‘വിഡ്ഢിദിന’ത്തിൽ ജനനം, ബുദ്ധിയും മികവും മുഖമുദ്ര; കേസ് അന്വേഷണത്തിലെ സിബിഐ ഡയറിക്കുറിപ്പ്
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’ ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’ ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’ ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’, ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.
∙ എന്നും നാടെങ്ങും മുറവിളി, കേസ് സിബിഐ അന്വേഷിക്കണം
ഇന്ത്യയുടെ ഒന്നാം നമ്പർ അന്വേഷണ ഏജന്‍സിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സിബിഐ. മലയാള സിനിമാ പ്രേക്ഷകർക്കാണെങ്കിൽ സിബിഐ എന്നാൽ ലോക്കൽ പോലീസിന് തെളിയിക്കാൻ പറ്റാത്ത എന്തു കേസും തെളിയിക്കുന്ന ‘ഡൽഹിയില്‍ നിന്നെത്തുന്ന സംഘ’മാണ്. സിബിഐ രൂപീകരിച്ച് 60 വർഷം തികയുന്ന ‘ഡയമണ്ട് ജൂബിലി’ ആഘോഷങ്ങളുടെ ഭാഗമായി 60 രൂപയുടെ നാണയം പുറത്തിറക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കേസുകൾ തെളിയിക്കുന്നതു പോലെത്തന്നെ എല്ലാക്കാലത്തും വിവാദങ്ങളിലൂടെയുമാണ് ഈ അന്വേഷണ ഏജൻസിയുടെ യാത്ര.
ഒരു ഹൈക്കോടതി സിബിഐയെ ‘ഭരണഘടനാ വിരുദ്ധ’മെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിട്ടു പോലുമുണ്ട്. സുപ്രീം കോടതി ‘കൂട്ടിലടച്ച തത്ത’യെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പിന്നീട് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) രൂപീകരിച്ചെങ്കിലും സിബിഐയുടെ പ്രാധാന്യത്തിന് ഇന്നും കുറവൊന്നും വന്നിട്ടില്ല. കേസുകള്‍ പക്ഷപാതരഹിതമായി അന്വേഷിക്കാൻ ഇന്നും എല്ലാവരും ആവശ്യപ്പെടുന്ന ആദ്യ പേര് ഈ അന്വേഷണ ഏജൻസിയുടേതുതന്നെ. ഇന്ത്യയിലെ രാഷ്ട്രീയ കോളിളക്കങ്ങൾ ഉണ്ടാക്കിയ നിരവധി കേസുകളിൽ ഒരു ഭാഗത്ത് എന്നും സിബിഐയും ഉണ്ടായിരുന്നു. ആ ചരിത്രത്തിലൂടെ...
∙ അഴിമതി അന്വേഷിക്കാൻ പിറവി, പിന്നാലെ പൂർണ അധികാരം
രണ്ടാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ചുള്ള അഴിമതിയും കൈക്കൂലിയും അന്വേഷിക്കുന്നതിന് 1941–ൽ രൂപംകൊണ്ട സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റാണ് സിബിഐയുടെ ആദ്യരൂപം. യുദ്ധത്തിനു ശേഷവും ഇത് നിലനിര്‍ത്താൻ തീരുമാനമായപ്പോഴാണ് 1946–ൽ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (ഡിഎസ്പിഇ) നിലവിൽ വന്നത്. രാജ്യം സ്വതന്ത്രമായതിനു ശേഷം ആഭ്യന്തര വകുപ്പിന്റെ കീഴിലായി ഈ സംവിധാനം. തുടർന്ന് സർക്കാരുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും അഴിമതി, കൈക്കൂലി കേസുകൾ അന്വേഷിക്കാനുള്ള അധികാരം ലഭിച്ചു. പിന്നാലെ, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ സംസ്ഥാനങ്ങളിലെ കേസുകളിലും അന്വേഷണം നടത്താമെന്നായി. 1963 ഏപ്രില്‍ ഒന്നിനാണ് ഡിഎസ്പിഇക്കു പകരം സിബിഐ എന്ന പേര് നിലവിൽ വരുന്നത്.
തുടക്കത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും മറ്റുമെതിരെയുള്ള അഴിമതിക്കേസുകളാണ് അന്വേഷിച്ചിരുന്നതെങ്കിൽ പിന്നീട് തീവ്രവാദം, കൊലപാതകം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി എല്ലാ വിധത്തിലുള്ള കേസുകളിലും അന്വേഷണം നടത്താനുള്ള അധികാരം സിബിഐക്ക് ലഭിച്ചു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന അന്വേഷണത്തിന് അതാതു സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്നാണ്. എന്നാൽ കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾ സിബിഐ അന്വേഷണം നടത്താനുള്ള ‘പൊതു സമ്മതം’ പിൻവലിച്ചിട്ടുണ്ടെന്ന് 2022 മാർച്ചിൽ രാജ്യസഭയിൽ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി സിബിഐ പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്.
∙ സിബിഐ ഡയറക്ടർ: എന്നും അധികാര കേന്ദ്രം, വിവാദബിന്ദു
സിബിഐയിലെ ഏറ്റവും നിർണായക പദവി ഡയറക്ടർ തന്നെ. അതിനാൽത്തന്നെ നിയമനങ്ങൾ എന്നും വിവാദവും. സെൻട്രൽ വിജിലൻസ് കമ്മിഷണർ ചെയർമാനും വിജിലൻസ് കമ്മിഷണർമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയേറ്റിലെ കോ–ഓർഡിനേഷൻ, പബ്ലിക് ഗ്രീവന്‍സസ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിബിഐ ഡയറക്ടറുടെ പട്ടിക തയാറാക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിർദേശിക്കുന്ന സുപ്രീം കോടതി ജഡ്ജിയോ അംഗങ്ങളായ സിലക്ഷൻ കമ്മിറ്റി ഡയറക്ടറെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. രണ്ടു വർഷത്തേക്കായിരുന്നു ഡയറക്ടറുടെ നിയമനം എന്നാൽ സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചു വർഷം വരെ നീട്ടിക്കൊണ്ട് 2021–ൽ കേന്ദ്രം നിയമഭേദഗതി പാസാക്കി. പക്ഷേ ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
∙ ‘ഭരണഘടനാ സാധുതയില്ല’; കേന്ദ്രത്തെ കുടുക്കിലാക്കിയ ഉത്തരവ്
രണ്ടാം യുപിഎ സർക്കാരിന്റെ അവസാന സമയങ്ങളിലാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഒരു ഉത്തരവ് ഗുവാഹത്തി ഹൈക്കോടതിയിൽനിന്ന് ഉണ്ടാകുന്നത്. സിബിഐ രൂപീകൃതമായത് ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്–1946 മുഖേനയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 1963 ഏപ്രിൽ ഒന്നിന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് സിബിഐ നിലവിൽ വന്നതെന്നും ഈ ഉത്തരവിന് രാഷ്ട്രപതിയുടെയോ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഇല്ലാത്തതിനാൽ ഉത്തരവ് റദ്ദാക്കുന്നു എന്നുമായിരുന്നു 2013 നവംബറിലെ കോടതി വിധി. അതുപോലെ സിബിഐ ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞിരുന്നു. അതിനാൽ സിബിഐ സ്വീകരിക്കുന്ന ഏതു നടപടിയും ഭരണഘടനാ വിരുദ്ധമാണെന്ന ജസ്റ്റിസുമാരായ എഐ അൻസാരി, ഇന്ദിരാ ഷാ എന്നിവരുടെ ഉത്തരവ് സർക്കാരിനെ വൻ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ഉത്തരവ് വന്നതോടെ വിവിധ സിബിഐ കേസുകളിൽ പ്രതികളാക്കപ്പെട്ടവർ ഇതിൽനിന്ന് വിടുതൽ തേടാനും ആരംഭിച്ചു.
∙ സിബിഐക്കു ഭരണഘടനാസാധുതയുണ്ടോ? കേസ് തുടരുന്നു
സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ വസതിയിൽ വൈകിട്ടു തന്നെ കേസ് പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് വലിയ പ്രതിസന്ധിയിലാണ് നിയമവ്യവസ്ഥയെ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും അതിനാൽ ഉത്തരവ് നീക്കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതുപോലെ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന 9000–ത്തോളം കേസുകളെയും അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ആയിരത്തോളം കേസുകളെയും ഹൈക്കോടതി ഉത്തരവ് ബാധിക്കുമെന്ന് അറ്റോർണി ജനറൽ ജി.ഇ. വാഹൻവദി ചൂണ്ടിക്കാട്ടി. മറുഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ സുപ്രീം കോടതി ഒടുവിൽ ഗുവാഹത്തി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. എങ്കിലും കേസ് ഇന്നും സുപ്രീം കോടതിയിലുണ്ട്. പാർലമെന്റ് നിയമം മൂലം പാസാക്കാത്തതിനാൽ സിബിഐയുടെ ഭരണഘടനാ സാധുത ഇന്നും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.
∙ സർക്കാരിന്റെ ഏറാൻമൂളിയാണോ സിബിഐ
രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകളുടെ ഒരു ഭാഗത്ത് എല്ലാ സമയത്തും സിബിഐ ഉണ്ടായിരുന്നു എന്നു കാണാം. ‘കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു’ എന്ന ആരോപണം എല്ലാക്കാലത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുമുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. യുപിഎ സർക്കാരിന്റെ കാലത്ത് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സിബിഐ, അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പേര് പറയാൻ തനിക്ക് മേൽ സമ്മർദം ചെലുത്തിയെന്നാണ് അമിത് ഷാ ആരോപിച്ചത്. എന്നാൽ കേന്ദ്ര ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് നരേന്ദ്ര മോദി സർക്കാർ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലുള്ള സമയത്തും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. സർക്കാരിന് അനുകൂലമായ തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുക, രാഷ്ട്രീയ എതിരാളികളെ കുടുക്കുക, തങ്ങളുടെ കൊള്ളരുതായ്മകൾ മറച്ചു വയ്ക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക തുടങ്ങിയ ആരോപണങ്ങളാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത്തരം ആരോപണ, പ്രത്യാരോപണങ്ങൾക്കിടെയാണ് സുപ്രീം കോടതിയിൽനിന്നുള്ള ആ ‘ശകാരം’ സിബിഐ ഏറ്റുവാങ്ങിയതും.
∙ ‘യജമാനന്റെ ശബ്ദത്തിൽ പറയുന്ന കൂട്ടിലടച്ച തത്ത’
2013 മെയ് എട്ടിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ആർ.എം ലോധ സിബിഐയെ രൂക്ഷമായി വിമർശിച്ചത്. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന വേളയിലായിരുന്നു ഇത്. ഇതിലെ അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലെയും കൽക്കരി, നിയമ മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർ പരിശോധിച്ചെന്നും തിരുത്തലുകൾ വരുത്തിയെന്നുമുള്ള ആക്ഷേപത്തെ തുടർന്നായിരുന്നു കോടതിയിൽ നിന്നുണ്ടായ കടുത്ത പ്രയോഗം. യജമാനന്റെ ശബ്ദത്തിൽ പാടുന്ന കൂട്ടിലടച്ച തത്തയാണ് ഇപ്പോൾ സിബിഐ എന്നും എന്നാണ് ഇതിനെ തുറന്നു വിടുന്നതെന്നുമായിരുന്നു ജസ്റ്റിസ് ലോധയുടെ പരാമർശം. ഇത് യുപിഎ സർക്കാരിനെതിരെ ബിജെപി വലിയ ആയുധമാക്കുകയും ചെയ്തിരുന്നു.
എന്നാൽ 10 വർഷങ്ങൾക്കിപ്പുറം ബിജെപിയും ഇത്തരത്തിൽ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന ആരോപണം ശക്തമാണ്. ഡൽഹി ഉപമുഖ്യന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെ, മുൻ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രസ്താവിച്ചത്, ഒരിക്കൽ കൂട്ടിലടച്ചിരുന്ന തത്തയെ തുറന്നു വിട്ടിരിക്കുന്നു. ‘ഇപ്പോൾ അതിന്റെ തൂവലുകൾ കാവിയാണ്, ചിറകുകൾ ഇഡിയും. യജമാനൻ പറയുന്നത് അത് ഏറ്റുപറയുന്നു’ എന്നായിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനുള്ള പിന്തുണ പല ചെറിയ പാർട്ടികളിൽ നിന്നും ആവശ്യമായ സമയത്ത് ലഭിച്ചിരുന്നതിനു പിന്നിൽ സിബിഐ ‘ഇടപെടൽ’ ഉണ്ടായിരുന്നു എന്ന ആരോപണം പലപ്പോഴും ഉയർന്നിട്ടുണ്ട്. ഇതേ മാതൃകയാണ് നിലവിലെ സർക്കാരും പയറ്റുന്നത് എന്നാണ് സിസോദിയയുടെ അറസ്റ്റിനു പിന്നാലെ ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.
