‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.

‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’

‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’

ADVERTISEMENT

ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും.  

കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്. മുകളിലെ നിലയിൽ ചെല്ലുന്നതോടെ വലത്തെ ലിഫ്റ്റ് ഇടത്തേക്കു മാറുന്നു. കൂടെ അതിലുള്ളവരും. ചവിട്ടു പടിയിൽ കയറുന്നതുപോലെ ഒരു കാൽ ഉയർത്തി ലിഫ്റ്റിൽ കയറാം. പടിയിൽ നിന്ന് ഇറങ്ങുന്നതുപോലെ താഴേക്ക് ഇറങ്ങണം. ഇറങ്ങാൻ വൈകിയാൽ നിങ്ങൾ അടുത്ത നിലയിലേക്കു പോകും. വർഷങ്ങൾ കഴിഞ്ഞിട്ടും ലിഫ്റ്റിന് ഒരു തട്ടുകേടും ഇല്ല. യാത്രക്കാർക്കും. കയറാൻ ധൈര്യം കുറവാണെങ്കിൽ തൊട്ടടുത്ത് പുതിയ ലിഫ്റ്റുണ്ട്. എങ്കിലും അദ്ഭുത ലിഫ്റ്റാണ് സന്ദർശകർക്കു പ്രിയം. 

ജർമനിയിലെ കുടിയേറ്റക്കാർക്കു വേണ്ടി നടത്തപ്പെട്ട തൊഴിൽ മേളയിൽ തൊഴിലവസരങ്ങൾ തിരയുന്നവർ. (Photo by STEFFI LOOS / AFP)

ഇത്തരം വ്യത്യസ്തവും മികച്ചതുമായ എൻജിനീയറിങ് സാങ്കേതിക വിദ്യകൾ ജർമനിയിൽ ഉടനീളം കാണാം. ജർമൻ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയും  അതാണ്. മികവു മാത്രം. അതുകൊണ്ടാണ് സാങ്കേതിക സർവകലാശാലയിലെ (ടിയു) പ്രഫ. ‍‍ഡോ. ജാൻ ക്രാറ്റ്സർ തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നത്. 

‘‘ഞങ്ങൾക്കു വേണ്ടത് മികവു മാത്രമാണ്. പഠനവും പ്രവൃത്തിയും തമ്മിൽ നേരിട്ടാണ് ബന്ധം. തിയറി പഠിക്കുന്നവർ അതെങ്ങനെ വ്യവസായ മേഖലയ്ക്ക് പ്രയോജനപ്പെടുമെന്ന് പ്രൊട്ടോടൈപ്പ് നിർമിച്ചു കാണിച്ചു നൽകണം’’. ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലൂടെ യാത്ര ചെയ്യുമ്പോൾ അതു വ്യക്തമാകും. ഒരേ സമയം 40 പ്രൊട്ടോടൈപ്പ് നിർമാണം പുരോഗമിക്കുന്നു. നന്നായി പഠിക്കാനുള്ള സൗകര്യം, പഠിച്ച കാര്യങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള പാത. ആ പാത ഒരുക്കുന്നത് അധ്യാപകർ തന്നെ. അതുകൊണ്ടാണ് ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യമായി ജർമനി മാറുന്നത്.

ADVERTISEMENT

∙ ‘80 മണിക്കൂർ ജോലി ചെയ്താൽ മതി, സുഖമായി ജീവിക്കാം’  

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് അത്താണിയിലാണ് ശരത്തിന്റെ വീട്. എൻജിനീയറിങ് പഠനത്തിനു ശേഷം ശരത് ജർമനിയിൽ ഉപരിപഠനത്തിനായി ചേർന്നു. ‘‘സഹോദരി ഇവിടെയാണ്. ഉപരിപഠനത്തിന് പല രാജ്യങ്ങളിലും സാധ്യകൾ ഉണ്ടായിരുന്നു. അവ എല്ലാം പരിശോധിച്ചു. ഒടുവിൽ ജർമനി തിരഞ്ഞെടുത്തു. ഭാഷാ പഠനം അത്ര എളുപ്പമല്ല, എന്നാൽ തീർത്തും അസാധ്യവുമല്ല’’ ശരത് പറയുന്നു. 

തൊഴിലധിഷ്ഠിത പരിശീലനത്തിന് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. പരിശീലനത്തിന് എത്തുന്നവരെ അനുയോജ്യരായ വ്യവസായ സ്ഥാപനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടുത്തുന്നു. പഠിക്കുന്ന തത്വങ്ങൾ അപ്പോൾതന്നെ പ്രായോഗികമായി ഉപയോഗിക്കാൻ ഇതുവഴി അവസരം ലഭിക്കുന്നു.

ഡോ. ബ്രിജിറ്റ്

ജർമനിയിലേക്ക് വരാൻ കാരണമെന്താണ്?  ‘‘ഉപരിപഠനത്തിന് മികച്ച സ്ഥലം ജർമനിയാണ്. കോഴ്സ് കഴിഞ്ഞാൽ ജോലിയിലേക്ക് പ്രവേശിക്കാം. അതിനു ശേഷം ജർമനിയിൽ തുടരാനും ആഗ്രഹമുണ്ട്. നല്ല സ്ഥലമാണ്. നല്ല ആളുകൾ, നല്ല ജീവിത നിലവാരം’’ ശരത് പറയുന്നു. കേരളത്തിലെ ഇടത്തരം കുടുംബമാണ് ശരത്തിന്റേത്. സാധാരണക്കാര്‍ക്ക് ജർമനി പ്രാപ്യമാണോ എന്ന ചോദ്യത്തിനും ഇവിടെ ഉത്തരമാകുന്നു. ‘‘പഠിക്കുന്നതിനൊപ്പം ഞാൻ ജോലി ചെയ്യുന്നു. അതിനുള്ള സൗകര്യം ഇവിടെയുണ്ട്. മാസം 80 മണിക്കൂർ ജോലി ചെയ്താൽ മതി. പഠനച്ചെലവ് കുറവാണ്. ജീവിതച്ചെലവിനുള്ള പണം ജോലി വഴി ലഭിക്കും. ജോലി കിട്ടാനും പ്രയാസമില്ല. സഹോദരി ഇവിടെയുള്ളതാണ് ഇങ്ങോട്ടുള്ള യാത്ര എളുപ്പമാക്കിയത്’’ ശരത് പറഞ്ഞു. 

ജർമനിയിലെ തൊഴിലവസരങ്ങൾ പ്രദർച്ചിപ്പിച്ചിരിക്കുന്ന ബോർഡിന് സമീപം ഉദ്യോഗാർഥികൾ. (Photo by JOHN MACDOUGALL / AFP)

ഫ്രാങ്ക്ഫർട്ടിലെ തിരക്കേറിയ ടാജ് മഹൽ ഹോട്ടലിലാണ് ശരത് ജോലി ചെയ്യുന്നത്. ഫ്രാങ്ക്ഫർട്ടിൽ ഏഷ്യൻ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടൽ ഉടമ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണ്. സ്വാദിഷ്ഠമായ ഉത്തരേന്ത്യൻ വിഭവങ്ങൾ ടാജ് മഹൽ നൽകുന്നു. അതിനാൽതന്നെ ഇന്ത്യയിൽ നിന്നുള്ളവരുടെ ഇഷ്ട ഹോട്ടൽ കൂടിയാണിത്. ശരത്തിനെപ്പോലെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികളെ ഇവിടെ കാണാം. തൊഴിലിനൊപ്പം ജോലി ഇന്ത്യയിൽ ചർച്ച തുടങ്ങിയിട്ട് കാലങ്ങളായി. അതേസമയം ഒരു ചർച്ചയുമില്ലാതെ ജർമനിയിൽ തൊഴിലും ജോലിയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ ഇഷ്ട ലക്ഷ്യമായി അടുത്ത കാലത്ത് ജർമനി മാറി. തിരിച്ചും. 

ADVERTISEMENT

ജർമൻ സർവകലാശാലകൾക്ക് ഇഷ്ടം ദക്ഷിണേഷ്യയിൽ നിന്നുള്ള വിദ്യാർഥികളെയാണ്. അതിൽ വലിയ പങ്കും ഇന്ത്യക്കാരെയും. ഈ ഇഷ്ടത്തിന് വ്യക്തമായ കാരണമുണ്ട്. ‘‘ദക്ഷിണേഷ്യൻ വിദ്യാർഥികൾക്ക് ജർമനിയിൽ സ്വീകാര്യത കൂടുതലാണ്. അതിനു കാരണം അവരിൽ കൂടുതൽ പേരും പഠനത്തിനു ശേഷം ജർമനിയിൽ തുടരാൻ ഇഷ്ടപ്പെടുന്നു’’ ജർമനിയിൽ പോകുന്നവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രമുഖ ഏജൻസിയായ ഫിൻടിബയിലെ മാർക്കറ്റിങ് പ്രഫഷനൽ ആയ തസ്നിം രംഗവാല പറയുന്നു. പഠനത്തിനും ജോലിക്കുമായി വരുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന നിരവധി ഏജൻസികൾ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. അതിൽ മുൻനിരയിലാണ് ഫിൻടിബ. ഫിൻടിബ അടുത്ത കാലത്ത് ജർമനിയിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയും ഈ നിഗമനം സ്ഥിരീകരിക്കുന്നു. വിദ്യാർഥികളുടെ ഇഷ്ടം, ജോലി, താമസവും ജീവിതവും സംബന്ധിച്ച മുൻഗണനകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. 

Manorama Online Creative/ Jain David M

∙ മികച്ച 40 സർവകലാശാലകൾ, 25,000 ഇന്ത്യൻ വിദ്യാർഥികൾ ! 

എന്തുകൊണ്ട് യുവതലമുറ ജർമനിയിലേക്ക് പോകുന്നു, അവിടെ തുടരുന്നു? ഇന്ത്യയിൽ ‘മസ്തിഷ്ക ശോഷണം’ അല്ലെങ്കിൽ ‘ബ്രെയിൻ ഡ്രെയിൻ’ എന്ന പേരിൽ ചർച്ചകളും തർക്കങ്ങളും നടക്കുന്നുണ്ട്. ആ വിമർശനങ്ങൾ സ്വീകരിക്കാതെ വിദ്യാർഥികൾ ജർമനി ഇഷ്ടപ്പെടുന്നതിന് കാരണം എന്താകും? ഡോ. ജെൻ ക്രാറ്റ്സർ നൽകുന്ന ഉത്തരം ഒരു വ്യവസായ സ്ഥാപനത്തിന്റെ വളർച്ചയാണ്. ‘‘എന്റെ വിദ്യാർഥികളിൽ ഒരാൾ ഒരു സ്റ്റാർട്ടപ് തുടങ്ങി. ആ സ്റ്റാർട്ടപ് വ്യവസായ സ്ഥാപനമായി മാറി. പിന്നീട് അവരുടെ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപനം അടുത്ത കേന്ദ്രം ആരംഭിച്ചത് ആ വിദ്യാർഥിയുടെ രാജ്യമായ പാക്കിസ്ഥാനിലാണ്’’. 

മികച്ച വിദ്യാഭ്യാസം, പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധം, മികച്ച തൊഴിൽ അന്തരീക്ഷം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവയാണ് വിദ്യാർഥികളെ ആകർഷിക്കുന്ന കാര്യങ്ങൾ. പഠനച്ചെലവ് കുറവാണ്. അതുപോലെ ജീവിതച്ചെലവും കുറവാണ്. അതിനു പുറമേ പുതിയ തലമുറ മൂല്യം കൽപ്പിക്കുന്ന മറ്റൊന്നു കൂടെയുണ്ട്. ശുദ്ധ വായു, ശുദ്ധജലം, മലിനീകരണം കുറഞ്ഞ അന്തരീക്ഷം എന്നിവയാണ് യുവ തലമുറയെ ആകർഷിക്കുന്നത്. 

വിദേശികളെ ജർമൻ ഭാഷ പഠിപ്പിക്കുന്ന ക്ലാസ്റൂമിൽ നിന്നും. (Photo by BARBARA SAX / AFP)

മികച്ച 40 സർവകലാശാലകൾ ജർമനിയിലുണ്ട്. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 10 എണ്ണം ജർമനിയിലാണ്. 190 രാജ്യങ്ങളിലെ വിദ്യാർഥികൾ ഈ സർവകലാശാലകളിൽ പഠിക്കുന്നു. പഠന ശേഷം സ്ഥിര താമസത്തിനുള്ള നടപടിക്രമങ്ങൾ താരതമ്യേന ലളിതമാണ്. ജർമൻ ഭാഷാ പഠനം ദുഷ്കരമെന്നു പറയുമ്പോഴും അവ പഠിക്കാൻ വിപുലമായ സൗകര്യങ്ങൾ ലഭ്യമാണ്.

കേരളത്തിൽതന്നെ രണ്ടു ജർമൻ ഭാഷാ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ആ ശ്രമങ്ങൾ വിജയം കാണുന്നുണ്ട്. ഇത്രയും കാലം ചൈനീസ് വിദ്യാർഥികളായിരുന്നു മുന്നിൽ. 2023 വരെയുള്ള കണക്കുകൾ അനുസരിച്ച് 25,000 വിദ്യാര്‍ഥികൾ. എന്നാൽ 2024ലെ കണക്കുകൾ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകുന്നു. ഇപ്പോൾ ഇന്ത്യയും ചൈനയും ഒപ്പത്തിനൊപ്പം– 25,000 വിദ്യാർഥികൾ വീതം. 

എന്നാൽ പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കൂടി വരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിദ്യാർഥികളെ പിടിച്ചെടുക്കുന്നതിൽ ജർമനി വളരെ സുരക്ഷിതമാണെന്നു കരുതണ്ട. യുഎസ്, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളോട് ജർമനി മത്സരിക്കുകയാണ്, നല്ല വിദ്യാർഥികളെ തങ്ങൾക്കു ലഭിക്കാൻ. എന്നുകരുതി ജർമനിയിൽ എത്തിയാൽ എല്ലാമായി എന്നു കരുതരുത്! വിദ്യാർഥികളിൽനിന്ന് ജർമനി പ്രതീക്ഷിക്കുന്നത് ഏറെയാണ്. 

Manorama Online Creative/ Jain David M

∙ ഉത്തരം കടലാസിൽ പോരാ; ‘ശാസ്ത്രം പ്രവർത്തനമാണ്’ 

ബർലിൻ ടെക്നിക്കൽ സർവകലാശാലയിലെത്തിയാൽ ജർമനിയിൽ ഒരു വിദ്യാർഥിയുടെ ഉത്തരവാദിത്തം എത്രത്തോളം വലുതാണെന്നു വ്യക്തമാകും. വൃത്തിയും വെടിപ്പുമുള്ള കെട്ടിടങ്ങൾ. അവയ്ക്കിടയിലൂടെ നടന്നു പോകുന്ന വിദ്യാർഥികളെ കാണാം. രണ്ടോ മൂന്നോ പേരുടെ സംഘങ്ങൾ. കേരളത്തിലെ സർവകലാശാലകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ ഇവിടെയില്ല. വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോസ്റ്ററുകൾ കാണാനില്ല. വിദ്യാർഥികളുടെ ഒച്ചയും ബഹളവും കേൾക്കാനില്ല. ആകെ നോക്കിയാൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ എത്തിയതു പോലുള്ള തോന്നൽ. എന്നാൽ ആ തോന്നൽ അസ്വസ്ഥത ഒട്ടും നൽകുന്നില്ല. എല്ലാ വിദ്യാർഥികളുടെയും മുഖത്തു നോക്കിയാൽ അതു കാണാം. മുഖത്തുള്ള സന്തോഷവും ആത്മവിശ്വാസവും. വേഷത്തിലും മട്ടിലും ഒന്നുകൂടി ഉറപ്പാക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവർ. അതിൽ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും വ്യക്തമാകുന്നു.

വിദ്യാർഥികളുടെ പുതിയ ബാച്ച് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ആദ്യ ദിവസം തന്നെ ഓറിയന്റേഷൻ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ബോധവൽക്കരണ ക്ലാസുണ്ട്. എന്തായിരിക്കണം വിദ്യാർഥികൾ എന്ന് അധ്യാപകർ വിശദമാക്കും. ക്ലാസ് മുറികൾ പലതുണ്ട്. അതിനൊപ്പം ലാബ് പോലെ തോന്നുന്ന ചെറിയ ക്യുബിക്കിളുകൾ. അവിടെയെല്ലാം ഒന്നോ രണ്ടോ വിദ്യാർഥികൾ പ്രവർത്തനത്തിൽ. ‘‘ഇവിടെ പഠനം അൽപം വേറിട്ടതാണ്, വെല്ലുവിളികൾ ഉള്ളതും’’ പ്രഫ. ജാൻ ക്രാറ്റ്സർ പറയുന്നു. 

മ്യൂണിച്ചിലെ ടെക്നിക്കൽ സർവകലാശാലയിലെ ലാബിൽ പ്രവർത്തിക്കുന്ന റോബട്ടിന് മുന്നിൽ വിദ്യാർഥി. Photo by Christof STACHE / AFP)

‘‘ഇത് സാങ്കേതിക സർവകലാശാലയാണ്. പഠനവും അവരുടെ കണ്ടെത്തലുകളും പ്രായോഗികമാകണം. അതിനുള്ള പാത കൂടി ഞങ്ങൾ ഒരുക്കുന്നു. ഇവിടെ 40 ഇൻക്യുബേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. നിങ്ങൾ എന്താണോ കണ്ടെത്തുന്നത്, അല്ലെങ്കിൽ വികസിപ്പിക്കുന്നത് അതിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കി അധ്യാപകരെ കാണിക്കണം. അധ്യാപകർ മൂല്യനിർണയം നടത്തി അംഗീകരിച്ചാൽ അവ വ്യവസായ മേഖലയ്ക്ക് കൈമാറും. അവയുടെ വാണിജ്യ സാധ്യതയാണ് ഇവിടെ പരിശോധിക്കുന്നത്. തുടർന്ന് അവ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കും’’, ജാൻ ക്രാറ്റ്സർ പറഞ്ഞു.

ഏതാനും നാൾക്കകം ജർമൻ ‘ടച്ചുള്ള’ പുതിയ ഉൽപന്നം വിപണിയിൽ എത്തുന്നു. തത്വങ്ങളിൽ മാത്രം അധിഷ്ഠിതമായ കണ്ടെത്തലുകൾക്ക് ഇവിടെ പ്രസക്തിയില്ല. അവ പ്രായോഗികമാകണം. പഠനം ക്ലാസ് മുറികളിൽ ഒതുങ്ങുന്നില്ല. വിദ്യാർഥികൾ കൂടുതൽ സമയവും ലാബുകളിലാണ്. അധ്യാപനം പ്രഭാഷണത്തിൽ മാത്രമല്ല. അവർ മാർഗനിർദേശകരാണ്. തങ്ങളുടെ വിദ്യാർഥികളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് ഈ അധ്യാപകർ. ജർമനിയുടെ വികസനത്തിന്റെ ഭാഗമാണ് ഇവർ. ജാൻ ക്രാറ്റ്സർ ശാസ്ത്രജ്ഞന്റെ നിലവാരം പുലർത്തുന്ന അധ്യാപകനാണ്. നാൽപത് വിദ്യാർഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ പിഎച്ച്ഡി ഗവേഷണവും നടത്തുന്നുണ്ട്. 

ചർച്ചകൾക്കൊടുവിൽ അദ്ദേഹം പറയുന്നു. ‘‘മികവാണ് ജർമനിയുടെ മുഖമുദ്ര. മറ്റുള്ളവരേക്കാൾ 10 വർഷം ഞങ്ങൾ മുന്നിലാണ്. അതുകൊണ്ടു മാത്രമാണ് ജർമൻ ഉൽപന്നങ്ങൾ വിൽക്കപ്പെടുന്നത്. അതിനാൽ ഞങ്ങൾക്ക് മികച്ച ടാലന്റ് വേണം’’ എന്തു കൊണ്ടാണ് മികച്ച വിദ്യാർഥികളെയും ബുദ്ധിയുള്ള മസ്തിഷ്കങ്ങളെയും ജർമനി തേടുന്നതെന്ന് ഇതിൽ നിന്നു വ്യക്തമല്ലേ. 

ജർമനിയിലെ കാർ ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം. (Photo by Roberto Pfeil / AFP)

∙ ആ വിരുന്നു കഴിയുന്നതോടെ വിദ്യാർഥി ഉൽപാദകനാകും

വെറും 12 മാസം. സാങ്കേതിക സർവകലാശാലയിൽനിന്ന് വിദ്യാർഥികളുടെ ഗവേഷണം മികച്ച ഉൽപന്നമായി മാറാൻ എടുക്കുന്ന സമയം ഇതാണ്. പ്രവേശനത്തോടെ തുടങ്ങുന്ന പ്രക്രിയ സമയബന്ധിതമാണ്. വിദ്യാർഥികളും അധ്യാപകരും ഒത്തു ചേരുന്ന ടീം വർക്ക്. അതെങ്ങനെ എന്നു നോക്കാം. 5 ഘട്ടങ്ങളിലാണ് ഈ പ്രക്രിയ കടന്നു പോകുന്നത്. വിദ്യാർഥികളുടെ ആശയം സ്വീകരിക്കപ്പെട്ടാൽ ഗവേഷണത്തിനുള്ള പണം ഫണ്ടിങ് വഴി കണ്ടെത്തുന്നു. അതിന് സർവകലാശാലകൾ സഹായിക്കും. ആശയത്തിന്റെ വിപണിസാധ്യതയും പ്രായോഗികതയും പരിശോധിച്ച ശേഷമായിരിക്കും അംഗീകാരം നൽകുന്നത്. 

ഗവേഷകരും നിക്ഷേപകരും ഒരുമിക്കുന്ന യോഗത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നു. സ്റ്റാർട്ടപ് ലഞ്ച് എന്നു പേരിട്ടിട്ടുള്ള യോഗങ്ങളിലാണിത്. ഇതിനൊപ്പം ആശയങ്ങൾ വ്യവസായ മേഖലകളിലെ പ്രതിനിധികൾക്ക് കണ്ടു മനസ്സിലാക്കാൻ പ്രദർശനങ്ങളും ഒരുക്കുന്നു. കൂടാതെ പൂർവ വിദ്യാർഥികളുടെ ഒത്തു ചേരലും ഓരോ സമയത്തായി നടക്കുന്നു. ഇവിടെ എല്ലാം ചർച്ച ഒന്നു മാത്രം. പുതിയ ഉൽപന്നം, മികച്ച ഉൽപന്നം. അതുകൊണ്ടു കൂടിയാണ് ലോകം മുഴുവൻ കോവിഡ് വാക്സീൻ കണ്ടെത്തുന്നതിനായി ഗവേഷണം നടക്കുമ്പോൾ ആ കണ്ടെത്തൽ ആദ്യം ജർമൻ സ്റ്റാർട്ടപ്പിൽനിന്നു പുറത്തു വന്നത്. 

Manorama Online Creative/ Jain David M

സർവകലാശാലകളുടെ മികവിന്റെ പ്രധാന അളവുകോലുകളിൽ ഒന്നാണ് സ്പിൻ ഔട്ട് വാല്യു എന്നു പറയാം. വ്യവസായ മേഖലയിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതയും അവരുടെ സഹായത്തോടെ ചെയ്യുന്ന പ്രോജക്ടുകളുടെ തോതും സ്പിൻ ഔട്ട് മൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർവകലാശാലകളിൽനിന്നുള്ള ഗവേഷണ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾ വ്യവസായ മേഖലകളിൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് സ്പിൻ ഔട്ട് അല്ലെങ്കിൽ സ്പിൻ ഓഫുകൾ. 

സ്പിൻ ഔട്ടുകൾ ജോലി സാധ്യത വർധിപ്പിക്കുന്നു, പ്രാദേശികമായി ക്രയ വിക്രയങ്ങൾ കൂട്ടുന്നു. ഇവ സർവകലാശാലകളിലെ ഗവേഷകരെ ഉൽപാദന മേഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. സ്പിൻ ഔട്ട് മൂല്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ജർമനി. യുകെയും സ്വിറ്റ്സർലൻഡുമാണ് മുന്നിൽ. സർവകലാശാലകളിൽ ആറാം സ്ഥാനത്താണ് ബെർലിൻ ടെക്നിക്കൽ സർവകലാശാല. പഠനവും തൊഴിലും തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണ് ഇതിനു കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ ശാലകളും തമ്മിലും ഈ ബന്ധമുണ്ട്. 

പഠനം പോലെ തൊഴിലധിഷ്ഠിത പഠനത്തിനും ജർമനി ഊന്നൽ നൽകുന്നു. ജർമൻ വിദ്യാഭ്യാസ മേഖലയിൽ നിരന്തരമായി കേൾക്കുന്ന പേരുകളിലൊന്നാണ് വൊക്കേഷനൽ ട്രയിനിങ്. ജോലി തേടി വരുന്ന എല്ലാവരെയും വൊക്കേഷനൽ ട്രെയിനിങ്ങിന് പ്രോത്സാഹിപ്പിക്കുന്നു. ജർമൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് വിദ്യാർഥികളെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നത്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമാണ് ഫ്രാങ്ക്ഫർട്ട്. അവിടെയാണ് ഐഎച്ച്കെ അല്ലെങ്കിൽ ജർമനിയിൽ ഇൻഡസ്ട്രി ആൻഡ് ഹാൻഡ്സ്കമർ എന്ന ചേംബർ ഓഫ് കൊമേഴ്സ് പ്രവർത്തിക്കുന്നത്. വെറും വാണിജ്യ സ്ഥാപനമല്ല ഇവിടെ ചേംബർ ഓഫ് കൊമേഴ്സ്. വൊക്കേഷണൽ ട്രെയിനിങ്ങിനുള്ള പരിശീലനവും പരീക്ഷയും എല്ലാ ദിവസും ഇവിടെ നടത്തുന്നു. 

എന്തു കൊണ്ടാണ് വൊക്കേഷണൽ ട്രെയിനിങ്ങിന് ഇത്രയും പ്രാധാന്യം നൽകുന്നത്? ചേംബർ ഓഫ് കൊമേഴ്സ് വൊക്കേഷനൽ ട്രെയിനിങ് ആൻഡ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ മാനേജിങ് ഡയറക്ടർ ഡോ. ബ്രിജിറ്റ് ഷെയർലെ വിശദീകരിക്കുന്നു. ‘‘തൊഴിലധിഷ്ഠിത പരിശീലനത്തിന് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. പരിശീലനത്തിന് എത്തുന്നവരെ അനുയോജ്യരായ വ്യവസായ സ്ഥാപനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടുത്തുന്നു. പഠിക്കുന്ന തത്വങ്ങൾ അപ്പോൾതന്നെ പ്രായോഗികമായി ഉപയോഗിക്കാൻ ഇതുവഴി അവസരം ലഭിക്കുന്നു. വൊക്കേഷനൽ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അപ്രന്റിസായി ജോലി ചെയ്യാനാണ് അവസരം. പഠനത്തിനും അപ്രന്റിസ് ജോലിക്കും സമയം ഉണ്ടാകും. വിദ്യാർഥികൾക്ക് ഇതുവഴി പണവും ലഭിക്കുന്നു, ഡോ. ബ്രിജിറ്റ് പറഞ്ഞു. 

വിദ്യാർഥികൾ കൂടിയതോടെ അപ്രന്റീസ് ഒഴിവുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതായി ഇന്ത്യൻ വിദ്യാർഥികൾക്കു പരാതിയുണ്ട്. ഇത് കുറച്ചൊക്കെ വാസ്തവമാണുതാനും. ഈ പ്രതിസന്ധിക്കുള്ള പോംവഴി ബ്രിജിറ്റ് പറയുന്നു. ‘‘മികവ് മാത്രമാണ് ജർമനിയിലേക്കുള്ള വഴി. മികവിന് ഇവിടെ അംഗീകാരമുണ്ട്’’.

നഴ്സിങ് അസിസ്റ്റന്റുമാരായ നതാലിയയും ദാരിയയും ജർമനിയിലെ ഡോർട്മുണ്ട് സെന്റ് ജൊഹാന്നസ് ഹോസ്പിറ്റലിൽ രോഗികളെ ശുശ്രൂഷിക്കുന്നു. (Photo by Ina FASSBENDER / AFP)

∙ നഴ്സിങ് കഴിഞ്ഞോ? ജർമനിയിൽ നിങ്ങൾക്ക് അവസരമുണ്ട്! 

തൃശൂർ സ്വദേശിയായ സായി ജോൺസൻ ജർമനിയിലെ ഗോട്ടൻബർഗ് മെഡിക്കൽ കോളജിലെ നഴ്സാണ്. ‘‘പഠന ശേഷം പല രാജ്യങ്ങളിലെയും സാധ്യത പരിശോധിച്ചു. ഒടുവിൽ ജർമനി തിരഞ്ഞെടുത്തു. ആ തീരുമാനം ശരിയാണെന്നു തോന്നുന്നു’’ സായി ജോൺസൻ പറയുന്നു. അതിനു കാരണമുണ്ട് ആരോഗ്യ മേഖലയിൽ ജർമനിയിൽ ഏറെ അവസരമുണ്ട്. അത് എന്താണെന്ന് അറിയണ്ടേ. ‘ജർമനി അൺലോക്ക്ഡ്’ നാലാം ഭാഗത്തിൽ വായിക്കാം.

English Summary:

Germany Migration: Study, Work, and Earn Money in Germany: What Indian Students Need to Know