സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.

സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. 

രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്.

ADVERTISEMENT

∙ പ്രമേഹത്തിന്റെ തലസ്ഥാനം

രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്. പ്രമേഹ ബാധിതരായവർക്കു ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത 2–3 മടങ്ങ് കൂടുതലാണ്.

(Representative image by RealPeopleGroup/istockphoto)

ക്ഷയരോഗത്തെ തുടച്ചു നീക്കാൻ വേണ്ടി പോരാടുന്ന സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ‌ക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാണു പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നത്. പ്രശ്നങ്ങൾ മൂന്നാണ്. പ്രമേഹ രോഗ ബാധിതർക്കു പിന്നീട് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതയാണ് ആദ്യത്തേത്. പ്രമേഹം കൂടിയുള്ള ക്ഷയരോഗികൾക്കു മരണ സാധ്യത മറ്റു ക്ഷയരോഗികളെക്കാൾ 4 മടങ്ങ് അധികമാണ്. ചികിത്സയെ തുടർന്നു മാറിയ ക്ഷയരോഗം വീണ്ടും വരാനുള്ള സാധ്യത പ്രമേഹ ബാധിതരിൽ കൂടുതലാണ് എന്നതാണു മൂന്നാമത്തെ പ്രശ്നം.

രാജ്യത്തെ ക്ഷയരോഗികളിൽ 8% പേരാണു പ്രമേഹ രോഗബാധിതർ. എന്നാൽ കേരളത്തിലെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ ക്ഷയരോഗികളിൽ 33% പ്രമേഹ ബാധിതരാണ്. ക്ഷയരോഗികളിലെ പ്രമേഹവും പ്രമേഹ രോഗികൾക്കു ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതയും കേരളം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളിലൊന്നാണെന്നു പറയാൻ വേറെ കാരണങ്ങൾ തേടേണ്ടതില്ലല്ലോ.

പ്രമേഹവും ക്ഷയവും

∙ കേരളത്തിൽ 20% പേർ പ്രമേഹ രോഗികൾ

∙ ക്ഷയരോഗ ബാധിതരിൽ 33%  പേരും പ്രമേഹ രോഗികൾ

∙ പ്രമേഹ രോഗികൾക്ക് ക്ഷയരോഗമുണ്ടാകാൻ സാധ്യത കൂടുതൽ

∙ മരണ സാധ്യത 4 മടങ്ങ് അധികം

ADVERTISEMENT

∙ ക്ഷയരോഗ ബാധിതരിലെ പ്രമേഹവും കേരളവും

വർഷങ്ങൾക്കു മുൻപു തന്നെ കേരളത്തിലെ ക്ഷയരോഗ ബാധിതരിലെ പ്രമേഹത്തെ കുറിച്ചുള്ള പഠനങ്ങൾ സംസ്ഥാനത്തു നടന്നിട്ടുണ്ട്. 2011 ജൂൺ– ജൂലൈ മാസങ്ങളിൽ സെൻട്രൽ ടിബി ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒരു പഠനം (*High Diabetes Prevalence among Tuberculosis Cases in Kerala, India, Article in PLOS ONE– October 2012) നടന്നു. 552 ക്ഷയരോഗ ബാധിതരെ പരിശോധിച്ചതിൽ 243 പേർക്കും (44%) പ്രമേഹമുണ്ടെന്നാണു കണ്ടെത്തിയത്. 

ഇതൊരു ഞെട്ടിക്കുന്ന കണക്കാണ്. കാരണം സംസ്ഥാനത്തെ ക്ഷയരോഗികളിൽ പകുതിയോളം പേർ പ്രമേഹ രോഗ ബാധിതരാണെന്ന സൂചനയിലേക്കാണ് ഈ പഠനം വിരൽചൂണ്ടിയത്. ക്ഷയരോഗികളിലെ പ്രമേഹ ബാധിതരിൽ ഏറെയും പുരുഷൻമാരായിരുന്നു. മിക്കവരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും. 

Show more

പ്രമേഹം ഗുരുതരമായവരിൽ ക്ഷയരോഗവും ഗുരുതരമാകുമെന്നും മരണത്തിനു വരെ കാരണമാകുമെന്നും ഈ പഠനം മുന്നറിയിപ്പു നൽകി. ക്ഷയരോഗികളിലെ പ്രമേഹം പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു നയിച്ചത് ഈ പഠനമായിരുന്നു. ക്ഷയരോഗ ബാധിതരിലെ പ്രമേഹം വേഗത്തിൽ കണ്ടെത്തുന്നതു ചികിത്സയിൽ നിർണായകമായ കാര്യമാണ്.

ADVERTISEMENT

2019ൽ നടന്ന മറ്റൊരു പഠനവും (*Prevalence of diabetes mellitus and HIV/AIDS among tuberculosis patients in Kerala, Journal of Family Medicine and Primary Care- December 2020) സമാനമായ സൂചനയാണു നൽകിയത്. 16,527 ക്ഷയരോഗ ബാധിതരെ പരിശോധിച്ചതിൽ 22.6% പേർക്കു പ്രമേഹമുണ്ടെന്നു കണ്ടെത്തി. ഇതിൽ ഏറെയും 50–60 പ്രായ വിഭാഗത്തിൽപ്പെടുന്ന പുരുഷൻമാരായിരുന്നു. ശ്വാസകോശത്തിൽ ക്ഷയരോഗമുണ്ടാകുന്നവരിലാണു പ്രധാനമായും പ്രമേഹരോഗം കണ്ടെത്തിയത്.

∙ പ്രമേഹം ക്ഷയരോഗത്തെ  സങ്കീർണമാക്കുന്നത്

കുറച്ചു വർഷങ്ങളായി രാജ്യത്തു പ്രമേഹ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. പൊതുജനാരോഗ്യത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ പ്രമേഹം മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്ഷയരോഗവും പ്രമേഹവും പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണു വസ്തുത.

ക്ഷയരോഗം സ്ഥിരീകരിച്ച രോഗിയുടെ ശ്വാസകോശത്തിന്റെ എക്സ്റേ പരിശോധിക്കുന്ന ഡോക്ടർ (File Photo by Punit PARANJPE / AFP)

ക്ഷയരോഗം പ്രമേഹ രോഗബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം (ഗ്ലൈസീമിക് കൺട്രോൾ) തെറ്റിക്കും. പ്രമേഹ ബാധ ക്ഷയരോഗത്തെയും സങ്കീർണമാക്കും. ഇതു മൂലം രണ്ടു രോഗങ്ങളും ബാധിച്ചവരിലുള്ള ചികിത്സ ഏറെ ദുഷ്കരവും അതിലേറെ പ്രധാനപ്പെട്ടതുമാണ്.

പ്രമേഹ രോഗികളിൽ ശ്വാസകോശ ക്ഷയരോഗമാണു കൂടുതലായി കാണുന്നത്. പ്രമേഹ രോഗികളിലെ ഹൈപ്പർ റിയാക്ടീവ് സെല്ലുകൾ ക്ഷയരോഗത്തിനു കാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് ബാക്ടീരിയയോടു ശക്തമായി പ്രതികരിക്കുന്നതാകാം ഇതിനു കാരണമെന്നു കരുതുന്നു.

∙ അതിഥിത്തൊഴിലാളികളുടെ കുടിയേറ്റവും ക്ഷയരോഗവും

പശ്ചിമ കൊച്ചിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന അസം സ്വദേശി കരുവേലിപ്പടി ടിബി ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ക്ഷയരോഗം സ്ഥിരീകരിച്ചു. രോഗി താമസിക്കുന്നതു മറ്റുള്ളവർക്കൊപ്പം വളരെ ഇടുങ്ങിയ മുറിയിൽ. രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ മറ്റുള്ളവരിൽ നിന്നു മാറ്റിപ്പാർപ്പിക്കണമെന്നു നിർദേശിച്ചു. എന്നാൽ അത്തരത്തിൽ താമസ സൗകര്യം ഒരുക്കാനാകില്ലെന്നും തൊഴിലാളിയെ നാട്ടിലേക്കു മടക്കി അയയ്ക്കുകയാണെന്നും ഹോട്ടലുടമ ഡോക്ടർമാരെ അറിയിച്ചു.

(Representative image by Mohammed Haneefa Nizamudeen/istockphoto)

ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ ടിബി ഓഫിസിനും കഴിയില്ല. വിവരം അതിഥിത്തൊഴിലാളികളുടെ നാട്ടിലെ ടിബി ഓഫിസിൽ അറിയിക്കുക മാത്രമാണു ചെയ്യാൻ കഴിയുന്ന കാര്യം. തൊഴിലാളി നാട്ടിലേക്കു മടങ്ങിയെന്നാണു ഡോക്ടർമാർ കരുതിയത്. എന്നാൽ 2 മാസത്തിനു ശേഷം ആലുവയിൽ നടത്തിയ സ്ക്രീനിങ്ങിൽ വീണ്ടും ഇതേ തൊഴിലാളിയെ രോഗിയായി കണ്ടെത്തി. അപ്പോഴാണു തൊഴിലാളി നാട്ടിലേക്കു മടങ്ങിയിട്ടില്ലെന്നും ഇവിടെത്തന്നെ ജോലിയിൽ തുടരുകയാണെന്നും അധികൃതർക്കു മനസ്സിലായത്.

അതിഥിത്തൊഴിലാളികൾക്കിടയിലെ ക്ഷയരോഗം തടയുന്നതിലെ വെല്ലുവിളിയും പലതാണ്. പരിശോധനയിലൂടെ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയെന്നതാണ് ആദ്യത്തെ വെല്ലുവിളി. അതിഥിത്തൊഴിലാളികൾ രാവിലെ തന്നെ ജോലിക്കു പോകുന്നതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനകളിൽ ഇവർ പങ്കെടുക്കാറില്ല. ലേബർ ക്യാംപുകളിൽ പ്രത്യേക പരിശോധന ക്യാംപുകൾ നടത്തിയാണു രോഗികളെയും രോഗസാധ്യതകളുള്ളവരെയും കണ്ടെത്തുന്നത്.

അതിഥിത്തൊഴിലാളികൾക്കിടയിലെ ക്ഷയരോഗ നിയന്ത്രണത്തിനു വലിയ പ്രാധാന്യമാണു നൽകുന്നത്. അതിഥിത്തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ ഡേറ്റ ലഭ്യമല്ലെന്നതും ആളുകൾ ഇടയ്ക്കിടെ മാറി മാറി വരുന്നതും പ്രശ്നമാണ്. അതിഥിത്തൊഴിലാളി ക്യാംപുകളിൽ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നതിനു മുൻഗണന നൽകുന്നുണ്ട്.

ഡോ. കെ.എ. മുഹമ്മദ് സലീം, ജില്ല ടിബി ഓഫിസർ, എറണാകുളം.

രോഗികളെ കണ്ടെത്തിയാലും ചികിത്സ ദുഷ്കരമാണ്. ചിലപ്പോൾ ഇവർ മരുന്നു കഴിക്കില്ല. ക്ഷയരോഗ മരുന്ന് തുടർച്ചയായി 6 മാസം കഴിക്കേണ്ടതാണ്. എന്നാൽ രോഗം ഒന്നു കുറയുമ്പോഴേക്കും ചിലർ മരുന്നു കഴിക്കുന്നതു നിർത്തും. ഇതോടെ രോഗം വീണ്ടും തിരിച്ചുവരും. ഇടുങ്ങിയ മുറികളിൽ ഒട്ടേറെപ്പേർ താമസിക്കുന്ന രീതിയാണ് അതിഥിത്തൊഴിലാളികൾക്കിടയിലുള്ളത്. ഇതും രോഗവ്യാപനത്തിനു കാരണമാകും.

∙ ക്ഷയരോഗ പ്രതിരോധത്തിലെ സ്വകാര്യ പങ്കാളിത്തം

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തിയാണു സംസ്ഥാനത്തിന്റെ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾ. സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ (സ്റ്റെപ്സ്) ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്ത് ആവിഷ്കരിച്ച പദ്ധതിയാണ്. 2019ൽ ആരംഭിച്ച പദ്ധതി ക്ഷയരോഗ നിയന്ത്രണത്തിൽ സംസ്ഥാനത്തിന് ഏറെ സഹായകമായെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

ആശുപത്രിയിൽ ക്ഷയരോഗ ചികിത്സയ്ക്കുള്ള വാർഡിൽ കഴിയുന്നവർ (File Photo by Marine SIMON/AFP)

∙ സ്റ്റെപ്സ് എന്താണ്?

രാജ്യത്തെ ക്ഷയരോഗികളിൽ പകുതിയോളം പേർ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നുവെന്നാണു കരുതുന്നത്. സർക്കാർ ആശുപത്രികളിൽ രോഗികൾക്കു കൃത്യമായ ക്ഷയരോഗ നിയന്ത്രണ, ചികിത്സ പ്രോട്ടോക്കോൾ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിൽ അത്തരം സംവിധാനങ്ങളില്ല. പലപ്പോഴും തെറ്റായ രോഗ നിർണയം, നിലവാരമില്ലാത്ത ചികിത്സ എന്നിവയും പലപ്പോഴും പ്രശ്നമാണ്. സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗികളെ കണ്ടെത്തിയാൽ അതു റിപ്പോർട്ട് ചെയ്യാറുമില്ല.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണു സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ സംസ്ഥാനത്തു ‘സ്റ്റെപ്സ്’ പദ്ധതി നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സ്റ്റെപ്സ് സെന്റർ വിജയമെന്നു കണ്ടതോടെ പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചു. സ്വകാര്യ മേഖലയിൽ ചികിത്സ തേടുന്ന ടിബി രോഗികളുടെ വിവരങ്ങൾ ഇതോടെ സർക്കാരിലേക്കു കൃത്യമായി റിപ്പോർട്ട് ചെയ്യാനും തുടങ്ങി.

‘സ്റ്റെപ്സ് വഴി സ്വകാര്യ ആശുപത്രികൾ കൂടി മികച്ച രീതിയിൽ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളോടു സഹകരിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണത്. ആവശ്യമായ തോതിൽ ടിബി വാർഡുകൾ കേരളത്തിലെ ആശുപത്രികളിൽ ഇല്ല. എല്ലാ ആശുപത്രികളിലും ഒന്നോ, രണ്ടോ വാർഡുകൾ വേണം. പരിശോധന സൗകര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ട്’’.

ഡോ. കെ. അഖിലേഷ്, വൈസ് ചെയർമാൻ, സംസ്ഥാന ടിബി ദൗത്യ സംഘം. ക്ലിനിക്കൽ പ്രഫസർ, ശ്വാസകോശ വിഭാഗം, അമൃത ആശുപത്രി.

ക്ഷയരോഗ നിർണയത്തിനായി മിക്ക സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ സ്റ്റെപ്സ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ക്ഷയരോഗം സംശയിക്കുന്ന രോഗികളുടെ രോഗനിർണയവും ചികിത്സയും സർക്കാർ നിർദേശിക്കുന്ന പ്രോട്ടോക്കോൾ പ്രകാരം തന്നെ സ്വകാര്യ ആശുപത്രിയിലും നടത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. രോഗിയുടെ വിവരങ്ങൾ ജില്ല ടിബി ഓഫിസിനു കൈമാറുകയും ചെയ്യും.

(Representative image by SewcreamStudio/istockphoto)

കേരളത്തിലെ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെയും ചികിത്സയുടെയും നിലവാരം വർധിപ്പിക്കാൻ സ്റ്റെപ്സ് ഏറെ സഹായകരമാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ (Ensuring universal access to quality care for persons with presumed tuberculosis reaching the private sector: lessons from Kerala; International Journal for Equity in Health– 2024) സൂചിപ്പിക്കുന്നു. പൊതുജനാരോഗ്യ താൽപര്യം മുൻനിർത്തി സ്വകാര്യ  ആശുപത്രികളെ കൂടി പങ്കാളികളാക്കുന്നതു വഴി ‘സ്റ്റെപ്സ്’ ശ്രദ്ധേയമായ പദ്ധതിയാണെന്നും വിലയിരുത്തപ്പെടുന്നു.

∙ ടിബിയ്ക്കെതിരെ ഒന്നിക്കാം; കൊച്ചി പ്രഖ്യാപനം

2024 ജൂണിൽ എറണാകുളത്തെ ആലുവയിൽ ഒരു സമ്മേളനം നടന്നു. സ്റ്റോപ്പ് ടിബി പാർട്നർ‌ഷിപ്പിന്റെ പ്രൈവറ്റ് സെക്ടർ പ്രൊവൈഡർ കോൺസ്റ്റിറ്റ്യൂൻസിയും ആരോഗ്യ മേഖലയിലെ സംഘടന നേതാക്കളും ചേർന്ന സമ്മേളനം. 2030നകം ലോകത്തെ ടിബി മുക്തമാക്കാനുള്ള പോരാട്ടത്തിൽ വിവിധ ലോകരാജ്യങ്ങളുടെ പ്രതി‍ജ്ഞാബദ്ധത ഊന്നിപ്പറയുന്നതായിരുന്നു ആ സമ്മേളനം.

മരുന്നുകളെ അതിജീവിക്കാൻ കഴിയുന്ന ടിബി ബാക്ടീരിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ (ഡ്രഗ് റസിസ്റ്റന്റ് ടിബി) ആഗോള വെല്ലുവിളിയാണെന്ന് ആ സമ്മേളനം വിലയിരുത്തി. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ ടിബി രോഗ നിർണയത്തിലും ചികിത്സയിലും ശക്തമായ ഇടപെടൽ നടത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. കൂടുതൽ ഗവേഷണവും നൂതനമായ ഇടപെടലുകളും ഈ മേഖലയിൽ ആവശ്യമാണ്. 

നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ടിബി രോഗ നിർണയവും പ്രതിരോധവും ചികിത്സയും കൂടുതൽ മെച്ചപ്പെട്ടതാക്കണം. പുതിയ മരുന്നുകൾ കണ്ടെത്താനും ഇടപെടലുണ്ടാകണം. നിലവിലുള്ളതിൽ നിന്നു വ്യത്യസ്തമായി കൂടുതൽ ലളിതമായ ചികിത്സാ രീതികൾ ആവിഷ്ക്കരിക്കണം. 

ടിബി ബാധിതരുടെ എണ്ണം കൂടുതലുള്ള മിക്ക രാജ്യങ്ങളിലും 60– 80% രോഗികൾ ആദ്യം പോകുന്നതു സ്വകാര്യ ആശുപത്രികളിലേക്കാണ്. ഇതു മൂലം രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയാണ്. പല  സ്വകാര്യ ആശുപത്രികളിലും ടിബി രോഗ നിർണയത്തിനും ചികിത്സയ്ക്കുമുള്ള മതിയായ സംവിധാനങ്ങളില്ല. ഈ മേഖലയിൽ ഇടപെടലുകൾ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.

ക്ഷയരോഗ രോഗികൾക്കുളള മരുന്ന് (File Photo by Kevin Frayer/AP)

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ ഉൾപ്പെടെ ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെ മെഡിക്കൽ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ടിബി പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ കാര്യങ്ങളിലെ വെല്ലുവിളികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ടിബിയ്ക്കെതിരെയുള്ള പോരാ‍ട്ടത്തിൽ പരസ്പരം സഹകരിക്കാനും വിവിധ രാജ്യങ്ങളിലെ സംഘടനകൾ സമ്മേളനത്തിൽ തീരുമാനിക്കുകയും ചെയ്തു.

∙ ടിബി രാജ്യാന്തര കോൺക്ലേവ്

ക്ഷയപ്രതിരോധത്തിനും ചികിത്സയ്ക്കും സംസ്ഥാനം നൽകുന്ന പ്രാധാന്യം വ്യക്തമാക്കി ‘ടിബി രാജ്യാന്തര കോൺക്ലേവ്’ നടത്താനും കേരളം ഒരുങ്ങുകയാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മാതൃകകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു കോൺക്ലേവ് സംഘടിപ്പിക്കുക.

(Representative image by Tong_stocke/shutterstock)

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ (സ്റ്റെപ്സ്) പദ്ധതിയുൾപ്പെടെ ക്ഷയരോഗ നിയന്ത്രണത്തിനായി സംസ്ഥാനം ആവിഷ്ക്കരിച്ചു നടപ്പാക്കിയ പദ്ധതികൾ കോൺക്ലേവിൽ ചർച്ചയാകും. ക്ഷയരോഗ നിയന്ത്രണത്തിൽ വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളുടെ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചാകും കോൺക്ലേവ് നടത്തുക.

∙ ടിബി ചാംപ്യൻമാർ സംസാരിക്കട്ടെ!

നമുക്കു ചുറ്റും, അല്ലെങ്കിൽ നമുക്കിടയിൽ ക്ഷയരോഗത്തെ അതീജിവിച്ചു കടന്നുവന്ന ഒട്ടേറെപ്പേരുണ്ട്. പക്ഷേ, ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ഞാൻ ടിബി ബാധിതനായിരുന്നുവെന്നും അതിനെ മറികടന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയയാളാണെന്നും തുറന്നു പറയാൻ പലരും മടികാണിക്കുന്നു. ടിബി ബാധ ഒരു അപമാനമായി കാണുന്നവരും വിരളമല്ല. ഇത്തരം സാഹചര്യങ്ങളിൽ ടിബിയെയും അതിൽ നിന്നുള്ള രോഗമുക്തിയെയും കുറിച്ചു ലോകത്തോടു സംസാരിക്കുന്ന ടിബി ചാംപ്യൻമാർ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്.

ക്ഷയരോഗമെന്നാൽ ഒരു മാറാ രോഗമല്ല. കൃത്യമായി മരുന്നു കഴിച്ചാൽ പൂർണമായും മാറുന്ന രോഗം. നമ്മളെ ബാധിക്കുന്ന മറ്റു പല അസുഖങ്ങളേക്കാൾ പൂർണമായി ചികിത്സിച്ചു മാറ്റാവുന്ന രോഗമാണു ക്ഷയം. അത് ഇന്ന് ആളുകൾക്കും ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. ഭയമല്ല. ജാഗ്രതയാണു വേണ്ടത്!.

English Summary:

Battle Against Tuberculosis: Rising Diabetes Rates Pose New Challenges in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT