ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്‍ഡ് കാണിച്ചു തരുന്നു. ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്‌. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്‍ഡ് കാണിച്ചു തരുന്നു.

ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്‌. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...

ADVERTISEMENT

∙ പഴമയെ പുൽകുന്നവർ

അജ്ഞാതരായവർ  ഉപയോഗിച്ചിരുന്ന വസ്ത്രം ധരിക്കുക! ഒരുപക്ഷേ മലയാളികളിൽ പലരും നെറ്റിചുളിച്ചേക്കും. ദുരിതാശ്വസ സഹായം തേടി വീട്ടിലേക്കു വരുന്നവർക്ക് പഴയ വസ്ത്രം കൊടുത്താണ് മലയാളിക്കു ശീലം. എന്നാൽ പഴയതു വീണ്ടും ഉപയോഗിക്കുന്നത് ദുരഭിമാനായി കാണാത്തവരാണ് ഫിൻലൻഡിലുള്ളത്. ഏറ്റക്കുറച്ചിലുകളില്ലാതെ, ആബാലവൃദ്ധം ജനങ്ങളും ഇത് പ്രയോജനപ്പെടുത്തുന്നു. പിറന്നു വീഴുന്ന കുഞ്ഞിനു പോലും പഴയ തൊട്ടിൽ ഉപയോഗിക്കുന്ന രീതിയുണ്ട്. കുട്ടികളെ കിടത്തിക്കൊണ്ടു പോകാനുള്ള ചെറിയ വാഹനവും (പ്രാം) മറ്റുള്ളവർ ഉപയോഗിച്ചത് ഉപയോഗിക്കാറുണ്ടിവിടെ.

ഹെൽസിങ്കിയിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള കാഴ്ച. (Photo by Alessandro RAMPAZZO / AFP)

പഴയ തുണിത്തരങ്ങളുടെ വിൽപനയും വിപുലമാണ് ഫിൻലൻഡിൽ. എല്ലാ ഋതുകാലങ്ങളും അനുഭവവേദ്യമായ രാജ്യമായതിനാൽ അതിന് അനുയോജ്യമായ പലവിധ വേഷവിധാനങ്ങളുടെ ആവശ്യകതയുണ്ട്. സമ്പാദ്യത്തിന്റെ നല്ല ഭാഗവും മഞ്ഞിൽ ധരിക്കാനുള്ള ജാക്കറ്റുകൾക്കും ഷൂസുകൾക്കും ചെലവഴിക്കേണ്ടിവരും. പഴയവ വിറ്റഴിക്കാനും വാങ്ങാനും ഒട്ടേറെ വെബ്സൈറ്റുകളും സമൂഹമാധ്യമങ്ങളിൽ പല ഗ്രൂപ്പുകളും സജീവമാണ്. പഴയ  തുണിത്തരങ്ങളും മറ്റും നിശ്ചിതസ്ഥലത്ത് നിക്ഷേപിക്കാൻ ഓരോ രണ്ടു കിലോമീറ്റർ ചുറ്റളവിലും നഗരങ്ങളിൽ സംവിധാനവുമുണ്ട്.

മാലിന്യം തരംതിരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നഴ്‌സറി സ്കൂളുകളിൽ പരിശീലനം നൽകാറുണ്ട്. ആഴ്ചയിൽ ഒരിക്കൽ  കുട്ടികൾ അധ്യാപകരുമൊത്തു പ്രകൃതിയെ അടുത്തറിയുന്ന യാത്രകളും നടത്തുന്നതു പതിവാണ്.

വീട്ടുസാമഗ്രികൾ, ഫർണിച്ചറുകൾ, ഷൂസുകൾ, ചെരുപ്പുകൾ, കുട്ടികളുടെ പ്രാമുകൾ, സ്കേറ്റിങ്– സ്കീയിങ് തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സാമഗ്രികൾ തുടങ്ങിയവയെല്ലാം സജീവമായി പഴയ മാർക്കറ്റിൽ വിറ്റഴിക്കാറുണ്ട്. ഈ സംവിധാനം സാമ്പത്തിക ലാഭത്തിലേക്കും നയിക്കുന്നു. ലോകത്തിലെ ആദ്യത്തെ സെക്കൻഡ് ഹാൻഡ് (പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ) വിപണന കേന്ദ്രം ഫിൻലൻഡ്‌ വ്യോമയാന സ്ഥാപനമായ ഫിന്നാവിയയും മറ്റൊരു  ഫിന്നിഷ് സ്ഥാപനമായ റിലോവും സംയോജിതമായി ഹെൽസിങ്കി വിമാനത്താവളത്തിൽ പ്രവർത്തിപ്പിക്കുന്നു. 

ഫിൻലൻഡിലെ ക്ലാസ്മുറികളിലൊന്നിലെ കാഴ്ച (File Photo by OLIVIER MORIN / AFP)
ADVERTISEMENT

ഈ ‘പുനചംക്രമണ സംസ്കാരത്തെ’ ഇവിടെ ഒരു ജനപ്രിയ കഫേയുമായും സംയോജിപ്പിച്ചിരിക്കുന്നു. ആഡംബര ബ്രാൻഡുകൾ, പ്രീമിയം ഫാഷൻ ലേബലുകൾ, ഗുണനിലവാരമുള്ള ഫിന്നിഷ് ഡിസൈനുകൾ  എന്നിവ ഉൾപ്പെടെയുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഇവിടെ വാങ്ങുവാനും വിൽക്കുവാനും അവസരമുണ്ട്. വിൽപനയ്ക്ക് മുൻകൂറായി നിശ്ചിത സ്ഥലം ബുക്ക് ചെയ്യേണ്ടതുണ്ട്. ലോകത്തിൽ  ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഇപ്രകാരം സെക്കൻഡ് ഹാൻഡ് ആശയത്തിലൂന്നിയ വിപണന ശാലയുള്ളത്.

∙ പാഠം ഒന്ന്: മാലിന്യസംസ്കരണം

ആദ്യാക്ഷരം പഠിക്കുന്നത് ഏഴാമത്തെ വയസ്സിലാണെങ്കിലും ചെറുപ്രായത്തിൽ മാലിന്യ സംസ്കരണത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പാഠങ്ങൾ കുട്ടികൾ കരസ്ഥമാക്കുന്നു. മാലിന്യം തരംതിരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നഴ്‌സറി സ്കൂളുകളിൽ പരിശീലനം നൽകാറുണ്ട്. ആഴ്ചയിൽ ഒരിക്കൽ  കുട്ടികൾ അധ്യാപകരുമൊത്തു പ്രകൃതിയെ അടുത്തറിയുന്ന യാത്രകൾ നടത്തുന്നു. വീടുകളിൽ നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങളുടെ കണക്കുകൾ കുട്ടികൾ കളികളിലൂടെ ശേഖരിക്കാറുണ്ട്.  ഭക്ഷണസാധനങ്ങൾ പാഴാക്കുന്ന അനാവശ്യ പ്രവണത തടയാൻ പ്രായോഗിക പരിജ്ഞാനത്തിലൂടെ ഇവർക്ക് സാധിക്കുന്നു.  ജനിതകത്തിൽ അലിഞ്ഞു ചേർന്ന ചില നല്ല പാഠങ്ങൾ! 

∙ ഉറവിടത്തിൽ  മാലിന്യം തരംതിരിക്കൽ

ADVERTISEMENT

പൊതുജനം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കുന്നതാണ് ഫിൻലൻഡിലെ രീതി. പ്ലാസ്റ്റിക്, കടലാസ്, കാർഡ്ബോർഡ്, ലോഹവസ്തുക്കൾ, കുപ്പി, ജൈവമാലിന്യങ്ങൾ എന്നിവ  പ്രത്യേകം സഞ്ചികളിൽ വേർതിരിക്കുന്നു. ഓരോ പാർപ്പിടസമുച്ചയങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന മാലിന്യക്കുട്ടകളിൽ ആയിരിക്കും നിക്ഷേപിക്കേണ്ടത്. ഈ മാലിന്യങ്ങൾ വലിയ വാഹനങ്ങളിൽ ‘റീസൈക്ലിങ് സെന്ററുകളിൽ’ എത്തിക്കുന്നു. വഴിയോരങ്ങളിലും ഷോപ്പിങ് മാളുകളിലും മാലിന്യക്കുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. 

ഫിൻലൻഡിൽ മാലിന്യത്തിൽനിന്ന് ഊര്‍ജം ഉൽപാജിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നിലെ കാഴ്ച (Photo by AFP / Alessandro RAMPAZZO)

വസന്തകാല ശുചീകരണത്തിന്റെ  ഭാഗമായി, സൗജന്യവും പരിസ്ഥിതി സൗഹൃദവുമായ മുനിസിപ്പാലിറ്റികളുടെ സേവനം വീടിന്റെ വാതിൽ പടിയിൽ എത്താറുണ്ട്. വീടുകളിലെ അപകടകരമായ വലിയ മാലിന്യങ്ങൾ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ലോഹ മാലിന്യങ്ങൾ മുതലായവ ഇവിടെ നിക്ഷേപിക്കാവുന്നതാണ്. ഓഫിസുകളിലും സ്കൂളുകളിലും സമാന രീതിയിലുള്ള ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കാറുണ്ട് .

∙ പാഴ്‌വസ്‌തുക്കളിൽനിന്ന്‌ പുനരുൽപാദനം എന്ന കല

പാഴ്‌വസ്‌തുക്കളിൽനിന്ന്‌ പുനരുൽപാദനം നടത്തുന്ന ഫിൻലൻഡുകാരുടെ കല പ്രശംസനീയമാണ്. റീസൈക്കിൾ ചെയ്യുന്ന പ്ലാസ്റ്റിക്, കടലാസ്, കാർഡ്ബോർഡ് മുതലായവ പുതിയ ഉൽപന്നങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് വളവും ബയോഗ്യാസും തയാറാക്കുന്നു. സമ്മിശ്ര മാലിന്യങ്ങൾ താപോർജമായും ഉപയോഗിക്കുന്നു. ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ നിക്ഷേപിക്കാൻ ഫാർമസികളിൽ സംവിധാനങ്ങളുണ്ട്. 

ഫിൻലൻഡിലെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളിലൊന്ന് (Photo by Olivier MORIN / AFP)

പ്രവർത്തനരഹിതമായ ഇലക്ട്രോണിക്, ഇക്ട്രിക്കൽ  സാധനങ്ങൾ, ഉപയോഗശൂന്യമായ  ബാറ്ററികൾ, അപകട സാധ്യതയുള്ള മാലിന്യങ്ങൾ, ഫ്ലൂറസെന്റ് ലാംപുകൾ എന്നിവ  നിക്ഷേപിക്കാൻ ഷോപ്പുകളിൽ പ്രത്യേകം സംവിധാനം ഉണ്ടാവും. ഇലക്ട്രിക്കൽ മാലിന്യങ്ങളിലെ ലോഹഭാഗങ്ങൾ പുനരുപയോഗം ചെയ്ത് ഉപയോഗിക്കുന്നു. ശീതളപാനീയ കുപ്പികൾ, സൂപ്പർ മാർക്കറ്റുകളിൽ സജ്ജീകരിച്ചിരിക്കുന്ന യന്ത്രങ്ങളിൽത്തന്നെ റീസൈക്കിൾ ചെയ്തെടുക്കും. അതുവഴി, ശീതളപാനീയത്തിനായി ചെലവാക്കിയ പണത്തിന്റെ ചെറിയ ശതമാനം ഉടമസ്ഥനു തിരികെ ലഭിക്കും. വായനശാലകളിലും പുസ്തകങ്ങൾ റീസൈക്കിൾ ചെയ്യാൻ പ്രത്യേക വിഭാഗം ഉണ്ടാകും. വായന പൂർത്തിയാക്കിയ പുസ്തകങ്ങൾ അവിടെ നിക്ഷേപിക്കാം. മറ്റുള്ളവർക്ക് അവ സൗജന്യമായി ഉപയോഗപ്പെടുത്തുകയുമാകാം.

∙ ലക്ഷ്യം കാർബൺ നെഗറ്റിവിറ്റി

വേനൽക്കാലത്തു  കുടുംബസമേതം സൈക്കിളുകളിൽ ചുറ്റുന്നവരെ കാണണമെങ്കിൽ ഫിൻലൻഡിലേക്കു വരൂ. ഇവിടെ അതൊരു സാധാരണ കാഴ്ചയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള ചെറുപടിയായി ‘കാർ  ഫ്രീ’ ദിനങ്ങളിൽ ജനം പങ്കുചേരാറുണ്ട്. പല നഗരങ്ങളും പൊതു ഗതാഗതസംവിധാനം ഉപയോഗിക്കാനും സൈക്കിൾ യാത്രയ്ക്കും ആ ദിവസം പ്രോത്സാഹനം നൽകുന്നു. ഈ ദിവസം കുറഞ്ഞ നിരക്കിലുള്ള പൊതുഗതാഗത ടിക്കറ്റ് ലഭ്യമാകും. 2029 ൽ കൽക്കരിയിൽനിന്നുള്ള മോചനവും 2035 ൽ കാർബൺ ന്യൂട്രലും 2050 ൽ കാർബൺ നെഗറ്റിവിറ്റിയും നേടാനാണ് ഈ നാടിന്റെ ശ്രമങ്ങൾ.

ഫിൻലൻഡിലെ പൊതുഗതാഗത സംവിധാനമായ ട്രാം സർവീസ് (Photo by Alessandro RAMPAZZO / AFP)

∙ മാലിന്യത്തിൽനിന്ന് ഊർജം 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഫിന്നിഷ് വിപണിയിൽ സമൂലമായ മാറ്റങ്ങളാണുണ്ടായത്. രാജ്യം മാലിന്യ കയറ്റുമതിയിൽനിന്ന് ഇറക്കുമതിയിലേക്ക് മാറ്റപ്പെട്ടു. മാലിന്യം കയറ്റുമതി ചെയ്യുകയോ, അതെന്താണു സംഭവം? ബയോ എനർജി അഥവാ ജൈവ ഊർജം ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയാണ് ഫിൻലൻഡിൽ മാലിന്യം ഉപയോഗപ്പെടുത്തുന്നത്. എന്നാൽ രാജ്യത്ത് മാലിന്യത്തിന്റെ അളവ് കുറഞ്ഞതോടെ കയറ്റുമതിയില്‍ നിയന്ത്രണംകൊണ്ടു വന്നു. മാലിന്യം കുറഞ്ഞാൽ ഊർജോൽപാദനം കഷ്ടത്തിലാകും എന്നതുതന്നെ കാരണം.

ഫിൻലൻഡ് പോലുള്ള ‘തണുപ്പൻ’ രാജ്യങ്ങളെ ഇരുട്ടിനെയും തണുപ്പിനെയും നേരിടാൻ സജ്ജമാക്കേണ്ടതുണ്ട്. മാലിന്യങ്ങളാണ് താപവും വൈദുതിയുമുണ്ടാക്കുന്നതിൽ ഇവിടെ പ്രധാന പങ്കു വഹിക്കുന്നത്.

ഊർജ പ്രതിസന്ധിയിൽ റഷ്യ- യുക്രെയ്ൻ യുദ്ധം മറ്റൊരു കാരണമാണ്. റഷ്യയിൽനിന്ന് കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഇറക്കുമതി നിലച്ചതും ഊർജ വിപണിയെ പ്രതികൂലമായി ബാധിച്ചു. അതിനാൽ ഫിനിഷ് മുനിസിപ്പാലിറ്റികൾ മാലിന്യത്തിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ ഗണ്യമായി വർധിപ്പിച്ചു. 2022 ൽ, ഇത് ഏകദേശം 22 ലക്ഷം ടൺ ആയിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിലെ പത്തു ശതമാനം വളർച്ചയാണിത്. ഇപ്പോഴും അത് തുടരുകയാണ്.

പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കുന്ന ഫിൻലൻഡിലെ സ്ഥാപനങ്ങളിലൊന്നിലെ കാഴ്ച ( File Photo by Alessandro RAMPAZZO/AFP)

ഫിൻലൻഡിൽ മാത്രമല്ല, മിക്ക പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിക്കുന്ന പവർ പ്ലാന്റുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വൈദ്യുതിയും ഡിസ്ട്രിക്റ്റ് ഹീറ്റിങ്ങും ഉൽപാദിപ്പിക്കാൻ കഴിയുന്ന 'കംബൈൻഡ് ഹീറ്റ് ആൻഡ് പവർ' പ്ലാന്റുകളാണിവ. വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലും ആവശ്യമായ താപം ഇൻസുലേറ്റഡ് പൈപ്പുകളിലൂടെ എത്തിക്കാനുള്ള സംവിധാനമാണ് ഡിസ്ട്രിക്ട് ഹീറ്റിങ്. കെട്ടിടങ്ങളുടെ ഉൾവശം ചൂടുപിടിപ്പിക്കാനും വെള്ളം ചൂടാക്കാനുമെല്ലാം ഇതുപയോഗിക്കും. ഫിൻലൻഡ് പോലുള്ള ‘തണുപ്പൻ’ രാജ്യങ്ങളെ ഇരുട്ടിനെയും തണുപ്പിനെയും നേരിടാൻ സജ്ജമാക്കേണ്ടതുണ്ട്. മാലിന്യങ്ങളാണ് താപവും വൈദുതിയുമുണ്ടാക്കുന്നതിൽ ഇവിടെ പ്രധാന പങ്കു വഹിക്കുന്നതെന്നു ചുരുക്കം. പിന്നെയവർ ചുമ്മാതെ മാലിന്യം കയറ്റുമതി ചെയ്ത് സ്വന്തം ‘ഊർജം’ ഇല്ലാതാക്കുമോ!

∙ ഒരുമയുടെ  വിജയം

മാലിന്യസംസ്കരണത്തിൽ ഫിൻലൻഡ് കൈവരിച്ച നേട്ടങ്ങൾ ഒരു സുപ്രഭാതത്തിൽ നേടിയെടുത്തതല്ല! ഭരണാധികാരികളുടെ കൃത്യമായ ആസൂത്രണവും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുടെ മനോഭാവവുമാണ് ഈ കലര്‍പ്പില്ലാത്ത പരിസ്ഥിതിക്കു പിന്നിൽ! മുനിസിപ്പാലിറ്റികളുടെയും  സ്വകാര്യ കമ്പനികളുടെയും  പൊതുജനത്തിന്റെയും കൂട്ടായ പരിശ്രമം. കേരളത്തിന്റെ ആറിലൊന്നുമാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഫിൻലൻഡ്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 17 പേർ. നമ്മുടേത് ചതുരശ്ര കിലോമീറ്ററിനു 890 പേരും. എന്നാൽ കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജ്യവുമാണിത് 

ഈ വികസിത രാജ്യത്തെ മുഴുവനായി പകർത്താൻ കേരളം പോലെ  ജനസാന്ദ്രതയുള്ള ഒരു സമൂഹത്തിൽ സാധ്യമല്ല. സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും ആധുനികമായ മാലിന്യ നിർമാർജന സംവിധാനങ്ങളും വിദഗ്ധമായ ആസൂത്രണവും കൊണ്ടു മാത്രം സ്വായത്തമാക്കാവുന്ന ഒന്നാണിത്. ഫിൻലൻഡ് മാതൃകയിൽനിന്ന് കേരളത്തിന് എന്തെല്ലാം ഉപയോഗപ്പെടുത്താനാകുമെന്നു നോക്കണം. അത് സാധ്യമാകണമെങ്കിൽ രാഷ്ട്രീയ നേതൃത്വം മാത്രം വിചാരിച്ചാൽ പോരാ, എന്റെ വീടിന്റെ അതിരുകൾക്കപ്പുറമുള്ള ലോകം എന്റേതുകൂടിയാണെന്ന ബോധ്യമുള്ള ഒരു സമൂഹം നമുക്ക് അനിവാര്യമായും ഉണ്ടാകണം.

English Summary:

Eliminating Waste: How Finland Became a Model in Recycling and Energy Production