പൂജ അവധി രണ്ടോ മൂന്നോ ദിവസം കിട്ടുന്നതു പോലെ ഒരു ചെറിയ ‘അവധിക്കാലം’ കയ്യിൽ കിട്ടിയാൽ ഒരു ട്രിപ്പ് പോകാൻ കേരളത്തിൽ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്? മൂന്നാർ, വാഗമൺ... എന്നൊക്കെ ലിസ്റ്റിടാൻ വരട്ടെ. ഇത്തവണ യാത്രയൊന്നു മാറ്റിപ്പിടിച്ചാലോ, കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തെ തെന്മലയിലേക്ക്? എല്ലാ പിരിമുറുക്കങ്ങളും പോയ്മറയാൻ തെന്മലയിലേക്കൊരു ഡ്രൈവ് മതിയെന്നാണ് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. തെന്മല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം എത്തും മുൻപേ കാടിന്റേയും കല്ലടയാറിന്റേയും ഒ‌ാളങ്ങൾ മനസ്സിനെ വല്ലാതെ മയക്കും. ഇക്കോ ടൂറിസത്തിലെ വിവിധ ആകർഷണങ്ങൾ ആസ്വദിച്ചു തീർക്കാൻ ഒരു ദിനം തികയുമോ എന്നുതന്നെ സംശയമാണ്. കഴുതുരുട്ടിയും പാലരുവിയും കുറ്റാലവും മാത്രമല്ല, മൂന്നാറിനെ ഓർമിപ്പിക്കുന്ന അമ്പനാട് തേയിലത്തോട്ടവും തെന്മലയുടെ ആകർഷണമാണ്. പ്രകൃതിയിലേക്കിറങ്ങുന്ന യാത്രാനുഭവം കൂടിയാണ് നിങ്ങൾ തേടുന്നതെങ്കിൽ തെന്മല തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട. എന്തെല്ലാമാണ് തെന്മലയിൽ നിങ്ങളെ കാത്തിരിക്കുന്നത്? അവിടേക്ക് എങ്ങനെ എത്താം, എന്തെല്ലാം കഴിക്കാം, താമസസൗകര്യം എവിടെ ലഭിക്കും? യാത്ര വ്യത്യസ്തമാക്കാൻ എന്തെല്ലാം ചെയ്യാനുണ്ട് തെന്മലയിൽ? തെന്മലയിലെ മാത്രമല്ല, അതിർത്തിക്കപ്പുറത്തുള്ള വിശേഷങ്ങളിലേക്ക് കൂടിയാണ് ഈ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂജ അവധി രണ്ടോ മൂന്നോ ദിവസം കിട്ടുന്നതു പോലെ ഒരു ചെറിയ ‘അവധിക്കാലം’ കയ്യിൽ കിട്ടിയാൽ ഒരു ട്രിപ്പ് പോകാൻ കേരളത്തിൽ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്? മൂന്നാർ, വാഗമൺ... എന്നൊക്കെ ലിസ്റ്റിടാൻ വരട്ടെ. ഇത്തവണ യാത്രയൊന്നു മാറ്റിപ്പിടിച്ചാലോ, കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തെ തെന്മലയിലേക്ക്? എല്ലാ പിരിമുറുക്കങ്ങളും പോയ്മറയാൻ തെന്മലയിലേക്കൊരു ഡ്രൈവ് മതിയെന്നാണ് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. തെന്മല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം എത്തും മുൻപേ കാടിന്റേയും കല്ലടയാറിന്റേയും ഒ‌ാളങ്ങൾ മനസ്സിനെ വല്ലാതെ മയക്കും. ഇക്കോ ടൂറിസത്തിലെ വിവിധ ആകർഷണങ്ങൾ ആസ്വദിച്ചു തീർക്കാൻ ഒരു ദിനം തികയുമോ എന്നുതന്നെ സംശയമാണ്. കഴുതുരുട്ടിയും പാലരുവിയും കുറ്റാലവും മാത്രമല്ല, മൂന്നാറിനെ ഓർമിപ്പിക്കുന്ന അമ്പനാട് തേയിലത്തോട്ടവും തെന്മലയുടെ ആകർഷണമാണ്. പ്രകൃതിയിലേക്കിറങ്ങുന്ന യാത്രാനുഭവം കൂടിയാണ് നിങ്ങൾ തേടുന്നതെങ്കിൽ തെന്മല തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട.

എന്തെല്ലാമാണ് തെന്മലയിൽ നിങ്ങളെ കാത്തിരിക്കുന്നത്? അവിടേക്ക് എങ്ങനെ എത്താം, എന്തെല്ലാം കഴിക്കാം, താമസസൗകര്യം എവിടെ ലഭിക്കും? യാത്ര വ്യത്യസ്തമാക്കാൻ എന്തെല്ലാം ചെയ്യാനുണ്ട് തെന്മലയിൽ? തെന്മലയിലെ മാത്രമല്ല, അതിർത്തിക്കപ്പുറത്തുള്ള വിശേഷങ്ങളിലേക്ക് കൂടിയാണ് ഈ യാത്ര.

∙ തെങ്കാശിയും കുറ്റാലം വെള്ളച്ചാട്ടവും

ADVERTISEMENT

അതിര്‍ത്തി മേഖലയോട് ചേര്‍ന്ന തമിഴ്നാട്ടിലെ പ്രശസ്തമായ പട്ടണമാണ് തെങ്കാശി. കാശിവിശ്വനാഥര്‍ കോവില്‍ ഇവിടെയാണ്. തലയെടുപ്പുള്ള ക്ഷേത്ര ഗോപുരം ആരേയും ആകര്‍ഷിക്കും. തെക്കന്‍ കാശി എന്ന പേരിലും അറിയപ്പെടുന്നു. തെങ്കാശി ചെങ്കോട്ട പാതയില്‍ നിന്നുള്ള വനമേഖലയിലാണ് കുറ്റാലം വെള്ളച്ചാട്ടം. പ്രധാന വെള്ളച്ചാട്ടത്തിനു പുറമേ അഞ്ചരുവി, പഴയ വെള്ളച്ചാട്ടം എന്നിവിടങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

കുറ്റാലം വെള്ളച്ചാട്ടം (Photo credit: streetsoftamilnadu/instagram)

പുളിയരുവി, പഴയരുവി, തേനരുവി, ചെമ്പകരുവി, ചിത്ര അരുവി, പുതു അരുവി, പഴത്തോട്ട അരുവി എന്നിവയും ചേര്‍ന്നാണ് ഒന്‍പത് അരുവികളാകുന്നത്. തെന്മല നിന്നും ചെങ്കോട്ടയിലൂടെ കുറ്റാലത്തെത്താന്‍ 36 കിലോമീറ്റര്‍. തെങ്കാശിയില്‍ നിന്നും 5 കിലോമീറ്ററും. കൊല്ലത്തു നിന്നും 100 കിലോമീറ്റര്‍ (3 മണിക്കൂര്‍) സഞ്ചരിച്ചാല്‍ ഇവിടെയെത്താം. താമസിക്കാന്‍ സ്വകാര്യ കെട്ടിടങ്ങളും ഹോട്ടല്‍ മുറികളും ലഭ്യം. മഴക്കാലത്തെ സീസണില്‍ തിരക്കേറുമ്പോള്‍ മുറികള്‍ കിട്ടുക എളുപ്പമല്ല. കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പാലരുവി വെള്ളച്ചാട്ടം (ചിത്രം: മനോരമ)

∙ പാലു പോലെ പാലരുവി

അതിര്‍ത്തിയിലെ വനമേഖലയിലായാണു പാലരുവി വെള്ളച്ചാട്ടം. പേരു പോലെ തന്നെ പാലു പോലെ നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. വനം വകുപ്പിന്റെ അധീനതയിലുള്ള പാലരുവിയില്‍ സഞ്ചാരികള്‍ക്ക് കുളിക്കാനായി വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ഏരിയ വരെ സ്വകാര്യ വാഹനങ്ങളില്‍ പോകാം. ഇവിടെ നിന്നും വനംവകുപ്പിന്റെ വാഹനത്തില്‍ പാലരുവിയിലെത്തിക്കും. കൊല്ലത്തു നിന്നും തിരുമംഗലം ദേശീയപാതയിലൂടെ 76കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ അതിര്‍ത്തിയായ ആര്യങ്കാവിലും കോട്ടവാസലിലും എത്താം. പ്രശസ്തമായ ആര്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രവും ഇവിടെയാണ്. ശബരിമല സീസണിലാണ് ഉത്സവം.

ADVERTISEMENT

∙ പുളിയറയും എസ് വളവും തിരുമല കോവിലും

ആര്യങ്കാവ് ചുരം കടന്നെത്തുന്നത് അതിര്‍ത്തിയായ പുളിയറയിലേക്ക്. ഇവിടേക്ക് എത്തുന്ന എസ് വളവിലെ ഗതാഗതം അതിര്‍ത്തിയിലെ തിരുമംഗലം ദേശീയപാതയിലെ ത്രില്ലടിപ്പിക്കുന്ന കാഴ്ചയാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് പ്രതിസന്ധിയാകുമെങ്കിലും കോട്ടവാസല്‍ മുതല്‍ പുളിയറ വരെയുള്ള യാത്രയുടെ മോഹിപ്പിക്കുന്ന കാഴ്ചകള്‍ ഒട്ടേറെ. പുളിയറയില്‍ പാതയുടെ ഇരുഭാഗത്തും നോക്കെത്താദൂരത്തെ നെല്‍പ്പാടങ്ങളുടെ കാഴ്ചയും ആഞ്ഞടിക്കുന്ന കാറ്റിന്റെ അനുഭൂതിയും തെല്ലൊന്നുമല്ല സഞ്ചാരികളെ ആകർഷിക്കുന്നത്. ചെങ്കോട്ടയില്‍ എത്തിയാല്‍ ഇവിടെ നിന്നും അച്ചന്‍കോവിലേക്ക് പോകാം.

തെന്മല പതിമൂന്നു കണ്ണറ പാലം (ചിത്രം: മനോരമ)

പോകും വഴി മലമുകളിലെ തിരുമലക്കോവില്‍ കുമാരസ്വാമി ക്ഷേത്രത്തിലേക്കും പോകാം. മുരുകനാണു ക്ഷേത്രത്തിലെ ആരാധന കേന്ദ്രം. ചെങ്കോട്ടയില്‍ നിന്നും പന്‍പൊഴിയില്‍ നിന്നും തിരിഞ്ഞു 3 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ തിരുമലക്കോവിലിന്റെ അടിവാരത്തെത്താം. ഇവിടെ നിന്നും പടികള്‍ കയറിയും നിശ്ചിത തുക ഫീസ് നല്‍കി വാഹനത്തിലും മലമുകളിലെത്താം. പാറക്കെട്ടുകള്‍ തുരന്നു പുതുതായി നിര്‍മിച്ച പാതയിലെ യാത്ര അതീവ മനോഹരം. സഹ്യസാനുക്കളുടെ മനോഹാരിത എത്ര നോക്കിയാലും മതിവരില്ല. കൊല്ലത്തു നിന്നും ചെങ്കോട്ടയില്‍ എത്താന്‍ 94 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടെ നിന്നും 23 കിലോമീറ്റര്‍ വനപാതയിലൂടെ പോയാല്‍ അച്ചന്‍കോവിലിലും എത്താം.

∙ അച്ചൻകോവിൽ മണലാർ കുംഭാവുരുട്ടി വെള്ളച്ചാട്ടം

ADVERTISEMENT

അച്ചൻകോവിൽ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം. നിരവധി തമിഴ് സിനിമകളിൽ ലോക്കേഷനായതോടെ തമിഴ്നാട്ടിലും പ്രസിദ്ധമായ വെള്ളച്ചാട്ടം. അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രവും അടുത്തായാണ്. വനത്തിനുള്ളിലൂടെ കടന്നു പോയാൽ വെള്ളച്ചാട്ടത്തിലെത്താം. അപകട സാധ്യത ഏറിയതിനാൽ വനംവകുപ്പിന്റെ ഗൈഡുകളുടെ മേൽനോട്ടത്തിലേ പോകാനാവൂ. പുനലൂരിൽ നിന്നും എത്താൻ 45 കിലോമീറ്ററും തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ നിന്നും 30 കിലോമീറ്ററും ദൂരം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണു പ്രവേശന ഫീസ്.

കഴുതുരുട്ടിയിൽ നിന്നും ഒരു മണിക്കൂർ എങ്കിലും വേണം കാടുകയറി തോട്ടത്തിലൂടെ സഞ്ചരിക്കാൻ. തേയിലത്തോട്ടങ്ങൾക്കൊടുവിൽ പണ്ടുകാലത്ത് നിർമിച്ച തേയില ഫാക്ടറിയും കാണാം.

∙ തെന്മല ഇക്കോ ടൂറിസം പദ്ധതി

തെന്മല ഇക്കോ ടൂറിസം പദ്ധതിയെ അഡ്വഞ്ചർ സോൺ, ലീഷർ സോൺ, കൾചർ സോൺ, ഡീപ് സോൺ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. അഡ്വഞ്ചർ സോണിൽ പച്ചപ്പിനു മുകളിലൂടെയുള്ള ഫ്ലൈയിങ് ഫോക്സ്, നേച്ചർ ട്രെയ്ൽ, എലിവേറ്റഡ് വോക്ക് വേ, ലോട്ടസ് പോണ്ട്, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, ടണൽ വോക്ക്, വാലി ക്രോസിങ്, ബർമ ബ്രിജ്, പെഡൽ ബോട്ടിങ്, ഏരിയൽ സ്കേറ്റിങ്, ആർച്ചറി, ഷൂട്ടിംങ് റേഞ്ച് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. ലീഷർ സോണിൽ തെന്മല ഡാമിനു താഴെ കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലം, വിവിധ നടപ്പാതകൾ, ശിൽപോദ്യാനം, വിശ്രമ കേന്ദ്രങ്ങൾ, തെന്മല പരപ്പാര്‍ ഡാം, വെള്ളച്ചാട്ടം എന്നിവയുണ്ട്. കൾച്ചർ സോണിൽ ഫെസിലിറ്റേഷൻ സെന്റർ, ചിത്രശലഭ പാർക്ക്, നക്ഷത്ര വനം, കുട്ടികളുടെ പാർക്ക്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ലേസർ ഷോ. പരപ്പാർ തടാകത്തിൽ വന്യമൃഗങ്ങളെ നേരിട്ടുകണ്ട് ഉല്ലാസ ബോട്ട് സവാരി നടത്താം. ഒറ്റക്കല്ലിൽ ദേശീയപാതയോട് ചേർന്ന് മാൻ പുനരധിവാസ കേന്ദ്രമുണ്ട്.

പരപ്പാർ ഡാം. (ചിത്രം: മനോരമ)

കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങളെ തെന്മലയിലെ ശലഭപാർക്കിൽ കാണാം. ശലഭ ഉദ്യാനത്തോടു ചേർന്നു നക്ഷത്ര വനവുമുണ്ട്. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. തെന്മലയിലെ ഏറ്റവും ആകർഷകം ഏതെന്നു ചോദിച്ചാൽ അത് കനോപ്പി വോക്കിങ് ആണെന്നു നിസ്സംശയം പറയാം. വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരു രാത്രി തങ്ങണമെങ്കിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാപിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

∙ തെന്മല ശെന്തുരുണി ഇക്കോ ടൂറിസം

‘കേരളത്തിലെ രണ്ടാമത്തെ സൈലന്റ് വാലി’ എന്നാണ് ശെന്തുരുണി വന്യജീവി സങ്കേതം അറിയപ്പെടുന്നത്. ചെങ്കുറിഞ്ഞി മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ടൂറിസം. വനത്തിലെ ട്രക്കിങ്, പക്ഷി നിരീക്ഷണം, വന്യജീവികളെ കാണാനുള്ള പരപ്പാർ തടാകത്തിലെ ബോട്ടിങ്, കോറാക്കിൾ റൈഡ്, കളങ്കുന്ന് സഫാരി, ജീപ്പ് സഫാരി വന്യജീവി സങ്കേതത്തിനുള്ളിലെ റോസ്മലയിലേക്കുള്ള സഫാരി എന്നിവ മുഖ്യ ആകർഷണങ്ങളാണ്. വനത്തിനുള്ളിലും പുറത്തും താമസിക്കാനുള്ള സൗകര്യവും ശെന്തുരുണിയിൽ ഒരുക്കിയിട്ടുണ്ട്. മരത്തിന്റെ മുകളിൽ ഒരുക്കിയ കുടിലിലും മുളവീട്ടിലും താമസിക്കാം.

ശെന്തുരുണി ഇക്കോ ടൂറിസം മേഖല (ചിത്രം: മനോരമ)

∙ റോസ്മല വ്യൂ ടവർ

പേരു പോലെ തന്ന റോസാപ്പൂ ഇതളുകൾ പോലെ മലകളാൽ ചുറ്റപ്പെട്ട ഗ്രാമം. വനയാത്ര ആഗ്രഹിക്കുന്നവർക്കും മടുപ്പു തോന്നാതെ സഞ്ചരിക്കാൻ റോസ്മല അനുയോജ്യം. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ കാടുകയറിയാൽ ആര്യങ്കാവ് വനം, ശെന്തുരുണി വന്യജീവി സങ്കേതം എന്നിവിടങ്ങളിലൂടെ റോസ്മലയിലെത്താം. ഇവിടെ വ്യൂ ടവറിൽ കയറിയാൽ വിശാലമായ പരപ്പാർ അണക്കെട്ടിന്റെ കാഴ്ചയും ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ സൗന്ദര്യവും ആസ്വദിക്കാം. അണക്കെട്ടിലെ തുരുത്തുകളിലാണു ദേശാടനക്കിളികളുടെ സമ്മേളനകേന്ദ്രം.

റോസ്മല (ചിത്രം: മനോരമ)

∙ കുളത്തൂപ്പുഴ വനം മ്യൂസിയം

നാടിന്റെ നടുവിൽ വനം അതിനുള്ളിൽ വനം കാഴ്ചകളുടെ കലവറ. തുടക്കമിട്ട് ഒരു വർഷം തികയും മുൻപേ സഞ്ചാരികളുടെ മനം കവർന്ന ഇടമായി വനം മ്യൂസിയം. ഇൻഫർമേഷൻ സെന്റർ ആൻഡ് ടിംബർ മ്യൂസിയം, കേരള ചരിത്രം, വനങ്ങൾ, നീർത്തടങ്ങൾ, ഒ‌ാഗ്മെന്റഡ് റിയാലിറ്റി, നിർമിത ബുദ്ധി (എഐ) എന്നിവയടങ്ങിയ വിവിധ മ്യൂസിയം ഹാളുകൾ, കുട്ടികളുടെ പാർക്ക്, നാടൻരുചിക്കൂട്ടുകളുള്ള കഫറ്റേരിയ, തടിയിതര വിഭവങ്ങളുള്ള ഇക്കോ ഷോപ്പ് എന്നിവയടങ്ങിയതാണു വനം മ്യൂസിയം. സമീപത്തുള്ള കല്ലടയാർ കടവിലാണ് തിരുമക്കൾ എന്നറിയപ്പെടുന്ന മത്സ്യക്കൂട്ടങ്ങൾ ഉള്ളത്. ഇവിടെ മീനൂട്ട് വഴിപാട് നടത്താം. കൊല്ലത്തു നിന്നും 60 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂപ്പുഴയിലെത്താം. ഇവിടെ നിന്നും തെന്മലയിലേക്ക് 11 കിലോമീറ്റർ.

അമ്പനാട് ടീ എസ്റ്റേറ്റ് (ചിത്രം: മനോരമ)

∙ തെന്മല വാലി അമ്പനാട് തേയില തോട്ടം

മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന തേയിലത്തോട്ടങ്ങളിലേക്ക് വനത്തിലൂടെ ഒരു യാത്ര. തണുപ്പും ഇളംവെയിലും മാറിമാറി നിൽക്കുന്ന കാലാവസ്ഥയാണെങ്കിൽ യാത്ര അതിമനോഹരം. മഴക്കാലത്താണെങ്കിൽ പാറക്കൂട്ടങ്ങൾക്ക് പോലും ഇവിടെ പച്ച നിറമാകും. കുന്നുകയറിപ്പോകുമ്പോൾ തേയിലത്തോട്ടങ്ങൾക്കിടെ ചെറിയ കോവിലുകളും കാണാം. 

കഴുതുരുട്ടിയിൽ നിന്നും ഒരു മണിക്കൂർ എങ്കിലും വേണം കാടുകയറി തോട്ടത്തിലൂടെ സഞ്ചരിക്കാൻ. തേയിലത്തോട്ടങ്ങൾക്കൊടുവിൽ പണ്ടുകാലത്ത് നിർമിച്ച തേയില ഫാക്ടറിയും കാണാം. ചായപ്പൊടി നിർമാണത്തിന്റെ വിവിധഘട്ടങ്ങൾ നേരിട്ടുകാണാം. തേയിലയും കുറഞ്ഞ വിലയിൽ വാങ്ങാം.

English Summary:

Thenmala Eco-tourism: Your Ultimate Guide to Kerala's Hidden Natural Gem

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT