പോയിവരുമ്പോൾ ‘ദ്വീപുണ്ട’ മറക്കല്ലേ! സുന്ദരമായ കാഴ്ചകൾ മാത്രമല്ല രുചിയുമുണ്ട് ലക്ഷദ്വീപിന്, ചൂരയുടെ നല്ല ‘മാസ്’ രുചി
ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നതും കപ്പൽയാത്രയുടെ വിശേഷങ്ങളുമാണ് 'കടമത്ത് തോണി അടുത്തപ്പോള്‍' എന്ന സീരീസിലെ ആദ്യ ആദ്യഭാഗത്തിൽ വിവരിച്ചത്. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ കുറച്ചു കാഴ്ചാ വിശേഷങ്ങളും കഴിഞ്ഞ ഭാഗത്ത് വിവരിച്ചിരുന്നു. രണ്ടാം ഭാഗം ലക്ഷദ്വീപിലെ രുചികരമായ ഭക്ഷണത്തെ കുറിച്ചാണ്. ലക്ഷദ്വീപില്‍ കഴിഞ്ഞ വർഷം സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം തുടരുന്നു.
ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നതും കപ്പൽയാത്രയുടെ വിശേഷങ്ങളുമാണ് 'കടമത്ത് തോണി അടുത്തപ്പോള്‍' എന്ന സീരീസിലെ ആദ്യ ആദ്യഭാഗത്തിൽ വിവരിച്ചത്. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ കുറച്ചു കാഴ്ചാ വിശേഷങ്ങളും കഴിഞ്ഞ ഭാഗത്ത് വിവരിച്ചിരുന്നു. രണ്ടാം ഭാഗം ലക്ഷദ്വീപിലെ രുചികരമായ ഭക്ഷണത്തെ കുറിച്ചാണ്. ലക്ഷദ്വീപില്‍ കഴിഞ്ഞ വർഷം സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം തുടരുന്നു.
ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നതും കപ്പൽയാത്രയുടെ വിശേഷങ്ങളുമാണ് 'കടമത്ത് തോണി അടുത്തപ്പോള്‍' എന്ന സീരീസിലെ ആദ്യ ആദ്യഭാഗത്തിൽ വിവരിച്ചത്. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ കുറച്ചു കാഴ്ചാ വിശേഷങ്ങളും കഴിഞ്ഞ ഭാഗത്ത് വിവരിച്ചിരുന്നു. രണ്ടാം ഭാഗം ലക്ഷദ്വീപിലെ രുചികരമായ ഭക്ഷണത്തെ കുറിച്ചാണ്. ലക്ഷദ്വീപില്‍ കഴിഞ്ഞ വർഷം സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം തുടരുന്നു.
ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും കപ്പൽയാത്രയുടെ വിശേഷങ്ങളുമാണ് 'കടമത്ത് തോണി അടുത്തപ്പോൾ' എന്ന സീരീസിലെ ആദ്യ ആദ്യഭാഗത്തിൽ വിവരിച്ചത്. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ കുറച്ചു കാഴ്ചകളും വിശേഷങ്ങളും കഴിഞ്ഞ ഭാഗത്തിൽ വിവരിച്ചിരുന്നു. രണ്ടാം ഭാഗം ലക്ഷദ്വീപിലെ രുചികരമായ ഭക്ഷണത്തെ കുറിച്ചാണ്. ലക്ഷദ്വീപിൽ കഴിഞ്ഞ വർഷം സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം തുടരുന്നു.
