ഇന്ദ്രൻസ് പറഞ്ഞു: ഇനി ഈ പണിക്ക് ഞാനില്ല; സുരേന്ദ്രൻ ശാന്തകുമാരിയെ കെട്ടിയ കഥ
ചെറുക്കൻ പെണ്ണു കാണാൻ വന്നപ്പോൾ ശാന്തകുമാരി മുഖത്തേക്കു പോലും നോക്കിയില്ല. ചായയും മധുരപലഹാരങ്ങളും കസേരയ്ക്കു മുന്നിലെ ടീപ്പോയിൽ വച്ച് അടുക്കളഭാഗത്തേക്ക് ഒറ്റ നടത്തം. പെണ്ണിന്റെ പോക്കിന്റെ വേഗം കണ്ട് സുരേന്ദ്രൻ മനസ്സിൽ കുറിച്ചു: ‘അങ്ങനെ ഇതും പാളി!’ തന്നെപ്പോലെ എല്ലിച്ച് അശുവായിരിക്കുന്ന ഒരാളെ ഏതെങ്കിലും പെൺകൊച്ചിന് ഇഷ്ടമാകുമോ? പോരാത്തതിന് സിനിമാക്കാരനും! സിനിമാക്കാരന് നാട്ടിൽ പെണ്ണു കിട്ടാൻ പാടാണ്. സിനിമയിലുള്ളവർക്കൊക്കെ പുറത്ത് ‘ചിന്നവീടു’കൾ കാണുമെന്നാണ് നാട്ടിൽ ഓരോരുത്തരും പറഞ്ഞുനടക്കുന്നത്. അതു മാറ്റാൻ തന്നെക്കൊണ്ടു പറ്റില്ലല്ലോ! പിന്നെ ഒരാശ്വാസം തോന്നി : ഇത്തവണ ചെറുക്കനാണെന്ന് ധരിച്ച് ആളു തെറ്റി പെണ്ണ് കല്യാണ ബ്രോക്കർക്കു ചായ കൊടുത്തില്ലല്ലോ! അത്രയും സമാധാനം.

ചെറുക്കൻ പെണ്ണു കാണാൻ വന്നപ്പോൾ ശാന്തകുമാരി മുഖത്തേക്കു പോലും നോക്കിയില്ല. ചായയും മധുരപലഹാരങ്ങളും കസേരയ്ക്കു മുന്നിലെ ടീപ്പോയിൽ വച്ച് അടുക്കളഭാഗത്തേക്ക് ഒറ്റ നടത്തം. പെണ്ണിന്റെ പോക്കിന്റെ വേഗം കണ്ട് സുരേന്ദ്രൻ മനസ്സിൽ കുറിച്ചു: ‘അങ്ങനെ ഇതും പാളി!’
തന്നെപ്പോലെ എല്ലിച്ച് അശുവായിരിക്കുന്ന ഒരാളെ ഏതെങ്കിലും പെൺകൊച്ചിന് ഇഷ്ടമാകുമോ? പോരാത്തതിന് സിനിമാക്കാരനും! സിനിമാക്കാരന് നാട്ടിൽ പെണ്ണു കിട്ടാൻ പാടാണ്. സിനിമയിലുള്ളവർക്കൊക്കെ പുറത്ത് ‘ചിന്നവീടു’കൾ കാണുമെന്നാണ് നാട്ടിൽ ഓരോരുത്തരും പറഞ്ഞുനടക്കുന്നത്. അതു മാറ്റാൻ തന്നെക്കൊണ്ടു പറ്റില്ലല്ലോ! പിന്നെ ഒരാശ്വാസം തോന്നി : ഇത്തവണ ചെറുക്കനാണെന്ന് ധരിച്ച് ആളു തെറ്റി പെണ്ണ് കല്യാണ ബ്രോക്കർക്കു ചായ കൊടുത്തില്ലല്ലോ! അത്രയും സമാധാനം.
ഇനി വൈകിക്കേണ്ട, പോയേക്കാം എന്നു കരുതി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ബ്രോക്കർ പാഞ്ഞുവന്ന് ചെവിയിൽ ഒരു കാര്യം പറഞ്ഞു, ‘‘സുരേന്ദ്രാ എല്ലാം സെറ്റായി. പെണ്ണിന് നിന്നെ ഇഷ്ടമായി, ഈ കല്യാണം നടക്കും!’’ അങ്ങനെ സുരേന്ദ്രനും ശാന്തകുമാരിയും വിവാഹിതരായി ദാമ്പത്യ ജീവിതത്തിലേക്കു കടന്നു. പോകപ്പോകെ സുരേന്ദ്രൻ ‘ഇന്ദ്രൻസാ’യി മാറി, തിരക്കുള്ള ഹാസ്യനടനായി, സ്വഭാവ നടനായി, മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളിലൊരാളായി. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നല്ലൊരു മനുഷ്യനായി. സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ തേടിയെടുത്തുകയായി.
തന്റെ ഭർത്താവ് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് അന്നൊന്നും ശാന്തകുമാരി കരുതിയതേ അല്ല. ഭർത്താവും കുട്ടികളുമൊത്ത് സുരക്ഷിതവും സന്തോഷകരവുമായൊരു ജീവിതം. വലിയ പണമൊന്നും വേണ്ട, പറ്റിയാൽ മറ്റുള്ളർക്കു കുറച്ചു സഹായമെന്തെങ്കിലും ചെയ്തു കഴിയണം..’ ആ മനഃസ്ഥിതി ഇന്ദ്രൻസിൽനിന്നു കൂടി പഠിച്ചതായിരുന്നു. തുന്നൽക്കടയിട്ടപ്പോൾ സഹോദരങ്ങൾക്കു കൂടി പങ്കാളിത്തം വേണമെന്ന് നിശ്ചയിച്ച് സുരേന്ദ്രൻ കടയുടെ പേരിനൊപ്പം ‘എസ്’കൂടി ചേർത്ത് ‘ഇന്ദ്രൻസ്’ എന്നാക്കുകയായിരുന്നു.
‘ഹോമി’ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുമ്പോൾ ശാന്തകുമാരി ഇന്ദ്രൻസിന്റെ കൂടെ പത്തനംതിട്ടയിലെ സിനിമാ സെറ്റിലുണ്ടായിരുന്നു. കുടുംബം ഒരുമിച്ചാണ് ആ സന്തോഷ വാർത്ത കേട്ടത്. ശാന്തകുമാരിക്ക് ഇഷ്ടപ്പെട്ട ഇന്ദ്രൻസിന്റെ കഥാപാത്രങ്ങളിലൊന്നാണ് ഹോമിലെ ‘ഒലിവർ ട്വിസ്റ്റ്’. പുതിയ കാലത്ത് അതിസാധാരണക്കാരനായ ഒരു കുടുംബനാഥൻ നേരിടുന്ന പ്രതിസന്ധികളും വിഷമഘട്ടങ്ങളുമൊക്കെ അനുഭവിക്കുന്ന കഥാപാത്രം. ജീവിതത്തിൽ ഇന്ദ്രൻസും നേരിട്ടതാണ് ഇവയിൽ ചിലതൊക്കെ. ഈ ചിത്രം ജനം ഏറ്റെടുത്തെങ്കിലും സംസ്ഥാന പുരസ്കാരങ്ങൾക്കു പരിഗണിക്കപ്പെട്ടില്ലല്ലോ എന്ന വിഷമം അന്നുണ്ടായിരുന്നു. പക്ഷേ രണ്ടു വർഷത്തിനു ശേഷം ദേശീയ അംഗീകാരം ലഭിക്കുമ്പോൾ അളവറ്റ സന്തോഷമുണ്ട്. ഇന്ദ്രൻസ് മാത്രമല്ല, ശാന്തകുമാരിയും കുടുംബവും ഒന്നാകെ ഈ അഭിപ്രായം പങ്കിടുന്നു.
∙ ആളു മാറി ചായ കൊടുത്ത കഥ
ഒരു കാലത്ത് കല്യാണം തന്നെ വേണ്ടെന്ന നിലപാടുകാരനായിരുന്നു ഇന്ദ്രൻസ്. കാരണം തീരെ മെലിഞ്ഞ ശരീരം. ‘‘നിനക്ക് താലിമാല പൊക്കാനുള്ള ആരോഗ്യമുണ്ടോടേ’’യെന്നു പരിഹസിച്ച സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. തന്നെ കണ്ടാൽ പെണ്ണുങ്ങൾക്കു പിടിക്കുമോ എന്ന സംശയവും സുരേന്ദ്രനിൽ ബലപ്പെട്ടിരുന്നു. അന്ന് ഇന്ദ്രൻസ് സിനിമയിൽ എത്തുന്നതേയുള്ളൂ. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരൊന്നും അത്ര ശരിയല്ലെന്നാണു നാട്ടില്‍ പൊതുവെയുള്ള കാഴ്ചപ്പാട്. ‘‘ഓ അവനോ.. അവന് മദ്രാസിൽ ഭാര്യയും പിള്ളേരുമൊക്കെ ഉള്ളതല്ലേ’’ എന്ന മട്ടില്‍ ആധികാരികമായാണ് ജനസംസാരം. അതുകൊണ്ടാണ് കല്യാണത്തിന് ഒന്നു മടിച്ചുനിന്നത്.
പിന്നെ അത്യാവശ്യം നല്ല തയ്യൽപ്പണിയുണ്ട്. സിനിമകളിലേക്ക് കോസ്റ്റ്യൂം തയാറാക്കി നൽകുന്നുണ്ട്. ചില കൊച്ചുകൊച്ചു വേഷങ്ങളും അവതരിപ്പിക്കുന്നു. പെണ്ണും പിടക്കോഴിയുമൊന്നും വേണ്ട. ഈ ഉള്ള പണിയുമായി കഴിഞ്ഞു കൂടാമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷേ അമ്മ ഗോമതിക്ക് ഒറ്റ നിർബന്ധം. സുരേന്ദ്രൻ കല്യാണം കഴിച്ചേ ഒക്കൂ. കുറച്ചൊക്കെ എതിർത്തു നോക്കി. പക്ഷേ അമ്മ പിൻവാങ്ങാൻ തയാറല്ല. അങ്ങനെയാണ് പെണ്ണുകാണൽ ചടങ്ങുകൾ ആരംഭിച്ചത്.
അന്നൊക്കെ ഞായറാഴ്ചകളിലാണ് പെണ്ണിനെ കാണാൻ പോകുന്നത്. ബ്രോക്കർ രാവിലെ വീട്ടിലെത്തി റെഡിയാക്കി കൊണ്ടുപോകും. എല്ലാ ഞായറാഴ്ചയും കുളിച്ച് സുന്ദരനായി പുതിയ ഷർട്ടൊക്കെ ധരിച്ച് ഇന്ദ്രൻസ് ഇറങ്ങും. ചില െപണ്ണുങ്ങൾക്ക് ഇന്ദ്രൻസിനെ ഒട്ടും പിടിക്കില്ല. ചിലർക്കു കുറച്ചു പിടിക്കും. അങ്ങനെ പിടിക്കുന്നവരെ ഇന്ദ്രൻസിന് പിടിക്കില്ല. അങ്ങനെ പെണ്ണുകാണലുകൾ നീണ്ടുപോയി.
ഒരിക്കൽ തിരുവനന്തപുരത്തുതന്നെയുള്ള ഒരു പെണ്ണിനെ കാണാൻ പോയി. ഇതെങ്കിലും സെറ്റാകുമോ എന്ന ആകാംക്ഷയോടെ ഇരിക്കുമ്പോൾ നാണിച്ച് അകത്തുനിന്നു ചായയുമായി പെണ്ണ് ഇറങ്ങി വന്നു. പയ്യനാണെന്ന് ധരിച്ച് നേരേ ബ്രോക്കറുടെ അടുത്തുചെന്ന് ചായ നീട്ടി. അടുത്തു നിന്ന് പോകാതെ നിലത്ത് നഖചിത്രമെഴുതി നാണത്തോടെ നിന്നു. ഇടയ്ക്കു ബ്രോക്കറെ പാളി നോക്കിക്കൊണ്ടിരുന്നു. രംഗം പന്തിയല്ല. ഇന്ദ്രൻസിന് മതിയായി. ഇനി ഈ പണിക്ക് താനില്ലെന്നു പറഞ്ഞ് ബ്രോക്കറേയും കൂട്ടി പുറത്തിറങ്ങി.
പക്ഷേ ശാന്തകുമാരിയെ കാണാനെത്തിയപ്പോൾ ഇതായിരുന്നില്ല സ്ഥിതി. പെണ്ണ് അടുക്കളപ്പുറത്തേക്ക് പോയ പാടെ പെണ്ണിന്റ അച്ഛനും ബന്ധുക്കളും ചേർന്ന് ബ്രോക്കറെ പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതും ‘ഗോപി’യായി എന്ന് ഇന്ദ്രൻസ് മനസ്സിൽ കരുതി. സിനിമാക്കാരനായതിനാൽ പെൺവീട്ടുകാർക്ക് ഇഷ്ടപ്പെട്ടു കാണില്ല എന്നായിരുന്നു ധാരണ. മദ്രാസിൽ ഇവന് വേറെ പെണ്ണുംപിള്ളയുണ്ടോ എന്നായിരിക്കും ബ്രോക്കറുമായുള്ള പെൺവീട്ടുകാരുടെ ചർച്ചയെന്നും ഇന്ദ്രൻസ് ഉറപ്പിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. കോലുപോലെയുള്ള ചെറുക്കനെ പെണ്ണിനും പെൺവീട്ടുകാർക്കും ഇഷ്ടമായി.
ബ്രോക്കർ ഇക്കാര്യം വന്ന് അറിയിച്ചപ്പോൾ ഇന്ദ്രൻസിന് വിശ്വസിക്കാനായില്ല. വലിയ ഭാവവ്യത്യാസം കാണിക്കാതെ തല നീട്ടി ഉയർത്തിപ്പിടിച്ച് ഗൗരവ ഭാവത്തിലിരുന്നു. ചെറുക്കന് പെണ്ണിനെയും പെണ്ണിന് ചെറുക്കനെയും ഇഷ്ടമായ സ്ഥിതിക്ക് അടുത്ത നടപടികൾ ആലോചിക്കുകയല്ലേയെന്ന് ഒരു കാരണവർ വന്നു ചോദിച്ചു. ഇന്ദ്രൻസ് തലയാട്ടി. ശാന്ത സുരേന്ദ്രന്റെ പെണ്ണായി. പിൽക്കാലത്ത് സ്നേഹത്തോടെ ശാന്തയുടെ അടുത്തു വന്ന് കടമ്മനിട്ടയുടെ ‘ശാന്ത’യെന്ന കവിതയൊക്കെ ഇന്ദ്രൻസ് ചൊല്ലിയിട്ടുണ്ട്.
പഴയ കാര്യങ്ങളൊക്കെ ഇന്നും ശാന്തകുമാരിയുടെ മനസ്സിലുണ്ട്. കഷ്ടപ്പാടും യാതനകളും നിറഞ്ഞ ഒരു കാലം ജീവിതത്തിലുണ്ടായിരുന്നു. അതൊക്കെ മറികടന്ന് ഇന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും നാളുകളാണെങ്കിൽ അതിനു കാരണം ഒന്നു മാത്രമാണ്, സുരേന്ദ്രൻ എന്ന സാധാരണക്കാരാനായ ഒരു മനുഷ്യന്റെ കഠിനാധ്വാനം. വിനയവും വായനയും, ഉള്ളിലെ തേച്ചുമിനുക്കിയ അഭിനയത്തികവും ആയുധമാക്കി വെല്ലുവിളികളോടു പടവെട്ടി നേടിയ വിജയം.
∙ ‘‘ഇങ്ങനെയൊരു നടനെ വേറെ കണ്ടിട്ടില്ല’’
ഇന്ദ്രൻസിന്റെ സിനിമാജീവിതവും വ്യക്തിജീവിതവും അടുത്തറിയുന്ന ഒരാൾ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അതാണു യാഥാർഥ്യം. സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലത്തിന്റെ ചെക്ക് കണ്ടിട്ട് ‘‘അയ്യോ ഇത്രയും കാശു വേണ്ടാ സാറേ’’യെന്ന് തന്നോട് ഒരേയൊരു നടനേ പറഞ്ഞിട്ടുള്ളൂവെന്ന് അടൂർ ഗോപാലകൃഷ്ണൻ ഓർമിക്കുന്നു. ‘‘കിട്ടിയ പണത്തിൽ തൃപ്തരാവാത്തവരാണ് ഭൂരിഭാഗം പേരും. ഇവിടെ കൊടുത്ത പണം കൂടിപ്പോയെന്ന് പറഞ്ഞ് ഒരാൾ തിരികെ തരാൻ ശ്രമിക്കുന്നു. ഇന്ദ്രൻസിനല്ലാതെ അത് മറ്റാർക്കും കഴിയുന്ന കാര്യമല്ല. ഇങ്ങനെയൊരു നടനെ വേറെ അറിയില്ല’’ അടൂർ പറയുന്നു.
‘‘മറ്റൊരിക്കൽ ഞാൻ വളരെ ദീർഘമല്ലാത്ത ഒരു വേഷത്തിലേക്ക് ഇന്ദ്രൻസിനെ വിളിച്ചു. ഒരു മുടിവെട്ടുകാരന്റെ കഥാപാത്രമാണ്. കത്തിയും കത്രികയുമൊന്നും പിടിച്ച് ശീലമില്ലാത്ത ആളാണ് ഇന്ദ്രനെന്ന് അറിയാം. പക്ഷേ ആ രംഗം ഷൂട്ടു ചെയ്തപ്പോൾ അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ സാധാരണ ഈ ജോലി ചെയ്യുന്ന ആളുകളുടെ മാനറിസവും കൃത്യതയും. കത്രികയുടെ വേഗത്തിൽ പോലും ഒരു താളമുണ്ട്. വളരെ സൂക്ഷ്മനിരീക്ഷണമുള്ള ഒരു അഭിനേതാവിന് മാത്രം കഴിയുന്ന സിദ്ധിയാണിത്. നിരീക്ഷണവും കഠിനപ്രയത്നവുമാണ് ഇന്ദ്രൻസിലെ അഭിനേതാവിനെ രൂപപ്പെടുത്തിയതെന്നു ഞാൻ വിശ്വസിക്കുന്നു.’’– അടൂർ പറഞ്ഞുനിർത്തുന്നു.
English Summary: Unknown Life Story of Actor Indrans, the National Award Winner