‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചതു സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലിരിക്കുമ്പോഴാണു കോൾ വന്നത്. അവാർഡിന് അപേക്ഷിച്ച കാര്യംതന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കെടീ’’ എന്നു കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.

‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചതു സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലിരിക്കുമ്പോഴാണു കോൾ വന്നത്. അവാർഡിന് അപേക്ഷിച്ച കാര്യംതന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കെടീ’’ എന്നു കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചതു സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലിരിക്കുമ്പോഴാണു കോൾ വന്നത്. അവാർഡിന് അപേക്ഷിച്ച കാര്യംതന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കെടീ’’ എന്നു കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ച കാര്യം സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലായിരുന്നു അപ്പോൾ. അവാർഡിന് അപേക്ഷിച്ച കാര്യം തന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കൂ’’ എന്ന് കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.

അനിമേഷൻ രംഗത്ത് മലയാളത്തിന് തല ഉയർത്തിനിൽക്കാൻ ഒരു അഭിമാനതാരത്തെയാണ് അദിതിയിലൂടെ ലഭിച്ചത്. എറണാകുളം കൊങ്ങോർപിള്ളി സ്വദേശിയായ അദിതി കൃഷ്ണദാസ് ഇപ്പോൾ അടുത്ത അനിമേഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയുടെ കളറിങ് ജോലികൾ ഒരു മാസത്തിനകം പൂർത്തിയാകും. തൃപ്പൂണിത്തുറയിൽ തന്നെ താമസിച്ചാണ് ചിത്രത്തിന്റെ ജോലികൾ ചെയ്യുന്നത്. മാതാപിതാക്കളുടെയും പ്രമുഖ അനിമേറ്ററും ദേശീയ പുരസ്കാര ജേതാവുമായ സുരേഷ് എറിയാട്ടിന്റെയും പിന്തുണയും പ്രോൽസാഹനവും ഊർജമാകുകയാണ് അദിതിക്ക്.

‘കണ്ടിട്ടുണ്ട്’ ചിത്രത്തിലെ കേന്ദ്രകഥാപാത്രവും നിർമാതാവ് സുരേഷ് എറിയാട്ടിന്റെ പിതാവുമായ പി.എൻ.കെ.പണിക്കർക്കൊപ്പം അദിതി (Photo: Special Arrangement)
ADVERTISEMENT

ചിത്രത്തിന്റെ നിർമാതാവുകൂടിയായ സുരേഷ് എറിയാട്ടിന്റെ പിതാവ് പി.എൻ.കെ.പണിക്കരാണ് ‘കണ്ടിട്ടുണ്ട്’ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ‘‘നേരംപോക്കിനായി ഞാൻ ബാല്യകാല ഓർമയിൽനിന്നെടുത്തു പറഞ്ഞ കഥകളെല്ലാം ഇവരിങ്ങനെ വലിയൊരു ഭൂതത്തിന്റെ വലുപ്പത്തിലാക്കിയല്ലോ’’, എന്നു ദേശീയപുരസ്കാര നിറവിൽ പി.എൻ.കെ.പണിക്കർ ചോദിക്കുന്നു. മുംബൈയിൽ സുരേഷിന്റെ അനിമേഷൻ സ്റ്റുഡിയോ ആയ ഈക്സോറസിലാണ് അദിതിക്കു ജോലി. കാക്കനാട് നവനിർമാൺ പബ്ലിക് സ്കൂളിലെയും പിന്നീട് അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെയും (എൻഐഡി) വിദ്യാർഥിയായിരുന്നു അദിതി. ദേശീയ പുരസ്കാരത്തിന്റെ സന്തോഷത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ അദിതി മനസ്സു തുറക്കുന്നു...

∙ ഇത്തവണത്തെ ഓണത്തിന് ദേശീയപുരസ്കാരം ഇരട്ടിമധുരമാകുമല്ലോ അദിതിക്ക്?

ദേശീയപുരസ്കാര നേട്ടം മധുരതരംതന്നെ. എന്നാൽ, അമ്മ മിനിയുടെ മാതാവ് അടുത്തിടെയാണ് മരിച്ചത്. അതിനാൽ വീട്ടിൽ ഇത്തവണ  ഓണാഘോഷമില്ല. 

∙ ‘കണ്ടിട്ടുണ്ട്’ നേടിയ വിജയത്തെപ്പറ്റി എന്താണ് തോന്നുന്നത്?

ADVERTISEMENT

കേരളീയത നിറയുന്ന മികച്ച ഒരു അനിമേഷൻ ചിത്രം മലയാളത്തിൽ ചെയ്യണമെന്ന ആഗ്രഹം മുൻപേ ഉണ്ടായിരുന്നു. അപ്പോഴാണ് സുരേഷിന്റെയടുത്ത് ഒരു കഥയുണ്ടെന്നു സഹപ്രവർത്തക പറഞ്ഞത്. ഈനാംപേച്ചി, കുട്ടിച്ചാത്തൻ, അറുകൊല, ആനമറുത, നീറ്ററുകൊല, തെണ്ടൻ തുടങ്ങി മലയാളിയുടെ നാടൻ ഭൂതപ്രേതവിശ്വാസങ്ങളിൽ നിറയുന്ന കഥാപാത്രങ്ങൾ. ഇവയെ നേരിൽ കണ്ടിട്ടുണ്ടെന്നതുപോലെ സുരേഷിന്റെ പിതാവ് പി.എൻ.കെ.പണിക്കർ പറയുന്ന കാര്യങ്ങളാണ് സുരേഷ് മനസ്സിൽ താലോലിച്ചിരുന്ന കഥ.

അദിതി കൃഷ്ണദാസ് (Photo: Special Arrangements)

അതായിരുന്നു തുടക്കം. പണിക്കർ തന്നെയായി കേന്ദ്രകഥാപാത്രം. 18 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ 15 മിനിറ്റ് അനിമേഷൻ ഹ്രസ്വചിത്രം. പണിക്കരെ കാണാതെ തന്നെ വരച്ചുതുടങ്ങി കഥാപാത്രത്തെ. ആദ്യമായി നേരിൽ കണ്ടപ്പോൾ അദ്ഭുതം. വരയും പണിക്കരും തമ്മിൽ അത്രകണ്ടു രൂപസാദൃശ്യം. റസൂൽ പൂക്കുട്ടിയെപ്പോലെയുള്ള പ്രതിഭകളുടെ സഹകരണം കൂടിയുണ്ടായ സിനിമ വൻ വിജയം. എല്ലാമൊരു സ്വപ്നം പോലെ. 

∙ പുതിയ ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷ?

ബ്ലാക്ക് ആൻഡ് വൈറ്റ് ഹ്രസ്വചിത്രമാണ് ‘കണ്ടിട്ടുണ്ട്’. അടുത്ത ചിത്രം നിറമുള്ളതാണ്. കളറിങ് ജോലികൾ ഒരുമാസത്തിനകം തീരും. ‘കണ്ടിട്ടുണ്ട്’ നേടിയ വിജയവും തേടിയെത്തിയ രാജ്യാന്തര പുരസ്കാരങ്ങളുമാണ് ഊർജമാകുന്നത്. ഇപ്പോൾ ദേശീയപുരസ്കാരത്തിന്റെ മധുരവും. ചെയ്യുന്ന പരസ്യചിത്രങ്ങളിൽനിന്നുള്ള വരുമാനമാണ് സിനിമ നിർമാണത്തിനായി ചെലവിടുന്നത്.

അദിതി കൃഷ്ണദാസ് (വലത്തുനിന്നു രണ്ടാമത്) മാതാവ് ആർ.മിനി, സഹോദരി കെ.അരുന്ധതി, പിതാവ് കൃഷ്ണദാസ് എന്നിവർക്കൊപ്പം (Photo: Special Arrangement)
ADVERTISEMENT

∙ വരയ്ക്കുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്?

അവർ എന്താഗ്രഹിക്കുന്നോ അതു വരയ്ക്കട്ടെ. എന്തു വരയ്ക്കണമെന്നു നിർബന്ധിക്കരുത്. മറ്റുള്ളവർക്കു കാണാൻ ഇഷ്ടം ഇതായിരിക്കുമെന്ന അനുമാനത്തിലാകരുത്, സ്വന്തം ഇഷ്ടവും ഭാവനയുമാകണം വരയ്ക്കേണ്ടത്. വരയ്ക്കുന്ന ഒരുപാടു കുട്ടികൾ ചെറിയ ക്ലാസുകളിലുണ്ടാകും. എന്നാൽ അവർ പ്ലസ് ടു തലത്തിലെത്തുമ്പോഴേക്കും വരയ്ക്കുന്നവർ തീരെ ഇല്ലെന്ന സ്ഥിതിയാകും. അതു മതിയായ പ്രോത്സാഹനമില്ലാത്തതിനാൽ സംഭവിക്കുന്നതാണ്. സർഗാത്മകതയുടെ വഴിക്കു സ്വതന്ത്രമായി വിട്ടതാണ് മാധ്യമപ്രവർത്തകനായിരുന്ന അച്ഛൻ കെ.കൃഷ്ണദാസും അധ്യാപികയായ അമ്മ ആർ.മിനിയും എന്നോടു ചെയ്ത ഏറ്റവും വലിയ കാര്യം.

∙ ബാല്യത്തിൽ‍ മനസ്സിൽ പതിച്ച ദൃശ്യങ്ങൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ?

പത്തനംതിട്ട ഓമല്ലൂരിലെ അമ്മവീടിനു തൊട്ടുമുൻപിൽ നിത്യവും സന്ധ്യക്കുശേഷം തെളിയുന്ന വഴിവിളക്കു നോക്കിനിൽക്കുമായിരുന്നു ഞാൻ. ‘കണ്ടിട്ടുണ്ട്’ തുടങ്ങുമ്പോൾ കാണുന്ന വൈദ്യുതി വഴിവിളക്കു മറ്റൊന്നല്ല. ചെറുപ്പത്തിലേ അപ്പൂപ്പൻ ഗോപാലകൃഷ്ണൻ നായർ പുരാണകഥകൾ പറഞ്ഞുതരുമായിരുന്നു. ഒരുപാടു കാർട്ടൂണുകൾ കാണുമായിരുന്നു. പുരാണങ്ങളിലെയും കാർട്ടൂണുകളിലെയും കഥാപാത്രങ്ങളെ മൂന്നാം വയസ്സുമുതൽ വരച്ചുതുടങ്ങി. കോമിക്സും മറ്റും വായിക്കുമായിരുന്നു. അതും സഹായകമായി.

റസൂൽ പൂക്കുട്ടി, സുരേഷ് എറിയാട്ട്, മറ്റു സഹപ്രവർത്തകർ എന്നിവർക്കൊപ്പം അദിതി (Photo: Special Arrangement)

∙ അനിമേഷൻ സിനിമ തയാറാക്കാൻ സാധാരണ സിനിമയെക്കാളും സമയം എടുക്കുമോ?

സാധാരണ ഫീച്ചർ ഫിലിം ചെയ്യുന്നതുപോലെതന്നെ തയാറെടുപ്പുകൾ കൂടിയേ തീരൂ. 2019 ൽ തുടങ്ങി 2021 വരെ നീണ്ട പ്രയത്നമാണ് ‘കണ്ടിട്ടുണ്ട്’ വഴി സഫലമായത്. പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ് തുടങ്ങി എല്ലാം സാധാരണ സിനിമപോലെതന്നെ വേണം. സാധാരണ സിനിമ ഷൂട്ട് ചെയ്തശേഷം എഡിറ്റ് ചെയ്തു ശരിയാക്കാം. അനിമേഷൻ സിനിമയിൽ വര തുടങ്ങുന്നതുതന്നെ സ്റ്റോറി ബോർഡ് ലോക്ക് ചെയ്തശേഷമാണ്. ‘കണ്ടിട്ടുണ്ട്’ സിനിമ മുഴുവൻ കൈകൊണ്ടു വരച്ചതാണ്.

രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളായതിനാലാണ് ബ്ലാക്ക് ആൻഡ് വൈറ്റാക്കിയത്. അതിനു നല്ല സ്വീകാര്യത ലഭിച്ചു. എന്റെ സഹപ്രവർത്തകരും ഒപ്പം വരച്ചു. ഓരോ കഥാപാത്രങ്ങൾക്കും ഇണങ്ങുന്ന പല രൂപങ്ങൾ വരച്ച് ഒടുവിലാണ് ഓരോന്നും തിരഞ്ഞെടുത്തത്. ആ പരിശ്രമങ്ങളുടെയെല്ലാം മേക്കിങ് വിഡിയോയും ലഭ്യമാണ്. ‘കണ്ടിട്ടുണ്ട്’ മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയാണ് ഹിന്ദി ചിത്രം റിലീസ് ചെയ്തത്. കേരള ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. മുംബൈ ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ചു.

‘കണ്ടിട്ടുണ്ട്’ സിനിമയുടെ പോസ്റ്റർ

∙ ‘കണ്ടിട്ടുണ്ട്’ എന്ന പേര്?

‘ഫാദേഴ്സ് ലൈസ്’ തുടങ്ങിയ പേരുകളാണ് ആദ്യം പരിഗണിച്ചത്. ആ ആലോചനക്കിടെയാണ് ഓരോ പ്രേതത്തെക്കുറിച്ചു പറയുമ്പോഴും ‘ഓ, ഞാൻ കണ്ടിട്ടുണ്ട്’ എന്നല്ലേ പണിക്കർ പറയുന്നതെന്ന കാര്യം ഒരു സഹപ്രവർത്തക ചൂണ്ടിക്കാട്ടിയത്. അങ്ങനെ അതു പേരായി.

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ഡിസൈനിലെ പഠനം?

എൻഐഡിയിലെ പഠനം ജീവിതത്തിൽ വഴിത്തിരിവാണ്. ‘അങ്ങനെ വരയ്ക്ക്, ഇങ്ങനെ വരയ്ക്ക്’ എന്ന് അവിടെ ആരും പറഞ്ഞില്ലെന്നതാണു പ്രധാന കാര്യം. സ്വന്തം ഇഷ്ടം വരയ്ക്കാനാണ് എല്ലാവരും പറഞ്ഞത്. അവിടെനിന്നാണു മുംബൈയിലെത്തിയത്. 

∙ ഏതു രാജ്യക്കാരാണു കൂടുതൽ രസികർ?

നാടൻ തനിമയോടെ തമാശകൾ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നവരിൽ ജപ്പാൻകാരാണു മുന്നിൽ. അവർ ‘ചളി’ അടിക്കുന്നതു കണ്ടാൽ മലയാളികളെപ്പോലെ തോന്നും. കൂടുതൽ അനിമേഷനുകളുണ്ടാകുന്ന രാജ്യങ്ങളിൽ മുന്നിലാണു ജപ്പാൻ. 

അദിതിയുടെ മാതാപിതാക്കളായ കൃഷ്ണദാസും മിനിയും പറയുന്നതും കേൾക്കേണ്ടതുണ്ട്. ‘‘അരുത് എന്നാണു നാം കൂടുതലും കുട്ടികളോടു പറയാറ്. കാർട്ടൂണും മറ്റും ഇരുന്നു കാണുന്നതാണ് അവർക്കു താൽപര്യമെങ്കിൽ അവർ കാണട്ടെ. അനിമേഷൻ പോലുള്ള ലോകവും വളരെ വലുതാണ്. അദിതിയെ ഞങ്ങൾ വളർത്തിയതല്ല. അവൾ വളർന്നതാണ്.’’

English Summary: Interview with the Winner of National Film Award for Annimation, Adithi Krishnadas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT