‘‘ഓന് രാത്രിയിൽ കണ്ണുകാണില്ലെടാ’’. ‘‘ഓ! അവന് സർക്കാർ ജോലി കിട്ടീതാ ഇപ്പോ വല്യ കാര്യം. കണ്ണു വയ്യാത്തോണ്ട് സർക്കാർ മാർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടാണെടോ ഓനൊക്കെ സർക്കാർ ഉദ്യോഗസ്ഥനായത്’’. ‘‘ആരെക്കൊണ്ടൊക്കയോ എഴുതിച്ചിട്ടല്ലേ ഓൻ ഇക്കണ്ട പരീക്ഷയൊക്കെ പാസായത്’’. ജീവിതത്തിലെ ഓരോ നേട്ടത്തിനു നേരെയും ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസശരങ്ങൾ എയ്തപ്പോഴും കണ്ണൂർ കരിവെള്ളൂർ സ്വദേശി വി.വി.സനീഷ് തളർന്നില്ല. ക്രൂരമായ അവഗണനകളെയും പരിഹാസങ്ങളെയും കഠിനാധ്വാനം കൊണ്ടു മറികടന്ന്, കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ പ്രചോദനമാവുകയാണ് ഈ അധ്യാപകൻ. 24 വയസ്സു വരെ ജീവിതം എല്ലാ അർഥത്തിലും ആഘോഷിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ പ്രകാശമണച്ചത് ‘റെറ്റിനാറ്റിസ് പിഗ്മെന്റോസ’ എന്ന രോഗമാണ്. 90 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ സന്തോഷങ്ങളെ സനീഷ് വീണ്ടെടുത്തു.

‘‘ഓന് രാത്രിയിൽ കണ്ണുകാണില്ലെടാ’’. ‘‘ഓ! അവന് സർക്കാർ ജോലി കിട്ടീതാ ഇപ്പോ വല്യ കാര്യം. കണ്ണു വയ്യാത്തോണ്ട് സർക്കാർ മാർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടാണെടോ ഓനൊക്കെ സർക്കാർ ഉദ്യോഗസ്ഥനായത്’’. ‘‘ആരെക്കൊണ്ടൊക്കയോ എഴുതിച്ചിട്ടല്ലേ ഓൻ ഇക്കണ്ട പരീക്ഷയൊക്കെ പാസായത്’’. ജീവിതത്തിലെ ഓരോ നേട്ടത്തിനു നേരെയും ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസശരങ്ങൾ എയ്തപ്പോഴും കണ്ണൂർ കരിവെള്ളൂർ സ്വദേശി വി.വി.സനീഷ് തളർന്നില്ല. ക്രൂരമായ അവഗണനകളെയും പരിഹാസങ്ങളെയും കഠിനാധ്വാനം കൊണ്ടു മറികടന്ന്, കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ പ്രചോദനമാവുകയാണ് ഈ അധ്യാപകൻ. 24 വയസ്സു വരെ ജീവിതം എല്ലാ അർഥത്തിലും ആഘോഷിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ പ്രകാശമണച്ചത് ‘റെറ്റിനാറ്റിസ് പിഗ്മെന്റോസ’ എന്ന രോഗമാണ്. 90 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ സന്തോഷങ്ങളെ സനീഷ് വീണ്ടെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഓന് രാത്രിയിൽ കണ്ണുകാണില്ലെടാ’’. ‘‘ഓ! അവന് സർക്കാർ ജോലി കിട്ടീതാ ഇപ്പോ വല്യ കാര്യം. കണ്ണു വയ്യാത്തോണ്ട് സർക്കാർ മാർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടാണെടോ ഓനൊക്കെ സർക്കാർ ഉദ്യോഗസ്ഥനായത്’’. ‘‘ആരെക്കൊണ്ടൊക്കയോ എഴുതിച്ചിട്ടല്ലേ ഓൻ ഇക്കണ്ട പരീക്ഷയൊക്കെ പാസായത്’’. ജീവിതത്തിലെ ഓരോ നേട്ടത്തിനു നേരെയും ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസശരങ്ങൾ എയ്തപ്പോഴും കണ്ണൂർ കരിവെള്ളൂർ സ്വദേശി വി.വി.സനീഷ് തളർന്നില്ല. ക്രൂരമായ അവഗണനകളെയും പരിഹാസങ്ങളെയും കഠിനാധ്വാനം കൊണ്ടു മറികടന്ന്, കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ പ്രചോദനമാവുകയാണ് ഈ അധ്യാപകൻ. 24 വയസ്സു വരെ ജീവിതം എല്ലാ അർഥത്തിലും ആഘോഷിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ പ്രകാശമണച്ചത് ‘റെറ്റിനാറ്റിസ് പിഗ്മെന്റോസ’ എന്ന രോഗമാണ്. 90 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ സന്തോഷങ്ങളെ സനീഷ് വീണ്ടെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഓന് രാത്രിയിൽ കണ്ണുകാണില്ലെടാ’’.  

‘‘ഓ! അവന് സർക്കാർ ജോലി കിട്ടീതാ ഇപ്പോ വല്യ കാര്യം. കണ്ണു വയ്യാത്തോണ്ട് സർക്കാർ മാർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടാണെടോ ഓനൊക്കെ സർക്കാർ ഉദ്യോഗസ്ഥനായത്’’. 

ADVERTISEMENT

‘‘ആരെക്കൊണ്ടൊക്കയോ എഴുതിച്ചിട്ടല്ലേ ഓൻ ഇക്കണ്ട പരീക്ഷയൊക്കെ പാസായത്’’. 

ജീവിതത്തിലെ ഓരോ നേട്ടത്തിനു നേരെയും ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസശരങ്ങൾ എയ്തപ്പോഴും കണ്ണൂർ കരിവെള്ളൂർ സ്വദേശി വി.വി.സനീഷ് തളർന്നില്ല. ക്രൂരമായ അവഗണനകളെയും പരിഹാസങ്ങളെയും കഠിനാധ്വാനം കൊണ്ടു മറികടന്ന്, കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ പ്രചോദനമാവുകയാണ് ഈ അധ്യാപകൻ. 24 വയസ്സു വരെ ജീവിതം എല്ലാ അർഥത്തിലും ആഘോഷിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ പ്രകാശമണച്ചത് ‘റെറ്റിനാറ്റിസ് പിഗ്മെന്റോസ’ എന്ന രോഗമാണ്. 90 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ സന്തോഷങ്ങളെ സനീഷ് വീണ്ടെടുത്തു.

കാഴ്ചയുള്ളവരുടെയും ഇല്ലാത്തവരുടെയും ലോകങ്ങൾ ഒരേ ജീവിതത്തിൽത്തന്നെ അനുഭവിച്ചയാളാണ് സനീഷ്. കാഴ്ചപരിമിതിയെ സ്വപ്നങ്ങൾ കൊണ്ട് അതിജീവിച്ച് സർക്കാർ ജോലി നേടി. സെറ്റും നെറ്റും ജെആർഎഫും പാസായി. പേരിനൊപ്പം ഡോക്ടർ എന്നു കൂടി എഴുതിച്ചേർക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. കഥയെഴുത്ത്, അഭിനയം, ഡബിങ്, നാടകം, സിനിമ അങ്ങനെ കലാരംഗത്തും കയ്യൊപ്പു പതിപ്പിക്കാനുള്ള ശ്രമത്തിലാണ് സനീഷ്. ‘തീയിൽക്കുരുത്തത് വെയിലത്ത് വാടില്ല’ എന്ന ചൊല്ല് ജീവിതം കൊണ്ട് അന്വർഥമാക്കിയ സനീഷ് ഈ അധ്യാപക ദിനത്തിൽ ആത്മവിശ്വാസം കൊണ്ട് ഇരുട്ടിനെ തോൽപിച്ച കഥ പറയുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ...

∙ ഏട്ടനെപ്പോലെ കാഴ്ചയുടെ ലോകം എനിക്കും അന്യമായി

ADVERTISEMENT

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ഓണക്കുന്നിലെ മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപമാണ് വീട്. അച്ഛൻ സദാനന്ദൻ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. അമ്മ ശ്രീമതി വീട്ടമ്മയാണ്. ‍ഞങ്ങൾ രണ്ട് ആൺ മക്കളാണ്. എന്നേക്കാൾ 3 വയസ്സിനു മൂത്തതാണ് ഏട്ടൻ സജീഷ്. അച്ഛന്റെ സ്വപ്നം ഏട്ടനെ പട്ടാളത്തിൽ ചേർക്കണമെന്നായിരുന്നു. പക്ഷേ 10–ാം ക്ലാസിൽ വച്ച് കണ്ണിന്റെ പ്രശ്നം ഏട്ടനെ അലട്ടാൻ തുടങ്ങി. ബോർഡിലെഴുതുന്നതൊന്നും കാണാൻ പറ്റാതെ വന്നതോടെ ഒരുപാട് ചികിൽസിച്ചു. കണ്ണടകൾ മാറിമാറി വച്ചു. എന്നിട്ടും പ്രയോജനമുണ്ടായില്ല. അച്ഛന്റെ വലിയൊരു സ്വപ്നത്തിന് അവിടെ തിരശ്ശീല വീഴുകയാണെന്ന ക്രൂരമായ യഥാർഥ്യം ഞങ്ങൾ അന്ന് തിരിച്ചറിഞ്ഞു. ഏട്ടന് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ഥിരീകരിക്കുന്ന സമയത്ത് എനിക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്റെ 24–ാമത്തെ വയസ്സിലാണ് അത് എന്നെ അലട്ടിത്തുടങ്ങിയത്.  

സനീഷ് (Photo Arranged)

∙ റെറ്റിനാറ്റിസ് പിഗ്മെന്റോസ തല്ലിക്കെടുത്തിയ സ്വപ്നങ്ങൾ

കണ്ണിലെ റെറ്റിനയിൽ ഒരു കുത്തു വരും. അത് വലുതായി റെറ്റിനയെ പൂർണമായും മൂടി കാഴ്ചയെ ബാധിക്കും.– ഈ രോഗത്തെക്കുറിച്ച് ഡോക്ടർമാർ ഞങ്ങൾക്ക് പറഞ്ഞു തന്നതിങ്ങനെയാണ്. രോഗം ബാധിച്ചപ്പോൾ അതെന്താണെന്നറിയാൻ പല ആശുപത്രികളിലും പോയിരുന്നു. ഒടുവിൽ എറണാകുളത്തെ ഒരു ആശുപത്രിയിലെ ഡോക്ടറാണ് റെറ്റിനാറ്റിസ് പിഗ്മെന്റോസ ആണെന്നു സ്ഥിരീകരിച്ചത്. ഇതൊരു ജനിതകരോഗമാണെന്നും പാരമ്പര്യമായി പകർന്നു കിട്ടിയതാവാമെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. കുട്ടിക്കാലം മുതൽ ഈ രോഗം ഞങ്ങളിലുണ്ടെന്നും മുതിരുമ്പോൾ മാത്രമാണ് അത് തിരിച്ചറിയാൻ സാധിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ ഏറെ അന്വേഷിച്ചിട്ടും അച്ഛന്റെ തലമുറയിലോ അമ്മയുടെ തലമുറയിലോ ഈ പ്രശ്നമുള്ളവരെ കണ്ടെത്താനായില്ല.

∙ ആഘോഷത്തിന്റെ ബാല്യം,കൗമാരം

ADVERTISEMENT

പയ്യന്നൂർ കോളജിലായിരുന്നു എന്റെ ബിരുദ പഠനം. ബിഎയും എംഎയും ബിഎഡും ഒക്കെ പൂർത്തിയാക്കിയ ശേഷമാണ് എനിക്കു കാഴ്ചാപ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. രാത്രിയിൽ കാഴ്ചയ്ക്ക് അവ്യക്തത തോന്നിത്തുടങ്ങി. മങ്ങിയ വെളിച്ചത്തിലോ ഇരുട്ടിലോ ഞാൻ കാണുന്നത് കറുപ്പിനൊപ്പം പച്ച നിറത്തിലുള്ള കുറേ കുത്തുകൾ കൂടിയാണ്. അതുകൊണ്ട് കാഴ്ചകൾ വ്യക്തമാകില്ല. രാത്രിയിൽ പുറത്തേക്കിറങ്ങിയാൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ, പക്ഷേ മുറിയിലെത്തി ലൈറ്റിട്ടാൽ എല്ലാം കാണാം. പക്ഷേ അപ്പോഴും രാത്രിയിൽ വായിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പുസ്തകം എത്ര അടുത്തു പിടിച്ചാലും വായിക്കാനാവില്ല. പിന്നീട് ഈ പ്രശ്നം പകലും അനുഭവപ്പെട്ടുതുടങ്ങി.

∙ ആഘോഷങ്ങൾ അന്യമായ യൗവനം

ഒട്ടേറെ ആഘോഷങ്ങൾ നടക്കുന്ന ഉത്തര കേരളത്തിലെ ഒരു സാംസ്കാരിക ഗ്രാമമാണ് കരിവെള്ളൂർ. കാഴ്ചാപരിമിതി കവർന്നെടുത്തത് എന്റെ ജീവിതത്തിലെ അത്തരം ആഘോഷരാവുകളെക്കൂടിയാണ്. ഒറ്റയ്ക്കെങ്ങും പോകാൻ പറ്റാത്ത അവസ്ഥ അനുഭവിച്ചു തുടങ്ങിയത് യൗവനാരംഭത്തിലാണ്. ആഘോഷങ്ങളിൽ എന്നെ ഒപ്പം കൂട്ടാൻ ചങ്ങാതിമാർ മടി കാട്ടിത്തുടങ്ങി. ആഹ്ലാദത്തിമർപ്പിനിടയിൽ എന്നെ കൈപിടിച്ച് ഒപ്പം നടത്താൻ അവർക്ക് നാണക്കേടു തോന്നി. ആ തിരിച്ചറിവ് എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്റെയും ഏട്ടന്റെയും കൂട്ടുകാരെല്ലാം അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഞാനും ഏട്ടനും വീട്ടിൽ ഉറങ്ങാതെ നേരം വെളുപ്പിച്ചു. ‍ഞങ്ങളുടെ ഒറ്റപ്പെടലും സങ്കടവും കണ്ട് അച്ഛനുമമ്മയും ഉള്ളു നീറ്റി. യൗവനത്തിന്റെ ആഘോഷങ്ങളും ബൈക്കിലുള്ള കറക്കങ്ങളുമൊക്കെ അകന്നകന്നു പോകുകയായിരുന്നു.

സനീഷ് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നു. (Photo Arranged)

∙ അറിഞ്ഞില്ലേ, ശ്രീമതിയുടെയും സദാനന്ദന്റെയും രണ്ടു മക്കൾക്കും കണ്ണുകാണില്ല

പകലും കാഴ്ചയ്ക്കു പ്രശ്നം നേരിട്ടതോടെ എന്റെയും ഏട്ടന്റെയും രോഗത്തെപ്പറ്റി നാട്ടിലെല്ലാവരും അറിഞ്ഞു. എല്ലാം തികഞ്ഞവർക്കു മാത്രം ജീവിക്കാനുള്ളതാണ് ഈ ലോകമെന്നു കരുതുന്ന പലർക്കും പറഞ്ഞു ചിരിക്കാനൊരു സംഗതി. കരിവെള്ളൂരെ പെരളം ഗ്രാമപഞ്ചായത്തിൽ കാഴ്ചപ്രശ്നമുള്ളവർ വളരെ അപൂർവമാണ്. അവിടെ ഞങ്ങളെ നികൃഷ്ട ജീവികളെപ്പോലെയായിരുന്നു പലരും കണ്ടിരുന്നത്. പകൽവെളിച്ചത്തിൽ ദൂരെയുള്ള ആളുകളെ വ്യക്തമായി കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. അടുത്തു വന്നാലേ കാണാൻ പറ്റൂ. റോഡിലൂടെ നടക്കുമ്പോൾ എന്നെ കടന്നു പോകുന്നവർ ഞാൻ പോകുന്നതുവരെ എന്നെത്തന്നെ നോക്കിനിൽക്കുമായിരുന്നു. അത്തരം അനുഭവങ്ങൾ മാനസികമായി ഒരുപാട് വേദനിപ്പിച്ചിരുന്നു.

∙ പ്രശ്നം കുറവുകളല്ല, ക്രൂരമായ അവഗണന

കാഴ്ചയുടെ ലോകം അന്യമായതിനു ശേഷം ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. എന്നെപ്പോലെയുള്ളവരുടെ യഥാർഥ പ്രശ്നം രോഗമോ ശാരീരികപ്രശ്നങ്ങളോ അല്ല, മറ്റുള്ളവരിൽനിന്ന് അനുഭവിക്കുന്ന ക്രൂരമായ അവഗണനയാണ്. ഒരു വ്യക്തിക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അതിനെ അതിജീവിക്കാനുള്ള മറ്റു കഴിവുകൾ നൽകിയാണ് ദൈവം അയാളെ ഭൂമിയിലേക്ക് അയയ്ക്കുന്നത്. എന്റെ കാഴ്ചാപരിമിതിയെ അപാരമായ ഓർമശക്തിയും ശ്രവണശക്തിയും  കൊണ്ടാണ് ഞാൻ അതിജീവിച്ചത്. നമ്മുടെ ഏതെങ്കിലും ഇന്ദ്രിയത്തിനു പോരായ്മയുണ്ടെങ്കിൽ അതിനെ അതിജീവിക്കാനുള്ള പതിന്മടങ്ങ് കഴിവ് മറ്റിന്ദ്രിയങ്ങൾക്ക് ദൈവം നൽകുമെന്നു പറയുന്നത് എന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്. 

∙ അപകർഷതയിൽനിന്നു പുറത്തിറങ്ങിയത് ഏട്ടൻ കാരണം

കാഴ്ചപരിമിതിയുടെ പേരിൽ ഏട്ടനു നഷ്ടപ്പെട്ടതെല്ലാം എനിക്കു നേടിത്തരണമെന്ന ഏട്ടന്റെ വാശിയാണ് അപകർഷതയുടെ പുറന്തോടു പൊട്ടിച്ച് പുറത്തു കടക്കാൻ എന്നെ പ്രാപ്തനാക്കിയത്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ഏട്ടനെയാണ്. അദ്ദേഹം 10–ാം ക്ലാസ് വരെ പഠിച്ച ശേഷം നാട്ടിലൊരു പലചരക്കു കട നടത്തുകയാണ്. ഭാര്യ നഴ്സാണ്. അവർക്ക് രണ്ടു കുട്ടികളുണ്ട്. ഏട്ടന്റെ നടക്കാതെ പോയ സ്വപ്നങ്ങൾ എന്നിലൂടെയാണ് അദ്ദേഹം സാക്ഷാത്കരിക്കുന്നത്. ഏട്ടൻ മാനസികമായി പകർന്ന കരുത്താണ് പഠനം തുടരാനും സ്വപ്നങ്ങൾ ഓരോന്നായി എത്തിപ്പിടിക്കാനും എന്നെ പ്രേരിപ്പിച്ചത്. 

ക്ലാസെടുക്കുന്നതിനിടെ സനീഷ് (Photo Arranged)

എംഎ മലയാളം പൂർത്തിയാക്കിയ ശേഷം നെറ്റും സെറ്റും എഴുതിയെടുക്കണമെന്നെനിക്ക് ആഗ്രഹം തോന്നി. എന്തു ചെയ്യണം, എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ലായിരുന്നു. പിന്നീട് സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി നെറ്റിനും സെറ്റിനുമൊക്കെ അപേക്ഷിച്ചത്. അതിന്റെ പരിശീലനത്തിനു സഹായിച്ചത് എന്റെ അനിയത്തിക്കുട്ടിയായിരുന്നു. അമ്മയുടെ അനിയത്തിയുടെ മകൾ. പ്രീന എന്നാണു പേര്. പഠിക്കാനുള്ള കാര്യങ്ങൾ അവൾ വായിച്ച് റിക്കോർഡ് ചെയ്തു തരും. അതു കേട്ടു പഠിച്ച് സെറ്റ് പരീക്ഷ വിജയിച്ചു. പിന്നീട് ജെആർഎഫ് നേടി നെറ്റും വിജയിച്ചു. അപ്പോഴാണ് പിഎച്ച്‌ഡി ചെയ്യണം എന്നു തോന്നിയത്. കാഴ്ചപരിമിതിയുള്ളവർക്ക് ഗൈഡിനെ ലഭിക്കുമോ എന്നൊക്കെ ആശങ്കപ്പെട്ട സമയത്ത് രണ്ടു ഗുരുനാഥന്മാർ തുണയായെത്തി.

∙ പോസിറ്റീവ് എനർജി നൽകിയവർ, പിന്നാലെ വഴിത്തിരിവ്

എനിക്കു കാഴ്ച നഷ്ടമായ കാര്യം കോളജിലെ സഹപാഠികൾക്കോ അധ്യാപകർക്കോ അറിയുമായിരുന്നില്ല. പിന്നീട് എന്റെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് അവരിൽ പലരും അതിനെപ്പറ്റി അറിഞ്ഞത്. ജെആർഎഫ് കിട്ടിയ കാര്യം പറയാനായി എനിക്ക് ഏറെ പ്രിയപ്പെട്ട മാലതി ടീച്ചറെ വിളിച്ചിരുന്നു. അന്നാണ് എന്റെ കാഴ്ച നഷ്ടപ്പെട്ട കാര്യം ടീച്ചർ അറിഞ്ഞത്. കാഴ്ചപരിമിതിയെക്കുറിച്ചും പിഎച്ച്‌ഡി ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും പറഞ്ഞപ്പോൾ ടീച്ചറാണ് കോഴിക്കോട് ഗവ.കോളജിലെ മലയാളവിഭാഗം മുൻ മേധാവി ഡോ.സി.ജെ.ജോർജിനെ പരിചയപ്പെടുത്തിയത്. ഗൈഡ് ചെയ്യാമെന്നും ധൈര്യമായി ഒരു വിഷയം തിരഞ്ഞെടുത്തോളൂവെന്നും അദ്ദേഹം പറഞ്ഞു. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

∙ ജീവിതത്തിന് വീണ്ടും നിറം തന്ന യൂണിവേഴ്സിറ്റി ഹോസ്റ്റൽ

2015 ഏപ്രിൽ 20നാണ് ഞാൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെത്തുന്നത്. അവിടെ വച്ചാണ് കാഴ്ചപരിമിതിയുള്ളവരുമായി ആദ്യമായി ഇടപെടാൻ അവസരം ലഭിക്കുന്നത്. അവിടെയൊരു ഓഡിയോ ലൈബ്രറിയുണ്ട് അതിന്റെ മേധാവി രേണുകാ മാഡത്തിനും കാഴ്ചപരിമിതിയുണ്ട്. അവിടെ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന പിജി, ഗവേഷക വിദ്യാർഥികളുണ്ടായിരുന്നു. അവരോടൊക്കെ സംസാരിച്ചപ്പോൾ ആത്മവിശ്വാസം വർധിച്ചു. ഇതൊരു പോരായ്മയല്ലെന്നും അതിനപ്പുറം വലിയൊരു ജീവിതം കാത്തിരിപ്പുണ്ടെന്നുമുള്ള പാഠം അവിടുന്നു പഠിച്ചു. ആ സൗഹൃദങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തു പകർന്നു.

നടൻ അലൻസിയർക്കൊപ്പം സനീഷ്.

∙ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

മലപ്പുറം മഞ്ചേരി സ്വദേശി പ്രീജിത്ത് എന്ന സുഹൃത്തിനെക്കുറിച്ച് പറയാതെ വയ്യ. അവൻ അക്ഷരാർഥത്തിൽ എന്റെ കണ്ണു തന്നെയായിരുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗവേഷകനായിരുന്ന അവനാണ് എന്റെ ജീവിതത്തിൽ വീണ്ടും വർണ്ണങ്ങൾ നിറച്ചത്. ഉൽസവങ്ങൾക്കും സിനിമയ്ക്കുമൊക്കെ എന്നെ കൊണ്ടുപോയി. സിനിമയിലെ സീനുകളൊക്കെ പറഞ്ഞുതരും. ‘റേഡിയോ നാടകം: സാഹിത്യ സാംസ്കാരിക മാനങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം’ എന്ന വിഷയത്തിലാണ് ഞാൻ പിഎച്ച്‍ഡി ചെയ്യുന്നത്. ഡോക്ടറേറ്റ് എന്ന സ്വപ്നം സഫലമാക്കാൻ അധ്യാപകരും സഹഗവേഷകരും പിജി വിദ്യാർഥികളും പിന്തുണ നൽകി. ഗവേഷണത്തിനു വേണ്ട കാര്യങ്ങൾ പ്രധാനമായും റിക്കോർഡ് ചെയ്തു തന്നത് സഹഗവേഷക റീനയും അവിടെ പിജി ചെയ്തിരുന്ന വിസ്മയയുമായിരുന്നു. കണ്ണിന്റെ പ്രശ്നങ്ങളൊക്കെ ഞാൻ പങ്കുവയ്ക്കുന്നത് പിജിക്ക് ഒപ്പം പഠിച്ച അടുത്ത സുഹൃത്ത് സരിതയോടാണ്. അവൾ കണ്ണൂർ സ്വദേശിനിയാണ്. എന്റെ സെൻസ് സരിതയ്ക്ക് കൃത്യമായി അറിയാം. ഈ സുഹൃത്തുക്കളൊക്കെയാണ് പരിമിതികളെ അതിജീവിച്ച് മുന്നോട്ടു പോകാൻ എനിക്ക് കരുത്തേകിയത്.

∙ സർക്കാർ ജോലിയിലേക്കുള്ള യാത്ര

എച്ച്എസ്എ മലയാളം തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം വന്നപ്പോൾ പ്രീജിത്ത്, റീന, വിസ്മയ എന്നിവർ പഠിക്കാനുള്ള കാര്യങ്ങൾ റിക്കോർഡ് ചെയ്തു തന്നു. മലപ്പുറം ജില്ലയിലാണ് പരീക്ഷയെഴുതിയത്. പതിനഞ്ചാം റാങ്കോടെ ലിസ്റ്റിൽ ഇടംപിടിച്ചു. ജീവിതത്തിലേറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമായിരുന്നു അത്. എന്നെ പരിഹസിച്ചവരുടെയും അവഗണിച്ചവരുടെയും മുന്നിലേക്ക് എന്തെങ്കിലും നേട്ടവുമായിച്ചെല്ലണമെന്ന വാശിയുണ്ടായിരുന്നു. ഈ റാങ്ക് ആയിരുന്നു അവർക്കുള്ള എന്റെ മറുപടി. കുട്ടിക്കാലം മുതൽ അധ്യാപകനാകാനായിരുന്നു എനിക്കിഷ്ടം. സർക്കാർ ജോലിയിലൂടെ ആ സ്വപ്നം സഫലമായി. ജിഎച്ച്എസ്എസ് തിരൂരങ്ങാടിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കൃത്യസമയത്ത് കൃത്യമായ മാർഗനിർദേശം ലഭിച്ചാൽ എന്തു പരിമിതിയുള്ള കുട്ടികളും ജീവിതത്തിൽ ഉയർന്ന നിലയിലെത്തും. പല കഴിവുകളുണ്ടെങ്കിലും പലരും വീട്ടിൽ ഒതുങ്ങിപ്പോകുന്നത് കൃത്യമായ മാർഗനിർദേശത്തിന്റെ അഭാവം കൊണ്ടാണ്.

സഹ അധ്യാപകർ എന്നെ എങ്ങനെ നോക്കിക്കാണും എന്നൊരു ആശങ്ക അക്കാലത്തെനിക്കുണ്ടായിരുന്നു. എന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയ കൂട്ടുകാരുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽനിന്ന് തിരൂരങ്ങാടി സ്കൂളിലേക്കുള്ള പറിച്ചുനടീൽ എനിക്കാദ്യമൊക്കെ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ഒരു ജോലി അത്യാവശ്യമായിരുന്നെങ്കിലും പരിചിതമായ സാഹചര്യത്തിൽ നിന്ന് അപരിചിതമായ അന്തരീക്ഷത്തിലേക്കുള്ള മാറ്റം പലവിധത്തിലുള്ള ആശങ്കകളിലേക്കാണ് എന്നെ തള്ളിവിട്ടത്. അവിടെ എട്ടു മാസമേ ജോലി ചെയ്തുള്ളൂ. അറബി പഠിക്കുന്ന കുട്ടികൾ കൂടുതലുള്ളതുകൊണ്ടും മലയാളത്തിന് കുട്ടികൾ കുറവായതുകൊണ്ടും തസ്തിക നഷ്ടപ്പെട്ട് ആ സ്കൂളിൽനിന്ന് പോരേണ്ടി വന്നു. 

∙ എന്നെ ഞാനാക്കിയ ആതവനാട് സ്കൂൾ

മാറ്റം കിട്ടി എത്തിയത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള ജിഎച്ച്എസ് ആതവനാട് പരിതി എന്ന സ്കൂളിലാണ്. അവിടെയെത്തിയിട്ട് 4 വർഷമായി. ഒരു അധ്യാപകൻ എങ്ങനെയായിരിക്കണം, അയാൾക്ക് എന്തൊക്കെ ജോലി ചെയ്യാം, അധ്യാപകൻ ചെയ്യുന്ന എല്ലാ  ജോലിക്കും കാഴ്ച ആവശ്യമുണ്ടോ എന്നൊക്കെ എന്നെ പഠിപ്പിച്ചത് ഈ സ്കൂളാണ്. ആലപ്പുഴ സ്വദേശിയായ പ്രധാനാധ്യാപകൻ അനിൽ കുമാർ സാർ ആണ് എനിക്കു പിന്തുണ നൽകുന്നത്. ഇപ്പോൾ ഞാൻ ഹൈസ്കൂൾ മലയാളം അധ്യാപകനാണ്. കഴിഞ്ഞ വർഷം വിജയഭേരി കോഓർഡിനേറ്ററായിരുന്നു. പത്താംക്ലാസിലെ കുട്ടികളുടെ പഠന പുരോഗതിയും ക്ലാസുകളും മറ്റുമായി ബന്ധപ്പെട്ട ചുമതലയാണത്. 9–ാം ക്ലാസിലെ കുട്ടികൾക്കായുള്ള കൗമാരം ക്ലബിന്റെ നോഡൽ ഓഫിസർ ചുമതലയും എനിക്കാണ്. ഈ വർഷം വിജയസ്പർശം പദ്ധതിയുടെ ചുമതലയാണ്. കോവിഡ് കാലത്തു കുട്ടികൾക്കു പഠനത്തിലുണ്ടായ പോരായ്മകൾ നികത്തുകയാണ് ലക്ഷ്യം.

മലപ്പുറം കുറ്റിപ്പുറത്തെ ആതവനാട് പരിതി ജിഎച്ച്എസ്.

കലോൽസവത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. പാഠ്യ– പാഠ്യേതര ഉത്തരവാദിത്തങ്ങളെല്ലാം പ്രധാനാധ്യാപകനും സഹ അധ്യാപകരും എന്നെ ഏൽപിക്കാറുണ്ട്. പരിമിതികളെ ഉൾക്കൊണ്ട് നമുക്ക് അവസരങ്ങൾ തരുന്നവർ ഒപ്പമുള്ളപ്പോൾ കാഴ്ചപരിമിതി ഒരു പ്രശ്നമേയല്ല എന്ന് എനിക്കു തോന്നിയിട്ടുണ്ട്. സ്കൂളിലെ എല്ലാക്കാര്യങ്ങളിലും മുൻനിരയിൽത്തന്നെ എന്നെ പരിഗണിക്കുന്നുണ്ട്. കലോൽസവം പോലെയുള്ള കാര്യങ്ങൾക്ക് അനൗൺസ്മെന്റ്  ഞാനാണ് ചെയ്യുന്നത്. അധ്യാപകരും വിദ്യാർഥികളും മാത്രമല്ല രക്ഷിതാക്കളും നാട്ടുകാരും വളരെ നന്നായിട്ടാണ് പെരുമാറുന്നത്. ഈ വർഷത്തെ പരീക്ഷാ കൺട്രോളറിന്റെ ചുമതലയും എനിക്കാണ്.

സഹഅധ്യാപകരുടെ പിന്തുണയുണ്ടെങ്കിലും രേഖാപരമായ ജോലികളെല്ലാം ഞാൻ തനിയെയാണ് ചെയ്യുന്നത്. ലാപ്ടോപ്പിൽ ടോക്കി എന്നൊരു സോഫ്റ്റ്‌വെയറുണ്ട്. ടൈപ്പ് ചെയ്യുമ്പോൾ ഏതു കീയാണ് ഉപയോഗിച്ചതെന്ന് അതു പറഞ്ഞു തരും. ഇപ്പോൾ ഞാൻ ഇംഗ്ലിഷും മലയാളവും നന്നായി ടൈപ്പ് ചെയ്യും. കഴിഞ്ഞ കോറോണക്കാലത്ത്, ബന്ധുവായ അമ്മുവാണ് മലയാളം ടൈപ്പിങ് പഠിപ്പിച്ചത്. സാങ്കേതിക മേഖല പല കാര്യങ്ങളിലും സഹായിക്കുന്നതുകൊണ്ട് ജോലിയിലും ജീവിതത്തിലും കാഴ്ചപരിമിതി ഒരു കുറവാണെന്ന് തോന്നിയിട്ടേയില്ല. പലരും അതേപ്പറ്റി ചോദിക്കുമ്പോൾ മാത്രമാണ് കാഴ്ചയ്ക്ക് പ്രശ്നമുള്ള ആളാണല്ലോ ഞാനെന്ന് ഓർക്കുന്നതു തന്നെ. 

∙ കാഴ്ചയുള്ളവർ മൗസുപയോഗിച്ച് ചെയ്യുന്നതെല്ലാം ഞാൻ കീബോർഡിൽ ചെയ്യും

കേരളത്തിലെ കാഴ്ചപരിമിതിയുള്ളയാളുകളെ വായനയുടെ ലോകത്തേക്ക് കൊണ്ടു വരുന്നതിന് ഏഷ്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സംഘടനായ കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് വഹിച്ച പങ്ക് വളരെ വലുതാണ്. അവരിലൂടെയാണ് വായനയിലേക്കു ഞാൻ തിരിച്ചുവന്നതും എഴുത്തിലേക്ക് തിരിഞ്ഞതും. യൂണിവേഴ്സിറ്റിക്കാലത്ത് കാഴ്ച പ്രശ്നങ്ങളുള്ളവരുമായി ഇടപെട്ടിരുന്നുവെങ്കിലും അവരുടെ സംഘടന നടത്തിയിരുന്ന പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ ആ സംഘടനയുമായി അടുത്ത് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദൈനംദിന ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ അടുത്തറിയാൻ പറ്റി. കാഴ്ചത്തകരാറുള്ളവരുടെ വായനയെ പരിപോഷിപ്പിക്കാനായി പലതരത്തിലുള്ള  സൗകര്യങ്ങൾ ഈ സംഘടന ഒരുക്കുന്നുണ്ട്. വാട്സാപ്പ് കൂട്ടായ്മ, റീഡിങ് വൊളന്റിയേഴ്സ് എന്നീ സേവനങ്ങളുണ്ട്.

കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റെ ഓഫിസ്.

ഭാഷാപോഷിണിയുൾപ്പടെ അഞ്ചോളം ആനുകാലികങ്ങളുടെ സ്ഥിരവായനക്കാരനാണ് ഞാൻ. ഓഡിയോ ലൈബ്രറിയിലൂടെയാണ് വായന. ഞങ്ങൾക്ക് അറിവിലും പരിമിതിയുണ്ടെന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്. അതു തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളും വാട്‌സാപ് ഉപയോഗിക്കാറുണ്ട്. ഇ–സ്പീക്കി എന്നൊരു സോഫ്റ്റ്‌വെയറാണ് അതിനു സഹായിക്കുന്നത്. അതുപോലെ ധരിക്കാനുള്ള വസ്ത്രങ്ങളുടെ നിറം തിരിച്ചറിയാൻ സഹായിക്കുന്ന ആപ്പുകളുണ്ട്. കാഴ്ചപരിമിതിയുള്ളവരുടെ ജീവിതത്തെ എളുപ്പമാക്കാൻ സഹായിക്കുന്ന ആപ്പുകളെക്കുറിച്ചും സോഫ്റ്റ്‌വെയറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വിവിധ സംഘടനകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം ഞാൻ പരമാവധി ശേഖരിക്കാറും ഉപയോഗപ്പെടുത്താറുമുണ്ട്.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കും. ആപ്പുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും സഹായത്തോടെ ഓഡിയോ, വിഡിയോ എഡിറ്റിങ്, പവർ പോയിന്റ് പ്രസന്റേഷൻ എല്ലാം ഞാൻ ചെയ്യാറുണ്ട്. സ്കൂളിലെ ഐടി ട്രെയിനിങ്ങിൽ കാഴ്ചയുള്ള ആളുകൾക്ക് നൽകുന്ന അതേ പരിശീലനം തന്നെയാണ് കാഴ്ചപരിമിതിയുള്ള അധ്യാപകർക്കും നൽകുന്നത്. കാഴ്ചയുള്ളയാൾ മൗസ് കൊണ്ട് ചെയ്യുന്നതെല്ലാം പരിമിതിയുള്ളയാൾക്ക് കീബോർഡിൽ ചെയ്യാൻ സാധിക്കും. 

(Representative Image)

∙ വായനയിലൂടെ എഴുത്തിലേക്ക്

തോന്നിയതും അനുഭവിച്ചതുമായ കാര്യങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലെഴുതുമായിരുന്നു. അതിനൊക്കെ അഭിനന്ദനങ്ങൾ കിട്ടിയിരുന്നു. എങ്ങനെയാണ് എഴുതുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. കണ്ണുകാണാത്തവർ എങ്ങനെ ടൈപ്പ് ചെയ്യും, എങ്ങനെ ഫെയ്സ്ബുക് ഉപയോഗിക്കും എന്നൊക്കെ പലർക്കുമറിയില്ല. വാട്‌സാപ്പിൽ ഞാൻ സ്റ്റാറ്റസൊക്കെയിടുമ്പോൾ പലർക്കും അദ്ഭുതമാണ്. നല്ല ഭാഷയാണെന്നും കഥയെഴുതിയാൽ നന്നാവുമെന്നുമൊക്കെ പലരും പറഞ്ഞു. അങ്ങനെയാണ് ക്യാംപസ് പശ്ചാത്തലമാക്കി ആരതി എന്ന കഥയെഴുതിയത്. അതിന് അഭിനന്ദനങ്ങൾ ലഭിക്കുമ്പോൾ കുട്ടിക്കാലത്ത് കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയതുപോലുള്ള സന്തോഷമാണ് തോന്നിയത്. കാഴ്ചയ്ക്കു പ്രശ്നം തുടങ്ങിയ സമയത്ത് നിലച്ചു പോയ വായന, എപ്പോഴൊക്കെയോ കൈമോശം വന്ന ആത്മവിശ്വാസം, ഉത്സാഹം, സന്തോഷം ഇവയെല്ലാം എനിക്കെഴുത്തിലൂടെയാണ് തിരിച്ചു കിട്ടിയത്.

∙ അഭിനയം എഴുത്ത്, സംഗീതം

അഭിനയം, എഴുത്ത്, സംഗീതം എന്നിവയിൽ താൽപര്യമുള്ള കേരളത്തിലെ കാഴ്ചപരിമിതിയുള്ളവർക്കു വേണ്ടി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഈഥർ ഇന്ത്യ’ എന്ന സംഘടനയും ആപ്റ്റ് തിയറ്ററും സംയുക്തമായി 10 ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചിരുന്നു. അതിലേക്കു കലാകാരന്മാരെ ഓഡിഷൻ നടത്തി തിരഞ്ഞെടുത്തത് കേരള ഫെഡറേഷൻ ഓഫ് ദ് യൂത്ത് ഫോറം ആണ്. 10 ദിവസത്തെ അഭിനയ ക്യാംപിനു ശേഷം ‘ട്രിപ്പിൾ ബി ഫ്രെയിംസ്’ എന്ന പേരിൽ ഒരു നാടക സംഘം രൂപീകരിച്ചു. അതാണ് ലോകത്തിലെ ആദ്യത്തെ ബ്ലൈൻഡ് തിയറ്റർ. Breaking the Barriers of Blind എന്ന അർഥമാണ് ട്രിപ്പിൾ ബി എന്ന പേര് സൂചിപ്പിക്കുന്നത്. കാഴ്ചയില്ലാത്തവർക്ക് ഓഡിയോ ഡ്രാമ മാത്രമേ ചെയ്യാൻ കഴിയൂ എന്ന തെറ്റിദ്ധാരണ പൊളിച്ചെഴുതുകയാണ് ഞങ്ങൾ ഈ നാടകങ്ങളിലൂടെ.

സംഘടനയിൽ പൂർണമായും കാഴ്ചയില്ലാത്തവരും ഭാഗികമായി കാഴ്ചയുള്ളവരുമുണ്ട്. ആ ശിൽപശാലയിൽനിന്നു ലഭിച്ച പരിശീലനത്തിലൂടെ പൂർണമായും കാഴ്ചയില്ലാത്തവർ ‘ആദിമ മനുഷ്യന്റെ പരിണാമം’ എന്നൊരു നാടകം തയാറാക്കിയിട്ടുണ്ട്. ഞങ്ങൾ ഭാഗികമായി കാഴ്ചശക്തിയുള്ളവർ ‘ഒരു ആനക്കഥ’ എന്ന നാടകമാണ് ഒരുക്കുന്നത്. അന്ധന്മാർ ആനയെക്കണ്ട കഥ എല്ലാവരും കേട്ടിട്ടുണ്ടാകും എത്ര മോശമായാണ് കാഴ്ചപരിമിതിയുള്ളവരെ ആ കഥയിൽ അവതരിപ്പിച്ചത്. ‘ഒരു ആനക്കഥ’യിലൂടെ ആ കഥ പൊളിച്ചെഴുതാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വേൾഡ് ബ്ലൈൻഡ് തിയറ്ററിന്റെ സംസ്ഥാന സെക്രട്ടറി ഞാനാണ്. ഈഥർ ഇന്ത്യയുടെ ഡയറക്ടർ ബിജു സൈമൺ സർ എന്നിലെ നേതൃപാടവം തിരിച്ചറിഞ്ഞ് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നു.

ഞങ്ങളുടെ നാടകങ്ങളുടെ അവസാനഘട്ട അവതരണം 2023 ഒക്ടോബർ 24നാണ്. മറ്റൊരു സന്തോഷമുള്ളത്, ലോകത്താദ്യമായി വരുന്ന ഓഡിയോ സിനിമയിലും എനിക്ക് അവസരം ലഭിച്ചു. ബിനോയി കാരമൻ സംവിധാനം ചെയ്യുന്ന ‘ബ്ലൈൻഡ് ഫോൾഡ്’ എന്ന ഓഡിയോ സിനിമയിൽ ന്യൂസ് റീഡറായും നാട്ടുകാരനായും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായും മൂന്ന് കഥാപാത്രങ്ങൾക്ക് ഞാൻ ശബ്ദം നൽകിയിട്ടുണ്ട്. സെപ്റ്റംബർ അവസാനം കേരളത്തിലെ തിയറ്ററുകളിൽ അതു റിലീസ് ചെയ്യും.

∙ ഞാൻ എത്തുന്നയിടങ്ങൾ എന്നിലൂടെ അറിയപ്പെടണം

ഞാൻ എത്തുന്നയിടങ്ങൾ എന്നിലൂടെ അറിയപ്പെടണം എന്ന ചെറുതല്ലാത്ത വാശിയെനിക്കുണ്ട്. ഞാൻ മാറ്റം കിട്ടി മറ്റൊരു സ്കൂളിൽ പോയാലും അതാവണം എനിക്ക് കരുത്താകേണ്ടത്. ഉറക്കമൊഴിഞ്ഞ് കഷ്ടപ്പെട്ട് പഠിച്ചു നേടിയ നേട്ടങ്ങളെക്കുറിച്ചൊക്കെ പലരും തരംതാഴ്ത്തി സംസാരിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതിയതുകൊണ്ടാണ് ജയിച്ചത്, കണ്ണുകാണാത്തവർക്ക് സർക്കാർ വാരിക്കോരി മാർക്ക് കൊടുക്കുന്നതുകൊണ്ടാണ് സർക്കാർ ജോലി കിട്ടിയത് എന്നൊക്കെ പലരും പരിഹസിച്ചു. ആ പരിഹാസങ്ങളുടെ മുള്ളുകൊണ്ട് എന്റെ മനോവീര്യം തകർന്നിരുന്നെങ്കിൽ ഞാൻ ഇന്നും വീട്ടിലിരുന്നേനേ. സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാടു പേർ ചുറ്റുമുണ്ട്. അവർക്കു വേണ്ടി എനിക്ക് ഡോക്‌ടറേറ്റ് എന്ന സ്വപ്നം സഫലമാക്കണം. എല്ലാം തികഞ്ഞവർക്കു മാത്രമല്ല, പരിമിതികളുള്ളവർക്കു വേണ്ടിക്കൂടിയാണ് ഈ ലോകം എന്ന് സമൂഹത്തിന് എന്റെ ജീവിതം കൊണ്ട് കാട്ടിക്കൊടുക്കണം.

സനീഷ്

പലതരത്തിലുള്ള ശാരീരിക പരിമിതി മൂലം ബുദ്ധിമുട്ടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എന്നെക്കൊണ്ടു പറ്റുന്ന വിധത്തിൽ പ്രചോദനം നൽകും. ഭിന്നശേഷിക്കാരെ എങ്ങനെ മുഖ്യധാരയിൽ കൊണ്ടുവരാം എന്നൊക്കെ നമ്മൾ ചർച്ച ചെയ്യാറുണ്ട്. എന്റെ അനുഭവത്തിൽ, കൃത്യസമയത്ത് കൃത്യമായ മാർഗനിർദേശം ലഭിച്ചാൽ എന്തു പരിമിതിയുള്ള കുട്ടികളും ജീവിതത്തിൽ ഉയർന്ന നിലയിലെത്തും. പല കഴിവുകളുണ്ടെങ്കിലും പലരും വീട്ടിൽ ഒതുങ്ങിപ്പോകുന്നത് കൃത്യമായ മാർഗനിർദേശത്തിന്റെ അഭാവം കൊണ്ടാണ്. കേരളത്തിലെ ഭിന്നശേഷി സൗഹൃദം എന്ന ആശയം പലപ്പോഴും കടലാസിൽ മാത്രം ഒതുങ്ങുന്നുവെന്ന സങ്കടമുണ്ട്. ഹിരോഷിമയിലെ യൂണിവേഴ്സിറ്റിയിലെ സുവോളജി പ്രഫസറായ ഒരു സുഹൃത്തിനോട് അടുത്തിടെ സംസാരിച്ചിരുന്നു. ഭിന്നശേഷി സൗഹൃദം എന്ന ആശയത്തെ എത്ര മനോഹരമായാണ് ജപ്പാൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു പോയി.

ക്രൂരമായ കൊലപാതകങ്ങളെക്കുറിച്ചും മറ്റും ‘കണ്ണില്ലാത്ത ക്രൂരത’ എന്നു പറയാറുണ്ട്. ഞങ്ങളോട് അടുത്തിടപഴകുന്നവർ ഒരിക്കലും ഇത്തരം വാക്കുകൾ ഉപയോഗിക്കില്ല എന്നെനിക്കുറപ്പുണ്ട്.

അത്തരം കാര്യങ്ങൾ കേരളം മാതൃകയാക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു. അധികാര സ്ഥാനങ്ങളിലും മറ്റും ഭിന്നശേഷിയുള്ളവർ വന്നാലേ ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാകൂ. പാഠപദ്ധതിയിൽ ഭിന്നശേഷി സൗഹൃദം ഉൾപ്പെടുത്തണം. ഭിന്നശേഷിക്കാർക്കായി ഒരു വകുപ്പും മന്ത്രിയും വേണം. അടുത്തിടെ മഹാരാജാസ് കോളജിൽ നടന്ന സംഭവം ഒരു അധ്യാപകനെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ചു. കാഴ്ചപരിമിതിയുള്ള അധ്യാപകനോട് വിദ്യാർഥികൾ അപമര്യാദയോടെ പെരുമാറുന്ന കാഴ്ച സമൂഹത്തിന് നൽകുന്നത് വളരെ തെറ്റായ സന്ദേശമല്ലേ. കാഴ്ചയുടെ മൂല്യം മനസ്സിലാകണമെങ്കിൽ  ഇരുട്ടിലെ ജീവിതം ഒരിക്കലെങ്കിലും തിരിച്ചറിയണം. പരിമിതിയുള്ളവരെ ആട്ടിയകറ്റാനും തുറിച്ചു നോക്കാനുമല്ല ചേർത്തുനിർത്താനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. 

∙ ഡോക്ട‌റേറ്റ് എന്ന സ്വപ്നത്തിലേക്ക് കുറച്ചു ദൂരം കൂടി

ഗവേഷണം തുടങ്ങി രണ്ടരക്കൊല്ലമായപ്പോഴാണ് ജോലി കിട്ടിയത്. ജോലിയുടെ ഉത്തരവാദിത്തങ്ങൾക്കിടയിൽ എല്ലാ ദിവസവും ഗവേഷണത്തിനായുള്ള തയാറെടുപ്പിന് സമയം കിട്ടാറില്ല. എങ്കിലും ശനിയും ഞായറും പൂർണമായും ഗവേഷണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. റേഡിയോ നാടകം കേൾക്കാൻ സമയം കണ്ടെത്താറുണ്ട്. ഈ ഗവേഷണത്തിന്റെ ഏറ്റവും വലിയ പരിമിതി മലയാളത്തിൽ ആവശ്യമായ റഫറൻസ് ബുക്കില്ല എന്നുള്ളതാണ്. ഗവേഷണവുമായി ബന്ധപ്പെട്ട ഫീൽഡ് വർക്കുകളുണ്ട്. ചെറിയ യാത്രകളൊക്കെ തനിയെ ചെയ്യുമെങ്കിലും ദൂരെയുള്ള യാത്രകൾക്ക് ഒപ്പം ആളു വേണം. സുഹൃത്തുക്കൾക്ക് സമയം കിട്ടുന്നതിനനുസരിച്ചു വേണം അത്തരം യാത്രകൾ നടത്താൻ. 

Image Credit∙ Freedom Studio/ Istock

∙ പരസ്പരം സ്നേഹിക്കാൻ പഠിക്കാം

ഈ അധ്യാപക ദിനത്തിൽ അധ്യാപകരോടും വിദ്യാർഥികളോടും എനിക്ക് പറയാനുള്ളത് പരസ്പരം കൂടുതൽ സ്നേഹിക്കണമെന്നാണ്. പരസ്പരം സ്നേഹിക്കാൻ നല്ലൊരു മനസ്സു മതി. അതാണ് എല്ലാത്തിനേക്കാളും നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ മനസ്സ് ഇപ്പോഴത്തെ സമൂഹത്തിൽ കണ്ടുവരുന്നില്ല. മനുഷ്യത്വം അല്ലെങ്കിൽ സഹജീവി സ്നേഹം നഷ്ടമാകുന്നതുകൊണ്ടാണ് സമൂഹത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഒപ്പം ഒപ്പത്തിനൊപ്പം എന്ന സന്ദേശമാണ് കുട്ടികൾക്കായി എനിക്ക് നൽകാനുള്ളത്. പരിമിതികൾ മാനദണ്ഡമാക്കാതെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയുന്ന മനസ്സോടെ അവർ വളരണം. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് ഇന്നത്തെ തലമുറയുടെ ജവിതം. അതിന്റെ ചില പ്രശ്നങ്ങളും കുട്ടികൾ അഭിമുഖീകരിക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രത്യേകതകൾ മൂലം ഇപ്പോഴത്തെ കുട്ടികൾ തോൽവികൾ അറിയുന്നില്ല. അപ്പോൾ ജീവിതത്തിൽ ഒരു തോൽവി നേരിടേണ്ടി വന്നാൽ അവർ തളർന്നു പോകും.

∙ ആ സിനിമകൾ നൽകുന്നത് തെറ്റായ സന്ദേശം

ചില സനിമകളിൽ കാഴ്ചാപരിമിതിയുള്ള കഥാപാത്രങ്ങളെ പരിഹസിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ കുളിപ്പിക്കുന്ന ഒരു സീനുണ്ട്. കാഴ്ചപരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവില്ല എന്നു തോന്നും ആ ദൃശ്യം കണ്ടാൽ. അതുപോലെ കാഴ്ചപരിമിതിയുള്ളവർക്കുള്ള ജീവിതോപാധി തെരുവിൽ പാട്ടുപാടുന്നതു മാത്രമാണെന്ന് പറയാതെ പറയുന്നൊരു ചിത്രമാണ് ‘സത്യം ശിവം സുന്ദരം’. ‘കുബേരൻ’ എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തിന് രാത്രിയിൽ കണ്ണുകാണാത്തതിനെ ഹാസ്യം കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമകളിലൂടെ ആളുകളുടെ മനസ്സിലെത്തിയ തെറ്റിദ്ധാരണകളെ തിരുത്താൻ, കാഴ്ചപരിമിതിയുള്ള ആളുകളുടെ പോസിറ്റീവ് ജീവിതം പറയുന്ന ഒരു ഒരു മുഴുനീള സിനിമ ചെയ്യണമെന്നുണ്ട്. എന്നെപ്പോലെയുള്ള കുറേ അധ്യാപകരും ഈ സ്വപ്നം സഫലമാക്കാൻ എനിക്കൊപ്പമുണ്ട്.

മധുപാലിനൊപ്പം സനീഷ് (Photo Arranged)

∙ ദയവായി കണ്ണില്ലാത്ത ക്രൂരത എന്നെഴുതാതിരിക്കൂ...

മാറ്റം വരണമെന്ന് ഞാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ക്രൂരമായ കൊലപാതകങ്ങളെക്കുറിച്ചും മറ്റും ‘കണ്ണില്ലാത്ത ക്രൂരത’ എന്നു പറയാറുണ്ട്. ഞങ്ങളോട് അടുത്തിടപഴകുന്നവർ ഒരിക്കലും ഇത്തരം വാക്കുകൾ ഉപയോഗിക്കില്ല എന്നെനിക്കുറപ്പുണ്ട്. ഒരു ഉദാഹരണം പറയാം. ചലച്ചിത്രതാരം മധുപാലുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഗുരു എന്ന ചിത്രത്തിലെ കാഴ്ചയില്ലാത്ത കഥാപാത്രം ചെയ്യും മുൻപ്, കാഴ്ചപരിമിതിയുള്ളവരുടെ ജീവിതത്തെപ്പറ്റി അറിയാനായി അത്തരക്കാരോട് ഇടപഴകാൻ ശ്രമിച്ചിരുന്നോയെന്ന് ചോദിച്ചു. അതിന്റെ ആവശ്യം വന്നില്ലെന്നും അദ്ദേഹത്തിന്റെ സഹോദരന്റെ സുഹൃത്ത് കാഴ്ചപരിമിതിയുള്ളയാളായതിനാൽ അവരുടെ ലോകം അദ്ദേഹത്തിന് പരിചിതമാണെന്നുമായിരുന്നു മറുപടി. ഞങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയുന്നവരും മനസ്സിലാക്കുന്നവരും സമൂഹത്തിന്റെ മുഖ്യധാരയിലുണ്ടെന്ന ചിന്ത എന്നെ വളരെയധികം സന്തോഷിപ്പിച്ചു.

∙ സ്വപ്നങ്ങൾ ഇനിയുമേറെ

സ്വപ്നം കാണാൻ അതിരുകളില്ല എന്ന് പറയാറില്ലേ. കുട്ടിക്കാലം മുതൽ കണ്ട സ്വപ്നങ്ങളോരോന്നായി പൂർത്തിയാക്കുകയാണ് ഞാനിപ്പോൾ. കുട്ടികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായ അധ്യാപകനാകണമെന്ന് ആഗ്രഹിച്ചിരുന്നു. കുറച്ചു പരീക്ഷണങ്ങൾക്കൊടുവിലാണെങ്കിലും ദൈവം ആ സ്വപ്നം സഫലമാക്കിത്തന്നു. കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളം കിട്ടൂവെന്നൊരു പഴഞ്ചൊല്ലുണ്ട്. അതുകൊണ്ട് കുന്നോളം സ്വപ്നം കാണാനാണെനിക്കിഷ്ടം. കണ്ണില്ലാത്തവൻ എങ്ങനെ സ്വപ്നം കാണും എന്ന് പരിഹസിക്കുന്നവരോട് സ്വപ്നങ്ങൾ സഫലമാക്കിയ കഥ ജീവിതം കൊണ്ട് കാട്ടിക്കൊടുക്കണമെനിക്ക്...

English Summary : Saneesh, the Blind Teacher Speaks About The Hardships He Faced in Life