വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്. കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.

വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്. കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്. കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴിയോരക്കടകളിൽ മുതൽ കോർപറേറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിൽ വരെ ഒഴിവാക്കാനാകാത്ത സാന്നിധ്യം. ചർമ സൗന്ദര്യം മുതൽ ദീർഘായുസ്സ് വരെ പ്രധാനം ചെയ്യുന്ന ദിവ്യ ഔഷധം. ശുദ്ധ ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന്. ഒരു കപ്പിന് 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുള്ള സാക്ഷാൽ ‘കാപ്പി’യുടെ വിശേഷങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. ലോകത്താകമാനം ദിനംപ്രതി 300 കോടി കപ്പ് കാപ്പി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് പല രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സുകളിലും കാപ്പിക്ക് ഒഴിച്ചുകൂടാനാകാത്ത സ്വാധീനമുണ്ട്.

കാപ്പിയുടെ ഇത്തരം സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, കാപ്പിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിനായി ലോകരാജ്യങ്ങൾ കൈകോർക്കുന്ന അപൂർവ സന്ദർഭമാണ് ലോക കോഫി കോൺഫറൻസ്. ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്ന ഇത്തവണത്തെ ലോക കോഫി കോൺഫറൻസിന് വേദിയാകുകയാണ് നമ്മുടെ ബെംഗളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി ഉൽപാദനം ആരംഭിച്ചതും രാജ്യത്തിന്റെ കാപ്പി തലസ്ഥാനവുമായ കർണാടക വളരെ ആവേശത്തോടെയാണ് അഞ്ചാമത് ലോക കോഫി കോൺഫറൻസിന് വേദിയൊരുക്കുന്നത്.

കോഫി ടേസ്റ്റിങ്ങിന്റെ ഭാഗമായി കാപ്പിയുടെ ഗന്ധം പരിശോധിക്കുന്ന യുവതി. കൊളംബിയയിൽനിന്നുള്ള ദൃശ്യം (Photo by Raul ARBOLEDA / AFP)
ADVERTISEMENT

ബെംഗളൂരു കൊട്ടാരത്തിൽ (Bangalore Palace) സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കുന്ന കോൺഫറൻസിൽ ലോകത്തെ പ്രധാന കാപ്പി ഉൽപാദകരും വിതരണക്കാരുമായ എൺപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് അണിനിരക്കുക. ഇന്റർനാഷനൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക സർക്കാർ, കോഫി ബോർഡ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് കോഫി കോൺഫറൻസിനെ ബെംഗളൂരുവിലേക്ക് സ്വാഗതം ചെയ്യുന്നത്. കോൺഫറൻസിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, ചർച്ചകൾ എന്നിവയ്ക്കു പുറമേ പ്രദർശനങ്ങളും കാപ്പി തോട്ടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ലോക കോഫി കോൺഫറൻസിന്റെ ഭാഗ്യ ചിഹ്നം കോഫി സ്വാമി (ഇടത്), ബാംഗ്ലൂർ പാലസ് (വലത്– Image courtesy: Wikipedia)

സമ്മേളനത്തിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘കോഫി സ്വാമി’യെയാണ്. ഒരു കാപ്പിക്കുരുവിന് മനുഷ്യരൂപം നൽകിയ രീതിയിലാണ് കോഫി സ്വാമിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ കോഫി ഹൗസുകളിലെ ജീവനക്കാരുടെ വേഷത്തോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള തലപ്പാവും വസ്ത്രവിദാനങ്ങളുമാണ് കോഫി സ്വാമിക്ക് ഉള്ളത്. ഈ ഭാഗ്യ ചിഹ്നം തയാറാക്കിയിരിക്കുന്നത് കോഫിയുടെ പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചു കൊണ്ടാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

∙ ആരെല്ലാം, എന്തെല്ലാം, എങ്ങനെയെല്ലാം?

കാപ്പിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ആളുകളുടെ ക്ലാസുകൾ, വിവിധ സെമിനാറുകൾ, പ്രദർശനങ്ങൾ, സംരംഭകത്വ ശിൽപശാലകൾ, സ്റ്റാർട്ടപ് കോൺക്ലേവുകൾ തുടങ്ങി സംരംഭകർക്ക് ആവശ്യമായ സ്പോൺസർഷിപ്പുകൾ കണ്ടെത്താനുള്ള അവസരങ്ങളും ചെറുകിട കച്ചവടക്കാർക്കും വൻകിട കച്ചവടക്കാർക്കും ചർച്ചകൾ നടത്താനും കോഫി ബിസിനസ് ആശയങ്ങൾ പങ്കിടുന്നതിനുമുള്ള അവസരവുമായാണ് ലോക കോഫി കോൺഫറൻസ് അരങ്ങേറുന്നത്. 80 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിലേറെ ക്ഷണിക്കപ്പെട്ട അതിഥികൾ കോൺഫറൻസിൽ പങ്കെടുക്കും.

ഖത്തർ തലസ്ഥാനമായ ദോഹയിൽ 2023 സെപ്റ്റംബറിൽ നടന്ന രാജ്യാന്തര കോഫി മേളയിൽനിന്ന് (Photo by KARIM JAAFAR / AFP)
ADVERTISEMENT

ഇവർക്ക് പുറമേ കോഫി സ്റ്റാർട്ടപ്പുകൾ നടത്തുന്ന സംഘാടകർ, അവരുടെ പ്രതിനിധികൾ, കോഫി പ്രോസസിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾ, കാപ്പി ഉൽപാദകർ, കർഷകർ എന്നിവർക്കെല്ലാം ഈ കോൺഫറൻസിന്റെ ഭാഗമാകാൻ സാധിക്കും. ഉൽപാദകർക്ക് തങ്ങളുടെ വിളകൾ പ്രദർശിപ്പിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ഇവിടെ എത്തുന്ന കോഫി ഷോപ്പ് സംരംഭകർക്കും കാപ്പി അതിഷ്ഠിത സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ വിവിധ സഹായങ്ങളും സേവനങ്ങളും സംഘാടകർ ഉറപ്പ് നൽകുന്നുണ്ട്. വ്യവസായത്തിന് ആവശ്യമായ ഫണ്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും കോൺഫറൻസ് ഊന്നൽ നൽകുന്നു.

∙ ചൂടാറാതെ അറിയാം, കാപ്പിയുടെ ചരിത്രം

15-ാം നൂറ്റാണ്ടു മുതലാണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള കാപ്പി ഉൽപാദനം ആരംഭിച്ചത്. ഇത്യോപ്യൻ കാടുകളിൽ വളർന്നിരുന്ന കാപ്പി ചെടികളെ തെക്കൻ അറേബ്യൻ രാജ്യങ്ങളിലേക്ക് എത്തിച്ചതോടെയാണ് കാപ്പി ഒരു കാർഷിക വിളയായി മാറിയത്. അതിന് പിന്നിൽ രസകരമായ ഒരു കഥ തന്നെയുണ്ട്. ഇത്യോപ്യയിലെ ഒരു ക്ഷീരകർഷകന്റെ ഏതാനും ആടുകൾ ഒരു കാട്ടുചെടിയുടെ പഴം കഴിച്ചു. ഈ പഴങ്ങൾ കഴിച്ച ആടുകൾ സാധാരണയിൽനിന്ന് വ്യത്യസ്തമായ ചേഷ്ടകൾ കാണിക്കാൻ തുടങ്ങിയതോടെ അവ കഴിച്ച പഴം കർഷകനും കഴിച്ചുനോക്കി. പഴം കഴിച്ചതിന് പിന്നാലെ തന്റെ ക്ഷീണവും അവശതയുമൊക്കെ ‘പമ്പകടന്നെന്ന്’ മനസ്സിലാക്കിയ ഇടയൻ, ആ പഴത്തിന്റെ ചെടികൾ നാട്ടിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് ആ കഥ.

