റിമ കല്ലിങ്കൽ നേടിയത് ലക്ഷങ്ങൾ: ആർക്കും വേണ്ടാതായോ എൻഎഫ്ടി? ഒഴുകിയത് കോടികൾ
ഭാവിയിലെ നിധിയെന്നും കാലഹരണപ്പെടാത്ത കലാസൃഷ്ടിയെന്നുമൊക്കെയുള്ള പേരുമായി രംഗത്തെത്തിയ എൻഎഫ്ടി (നോൺ–ഫഞ്ചിബിൾ ടോക്കൺ) കൂപ്പുകുത്തിയിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും എറിഞ്ഞു വാങ്ങിക്കൂട്ടിയ എൻഎഫ്ടികൾ സമ്മാനമില്ലാത്ത ഓണം ബംപർ പോലെയായി മാറി. പുതിയ റിപ്പോർട്ടുകൾ പ്രകാരം 73,257 എൻഎഫ്ടി ശേഖരത്തിലെ 69,795 എണ്ണത്തിനും വിപണി വില പൂജ്യമാണ്. എതേറിയം എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു എൻഎഫ്ടി ഇടപാടുകൾ കൂടുതലും. എൻഎഫ്ടി വാങ്ങിക്കൂട്ടിയ 95% ആളുകളും അവ വിട്ടു കഴിഞ്ഞു. 2.3 കോടി ആളുകളുടെ കൈവശമുള്ള എൻഎഫ്ടിക്ക് ഇപ്പോൾ വിപണിമൂല്യം ഒന്നുംതന്നെയില്ല. സമ്പന്നരും പ്രശസ്തരും തുടങ്ങി സാധാരണക്കാർക്കു വരെ മുടക്കിയ പണം നഷ്ടപ്പെട്ട സ്ഥിതിയാണ്.

രണ്ടു വർഷമാണ് എൻഎഫ്ടി തിളങ്ങി നിന്നത്. വ്യവസായ പ്രമുഖരും സിനിമാ താരങ്ങളും അടക്കമുള്ള പ്രമുഖർ എൻഎഫ്ടി വാങ്ങിക്കൂട്ടുന്നതിന് ഇടികൂടുന്നതാണ് ഇക്കാലത്തു കണ്ടത്. ക്രിപ്റ്റോ സംരംഭകനായ സിന എസ്ഥാവി ഒരു എൻഎഫ്ടിക്കായി 29 ലക്ഷം ഡോളർ ആണു ചെലവാക്കിയത്. ട്വിറ്റർ മേധാവിയായിരുന്ന ജാക്ക് ഡൊർസിയുടെ ആദ്യ ട്വീറ്റിന്റെ എൻഎഫ്ടിയാണു ഭീമമായ തുക നൽകി സിന വാങ്ങിയത്. യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് മെലേനിയാസ് വിഷൻ എന്ന പേരിൽ 2021 ൽ കണ്ണുകളുടെ ഡിജിറ്റൽ ചിത്രങ്ങൾ പുറത്തിറക്കിയതും ശ്രദ്ധയാകർഷിച്ചിരുന്നു.
∙ എന്താണ് എൻഎഫ്ടി?
വികേന്ദ്രീകൃത ഡിജിറ്റൽ ലെഡ്ജറായ ബ്ലോക്ചെയിനിൽ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എൻഎഫ്ടി. ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റൽ രൂപത്തിൽ എൻഎഫ്ടിയാക്കി മാറ്റാം. ഇടപാടുകൾ കൂടുതലും ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോകറൻസിയായ എതേറിയം വഴിയാണ്. ടെസോസ് പോലെയുള്ള ക്രിപ്റ്റോകറൻസികളുമാകാം. മുഖ്യമായും ഡിജിറ്റൽ കലാസൃഷ്ടികൾക്കു വരുമാനം കണ്ടെത്താനുള്ള അവസരമായാണ് എൻഎഫ്ടിയെ കരുതുന്നത്.
∙ ഗുണവും അപകടസാധ്യതയും!
കലാപ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ വിൽക്കാനുള്ള രാജ്യാന്തര വിപണിയാണ് എൻഎഫ്ടി വഴി തുറന്നുകിട്ടുന്നത്. പണ്ടൊക്കെ ഒരു പെയിന്റിങ് പലതവണ കൈമറിഞ്ഞു പോകുമ്പോൾ യഥാർഥ ആർടിസ്റ്റിന് ഓരോ തവണയും വിഹിതം ലഭിക്കില്ലായിരുന്നു. എന്നാൽ എൻഎഫ്ടിയിൽ ഓരോ തവണയും നിശ്ചിത തുക ലഭിക്കും. ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമായതിനാൽ തന്നെ ഇതിന്റെ ഭാവിയെന്തെന്നു കൃത്യമായി പറയാൻ കഴിയില്ല. സ്വന്തം റിസ്കിൽ വേണം പണം മുടക്കാനും ഇടപാടുകൾ നടത്താനും. എൻഎഫ്ടിയുടെ പേരിലുള്ള തട്ടിപ്പുകളിലും അകപ്പെടാതെ നോക്കണം.
∙ എങ്ങനെ?
ആർട് ഗാലറികളിൽ വിൽക്കുന്നതുപോലെ എൻഎഫ്ടി അധിഷ്ഠിത മാർക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമുകളിലൂടെയാണ് എൻഎഫ്ടി ഉൽപന്നങ്ങൾ വിൽക്കുന്നത്. ബ്ലോക്ക്ചെയിൻ ശൃംഖല പരിപാലിക്കാൻ ഉയർന്ന കംപ്യൂട്ടർ ക്ഷമതയും വലിയതോതിൽ വൈദ്യുതിയും ആവശ്യമാണ്. അതിനാൽ എൻഎഫ്ടി ആയി ഡിജിറ്റൽ ആർട് അപ്‍ലോഡ് ചെയ്യാൻ നിശ്ചിത ഫീസ് നൽകണം. പ്രമുഖ പ്ലാറ്റ്ഫോമുകളിൽ നിരക്ക് വളരെ കൂടുതലാണ്. ക്രിപ്റ്റോകറൻസിയിലാണ് ഇടപാട് എന്നതിനാൽ മെറ്റാമാസ്ക് (Metamask) പോലെയുള്ള ക്രിപ്റ്റോ വോലറ്റുകൾ ആവശ്യമാണ്. ബിനാൻസ് (Binance) പോലെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽനിന്നു പണം നൽകി എതേറിയം വാങ്ങുകയും ചെയ്യാം.
തുടർന്ന് എൻഎഫ്ടി പ്ലാറ്റ്ഫോമുകളായ ഫൗണ്ടേഷൻ (foundation.app), ഓപ്പൺസീ (opensea.io) തുടങ്ങിയവയിൽ അക്കൗണ്ട് തുറന്നു വോലറ്റ് ബന്ധിപ്പിക്കാം. മിന്റിങ് എന്ന പ്രക്രിയയിലൂടെയാണു ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമിലേക്ക് അപ്‍ലോഡ് ചെയ്യുന്നത്. തുടർന്ന് ഉൽപന്നത്തിനു പ്രതീക്ഷിക്കുന്ന തുക എതേറിയത്തിൽ രേഖപ്പെടുത്താം. ഒരു എതേറിയം ഏകദേശം 2.87 ലക്ഷം രൂപയ്ക്കു തുല്യമാണ്. നിശ്ചിത വിലയിടുന്നതിനു പകരം ലേലത്തിനു വയ്ക്കാനും സൗകര്യമുണ്ട്. വാങ്ങുന്നയാൾ പണം എതേറിയം രൂപത്തിലായിരിക്കും നമ്മുടെ വോലറ്റിലേക്കു തരിക. ഇതോടെ ടോക്കൺ പ്രസ്തുത വ്യക്തിക്കു കൈമാറും.
∙ വാങ്ങുന്നതാര്?
എൻഎഫ്ടി വഴി കലാസൃഷ്ടികൾ വാങ്ങുന്നവരാണ് ‘കലക്ടേഴ്സ്’. കലയോടുള്ള ഇഷ്ടം മൂലം വാങ്ങുന്നവർക്കു പുറമേ, വാങ്ങി മറിച്ചുവിൽക്കുന്നവരുണ്ട്. അത്തരത്തിൽ ഇതൊരു നിക്ഷേപ സാധ്യതയായി കാണുന്നവരുമുണ്ട്. കലാപ്രവർത്തകരുടെ മൂല്യമനുസരിച്ച് അവരുടെ സൃഷ്ടികളുടെ മൂല്യവും കൂടും. ഉയർന്ന റേറ്റിങ്ങുള്ള കലാപ്രവർത്തകരുടെ സൃഷ്ടികളുടെ ടോക്കൺ സൂക്ഷിച്ചുവയ്ക്കുന്നത് അഭിമാനമായി കാണുന്നവരുമുണ്ടായിരുന്നു.
∙ വൻ വളർച്ച
2021 ൽ എൻഎഫ്ടി തകർത്തു വാരിയെന്നു തന്നെ പറയാം. സമൂഹമാധ്യമങ്ങളിലെ വമ്പൻ കമ്പനിയായ മെറ്റ അടക്കമുള്ളവർ എൻഎഫ്ടിയെ പരിചയപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചു. ഡിജിറ്റൽ കലാസൃഷ്ടികൾ നിമിഷനേരംകൊണ്ടു ലക്ഷങ്ങളും കോടികളും വിലയുള്ളവയായി മാറുന്നു എന്ന സ്ഥിതിയെത്തി. ഇതോടെയാണു പ്രമുഖ കമ്പനികളും പ്രശസ്തരും ഡിജിറ്റൽ കലാസൃഷ്ടികളിലേക്ക് ഇറങ്ങിയത്.
നടി റിമ കല്ലിങ്കലിന്റെ ഡിജിറ്റൽ സൃഷ്ടി, എൻഎഫ്ടി എന്ന സാങ്കേതികവിദ്യയുപയോഗിച്ച് ഓൺലൈനായി 24 മണിക്കൂർ കൊണ്ടു വിറ്റത് 7.7 ലക്ഷം രൂപയ്ക്കാണ്. കലാപ്രവർത്തകരെ പിന്തുണയ്ക്കാനാണ് റിമ ആ പണം ഉപയോഗിച്ചത്. ട്വിറ്റർ സ്ഥാപകൻ ജാക് ഡൊർസി തന്റെ ആദ്യ ട്വീറ്റ് എൻഎഫ്ടിയാക്കി വിറ്റത് 29 ലക്ഷം ഡോളറിന് (ഏകദേശം 21 കോടി രൂപ). 2021ൽ എൻഎഫ്ടി വിൽപന അളവ് ഏകദേശം 2500 കോടി ഡോളറിലെത്തി. 20 ലക്ഷം കോടിയോളം രൂപ! ഫെയ്സ്ബുക്കും നൈക്കിയും ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികളും ഒട്ടേറെ സ്റ്റാർട്ടപ്പുകളും എൻഎഫ്ടിയിൽ വാതുവയ്പ്പും നടത്തി.
∙ ഇപ്പോഴത്തെ സ്ഥിതി
കോവിഡ് കാലം സൃഷ്ടിച്ച പ്രശ്നങ്ങളോടെയാണ് പിന്നീട് എൻഎഫ്ടിയുടെയും തകർച്ച തുടങ്ങിയതെന്നു കരുതുന്നവരുണ്ട്. എൻഎഫ്ടിക്കു ലഭിച്ച അമിത പ്രചാരവും അതിലേക്കുള്ള വൻ പണത്തിന്റെ ഒഴുക്കും തന്നെയാണു തകർച്ചയ്ക്കും വഴി വച്ചതെന്നാണു വിലയിരുത്തൽ. ക്രിപ്റ്റോ കറൻസികളുടെ തകർച്ചയും എൻഎഫ്ടിയുടെ തകർച്ചയ്ക്കു കാരണമായി.
2021 ജനുവരിയിൽ എൻഎഫ്ടി അതിന്റെ ഉച്ചസ്ഥായിയിലെത്തി. അതിനു ശേഷം 2023 ജൂലൈ ആകുമ്പോഴേക്കും ഓരോ മാസത്തെയും ഇടപാട് 80% ആയി കുറഞ്ഞു. വിൽപനക്കണക്കുകളിൽ 61 ശതമാനമാണു കുറവു വന്നത്. പല എൻഎഫ്ടികളുടെയും വിൽപന മൂല്യം അതിന്റെ ഏറ്റവും കുറഞ്ഞ നിലയിലുമെത്തി.
എൻഎഫ്ടി മാർക്കറ്റ് പ്ലേസായ ഓപ്പൺസീ എൻഎഫ്ടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നു തന്നെ ഓപ്ഷനലാക്കി. ഒരു സൃഷ്ടി ഓരോ തവണ വിൽക്കുമ്പോഴും സ്രഷ്ടാവിനു നിശ്ചിത വിഹിതം ലഭിക്കുന്ന രീതിയിലാണു മാറ്റം വരുത്തിയത്. ഇത് ഓപ്ഷനലായതോടെ എൻഎഫ്ടി കലാകാരൻമാർക്കുള്ള വരുമാനവും കുറഞ്ഞു. ഇതു ചൂടേറിയ ചർച്ചകൾക്കു വഴിവച്ചു.
എൻഎഫ്ടികളുടെ വളർച്ച എത്രകാലം നിലനിൽക്കുമെന്നുൾപ്പെടെ സർക്കാരുകൾക്കു സംശയമുണ്ടായിരുന്നു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ആണ് ആദ്യ നടപടിയെടുത്തത്. ലോസ് ഏഞ്ചൽസ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരുടെ എൻഎഫ്ടി റജിസ്റ്റർ ചെയ്യപ്പെട്ടതല്ലെന്നു സർക്കാർ ഏജൻസി തന്നെ പ്രഖ്യാപിച്ചു. ഇതോടെ ലോകമാകെയുള്ള എൻഎഫ്ടി സ്രഷ്ടാക്കളുടെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെട്ടത്. വ്യാജ എൻഎഫ്ടികളുടെ വ്യാപനവുമുണ്ടായി. അനുമതിയില്ലാതെ യഥാർഥ എൻഎഫ്ടിയുടെ വ്യാജ പതിപ്പുകളുണ്ടാക്കി വിപണിയിലെത്തിക്കാനും ഒട്ടേറെപ്പേരുണ്ടായിരുന്നു.
∙ ഞങ്ങളുടേത് എൻഎഫ്ടിയല്ല
എൻഎഫ്ടിയുടെ വിശ്വാസ്യത തകരുകയും വിപണിയിൽ വൻ ഇടിവു രേഖപ്പെടുത്തുകയും ചെയ്തതോടെ പല കമ്പനികളും അവരുടെ സൃഷ്ടികളെ എൻഎഫ്ടി എന്നു വിളിക്കാൻ മടി കാണിച്ചു. ഡിജിറ്റൽ ശേഖരങ്ങൾ (ഡിജിറ്റൽ കലക്ടബിൾസ്) എന്നാണു പലരും സൃഷ്ടികളെ വിശേഷിപ്പിച്ചത്. എൻഎഫ്ടി മൊത്തത്തിൽ തകർച്ച നേരിടുകയാണെങ്കിലും പ്രമുഖ സ്രഷ്ടാക്കളുടെ സൃഷ്ടികൾക്കു വിപണി മൂല്യം ഇപ്പോഴുമുണ്ട്. സൗത്തിബിയുടെ ശേഖരത്തിലെ ഒരു സൃഷ്ടി 69 ലക്ഷം ഡോളറിനാണു ജൂണിൽ വിൽപന നടത്തിയത്.
∙ പൂട്ടിപോയ ഇന്ത്യൻ എൻഎഫ്ടി ഫ്ലാറ്റ്ഫോം
വസീറെക്സ് എന്ന ഇന്ത്യൻ എൻഎഫ്ടി ഫ്ലാറ്റ്ഫോമായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ളവർ കലാസൃഷ്ടികൾ വിൽക്കാനായി ആശ്രയിച്ചിരുന്നത്. എന്നാൽ 2022 ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ, നിയമപരമല്ലാത്ത ഇടപാടിന്റെ പേരിൽ 64.67 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇഡി നടത്തിയ പരിശോധനയിൽ കള്ളപ്പണ ഇടപാടും കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ ഇടപാടുകൾ റിക്കോർഡ് ചെയ്യുന്നില്ല, അവയുമായി ബന്ധിപ്പിച്ച അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ചില്ല തുടങ്ങിയ പ്രശ്നങ്ങളാണു കണ്ടെത്തിയത്.
English Summary: Non-Fungible Tokens Lost Significance; Dip Their Value to Zero.