സ്വപ്നം കണ്ടത് വൈറ്റ് ഹൗസ്, ഇനി ജയിൽ? കാശെറിഞ്ഞിട്ടും ട്രംപിനെ കാത്ത് കൈവിലങ്ങ്?
‘‘പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ പിടിക്കുക’’– യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ആഹ്വാനമാണിത്. പോൺ സിനിമാ താരം സ്‌റ്റോമി ഡാനിയലുമായി നടത്തിയ ഇടപാടില്‍ അറസ്റ്റ് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഇത്തരമൊരു ആഹ്വാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും സമാനമായ രീതിയില്‍ ആഹ്വാനം നടത്തുകയും തുടര്‍ന്ന് യുഎസ് പാർലമെന്റായ കാപ്പിറ്റോള്‍ ആക്രമണമുള്‍പ്പെടെ അരങ്ങേറുകയും ചെയ്തതാണ് യുഎസിൽ. മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം ശക്തമാക്കി പ്രചാരണം നടത്തിവരുമ്പോഴാണ് ഇടിത്തീയായി പഴയ ‘അശ്ലീല’ കേസ് വീണ്ടും പൊങ്ങിവന്നത്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പുകഞ്ഞുതുടങ്ങിയ തീ അപ്പോള്‍ തന്നെ വെള്ളമൊഴിച്ചു കെടുത്തിയിരുന്നു. അതിന് കുറേ പണവും ചെലവാക്കി. എന്നാല്‍ അണയാതെ കിടന്ന ചില കനലുകള്‍ എഴുപത്തിയാറുകാരനായ ട്രംപിനെ വീണ്ടും പൊള്ളിക്കുകയാണ്. പ്രസിഡന്റ് കസേര സ്വപ്നം കണ്ട് നടക്കുന്ന ട്രംപ് ജയിലില്‍ കിടക്കേണ്ട ഗതികേടിലേക്കാണു നീങ്ങുന്നത്. സ്റ്റോമിയുമായുള്ള ഇടപാട് പുറംലോകം അറിയാതിരിക്കാന്‍ നല്ലൊരു തുക ട്രംപിന് ചെലവാക്കേണ്ടി വന്നു. ഈ തുകയെച്ചൊല്ലിയള്ള തര്‍ക്കമാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയ മൻഹട്ടൻ കോടതി നടപടിയിലേക്കു നയിച്ചത്. ഇതാദ്യമായി ഒരു യുഎസ് പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഒന്നുകിൽ അറസ്റ്റ്, അല്ലെങ്കിൽ കീഴടങ്ങുക എന്ന നിർദേശവും ട്രംപിനു നൽകിക്കഴിഞ്ഞു. എന്താണ് അറസ്റ്റിലേക്കു വരെ നയിക്കാൻ തക്കവിധം ട്രംപ് ചെയ്ത കുറ്റം? കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിൽ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ട്രംപിനു സാധിക്കില്ലേ? വിശദമായറിയാം.

‘‘പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ പിടിക്കുക’’– യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ആഹ്വാനമാണിത്. പോൺ സിനിമാ താരം സ്‌റ്റോമി ഡാനിയലുമായി നടത്തിയ ഇടപാടില്‍ അറസ്റ്റ് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഇത്തരമൊരു ആഹ്വാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും സമാനമായ രീതിയില്‍ ആഹ്വാനം നടത്തുകയും തുടര്‍ന്ന് യുഎസ് പാർലമെന്റായ കാപ്പിറ്റോള്‍ ആക്രമണമുള്‍പ്പെടെ അരങ്ങേറുകയും ചെയ്തതാണ് യുഎസിൽ. മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം ശക്തമാക്കി പ്രചാരണം നടത്തിവരുമ്പോഴാണ് ഇടിത്തീയായി പഴയ ‘അശ്ലീല’ കേസ് വീണ്ടും പൊങ്ങിവന്നത്.
ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പുകഞ്ഞുതുടങ്ങിയ തീ അപ്പോള്‍ തന്നെ വെള്ളമൊഴിച്ചു കെടുത്തിയിരുന്നു. അതിന് കുറേ പണവും ചെലവാക്കി. എന്നാല്‍ അണയാതെ കിടന്ന ചില കനലുകള്‍ എഴുപത്തിയാറുകാരനായ ട്രംപിനെ വീണ്ടും പൊള്ളിക്കുകയാണ്. പ്രസിഡന്റ് കസേര സ്വപ്നം കണ്ട് നടക്കുന്ന ട്രംപ് ജയിലില്‍ കിടക്കേണ്ട ഗതികേടിലേക്കാണു നീങ്ങുന്നത്. സ്റ്റോമിയുമായുള്ള ഇടപാട് പുറംലോകം അറിയാതിരിക്കാന്‍ നല്ലൊരു തുക ട്രംപിന് ചെലവാക്കേണ്ടി വന്നു. ഈ തുകയെച്ചൊല്ലിയള്ള തര്‍ക്കമാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയ മൻഹട്ടൻ കോടതി നടപടിയിലേക്കു നയിച്ചത്. ഇതാദ്യമായി ഒരു യുഎസ് പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഒന്നുകിൽ അറസ്റ്റ്, അല്ലെങ്കിൽ കീഴടങ്ങുക എന്ന നിർദേശവും ട്രംപിനു നൽകിക്കഴിഞ്ഞു. എന്താണ് അറസ്റ്റിലേക്കു വരെ നയിക്കാൻ തക്കവിധം ട്രംപ് ചെയ്ത കുറ്റം? കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിൽ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ട്രംപിനു സാധിക്കില്ലേ? വിശദമായറിയാം.
∙ ട്രംപിന്റെ ‘ഉറക്കം കെടുത്തിയ’ സ്‌റ്റോമി ഡാനിയല്‍
2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു ട്രംപും സ്‌റ്റോമിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലായി. കലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക്ക് ടാഹോ ഹോട്ടലില്‍ വച്ച് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ ഭാര്യ മെലാനിയ കുഞ്ഞിന് ജന്മം നല്‍കിയ സമയമായിരുന്നു അത്. മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്‌റ്റോമി ഡാനിയലിനെ കാണുന്നത്. പ്ലേബോയ് മാഗസിന്‍ മോഡലായിരുന്ന സ്‌റ്റോമി, ട്രംപുമായി 2006ല്‍ തുടങ്ങിയ ബന്ധം രണ്ടുവര്‍ഷം തുടര്‍ന്നെന്നാണു പറയുന്നത്.
2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലിനോടാണ് സ്‌റ്റോമി വെളിപ്പെടുത്താന്‍ നീക്കം നടത്തിയത്. സ്‌റ്റോമിയുടെ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുെമന്ന് ഭയന്ന ട്രംപ്, സംഭവം ഒതുക്കിത്തീര്‍ക്കാനായി ശ്രമിച്ചു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ സ്‌റ്റോമി ഡാനിയലിന്, അഭിഭാഷകനായ മൈക്കൽ കൊഹന്‍ വഴി ട്രംപ് 1.3 ലക്ഷം ഡോളര്‍ നല്‍കിയത്. 2016 നവംബറിലായിരുന്നു ഈ ഇടപാട്. സ്‌റ്റെഫനി ക്ലിഫോഡ് എന്ന സ്‌റ്റോമി ഡാനിയല്‍സിന് എസന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്‌സ് എന്ന കമ്പനി വഴി ട്രംപ് 1.3 ലക്ഷം ഡോളര്‍ കൊടുത്തു കരാറുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ട്.
പക്ഷേ പഴയ രഹസ്യബന്ധം മൂടിവയ്ക്കാന്‍ നല്‍കിയ പണം തിരിച്ചുനല്‍കാമെന്ന് 2018ല്‍ സ്‌റ്റോമി പറഞ്ഞു. നടിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവനറ്റിയാണു ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊഹന് ഇക്കാര്യം അറിയിച്ചു കത്തു നല്‍കിയത്. നടിയുടെ അഭിമുഖം സിഎന്‍എന്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്നതു തടയാന്‍ ഒരു നടപടിയും എടുക്കരുതെന്നും 2016ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പു കൊടുത്ത 1.3 ലക്ഷം ഡോളര്‍, ട്രംപ് പറയുന്ന ഏത് അക്കൗണ്ടിലും നിക്ഷേപിക്കാമെന്നും കത്തില്‍ വ്യക്തമാക്കി. ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കലിഫോര്‍ണിയ കോടതിയില്‍ സ്‌റ്റോമി കേസും നല്‍കിയിരുന്നു. ഇതിനിടെ, കേസ് നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ സ്‌റ്റോമിയുടെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രചാരണത്തിനു നല്ല പ്രതികരണവും ലഭിച്ചു. ആയിരത്തിയഞ്ഞൂറോളം പേരില്‍നിന്ന് 40,000 ഡോളറോളം ലഭിച്ചിരുന്നു.
2018ല്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി സ്റ്റോമി സിബിഎസിന് ഇന്റര്‍വ്യൂ നല്‍കി. ട്രംപ് തന്നെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് സ്റ്റോമി വെളിപ്പെടുത്തി. ലാസ് വേഗസില്‍ കാര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ച് അജ്ഞാതനായ ഒരാള്‍ ഭീഷണിയുമായി എത്തി. ട്രംപിനെ വെറുത വിടണമെന്ന് ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന തന്റെ കുഞ്ഞിനെയും അയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്റ്റോമി വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് നോണ്‍ ഡിസ്‌ക്ലോഷര്‍ ഡീല്‍ (എന്‍ഡിഎ) ലംഘിച്ചെന്ന് ആരോപിച്ച് മൈക്കല്‍ കൊഹന്‍ ഡാനിയലിനെതിരെ രണ്ടു കോടി ഡോളറിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ഇതേവര്‍ഷം തന്നെ കൊഹന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും തിരഞ്ഞെടുപ്പ് പണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും കണ്ടെത്തി. മറ്റു ചില കുറ്റങ്ങള്‍ കൂടി ചുമത്തി കൊഹനെ പിന്നീട് ജയിലിലടച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍നിന്നാണ് സ്റ്റോമിക്കു പണം നല്‍കിയതെന്നാണ് ട്രംപ് നേരിടുന്ന പ്രധാന ആരോപണം. ട്രംപുമായുള്ള പഴയ ബന്ധം മൂടിവയ്ക്കാന്‍ 1.3 ലക്ഷം ഡോളര്‍ സ്‌റ്റോമിക്ക് അയച്ചുകൊടുത്തതു സ്വന്തം കീശയില്‍നിന്നാണെന്നു ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊഹെന്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇക്കാര്യം ശരിയല്ലെന്നാണു കണ്ടെത്തല്‍.
∙ ഒടുവിൽ കുറ്റം ചുമത്തി കോടതി; ഇനി അറസ്റ്റ്?
ഡോണള്‍ഡ് ട്രംപ് സ്‌റ്റോമി ഡാനിയലിന് പണം നല്‍കിയത് അഭിഭാഷകനായ മൈക്കല്‍ കൊഹന്‍ വഴിയാണ്. എന്നാല്‍ ഈ പണം കൊഹന് നിയമ സഹായം നല്‍കിയതിനുള്ള പ്രതിഫലമായാണു നല്‍കിയതെന്നാണ് ട്രംപ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ബിസിനസ് റെക്കോർഡുകളില്‍ കൃത്രിമം കാണിച്ചതാണ് ട്രംപിനെ കേസില്‍ കുടുക്കിയത്. സ്‌റ്റോമിയെ നിശബ്ദയാക്കുന്നതിനായി പണം നല്‍കിയത് പൊതുജനങ്ങളില്‍നിന്ന് മറച്ചുവച്ചത് തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരവും കുറ്റകരമാണ്. സംഭവത്തില്‍ ട്രംപിനെതിരെ ഈ വര്‍ഷം ആദ്യം ന്യൂയോര്‍ക്ക് സിറ്റി ഡിസ്ട്രിക്ട് അറ്റോണി ആല്‍വിന്‍ ബ്രാഗ് അന്വേഷണത്തിനായി സ്‌പെഷല്‍ ജൂറിയെ നിയമിച്ചിരുന്നു. ട്രംപിനെതിരായ അന്വേഷണം അവസാന ഘട്ടത്തിലേക്കു കടന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
ട്രംപ് കുറ്റക്കാരനെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ഇനി വിചാരണയുടെ സമയവും യാത്രാ നിയന്ത്രണങ്ങളും പ്രതിയുടെ ജാമ്യ ആവശ്യകതകളും തുടങ്ങി വിശദാംശങ്ങളിലേക്കും കടക്കും. അതേസമയം മുന്‍ പ്രസിഡന്റിന്റെ സ്വകാര്യതയും സുരക്ഷയും മാനിക്കാനുള്ള നടപടികള്‍ കോടതി സ്വീകരിക്കും. ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന. ട്രംപിന്റെ അറസ്റ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പായതിനാലാണിത്. കീഴടങ്ങാനുള്ള അവസരം ട്രംപിനു നൽകാനാണു തീരുമാനം. ഇതിനായി ട്രംപിന്റെ അഭിഭാഷകരുമായും ചർച്ചകൾ നടക്കുകയാണ്. ഏപ്രില്‍ നാലിന് ട്രംപ് കീഴടങ്ങുമെന്നാണറിയുന്നത്. ട്രംപിനെ വിലങ്ങു വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടെന്ന രീതിയിൽ, നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കിയ ‘ഡീപ് ഫേക്ക്’ ചിത്രങ്ങൾ പലതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ട്രംപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പരമാവധി നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജയില്‍ ശിക്ഷയ്ക്ക് സാധ്യത കുറവാണെന്നും പിഴ ഈടാക്കാനായിരിക്കും സാധ്യതയെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുന്ന ട്രംപിന് കോടതി വിധി ഏതുവിധമായിരിക്കും ബാധിക്കുക എന്നത് പ്രവചനാതീതമാണ്. ഏതു വിധേനയും പ്രചാരണം ശക്തമാക്കുമെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നല്‍കുന്നത്. ശിക്ഷ അനുഭവിക്കുന്ന വ്യക്തിക്ക് പ്രചാരണം നയിക്കാന്‍ പാടില്ലെന്നോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാടില്ലെന്നോ യുഎസ് നിയമത്തിലില്ല. ജയിലില്‍ കിടന്നു പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ജയിലില്‍ പോയാല്‍ പോലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു.
എന്നിരുന്നാലും കുറ്റക്കാരനായ ഒരാള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചരണം നയിക്കുകയെന്നത് അത്ര എളുപ്പമാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. റിപബ്ലിക്കന്‍ പ്രവര്‍ത്തകര്‍ ട്രംപിന് പിന്നില്‍ അണിനിരന്നാല്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ ചോദ്യങ്ങള്‍ ട്രംപിന് നേരിടേണ്ടി വരും. മാത്രമല്ല സംവാദങ്ങളിലും ട്രംപ് തിരിച്ചടി നേരിട്ടേക്കും. ബൈഡന്‍ ഭരണകൂടവും അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗും ഈ കേസില്‍ ഒത്തുകളിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
∙ വായടപ്പിക്കാൻ കാശിറക്കി; കാശ് പോയി, കേസ് ബാക്കി
മറ്റു സ്ത്രീകളുമായുള്ള ബന്ധമല്ല ട്രംപിനെ കെണിയിലാക്കിയത്. സ്റ്റോമിയുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ നിയമവിരുദ്ധമായ വഴികളിലൂടെ ശ്രമിച്ചു എന്നതാണ് ട്രംപിനെതിരെയുള്ള കുറ്റം. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് ചൂടുപിടിച്ച പോണ്‍ സ്റ്റാറിന്റെ വെളിപ്പെടുത്തല്‍ വീണ്ടും തിരഞ്ഞെടുപ്പായപ്പോള്‍ ഉയർന്നു വന്നിരിക്കുകയാണ്. ട്രംപും അനുയായികളും രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കുമ്പോഴും അറസ്റ്റ് ചെയ്യുമെന്ന ആശങ്ക റിപബ്ലിക്കൻ ക്യാംപിനെ വല്ലാതെ അലട്ടിയിരുന്നു. മാർച്ച് 21ന് അറസ്റ്റ് ചെയ്‌തേക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ‘പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ പിടിക്കുക’ എന്ന് ട്രംപിന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആഹ്വാനം ചെയ്തത്. ഇതോടെ കനത്ത സുരക്ഷാസന്നാഹമാണ് യുഎസിലെ പല നഗരങ്ങളിലും ഒരുക്കിയത്.
കാപ്പിറ്റോള്‍ ആക്രമണം അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയതിനാൽത്തന്നെ, സമാന സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സകല നടപടികളും പൊലീസ് സ്വീകരിച്ചു. എന്നാൽ, താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ട്രംപിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് ടാക്കൊപിന നേരത്തേ പറഞ്ഞിരുന്നത്. ‘‘പലയിടത്തുനിന്നായി കേട്ട ‘കിംവദന്തി’കളെത്തുടർന്ന് ട്രംപിനു തോന്നിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ യഥാർഥത്തിൽ ട്രംപിനെ അറസ്റ്റ് ചെയ്യാൻ നീക്കമൊന്നുമില്ല’’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജോസഫ് പറഞ്ഞത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി, ട്രംപ് അറസ്റ്റിലാകുമെന്ന് ഉറപ്പാവുകയും ചെയ്തു.
∙ ഡോണൾഡ് ട്രംപ് അഥവാ കാസനോവ ‘ലൈറ്റ്’
സ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ ഡോണൾഡ് ട്രംപ് കാസനോവയുെട പിൻഗാമിയായിട്ട് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റോമി ഡാനിയല്‍ മാത്രമായിരുന്നില്ല ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2017ല്‍ 22 സ്ത്രീകളാണ് ട്രംപിനെതിരെ രംഗത്തെത്തിയത്. സ്ത്രീകളോടുള്ള ട്രംപിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പല റിക്കാർഡിങ്ങുകളും ഇതിനു പിന്നാലെ പുറത്തുവന്നു. 1970 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീകളാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. വെളിപ്പെടുത്താത്തവർ നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതില്‍ പലതും നിഷേധിക്കാന്‍ ട്രംപ് തയാറായതുമില്ല.
പൊതുവേദികളിലും മറ്റും സ്ത്രീകളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നതിന് ട്രംപ് യാതൊരു മടിയും കാണിച്ചതുമില്ല. സ്‌റ്റോമി ഡാനിയലിനെ ‘ഹോഴ്‌സ് ഫെയ്സ്’ എന്നാണ് വിശേഷിപ്പിച്ചത്. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ എങ്ങനെയാണ് അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുക എന്നാണ് തനിക്കെതിരെ മത്സരിച്ച ഹിലരി ക്ലിന്റെനെക്കുറിച്ച് ട്രംപ് ഒരിക്കൽ പറഞ്ഞത്. ഹിലരി ക്ലിന്റന്റെ ഭര്‍ത്താവായിരുന്ന ബില്‍ ക്ലിന്റന് വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധം മുന്‍നിര്‍ത്തിയായിരുന്നു ഈ പ്രസ്താവന. ‘വൃത്തികെട്ട സ്ത്രീ’ എന്നുതുടങ്ങി വളരെ മോശം വാക്കുകളും ഹിലരിക്കെതിരെ ട്രംപ് പ്രയോഗിച്ചു.
മകളായിരുന്ന ഇവാന്‍കയെപ്പോലും ട്രംപ് വെറുതെ വിട്ടില്ല. ‘അവൾ അതിസുന്ദരിയാണ്. തന്റെ മകള്‍ അല്ലായിരുന്നെങ്കില്‍ അവളുമായി ഡേറ്റിങ്ങിന് ശ്രമിച്ചേനെ’യെന്നു വരെ ട്രംപ് പറഞ്ഞുകളഞ്ഞു. ട്രംപിന് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വളരെ വ്യത്യസ്തമാണ്. ‘‘എല്ലാക്കാലത്തും സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. വളരെ നന്നായി പെരുമാറുകയും അവര്‍ അത്യാവശ്യമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അവര്‍ കൊലയാളികളാണ്. സ്ത്രീകള്‍ ശരീരം ഉപയോഗിച്ച് പുരുഷന്‍മാരെ ചൂഷണം ചെയ്യുന്നത് തനിക്കറിയാം’’- എന്നാണ് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. മാര്‍ല മേപ്പിള്‍സ്, ഇവാന ട്രംപ്, മെലനിയ ട്രംപ് എന്നിങ്ങനെ മൂന്ന് സ്ത്രീകളെയാണ് ട്രംപ് വിവാഹം ചെയ്തത്.
കോടീശ്വരനായ ട്രംപിന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകള്‍ നിരവധിയാണ്. വാക്കിലോ പ്രവൃത്തിയിലോ സ്ത്രീകളെ ബഹുമാനിക്കാന്‍ ട്രംപ് മിക്കപ്പോഴും കൂട്ടാക്കിയതുമില്ല. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെതിരെ ട്രംപ് തോല്‍ക്കാനുള്ള കാരണങ്ങളിലൊന്ന് സ്‌റ്റോമിയുടെ വെളിപ്പെടുത്തലായിരുന്നു. തോല്‍വിക്കു പിന്നാലെ ട്രംപിന്റെ അനുയായികള്‍ നടത്തിയ കാപ്പിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസുകളും ട്രംപ് നേരിടുകയാണ്. 2024ൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഈ കേസുകളെല്ലാം ട്രംപിനെ വരിഞ്ഞുമുറുക്കുമെന്ന അവസ്ഥയിലും. അതില്‍ പ്രധാന കുരുക്കായി മാറുക പോണ്‍ സ്റ്റാര്‍ സ്‌റ്റോമിയുടെ കേസായിരിക്കുമെന്നത് കോടതിയുടെ കുറ്റം ചുമത്തലോടെ ഉറപ്പായിരിക്കുകയാണ്. പോൺ സ്റ്റാറിന്റെ വായടപ്പിക്കാനായി ട്രംപ് ചെലവാക്കിയ കാശ് പോയി എന്നുമാത്രമല്ല, കാലിലെ ചങ്ങലയായി കേസ് മാറുകയും ചെയ്തിരിക്കുന്നു.
English Summary: Former US President Donald Trump Indictment: What Happens Next? Explained