‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.

‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി.

ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ. 1980 കളിലാണ് അലക്സി എകിമോവ് ക്വാണ്ടം ഡോട്ട്സ് എന്ന ആശയവുമായി രംഗത്തെത്തുന്നത്. പക്ഷേ, നൊബേൽ സമ്മാനം നൽകിയത് ഇപ്പോഴും. അതിന്റെ കാരണവും ലളിതം.

ADVERTISEMENT

40 വർഷംകൊണ്ട് നാനോ ടെക്നോളജി ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങളാണ് ഗവേഷകർക്ക് നൊബേൽ വാങ്ങിക്കൊടുത്തത്. നിത്യജീവിതത്തിൽ നിരവധി കാര്യങ്ങളിൽ നാം ക്വാണ്ടം ഡോട്ട്സുമായി ബന്ധപ്പെട്ടിരിക്കുന്നു. വരും നാളുകളിൽ ലോകം നേരിടാൻ പോകുന്ന ഒട്ടേറെ വെല്ലുവിളികൾക്കും ശാസ്ത്രജ്ഞർ പ്രതിവിധി കാണുന്നത് ക്വാണ്ടം ഡോട്ട്സിലാണ്. വർഷങ്ങളായി നാനോ ടെക്നോളജി ലോകമെമ്പാടും വ്യാപിച്ച ഗവേഷണ മേഖലകൂടിയാണ്. എംജി യൂണിവേഴ്സിറ്റി  മുൻ വൈസ് ചാൻസലറും നാനോ ഗവേഷകനുമായ ഡോ. സാബു തോമസ് ക്വാണ്ടം ഡോട്ട്സിന്റെ പ്രത്യേകതകളെ കുറിച്ചും, അത് മനുഷ്യരാശിയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും, നാളെയുടെ പ്രതീക്ഷകളെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു. 

? എന്താണ് ക്വാണ്ടം ഡോട്ട്സും നാനോ ടെക്നോളജിയും.

∙ ഒറ്റ വാചകത്തിൽ പറയാം. വലുപ്പത്തിന്റെ അളവുകോലാണ് ക്വാണ്ടം ഡോട്ട്സ്. തലമുടി നാരിന്റെ അര ലക്ഷത്തിൽ ഒരു ഭാഗമാണ് നാനോ  എന്ന അളവ്. പൂജ്യം മുതൽ പത്തു നാനോ വരെ വലിപ്പമുള്ള വസ്തുക്കളുടെ അളവിനെ ക്വാണ്ടം ഡോട്ട്സ് എന്നു വിളിക്കാം. ഈ അളവിലുള്ള വസ്തുക്കളുടെ ഇലക്ട്രോണുകൾക്കു പക്ഷേ ശക്തി കൂടുതലാണ്. മാത്രമല്ല ക്വാണ്ടം ഡോട്ട്സ് മാറുന്നതനുസരിച്ച് വസ്തുവിന്റെ സ്വഭാവവും മാറും.

എംജി സർവകലാശാല മുൻ വൈസ് ചാൻസലറും നാനോഗവേഷകനുമായ ഡോ. സാബു തോമസ് (ചിത്രം : മനോരമ)

മനുഷ്യനുമായി ബന്ധമുള്ള എല്ലാ മേഖലയിലും നാനോ ടെക്നോളജി വിപ്ലവം സൃഷ്ടിക്കുകയാണ്. ഇമേജിങ്, ഇല്യൂമിനേഷൻ, പരിസ്ഥിതി സംരക്ഷണം, വെള്ളം ശുദ്ധീകരിക്കൽ, മണ്ണു ശുദ്ധീകരിക്കൽ, വായു ശുദ്ധീകരിക്കൽ, ബഹിരാകാശ പര്യവേഷണം, കംപ്യൂട്ടർ സാങ്കേതികത എന്നിങ്ങനെ സർവത്ര മേഖലയിലും മാറ്റം കൊണ്ടുവരാൻ നാനോ ടെക്നോളജിക്കു കഴിഞ്ഞു.

ADVERTISEMENT

നാനോ ടെക്നോളജിയുടെ സഹായത്താല്‍ നിർമ്മിക്കപ്പെട്ട അതിസൂക്ഷ്മമായ കണങ്ങളെ കണ്ടെത്തിയതിനും, വികസിപ്പിച്ചതിനുമാണ് ഇപ്പോൾ മൂന്ന് പേർക്ക് നോബേൽ സമ്മാനം ലഭിച്ചത്. അവർ അടുത്ത കാലത്തൊന്നുമല്ല 1980 കളിലാണ് ക്വാണ്ടം ഡോട്ട്സ് വികസിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തുടരുകയും ചെയ്തത്. എന്നിട്ടും  ഇപ്പോൾ നൊബേൽ സമ്മാനം നൽകാൻ തീരുമാനിച്ചത് ക്വാണ്ടം ഡോട്ട്സിന്റെ അതിവിശാലമായ ഉപയോഗ സാധ്യത കണക്കിലെടുത്താണ്. 

? നമുക്ക് ചുറ്റും ക്വാണ്ടം ഡോട്ട്സിന്റെ സ്വാധീനം എവിടെയൊക്കെയുണ്ട് 

∙ നിത്യജീവിതത്തിൽ നമ്മുടെ കയ്യിലുള്ള സ്മാർട് ഫോൺ മുതൽ എൽഇഡി ടിവിയിൽ വരെ ക്വാണ്ടം ഡോട്ട്സിന്റെ സാന്നിധ്യം കാണാനാവും. ടിവിയിലും സ്മാർട് ഫോണുകളിലും ഡിസ്പ്ലേയ്ക്ക് ഉപയോഗിക്കുന്ന എൽഇഡിയിലാണ് വമ്പൻ മാറ്റമുണ്ടാക്കാൻ ക്വാണ്ടം ഡോട്ട്സിനു കഴിഞ്ഞത്. ഉപയോഗിക്കുന്തോറും പുറപ്പെടുവിക്കുന്ന നിറങ്ങൾ കാലം കഴിയുമ്പോൾ മങ്ങുന്ന പ്രശ്നമുണ്ട്. അതു പരിഹരിക്കാൻ ക്വാണ്ടം ഡോട്ട്സ് സഹായിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ ഇലക്‌ട്രോണിക്‌സ് ഓഫ് ബാർസിലോനയിൽ നാനോ സാങ്കേതികത ഉപയോഗിച്ചുള്ള ചിപ് നിർമാണം (Photo by Josep LAGO / AFP)

കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ മികച്ച ഫലവും ക്വാണ്ടം ഡോട്ട്സിന്റെ പ്രാധാന്യം വർധിച്ചു. മൊബൈലും ടിവിയും മാറ്റിവച്ചാൽ ക്വാണ്ടം ഡോട്ട്സിന് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്വപ്നതുല്യമായ ഉപയോഗ സാധ്യതയാണുള്ളത്. അതായത്, ഒരിക്കൽ നാം സ്വപ്നം കണ്ടിരുന്ന ശാസ്ത്ര നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഈ സൂക്ഷ്മമായ നാനോകണങ്ങൾ സഹായിക്കുന്നുവെന്നർഥം. ആരോഗ്യ മേഖലയിലും, ഊർജ മേഖലയിലും, കാർഷിക മേഖലയിലും ക്വാണ്ടം ഡോട്ട്സ് അതികായൻമാരാകുന്ന കാലമാണ് വരുന്നത്. 

ADVERTISEMENT

? വൈദ്യശാസ്ത്ര മേഖലയിൽ ക്വാണ്ടം ഡോട്ട്സുണ്ടാക്കിയ മുന്നേറ്റങ്ങൾ വിശദീകരിക്കാമോ. 

∙ ക്വാണ്ടം ഡോട്ട്സ് മുന്നേറ്റമുണ്ടാക്കാനിരിക്കുന്ന ഒരു പ്രധാന ഇടം ബയോമെഡിക്കൽ മേഖലയാണ്. പ്രധാനമായും രോഗനിർണയത്തിലും ചികിത്സയിലുമാണ് ക്വാണ്ടം ഡോട്ട്സ് മികച്ച സംഭാവന നൽകുന്നത്. ശരീരത്തിനുള്ളിൽ കടന്നുചെന്ന് രോഗനിർണയം നടത്താൻ ഇതിലൂടെയാവും. അവയവങ്ങളുടെ തൽസ്ഥിതി ആരോഗ്യവിദഗ്ധരെ കാട്ടിക്കൊടുക്കുന്ന ഇമേജിങ്ങിലൂടെയാവും ഇത് സാധ്യമാക്കുക. അതിനൊപ്പം രോഗ ചികിത്സയിലും ക്വാണ്ടം ഡോട്ട്സ് ചലനങ്ങളുണ്ടാക്കും.

ക്വാണ്ടം ഡോട്ട്സ് കളർ സാങ്കേതികത ഉപയോഗപ്പെടുത്തിയ ടിവി ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by ROBYN BECK / AFP)

പ്രധാനമായും കാൻസർ ചികിത്സാരംഗത്ത് ക്വാണ്ടം ഡോട്ട്സുപയോഗിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഡ്രഗ് ഡെലിവറി  അതായത് ശരീരത്തിന് ആവശ്യമായ മരുന്ന് നൽകുന്നതിന് വളരെ പ്രയോജനകരമാണിത്. ഇപ്പോൾ നാം മരുന്ന് കഴിക്കുന്ന രീതിക്കു പകരം രോഗം ബാധിച്ച കോശങ്ങളിലേക്ക് നേരിട്ട് ചെന്ന് കുറഞ്ഞ അളവിൽ മരുന്ന് പ്രയോഗിക്കുന്ന രീതിയാണിത്. 

നാനോ ടെക്നോളജിയുടെ സഹായത്തോടെ പോക്കറ്റിൽ മടക്കിക്കൊണ്ടുപോകാൻ സാധിക്കുന്ന സോളർ പാനലുകൾ അധികം താമസിയാതെ വരും. അതായത്, കുറഞ്ഞ സ്ഥലം ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ക്വാണ്ടം ഡോട്ട്സിലൂടെ സാധിക്കും.

കാൻസർ ചികിത്സയുടെ ഉദാഹരണമെടുത്താൽ രോഗം ബാധിച്ച കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാൻ കഴിയും. രോഗാവസ്ഥയിലായ കോശങ്ങളുടെ സമീപം ക്വാണ്ടം ഡോട്ട്സ് എത്തിച്ച ശേഷം അവയെ പ്രവർത്തിപ്പിക്കുകയാണ് (വൈബ്രേറ്റ്) ചെയ്യുന്നത്. ഇതുവഴിയുണ്ടാകുന്ന താപത്തിലൂടെ രോഗം ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കും. നിലവിലെ റേഡിയേഷൻ രീതിയിലൂടെയാണെങ്കിൽ, രോഗം ബാധിക്കപ്പെട്ട കോശങ്ങൾക്ക് സമീപത്തുള്ള കോശങ്ങൾ കൂടി നശിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ കുറഞ്ഞ അളവിൽ മാത്രം റേഡിയേഷനാണ് ഉപയോഗിക്കുന്നത്. അതും ആവശ്യമുള്ള കോശങ്ങളിൽ മാത്രം. 

ക്വാണ്ടം ഡോട്ട്സ് ഉപയോഗപ്പെടുത്തിയ പ്രകാശ പരീക്ഷണം (Representative image by Tayfun Ruzgar/istockphoto)

കാൻസർ രോഗികളുടെ മുടികൊഴിയുന്നതുപോലെ ശരീരത്തിനുണ്ടാകുന്ന ഒട്ടേറെ പ്രത്യാഘാതങ്ങൾ തടയാനും ക്വാണ്ടം ഡോട്ട്സ് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ സാധിക്കും. നിലവിൽ നാനോ ടെക്നോളജിയുടെ പ്രയോഗം കാൻസർ ചികിത്സയിൽ ലോകത്ത് വിവിധ ഇടങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ഭാവിയിൽ ക്വാണ്ടം ഡോട്ട്സിന്റെ കൂടുതൽ ഉപയോഗം കാൻസർ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക. മറ്റ് അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളിലും വരുംനാളുകളിൽ ക്വാണ്ടം ഡോട്ട്സ് അദ്ഭുതങ്ങൾ തീർക്കും. ചെറിയ അളവിൽ മാത്രം മരുന്നു നൽകിയാൽ മതിയാവും. ശരീരത്തെ രോഗം ബാധിച്ച സ്ഥലത്തെത്തിയ ശേഷം മാത്രമേ അവ പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. രോഗചികിത്സയിൽ  നാനോ അസിസ്റ്റഡ് ടെക്നോളജിയുടെ സംഭാവന നാം കരുതുന്നതിലും വളരെ വലുതാവും എന്നത് ഉറപ്പാണ്. 

? നിത്യജീവിതത്തിൽ ക്വാണ്ടം ഡോട്ട്സുണ്ടാക്കാൻ പോകുന്ന മറ്റു മാറ്റങ്ങൾ എന്തൊക്കെയാവും.  

∙ വരും നാളുകളിൽ മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മിക്കവയ്ക്കും ഉത്തരം നൽകാൻ ശാസ്ത്രലോകത്തെ സഹായിക്കുന്നത് ക്വാണ്ടം ഡോട്ട്സാവും. കാർഷിക ഗവേഷണം എടുത്താൽ വളങ്ങളുടെ നിർമാണത്തിലും പ്രയോഗത്തിലും ക്വാണ്ടം ഡോട്ട്സിന് സഹായിക്കാൻ കഴിയും. നിലവിൽ ആവശ്യമായതിലും വലിയ അളവിലാണ് നാം രാസവളങ്ങൾ പ്രയോഗിക്കുന്നത്. ഇതിന്റെ ഫലമായി മണ്ണിൽനിന്ന് രാസമാലിന്യങ്ങൾ വെള്ളത്തിലെത്തുന്നു. മലിനീകരണത്തിനൊപ്പം മാരകമായ ആരോഗ്യപ്രശ്നങ്ങളും ഇതുണ്ടാക്കുന്നുണ്ട്. എന്നാൽ ക്വാണ്ടം ഡോട്ട്സിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

ക്വാണ്ടം ഡോട്ട്സ് ഡിസ്പ്ലേ സാങ്കേതികത ഉപയോഗപ്പെടുത്തിയ സ്ക്രീൻ ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by DAVID MCNEW / AFP)

നാനോ വിദ്യയിലൂടെ വികസിപ്പിക്കുന്ന വളങ്ങൾ വളരെ കുറച്ചു മാത്രം പ്രയോഗിച്ചാൽ മതിയാവും. ഇത് മണ്ണിൽ വളരെക്കാലം നിലനിൽക്കും. ചെടികൾക്ക് ആവശ്യമായ അളവിൽ മാത്രം പോഷകങ്ങൾ നൽകിക്കൊണ്ടാവും വളം മണ്ണിലുണ്ടാവുക. ഊർജമേഖലയിലും ക്വാണ്ടം ഡോട്ട്സ് മാറ്റങ്ങൾ കൊണ്ടുവരും. നിലവിൽ സിലിക്കൺ സോളാർ സെല്ലുകളാണ് നാം ഉപയോഗിക്കുന്നത്. ഈ സ്ഥാനത്ത് നാനോ ടെക്നോളജിയുടെ സഹായത്തോടെ പോക്കറ്റിൽ മടക്കിക്കൊണ്ടുപോകാൻ സാധിക്കുന്ന പാനലുകൾ അധികം താമസിയാതെ വരും. അതായത് കുറഞ്ഞ സ്ഥലം ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ക്വാണ്ടം ഡോട്ട്സിലൂടെ കഴിയും.

കംപ്യൂട്ടർ അധിഷ്ഠിത മേഖലകളിലും  ക്വാണ്ടം ഡോട്ട്സിലൂടെ വലിയ മാറ്റം കൈവരിക്കാനാവും. ബഹിരാകാശ ഗവേഷണത്തിലും വൻ കുതിച്ചുചാട്ടമുണ്ടാവും. ജലം, വായു മലിനീകരണം എന്നിവ തടയുന്നതിനുള്ള ഗവേഷണത്തിലും ക്വാണ്ടം ഡോട്ട്സിന് നിർണായകമായ സംഭാവനകൾ നൽകാനാകും. പ്രകാശം, താപം എന്നിവയുടെ തോത് അനുസരിച്ച് വ്യത്യസ്ത നിറങ്ങൾ ലഭിക്കുന്നു എന്നതാണ് ക്വാണ്ടം ഡോട്ട്സിന്റെ മറ്റൊരു പ്രത്യേകത. ഉദാഹരണമായി സ്വർണത്തിന്റെ ക്വാണ്ടം ഡോട്ട്സ് കണ്ടെത്തിയാല്‍ ഇപ്പോൾ മഞ്ഞ നിറത്തിൽ ലഭിക്കുന്ന സ്വർണത്തെ ഏത് നിറത്തിൽ വേണമെങ്കിലും നിർമിക്കാനാകും. പ്രകാശം പതിക്കുമ്പോൾ വിവിധ നിറങ്ങൾ ക്വാണ്ടം ഡോട്ട്സ് നൽകുന്നതാണു കാരണം. ഇല്യൂമിനേഷൻ മേഖലയിലും വമ്പൻ മാറ്റങ്ങൾ ഇതുവഴിയുണ്ടാകും. 

ക്വാണ്ടം ഡോട്ട്സ് വഴിയുള്ള പ്രകാശ പരീക്ഷണം നൊബേൽ സമിതി പുരസ്കാര പ്രഖ്യാപനത്തിനിടെ മാധ്യമങ്ങൾക്കു മുന്നില്‍ പ്രദർശിപ്പിച്ചപ്പോൾ (Photo by Jonathan NACKSTRAND / AFP)

? ക്വാണ്ടം ഡോട്ട്സ്  ഉയർത്തുന്ന വെല്ലുവിളി എന്തൊക്കെയാണ്. 

∙ നാനോ ടെക്നോളജി കൈകാര്യം ചെയ്യുന്നവർ അങ്ങേയറ്റം ജാഗ്രത പുലർത്തണം. കാരണം ഇത് അബദ്ധവശാൽ ഉള്ളിൽ പ്രവേശിച്ചാൽ ശരീരത്തിലെമ്പാടും അതിവേഗം പായും. സൂക്ഷ്മമായ വസ്തുവായതിനാൽതന്നെ ശരീരത്തിലെ എല്ലാ തടസ്സങ്ങളും മറികടക്കാനാകും. അതിനാൽ ഗവേഷകർ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണം. ക്വാണ്ടം ഡോട്ട്സ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ ഇത്തരം വെല്ലുവിളികളുണ്ടെങ്കിലും ശാസ്ത്രലോകത്തിന് മാറി നിൽക്കാനാവില്ലെന്നതാണു യാഥാർഥ്യം. 

? ഗ്രഫീനുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുൻകൈ എടുത്ത് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബജറ്റിലടക്കം പ്രഖ്യാപിച്ചല്ലോ? ഇതിന് ക്വാണ്ടം ഡോട്ട്സുമായി ബന്ധമുണ്ടോ 

∙ ഗ്രഫീനെന്ന് പറയുന്നത് കനം കുറഞ്ഞ കാർബണാണ്. ക്വാണ്ടം ഡോട്ട്സ് പോലെ വരും നാളിൽ ലോകത്തെ മാറ്റി മറിക്കുന്ന ഒന്നാണ് ഗ്രഫീൻ. ഇവയെല്ലാം നാനോയുടെ ഗവേഷണ പരിധിയിലുള്ളതാണ്. കൊച്ചിയിലാണ് ഗ്രഫീൻ  സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രഫീനുപയോഗിച്ച് ഒട്ടേറെ വസ്തുക്കൾ നിർമിക്കാം. റഷ്യന്‍ ശാസ്ത്രജ്ഞരായ കോണ്‍സ്റ്റന്റൈന്‍ നൊവോസെലോവ്, ആന്ദ്രേ ഗെയിം എന്നിവരാണ് ആദ്യമായി ഗ്രഫീന്‍ വേര്‍തിരിച്ചെടുക്കുന്നതിൽ‍ വിജയിച്ചത്. 2010 ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.  ഊർജമേഖലയിലടക്കം നാളെയുടെ വാഗ്ദാനമായിട്ടാണ് ഗ്രഫീനെ ശാസ്ത്രലോകം കാണുന്നത്. 

ബാർസിലോനയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പ്രദർശിപ്പിച്ച ഗ്രഫീൻ ചിപ്പ് (Photo by Pau Barrena / AFP)

? നമ്മുടെ സർവകലാശാലകളിൽ നാനോ ടെക്നോളജി കേന്ദ്രീകരിച്ചുള്ള കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ക്വാണ്ടം ഡോട്ട്സിന് നൊബേൽ ലഭിക്കുമ്പോൾ തൊഴിലവസരങ്ങളിൽ ഉൾപ്പെടെ എന്തെല്ലാം മാറ്റങ്ങളുണ്ടാകും. 

∙ നാനോ ടെക്നോളജിയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങളിൽ വരും നാളുകളിൽ കൂടുതൽ അവസരം ഉണ്ടാവും. കേരളത്തിൽ ബിരുദം നാലു വർഷത്തിലേക്ക് നീട്ടുമ്പോൾ  ആദ്യത്തെ മൂന്ന് വർഷം കുട്ടികള്‍ക്ക് തിയറിയും  ലബോറട്ടിയും  അടങ്ങിയ ക്ലാസുകള്‍ നൽകിയ ശേഷം അവസാന വർഷം, പഠിച്ച കാര്യങ്ങൾ പ്രയോഗിക്കാനുള്ള കഴിവ് ആർജിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കണം. നാനോ ടെക്നോളജിയിൽ സ്റ്റാർട്ടപ്പുകൾക്ക് ആശയം നല്‍കുവാനും, ആരംഭിക്കുവാനും വമ്പന്‍ അവസരമാണ് നിലനിൽക്കുന്നത്. 

പഠനത്തിനൊപ്പം വ്യാവസായിക പരിശീലനം നൽകുക എന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. നമുക്ക് ചുറ്റുമുള്ള വാഴനാര്, ചകിരി, കൈതച്ചക്കയുടെ ഇല, ചെമ്മീൻ തൊണ്ട്  എന്നിവയിൽനിന്നെല്ലാം നാനോ സെല്ലുലോസ് വേർതിരിച്ചെടുക്കാനാവും. അവശിഷ്ടങ്ങളിൽനിന്നുപോലും മനുഷ്യന് ഉപയോഗപ്രദമായ വസ്തുക്കൾ നാനോ ടെക്നോളജിയിലൂടെ നിർമിച്ചെടുക്കാനാവും എന്നർഥം. 

(Representative image by Natthapol Siridech / Shutterstock)

ഇതുപോലെ കേരളത്തിനുള്ള വലിയൊരു സാധ്യതയാണ് ഇവിടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ. മഞ്ഞളിൽനിന്ന് നാനോപാർട്ടിക്കിളുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്്. നാനോ കുർക്കുമിൻ എന്നാണ് ഇതറിയപ്പെടുന്നത്. ഇതുണ്ടാക്കാൻ മഞ്ഞളിൽ ചെറിയൊരു കെമിക്കൽ റിയാക്‌ഷൻ നൽകിയാൽ മാത്രം മതി. ലാബിൽ വേർതിരിച്ചെടുക്കുന്ന നാനോ കുർക്കുമിന്‍ ശരീരത്തിൽ ആരോഗ്യപരമായി പ്രയോഗിക്കാനുള്ള വലിയ സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരം ഗവേഷണങ്ങൾ നടത്തുവാനും പ്രോത്സാഹിപ്പിക്കുവാനുള്ള സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കണം.

ക്വാണ്ടം ഡോട്ട്സുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ നൊബേൽ സമ്മാനം ശാസ്ത്രലോകത്തിന് വലിയ മുന്നേറ്റമാണ്. വരുംനാളുകളിൽ കൂടുതൽ വിദ്യാർഥികൾ ഈ മേഖലയിൽ കടന്നു വരും. ഭാവിയിൽ ആഹാരം, ചികിത്സ,  മലിനീകരണം തുടങ്ങി വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനിക്കാൻ ക്വാണ്ടം ഡോട്ടിന് ലഭിച്ച നൊബേല്‍ പ്രചോദനമാവും എന്നതിൽ സംശയമില്ല. 

English Summary: What are Quantum Dots and How Did This Win the Nobel Prize? Interview with Dr. Sabu Thomas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT