നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും! താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല.

നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും! താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും! താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും!

താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഫ്യൂഡൽ സ്മരണകൾ ഇപ്പോഴും നിലനിർത്തുന്ന രാജ്യത്ത് രാജ്ഞിയേക്കാൾ സമ്പന്നായ പ്രഥമ വനിതയെ ചെറിയൊരു കല്ലുകടിയോടല്ലാതെ സ്വീകരിക്കാനാകില്ലല്ലോ പ്രജകൾക്ക്! 

അക്ഷത മൂർത്തി ((Photo by Oli SCARFF / AFP)
ADVERTISEMENT

മിസിസ് സുനക് എന്ന അക്ഷത

ഭർത്താവിന്റെ പേരിലേക്ക് ചുരുക്കിയെഴുതേണ്ട വ്യക്തിത്വമല്ല അക്ഷത മൂർത്തി എന്ന ഈ അഞ്ചടി നാലിഞ്ചുകാരിയുടേത്. ഇന്ത്യയിലെ അതിസമ്പന്നരിൽ ആറാം സ്ഥാനക്കാരനായ നാരായണ മൂർത്തിയുടെ മകൾ പക്ഷേ, ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത് ബ്രിട്ടിഷ് പൗരനായ ഭർത്താവ് ഋഷി സുനകിന്റെ രാഷ്ട്രീയപ്രവേശത്തോടെയാണ്. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരാർഥിയുടെ ഭാര്യയെന്ന പേരിലായിരുന്നില്ല അവർ വാർത്താതാരമായത്. ആ പരിഗണന തെല്ലും ലഭിച്ചില്ലെന്നു മാത്രമല്ല, വിവാദങ്ങളിലേക്ക് അവരെ വലിച്ചിടാനുള്ള റഡാർ തയാറാക്കി വച്ചാണ് മാധ്യമങ്ങളും വിമർശകരും അവരെ സ്വീകരിച്ചത്.

പിതാവ് എൻ‌.ആർ.നാരായണ മൂർത്തി, മാതാവ് സുധ മൂർത്തി, ഭർത്താവ് ഋഷി സുനക് എന്നിവർക്കൊപ്പം അക്ഷത മൂർത്തി (File photo: Insta/ narayanamurthy.official)

യുകെ പ്രധാനമന്ത്രി പദത്തിലേക്കു ഋഷി സുനക് സ്വയം അവതരിപ്പിച്ചതിനു പിന്നാലെ അക്ഷത മാധ്യമപ്രവർത്തകർക്കായൊരു ചായസത്കാരം നടത്തി. വാർത്തകളിലേക്കും വിവാദങ്ങളിലേക്കുമുള്ള അവരുടെ ആദ്യ ചുവടായിരുന്നു അത്. വിരുന്നിനുള്ള ക്ഷണം പ്രശംസിക്കപ്പെട്ടെങ്കിലും, അവിടെ വിളമ്പിയ ചായ കഴിച്ചവർ ചായക്കപ്പുകളുടെ വിലവിവരപ്പട്ടികയെച്ചൊല്ലി വിവാദം സൃഷ്ടിച്ചു. വിരുന്നിനുപയോഗിച്ച ‘എമ്മ ലേസി’ എന്ന ബ്രാൻഡിന്റെ സെറ്റിലെ ഓരോ കപ്പിനും 38 പൗണ്ടായിരുന്നു (3624.53 രൂപ) വില! തന്റെ ഓരോ ചുവടും വിമർശനബുദ്ധിയോടെ വിലയിരുത്തപ്പെടുമെന്നറിഞ്ഞ്, രാജ്യത്തിന്റെ പ്രഥമവനിത പദത്തിലേക്കു മുന്നൊരുക്കം നടത്താനുള്ളതായിരുന്നു അക്ഷതയ്ക്ക് ആ അവസരം. 10 ഡൗണിങ് സ്ട്രീറ്റിലേക്കെത്തിയ നാൾവഴികളിലും പിന്നീടിങ്ങോട്ടും വഴിനീളെ  തുടർച്ചയായി വിമർശനശരങ്ങൾ! 

സമ്പത്തും സമൃദ്ധിയും ചേരുന്ന ‘അക്ഷത്’

ADVERTISEMENT

ഹിന്ദു ആചാരപ്രകാരം ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സൂചിപ്പിക്കുന്ന ധാന്യവും കുങ്കുമവും ചേരുന്ന പൂജാദ്രവ്യമാണ് ‘അക്ഷത്’. സ്വന്തം പേരിന്റെ അർഥം പൂർണമാക്കും വിധം സമ്പന്നയാണ് അക്ഷത മൂർത്തിയും. 721 യുഎസ് ഡോളർ അഥവാ ഏതാണ്ട് 5,956 കോടി രൂപയാണ് അക്ഷതയുടെ സമ്പത്ത്. അന്തരിച്ച എലിസബത്ത് രാജ്‍ഞിയേക്കാൾ ധനികയെന്ന വിവരം പങ്കുവച്ചാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ ഋഷി സുനകിന്റെ പത്നിയെ ജനങ്ങൾക്കു പരിചയപ്പെടുത്തിയത്. 

അക്ഷത ജനിച്ച് ഒരു വർഷമാകുമ്പോഴാണ് സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന അച്ഛൻ നാരായണ മൂർത്തി അദ്ദേഹത്തിന്റെ സ്വപ്നസംരംഭം ‘ഇൻഫോസിസി’ന് തുടക്കമിട്ടത്. ഭാര്യ സുധ മൂർത്തിയിൽ നിന്നു കടംവാങ്ങിയ 230 ഡോളറുമായായിരുന്നു ആ സംരംഭകത്തുടക്കം. അക്ഷത വളരുന്നതിനൊപ്പം ഇൻഫോസിസ് ബഹുരാഷ്ട്ര ഐടി സ്ഥാപനമെന്ന നിലയിലുള്ള കുതിപ്പു തുടർന്നു. ഏതാണ്ട് 50 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനമാണിന്ന് ഇൻഫോസിസ്. ഈ സോഫ്റ്റ്‍വെയർ കമ്പനി ഭീമന്റെ ഓഹരിയിൽ നിന്നുള്ളതാണ് അക്ഷയ മൂർത്തിയുടെ സ്വത്തിന്റെ ഭൂരിഭാഗവും. ഇൻഫോസിസിൽ അവർക്ക് 0.9% ഓഹരിയാണുള്ളത് (അതായത് 3.89 കോടി ഓഹരികൾ).

ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന വേളയിൽ പ്രസംഗിക്കുന്നത് ശ്രദ്ധിച്ചിരിക്കുന്ന അക്ഷത മൂർത്തി. 2022ലെ ചിത്രം (Photo by Susannah Ireland / AFP)

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് സ്ഥാനമെങ്കിലും ആർഭാടജീവിതത്തോടു പ്രതിപത്തിയില്ലാത്തവരെന്ന പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ താൽപര്യപ്പെടുന്നവരാണ് മൂർത്തി ദമ്പതികൾ. ‘കോർപറേറ്റ് ഇന്ത്യയുടെ മഹാത്മാഗാന്ധി’ എന്ന വിളിപ്പേരു നേടി നാരായണ മൂർത്തിയും ‘കാറ്റിൽ ക്ലാസ്’ എന്ന ഇക്കണോമി ക്ലാസിലെ വിമാനയാത്രകളുടെ അനുഭവകഥകൾ പങ്കിട്ട് സുധ മൂർത്തിയും ഇന്ത്യൻ മധ്യവർഗത്തിന്റെ പ്രിയം നിലനിർത്തുന്നു. പക്ഷേ അച്ഛനമ്മമാരുടെ വഴിയെയായിരുന്നില്ല അക്ഷതയുടെ യാത്ര. 

∙ പഠനം, വിവാഹം, പ്രണയം, ജീവിതം

ADVERTISEMENT

ഇന്ത്യയിലും യുഎസിലുമായിട്ടായിരുന്നു അക്ഷത മൂർത്തിയുടെ ജീവിതം. മാതാപിതാക്കളുടെ ജീവിതത്തിരക്കുമൂലം അക്ഷതയുടെയും സഹോദരൻ രോഹന്റെയും കുട്ടിക്കാലം അമ്മ സുധ മൂർത്തിയുടെ മാതാപിതാക്കൾക്കൊപ്പം ഹൂബ്ലിയിലായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന അക്ഷത, ബെംഗളുരു ബാൾഡ്‌വിൻ ഗേൾസ് സ്കൂളിലെ പഠനശേഷം കലിഫോർണിയയിലെ ക്ലെയർമൗണ്ട് കോളജിൽ സാമ്പത്തികശാസ്ത്രത്തിലും ഫ്രഞ്ചിലും ഉന്നതപഠനം തുടർന്നു. ഫാഷൻ താൽപര്യം സൂക്ഷിച്ചിരുന്നതിനാൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ഡിപ്ലോമയും പിന്നീട് സ്റ്റാൻഫ‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 

ഡെലോയിറ്റ്, യൂണിലിവർ കമ്പനികളിൽ കുറച്ചുനാൾ ജോലി ചെയ്ത അക്ഷത, പിന്നീട് പിതാവ് നാരായണ മൂർത്തിക്കൊപ്പം ഇൻഫോസിസിന്റെ ലണ്ടൻ ഡിവിഷൻ സ്ഥാപിക്കുന്നതിൽ ഭാഗമായി. തുടർന്ന് വെൻച്വർ ക്യാപിറ്റൽ സംരംഭത്തിനും തുടക്കമിട്ടു. ഈ കരിയർ തിരക്കുകൾക്കിടെയും സ്വന്തം താത്പര്യങ്ങൾ വിട്ടു കളയാൻ ഒരുക്കമായിരുന്നില്ല അക്ഷത. 2009ൽ ‘അക്ഷത ഡിസൈൻസ്’ എന്ന സ്വന്തം ഫാഷൻ ബ്രാ‌ൻഡിന് അവർ തുടക്കമിട്ടു. ഇന്ത്യൻ കരകൗശല വൈദഗ്ധ്യം ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനൊപ്പം, നാട്ടിൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരെ, പ്രത്യേകിച്ചു സ്ത്രീകളെ, പിന്തുണയ്ക്കുകയെന്നതും അക്ഷതയുടെ ലക്ഷ്യമായിരുന്നു.

സ്റ്റാൻഫ‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടിയ ഋഷി സുനക് എന്ന ചെറുപ്പക്കാരൻ അക്ഷതയുടെ ജീവിതവഴിയിലെ പങ്കാളിയാകുന്നത്. ബെംഗളുരുവിൽ വിവാഹച്ചടങ്ങുകളും ന്യൂയോർക്കിൽ വിവാഹ പാർട്ടിയും നടത്തി. വിവാഹശേഷം കലിഫോർണിയയിലെ പെന്റ് ഹൗസ് അപ്പാർട്മെന്റിൽ ഒരുമിച്ചുള്ള താമസം; ആ ഓർമകൾ കാത്തുസൂക്ഷിക്കാൻ ആ അപ്പാർട്മെന്റ് അവർ ഇതുവരെ കൈവിട്ടിട്ടില്ല. സൗഹൃദം, പ്രണയം, വിവാഹം എന്നീ പടവുകൾ ഒരുമിച്ചു താണ്ടിയവർ ഇന്ന് ബ്രിട്ടന്റെ രാഷ്ട്രീയവഴികൾ നിശ്ചയിക്കുന്ന 10 ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇതാ ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു.

ഋഷി സുനകും അക്ഷത മൂർത്തിയും കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ (Photo by Oli SCARFF / AFP)

∙ ഫാഷനീസ്റ്റ; പ്രിയം ബ്രാൻഡ‍ഡ് വസ്ത്രങ്ങൾ

ഋഷി സുനക് രാഷ്ട്രീയ പ്രാധാന്യം നേടിയതിനു പിന്നാലെ വിമർശകർ കണ്ണുവച്ചത് ഭാര്യയുടെ ബ്രാൻഡഡ് വസ്ത്രങ്ങളിലും അവർ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളിലുമായിരുന്നു. അക്ഷതയുടെ ആഡംബര ചെരുപ്പിന്റെ വില 570 പൗണ്ട് (58,000 രൂപ) ആണെന്നും അവരുടെ ഗുച്ചി ട്രെയ്നറിന് 445 പൗണ്ട് (45,000 രൂപ) വിലവരുമെന്നും അവരുടെ ലെതർ സ്കർട്ടിന് 1000 പൗണ്ട് (ഒരു ലക്ഷം രൂപ) ഉണ്ടെന്നതും ഉൾപ്പെടെ വിലവിവരപ്പട്ടിക തേടിപ്പിടിച്ചായിരുന്നു പിന്നീടുള്ള വിമർശനങ്ങളേറെയും. 

ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മറ്റു പ്രതിനിധികൾക്കൊപ്പം പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതയുമെത്തിയപ്പോൾ വാർത്തയായത് അക്ഷതയുടെ വസ്ത്രങ്ങളായിരുന്നു. ‘ഡോപമിൻ ഡ്രസിങ് രഹസ്യായുധമായി വിന്യസിച്ചാണ്’ ഋഷി സുനക് എത്തിയതെന്നാണ് രാജ്യാന്തര മാധ്യമായ ബിബിസി തലക്കെട്ട് നൽകിയിത്. ഏറെ രാഷ്്ട്രീയ പ്രാധാന്യമുള്ള വേദികളിൽ പോലും അക്ഷത മൂർത്തിയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കു വഴിയൊരുക്കുന്ന പ്രധാന വിഭവമായി.

ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടയിൽ പങ്കെടുക്കാൻ മറ്റു പ്രതിനിധികൾക്കൊപ്പം പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതയുമെത്തിയപ്പോൾ വാർത്തയായത് അക്ഷതയുടെ വസ്ത്രങ്ങളായിരുന്നു. ‘ഡോപമിൻ ഡ്രസിങ് രഹസ്യായുധമായി വിന്യസിച്ചാണ്’ ഋഷി സുനക് എത്തിയതെന്നാണ് രാജ്യാന്തര മാധ്യമായ ബിബിസി തലക്കെട്ട് നൽകിയിത്. ഏറെ രാഷ്്ട്രീയ പ്രാധാന്യമുള്ള വേദികളിൽ പോലും അക്ഷത മൂർത്തിയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കു വഴിയൊരുക്കുന്ന പ്രധാന വിഭവമായി.

രാജ്യത്തെ നികുതി അടയ്ക്കാതെ തട്ടിപ്പു നടത്തിയെന്നതുൾപ്പെടെയുള്ള കടുത്ത വിമർശനങ്ങളുടെ നിഴലിൽ നിന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളിൽ ശ്രദ്ധ കവരുന്ന സാന്നിധ്യമാകാൻ അക്ഷത മൂർത്തിക്കു കഴിയുന്നതാണ് പിന്നീടു കണ്ടത്. ജപ്പാനിലെ ജി 7, ഇന്ത്യയിലെ ജി20 ഉച്ചകോടികളി ഉൾപ്പെടെ അവർ ആത്മവിശ്വാസത്തോടെ വേദികൾ കയ്യിലെടുത്തു. 2023ൽ ബ്രിട്ടനിലെ മികച്ച വസ്ത്രധാരണം നടത്തുന്ന വ്യക്തിയെന്ന ടാ‌ട്‌ലർ മാഗസിൻ പുരസ്കാരവും അക്ഷതയെ തേടിയെത്തി. 

കൺസർവേറ്റീവ് പാർട്ടിയുടെ ഒരു പരിപാടിക്കിടെ ഋഷി സുനകും അക്ഷത മൂർത്തിയും (Photo by Jack Hill / POOL / AFP)

ആഡംബര വസ്ത്രങ്ങളും ഷൂസുകളും ചെരിപ്പുകളുമെല്ലാം വിമർശിക്കപ്പെട്ടതോടെ തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ മാറ്റം വരുത്താൻ അക്ഷത തയാറായിരുന്നു. വില മിക്കവർക്കും താങ്ങാവുന്ന തരത്തിലുള്ള ബ്രിട്ടിഷ് ബ്രാൻഡുകൾ തന്നെ തിരഞ്ഞെടുക്കുകയെന്നതായിരുന്നു ആദ്യപടി. പ്രതീക്ഷിച്ചതുപോലെ ഈ നീക്കം പ്രശംസിക്കപ്പെടുകയും ചെയ്തു. നയതന്ത്ര ചാതുര്യവും ‘കന്റംപററി ട്രെൻഡു’കളും ഒരുപോലെ സമന്വയിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്ന അഭിനന്ദനം അവർ നേടി. ‘ക്വീൻ ഓഫ് ബ്രിട്ടിഷ് ഫാഷൻ’ എന്ന പെരുമയും അക്ഷതയെ തേടിയെത്തി.

∙ അക്ഷത പറഞ്ഞു; ‘എന്റെ ബെസ്റ്റ് ഫ്രണ്ട്’

കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പൊതുവേദിയിൽനിന്ന് ഋഷി സുനക് ഭാര്യയോടു പറഞ്ഞു, ‘‘നീയെനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് അറിയാമല്ലോ. 18 വർഷം മുമ്പ് നിന്റെ ‘ഹൈഹീൽസ്’ ഉപേക്ഷിച്ച്, ബാക്ക്പാക്കുമായി നിന്ന, ഉയരമില്ലാത്തൊരു യുവാവിന് ഒരവസരം നൽകാൻ തീരുമാനിച്ചതിന് നന്ദി!’’, തന്റെ എളിയ സാഹചര്യങ്ങളെക്കുറിച്ചു കൂടി പരാമർശിക്കുകയായിരുന്നു സുനക്.

നീയെനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് അറിയാമല്ലോ. 18 വർഷം മുൻപ് നിന്റെ ‘ഹൈഹീൽസ്’ ഉപേക്ഷിച്ച്, ബാക്ക്പായ്ക്കുമായി നിന്ന, ഉയരമില്ലാത്തൊരു യുവാവിന് ഒരവസരം നൽകാൻ തീരുമാനിച്ചതിന് നന്ദി!

ഋഷി സുനക്

പൊതുതിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ മാഞ്ചെസ്റ്ററിൽ കഴിഞ്ഞ ദിവസം നടന്ന കൺസർവേറ്റിവ് പാർട്ടി സമ്മേളനത്തിൽ അപ്രതീക്ഷിത പ്രഭാഷകയായി അക്ഷത മൂർത്തിയെത്തി. ബ്രിട്ടനിലെ രാഷ്ട്രീയവേദിയിലേക്കുള്ള അക്ഷതയുടെ അരങ്ങേറ്റമായിരുന്നു ഇത്. തന്റെ ‘ഉറ്റ സുഹൃത്തി’നെ സദസ്സിനു പരിചയപ്പെടുത്തുകയായിരുന്നു ദൗത്യം. താനും ഋഷിയും ഉറ്റ സുഹൃത്തുക്കളാണ് എന്നു പറഞ്ഞു തുടങ്ങിയ അക്ഷത, തങ്ങൾ ‘ഒറ്റ ടീം’ ആണെന്നും പ്രഖ്യാപിച്ചു. 14 വർഷത്തെ ദാമ്പത്യത്തിലെ രസകരമായ ഏടുകൾ പങ്കുവച്ചുകൊണ്ട് യുകെയോടുള്ള ഋഷിയുടെ സ്നേഹവും രാജ്യത്ത് അവസരങ്ങൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ സത്യസന്ധമായ ആഗ്രഹവുമാണ് അക്ഷത വിശദമാക്കിയത്. പഠനകാലത്ത് തന്നെ ഋഷിയിലേക്ക് അടുപ്പിച്ചത് അദ്ദേഹത്തിന് ‘ജീവിതത്തോടുള്ള അഭിനിവേശവും സത്യസന്ധത’യും ആണെന്നും അതിപ്പോഴും നിലനിൽക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.

‘എന്റെ ബെസ്റ്റ് ഫ്രണ്ട്’ എന്ന് ഋഷി സുനകിനെ വിശേഷിപ്പിക്കുന്ന അക്ഷത മൂർത്തി (Photo by Oli SCARFF / AFP)

ബ്രിട്ടന്റെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിക്കുമ്പോൾ തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളുടെ മൂർച്ച കൂട്ടി അക്ഷതയും ശ്രദ്ധയോടെ ചുവടുവയ്ക്കുന്നു. മാഞ്ചെസ്റ്ററിൽ ഋഷിയുടെ കൈകോർത്തു പിടിച്ചു നടന്നെത്തുമ്പോൾ അവർ ധരിച്ച പ്രസന്നമായ കോറൽ നിറത്തിലുള്ള സിഗരറ്റ് പാന്റ്സും ടെയ്‌ലേഡ് ജാക്കറ്റും ഉൾപ്പെടുന്ന ആ പവർ സ്യൂട്ട് കൃത്യമായ സന്ദേശം നൽകുന്നതായി. സിഇഒ വസ്ത്രങ്ങൾക്കു പേരുകേട്ട, ലണ്ടൻ കേന്ദ്രീകരിച്ചുള്ള ‘ദ് ഫോൾഡ്’ എന്ന ബ്രാൻഡിന്റെ 875 പൗണ്ട് (90,000 രൂപ) വിലയുള്ള സ്യൂട്ടായിരുന്നു അത്. പ്രഥമ വനിത ‘അക്ഷത മൂർത്തി’യെന്ന മികവിന്റെ ബ്രാൻഡിങ് ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

English Summary:

How Akshata Murthy, the British first lady, Established Herself in the Political and Fashion World