ഇവരുടെ മുന്നിൽ എത്ര ഏകാധിപതികൾ മുട്ടുമടക്കി! എന്തിനാണ് അരിസ്റ്റോട്ടിൽ എതിർത്തത്? ഇത് ജനങ്ങളുടെ ദിവസം
ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ആ ഇന്ത്യയിലെ ജനാധിപത്യമാകട്ടെ 75 വർഷം പിന്നിട്ടിരിക്കുന്നു. ലോകത്തെ 80% രാജ്യങ്ങളിൽ ജനങ്ങൾ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം നടത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ ഏതെങ്കിലും രൂപഭേദങ്ങളാണ് ഈ രാജ്യങ്ങളിൽ നിലവിലുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യം ഭീഷണികൾ നേരിടുന്നു എന്നത് മറയ്ക്കാനാകാത്ത യാഥാർഥ്യവും. എന്നാൽ ലോകം ആ ഭീഷണിയെ അതിജീവിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്നു. ഓരോ തലമുറയും ജനാധിപത്യത്തെ ചേർത്തുപിടിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ലോക ജനത സെപ്റ്റംബർ 15 ജനാധിപത്യ ദിനമായി ആചരിക്കുന്നു. 2008 മുതലാണ് ജനാധിപത്യ ദിനം ആചരിക്കാൻ തുടങ്ങിയത്. ഓരോ വർഷവും ഓരോ ലക്ഷ്യങ്ങളും ജനാധിപത്യ ദിനത്തിനുണ്ട്. ഈ വർഷം ജനാധിപത്യത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയെന്നതാണു ലക്ഷ്യം. എന്താണ് ജനാധിപത്യത്തിന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ജനാധിപത്യ സംവിധാനം ഇത്രനാൾ കഴിഞ്ഞിട്ടും തകരാതെ നിൽക്കുന്നത്? എന്താണ് അതിന്റെ അന്തഃസത്ത? എങ്ങനെയാണ് ജനാധിപത്യം ലോകത്തെ കീഴടക്കിയത്? എന്താണ് ജനാധിപത്യത്തിന്റെ മേന്മകൾ?

ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ആ ഇന്ത്യയിലെ ജനാധിപത്യമാകട്ടെ 75 വർഷം പിന്നിട്ടിരിക്കുന്നു. ലോകത്തെ 80% രാജ്യങ്ങളിൽ ജനങ്ങൾ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം നടത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ ഏതെങ്കിലും രൂപഭേദങ്ങളാണ് ഈ രാജ്യങ്ങളിൽ നിലവിലുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യം ഭീഷണികൾ നേരിടുന്നു എന്നത് മറയ്ക്കാനാകാത്ത യാഥാർഥ്യവും. എന്നാൽ ലോകം ആ ഭീഷണിയെ അതിജീവിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്നു. ഓരോ തലമുറയും ജനാധിപത്യത്തെ ചേർത്തുപിടിക്കുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ലോക ജനത സെപ്റ്റംബർ 15 ജനാധിപത്യ ദിനമായി ആചരിക്കുന്നു. 2008 മുതലാണ് ജനാധിപത്യ ദിനം ആചരിക്കാൻ തുടങ്ങിയത്. ഓരോ വർഷവും ഓരോ ലക്ഷ്യങ്ങളും ജനാധിപത്യ ദിനത്തിനുണ്ട്. ഈ വർഷം ജനാധിപത്യത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയെന്നതാണു ലക്ഷ്യം. എന്താണ് ജനാധിപത്യത്തിന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ജനാധിപത്യ സംവിധാനം ഇത്രനാൾ കഴിഞ്ഞിട്ടും തകരാതെ നിൽക്കുന്നത്? എന്താണ് അതിന്റെ അന്തഃസത്ത? എങ്ങനെയാണ് ജനാധിപത്യം ലോകത്തെ കീഴടക്കിയത്? എന്താണ് ജനാധിപത്യത്തിന്റെ മേന്മകൾ? അറിയാം വിശദമായി.
∙ ആദ്യം പറഞ്ഞത് ഹെറഡോട്ടസ്; അരിസ്റ്റോട്ടിൽ എതിർത്തു
അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കനാണ് ജനാധിപത്യത്തെ സുന്ദരമായി നിർവചിച്ചത്. ജനാധിപത്യം എന്നാൽ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്; അതായത് ജനങ്ങളുമായി ബന്ധപ്പെട്ട ഭരണക്രമം. മഹാത്മാ ഗാന്ധിയുടെ അഭിപ്രായത്തിൽ ജനാധിപത്യം ഒരു ഓട്ടമത്സരമാണ്; വിജയിച്ചവർ തോറ്റവരെ പരിഗണിക്കണം, എങ്കിലേ ജനാധിപത്യം അർഥപൂർണമാകുകയുള്ളൂ. ഗ്രീക്ക് തത്വചിന്തകൻ അരിസ്റ്റോട്ടിൽ ജനാധിപത്യത്തെ ചെറിയ തോതിൽ എതിർത്തിരുന്നു. മറ്റൊരു ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ജനാധിപത്യത്തിന് എതിരായിരുന്നു. യോഗ്യരായവർ രാജ്യം ഭരിക്കണം എന്നാണ് പ്ലേറ്റോ അഭിപ്രായപ്പെട്ടത്.
ഇങ്ങനെ പല നിർവചനങ്ങൾ ഉള്ളപ്പോഴും എല്ലായിടത്തും അംഗീകരിക്കപ്പെട്ട ആദർശമാണ് ജനാധിപത്യം. അതു ജനങ്ങളെ ശക്തിപ്പെടുത്തി, മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിച്ചു, എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഭരണക്രമത്തിൽ ഉറപ്പാക്കി. ‘ജനം’ എന്നർഥമുള്ള ഡെമോസ് (Demos), ‘ഭരണം’ എന്നർഥമുള്ള ക്രാറ്റോസ് (Kratos) എന്നീ വാക്കുകൾ ചേർന്ന ഗ്രീക്ക് ഭാഷയിലെ ‘ഡെമോക്രാറ്റിയ’ എന്ന പദത്തിൽനിന്നാണ് ജനാധിപത്യം (Democracy) എന്ന വാക്ക് ഉദ്ഭവിച്ചത്. ഈ വാക്ക് ആദ്യം ഉപയോഗിച്ചത് ബിസി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു.
∙ ഭൂരിപക്ഷം ജനാധിപത്യത്തിന്, ഏകാധിപതികൾ വെറും ന്യൂനപക്ഷം
ജനാധിപത്യം എത്രത്തോളം ശക്തമാണ് എന്നു നോക്കാം. ഐക്യരാഷ്ട്രസംഘടനയിൽ 193 രാജ്യങ്ങൾ അംഗങ്ങളാണ്. അതിനു പുറമേ ‘ഹോളി സീ’ (Holy See), പലസ്തീൻ എന്നിവ നിരീക്ഷണ പദവിയിലുള്ള രാജ്യങ്ങളാണ്. ലോകത്തിലെ 80% രാജ്യങ്ങളിലും ഏതെങ്കിലും രീതിയിലുള്ള ജനാധിപത്യ ഭരണക്രമമാണ് പിന്തുടരുന്നത്. ജനാധിപത്യത്തിന് രണ്ടായിരത്തിലധികം വകഭേദങ്ങൾ ഉണ്ട് എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. നേരിട്ടുള്ള ജനാധിപത്യം, പങ്കാളിത്ത ജനാധിപത്യം, പ്രതിനിധി സ്വഭാവമുള്ള ജനാധിപത്യം, പാർലമെന്ററി ജനാധിപത്യം എന്നിങ്ങനെ പോകുന്നു അവ.
ലോകത്ത് 13% രാജ്യങ്ങൾ മാത്രമാണ് ഏകാധിപതികൾ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിട്ട ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ജനാധിപത്യത്തിനു നേർക്ക് ഭീഷണി ഉയരുമ്പോഴും ജനങ്ങൾതന്നെ തീർക്കുന്ന പ്രതിരോധ സംവിധാനവും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളുമാണ് ജനാധിപത്യരാജ്യമായി നിലനിൽക്കാൻ ഇന്ത്യയെ സഹായിക്കുന്നത്. ഏകാധിപത്യത്തിലേക്ക് വഴുതിവീണിട്ടും ജനാധിപത്യത്തിലേക്ക് പൊരുതിക്കയറിയ രാജ്യങ്ങളുമുണ്ട്.
∙ അന്ന് അക്വീനോ ലോകത്തോട് പറഞ്ഞു, ഇന്ന് ലോകം ഏറ്റെടുത്തു
ഏകാധിപതികളെ തകർത്തത് ജനങ്ങളാണ്. സംശയമുണ്ടോ? ഫിലിപ്പീൻസിൽ ഫെർഡിനാൻഡ് മാർക്കോസിന്റെ 20 വർഷം നീണ്ട സ്വേച്ഛാധിപത്യ ഭരണം ‘പീപ്പിൾസ് പവർ റെവല്യൂഷനി’ലൂടെ അട്ടിമറിച്ച് കൊറാസോൺ സി. അക്വീനോ 1986 ൽ ഭരണം പിടിച്ചു. പിന്നാലെ, 1988 ൽ, നടന്ന ഒരു സമ്മേളനത്തിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ കുറിച്ച് അക്വീനോ ലോകത്തോട് സംസാരിച്ചു. 1997 സെപ്റ്റംബറിൽ, ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ചേർന്ന ഇന്റർ പാർലമെന്റ് യൂണിയൻ യോഗം ജനാധിപത്യത്തെ കുറിച്ച് പ്രഖ്യാപനം നടത്തി. ഇതിന്റെ തുടർച്ചയായി 2007 ൽ യുഎൻ പൊതുസഭ സെപ്റ്റംബർ 15 രാജ്യാന്തര ജനാധിപത്യ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
2008 സെപ്റ്റംബർ 15 മുതലാണ് ലോക ജനാധിപത്യദിനം ആചരിച്ചു തുടങ്ങുന്നത്. ജനാധിപത്യത്തിന്റെ മുല്യങ്ങൾ, അടിസ്ഥാന വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഭരണരീതി ജനാധിപത്യമാണ് എന്നു മനസ്സിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ജനാധിപത്യദിനം ആചരിക്കുന്നത്. ജനാധിപത്യത്തിന്റെ പൊതുവായ സവിശേഷതകൾ പങ്കിടുന്നതിനൊപ്പം ജനാധിപത്യം ഏതെങ്കിലും രാജ്യത്തിനോ പ്രദേശത്തിനോ മാത്രം അവകാശപ്പെട്ടതല്ല എന്ന് ഓർമപ്പെടുത്താനുമുള്ളതാണ് ഈ ദിനം. ജനങ്ങൾക്ക് സ്വന്തമായി രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ നിർണയിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യം.
∙ യുവാക്കളേ ഇതിലേ ഇതിലേ
ഓരോ ജനാധിപത്യദിനവും ഓരോ ആശയം ലോകത്തിനു മുന്നിൽ വയ്ക്കാറുണ്ട്. 2022 ൽ പത്ര സ്വാതന്ത്ര്യമായിരുന്നു. ‘വരുംതലമുറയെ ഉദ്ബുദ്ധരാക്കുക’ എന്നതാണ് 2023 ലെ വിഷയം. യുവജനതയാണ് ജനാധിപത്യത്തിന്റെസംരക്ഷകർ, ജനാധിപത്യ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നതാണ് ലക്ഷ്യം. ‘ന്യൂജെൻ’ പ്രശ്നങ്ങളിൽ മുഴുകിയ യുവസമൂഹത്തെ ജനാധിപത്യത്തിലേക്ക് ആകർഷിക്കാനും ശ്രമം ഉണ്ടാകും. ജനാധിപത്യം പുലരുന്ന വിവിധ രാജ്യങ്ങളിലെ പാർലമെന്റുകൾ എത്ര നന്നായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം. ഏകാധിപത്യ പ്രവണതകൾ ചില രാജ്യങ്ങളിൽ കൂടി വരുന്നുണ്ട്. അത് ജനാധിപത്യസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുകയും സമൂഹങ്ങളെ ധ്രുവീകരിക്കുകയും ചെയ്യുന്നു എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ജനാധിപത്യത്തിനെതിരായുള്ള വലിയ ഭീഷണികൾ, കാലാവസ്ഥ വ്യതിയാനം എന്നിവ ചെറുത്തു തോൽപിക്കാനുള്ള ഇടപെടലിൽനിന്ന് യുവാക്കൾ മാറി നിൽക്കുന്നത് അപകടകരമാണെന്ന് ഈ ദിനം മുന്നറിയിപ്പ് നൽകുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19–ാം അനുച്ഛേദപ്രകാരം, സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള ജനങ്ങളുടെ അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കേണ്ടതുമാണ്. തുല്യതയും തുല്യാവസരങ്ങളും എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കേണ്ടതാണ്.
∙ ഗ്രീസിൽ തുടങ്ങി, അമേരിക്കയിൽ വളർന്നു, ലോകത്ത് പടർന്നു
ജനാധിപത്യ വ്യവസ്ഥയുടെ തുടക്കം പ്രാചീന ഗ്രീസിലാണ്. 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ആധുനിക ജനാധിപത്യം ശക്തിപ്രാപിക്കുകയും ചെയ്തു. എന്നാല്‍ പള്ളിക്കെതിരെയുള്ള പൊതുവികാരം എന്ന നിലയിൽ ഇംഗ്ലണ്ടിൽ ഈ രീതി വളരെ മുൻപേ നിലനിന്നിരുന്നു. നികുതി പിരിക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകളാണ് ആദ്യകാല ജനാധിപത്യത്തിന്റെ തുടക്ക മാതൃകകളായി കരുതപ്പെടുന്നത്. തുടർന്ന് ഭരണകാര്യങ്ങളിലും ജനങ്ങളുടെ ഇടപെടൽ ഉണ്ടാവാൻ തുടങ്ങി.
ഇംഗ്ലണ്ടിൽ ഭരണഘടനാപരമായ വികാസങ്ങൾക്ക് മുന്നിട്ടിറങ്ങിയ സൈമൺ ഡി മോണ്ട്ഫോട്ട് 1265 ൽ വിളിച്ചു ചേർത്ത ജനങ്ങളുടെ യോഗവും 1295 ൽ എഡ്വേഡ് ഒന്നാമൻ രാജാവ് വിളിച്ചു കൂട്ടിയ ജനപ്രതിനിധി സമ്മേളനവും മാതൃകാ ജനാധിപത്യ സംവിധാനങ്ങളുടെ തുടക്കങ്ങളായി മാറി. അധികാരത്തെച്ചൊല്ലി രാജാവും ജനപ്രതിനിധികളും തമ്മിൽ ഇംഗ്ലണ്ടിൽ പല സംഘട്ടനങ്ങളും നടന്നു. ഒടുവിൽ 1688 ലെ വിപ്ലവത്തോടെ ജനപ്രതിനിധികൾക്ക് പാർലമെന്ററി അധികാരം തിരിച്ചു കിട്ടി. നികുതി പിരിവ് ആലോചനകൾക്കു പകരം ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദികൾ രൂപപ്പെട്ടു വന്നു.
പതിനെട്ടാം നൂറ്റാണ്ടിലാണ് അമേരിക്കയിൽ ഭരണഘടന നിലവിൽ വന്നത്. ഇതു ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു കരുത്തു പകര്‍ന്നു. പൗരാവകാശങ്ങൾ സംരക്ഷിക്കണമെങ്കിൽ പാർലമെന്ററി ഭരണം വേണമെന്ന ഇംഗ്ലണ്ടിന്റെ അനുഭവം മറ്റു രാജ്യങ്ങളിലെ ജനാധിപത്യ പരിശ്രമങ്ങൾക്കും ആവേശം പകർന്നു. ഫ്രഞ്ച് വിപ്ലവത്തോടെ ഏകാധിപതികൾക്കെതിരെയുള്ള നിലപാടുകൾ ലോകത്ത് വ്യാപിച്ചു. പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം എന്നത് രാജ്യങ്ങൾ ഉൾക്കൊണ്ടു. ഉത്തരവാദിത്തങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെങ്കിൽ ജനഹിതഭരണം ഉണ്ടാവണം എന്നതും ശക്തമായി.
English Summary: The Significance of International Day of Democracy, September 15, Explained