പയറ്റിത്തെളിഞ്ഞ വിജയരഹസ്യങ്ങൾ
ലോക വനിതാ ടെന്നിസ് ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് ‘മാർട്ടിന നവരത്‌ലോവ’. 18 സിംഗിൾസ്, 31 വനിതാ ഡബിൾസ്, 10 മിക്സ്ഡ് ഡബിൾസ് അടക്കം 59 ഗ്രാൻഡ് സ്‌ലാം ടൈറ്റിലുകൾ. 332 ആഴ്ച ലോകത്തിലെ ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം. 1956ൽ ചെക്കോസ്ലോവാക്യയിൽ ജനിച്ച്, പിന്നീട് യൂഎസ് പൗരത്വം സ്വീകരിച്ച മാർട്ടിന, 1974 ൽ 18 ാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടി ഗ്രാൻഡ് സ്‌ലാം യാത്രയ്ക്കു തുടക്കം കുറിച്ചു. 50–ാം വയസ്സിനോടടുത്ത് 2006 ൽ യുഎസ് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടുംവരെ 32 വർഷത്തോളം ആ വിജയഘോഷയാത്ര തുടർന്നു. വിസ്മയകരമായ ജീവിതവിജയത്തിന്റെ ശാശ്വതദൃഷ്ടാന്തം. അവർ ഏർപ്പെട്ട മേഖലയിലെ വൻ നേട്ടങ്ങൾ.

ലോക വനിതാ ടെന്നിസ് ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് മാർട്ടിന നവരത്‌ലോവ. 18 സിംഗിൾസ്, 31 വനിതാ ഡബിൾസ്, 10 മിക്സ്ഡ് ഡബിൾസ് അടക്കം 59 ഗ്രാൻഡ്‍സ്ലാം ടൈറ്റിലുകൾ. 332 ആഴ്ച ലോകത്തെ ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം. 1956ൽ ചെക്കോസ്ലോവാക്യയിൽ ജനിച്ച്, പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ച മാർട്ടിന, 1974 ൽ 18 ാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടി ഗ്രാൻഡ്‍സ്ലാം യാത്രയ്ക്കു തുടക്കം കുറിച്ചു. 50–ാം വയസ്സിനോടടുത്ത് 2006ൽ യുഎസ് ഓപ്പൺ മിക്സ്ഡ് ഡബിൾസ് നേടുംവരെ 32 വർഷത്തോളം ആ വിജയഘോഷയാത്ര തുടർന്നു. വിസ്മയകരമായ ജീവിതവിജയത്തിന്റെ ശാശ്വതദൃഷ്ടാന്തം. അവർ ഏർപ്പെട്ട മേഖലയിലെ വൻ നേട്ടങ്ങൾ.
ഒരിക്കൽ മാർട്ടിന നേരിടേണ്ടിവന്ന ചോദ്യമിങ്ങനെ: ‘‘ഈ 43–ാം വയസ്സിൽപോലും എങ്ങനെയാണ് ഏകാഗ്രതയും ആരോഗ്യവും നിലനിർത്തി, കിറുകൃത്യമായി കളിക്കുന്നത്?’’ ഏവരും മനസ്സിൽ കരുതേണ്ട മറുപടിയാണ് അതീവ വിനയത്തോടെ മാർട്ടിന നൽകിയത്. അവരുടെ ജീവിതദർശനം ചിമിഴിലൊതുക്കി പറഞ്ഞ വരികളിങ്ങനെ:
‘‘എന്റെ പ്രായം പന്തിനറിയില്ലല്ലോ. നിങ്ങളെ തടഞ്ഞുനിർത്തുന്നതിനെ നിങ്ങൾ തടഞ്ഞുനിർത്തണം. ആറിഞ്ച് കളത്തിലാണ് ജീവിതത്തിലെ ഓരോ ഗെയിമും കളിക്കുന്നത് – രണ്ടു കാതുകൾക്കിടയിലെ സ്ഥലത്ത്. നാം പാർക്കുന്നത് വലിയ ബംഗ്ലാവുകളിലോ കെട്ടിടസമുച്ചയങ്ങളിലോ ഫ്ലാറ്റുകളിലോ അല്ല; അനന്തവിസ്തൃതിയുള്ള നമ്മുടെ മനസ്സിലാണ്. അവിടം ചിട്ടയൊപ്പിച്ച് അലങ്കോലമില്ലാതെ നിലനിർത്തിയാൽ ജീവിതം ഗംഭീരമാകും. മേശപ്പുറത്ത് വെറുപ്പു വളർന്നും മൂലയിൽ പശ്ചാത്താപം കുമിഞ്ഞുകൂടിയും അടുക്കളയിൽ അമിതപ്രതീക്ഷകൾ തിളച്ചുപൊങ്ങിയും രഹസ്യങ്ങൾ കാർപറ്റിനടിയിൽ ഒളിഞ്ഞും മനഃപ്രയാസം വീട്ടിലെങ്ങും ചിതറിക്കിടന്നും മനസ്സു മലിനമായാൽ, നമ്മുടെ യഥാർഥവീടു നശിച്ചതുതന്നെ. മനസ്സിലെ ആന്തരികസംവാദത്തിന്റെ മേന്മയും വലുപ്പവും നിയന്ത്രിക്കുന്നതിനുള്ള ശേഷിയാണ് ഏതു ജീവിതരംഗത്തെയും മികച്ച പ്രകടനത്തിന്റെ രഹസ്യം’’.
എത്രയെത്ര വിജയമന്ത്രങ്ങളാണ് ചുരുങ്ങിയ ഈ വരികളിൽ ഒളിഞ്ഞുകിടക്കുന്നത്! എല്ലാം പച്ചയായ യാഥാർഥ്യങ്ങൾ. എല്ലാം പരീക്ഷിച്ചു വിജയിച്ചവ.
പ്രായത്തെ ഭയപ്പെട്ടുകൂടാ. പ്രായം കൂടിയതിനാൽ എന്റെ കഴിവു നഷ്ടപ്പെട്ടു എന്ന ചിന്ത നമ്മുടെ പ്രവർത്തനത്തെ പരിമിതപ്പെടുത്തരുത്. 81–ാം വയസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രിപദം ഏറ്റെടുത്ത മൊറാർജി ദേശായിയെയും അടുത്ത വർഷം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനു മത്സരിക്കുമെന്ന് 82–ാം വയസ്സിൽ പ്രഖ്യാപിച്ച ജോ ബൈഡനെയും 2013ൽ 102-ാം വയസ്സിൽ ഒന്നര മണിക്കൂറോളം കൊണ്ട് 10 കിലോമീറ്റർ ഹോങ്കോങ് മാരത്തൺ ഓടിത്തീർത്ത ഫൗജാ സിങ്ങിനെയും ഓർക്കാം. ബ്രിട്ടിഷ് സിഖ് പൗരനായ ഈ പഞ്ചാബി 2004ൽ 93-ാം വയസ്സിൽ 6 മണിക്കൂർ 7 മിനിറ്റ് 13 സെക്കൻഡിൽ ലണ്ടൻ മാരത്തണിലെ 42.2 കിലോമീറ്റർ ദൂരം ഓടിയെത്തി ലോകത്തെ വിസ്മയിപ്പിച്ചത് ആരെയാണ് ആവേശഭരിതരാക്കാത്തത്!
ഇരുകാതുകൾക്കിടയിലെ ആറിഞ്ചിന്റെ പ്രാധാന്യം മാർട്ടിന ഓർമിപ്പിക്കുന്നു. ആ സ്ഥലത്തെ മനസ്സാണ് നമ്മുടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ആ മനസ്സിനെ നിർമലമായി നിലനിർത്തുന്നത് സർവപ്രധാനം. ചിട്ട വേണം. വെറുപ്പും അടിസ്ഥാനമില്ലാത്ത പശ്ചാത്താപവും അമിതപ്രതീക്ഷയും തൊട്ടതിനെല്ലാം മനഃപ്രയാസവും പാടില്ല. ഇവയ്ക്കെല്ലാമുണ്ട് തനതായ ദോഷങ്ങൾ. സ്നേഹത്തിന്റെ പൊൻനൂലുകൊണ്ട് അന്യരെ ബന്ധിക്കാൻ കഴിവതും ശ്രമിക്കാം. ചെറിയ തെറ്റുകളോ വീഴ്ചകൾകളോ വരുത്തിയവരെ വെറുക്കുന്നതെന്തിന്? നിർമലമനസ്സ് വിവേകത്തോടെയുളള പരിശ്രമങ്ങൾക്കു തുണയേകും.
കാതുകൾക്കിടയിലെ സ്ഥലത്തെക്കുറിച്ചുള്ള നർമകഥ കൂടി കേൾക്കുക.
വെറുതേ വായിട്ടലയ്ക്കുന്ന വക്കീലിനോട് ജഡ്ജി: നിങ്ങൾ കൂടുതൽ പറയുന്നു. അതെല്ലാം എന്റെ ഇടതുചെവിയിലൂടെ കയറി വലതുചെവിയിലൂടെ പുറത്തുപോകുന്നേയുള്ളൂ.
വക്കീൽ: യുവർ ഓണർ, അത് കാതുകൾക്കിടയിൽ കേട്ടതിനെ തടഞ്ഞു നിർത്താൻ യാതൊന്നും ഇല്ലാത്തതുകൊണ്ടാണ്!
പല ജീവിതത്തിലും പ്രയാസങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാവുന്ന പശ്ചാത്താപമാണ്. തെറ്റുകൾ തെറ്റുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുക, ചെയ്ത തെറ്റുകൾ ആരും കണ്ടുപിടിക്കില്ലെന്നു യുക്തിരഹിതമായി വിശ്വസിക്കുക, അതുവഴി കുഴപ്പങ്ങളിൽ ചാടുക, ചെയ്തുപോയ തെറ്റിനെക്കുറിച്ച് പിന്നീടു ദുഃഖിക്കുക എന്നിങ്ങനെ പലരും ചെയ്യുന്നു. താൽക്കാലിക സൗകര്യമോ ലാഭമോ ലക്ഷ്യമാക്കിയാകും ‘ഒരു കുഴപ്പോം വരില്ലെന്നേ’ എന്നു മനസ്ലിൽ പറഞ്ഞുകൊണ്ട് നിയമത്തെയോ സാമാന്യമര്യാദയെയോ ലംഘിക്കുന്നത്. ഈ സമീപനം ഉന്നതസ്ഥാനത്തിരിക്കുന്ന എത്രയോ പേർ വച്ചുപുലർത്തുന്നുണ്ട്. സമൂഹത്തിൽ മാന്യമായ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന ചിലർ അഴിമതിയും അസന്മാർഗ പ്രവൃത്തിയും കാരണം അപഹാസ്യരോ കുറ്റവാളികൾ തന്നെയുമോ ആയിത്തീരാറുണ്ടല്ലോ. വലിയവരായാലും ചെറിയവരായാലും അറിഞ്ഞുകൊണ്ട് തെറ്റിലേക്കു വീഴാതെ സൂക്ഷിക്കണം.
മക്കളെപ്പറ്റി അമിതപ്രതീക്ഷ വച്ചുപുലർത്തുന്നവരേറെ. പ്രതീക്ഷ പൂവണിയാതെ വരുമ്പോൾ നൈരാശ്യത്തിലേക്കു കൂപ്പുകുത്തും. പ്രായോഗികമായ സാധ്യതകൾ മനസ്സിൽവച്ചാവണം ഏതു കാര്യത്തിലായാലും പ്രതീക്ഷകൾ. ലക്ഷ്യങ്ങൾ മഹത്തരമാകാം, അവയ്ക്കായി പ്രയത്നിക്കുകയുമാകാം. പക്ഷേ അവയെല്ലാം നേടിക്കളയും എന്ന അമിതപ്രതീക്ഷ വേണ്ട. ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തുന്നതിനു മുൻപ് പ്രചാരത്തിലുണ്ടായിരുന്ന ഇംഗ്ലിഷ്മൊഴി: ‘ആകാശത്തെ ലക്ഷ്യമിടുക; നിങ്ങൾ ചന്ദ്രനിലെത്തും’.
മനഃപ്രയാസത്തിന്റെ കാരണവും പലപ്പോഴും അമിതപ്രതീക്ഷയാവാം. Hope for the best; but be prepared for the worst എന്ന മൊഴി സൂചിപ്പിക്കുംപോലെ, നമ്മുടെ പ്രയത്നം വിജയിക്കുന്ന കാര്യത്തിൽ തിരിച്ചടി ഉണ്ടായേക്കാമെന്നും നാമോർക്കണം. അങ്ങനെ പ്രായോഗികമായി ചിന്തിച്ചാൽ, മനഃപ്രയാസം കുറയ്ക്കാം.
ആരുടെ ജീവിതത്തിലുമുണ്ട് രഹസ്യങ്ങൾ. വ്യക്തിക്കും രാജ്യത്തിനും രഹസ്യങ്ങൾ കൂടിയേ തീരൂ. രാജ്യരക്ഷയുടെ കാര്യങ്ങളെല്ലാം പെരുമ്പറയടിച്ചാൽ ഗുണം ശത്രുരാജ്യത്തിനാവും. പക്ഷേ വ്യക്തിജീവിതത്തിൽ രഹസ്യങ്ങൾ കഴിവതും കുറച്ച്, സുതാര്യതയെ പുൽകുന്നത് പിരിമുറുക്കം കുറയ്ക്കും. ഏറെയൊന്നും അനാവശ്യമായി ഓർമ വയ്ക്കേണ്ടി വരുകയുമില്ല.
ഏതു ജീവിതത്തിലും പ്രധാനമാണ് മേന്മയേറിയ ആന്തരികസംവാദം. നാം എപ്പോഴും മനസ്സിൽ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ വിഷയത്തെക്കുറിച്ചും ‘അങ്ങനെ വേണോ, ഇങ്ങനെ വേണോ? അയാളെ വിശ്വസിക്കാമോ?’ എന്ന രീതിയിൽ. അതു സ്വാഭാവികമാണ്. പക്ഷേ ‘അയാളെ എങ്ങനെ പറ്റിക്കാം? എങ്ങനെ പണം തട്ടിയെടുക്കാം?’ എന്ന മട്ടിൽ സംവാദം വഴിവിട്ടാൽ ജീവിതം തകർന്നതുതന്നെ.
ഇത്രയേറെ കാര്യങ്ങൾ അന്തർഭവിക്കുന്ന ഫോർമുലകളാണ് ഹ്രസ്വമായ മറുപടിയിലൂടെ മാർട്ടിന വെളിവാക്കിയത്. അവരുടെ ജീവിതവിജയത്തിന് ഇവ സഹായകമായെന്ന വാക്കുകളിൽ പ്രചോദനത്തിന്റെ സന്ദേശമുണ്ട്. ദൃഷ്ടാന്തങ്ങളിലൂടെ നമുക്കു സത്യങ്ങളിലേക്കു കടക്കാം. ദൃഷ്ടാന്തംവഴി പ്രചോദനം പകരുന്ന എത്രയോ മാർട്ടിനമാരുണ്ടെന്നും ഓർക്കാം.
English Summary: Ulkazhcha Column – How to overcome challenges life throws at you