∙ കാലങ്ങൾ കഴിഞ്ഞിട്ടും മാറാതെ സിബിഐ
ജയിൻ ഹവാല കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടർന്ന് സുപ്രീം കോടതി പ്രധാനപ്പെട്ട ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും മെച്ചപ്പെട്ടതുമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു വിനീത് നരയ്‍ൻ കേസ് എന്നറിയപ്പെടുന്ന ഈ ഉത്തരവ്. സിബിഐ ഡയറക്ടറെ കുറഞ്ഞത് രണ്ടു വർഷത്തേക്ക് നിയമിക്കുക, സിബിഐയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മേൽനോട്ടം, ഡയറക്ടർ പദവിയിലേക്കുള്ള പട്ടിക തയാറാക്കാൻ സിവിസിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി, ഡയറക്ടർക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം തുടങ്ങി 16 മാർഗനിർദേശങ്ങൾ സുപ്രീം കോടതി അന്നു മുന്നോട്ടു വച്ചിരുന്നു. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നും സിബിഐക്ക് വന്നില്ല എന്നതിന്റെ സൂചനയായി പലരും ചൂണ്ടിക്കാട്ടാറുള്ള ഒന്നാണ് സുപ്രീം കോടതിയുടെ ‘കൂട്ടിലെ തത്ത’ പരാമർശം.
∙ എന്നും വിവാദങ്ങൾ, അർധരാത്രിയിലെ ‘നാടകം’
തങ്ങളുടെ രണ്ടു ഡയറക്ടർമാർക്കെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്തേണ്ടി വന്നിട്ടുണ്ട് സിബിഐക്ക്. യുപിഎ സർക്കാരിന്റെ സമയത്ത് ഈ പദവിയിലിരുന്ന എ.പി സിങ്ങിനും രഞ്ജിത് സിൻഹയ്ക്കുമെതിരെയായിരുന്നു അന്വേഷണം. കോവിഡ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2021 ഏപ്രിലിൽ രഞ്ജിത് സിൻഹ അന്തരിച്ചു. എന്നാൽ സിബിഐ ഡയറക്ടറായിരുന്നപ്പോൾ കൽക്കരി കുംഭകോണ കേസിലെ പ്രതികളിൽ ചിലരുമായി രഞ്ജിത് സിൻഹ കൂടിക്കാഴ്ച നടത്തിയെന്നും ഇത് അന്വേഷണം അട്ടിമറിക്കാൻ ഉദ്ദേശിച്ചായിരുന്നു എന്നുമാണ് കഴിഞ്ഞ വർഷം ഡിസംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഏജൻസി ആരോപിക്കുന്നത്. കേസില്‍ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരെയാണ് കുറ്റപത്രത്തിൽ പ്രതിയാക്കിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
സുപ്രീം കോടതി സിബിഐയെ ‘കൂട്ടിലടച്ച തത്ത’ എന്നു വിളിച്ച സമയത്ത് സിൻഹയായിരുന്നു ഡയറക്ടർ പദവിയിൽ. ഇതോടെ അശ്വിനി കുമാറിന് നിയമമന്ത്രി പദവും നഷ്ടപ്പെട്ടു. കൽക്കരി കുംഭകോണം പോലെ മറ്റ് നിരവധി കേസുകളിലും സിൻഹയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2ജി സ്പെക്ട്രം കേസ് അന്വേഷണത്തിൽനിന്ന് സുപ്രീം കോടതി അദ്ദേഹത്തെ മാറ്റി നിർത്തുക പോലുമുണ്ടായി. രഞ്ജിത് സിൻഹയുടെ പിൻഗാമിയായ വന്ന എ.പി സിങ്ങും വിവാദങ്ങളിൽച്ചാടിയ ആളാണ്. വിവാദ മാംസക്കയറ്റുമതി ബിസിനസുകാരനായ മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എ.പി സിങ്ങുമായുള്ള ബന്ധം ഉപയോഗിച്ച് കേസുകളിൽനിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഖുറേഷി ആളുകളിൽനിന്ന് പണം വാങ്ങിയിരുന്നു എന്നാണ് ആരോപണം.
സിബിഐ പിന്നീട് ഈ കേസിൽ എ.പി സിങ്ങിനെതിരെ അന്വേഷണവും നടത്തിയിരുന്നു. ഇതിനു പിന്നാലെ സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാവുകയും 2018–ൽ ഇത് പൊതുസമൂഹത്തിൽ വലിയ ചർച്ചയാവുകയും ചെയ്തു. സിബിഐ ഡയറക്ടറായിരുന്ന ആലോക് വർമയും ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും സിബിഐ സ്പെഷൽ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനയുമായുള്ള പ്രശ്നങ്ങൾ വൻ വിവാദമായതോടെയായിരുന്നു ഇത്. പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അന്വേഷണം നടത്തുകയുമൊക്ക െചയ്തതിന് ഒടുവിൽ സർക്കാർ ഇരുവരെയും നിർബന്ധിത അവധിക്കു വിട്ടാണ് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
∙ കേരളത്തിലും നിരവധി കേസുകൾ
സിബിഐ ഏറ്റെടുക്കുന്ന കേസുകളിൽ എത്രയെണ്ണത്തിൽ ഫലം കാണാറുണ്ട്? പലപ്പോഴും കെട്ടിഘോഷിച്ച് നടത്തുന്ന അറസ്റ്റും അതിനെ തുടർന്നുള്ള മാധ്യമ ചർച്ചകളുമൊക്കെ കഴിയുമ്പോൾ കേസന്വേഷണം കാര്യമായി മുന്നോട്ടു പോകാത്ത നിരവധി കേസുകളുണ്ട്. തെളിവുകളൊന്നും സമർപ്പിക്കാൻ കഴിയാതെ പല കേസുകളും കോടതിയിൽ പരാജയപ്പെടാറുമുണ്ട്. വൻ വിവാദമായ 2ജി സ്പെക്ട്രം അഴിമതി കേസ് അത്തരമൊന്നായിരുന്നു. ബോഫോഴ്സ്, ഹർഷത് മേത്ത, ആരുഷി തൽവാർ കൊലപാതകം, വിജയ് മല്യ ഇന്ത്യ വിട്ടത്, വ്യാപം അഴിമതി, ശാരദ ചിറ്റ് ഫണ്ട് കുംഭകോണം, തുടങ്ങി സിബിഐയുടെ കഴിവും കഴിവുകേടും ചർച്ച ചെയ്യപ്പെട്ട കേസുകളും ഏറെ. തങ്ങൾ ഏറ്റെടുക്കുന്നവയിൽ 66 ശതമാനം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാറുണ്ട് എന്നാണ് സിബിഐ അവകാശവാദം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ 55 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 22 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും കേന്ദ്ര സർക്കാർ 2022 ഡിസംബറിൽ ലോക്സഭയിൽ അറിയിച്ചിരുന്നു. ഈ സമയം കേരളത്തിൽനിന്ന് ആറു കേസുകളാണ് റജിസ്റ്റർ ചെയ്തത്. കേരളത്തിലാണെങ്കിൽ സിബിഐ അന്വേഷണ ആവശ്യം ഓരോ കേസുകളിലും ഉണ്ടാകാറുണ്ട്. വലിയ കോളിളക്കം സൃഷ്ടിക്കുകയും ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ലെ ഡമ്മി പരീക്ഷണത്തിനുൾപ്പെടെ മാതൃകയുമായ പീതാംബരൻ കൊലക്കേസ് എന്ന പോളക്കുളം കേസ്, സിസ്റ്റർ അഭയയുടെ മരണം, എസ്എൻസി ലാവ്‍ലിൻ കേസ്, സോളർ കേസ്, വാളയാറിലെ പെൺകുട്ടികളുടെ മരണം, പോൾ മുത്തൂറ്റ് വധം, തലശേരി ഫസൽ വധം, മലബാർ സിമന്റ്സിലെ ശശീന്ദ്രന്റെ മരണം തുടങ്ങി ഇങ്ങേയറ്റത്ത് സ്വർണക്കടത്തും ലൈഫ് മിഷൻ പദ്ധതിയുമെല്ലാമായി വിജയിച്ചതും പരാജയപ്പെട്ടതുമായ സിബിഐ കേസുകൾ അനവധി.
English Summary: CBI, a Caged Parrot or Not? 60 Years of Central Bureau of Investigation