‘എന്റെ അനുഭവം ഓർക്കണം’; എവിടെപ്പോയി ആ 25 കോടി?; നടരാജനോട് അനൂപിന് പറയാനുള്ളത് ഒരു കാര്യം മാത്രം
2022 സെപ്റ്റംബർ 18, തിരുവനന്തപുരം സ്വദേശി അനൂപിന്റെ ജീവിതം മാറി മറിഞ്ഞ ദിവസം. ആദ്യം ഒരക്കത്തിന് മാറിപ്പോയി എന്നു കരുതിയ സമ്മാനം പിന്നീട് സ്വന്തം ടിക്കറ്റിനു തന്നെ എന്നു തിരിച്ചറിഞ്ഞ നിമിഷം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ലോട്ടറിയാണ് ശ്രീവരാഹം സ്വദേശി അനൂപിന് അടിച്ചത്. ടിക്കറ്റെടുക്കാൻ പൈസ തികയാതെ വന്നപ്പോൾ രണ്ടര വയസ്സുള്ള മകൻ അദ്വൈതിന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് പണമെടുത്തായിരുന്നു അനൂപ് ടിക്കറ്റെടുത്തത്. ഭാഗ്യത്തിലേക്കായിരുന്നു ആ ടിക്കറ്റെടുത്ത് അനൂപ് നടന്നു കയറിയത്. എന്നാൽ ലോട്ടറിയടിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ അനൂപിന് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ സ്വപ്നത്തിൽ പോലും നമുക്ക് വിചാരിക്കാനാകാത്തതാണ്.

2022 സെപ്റ്റംബർ 18, തിരുവനന്തപുരം സ്വദേശി അനൂപിന്റെ ജീവിതം മാറി മറിഞ്ഞ ദിവസം. ആദ്യം ഒരക്കത്തിന് മാറിപ്പോയി എന്നു കരുതിയ സമ്മാനം പിന്നീട് സ്വന്തം ടിക്കറ്റിനു തന്നെ എന്നു തിരിച്ചറിഞ്ഞ നിമിഷം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ലോട്ടറിയാണ് ശ്രീവരാഹം സ്വദേശി അനൂപിന് അടിച്ചത്. ടിക്കറ്റെടുക്കാൻ പൈസ തികയാതെ വന്നപ്പോൾ രണ്ടര വയസ്സുള്ള മകൻ അദ്വൈതിന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് പണമെടുത്തായിരുന്നു അനൂപ് ടിക്കറ്റെടുത്തത്. ഭാഗ്യത്തിലേക്കായിരുന്നു ആ ടിക്കറ്റെടുത്ത് അനൂപ് നടന്നു കയറിയത്.
എന്നാൽ ലോട്ടറിയടിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ അനൂപിന് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ സ്വപ്നത്തിൽ പോലും നമുക്ക് വിചാരിക്കാനാകാത്തതാണ്. ഭാഗ്യം കൊണ്ടുവന്ന ലോട്ടറി ദോഷകരമായി ബാധിച്ചോ എന്നു പോലും സംശയിച്ചു പോകുന്ന അവസ്ഥ. എന്താണ് ഓണം ബംപറടിച്ചതിനു ശേഷം അനൂപിന്റെ ജീവിതത്തിൽ സംഭവിച്ചത്? വീണ്ടുമൊരു ഓണം ബംപർ നറുക്കെടുപ്പ് നടക്കാനിരിക്കെ അനൂപ് സംസാരിക്കുകയാണ്. ഒരു ലോട്ടറി ടിക്കറ്റ് എല്ലാ അർഥത്തിലും ജീവിതം മാറ്റിമറച്ച കഥ...
∙ അനൂപിന് ഉണ്ടായ അനുഭവങ്ങൾക്കു ശേഷം ബംപർ ലോട്ടറി ജേതാക്കളെല്ലാം പേരു മറച്ചു വയ്ക്കുകയാണല്ലോ...
ബംപർ അടിക്കുന്നവരുടെ പേര് പുറത്തു വിടാത്തത് നല്ല കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലോട്ടറി അടിച്ച ശേഷം പൂജാ ബംപറും ക്രിസ്മസ് ബംപറും ഒക്കെ വന്നു. വിജയികൾ ആരും പേര് വെളിപ്പെടുത്തിയില്ല. പക്ഷേ അവരിൽ പലരും എന്നെ വിളിച്ചിരുന്നു. ചിലർ ലോട്ടറിക്കടയിൽ നേരിട്ടെത്തി സംശയങ്ങൾ ചോദിച്ചു. എല്ലാവർക്കും എന്റെ അനുഭവത്തിൽ നിന്ന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
പണം കിട്ടിയാൽ എന്തു ചെയ്യണമെന്ന് അവർ ചോദിക്കും എന്റെ ബുദ്ധിമുട്ട് കണ്ട ശേഷമാണ് അവരൊന്നും പേര് വെളിപ്പെടുത്താതായത്. സത്യത്തിൽ നേരിട്ട് ടിക്കറ്റ് ബാങ്കിന് കൈമാറേണ്ട കാര്യമേ ഉള്ളൂ. അത് ആരെയും അറിയിക്കേണ്ട കാര്യം ഇല്ല. അറിയുമ്പോഴാണ് എല്ലാവരും ശത്രുക്കളാകുന്നത്. ഇതറിഞ്ഞാൽ വീട്ടിൽ നിറയെ ആളുകൾ വരും. ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാവരും. പിന്നെ പിണങ്ങേണ്ട അവസ്ഥയാകും. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അങ്ങനെ പിണങ്ങിപ്പോയിട്ടുണ്ട്.
∙ ഇൗ വർഷത്തെ ബംപർ ജേതാവിന്റെ പേര് പുറത്തു വരും എന്ന് കരുതുന്നുണ്ടോ?
ഈ വർഷത്തെ നറുക്കെടുപ്പ് എന്ന് പറഞ്ഞാൽ 25 കോടി മാത്രമല്ലല്ലോ. കൂടെ കുറേ പേർക്ക് സമ്മാനം ലഭിക്കും. 25 കോടി കൂടാതെ 20 പേർക്ക് ഒരു കോടി വീതം കൊടുക്കുന്നുണ്ട്. 20 പേർക്ക് 50 ലക്ഷം വച്ച് കൊടുക്കുന്നുണ്ട്. ഇത്തവണ ഒരുപാട് പേർ രക്ഷപെടും. കൂടാതെ ടിക്കറ്റ് വിൽക്കുന്ന കടയിലുള്ള ആളുകൾക്കും ഇതിന്റെ ഒരു വീതം കിട്ടും. അങ്ങനെ ഒരു ദിവസം കൊണ്ട് ഒരുപാടു പേർ രക്ഷപെടും.
വേറെ ഒരു ചോദ്യം വരുന്നത്, ഇങ്ങനെ പേര് വെളിപ്പെടുത്താത്തതു കൊണ്ട് ലോട്ടറി അടിക്കുന്നുണ്ടോ, അതോ പണം സർക്കാരിന്റെ കൈയിൽ തന്നെ ആണോ എന്ന സംശയം ജനങ്ങൾക്കു തോന്നാം. പക്ഷേ, ഞാൻ പറയുന്നത് ഇത് പുറത്തു പറഞ്ഞാൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നുതന്നെയാണ്. നമുക്ക് ഒരിടത്തും പോകാൻ പറ്റില്ല. പക്ഷേ അങ്ങനെ വിജയിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഒന്നാം സമ്മാനം സർക്കാരിനാണോ അടിച്ചതെന്ന സംശയം പൊതുജനത്തിനു ശക്തമാകും.
∙ ലോട്ടറിയടിച്ച 2022ൽ കുറച്ചു നാൾ അജ്ഞാത വാസം വേണ്ടി വന്നല്ലോ...?
ആദ്യം ലോട്ടറി നോക്കിയപ്പോൾ അവസാന ഒരുഅക്കത്തിന് നഷ്ടമായി എന്നാണ് കരുതിയത്. പിന്നീട് ഭാര്യ മായയാണ് പറയുന്നത് ഇല്ല, സമ്മാനം അടിച്ചുവെന്ന്. അവൾതന്നെയാണ് പറഞ്ഞത് കുറച്ചു കാത്തിരുന്നതിനു ശേഷം ഇക്കാര്യം പുറത്തറിയിച്ചാൽ മതിയെന്ന്. പക്ഷേ അപ്പോഴത്തെ സന്തോഷത്തിൽ അറിയാവുന്ന എല്ലാവരെയും വിളിച്ചു ഞാൻ കാര്യം പറഞ്ഞു. പിന്നീടാണ് കാര്യങ്ങളെല്ലാം കുഴഞ്ഞു മറിയുന്നത്. ഒരു മാസത്തോളം വീട് വിട്ടു നിൽക്കേണ്ടി വന്നു. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരിൽനിന്നും മോശം അനുഭവം ഉണ്ടായി. കുട്ടിയെ സുഖമില്ലാതായിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. മാധ്യമങ്ങളും ബാങ്കുകാരും എല്ലാരും വീട്ടിലെത്തി, അവസാനം എനിക്കു തന്നെ എന്തു ചെയ്യണം എന്ന് അറിയാതെ വന്നു.
ഇപ്പോൾ സ്ഥിതി മാറി. വീടു വാങ്ങി, നല്ല രീതിയിൽ ജീവിച്ചു പോകുന്നു. ഇടയ്ക്കിടയ്ക്ക് ആളുകൾ വരും. ഷോപ്പിലാണ് വരുന്നത്, വീട്ടിലല്ല. ചിലർ ഫോൺവിളിച്ച് ചോദിക്കും. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തും. അത്യാവശ്യക്കാരെ സഹായിക്കാറുണ്ട്. കാൻസർ രോഗികൾ, അതുപോലെ വിവാഹ ആവശ്യങ്ങളുമായി വരുന്നവർ, പിന്നെ വീട് വയ്ക്കാൻ സഹായം വേണ്ടവർ തുടങ്ങിയവർക്കെല്ലാം പറ്റുന്നതുപോലുള്ള സഹായങ്ങൾ ചെയ്യും. പുറത്ത് വെളിപ്പെടുത്തില്ല എന്നേ ഉള്ളൂ.
∙ ലോട്ടറി അടിക്കുന്നവർക്കായുള്ള സർക്കാരിന്റെ ക്ലാസ് ഗുണം ചെയ്തോ?
ലോട്ടറിയിൽനിന്നു കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കാം എന്നു പറഞ്ഞ് തരുന്ന ക്ലാസ് ആയിരുന്നു അത്. ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട് ആ ക്ലാസ്. കഴിഞ്ഞ ഒാണം ബംപറിന് ശേഷമാണ് അത്തരം ക്ലാസ് നൽകാൻ സർക്കാർ തുടങ്ങിയത്. ഈ ക്ലാസ് കൂടാതെ, പണം എങ്ങനെ വിനിയോഗിക്കാം എന്നതു സംബന്ധിച്ച് പലരും എനിക്ക് നല്ല ഉപദേശങ്ങൾ തന്നിരുന്നു. ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായവും ആദ്യമേതന്നെ തേടി. ഇതെല്ലാം ഗുണം ചെയ്തു.
∙ സ്വന്തം ലോട്ടറിക്കടയെക്കുറിച്ച്..?
ലോട്ടറിയിൽനിന്ന് ലഭിച്ച ഭാഗ്യം കൊണ്ടാണല്ലോ, ഞാൻ രക്ഷപെട്ടത്. അതുകൊണ്ടാണ് ഞാൻ സ്വന്തമായി ലോട്ടറിക്കട തുടങ്ങിയത്. ഇത്തവണയും ലോട്ടറി എടുത്തിട്ടുണ്ട്. സ്വന്തം കടയിൽനിന്നും പുറത്തുള്ള മറ്റു കടയിൽനിന്നും ഒാണം ബംപർ എടുത്തു. സുഹൃത്തുക്കളുമായി ചേർന്നും ലോട്ടറി ടിക്കറ്റ് എടുത്തിട്ടുണ്ട്. ലോട്ടറിക്കച്ചവടം നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഒട്ടേറെ പേർ കേരളത്തിനു പുറത്തുനിന്നു പോലും കടയിലേക്കു വരുന്നുണ്ട്. എന്റെ കൈകൊണ്ടുതന്നെ ലോട്ടറി വേണമെന്നു പറഞ്ഞ് വരുന്നവരുണ്ട്.
ലോട്ടറിക്കടയ്ക്കൊപ്പം സ്വന്തമായി ഹോട്ടൽ തുടങ്ങാനും പ്ലാൻ ഉണ്ട്. സ്ഥലം നോക്കി വരുന്നു. കൂടുതൽ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. കൂടാതെ കൺസ്ട്രക്‌ഷനും നോക്കുന്നുണ്ട്. സ്ഥലം വാങ്ങി ബാക്കി പണം ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. രണ്ടുമൂന്ന് വർഷത്തേക്ക് ആ പണംഎടുക്കുന്നില്ല. പലിശകൊണ്ടാണ് സഹായങ്ങൾ ചെയ്യുന്നതും എന്റെ കാര്യങ്ങൾ ചെയ്യുന്നതും.
∙ സിനിമയിൽ അഭിനയിക്കുന്നു എന്ന് കേട്ടു?
തമിഴ്നാട്ടിൽ നിന്നുള്ളവരാണ് സിനിമ എടുക്കാൻ വരുന്നവരിൽ കൂടുതലും. പാർട്ണർഷിപ്പിൽ ചെയ്യാം എന്നാണ് പറയുന്നത്. എന്റെ കഥചെയ്യാം അല്ലെങ്കിൽ വേറെ കഥകൾ ഉണ്ടെന്നും പറയുന്നു. ഞാൻ പറഞ്ഞു സിനിമയിൽ നിക്ഷേപം നടത്താൻ താൽപര്യം ഇല്ല എന്ന്. അഭിനയിക്കാൻ പണ്ടുമുതലേ ഇഷ്ടമാണ്. മലയാളത്തിൽനിന്നും ആളുകൾ സമീപിക്കുന്നുണ്ട്. സിനിമാനിർമാണം താൽപര്യം ഇല്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ട്. പണം ഇങ്ങോട്ടു തന്നാൽ അഭിനയിക്കാം, സാറിനെ നടനാക്കാം എന്നൊക്കെ പറഞ്ഞാണ് വരുന്നത്. സാർ ഒന്നും അറിയണ്ടാ എന്നൊക്കെയാണ് പറയുന്നത്.
ഒന്നാം സമ്മാനമടിച്ച 25 കോടിയിൽ പതിനഞ്ചേമുക്കാല്‍ക്കോടി രൂപയാണ് ലഭിച്ചത്. അതിൽനിന്ന് കേന്ദ്ര നികുതിയും അടക്കേണ്ടി വന്നു. ഒടുവിൽ കൈയ്യിൽ കിട്ടിയത് 12 കോടിയോളം രൂപ. രണ്ടേമുക്കാൽ കോടിയോളം രൂപ പോയത് കേന്ദ്ര നികുതിയിനത്തിലായിരുന്നു. ആ പണം ഉപയോഗിച്ച് രണ്ട് വീടും കുറച്ചു സ്ഥലവും വാങ്ങി. ബാക്കി ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിലിട്ടിരിക്കുകയാണ്– അനൂപ് പറഞ്ഞു നിർത്തി.
English Summary: Interview with 2022 Onam Bumper Winner Trivandrum Native Anoop