വറുത്തെടുത്ത കാപ്പിക്കുരുക്കൾ (Photo by Nhac NGUYEN / AFP)

കഥ എന്തുതന്നെ ആയാലും അറേബ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറിയ കാപ്പിക്ക് അവിടെ ജനപ്രീതി ഏറിയതോടെ 15–ാം നൂറ്റാണ്ടിൽ തന്നെ മക്കയിൽ കോഫി ഹൗസുകൾ ആരംഭിച്ചിരുന്നു. തുടർന്ന് 16–ാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലേക്കും തുടർന്ന് 17–ാം നൂറ്റാണ്ടോടെ ബ്രിട്ടനിലേക്കും അവിടെനിന്ന് അമേരിക്കയിലെ വിവിധ ബ്രിട്ടിഷ് കോളനികളിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കോഫി ഹൗസുകൾ വ്യാപിച്ചു. കാപ്പിക്ക് ആവശ്യക്കാർ ഏറിയതോടെ 17–ാം നൂറ്റാണ്ടോടുകൂടി ജാവ ഉൾപ്പെടെയുള്ള ഇന്തൊനീഷ്യൻ ദ്വീപുകളിലേക്കും 18–ാം നൂറ്റാണ്ടിൽ അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും കാപ്പികൃഷി വ്യാപ്പിച്ചു. 1825ൽ ഹവായ് ദ്വീപുകളിലേക്കും.

തൊലിപ്പുറത്തെ ബാക്ടീരിയകളോട് ഏറ്റവും ശക്തിയായി പോരാടാൻ കാപ്പിക്ക് കഴിവുണ്ട്. അതിനാൽത്തന്നെ ചെറുപ്പം നിലനിർത്താനുള്ള സൗന്ദര്യ വർധക വസ്തുക്കളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായും കാപ്പി മാറുന്നു.

ADVERTISEMENT

20–ാം നൂറ്റാണ്ടോടുകൂടി കാപ്പിക്കൃഷിയുടെ ഏറിയ പങ്കും ബ്രസീലിലും സമീപ രാജ്യങ്ങളിലുമായി കേന്ദ്രീകരിക്കപ്പെട്ടു. ഇന്ന് ലോകത്ത് ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 35 ശതമാനത്തിലേറെയും വരുന്നത് ബ്രസീലിൽ നിന്നാണ്. കാപ്പി ഉപയോഗത്തിൽ മുന്നിലുള്ളതും തെക്കേ അമേരിക്കൻ രാജ്യങ്ങൾതന്നെയാണ്. 19–ാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഉപകരണങ്ങളുടെ സഹായത്തോടെ കാപ്പിക്കുരുക്കൾ വറുക്കാനും പൊടിക്കാനും തുടങ്ങിയത്. 1950 കളോടെയാണ് ‘ഇൻസ്റ്റന്റ് കോഫി’യുടെ ഉപയോഗം വ്യാപകമാകുന്നത്.

പരമ്പരാഗത രീതിയിൽ കാപ്പി തയാറാക്കുന്നയാൾ. ഖത്തറിൽനിന്നുള്ള കാഴ്ച (Photo by KARIM JAAFAR / AFP)

ഇന്ത്യയിൽ ആദ്യമായി കാപ്പി എത്തുന്നത് 17–ാം നൂറ്റാണ്ടിലാണ്. 1670കളിൽ യെമനിൽ നിന്ന് കർണാടകയിലെത്തിയ സഞ്ചാരികളാണ് കാപ്പിയുടെ സുഗന്ധം ഇവിടേക്ക് എത്തിച്ചത്. കർണാടക കേന്ദ്രീകരിച്ചായിരുന്നു അന്ന് ഇന്ത്യയിൽ കാപ്പിക്കൃഷി ചെയ്തിരുന്നത്. പിൽക്കാലത്ത് കാപ്പിയുടെ ആവശ്യകത വർധിക്കുകയും അതിന്റെ കാർഷിക – വ്യാവസായിക സാധ്യതകൾ ഉയരുകയും ചെയ്തതോടെ കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും കാപ്പിക്കൃഷി വ്യാപിക്കുകയായിരുന്നു. വയനാടൻ റോബസ്റ്റ, കൂർഗ് അറബിക, ചിക്കമാംഗ്ലൂർ അറബിക, വിശാഖപട്ടണം അരക്കുവാലി അറബിക എന്നിവയ്ക്കെല്ലാം അടുത്ത കാലത്ത് ഭൗമ സൂചികാ പദവിയും (ഒരു പ്രദേശത്തിന്റെ തനതു വിഭവം) ലഭിച്ചു.

∙ കാപ്പിയെ അടുത്തറിയാം

അടിസ്ഥാനപരമായി പഴമാണെങ്കിലും അതിന്റെ വിത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പാനീയത്തിന്റെ പേരിലാണ് കാപ്പി കൂടുതലായും അറിയപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും. വെള്ളത്തിനും ചായയ്ക്കുമൊപ്പം ലോകത്തുതന്നെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ പാനീയമാണ് കാപ്പി. ഇന്ന് ലോകത്തിലെ മൂന്നിലൊന്ന് ആളുകളും കാപ്പി ഉപയോഗിക്കുന്നവരാണ്. ലോകത്തിലാകെ ആറായിരത്തിലേറെ ഇനം കാപ്പി ചെടികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ തന്നെ 25 മുതൽ 100 വരെ ഇനങ്ങളാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽതന്നെ അറബിക, റോബസ്റ്റ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നതും ഉപയോഗിക്കുന്നതും.

∙ അറബിക കോഫി

ലാറ്റിനമേരിക്ക, കിഴക്കൻ ആഫ്രിക്ക, ഏഷ്യ, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് അറബിക കോഫി ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത്. കൂടുതൽ മണം, രുചി, നൈർമല്യത എന്നിവയെല്ലാം കൂടുതലുള്ളത് അറബിക കോഫിക്കാണ്. കൂടുതൽ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ സൗന്ദര്യ വർധക വസ്തുക്കളിലും ഏറ്റവും ഉപയോഗിക്കപ്പെടുന്നതും ഈ ഇനം തന്നെയാണ്.

ബ്രസീലിലെ കാപ്പിത്തോട്ടങ്ങളിലൊന്നിൽനിന്ന് കാപ്പിക്കുരു ശേഖരിക്കുന്നയാൾ (Photo by CARL DE SOUZA / AFP)

ശൈത്യ കാലാവസ്ഥയാണ് ഇവയ്ക്ക് വളരാൻ ഏറ്റവും അനുകൂലം. കൂടുതലായും ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന ഇവയ്ക്ക് വളരാൻ സൂര്യപ്രകാശവും തണലും ജലാംശവും ഒരുപോലെ ആവശ്യമാണ്. ഇന്ന് ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന കാപ്പിയിൽ 60 ശതമാനവും അറബിക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഉൽപാദന ചെലവ് കൂടിയതിനാൽ ഈ കാപ്പിക്ക് വിലയും കൂടുതലാണ്. സ്റ്റാർ ബക്സ് ഉൾപ്പെടെയുള്ള വൻ കോഫി കമ്പനികളിൽ പലതും പൂർണമായി അറബിക കോഫിയാണ് ഉപയോഗിക്കുന്നത്.

∙ റോബസ്റ്റാ കോഫി

പടിഞ്ഞാറൻ–മധ്യ ആഫ്രിക്ക, തെക്കൻ ഏഷ്യൻ രാജ്യങ്ങൾ, ബ്രസീൽ എന്നിവിടങ്ങളിലാണ് എറ്റവുമധികം റോബസ്റ്റ കോഫി ഉൽപാദിപ്പിക്കപ്പെടുന്നത്. പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും സമതലങ്ങളിലുമാണ് ഇവ കൂടുതലായി വളരുന്നത്. പ്രാണികളുടെയും മറ്റും ആക്രമണ സാധ്യത കുറവായതിനാൽ തന്നെ കൃഷി ചെയ്യാൻ എളുപ്പമുള്ളതും റോബസ്റ്റ കോഫിയാണ്. ‘ഇൻസ്റ്റന്റ് കോഫി’യുടെ നിർമാണത്തിനായാണ് റോബസ്റ്റ കോഫി പ്രധാനമായും ഉപയോഗിക്കുന്നത്. താരതമ്യേന ഉൽപാദന ചെലവ് കുറവായ ഈ ഇനത്തിൽ കഫീന്റെ അളവും വളരെ കൂടുതലാണ്. വീര്യം കൂടിയ ഇനമായതിനാൽ തന്നെ ഇതിന് കയ്പ്പും കൂടുതലാണ്. കരൾ രോഗങ്ങൾ, രക്ത സമ്മർദം എന്നിവ ചെറുക്കാൻ റോബസ്റ്റ കോഫിക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

∙ ഗുണങ്ങൾ ഒട്ടേറെ, അമിതമായാൽ...

കാപ്പിയുടെ ഉപയോഗം മൂലം ആരോഗ്യത്തിനുണ്ടാകുന്ന ഗുണകരമായ കാര്യങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ അമിതമായ കാപ്പി ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിച്ചേക്കാം. പ്രതിദിനം മൂന്നോ നാലോ കപ്പ് കാപ്പി കുടിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, കരൾ കാൻസർ, പാർക്കിൻസൺ രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മിതമായ കാപ്പി ഉപഭോഗം ദീർഘായുസ്സ് നൽ‍കുമെന്നും പറയപ്പെടുന്നു.

അർജന്റീനയിലെ കോഫി ഷോപ്പിൽനിന്നുള്ള കാഴ്ച (Photo by Juan MABROMATA / AFP)

എന്നാൽ, അമിതമായ കാപ്പി ഉപഭോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ, അമിത ഭയം, നെഞ്ചെരിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും. 20–ാം നൂറ്റാണ്ടിൽ നടന്ന ചില പഠനങ്ങൾ കാപ്പിയുടെ അമിത ഉപയോഗം കാൻസറിന് വരെ കാരണമായേക്കാമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, 2016-ൽ ലോകാരോഗ്യ സംഘടന കാപ്പിയെ അർബുദ കാരണമായേക്കാവുന്ന ഭക്ഷണ പദാർഥങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തു. 20–ാം നൂറ്റാണ്ടിലെ പഠനത്തിന് ശേഷം നടന്ന മറ്റ് പല പഠനങ്ങളും കാപ്പി അത്രകണ്ട് അപകടകാരിയല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഈ നടപടി.

∙ സൗന്ദര്യ വർധനയ്ക്കും കോഫി

തൊലിപ്പുറത്തെ ബാക്ടീരിയകളോട് ഏറ്റവും ശക്തിയായി പോരാടാൻ കാപ്പിക്ക് കഴിവുണ്ട്. ഇതിനാൽ തന്നെ ചെറുപ്പം നിലനിർത്താനുള്ള സൗന്ദര്യ വർധക വസ്തുക്കളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി കാപ്പി മാറുന്നുണ്ട്. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ, ചുണ്ടിലെ ഇരുളിമ, സ്ട്രെച്ച് മാർക്കുകൾ, വെയിലേൽക്കുന്നതു മൂലമുള്ള കരുവാളിപ്പ് എന്നിവയിൽ നിന്നെല്ലാം രക്ഷനേടാൻ കാപ്പി അടങ്ങിയ ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാലും സൗന്ദര്യ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായി കാപ്പി മാറിയിട്ടുണ്ട്.

∙ ഒരു കപ്പ് കാപ്പിക്ക് വില ആയിരങ്ങൾ വരെ

ഏഷ്യൻ പാം സിവറ്റ് എന്നറിയപ്പെടുന്ന പൂച്ചകൾ ഭക്ഷിച്ചിട്ട് പുറംതള്ളുന്ന കാപ്പിക്കുരുവിൽനിന്ന് ഉൽപാദിപ്പിക്കുന്ന കാപ്പിക്കാണ് ലോകത്ത് ഏറ്റവും വിലയുള്ളത്. കോപ്പി ലുവാക്ക് എന്നാണ് ഈ കാപ്പി അറിയപ്പെടുന്നത്. പാം സിവറ്റുകൾ കാപ്പി പഴങ്ങൾ ഭക്ഷിക്കുമെങ്കിലും കാപ്പിക്കുരു ദഹിപ്പിക്കുവാനുള്ള ശേഷി അവയ്ക്കില്ല. എന്നാൽ ഇവയുടെ ഉള്ളിൽ നടക്കുന്ന ദഹന പ്രക്രിയയുടെ ഭാഗമായി കാപ്പിക്കുരുക്കളുടെ പുറംഭാഗം നല്ല തീരിയിൽ മൃദുലമാക്കപ്പെടും.

കോപ്പി ലുവാക്ക് (Photo by shutterstock/Mulberry C)

ഇതോടൊപ്പം ഇത്തരം കാപ്പിക്കുരുവിന് സുഗന്ധവും പലമടങ്ങാകും. ഇത്തരത്തിലുള്ള കാപ്പിക്കുരുവിൽനിന്ന് ഉൽപാദിപ്പിക്കുന്ന കാപ്പിക്ക് കൂടതൽ ആസ്വാദ്യതയുണ്ടാകും. ഇന്തൊനീഷ്യയിലുള്ള കർഷകരാണ് ഇത്തരം കാപ്പി ആദ്യമായി ഉൽപാദിപ്പിച്ചു തുടങ്ങിയത്. ഇന്ത്യയുടെ ‘കോഫി ക്യാപിറ്റലാ’യ കർണാടകയിലും ഇത്തരം കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്. കൂർഗ് ലുവാക്ക് കോഫി എന്നാണ് ഇത് അറിയപ്പെടുന്നത്. നിലവിൽ ഒരു കിലോ കോപ്പി ലുവാക്കിന് 50,000 രൂപയാണ് വില കണക്കാക്കുന്നത്.

∙ രുചിച്ചു നേടാം മികച്ച തൊഴിൽ സാധ്യതകൾ

വെറുതെ കാപ്പിയും കുടിച്ചിരുന്ന് മികച്ച ശമ്പളം നേടിയാൽ എങ്ങനെയിരിക്കും. തുടക്കകാർക്കു തന്നെ പതിനായിരങ്ങൾ ശമ്പളം ലഭിക്കുന്ന ജോലിയാണിത്. സീനിയോറിറ്റി കൂടുന്നതിനനുസരിച്ച് വലിയ ശമ്പള വർധന ലഭിക്കുന്ന ജോലികൂടിയാണിത്. ഈ മേഖലയിലെ ഏറ്റവും മികച്ച ഉദാഹരണമായി എടുത്തുകാട്ടാവുന്ന ആളാണ് ‘ഏഷ്യയിലെ ആദ്യ കോഫി വനിത’ എന്ന് അറിയപ്പെടുന്ന സുനാലിനി മേനോൻ. 40 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുനാലിനിക്ക് സ്പെഷൽറ്റി കോഫി അസോസിയേഷൻ ഓഫ് അമേരിക്ക (എസ്‌സിഎഎ), സ്പെഷൽറ്റി കോഫി അസോസിയേഷൻ ഓഫ് യൂറോപ് (എസ്‌സിഎഇ) എന്നിവയുടെ സർട്ടിഫിറ്റുകളും ലഭിച്ചിട്ടുണ്ട്.

സുനാലിനി മേനോൻ (Photo courtesy: Tata Coffee)

എസ്‌സിഎഎ പ്രധാനമായും രണ്ട് തരം സർട്ടിഫിക്കറ്റുകളാണ് നൽകാറുള്ളത്. ‘ആർ’ ഗ്രേഡർ സർട്ടിഫിക്കറ്റും ‘ക്യു’ ഗ്രേഡർ സർട്ടിഫിക്കറ്റും. ‘ആർ’ ഗ്രേഡർ സർട്ടിഫിക്കറ്റ് നൽകുന്നത് റോബസ്റ്റ കോഫിയുമായി ബന്ധപ്പെട്ടും ‘ക്യൂ’ ഗ്രേഡർ സർട്ടിഫിക്കറ്റ് നൽകുന്നത് അറബിക കോഫിയുമായി ബന്ധപ്പെട്ടുമാണ്. ഈ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കുന്നവർ ഈ തൊഴിൽ മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. കോഫി ടേസ്റ്ററിന് പുറമേ കോഫി ബാരിസ്റ്റ, കോഫി റോസ്റ്റർ തുടങ്ങി മറ്റനേകം ആധുനിക തൊഴിൽ സാധ്യതകളും ഈ മേഖലയിലുണ്ട്.

∙ കരുത്തായി രാജ്യാന്തര, ദേശീയ സംഘടനകൾ

ഇന്റർനാഷനൽ കോഫി ഓർഗനൈസേഷൻ: ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെയാണ് 1963 ൽ ഈ സംഘടന സ്ഥാപിതമാകുന്നത്. 1962ലെ ആദ്യത്തെ രാജ്യാന്തര കോഫി ഉടമ്പടിയുടെ അംഗീകാരത്തെത്തുടർന്ന്, രാജ്യാന്തര തലത്തിലുള്ള കാപ്പി കയറ്റുമതിക്കും ഇറക്കുമതിക്കും ചുക്കാൻ പിടിക്കുന്നത് ഈ സംഘടനയാണ്. കാപ്പി ഉൽപാദകരെയും സംരംഭകരെയും ഉപഭോക്താക്കളെയും കോർത്തിണക്കുന്ന ഒരു കണ്ണിയായും ഈ സംഘടന പ്രവർത്തിക്കുന്നു. കാപ്പി അനുബന്ധ വ്യവസായങ്ങളുടെയും സംരഭങ്ങളുടെയും വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിലാണ് ഈ സംഘടന പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കോഫി ടേസ്റ്റിങ്ങിന്റെ ഭാഗമായുള്ള കാപ്പിപ്പൊടി പരിശോധന. വെനസ്വേലയിൽനിന്നുള്ള ദൃശ്യം (Photo by Yuri CORTEZ / AFP)

കോഫി ബോർഡ് ഓഫ് ഇന്ത്യ: കാപ്പിയുമായി ബന്ധപ്പെട്ട മേഖലകൾ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഗവേഷണങ്ങൾ, സാങ്കേതിക കൈമാറ്റം സുഗമമാക്കൽ, ഗുണനിലവാര വർധന ഉറപ്പാക്കൽ, കാപ്പിക്കൃഷി മേഖലയിൽ വർധിച്ച ഉൽപാദനക്ഷമതയും ഉൽപാദനവും പ്രോത്സാഹിപ്പിക്കൽ എന്നീ കാര്യങ്ങളിലാണ് കോഫി ബോർഡ് ഓഫ് ഇന്ത്യ പ്രധാന ശ്രദ്ധ ചെലുത്തുന്നത്. ആഗോളതലത്തിൽ ഇന്ത്യൻ കോഫികളെ പ്രോത്സാഹിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതിനൊപ്പം ആഭ്യന്തര കാപ്പി ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ബോർഡ് വ്യാപകമായി നടത്തുന്നുണ്ട്.

English Summary: Bengaluru is All Set to Host the 5th World Coffee Conference- What is its Importance?