ഗാന്ധിജിയുടെ കൈപ്പട വായിക്കാൻ പാടുപെടും, ലോകത്തെ ഏറ്റവും മനോഹര എഴുത്ത് ഈ പെൺകുട്ടിയുടേത്; കൈയക്ഷരം നന്നാകണോ?
മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.
മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.
മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.
എത്ര സുന്ദരമായാണ് ചിലർ എഴുതുന്നത്... എഴുതിയെഴുതി എല്ലാവരുടെയും ഇഷ്ടക്കാരാകുന്നത്... മനോഹരമായ കൈയ്യക്ഷരം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് നേപ്പാളിലെ ഏഴാം ക്ലാസ്സുകാരി പ്രകൃതി മല്ല. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കൈയ്യക്ഷരം ഈ മിടുക്കിയുടേതാണെന്ന് അടുത്തിടെ അംഗീകരിക്കപ്പെട്ടിരുന്നു.
∙ ചില കൈയ്യക്ഷര ചിന്തകൾ
മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടുവിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണരീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി. വൃത്തി ഇല്ലാതെ എഴുതിയാൽ മഷിത്തണ്ടു ചെടി കൊണ്ട് എഴുതിയത് മായിച്ച് വീണ്ടും വൃത്തിയായി എഴുതാൻ പരിശീലിക്കും.
കാലവും വിദ്യാഭ്യാസ രീതികളും മാറിയതോടെ ഓലയിൽ നാരായം കൊണ്ട് എഴുതിയ അക്ഷരങ്ങൾ മണ്ണിലേക്കും മനസ്സിലേക്കും പകർന്ന കാലം നഷ്ടമായി. കടലാസും പേനയും സാർവത്രികമായതോടെ എഴുത്തിന്റെ സ്വഭാവം മാറി. കുട്ടികൾ ആദ്യം പെൻസിൽ ഉപയോഗിച്ച് എഴുതി പഠിക്കാൻ തുടങ്ങി. എഴുത്ത് പലവിധ രൂപങ്ങൾ കടന്ന് കംപ്യൂട്ടറിലേക്കും ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും കടന്നതോടെ കയ്യെഴുത്തിന് ആരും പഴയകാലത്തെയത്ര പ്രാധാന്യം നൽകുന്നില്ല. അവിടെ എല്ലാവരുടെയും കൈയ്യക്ഷരം ഒരുപോലെയാണ്.
ഡിടിപി യുഗത്തിലും കൈയക്ഷരത്തിന് പ്രസക്തി ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും വാദിക്കാം. സമൂഹമാധ്യമങ്ങളിലൂടെ ഏതു സമയത്തും ആർക്കും ആരോടും എന്തും പറയാനും ചർച്ച ചെയ്യാനുമുള്ള ഇടം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഇംഗ്ലിഷിനു പുറമെ, ആരുടെയും മാതൃഭാഷയിലും എഴുതാനുള്ള സൗകര്യവുമുണ്ട്. സൈബർ ഇടത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് ലോകത്തിലെ ഏറ്റവും നല്ലതെന്ന് കണ്ടെത്തിയ നേപ്പാളിലെ ഏഴാം ക്ലാസ്സുകാരി പ്രകൃതി മല്ലയുടെ കൈയ്യക്ഷരം.
∙ കയ്യെഴുത്തു കല
ഗ്രീക്ക് വാക്കുകളിൽ നിന്നാണ് കാലിഗ്രഫി എന്ന വാക്ക് ഉണ്ടായത്; കാലിഗ്രഫിക്ക് മലയാളത്തിലുള്ള അർഥം ‘കയ്യെഴുത്തു ശാസ്ത്രം’ എന്നുതന്നെയാണ്. ചിലർ എത്ര പരിശ്രമിച്ചാലും കൈയക്ഷരം നന്നാകാറില്ല എന്നൊരു ദുര്യോഗവുമുണ്ട്. വിദ്യാഭ്യാസത്തിനും കൈയക്ഷരത്തിനും തമ്മിൽ ബന്ധമില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഉന്നത ബിരുദങ്ങൾ സ്വന്തമാക്കിയവരെക്കാളും നന്നായി, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവർ എഴുതാറുണ്ട്.
ചിത്രരചന, ശിൽപ കല പോലുള്ള മറ്റൊരു കലയാണ് കൈയ്യെഴുത്തും. വർഷങ്ങളുടെ പരിശീലനം കൊണ്ട് മെച്ചപ്പെടുത്തേണ്ടത്. പൂർണത എന്നൊന്ന് ഒരിക്കലും അവകാശപ്പെടാനാവാത്തത്. പുതിയ പുതിയ മാറ്റങ്ങളിലൂടെ ആകർഷകമാക്കുകയും അവിസ്മരണീയമാക്കുകയും ചെയ്യാവുന്ന അപൂർവ കല.
∙ കൈയ്യക്ഷരത്തിലൂടെ സ്വഭാവം അറിയാൻ കഴിയുമോ?
കൈരേഖകൾ നോക്കി ഭാവി പ്രവചിക്കും പോലെ കൈയ്യക്ഷരം നോക്കി വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ അറിയാമെന്നു പറയുന്നവരുമുണ്ട്. ചിലർ അലക്ഷ്യമായി എഴുതുന്നു. മറ്റു ചിലർ തിരക്കിട്ട് എഴുതുന്നു. ചിലർ ഇല്ലാത്ത സമയം ഉണ്ടാക്കി എത്രയും വേഗം എഴുതി പൂർത്തിയാക്കുന്നു. എങ്ങനെ, ഏതു സമയത്ത്, എത്ര തിരക്കിലാണെങ്കിലും എഴുത്തിൽ എവിടെയങ്കിലും, എഴുതുന്ന വ്യക്തിയുടെ സ്വഭാവം പ്രതിഫലിക്കുമെന്ന പ്രചാരണം ഇന്നും സജീവമാണ്. കൈയ്യക്ഷരവും സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നു ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ശാസ്ത്രീയവും കൃത്യവുമായി ഇവ തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉരുട്ടി വലുതാക്കി എഴുതുന്നവരും ഉറുമ്പിന്റെ ജാഥ പോലെ കുനുകുനാ അക്ഷരങ്ങളിൽ ചെറുതാക്കി എഴുതുന്നവരും ഉണ്ട്. ഒപ്പ് ചാർത്തുന്നതുപോലെ കൈയ്യെഴുത്തും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളമായി നിലകൊള്ളുന്നു. തലവര തെളിഞ്ഞവരുടെ കൈയക്ഷരം മോശമായിരിക്കും എന്നൊരു ചൊല്ലുണ്ട്. മഹാത്മാഗാന്ധിയുടെ കൈപ്പട വായിച്ചെടുക്കാൻ എളുപ്പമല്ലെന്ന് പറയാറുണ്ട്. ഇത്തരം വിശ്വാസങ്ങൾ പുലർത്തുന്നവർ അക്ഷരങ്ങളെയും സ്വഭാവത്തേയും ബന്ധിപ്പിക്കുന്ന വിധമാണ് താഴെപ്പറയുന്നത്.
∙ ചെറിയ കൈയ്യക്ഷരം
ചെറിയ കൈയ്യക്ഷരമുള്ള ആളുകൾ പൊതുവെ ഏകാഗ്രത ഉള്ളവർ ആയിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ ഇവർ ഉൾവലിയും. എന്നാലും ചെയ്യുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധയുള്ളവരായിരിക്കും.
∙ വലിയ കൈയ്യക്ഷരം
വലിയ കൈയ്യക്ഷരം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. വലിയ കൈയക്ഷരമുള്ളവർ സമൂഹത്തിന്റെ ഉന്നത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരായിരിക്കും. മാത്രമല്ല കലാ, കായിക രംഗത്തും ഇവർ അവരുടേതായ സ്ഥാനം ഉറപ്പിക്കുമെന്നും പറയപ്പെടുന്നു.
∙ വടിവൊത്ത കൈയ്യക്ഷരം
അത്ര ചെറുതും അത്ര വലുതുമല്ലാത്ത വടിവൊത്ത കൈയക്ഷരം ഉള്ളവർ എന്തും ഏതും അഡ്ജസ്റ്റ് ചെയ്‌ത് മുന്നേറുന്നതിൽ മുന്നിലായിരിക്കും. ഏത് കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഇവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.
∙ അടുപ്പിച്ചുള്ള എഴുത്ത്
ചിലർ എഴുതുമ്പോൾ വാക്കുകൾ ഒരുപാട് അടുത്തിരിക്കും. അടുത്തടുത്തുള്ള വാക്കുകൾ ആൾക്കൂട്ടത്തിനോടുള്ള അഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാൻ ആഗ്രഹിക്കുന്നില്ല ഈ കൈയ്യക്ഷരത്തിനുടമകൾ.
∙ ചരിഞ്ഞ കൈയ്യക്ഷരം
ചില വ്യക്തികൾ എഴുതുമ്പോൾ അക്ഷരങ്ങൾക്ക് ഇടത്തേക്കോ വലത്തേക്കോ ഒരു ചെരുവ് പതിവാണ്. ഇത് ദീർഘദർശനത്തിന്റെ ലക്ഷണമാണ്. എല്ലാ കാര്യങ്ങളും മുൻകൂട്ടിക്കണ്ട് ചെയ്യുന്ന വ്യക്തികളാണ് ഇവർ.