ഞങ്ങളുടെ ലക്ഷദ്വീപ് യാത്രയെ അവിസ്മരണീയ മറ്റൊരു അനുഭവം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻ പോയതാണ്. ടൂർ ഗൈഡ് ഹബീബ് പള്ളം പ്രത്യേകം ഒരുക്കിയതാണ് ഈ യാത്ര. മത്സ്യബന്ധനത്തിൽ വൈദഗ്ധ്യമുള്ള ആറുപേർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് യാത്ര ആരംഭിച്ചത്. തുറന്ന ബോട്ടിലുള്ള യാത്ര അത്ര സുഖകരമല്ല. അദ്ഭുതപ്പെടുത്തുന്ന നീലനിറമാണ് കടലിന്. തിരകളിൽ ആടിയുലഞ്ഞാണ് ബോട്ടിന്റെ സഞ്ചാരം. കരയിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് എത്തിയപ്പോൾ ചിലർ കടലിലേക്ക് ചാടി. മീൻ ലഭ്യത പരിശോധിക്കുകയാണിവരുടെ ലക്ഷ്യം. വലവീശിയുള്ള മീൻപിടുത്തമല്ല ഇവരുടേത്. തോക്കുപോലുള്ള യന്ത്രത്തിൽനിന്ന് ചരടുകെട്ടിയ അമ്പുകൾ എയ്തും ചൂണ്ടയിട്ടും അമ്പ് ഉപയോഗിച്ച് മീൻ കുത്തിയെടുത്തുമെല്ലാമാണ് ഇവരുടെ മത്സ്യബന്ധനം.
ആദ്യം കിട്ടിയ മീനുകളെയൊക്കെ ഇവർ ചൂണ്ടയിൽ ഇര കോർക്കാനാണ് ഉപയോഗിച്ചത്. മീനിന്റെ ലഭ്യതയ്ക്കനുസരിച്ച് ബോട്ടിൽ കടലിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവർ മീൻ പിടിക്കുന്നത്. തിരകളുടെ ചാഞ്ചട്ടത്തിനൊപ്പം ബോട്ട് ആടിയുലയുന്നതിനാൽ നമുക്ക് മനംപുരട്ടുന്ന അവസ്ഥയും ഉണ്ടായി. ആദ്യമൊക്കെ ഇവർ നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നതിനാൽ എനിക്ക് പരിപാടി വിരസമായി തോന്നി. പിന്നീട് ഇവർ വർധിത വീര്യത്തോടെ കടലിൽനിന്ന് മീനുകളെ ബോട്ടിലേക്ക് എത്തിച്ചു തുടങ്ങി. വലിയ മീനുകൾ എത്തിതുടങ്ങിയപ്പോൾ എല്ലാവർക്കും ആവേശം. ആവശ്യത്തിനുള്ള മീനുകൾ ലഭിച്ചതോടെ ഹസീബ് മീൻ വൃത്തിയാക്കാൻ ആരംഭിച്ചു. അൽപം ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും ഹബീബ് മടികൂടാതെ പൂർത്തിയാക്കി. മീൻ ഗ്രിൽ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി തയാറാക്കിയ ഒരു തട്ടും ഇവർ ബോട്ടിൽ കരുതിയിരുന്നു. മീൻ വൃത്തിയാക്കുന്ന സമയത്തുതന്നെ മറ്റുചിലർ ഗ്രിൽ കത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ചിരട്ടയും മരക്കരിയുമാണ് ഉപയോഗിക്കുന്നത്.
ഈ സമയം കൊണ്ട് ഹസീബ് ഏതാനും മീനുകൾ വൃത്തിയാക്കിയെടുത്തു. മീനുകളിൽ മസാല തേച്ചു പിടിപ്പിക്കലാണ് അടുത്ത പരിപാടി. ഇതിനായി ഒരു തളികയിൽ മുളകുപൊടി ആദ്യം നിരത്തി. പിന്നാലെ ഫിഷ് മസാലയും മഞ്ഞൾപ്പൊടിയും തൂവി. അതിനുപിന്നാലെ അരച്ചുവച്ചിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു. വീണ്ടും അൽപം മുളകുപൊടി കൂടി ചേർത്തു. ഉപ്പിനു പകരം കടൽ വെള്ളമാണ് ചേർത്തത്. നാരങ്ങ നീരും അൽപം എണ്ണയും കൂടി ചേർത്ത് മസാല നന്നായി തിരുമിപ്പിടിപ്പിച്ചു. പിന്നീട് മീനുകളിലേക്ക് മസാല തേച്ചുപിടിപ്പിച്ചു. ഈ സമയം കൊണ്ട് തട്ടിൽ തീ ആളി തുടങ്ങി. മസാലതേച്ച മീൻ ഗ്രില്ലിൽ വച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ചു. ഒന്നിനു പിന്നാലെ മറ്റൊന്നായി മീനുകൾ ഗ്രില്ലിലേക്കെത്തികൊണ്ടിരുന്നു. പാകമായ മീനുകൾ പ്ലെയ്റ്റിലേക്ക് മാറ്റി കഴിക്കുക എന്ന ദൗത്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ഒരുപക്ഷേ ഇത്രയും ഫ്രഷായി ഒരു ഗ്രിൽഫിഷ് എന്റെ ജീവിതത്തിൽ ആദ്യമായിരുന്നു.
∙ ദ്വീപ് നിവാസികളുടെ ‘മാസ്’ ഭക്ഷണം
ഫോർമാലിനും മറ്റ് കെമിക്കലുകളും ചേരാത്ത ഐസ് പ്ലാന്റുകളിൽ അന്തിയുറങ്ങാത്ത ശുദ്ധമായ മത്സ്യം. സാധാരണ ഹോട്ടലുകളിൽ കിട്ടുന്ന ഗ്രിൽഡ് ഫിഷിന്റെ രുചിയോളം വന്നില്ലെങ്കിലും യഥാർഥ മീൻ രുചി ഇതാണെന്ന് ബോധ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണം ചൂര മാംസമാണ്. മത്സ്യബന്ധന ബോട്ടുകൾ നിറയെ ചൂരയുമായി വാർഫിലേക്ക് ബോട്ടുകൾ എത്തുമ്പോൾ ദ്വീപ് നിവാസികൾ ബോട്ടുകളിൽ നിന്ന് നേരിട്ടാണ് മത്സ്യം വാങ്ങുന്നത്. ദ്വീപിൽ നാട്ടിലെ പോലെ മീൻ കടകൾ കാണാനില്ല. മീൻ ധാരാളമായുള്ള സമയങ്ങളിൽ ചൂര ലഭിക്കാൻ 50 രൂപയിൽ താഴെ മതി. മീൻ കൂടുതലായി കിട്ടുന്ന സമയങ്ങളിൽ ഇവർ ഈ മീൻ വൃത്തിയാക്കി വലിയ പാത്രങ്ങളിൽ വെള്ളംനിറച്ച് അതിൽ മീൻ പുഴുങ്ങി വെയിലത്തു വച്ച് ഉണക്കിയെടുക്കും. ഇങ്ങനെ സംസ്‌കരിച്ചെടുക്കുന്ന മീനിന് 'മാസ്' എന്നാണ് പറയുന്നത്. ബിരിയാണി വയ്ക്കുന്നതിനും പലതരം കറികൾ വയ്ക്കുന്നതിനുമെല്ലാം ഈ മാസ് ഉപയോഗിക്കാറുണ്ട്.
മീൻ കഴിച്ചു വയറു നിറഞ്ഞപ്പോൾ ഞങ്ങൾ കരയിലേക്കുള്ള മടക്കയാത്ര തുടങ്ങി. തിരികെയുള്ള യാത്രയിൽ വാർഫിൽ ചരക്കുമായി വന്ന ഒരു പത്തേമാരി കണ്ടു. മംഗലാപുരത്തുനിന്ന് എത്തിയതാണ്. ദ്വീപിലേക്ക് ആവശ്യമായ പെട്രോളും ഡീസലുമൊക്കെയാണ് പ്രധാന ഇനങ്ങൾ. ഇവ ക്രെയിനുകൾ ഉപയോഗിച്ചാണ് ട്രാക്ടറുകളിലേക്ക് കയറ്റുന്നത്. ദ്വീപ് നിവാസികൾക്ക് സബ്‌സിഡി നിരക്കിൽ 130 രൂപയ്ക്കും സാധാരണ നിരക്കിൽ 180 രൂപയ്ക്കുമാണ് പെട്രോൾ നൽകുന്നത്. ഡീസലിനും നാട്ടിലേതിനെക്കാൾ വില കൂടുതലുണ്ട്.
∙ തേങ്ങയും ശർക്കരയും ചേർന്ന ‘ദ്വീപുണ്ട’
ഇനി ലക്ഷദ്വീപിന്റെ ഒരു തനത് പലഹാരത്തെക്കുറിച്ച് പറയാം. ‘ദ്വീപുണ്ട’ എന്നാണ് പലഹാരത്തിന്റെ പേര്. ‘തേങ്ങ ഉണ്ട’ എന്നും ഹൽവായെന്നുമെല്ലാം ഈ പലഹാരത്തെ വിളിക്കാറുണ്ട്. ലക്ഷദ്വീപിൽ സുലഭമായി കിട്ടുന്ന തേങ്ങയാണ് പലഹാരത്തിന്റെ മുഖ്യ അസംസ്‌കൃതവസ്തു. പലഹാരമുണ്ടാക്കുന്നതിന് ശർക്കരയും തേങ്ങയും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ മണിക്കൂറുകൾ നീളുന്ന അധ്വാനമാണ് ദ്വീപുണ്ടയുടെ രുചി മാഹാത്മ്യത്തിന്റെ രഹസ്യം. അധികം മൂക്കാത്ത തേങ്ങ ചിരണ്ടിയെടുക്കലാണ് ആദ്യപണി. ഞങ്ങൾ താമസിച്ചിരുന്ന വീടിനോടു ചേർന്നുള്ള വീടുകളിലെ ചേച്ചിമാരാണ് പലഹാരമുണ്ടാക്കി തന്നത്. 10 തേങ്ങയ്ക്ക് ഒരു കിലോ ശർക്കരയാണ് ചേർക്കേണ്ടത്. രാവിലെ തന്നെ അവർ തേങ്ങ ചിരകാൻ ആരംഭിച്ചു.
പൊട്ടിച്ച തേങ്ങയുടെ വെള്ളം ഒരു ജഗിൽ ഞങ്ങൾക്കു കൊണ്ടുവന്നു തന്നു. നാട്ടുവർത്തമാനവും സൊറപറച്ചിലുമൊക്കെ ഇടകലർത്തിയാണ് അവർ തേങ്ങ ചിരകുന്നത്. കുട്ടികളും ഇവർക്കൊപ്പമുണ്ട്. ചിരകി കഴിഞ്ഞ തേങ്ങ അടുപ്പിലെ ഉരുളിയിലേക്കിട്ട് ഇളക്കാൻ തുടങ്ങി. മണിക്കൂറുകൾ ഇങ്ങനെ ഇളക്കികൊണ്ടിരിന്നു. തെങ്ങിന്റെ മടലും കൊതുമ്പും കോഞ്ഞാട്ടയും ചകിരിയുമൊക്കെയാണ് ഇന്ധനമാകുന്നത്. ഉരുളി നന്നായി ചൂടായാൽ പിന്നീട് നിയന്ത്രിതമായി തീ കത്തിച്ചാൽ മതിയാകും. തേങ്ങ പരുവമായാൽ ഉരുക്കി വച്ചിരിക്കുന്ന ശർക്കരപാനി തേങ്ങയിലേക്ക് ചേർക്കും. എണ്ണയോ നെയ്യോ ഒന്നും ഈ മിശ്രിതത്തിൽ ഇവർ ചേർക്കില്ല. എന്നാൽ തേങ്ങയിൽ നിന്നുള്ള എണ്ണ ഉരുളിയിൽ തെളിഞ്ഞുകാണാം.
ഈ പലഹാരത്തിന്റെ പാചകത്തിൽ ഇളക്കിന് വലിയ സ്ഥാനമുണ്ട്. മിശ്രിതം ചുവട്ടിൽ പിടിച്ചാൽ പലഹാരത്തിന് കരിഞ്ഞ ചുവയുണ്ടാകും അതുകൊണ്ടുതന്നെ അവർ ഊഴമനുസരിച്ച് ഇളക്കികൊണ്ടിരിക്കും. ശർക്കര ചേർത്തതിനുശേഷവും ഏകദേശം ഒരുമണിക്കൂറോളം ഇളക്കൽ തുടർന്നു. മിശ്രിതം ഏതാണ്ടൊരുപരുവമായപ്പോൾ അവരിൽ മുതിർന്ന ആൾ തേങ്ങ കയ്യിലെടുത്ത് ഒന്ന് ഉരുട്ടി നോക്കി. ഉണ്ട പിടിക്കാനുള്ള പരുവമായേ, അവർ പറഞ്ഞതു പ്രകാരം വീട്ടിലെ ചേട്ടനെത്തി അടുപ്പിൽ നിന്ന് ഉരുളിവാങ്ങി പുറത്തേയ്ക്കുവച്ചു. എന്നാൽ അടുപ്പിൽ നിന്ന് മാറ്റിയതിനുശേഷവും ഇവർ ഇളക്കുതുടർന്നുകൊണ്ടിരുന്നു. മിശ്രിതം ചുവട്ടിൽ പിടിക്കാതിരിക്കുന്നതിനും ചൂട് ചെറുതായൊന്നു ശമിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. ചൂട് കൃത്യമായെങ്കിൽ മാത്രമേ ഉരുളകൾ ഉരുട്ടാൻ തുടങ്ങാനാവൂ. ചൂടുകുറഞ്ഞതോടെ അവർ തങ്ങളുടെ അടുക്കളയിൽ നിന്ന് ചിരവകളും കൊരണ്ടികളുമൊക്കെയെടുത്ത് ഉരുളിക്കുചുറ്റുമിരുന്നു ഉരുളകൾ കൈവെള്ളയിൽ വച്ച് ഉരുട്ടിനോക്കിയും വീണ്ടും ഇളക്കിയും ഇവർ മിശ്രിതത്തിന്റെ ചൂട് ക്രമപ്പെടുത്തി.
അസാധ്യരുചിയുള്ള ലക്ഷദ്വീപിന്റെ തനതുപലഹാരമായ ദ്വീപുണ്ടക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഇവിടെയെത്തുന്നവര്‍ ഈ ദ്വീപുണ്ടയുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
തുടർന്ന് ഉണ്ടകൾ ഉരുട്ടാൻ ആരംഭിച്ചു. മിതമായ ചൂടിൽ തന്നെയാണ് ഉണ്ടകൾ ഉരുട്ടേണ്ടത്. മിശ്രിതത്തിന് നല്ല ചൂടുണ്ടെന്ന് ഇവർ ഉരുളകൾ എടുക്കുന്നതുകാണുമ്പോൾ മനസ്സിലാകും. ഒരു ഉരുളിയിലെ മിശ്രിതംകൊണ്ട് 150 ഉണ്ടകൾവരെ ഉണ്ടാക്കാനാവും. എണ്ണ തൊട്ടെടുക്കാവുന്നവിധം നനവുള്ള ഈ ഉണ്ടകളിൽ കശുവണ്ടിയോ ഉണക്കമുന്തിരിയോ ഒന്നും ചേർക്കുന്നില്ല. എന്നാൽ തേങ്ങായും ശർക്കരയും മാത്രമാണ് ഇതിലുള്ളതെന്ന് പലഹാരം കഴിച്ചുനോക്കുന്നവർ സമ്മതിക്കില്ല. കാഴ്ചയിൽ തന്നെ കൊതിയൂറുന്ന ഈ ഉണ്ടകൾ രുചിയിലും അതിവിശിഷ്ടമാണ്. ഉണ്ടകൾ ഉരുട്ടികഴിഞ്ഞാൽ ഇവർ അവ തളികകളിൽ നിരത്തിവച്ച് വീണ്ടും തണുക്കാൻവയ്ക്കും. ഇനി സന്ധ്യകഴിയുമ്പോൾ ഇവർ വീണ്ടും ഒത്തുകൂടും. ഈ ഉണ്ടകൾ പൊതിയുന്നതാണ് അടുത്ത നടപടി.
ഇതിനായി വാഴയിലകൾ നേരത്തെവെട്ടി വെയിലത്ത് വാട്ടി ഉണക്കി വച്ചിട്ടുണ്ടാവും. ഈ വാഴയിലകളിൽ ഓരോ ഉണ്ടയായി എടുത്തുവച്ച് രണ്ടു വശങ്ങളും പിരിച്ച് വാഴനാരുകൊണ്ട് കെട്ടും. തുടർന്ന് ഇലയുടെ ബാക്കിഭാഗം കത്രികകൊണ്ട് മുറിച്ചുകളയും ഇതോടെ ദ്വീപുണ്ട വിപണനത്തിന് തയാറായികഴിയും. 12 രൂപ മുതൽ 15 രൂപവരെയാണ് ദ്വീപുണ്ടക്ക് വില. അസാധ്യരുചിയുള്ള ലക്ഷദ്വീപിന്റെ തനതുപലഹാരമായ ദ്വീപുണ്ടക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഇവിടെയെത്തുന്നവർ ഈ ദ്വീപുണ്ടയുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
∙ മലയാളത്തനിമയുള്ള പലഹാരങ്ങളും
ലക്ഷദ്വീപിന്റെ രുചി വൈവിധ്യങ്ങളിൽ മലയാളത്തനിമയുടെ പലഹാരങ്ങളും ഒഴിവാക്കാനാവില്ല. കണ്ണൂരിൽ നിന്ന് കടമത്ത് എത്തി ചായകട നടത്തുന്ന ബിജു എന്ന ആളുടെ കടയിൽ നിന്നായിരുന്നു ഞങ്ങളുടെ ചായകുടി. ചായയും എണ്ണപലഹാരങ്ങളുമാണ് പ്രധാന ഇനം. പലഹാരങ്ങളെല്ലാം കേരളത്തിലേതുതന്നെ. നാടൻ അടുക്കളയാണ്. തെങ്ങിന്റെ കൊതുമ്പും മടലുമൊക്കെയാണ് വിറക്. പുലർച്ചെ 5.30ന് കട തുറക്കും. എണ്ണ പലഹാരങ്ങൾ 6 മണി മുതൽ ലഭ്യമാണ്. വിറകടുപ്പിൽ തയാറാക്കുന്ന പലഹാരങ്ങൾക്ക് രുചി അൽപം കൂടുതലാണ്. കഴിഞ്ഞ 15 വർഷമായി ബിജു ചേട്ടൻ കടമത്തിന്റെ ഭാഗമാണ്. എത്തയ്ക്കാബോളിയും സുഖിയനും പത്തിരിയും ബോണ്ടയും പരിപ്പുവടയും ഉഴുന്നുവടയുമെല്ലാം വറത്തുകോരുന്ന ഇദ്ദേഹത്തിന്റെ കടയിൽ ദിവസം 6,000 രൂപ വരെ വിറ്റുവരവുണ്ട്.
എന്നാൽ, ചായയുടെ കാര്യം അൽപം പരുങ്ങലിലാണ്. ലക്ഷദ്വീപിൽ പശുവിൻപാൽ വിരളമായെ ലഭിക്കാറുള്ളൂ. പുല്ലിന്റെ ലഭ്യത കുറവുമൂലം പശു വളർത്തൽ പരിമിതമായതാണ് ഇതിനു കാരണം. മുൻപ് സർക്കാർ സൊസൈറ്റികൾ വഴി സബ്‌സിഡി നിരക്കിൽ കാലിത്തീറ്റയും പാലിന്റെ വിതരണവും നടത്തിയിരുന്നു. ഇപ്പോൾ പാൽപ്പൊടി ഉപയോഗിച്ചാണ് ചായ ഉണ്ടാക്കുന്നത്. റേഡിയോ സംഗീതത്തിന്റെ അകമ്പടിയിൽ ബിജുചേട്ടൻ തരുന്ന ചായയും കുടിച്ച് പലഹാരപാത്രങ്ങളിൽ കയ്യിട്ട് വാരി എത്രയോ ദിവസങ്ങൾ ഞങ്ങൾ ഈ ചായക്കടയിൽ ഇരുന്നു.
∙ മുൻപിൽ തെളിയും, കടലിനുള്ളിലെ അത്‌ഭുതങ്ങള്‍
മറ്റൊരു ദിവസം സ്നോർക്കലിങ്ങിനായി മാറ്റിവച്ചു. ഒരു ബോട്ടിൽ ലൈഫ് ജാക്കറ്റുകളൊക്കെ ധരിച്ച് മൂന്നു കിലോമീറ്ററോളം കടലിലേക്ക് പോയി. പിന്നീട് സ്നോർക്കൽ എന്ന ഉപകരണം മുഖത്തു ഘടിപ്പിച്ച് ഞങ്ങളെ കടലിലേക്ക് ഇറക്കി. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ് കടലിനുള്ളിലെ അത്‌ഭുതങ്ങളാണ് മുൻപിൽ തെളിയുന്നത് സ്നോർക്കലിന്റെ കുഴലിലൂടെ ഒരു പ്രത്യേക രീതിയിൽ ശ്വാസമെടുത്തു വേണം ഈ കാഴ്ച്ചകൾ ആസ്വദിക്കാൻ. സ്നോർക്കൽ കുഴലിന്റെ നീളത്തിൽ രണ്ടടി വെള്ളത്തിൽ താഴ്ന്നാണ് കിടക്കുന്നത്. വിവിധ വർണങ്ങളിലുള്ള മത്സ്യങ്ങളും പവിഴപുറ്റുകളുമൊക്കെയായി കടൽ സൗന്ദര്യം അതിന്റെ എല്ലാ സവിശേഷതകളോടും കൂടി അസ്വദിക്കാൻ സ്നോർക്കൽ സാഹായിക്കും. മണിക്കൂറുകൾ കടലിൽ ചെലവഴിച്ചാണ് ഞങ്ങൾ മടങ്ങിയത്.
കടമത്ത് ദ്വീപിലെ എൻഐഒപിയുടെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റ് സന്ദർശിക്കാനായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. കടലിലേക്ക് നീണ്ടുനിൽക്കുന്ന വീതി കുറഞ്ഞ ഒരു കടൽ പാലവും കടലിനുള്ളിൽതന്നെ പണിതുയർത്തിയിരിക്കുന്ന നീലനിറമുള്ള ഒരു കെട്ടിടവുമാണ് ദൂരക്കാഴ്ചയിൽ കാണാനാവുക. ഈ പാലത്തിലൂടെ നടന്നാൽ കെട്ടിടത്തിലേക്ക് കയറാം. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. ഇവിടെയുള്ള കിണറുകളിലെ വെള്ളത്തിൽ വലിയതോതിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ്. മഴവെള്ള സംഭരണികളിലെ വെള്ളമാണ് ലക്ഷദ്വീപുകാർ കൂടുതലായി ഉപയോഗിക്കുക.
ഈ കുടിവെള്ള ക്ഷാമത്തിനു ശാശ്വതപരിഹാരം എന്ന നിലയിലാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ നേതൃത്വത്തിൽ ഇത്തരം ജല ശുചീകരണപ്ലാന്റുകൾ ആരംഭിച്ചത്. കടലിനുള്ളിൽ ഗവേഷണം നടത്തി ഉപ്പിന്റെ സാന്ദ്രത കുറവുള്ള ഇടങ്ങൾ കണ്ടെത്തുകയാണ് ആദ്യനടപടി. ഇത്തരം ചിലഭാഗങ്ങളിൽ ഉണ്ടെന്നാണ് വിവരം. ഇവിടെ നിന്ന് കിലോമീറ്ററുകളോളം കൂറ്റൻ പൈപ്പുവഴി ജലം പ്ലാന്റിലേക്ക് എത്തിക്കുകയും പ്ലാന്റിൽ നടക്കുന്ന ശുദ്ധീകരണ പ്രക്രിയയിലൂടെ ശുദ്ധവും സുരക്ഷിതവുമായ വെള്ളം വിതരണം ചെയ്യുക എന്നതിനായിരുന്നു പദ്ധതി.... (തുടരും)