-37ബി മാസങ്ങളും വര്‍ഷങ്ങളും നീണ്ട ദൗത്യത്തിന് ശേഷം തിരികെ ഇറങ്ങുന്നത്.

∙ എക്സ് 37 പദ്ധതി നാസ വ്യോമസേനയക്ക് കൈമാറിയതെന്തിന്?

'ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ' ഈ വിശേഷണം നൽകിയാണ് എക്സ് 37 പദ്ധതി 1999 ൽ നാസ ആരംഭിക്കുന്നത്. പരീക്ഷണങ്ങൾക്കായി എക്സ്-37എ എന്ന് പേരിട്ട പേടകമാണ് ഉപയോഗിച്ചത്. അഞ്ച് വർഷത്തോളം നിരവധി പരീക്ഷണങ്ങൾ നടത്തിയ ശേഷം നാസ എക്സ് 37 പദ്ധതിയൊന്നാകെ യുഎസ് പ്രതിരോധ വകുപ്പിന് കൈമാറി. 2004 ൽ യുഎസ് വ്യോമസേനയുടെ നിയന്ത്രണത്തിൽ എക്സ് 37 എത്തിയതോടെയാണ് ലോകം ഈ പദ്ധതിയെ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിച്ചത്. നാസ കൈമാറിയ എക്സ് 37എ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ തുടർന്ന യുഎസ് വ്യോമസേന, 2006 നവംബറിലാണ് തങ്ങള്‍ എക്സ് 37ബി എന്ന പുതിയ, പുനരുപയോഗിക്കാനാവുന്ന റോബോട്ടിക് പേടകം വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ചത്. നാസയുമായി ചേർന്ന് എയർഫോഴ്സ് റിസർച്ച് ലബോറട്ടറിയാണ് എക്സ് 37ബിയെ വികസിപ്പിച്ചത്. നിർമാണത്തിനായി ബോയിങ് കമ്പനിയുമായി കരാറുണ്ടാക്കിയിരുന്നു. പദ്ധതിക്കായി രണ്ട് എക്‌സ്-37ബി പേടകങ്ങളാണ് ബോയിങ് നിർമിച്ച് കൈമാറിയത്.

∙ ഇതുവരെ പോക്കുവരവുകൾ ആറെണ്ണം

ഇതുവരെ ആറ് തവണയാണ് പരീക്ഷണങ്ങൾക്കായി എക്സ് 37ബി അമേരിക്കൻ മണ്ണിൽ നിന്നും ബഹിരാകാശത്തേയ്ക്ക് യാത്രയായത്. ഓരോ വട്ടവും എക്സ് 37ബി പോയി വരുന്നതിലെ ദൈർഘ്യം കൂടിക്കൂടി വന്നു. ആദ്യം മാസങ്ങൾ നീണ്ട ദൗത്യം പിന്നീട് വർഷങ്ങള്‍ നീണ്ടു നിൽക്കുന്നതായി മാറി.

∙ ഒന്നാം ദൗത്യം

എക്സ് 37ബിയുടെ ആദ്യ ദൗത്യം 2010 ഏപ്രില്‍ മാസമായിരുന്നു. അറ്റ്‌ലസ് V റോക്കറ്റുപയോഗിച്ചാണ് സ്പേസ് ഡ്രോണിനെ വിക്ഷേപിച്ചത്. ബഹിരാകാശത്ത് 224 ദിവസം ചെലവഴിച്ച ശേഷമാണ് വാൻഡൻബർഗ് വ്യോമതാവളത്തിൽ തിരിച്ചിറങ്ങിയത്. വിക്ഷേപിച്ച അതേ വർഷം തിരികെ എത്തിയ എക്സ് 37ബിയുടെ ഏക ദൗത്യവും ഇതായിരുന്നു.

∙ രണ്ടാം ദൗത്യം

രണ്ടാം ദൗത്യവുമായി എക്സ് 37ബി യാത്ര തിരിച്ചത് 2011 മാർച്ച് അഞ്ചിനായിരുന്നു. അറ്റലസ് V റോക്കറ്റിന്റെ ചിറകിലേറിയായിരുന്നു 468 ദിവസം നീണ്ട് നിന്ന ദൗത്യത്തിന് തുടക്കം കുറിച്ചത്. 2012 ജൂൺ പതിനാറിനാണ് എക്സ് 37ബി വാൻഡൻബർഗ് വ്യോമതാവളത്തിൽ തിരിച്ചിറങ്ങിയത്.

നാസയുടെ ലോഗോ (Photo by Stefani REYNOLDS / AFP)

∙ മൂന്നാം ദൗത്യം

രണ്ടാം ദൗത്യം കഴിഞ്ഞ് കേവലം ആറ് മാസങ്ങള്‍ക്കകം എക്സ് 37ബി അടുത്ത ദൗത്യത്തിന് തയാറായി. അറ്റ്‌ലസ് V റോക്കറ്റ് സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ച എക്സ് 37ബി മടങ്ങിയത് 675 ദിവസമെന്ന റെക്കോർഡ് കാലാവധി പൂർത്തിയാക്കിയ ശേഷമാണ്. 2014 ഒക്ടോബർ 17നാണ് മൂന്നാം ദൗത്യം കഴിഞ്ഞ് സ്പേസ് ഡ്രോൺ വാൻഡൻബർഗ് വ്യോമതാവളത്തിൽ സുരക്ഷിതമായി നിലംതൊട്ടത്.

∙ നാലാം ദൗത്യം

2015 മേയ് 20നാണ് നാലാം ദൗത്യത്തിനായി എക്സ് 37ബി യാത്ര തിരിച്ചത്. പതിവ് പോലെ അറ്റ്ലസ് V റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 718 ദിവസത്തെ നീണ്ട ദൗത്യത്തിന് ശേഷം തിരികെ എത്തിയ എക്സ് 37ബിയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദ്യമായി കെന്നഡി സ്പേസ് സെന്‍ററിലാണ് പേടകം ലാൻറ് ചെയ്തത് എന്നതായിരുന്നു അത്.

എക്‌സ്-37ബി കലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്‌സ് ബേസിൽ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. (File Photo by HO / US AIR FORCE / AFP)

∙ അഞ്ചാം ദൗത്യം

2017 സെപ്റ്റംബർ 7നാണ് എക്സ് 37ബി അഞ്ചാം ദൗത്യത്തിന് പുറപ്പെട്ടത്. ഇക്കുറി അറ്റ്ലസ് V റോക്കറ്റിലേറിയായിരുന്നില്ല പേടകത്തിന്റെ വിക്ഷേപണം. സ്പേസ് എക്സ് വികസിപ്പിച്ച ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ബഹിരാകാശത്ത് 779 ദിവസം ചെലവിട്ട ശേഷം 2019 ഒക്ടോബർ 27നാണ് പേടകം മടങ്ങിയത്.

∙ ആറാം ദൗത്യം

നിലവിൽ ആറാമത്തെ ദൗത്യവും പൂർത്തിയാക്കി എക്സ് 37ബി മടങ്ങിയിരിക്കുകയാണ്. 2020 മേയ് 17 ന് ആരംഭിച്ച ദൗത്യം 2022 നവംബർ 12നാണ് പൂർത്തീകരിച്ചത്. ബഹിരാകാശത്ത് 908 ദിവസം പൂർത്തിയാക്കി, പുതിയ റെക്കോർഡും സ്വന്തമാക്കിയാണ് എക്സ് 37ബി മടങ്ങിയത്. ഇടവേളയ്ക്ക് ശേഷം വീണ്ടും വിശ്വസ്തമായ അറ്റലസ് V റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. കെന്നഡി സ്പേസ് സെൻറിറിൽ സുരക്ഷിതമായി ഇറങ്ങിയതോടെയാണ് ആറാം ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

രണ്ട് വർഷത്തെ ബഹിരാകാശ വാസത്തിന് ശേഷം 2017 മേയ് 7-ന് കെന്നഡി സ്‌പേസ് സെന്ററിൽ ഇറങ്ങിയ എക്‌സ്-37 ബി (Photo by HO / US AIR FORCE / AFP)

∙ പഞ്ഞമില്ലാത്ത നിഗൂഢ കഥകൾ, വിട്ടുപറയാതെ അമേരിക്ക

ഓരോ ദൗത്യവും കഴിഞ്ഞ് എക്സ് 37ബി മടങ്ങുമ്പോൾ ശാസ്ത്രകുതുകികൾ കാതോർക്കും. പക്ഷേ ദൗത്യം വിജയകരം എന്നതല്ലാതെ മറ്റൊരു വിവരവും സാധാരണ പുറത്ത് വരാറില്ല. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്നു എന്ന വിവരത്തിനപ്പുറം എന്ത് പരീക്ഷണങ്ങള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ബഹിരാകാശത്തേയ്ക്കും തിരിച്ചും വരുമ്പോൾ പേടകത്തിലെ രഹസ്യ അറയിൽ വഹിക്കുന്ന സാധനങ്ങൾ എന്നിവയെല്ലാം ലോകത്തിന് മുന്നിൽ അജ്ഞാതമാണ്. അന്യഗ്രഹ ജീവികളെ ഭൂമിയിൽ കൊണ്ടുവന്ന് അമേരിക്ക പാർപ്പിച്ചിട്ടുണ്ടെന്ന ഗൂഢസിദ്ധാന്തങ്ങൾ പടച്ചുവിടുന്നവർ ഇതൊരു സുവർണാവസരമായിട്ടാണ് കണ്ടത്. എക്സ് 37ബിയെ കുറിച്ച് ഭാവന ചേർത്ത് നിരവധി കഥകളാണ് പ്രചരിച്ചത്. ഇതോടെ എക്സ് 37ബിയുടെ നിഗൂഢത വീണ്ടും വർധിച്ചു.

∙ വെറുമൊരു ചാരവിമാനം

കേവലം ഒരു ചാരവിമാനം മാത്രമാണോ എക്സ് 37ബി? ബഹിരാകാശത്ത് നിന്നും രാജ്യങ്ങളുടെ മുകളിൽ സദാ നിരീക്ഷണം നടത്താൻ വേണ്ടിയാണോ നിയോഗിച്ചിരിക്കുന്നത്? ചാരപ്രവർത്തനം നടത്തുന്നതിനായി ലോകത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കാൻ നിരവധി ഉപഗ്രഹങ്ങളെയാണ് നാസ വിക്ഷേപിച്ചിട്ടുള്ളത് എന്നതാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നവർക്കുള്ള മറുപടി. അതുകൊണ്ടു തന്നെ നിരീക്ഷണാവശ്യത്തിനായി മാത്രം ഒരു ചാരവിമാനത്തെ ബഹിരാകാശത്ത് നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന മറുചോദ്യം ഉയരുന്നു.

∙ വ്യോമസേനയെങ്കിൽ യുദ്ധംതന്നെ ലക്ഷ്യം

ശത്രുരാജ്യത്തിന്റെ മേൽ ബഹിരാകാശത്തുനിന്നും ബോംബുകൾ വർഷിക്കുന്ന രഹസ്യ പേടകമാണോ എക്സ് 37ബി? ഈ ചോദ്യം ഉയർത്തുന്നവരും നിരവധിയാണ്. ഇതിനായുള്ള ആയുധ പരീക്ഷണങ്ങളാണ് എക്സ് 37ബിയുടെ ദൗത്യങ്ങളിൽ നടത്തപ്പെടുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. എക്സ് 37ബി പദ്ധതിയുടെ ചുക്കാൻ അമേരിക്കൻ വ്യോമസേന കയ്യാളുന്നതാണ് ഇത്തരമൊരു ചിന്ത ഉയരാൻ കാരണം.

∙ ഉപഗ്രഹ നശീകരണിയോ ശരിക്കും ഉപഗ്രഹമോ?

ഭാവിയിലെ യുദ്ധങ്ങളിൽ ശത്രുവിന്റെ ഉപഗ്രഹങ്ങളെ തകർക്കുന്നതിലൂടെ ഞൊടിയിടയിൽ വലിയ ആഘാതം നൽകാനാവും. എക്സ് 37ബി ഉപഗ്രഹ നശീകരണം ലക്ഷ്യം വച്ചുള്ള ആയുധങ്ങളുമായി സഞ്ചരിക്കുന്ന പേടകമാണെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഉപഗ്രഹങ്ങളെ റോക്കറ്റുപയോഗിച്ച് നശിപ്പിക്കുന്ന വിദ്യ അമേരിക്ക എന്നേ സ്വന്തമാക്കി കഴിഞ്ഞതാണ്. അതിനാല്‍ ഈ വാദത്തിൽ കഴമ്പില്ലെന്ന് കരുതുന്നവരുമുണ്ട്. അതേസമയം എക്സ് 37ബിയെ ഉപഗ്രഹവുമായി സഞ്ചരിക്കുന്ന പേടകമായി കരുതുന്നവരുമുണ്ട്. അമേരിക്കയുടേതടക്കം വിവിധ രാജ്യങ്ങൾ അയക്കുന്ന ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന അതേ ഭ്രമണപഥത്തിൽ ചുറ്റിപ്പറ്റിയാണ് എക്സ് 37ബിയും സഞ്ചരിക്കുന്നത്. ഇതാണ് ഈ സിദ്ധാന്തക്കാരുടെ പിടിവള്ളിയും.

രണ്ട് വർഷത്തെ ബഹിരാകാശ വാസത്തിന് ശേഷം 2017 മേയ് 7-ന് കെന്നഡി സ്‌പേസ് സെന്ററിൽ ഇറങ്ങിയ എക്‌സ്-37 ബി (Photo by HO / US AIR FORCE / AFP)

പുനരുപയോഗിക്കാവുന്ന ബഹിരാകാശപേടക നിർമാണത്തിൽ ഇന്ത്യയടക്കമുളള ബഹിരാകാശ രംഗത്തെ ശക്തികൾ അതീവ തത്പരരാണ്. നിരവധി പരീക്ഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. അതേസമയം അമേരിക്കയും ചൈനയും ബഹിരാകാശ മേഖലയിൽ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. രണ്ടാം ലോകമാഹായുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധം ബഹിരാകാശ ശാസ്ത്രപുരോഗതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ റഷ്യയ്ക്ക് പകരം ചൈന അമേരിക്കയ്ക്ക് ഭീഷണിയാവുന്ന കാഴ്ചയാണുള്ളത്. ഇക്കാര്യം അമേരിക്കയും സമ്മതിക്കുന്നുണ്ട്. ബഹിരാകാശ രംഗത്ത് ചൈന അമേരിക്കയെ മറികടന്നേക്കുമെന്ന ആശങ്ക ബഹിരാകാശ‌സേനയും എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. അമേരിക്ക അതീവ രഹസ്യമാക്കി വച്ച എക്സ് 37ബിയ്ക്ക് ഒത്ത അപരനെ കണ്ടെത്താൻ ചൈനയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്നാണ് ലഭിക്കുന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ബഹിരാകാശരംഗത്ത് ചൈന അമേരിക്കയ്ക്ക് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. യുഎസ് സ്പേസ് ഫോഴ്സ് മേധാവി ജനറൽ ബി.ചാൻസ് സാൾട്ട്‌സ്മാൻ ഇക്കാര്യം പരസ്യമാക്കിയിട്ടുമുണ്ട്. ‘ചൈനയാണ് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹ വിരുദ്ധ സംവിധാനങ്ങളുടെ പരീക്ഷണത്തിലാണ് ചൈനയെന്നും അദ്ദേഹം പറയുന്നു. ഏതൊരു സൃഷ്ടിക്കും നല്ലതും ചീത്തയുമായ ഉപയോഗ വശങ്ങളുണ്ട്. പുനരുപയോഗിക്കുന്ന ബഹിരാകാശ പേടകങ്ങളെ രാജ്യങ്ങൾക്ക് അവരുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനശേഷി വിലയിരുത്താനും ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനും മറ്റും ഉപയോഗിക്കാനാവും. അതുപോലെ തന്നെ ബഹിരാകാശത്തെ ശത്രുസംഹാരത്തിനും ഉപയോഗിക്കാം. പരീക്ഷണ പ്രവർത്തനങ്ങൾ അതീവ രഹസ്യമായി നടത്തുമ്പോൾ രണ്ടാമത്തെ ഉപയോഗത്തിനാണ് കൂടുതൽ സാധ്യത.

English Summary: Is the Mysterious Chinese Spaceplane a Copy of the US X-37B Project?