∙ പരന്ന കൈയ്യക്ഷരം
പരന്ന കൈയ്യക്ഷരം ഉള്ളവർക്ക് സ്വാതന്ത്ര്യമാണ് ജീവിതത്തിൽ എല്ലാം എന്ന ചിന്താഗതിയായിരിക്കും. ഒരു ഗ്രൂപ്പിൽ ഒതുങ്ങിക്കൂടാൻ ഇവർ ആഗ്രഹിക്കുന്നില്ല. ജനക്കൂട്ടത്തിൽ നിന്നും അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാർ. ഏത് കാര്യത്തിലും തന്റേതായ ഒരു വീക്ഷണം ഇവർക്കുണ്ടാകും.
∙ കുട്ടികളെ വഴക്ക് പറയേണ്ടതില്ല
കൈയ്യക്ഷരത്തിന്റെ പേരിൽ കുട്ടികളെ വഴക്കു പറയേണ്ട കാര്യമില്ലെന്നാണ് മലപ്പുറം ചൈൽഡ്‍ലൈൻ കോ ഓർഡിനേറ്ററും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അൻവർ കാരക്കാടൻ പറയുന്നത്. പെൻസിൽ ശരിയായി പിടിക്കാൻ മാത്രമുള്ള പരിശീലനമാണ് കുട്ടികൾക്ക് ആവശ്യം. 6 വയസ്സിനു ശേഷമേ വൃത്തിയായി എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളുവെന്നാണ് കുട്ടികളുടെ സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. അതുവരെ കുട്ടികൾക്കു മുത്ത് നൂലിൽ കോർക്കുന്നതും നിലത്ത് മുത്തിട്ട് പെറുക്കി എടുക്കാൻ ആവശ്യപ്പെടുന്നതും പോലെയുള്ള പ്രവർത്തികളാണ് നൽകേണ്ടത്. അക്ഷരങ്ങൾ എഴുതാൻ നിർബന്ധിക്കേണ്ട കാര്യമില്ല.
പെൻസിൽ ശരിയായി പിടിച്ചില്ലെങ്കിൽ കൈയ്യക്ഷരം നന്നാവണമെന്നില്ല. പല കുട്ടികളുടെയും കൈയ്യക്ഷരം മോശമാകുന്നത് പെൻസിൽ ശരിയായി പിടിച്ച് എഴുതാൻ പഠിക്കാത്തതു കൊണ്ടാണ്. തള്ളവിരലിന്റെ അടിഭാഗം കൊണ്ട് കൃത്യമായി പെൻസിൽ പിടിക്കാൻ പഠിക്കണം. തള്ളവിരൽ, നടുവിരൽ, ചൂണ്ടുവിരൽ എന്നിവ ഉപയോഗിച്ച് പെൻസിൽ ചെറുതായി പിടിക്കണം. എങ്കിൽ വിരലുകൾക്ക് വേദന എടുക്കാതെ, തളരാതെ കൂടുതൽ എഴുതാൻ പഠിക്കും.
ഒരേ വഴിയിൽ നിരത്തി എഴുതാൻ കഴിയാത്തതാണ് പലരും കുട്ടിക്കാലത്ത് അനുഭവിക്കുന്ന പ്രധാന പ്രശ്നം. വാക്കുകൾ പൊരുത്തപ്പെടാതെ ദൃശ്യമാകുന്നതിന് ഇത് കാരണമാകുന്നു. വരികൾക്കിടയിലുള്ള ഇടം ശരിയായി നിറയ്ക്കാൻ കഴിയുന്ന തരത്തിൽ വരകളുള്ള പേപ്പറിൽ എഴുതുന്നത് പരിശീലിപ്പിക്കുന്നത് ഈ പ്രശ്നം മറികടക്കാൻ കഴിയും. ചില കുട്ടികൾക്ക് സാവധാനം എഴുതുന്ന ശീലമുണ്ട്, മറ്റുള്ളവർ വേഗത്തിൽ എഴുതുന്നു. കുട്ടികളെ ഒരു പ്രത്യേക സമയത്തിനുള്ളിൽ എഴുതാൻ പ്രേരിപ്പിക്കണം. കുട്ടിയുടെ എഴുത്ത് വേഗതയിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് സമയം സജ്ജീകരിക്കുകയും വേണം.
മിക്ക കുട്ടികൾക്കും അവർ എഴുതുന്ന കടലാസിലോ നോട്ടുബുക്കിലോ വളരെയധികം സമ്മർദ്ദം ചെലുത്തുന്ന പ്രവണതയുണ്ട്. ഇത് അവരുടെ കൈയ്യക്ഷരം നശിപ്പിക്കുക മാത്രമല്ല, അവരുടെ വിരലുകളെ സമ്മർദ്ദത്തിലാക്കുകയും അവരെ വളരെ വേഗത്തിൽ ക്ഷീണിപ്പിക്കുകയും ചെയ്യും. കൈയ്യക്ഷരം മികച്ചതാക്കാനുള്ള ഉപകരണങ്ങൾ വഴിയുള്ള പരിശീലനം നല്ലതാണ്. അത്തരം ഒട്ടേറെ ഉപകരണങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
English Summary: How to Improve Handwriting Skills