ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഏറെക്കുറെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്താൻ കഴിയുമായിരുന്ന ഏക അഫ്ഗാൻ ബൗളർ റാഷിദ് ഖാനായിരുന്നു. പക്ഷേ പവർ പ്ലേയിൽ ബൗൾ ചെയ്യാനുള്ള തന്റെ വിമുഖത ഈ കളിയിലും അഫ്ഗാനിസ്ഥാന്റെ ഈ മുൻനിര ബൗളർ തുടർന്നു. സമീപകാലത്ത് റാഷിദ് ബൗൾ ചെയ്ത 81 ഓവറിൽ വെറും രണ്ട് ഓവറാണ് പവർപ്ലേ ഘട്ടത്തിലേത്. ഒടുവിൽ പവർപ്ലേ ഒരു ബൗളർക്ക് ഉയർത്തുന്ന വെല്ലുവിളി കഴിഞ്ഞ് പതിനഞ്ചാം ഓവറിൽ റാഷിദ് പന്തെടുത്തപ്പോൾ കളി ഏതാണ്ട് കഴിഞ്ഞിരുന്നു. ജയിക്കാൻ ഇന്ത്യയ്ക്കു തുടക്കത്തിൽ വേണ്ടിയിരുന്ന 5.46 റൺ റേറ്റ് അപ്പോൾ 4.11 ആയി കുപ്പു കുത്തിക്കഴിഞ്ഞു. ഒക്ടോബർ 11ലെ മത്സരത്തിൽ വീണ ഇന്ത്യയുടെ രണ്ടു വിക്കറ്റും ഈ ലോകോത്തര സ്പിന്നർക്കായിരുന്നു എന്നതു ശരി. പക്ഷേ, രോഹിത് ശർമ എന്ന അതിവേഗ തീവണ്ടി അപ്പോഴേക്കും വിജയം എന്ന ലക്ഷ്യത്തിൽ ഇന്ത്യ വളരെ, വളരെ നേരത്തേ എത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആ കുതിപ്പിൽ എന്തെല്ലാം റെക്കോർഡുകളാണ് രോഹിത് (84 പന്തിൽ 131) കടപുഴക്കിയത്! രോഹിത് എന്ന ക്യാപ്റ്റന്റെയോ ബാറ്ററുടെയോ മികവ് കരിയറിന്റെ തുടക്കം മുതൽ ആരും ചോദ്യം ചെയ്തിട്ടില്ല. ക്രിക്കറ്റിന്റെ മർമം ടെസ്റ്റ് ക്രിക്കറ്റ് ആണെന്നു വിലയിരുത്തുന്നവർ രോഹിത്തിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടികയിൽ പെടുത്തുമോ എന്നു സംശയിക്കും. പക്ഷേ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്മാരായ ഏകദിനക്രിക്കറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമയ്ക്ക് തീർച്ചയായും ഇടമുണ്ടെന്ന് അവിസ്മരണീയമായ ആ ഇന്നിങ്സിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഏറെക്കുറെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്താൻ കഴിയുമായിരുന്ന ഏക അഫ്ഗാൻ ബൗളർ റാഷിദ് ഖാനായിരുന്നു. പക്ഷേ പവർ പ്ലേയിൽ ബൗൾ ചെയ്യാനുള്ള തന്റെ വിമുഖത ഈ കളിയിലും അഫ്ഗാനിസ്ഥാന്റെ ഈ മുൻനിര ബൗളർ തുടർന്നു. സമീപകാലത്ത് റാഷിദ് ബൗൾ ചെയ്ത 81 ഓവറിൽ വെറും രണ്ട് ഓവറാണ് പവർപ്ലേ ഘട്ടത്തിലേത്. ഒടുവിൽ പവർപ്ലേ ഒരു ബൗളർക്ക് ഉയർത്തുന്ന വെല്ലുവിളി കഴിഞ്ഞ് പതിനഞ്ചാം ഓവറിൽ റാഷിദ് പന്തെടുത്തപ്പോൾ കളി ഏതാണ്ട് കഴിഞ്ഞിരുന്നു. ജയിക്കാൻ ഇന്ത്യയ്ക്കു തുടക്കത്തിൽ വേണ്ടിയിരുന്ന 5.46 റൺ റേറ്റ് അപ്പോൾ 4.11 ആയി  കുപ്പു കുത്തിക്കഴിഞ്ഞു. 

ഒക്ടോബർ 11ലെ മത്സരത്തിൽ വീണ ഇന്ത്യയുടെ രണ്ടു വിക്കറ്റും ഈ ലോകോത്തര സ്പിന്നർക്കായിരുന്നു എന്നതു ശരി. പക്ഷേ, രോഹിത് ശർമ എന്ന അതിവേഗ തീവണ്ടി അപ്പോഴേക്കും വിജയം എന്ന ലക്ഷ്യത്തിൽ ഇന്ത്യ വളരെ, വളരെ  നേരത്തേ എത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആ കുതിപ്പിൽ എന്തെല്ലാം റെക്കോർഡുകളാണ് രോഹിത് (84 പന്തിൽ 131) കടപുഴക്കിയത്! രോഹിത് എന്ന ക്യാപ്റ്റന്റെയോ ബാറ്ററുടെയോ മികവ് കരിയറിന്റെ തുടക്കം മുതൽ ആരും ചോദ്യം ചെയ്തിട്ടില്ല. ക്രിക്കറ്റിന്റെ മർമം ടെസ്റ്റ് ക്രിക്കറ്റ് ആണെന്നു വിലയിരുത്തുന്നവർ രോഹിത്തിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടികയിൽ പെടുത്തുമോ എന്നു സംശയിക്കും. പക്ഷേ  ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്മാരായ ഏകദിനക്രിക്കറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമയ്ക്ക് തീർച്ചയായും ഇടമുണ്ടെന്ന് അവിസ്മരണീയമായ ആ ഇന്നിങ്സിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.

അഫ്ഗാനെതിരെ മത്സരത്തിനിടെ രോഹിത് ശർമ (Photo by Money SHARMA / AFP)
ADVERTISEMENT

മൂന്നാം ലോകകപ്പാണ് രോഹിത് കളിക്കുന്നതെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ലോകകപ്പാണ്. അതുകൊണ്ടുതന്നെ ‘എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ്’ ആയിട്ടാണ് ഈ ലോകകപ്പിനെ രോഹിത് വിശേഷിപ്പിച്ചത്. അതിൽ ആദ്യ കളിയിൽ പക്ഷേ, ഡക്ക് (പൂജ്യം) ആയി പുറത്തായി. സ്വഭാവികമായും എതിരാളികൾ അഫ്ഗാനിസ്ഥാനാണെങ്കിലും രോഹിത്തിന് സമ്മർദ്ദം ഉണ്ടാകുമെന്നത് തീ‍ർച്ച. മഹാന്മാരായ എല്ലാ ക്യാപ്റ്റന്മാരും സ്വന്തം പ്രകടനംകൊണ്ട് ടീമുകളെ പ്രചോദിപ്പിക്കാറുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ അങ്ങനെ പ്രചോദിപ്പിക്കുകയാണ് രോഹിത് ശർമ ചെയ്തത്.

സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെയും കപിൽ ദേവിന്റെയും റെക്കോർഡുകളും അതിനിടയിൽ രോഹിത് മറികടന്നു. ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി (ആറ്) നേടിയ ബാറ്റർ ഇതുവരെ സച്ചിനായിരുന്നു. ഡൽഹിയിൽ അഫ്ഗാനെതിരെ പിറന്നത് രോഹിത്തിന്റെ ഏഴാം ലോകകപ്പ് സെഞ്ചറിയാണ്. കുമാർ സംഗക്കാര (5), റിക്കി പോണ്ടിങ് (5) എന്നിവരെ കൂടിയാണ് രോഹിത് പിന്നിലാക്കിയിരിക്കുന്നത് എന്നോർക്കുമ്പോഴാണ് ഏകദിന ക്രിക്കറ്റിലെ ‘ഹിറ്റ്മാന്റെ’ ഇടം  എവിടെയാണെന്നു വ്യക്തമാകുന്നത്. അതിവേഗ ലോകകപ്പ് സെഞ്ചറി ഇതുവരെ കപിൽദേവിന്റെ പേരിലായിരുന്നെങ്കിൽ ഈ 63 പന്ത് സെഞ്ചറിയിലൂടെ രോഹിത് അതും മറികടന്നു. 

∙ തുടക്കത്തിലേ ടോപ്‌ഗിയർ

തന്റെ കളി രീതിയിൽ രോഹിത് സമീപകാലത്ത് വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ റിസ്കുകൾ എടുക്കാൻ അദ്ദേഹം മുതിരുന്നു. ടോപ് ഗിയറിലാണ് തുടക്കം എന്നു  പറയാം. എന്നാൽ ഷോട്ടുകൾ ഏറിയ പങ്കും രോഹിത്തിന് ഉറപ്പുള്ള ഏരിയകളിലേക്കാണ്. മിഡ് വിക്കറ്റിലും സ്ക്വയർ ലെഗിലുമാണ് കൂടുതലും.  ബൗണ്ടറികളിലൂടെയാണ് കൂടുതലും റൺസുകൾ. ആദ്യത്തെ പത്ത് ഓവറുകളിലെ സ്ട്രൈക്ക് റേറ്റ് സമീപകാലത്തായി രോഹിത്തിന് 100 ൽ കൂടുതലാണ്. നേരത്തേ ഇത് 65–70 ആയിരുന്നു. ഈ മാറ്റം ബോധപൂർവമാണെന്ന് രോഹിത് കളിക്കു ശേഷം വിശദീകരിക്കുകയും ചെയ്തു. 

ഇന്ത്യ–അഫ്ഗാൻ മത്സരത്തിനിടെ വിരാട് കോലി (Photo by Money SHARMA / AFP)
ADVERTISEMENT

ചില സമയത്ത് പിഴച്ചു പോകുമായിരിക്കാം. പക്ഷേ തന്റെതായ സ്ട്രോക്ക് പ്ലേ കെട്ടഴിക്കുന്നതു  ടീമിന് പൊതുവിൽ ഗുണകരമെന്നാണ് രോഹിത് ഇപ്പോൾ വിശ്വസിക്കുന്നത്. സിക്സറുകളുടെ എണ്ണത്തിൽ (554) താൻ മറികടന്നത് സാക്ഷാൽ ക്രിസ് ഗെയിലിനെയാണ് എന്നത് ഇന്ത്യൻ ക്യാപ്റ്റനെ എല്ലാ അർഥത്തിലും പുളകം കൊള്ളിക്കാനിടയുണ്ട്. 19–ാം ഇന്നിങ്സിൽ ലോകകപ്പിലെ ആയിരം റൺസ് തികച്ചപ്പോൾ അക്കാര്യത്തിൽ കൂട്ടുകാരൻ ആധുനികക്രിക്കറ്റിലെ മറ്റൊരു മഹാരഥൻ തന്നെ; ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രോഹിതിന്റെ കുതിപ്പിൽ ആദ്യത്തെ പത്ത് ഓവറിൽ ഇന്ത്യ 94 ൽ എത്തിയിരുന്നു. പിന്നീട് സ്കോറിങ് റേറ്റ് ആദ്യത്തെ പത്ത് ഓവറിനെ അപേക്ഷിച്ച്  കുറഞ്ഞെന്നതാണ് രസകരം.

ഇന്ത്യ–അഫ്ഗാൻ മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള കാഴ്ച (Photo by Money SHARMA / AFP)

തന്റെ ക്യാപ്റ്റൻ അപാരമായ ഫോമിലാണെന്ന് തിരിച്ചറിഞ്ഞ ഇഷാൻ കിഷൻ (47) സൂക്ഷ്മതയോടെ കളിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ കളിയിൽ പൂജ്യത്തിനു പുറത്തായതോടെ അഫ്ഗാനെതിരെ തിളങ്ങേണ്ടത്  ഇഷാന് അനിവാര്യമായിരുന്നു. ആ കടമ ഈ ഇടംകയ്യൻ ഓപ്പണർ നിർവഹിച്ചു. തന്റ സ്വാഭാവികമായ കേളിശൈലിക്ക് മുതിർന്നില്ല. അപ്പുറത്ത് രോഹിത് ശർമ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുമ്പോൾ കിഷന് റിസ്ക് ഷോട്ടുകൾക്കു മുതിരേണ്ട കാര്യമുണ്ടായിരുന്നില്ല. രോഹിത്തും ഇഷാനും മടങ്ങിയപ്പോൾ പിന്നാലെ എത്തിയ വിരാട് കോലിയും (55) ശ്രേയസ് അയ്യരും(25) കളി പൂർത്തിയാക്കുന്ന ജോലി മനോഹരമായി നിർവഹിച്ചു.

തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയിലൂടെ കോലി ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ആദ്യ കളിയിൽ നിറം മങ്ങിയ ശ്രേയസ് പാക്കിസ്ഥാനെതിരെയുള്ള  നിർണായക മൽസരത്തിൽ താൻ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചു.

∙ മുന്നേറി അഫ്ഗാൻ, പിടിച്ചു കെട്ടി ഇന്ത്യ 

ലോകകപ്പ് മൽസരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ഒരു ഘട്ടത്തിലും അഫ്ഗാനിസ്ഥാൻ ജയിച്ചിട്ടില്ല. എങ്കിലും ടോസ് ലഭിച്ച ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ഒടുവിൽ ടീം പടുത്തുയർത്തിയ 272 എന്ന സ്കോർ കണ്ടപ്പോൾ ഒരു അട്ടിമറി എന്ന വിദൂര സാധ്യത  ഷാഹിദി പ്രതീക്ഷിച്ചിട്ടുണ്ടാകാം. കാരണം ഇത് ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മുന്തിയ സ്കോറായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 2015 ൽ നേടിയ 232 റൺസിനെയാണ് അവർ മറികടന്നത്. ഇന്ത്യയ്ക്കെതിരെ ‌ഏകദിനക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ കുറിച്ച ഏറ്റവും വലിയ സ്കോറും പിറന്നിരിക്കുന്നു. 252 ആയിരുന്നു ഇതുവരെ  ആ മുന്തിയ സ്കോർ. ആ മത്സരം അവസാനിച്ചതു സമനിലയിലും. ബാക്കി ഇതുവരെ കളിച്ച രണ്ടു കളികളിലും ഇന്ത്യ ജയിച്ചു. 

അഫ്ഗാന്‍ ക്യാപ്റ്റന്‍ ഷാഹിദിയും ഓമർസായിയും മത്സരത്തിനിടെ (Photo by Money SHARMA / AFP)
ADVERTISEMENT

ഇന്ത്യയ്ക്കെതിരെ ഏറ്റവും വലിയ സ്കോർ, അതും ഭേദപ്പെട്ടതെന്നു പറയാവുന്ന 272 റൺസ്, കുറിക്കുമ്പോൾ സ്വാഭാവികമായും അഫ്ഗാന് സ്വപ്നങ്ങൾ നെയ്യാം. യഥാർഥത്തിൽ 35 ഓവറിൽ മൂന്നിന് 184 എന്ന നിലയിൽ ഇതിലും മികച്ച സ്കോറിലേക്ക് അഫ്ഗാൻ നീങ്ങുകയായിരുന്നു. എന്നാൽ പെട്ടെന്ന് അത് ഏഴിന് 235 ആയി. ക്യാപ്റ്റൻ ഷാഹിദിയും (80) ഓമർസായിയും (62) കുറിച്ചത് ഇന്ത്യയ്ക്കെതിരെയുള്ള അഫ്ഗാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ്. കുൽദീപ് യാദവിനെതിരെ ഓമർസായി പായിച്ച രണ്ടു സിക്സറുകൾ അദ്ദേഹത്തിന്റെ നിലവാരം വ്യക്തമാക്കി. എന്നാൽ കളിയുടെ നിർണായക ഘട്ടത്തിൽ കുൽദീപ് അസാധ്യമായി പന്തെറിഞ്ഞു. 39നും 43നും ഇടയിലുളള തന്റെ ഓവറുകളിൽ വെറും അഞ്ചു റൺസാണ് ഈ ലെഗ്  സ്പിന്നർ  വഴങ്ങിയത്. അതിൽ 13 ഡോട്ട് ബോൾ. 

നേരത്തെ 31–40 ഓവറുകളിൽ 6.4 ആയിരുന്ന അഫ്ഗാന്റെ റൺറേറ്റ് താഴ്ന്നു. നാലുവിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുമ്ര അഫ്ഗാന്റെ വലിയ കുതിപ്പ് തടയുന്നതിൽ പങ്കു വഹിച്ചു. നീണ്ട കാലത്തെ പരുക്കിനും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മടങ്ങിയെത്തിയ ബുമ്രയുടെ ‘റിഹാബിലിറ്റേഷന്’ ബിസിസിഐയോട് ഇന്ത്യ നന്ദി പറയേണ്ടിയിരിക്കുന്നു. ആദ്യകളിയിൽ ബൗളിങ്ങിൽ നിറം മങ്ങിയതിന്റെ വാശി തീർക്കാ‍ൻ എന്ന വിധമാണ് ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞത്. തുടർച്ചയായി 140 കെപിഎച്ച് (km per hour) വേഗത്തിൽ എറിയുന്നതിടെ എത്തിയ വേഗം കുറഞ്ഞ പന്ത് ഓമർസായിയെ കബളിപ്പിച്ചു. തുടക്കത്തിൽ ഗുർബാസിനെയും ഈ ഓൾറൗണ്ടർ പറഞ്ഞുവിട്ടു.

മുഹമ്മദ് സിറാജാണ് തീർത്തും മങ്ങിപ്പോയ ഏക ഇന്ത്യൻ താരം. 9 ഓവറിൽ വിക്കറ്റില്ലാതെ 76 റൺസാണ് സിറാജ് വിട്ടുകൊടുത്തത്. അഫ്ഗാൻ സ്കോറിന്റെ ഏതാണ്ട് നാലിലൊന്ന്. ആറ് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് എടുത്ത ഷാർദുൽ താക്കുർ അശ്വിനു പകരക്കാരനായി ലഭിച്ച അവസരം മോശമാക്കിയില്ല. അഫ്ഗാനെതിരെ ഏകദിനക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് (ഏഴ്) വീഴ്ത്തിയ രവീന്ദ്ര ജഡേജയ്ക്ക്, പക്ഷേ ഇത്തവണ വിക്കറ്റില്ല.

യഥാർഥ എതിരാളി വരാനിരിക്കുന്നതേയുള്ളൂ. ശനിയാഴ്ച,ഒക്ടോബർ 14ന്, പാക്കിസ്ഥാൻ!

English Summary:

ICC World Cup: India Crush Afghanista for 8 Wickets: Match Analysis- Wicket to Wicket Column

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT