‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സ‍ഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വരിക വരിക സഹജരേ, സഹന സമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’

ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സ‍ഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...

ഗാന്ധിജിയുടെ പ്രതിമയ്ക്കരികെ സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ഉപ്പുകൊണ്ടൊരു സമരം

‘‘ഉപ്പുനാം കുറുക്കണം, ആരുവന്നെതിർക്കിലും
അൽപവും കൊടുത്തിടാതെ കോപിയാതെ നിൽക്കണം..

അംശി നാരായണപ്പിള്ളയെഴുതിയ ഈ വരികൾ ഏറ്റുചൊല്ലിയാണു കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹസംഘം പയ്യന്നൂരിലേക്കെത്തുന്നത്. ബ്രിട്ടിഷ് ഇന്ത്യയിൽ ഉപ്പിനു നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12ന് ആരംഭിച്ചതാണ് ഉപ്പുസത്യഗ്രഹം. ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാരംഭിച്ച സത്യഗ്രഹയാത്ര ദണ്ഡികടപ്പുറത്തെത്തി നിയമം ലംഘിച്ച് ഉപ്പുകുറുക്കി. 

ദണ്ഡികടപ്പുറം ലക്ഷ്യമാക്കി ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാരംഭിച്ച സത്യഗ്രഹയാത്ര (മനോരമ ആർക്കൈവ്സ്)

തിരഞ്ഞെടുത്ത 78 അനുയായികളാണ് ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നത്. എന്തുസംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ആയിരക്കണക്കിനാളുകളായിരുന്നു ഓരോദിക്കിലും യാത്രയെ സ്വീകരിക്കാനുണ്ടായിരുന്നത്.  ജനകീയ വിദ്യാഭ്യാസയാത്രയായിരുന്നു അത്. ഏപ്രിൽ 4ന് ഗാന്ധി ദണ്ഡി കടപ്പുറത്തെത്തി. കടലിൽനിന്നു വെള്ളംകോരി പാത്രത്തിലാക്കി കത്തിച്ച് ഉപ്പുണ്ടാക്കി. ‘ഞാൻ ഉപ്പുനിയമം ലംഘിച്ചിരിക്കുന്നു’ എന്നു ഗാന്ധിജി പ്രഖ്യാപിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്കു നിയമം ലംഘിക്കാനുള്ള അനുവാദം തന്നിരിക്കുന്നു എന്ന് ഗാന്ധിജി പ്രഖ്യാപിച്ചു.  ഗാന്ധിജിയുടെ ആഹ്വാനപ്രകാരമായിരുന്നു കേളപ്പജിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഉപ്പുസത്യഗ്രഹ സമരം തുടങ്ങിയത്. തമിഴ്നാട്ടിൽ രാജാജിയും ആന്ധ്രയിൽ ടി.പ്രകാശവുമായിരുന്നു ജാഥാ ലീഡർ.

ADVERTISEMENT

അഹിംസാത്മകമായ നിസ്സഹകരണം ആയിരുന്നു ഗാന്ധിജി ലക്ഷ്യമിട്ടത്. ഉപ്പുസത്യഗ്രഹം ജനങ്ങളെ ഉണർത്താനുള്ള വലിയൊരു പ്രസ്ഥാനമായി. എല്ലാവർക്കും വേണ്ട സാധനമാണ് ഉപ്പ്. അതുകൊണ്ടാണ് ഗാന്ധി ഉപ്പു തിരഞ്ഞെടുത്തത്. 10 പൈസ വില വരുന്ന ഉപ്പിന് 250 പൈസയോളമാക്കി. വലിയൊരു അനീതിയാണെന്നതുകൊണ്ടും എല്ലാവരെയും ബാധിക്കുന്നതുകൊണ്ടുമാണ് ഗാന്ധിജി ഉപ്പുസത്യഗ്രഹം തിരഞ്ഞെടുത്തത്. ഉപ്പുകുറുക്കിയതുകൊണ്ട് സ്വാതന്ത്ര്യം കിട്ടുമോയെന്നുവരെ പലരും സംശയമുന്നയിച്ചിരുന്നു.  അതൊരു പ്രതീകം മാത്രമായിരുന്നു. ഇക്കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിനോടുപോലും ഗാന്ധിജിക്കു  തർക്കിക്കേണ്ടി വന്നിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. 

കെ. കേളപ്പൻ (മനോരമ ആർക്കൈവ്സ്)

∙ പൊലീസ് കിളച്ചുമറിച്ച സമരം

കോഴിക്കോട് ടൗൺഹാളിൽനിന്നാണ് കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള 33 പേർ പയ്യന്നൂരിലേക്കു കാൽനടയായി പുറപ്പെട്ടത്. എന്റെ അമ്മാവൻ വൈദ്യർ ശ്രീകണ്ഠപൊതുവാൾ, വിഷ്ണുഭാരതീയൻ, കെ.പി.ആർ.ഗോപാലൻ, ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്, ടി.ഹരീശ്വരൻ തിരുമുമ്പ് തുടങ്ങിയവരൊക്കെയുണ്ടായിരുന്നു ജാഥയിൽ. എട്ടുവയസ്സുകാരനായ ഞാനന്നു രാമന്തളി സ്കൂളിലായിരുന്നു. കൂട്ടുകാർക്കൊപ്പമായിരുന്നു ജാഥ കാണാൻ വഴിയരികിൽ വന്നുനിന്നത്.

സത്യഗ്രഹ സമരഭടന്മാർ ‘ഭാരത്‌മാതാകീ ജയ്, മഹാത്മാഗാന്ധിജീ കീ ജയ്’ എന്നുവിളിച്ച് ഉളിയത്തുകടവിലേക്കു മാർച്ച് ചെയ്തു. റെയിൽവേ സ്റ്റേഷനു പടിഞ്ഞാറായിരുന്നു സത്യഗ്രഹികളുടെ ക്യാംപ്. അവിടെ നിന്ന് ഒന്നര ഒന്നരകിലോമീറ്ററാണ് ഉളിയത്തു കടവിലേക്ക്. കടവിന്റെ അപ്പുറം സൗത്ത് കാനറ ജില്ലയാണ്. അവിടെയും സമരമുണ്ടായിരുന്നു.

ADVERTISEMENT

ചെറിയ ഉപ്പുപാറയാണ് ഉളിയത്തുകടവിൽ ഉണ്ടായിരുന്നത്. സമരഭടന്മാർ ഉപ്പുവാരിയെടുത്ത് തോൾസഞ്ചിയിലിട്ടു. പിന്നീട് ക്യാംപിലെത്തി ഉപ്പ് അരിച്ച് കലത്തിലിട്ടു കുറുക്കിയെടുത്തു. ചെറിയ പായ്ക്കറ്റുകളാക്കി അവിടെവച്ചു ലേലം ചെയ്തു. വൈകിട്ട് ബസാറിൽ പൊതുയോഗമുണ്ടായിരുന്നു.  നേതാക്കന്മാരൊക്കെ അവിടെ പ്രസംഗിക്കും. ബാക്കിയുള്ള ഉപ്പു ലേലം ചെയ്യാനായി അങ്ങോട്ടു കൊണ്ടുപോയി. ഖാദി വിൽപനയുമുണ്ടായിരുന്നു. വിദേശവസ്ത്രദഹന സമരവും അവിടെ അരങ്ങേറി. മദ്യവർജനസമരവും നടന്നു. ബസാറിലെ മദ്യഷാപ്പുകൾക്കുമുൻപിൽ പിക്കറ്റിങ് നടന്നു. 

പയ്യന്നൂർ ഉളിയത്തുകടവിൽ ഉപ്പുകുറുക്കിയ സ്ഥലത്ത് നിർമിക്കുന്ന സ്മാരകം (ഫയൽ ചിത്രം: മനോരമ)

പൊലീസ് എത്തിയതോടെ  ജനങ്ങൾക്കു വാശിയായി. കൂടുതൽ പാത്രങ്ങളുമായി എത്തി. പൊലീസിനെ പ്രവേശിപ്പിക്കാതെ കൈകോർത്തുനിന്നു. പൊലീസ് ലാത്തിച്ചാർജ് െചയ്തു. കുറേപേർ അറസ്റ്റിലായി. ആളുകൾ ഓടി. കേളപ്പജി സംഘത്തോടൊപ്പമുണ്ടായിരുന്നില്ല. കോഴിക്കോട്ടുവച്ചാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. മുഹമ്മദ് അബ്ദുറഹ്മാൻ, കൃഷ്ണസ്വാമി അയ്യർ, മാധവനാർ, ശർമാജി, കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളെല്ലാം കൂടെ അറസ്റ്റിലായി.

സമരത്തിന്റെ ആദ്യദിവസം പൊലീസ് ഇടപെട്ടില്ല. അറസ്റ്റുണ്ടാകുമെന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. എന്നാൽ രണ്ടാംദിവസം സത്യഗ്രഹികൾ ഉളിയത്തുകടവിൽ ചെന്നപ്പോൾ കണ്ടത് അവിടെയാകെ കിളച്ചിട്ടിരിക്കുന്നതാണ്.  ഉപ്പു വാരാൻ പറ്റിയില്ല. സത്യഗ്രഹികൾ അവിടെ നിന്നു വിഷ്ണുഭാരതീയന്റെ സ്ഥലത്തേക്കുപോയി.  മൂന്നാംദിവസം രാമന്തളിയിലും. വലിയ ജനക്കൂട്ടമുണ്ടായിരുന്നു രാമന്തളിയിൽ. സമരക്കാർ  ഉപ്പുകുറുക്കിയെടുത്തു. 

∙ ഗാന്ധിജിയെ കണ്ട നിമിഷം

സ്വാമി ആനന്ദതീർഥരുടെ അഭ്യർഥന മാനിച്ച് 1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹം ഒരു കിലോമീറ്റർ നടന്നാണ് സ്വാമി ആനന്ദതീർഥരുടെ ആശ്രമത്തിൽ എത്തിയത്. അന്നു ഞാൻ ബാസൽമിഷൻ സ്കൂളിലായിരുന്നു. മൂരിക്കൊവ്വലിൽ സ്വാമി ആനന്ദതീർഥർ സ്വന്തം പണം ചെലവാക്കി നിർമിച്ച ഹരിജനാശ്രമത്തിലായിരുന്നു ഗാന്ധിജി വന്നത്.  സ്വാതന്ത്ര്യസമരം നിർമാണാത്മകമായിരിക്കണം എന്നായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. 28 നിർമാണ പരിപാടികളുണ്ടായിരുന്നു ഗാന്ധിജിക്ക്.

പയ്യന്നൂരിലെ ഗാന്ധി സ്മൃതി മണ്ഡപം. (ഫയൽ ചിത്രം: മനോരമ)

അതിലൊന്നായിരുന്നു ഹരിജനോദ്ധാരണം. ഹരിജനങ്ങൾക്ക് ചില ദിക്കിൽ നടക്കാൻ അനുവാദമില്ലായിരുന്നല്ലോ. കണ്ടോത്തെ ക്ഷേത്രത്തിലും അങ്ങനെയുണ്ടായിരുന്നു. അതിനെതിരെ എ.കെ.ഗോപാലനും കെ.എ.കേരളീയനും സമരം ചെയ്തപ്പോൾ ക്രൂരമായ മർദനമേറ്റു. ഈ വാർത്ത കേട്ടാണ് ആനന്ദതീർഥർ തലശ്ശേരിയിൽനിന്നു പയ്യന്നൂരിലേക്കു വരുന്നത്. ഓഹരിയായി കിട്ടിയ കുടുംബസ്വത്തുകൊണ്ടാണ് ഇവിടെ ആശ്രമം നിർമിച്ചത്. 

സ്വാമിയെ കാണാൻ എനിക്കാഗ്രഹം വന്നു. ഏഴോത്തു നടന്ന സമരത്തിൽ മർദനമേറ്റു സ്വാമി ആശ്രമത്തിൽ വിശ്രമിക്കുമ്പോഴാണ് ഞാനും കൂട്ടുകാരനും ചെല്ലുന്നത്. രണ്ടാമത്തെ പിരിയഡ് കഴിഞ്ഞ് ഇന്റർവെൽ സമയത്ത് ആരോടും പറയാതെ ഞങ്ങൾ ആശ്രമത്തിലേക്കു പോകുകയായിരുന്നു. സ്വാമിയെ ഉണർത്താതെ നമസ്കരിച്ചു മടങ്ങി. ഗാന്ധിജിയെ കാണാനും സ്കൂളിൽ നിന്നാണു പോകുന്നത്.  ഞങ്ങൾ മൂന്നുപേർ പുസ്തകം എടുത്ത് ആരോടൊന്നും പറയാതെ പോന്നു. ഗാന്ധി ഇംഗ്ലിഷിലാണു പ്രസംഗിച്ചത്. അതിന്റെ തർജമയുണ്ടായിരുന്നു. ഗാന്ധിജിയുടെ നിശ്ചയദാർഢ്യം അന്നു ഞങ്ങൾക്കു മനസ്സിലായി.

കൗമുദി ടീച്ചർ (ഫയൽ ചിത്രം: മനോരമ)

പൊതുയോഗ ശേഷം ഗാന്ധിജി കാറിൽ മടങ്ങി. തലശ്ശേരി, മാഹി, വടകര എന്നിവിടങ്ങളിലൊക്കെ പരിപാടികളുണ്ടായിരുന്നു. വടകരയിലെ പൊതുയോഗത്തിലാണു സ്ത്രീകളോട് ആഭരണങ്ങൾ സംഭാവന നൽകാൻ ആവശ്യപ്പെട്ടത്. കൗമുദി എന്ന പെൺകുട്ടി ആഭരണം ഊരിനൽകി. അച്ഛന്റെ ഇഷ്ടപ്രകാരമാണോ എന്ന് ഗാന്ധിജി ചോദിച്ചു. അതെ, പൂർണസമ്മതത്തോടെയാണെന്നു പറഞ്ഞു. ആഭരണത്തേക്കാൾ ഭൂഷണം നിന്റെ സ്വഭാവമാണെന്ന് ഗാന്ധിജി പറഞ്ഞു. ഗാന്ധിജിയുടെ പത്രമായ ഹരിജനിലൊക്കെ ഇതുവാർത്തയായി വന്നിരുന്നു.  

∙ സമരത്തിനൊപ്പം രഹസ്യമായി...

1942 ഓഗസ്റ്റോടെയാണ് ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ക്വിറ്റ് ഇന്ത്യ സമരം ആരംഭിക്കുന്നത്. എന്റെ ഹൈസ്കൂൾ പഠനം കഴിഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അമ്മാവൻ അറസ്റ്റിലായി. അതോടെ എനിക്കും ആവേശമായി. ഞാനും ഒരു വൊളണ്ടിയറായി ചേർന്നു. പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു എനിക്കു ചുമതല. ക്വിറ്റ് ഇന്ത്യ ക്യാംപിൽ എനിക്കു രഹസ്യമായി സൈക്ക്ലോസ്റ്റൈൽ തന്നു.

കുട്ടികൾക്കൊപ്പം വി.പി.അപ്പുക്കുട്ട പൊതുവാൾ (ഫയൽ ചിത്രം: മനോരമ)

സമരവാർത്തകൾ കോപ്പിയെടുത്ത് രഹസ്യമായി വിതരണം ചെയ്യാനായിരുന്നു നിർദേശം. പരസ്യയോഗം നിരോധിച്ച സമയമായിരുന്നു. സ്വതന്ത്രഭാരതം എന്ന പത്രത്തിന്റെ കോപ്പിയെടുത്ത് രഹസ്യയോഗം നടക്കുന്ന സ്ഥലത്ത് എത്തിക്കണം. ഇതൊക്കെയായിരുന്നു എന്റെ ചുമതല. പിന്നീട് സ്വാതന്ത്ര്യം കിട്ടുന്നതുവരെ എല്ലാം മറന്നുള്ള പോരാട്ടമായിരുന്നു. ഒടുവിൽ അമൃതം കിട്ടിയ സന്തോഷത്തിന്റെ നാൾ വന്നു. 1947 ഓഗസ്റ്റ് 15 മുതൽ ഇന്നുവരെ എല്ലാ സ്വാതന്ത്ര്യദിനവും ആഘോഷിക്കാൻ എനിക്കു ഭാഗ്യമുണ്ടായി.

English Summary:

Salt Satyagraha to Quit India Memories: The Freedom Struggle of V. P. Appukutta Poduval