അറബ് ലോകം കണ്ടു ആ ആകാശസംഗമം; യുഎഇ കാത്തിരിക്കുന്നു 'നെയാദി നക്ഷത്ര'ത്തെ
186 ദിവസം, അതായത് 4400 മണിക്കൂറിലേറെ, ഈ സമയമത്രയും ബഹിരാകാശത്തു ജീവിതം. അങ്ങനെ ഏറ്റവുമധികം സമയം ബഹിരാകാശത്തു ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെ കാത്തിരിക്കുകയാണ് രാജ്യം. ആറു മാസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 4നു രാവിലെയാണു ഭൂമിയെ തൊട്ടത്. യുഎസിലെ ഫ്ലോറിഡയിൽ ‘ലാൻഡ്’ ചെയ്ത അൽ നെയാദി യുഎഇയിലേക്ക് എത്തുമ്പോൾ വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് ഭരണാധികാരികളും ജനങ്ങളും. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യവും ആദ്യ ബഹിരാകാശ നടത്തും (സ്പേസ് വോക്ക്) പൂർത്തിയാക്കി ഭൂമിയിലെത്തിയ അൽ നെയാദിയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയത് ഒട്ടേറെ റെക്കോർഡുകളാണ്. എന്തുകൊണ്ടാണ് നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇക്ക് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? എന്തൊക്കെയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ കൈവരിച്ച നേട്ടങ്ങൾ?

186 ദിവസം, അതായത് 4400 മണിക്കൂറിലേറെ, ഈ സമയമത്രയും ബഹിരാകാശത്തു ജീവിതം. ഏറ്റവുമധികം സമയം ബഹിരാകാശത്തു ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെ കാത്തിരിക്കുകയാണ് രാജ്യം. ആറു മാസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 4നു രാവിലെയാണു ഭൂമിയെ തൊട്ടത്. യുഎസിലെ ഫ്ലോറിഡയിൽ ‘ലാൻഡ്’ ചെയ്ത അൽ നെയാദി യുഎഇയിലേക്ക് എത്തുമ്പോൾ വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് ഭരണാധികാരികളും ജനങ്ങളും.
അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യവും ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വോക്ക്) പൂർത്തിയാക്കി ഭൂമിയിലെത്തിയ അൽ നെയാദിയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയത് ഒട്ടേറെ റെക്കോർഡുകളാണ്. എന്തുകൊണ്ടാണ് നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇക്ക് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? എന്തൊക്കെയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ കൈവരിച്ച നേട്ടങ്ങൾ?
∙ അൽ നെയാദിയെ കാത്ത് യുഎഇ
സെപ്റ്റംബർ 4നു യുഎഇ സമയം രാവിലെ 8.17ന് ആണ് സുൽത്താൻ അൽനെയാദിയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐഎസ്എസ്) മടങ്ങിയെത്തിയത്. ഫ്ലോറിഡയിലെ ജാക്സൺ വില്ലെ തീരത്തെ സമുദ്രത്തിലായിരുന്നു സഞ്ചാരികളെ വഹിച്ച സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം ഇറങ്ങിയത്. 17 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലായിരുന്നു സംഘം ഭൂമിയെ തൊട്ടത്. സുൽത്താൻ അൽ നെയാദിക്കൊപ്പം യുഎസ് ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബോവർ, വുഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആന്ദ്രേ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഭൂമിയിൽ തിരിച്ചെത്തിയെങ്കിലും യുഎഇയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. ടെക്സസിൽ എത്തി കുടുംബാംഗങ്ങളെ കണ്ട അൽ നെയാദിക്കും സംഘത്തിനും വിശദമായ മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. ആറു മാസം ബഹിരാകാശത്തു കഴിഞ്ഞതിനാൽ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തും. സെപ്റ്റംബർ മൂന്നാം വാരത്തോടെയാകും അൽ നെയാദി ജന്മനാടായ യുഎഇയിൽ എത്തുക. അതിനിടെ, താൻ ആരോഗ്യവാനായിരിക്കുന്നതായും പ്രിയപ്പെട്ടവരെ കാണാനായി ഉടനെയെത്തുമെന്നും അൽ നെയാദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അൽ നെയാദിയുടെ സംഘം ഭൂമിയിൽ എത്തിയതിനു തൊട്ടുപിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദന സന്ദേശവും എത്തിയിരുന്നു. ‘ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ നിങ്ങൾ യാഥാർഥ്യമാക്കി’ എന്നാണ് പ്രസിഡന്റ് കുറിച്ചത്. യുഎഇയിലെത്തുന്ന അൽ നെയാദിക്കു വൻ സ്വീകരണമൊരുക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ യുഎഇ. എങ്ങും അൽ നെയാദിക്കു സ്വാഗതമാശംസിക്കുന്ന ബോർഡുകളാണ്. യുഎഇയിലെ സ്വീകരണ പരിപാടികൾക്കു ശേഷം നെയാദി വീണ്ടും പരീക്ഷണങ്ങളുടെ തുടർച്ചയ്ക്കായി നാസയിലേക്കുതന്നെ മടങ്ങും.
∙ ആകാശത്തെ തക്കാളി ഭൂമിയിൽ വേവുമോ?
2023 മാർച്ച് രണ്ടിനാണ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിൽ നെയാദിയും സംഘവും യാത്ര തിരിച്ചത്. യുഎഇയുടെ ദേശീയ ബഹിരാകാശ പദ്ധതിക്കു കീഴിൽ യുഎഇ ആസ്ട്രോനെറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് അൽ നെയാദി ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്.
ആറു മാസത്തെ ബഹിരാകാശ വാസത്തിനിടെ ഇരുനൂറിലേറെ പരീക്ഷണങ്ങൾ അൽ നെയാദിയും സംഘവും നടത്തി. നാസയുമായി ബന്ധപ്പെട്ടതും യുഎഇയിലെ വിവിധ സർവകലാശാലകൾക്കു വേണ്ടിയുള്ളതുമായ ഒട്ടേറെ ശാസ്ത്ര ഗവേഷണഫലങ്ങളും അൽ നെയാദി ഭൂമിയിലേക്കയച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് തക്കാളി വിളവെടുപ്പിന്റെ ഗവേഷണഫലമാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ചെറിയ ഗ്രീൻ ഹൗസ് ഫാമിൽ ആണു ‘കുള്ളൻ തക്കാളി’ ഉൽപാദിപ്പിച്ചത്. ഈ തക്കാളി ഉപയോഗിച്ച് വരുംകാലത്ത് ഭൂമിയിൽ അത്യുൽപാദന ശേഷിയുള്ള കൃഷിക്കു സാധിക്കുമെന്നാണു കരുതുന്നത്.
ബഹിരാകാശ യാത്രയിലെ സമ്മർദങ്ങൾ രോഗ പ്രതിരോധ ശേഷിയെ എങ്ങനെ ബാധിക്കുന്നു, അണുബാധയെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ കഴിവ് തുടങ്ങിയ വിഷയങ്ങളിലും അൽ നെയാദിയും സംഘവും പരീക്ഷണം നടത്തി. ബഹിരാകാശ സഞ്ചാരികളുടെ രക്തയോട്ടത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഹൃദയസംബന്ധമായ അപകടങ്ങളും ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തി. ഇവരുടെ ഗവേഷണഫലം രക്തക്കുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സയ്ക്ക് ഭൂമിയിലും പ്രയോജനപ്പെടുമെന്നാണു കരുതുന്നത്.
∙ ബഹിരാകാശത്ത് നടന്നു; 7 മണിക്കൂർ
ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗമാകാനും ഈ യാത്രയ്ക്കിടെ സുൽത്താൻ അൽ നെയാദിക്കു കഴിഞ്ഞു. ഏഴു മണിക്കൂറാണ് അൽ നെയാദി ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണിക്കായി ബഹിരാകാശത്ത് ഏപ്രിൽ 28നു സ്പേസ് വോക്ക് നടത്തിയത്. സ്പേസ് വോക്ക് നടത്തുന്ന ആദ്യ അറബ് വംശജൻ എന്ന ഖ്യാതിയും സുൽത്താൻ അൽ നെയാദിക്കു സ്വന്തം. നേരത്തേ ഏഴു തവണ സ്പേസ് വോക്ക് നടത്തിയ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നെയാദി ബഹിരാകാശത്തു നടന്നത്. ഈ നടത്തത്തോടെ സ്പേസ് വോക്ക് നടത്തുന്ന പത്താമത്തെ രാജ്യക്കാരനായി അൽ നെയാദി മാറി.
ബഹിരാകാശത്തേക്ക് യാത്ര തിരിക്കും മുൻപ് ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണിക്കും ബഹിരാകാശ നടത്തത്തിനുമായി നാസയിൽ കഠിന പരിശീലനമാണു അൽ നെയാദി നടത്തിയത്. ആദ്യമായി ബഹിരാകാശത്തു നടന്നതിന്റെ റെക്കോർഡ് റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവയ്ക്കാണ്. 1965 മാർച്ച് 18ന് ആയിരുന്നു ഈ ചരിത്രനേട്ടം. 189 അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും 66 റഷ്യൻ സഞ്ചാരികളും നടന്ന ബഹിരാകാശത്ത് ആദ്യ അറബ് മുദ്ര പതിപ്പിച്ചത് അൽ നെയാദിയാണ്. ഇതിനോടൊപ്പമാണ് ബഹിരാകാശത്തുനിന്നുള്ള മധ്യപൗരസ്ത്യ ദേശത്തെ കാഴ്ചകളും അൽ നെയാദി ശേഖരിച്ചത്. പ്രധാനമായും മധ്യപൗരസ്ത്യ ദേശത്തും വടക്കൻ ആഫ്രിക്കൻ മേഖലയിലുമുള്ള അറബ് രാജ്യങ്ങളെയാണ് അൽ നെയാദി ‘ഡോക്യുമെന്റ്’ ചെയ്തത്.
∙ അറബ് ലോകം കാത്തിരുന്ന ആകാശ സംഗമം
സൗദി ബഹിരാകാശ സഞ്ചാരികളായ അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരെ ബഹിരാകാശത്തേക്കു വരവേറ്റതും സുൽത്താൻ അൽ നെയാദി ആയിരുന്നു. 2023 മേയ് 22ന് ആണു ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും, സൗദിയുടെ ചരിത്രത്തിൽ മാത്രമല്ല ലോകചരിത്രത്തിൽതന്നെ പുതിയ ഇതിഹാസം എഴുതിച്ചേർത്ത് ബഹിരാകാശത്ത് എത്തിയത്. ആദ്യമായി അറബ് വനിതയെ ബഹിരാകാശത്ത് എത്തിച്ച രാജ്യമെന്ന നിലയ്ക്കു മാത്രമല്ല, ഒരേസമയം വനിത ഉൾപ്പെടെ രണ്ടു പേരെ ബഹിരാകാശത്ത് എത്തിച്ച ആദ്യ രാജ്യമെന്ന നിലയ്ക്കും സൗദി ലോകത്തിനു മുന്നിൽ അന്ന് അടയാളപ്പെട്ടു. അറബ് ലോകം മുഴുവൻ കാത്തിരുന്ന ചരിത്രനിമിഷങ്ങളായിരുന്നു സൗദി, യുഎഇ യാത്രികരുടെ ബഹിരാകാശത്തെ ഈ സംഗമം.
സൗദിയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ആദ്യ ബഹിരാകാശ സഞ്ചാരിയും ആദ്യ അറബ്, മുസ്‌ലിം സഞ്ചാരിയുമായ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ 7 ദിവസത്തെ ദൗത്യത്തിനായി 1985 ജൂൺ 17ന് ബഹിരാകാശത്ത് എത്തിയിരുന്നു.
∙ ബഹിരാകാശത്തുനിന്ന് വിളി കേട്ടത് 10,000 പേർ
ബഹിരാകാശ നിലയത്തിൽനിന്ന് സുൽത്താൻ അൽ നെയാദി പതിനായിരത്തോളം പേരുമായി സംസാരിച്ചിരുന്നു. കുടുംബാംഗങ്ങളും സാധാരണക്കാരുമായ ആളുകളുമായാണ് ആശയവിനിമയം നടത്തിയത്. ‘ബഹിരാകാശത്തുനിന്നൊരു വിളി’ എന്ന പരിപാടിയുടെ ഭാഗമായാണ് ഭൂരിഭാഗം പേരുമായി സംസാരിച്ചത്. ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ബഹിരാകാശത്തെക്കുറിച്ചു മനസ്സിലാക്കാനുമാണ് ഈ പരിപാടി നടത്തിയത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു ചെലവഴിച്ച അറബ് വംശജനായ സുൽത്താൻ അൽ നെയാദി നജ്മോണറ്റ് (ബഹിരാകാശത്തെ നക്ഷത്രം) എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
സൈനികന്റെ മകനായി 1981 മേയ് 23ന് അൽ ഐനിൽ ജനിച്ച സുൽത്താൻ അൽ നെയാദി പിതാവിന്റെ ജോലി മാറ്റത്തിനനുസരിച്ച് പല സ്ഥലങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പ്രാഥമിക പഠനത്തിനു ശേഷം സൈന്യത്തിൽ ചേർന്ന അൽ നെയാദി ബ്രിട്ടനിലെ ബ്രൈറ്റ് സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഓസ്ട്രേലിയയിലെ ഗിഫിത്ത് സർവകലാശാലയിൽനിന്ന് ഇൻഫർമേഷൻ ആൻഡ് നെറ്റ്‌വർക്ക് സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദവും നേടി. ഡേറ്റ ചോർച്ച തടയൽ സാങ്കേതിക വിദ്യയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. യുഎഇ സൈന്യത്തിലെ നെറ്റ്‌വർക്ക് സെക്യൂരിറ്റി എൻജിനീയറാണിപ്പോൾ അൽ നെയാദി.
English Summary: Who is UAE's First Astronaut Sultan Al Neyadi? All You Need to Know