1990-കളിൽ സൗരാഷ്ട്രയിലെ ജാംനഗറിൽ നിന്ന് 30 കി.മീ അകലെയുള്ള ഗ്രാമത്തിലെ ഒരു കർഷകന്റെ മകനായ ജയേഷ് രൺപാരിയ എന്ന ജയേഷ് പട്ടേൽ ജോലി തേടി നഗരത്തിലേക്ക് കുടിയേറി. ജാംനഗറിലെ ഒരു തുണിക്കടയിലാണ് ആദ്യം ജോലി കിട്ടിയത്. പിന്നീട് ഒരു എസ്.ടി.ഡി ബൂത്ത് തുടങ്ങി. പിച്ചളയുടെ ബിസിനസായി പിന്നീട്. ഇതിനിടെ വാഹനമോഷണമടക്കം ചില തട്ടിപ്പുകേസുകളിൽ കുടുങ്ങി. രണ്ടു വർഷം മുമ്പ് ലണ്ടനിൽ ഇയാൾ അറസ്റ്റിലാകുമ്പോൾ പേരിലുണ്ടായിരുന്നത് കൊലപാതകമടക്കം 41 കേസുകൾ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം യുകെയിലെ ഒരു കോടതി ഉത്തരവിട്ടു. ഒരു കാലത്ത് ജാംനഗറിനെ വിറപ്പിച്ചിരുന്ന ഇയാളെ കുടുക്കിയതും ഇപ്പോൾ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകിയതും ഗുജറാത്ത് കേഡറിലെ മലയാളിയായ ഒരു ഐപിഎസ് ഓഫിസറും. രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം കത്തി നിൽക്കെ, കോൺഗ്രസ് നേതാവിനെതിരെ ലണ്ടനിൽ കേസ് കൊടുക്കുമെന്ന് മുൻ ഐപിഎൽ കമ്മിഷനർ ലളിത് മോദി പ്രസ്താവിച്ചതും കഴിഞ്ഞ ദിവസമാണ്. തട്ടിപ്പു കേസിൽ അറസ്റ്റ് ഭയന്ന് ലണ്ടനിലേക്ക് കടന്ന ലളിത് മോദി ആദ്യം ഇന്ത്യയിലെത്തി നിയമവഴി തേടിയിട്ട് മതി വെല്ലുവിളിയെന്ന് നിരവധി പേർ പ്രതികരിക്കുകയും ചെയ്തു. ഇത്തരത്തിൽ വിദേശങ്ങളിലേക്ക് കടന്ന നിരവധി പേരുടെ കാര്യങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഒരു കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുകെ കോടതി വിധി വന്നിരിക്കുന്നതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1990-കളിൽ സൗരാഷ്ട്രയിലെ ജാംനഗറിൽ നിന്ന് 30 കി.മീ അകലെയുള്ള ഗ്രാമത്തിലെ ഒരു കർഷകന്റെ മകനായ ജയസുക് രൺപാരിയ എന്ന ജയേഷ് പട്ടേൽ ജോലി തേടി നഗരത്തിലേക്ക് കുടിയേറി. ജാംനഗറിലെ ഒരു തുണിക്കടയിലാണ് ആദ്യം ജോലി കിട്ടിയത്. പിന്നീട് ഒരു എസ്.ടി.ഡി ബൂത്ത് തുടങ്ങി. പിച്ചളയുടെ ബിസിനസായി പിന്നീട്. ഇതിനിടെ വാഹനമോഷണമടക്കം ചില തട്ടിപ്പുകേസുകളിൽ കുടുങ്ങി. രണ്ടു വർഷം മുമ്പ് ലണ്ടനിൽ ഇയാൾ അറസ്റ്റിലാകുമ്പോൾ പേരിലുണ്ടായിരുന്നത് കൊലപാതകമടക്കം 41 കേസുകൾ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം യുകെയിലെ ഒരു കോടതി ഉത്തരവിട്ടു. ഒരു കാലത്ത് ജാംനഗറിനെ വിറപ്പിച്ചിരുന്ന ഇയാളെ കുടുക്കിയതും ഇപ്പോൾ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകിയതും ഗുജറാത്ത് കേഡറിലെ മലയാളിയായ ഒരു ഐപിഎസ് ഓഫിസറും.

രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം കത്തി നിൽക്കെ, കോൺഗ്രസ് നേതാവിനെതിരെ ലണ്ടനിൽ കേസ് കൊടുക്കുമെന്ന് മുൻ ഐപിഎൽ കമ്മിഷനർ ലളിത് മോദി പ്രസ്താവിച്ചതും കഴിഞ്ഞ ദിവസമാണ്. തട്ടിപ്പു കേസിൽ അറസ്റ്റ് ഭയന്ന് ലണ്ടനിലേക്ക് കടന്ന ലളിത് മോദി ആദ്യം ഇന്ത്യയിലെത്തി നിയമവഴി തേടിയിട്ട് മതി വെല്ലുവിളിയെന്ന് നിരവധി പേർ പ്രതികരിക്കുകയും ചെയ്തു. ഇത്തരത്തിൽ വിദേശങ്ങളിലേക്ക് കടന്ന നിരവധി പേരുടെ കാര്യങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഒരു കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുകെ കോടതി വിധി വന്നിരിക്കുന്നതും.

രാഹുൽ ഗാന്ധി
ADVERTISEMENT

∙ സിനിമയെ വെല്ലുന്ന ജീവിതം

2000-ത്തിന്റെ ഒടുവിലാണ് ജയേഷ് പട്ടേൽ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും ഒപ്പം രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുന്നത്. അതിവേഗമായിരുന്നു വളർച്ച. രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണം ഇയാൾക്കുണ്ടെന്ന ആരോപണം അക്കാലത്ത് ഉയർന്നിരുന്നു. ഇതിനിടെ, സർദാർ വല്ലഭായി പട്ടേൽ പാർട്ടി എന്നൊരു രാഷ്ടീയ പാർട്ടി രൂപീകരിച്ച ഇയാളുടെ എട്ട് സ്ഥാനാർഥികൾ ജാംനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ടു പേർ വിജയിക്കുകയും ചെയ്തു. പട്ടേലിന്റെ ഭാര്യയാകട്ടെ ഈ സമയത്ത് ഗുജറാത്തി ഭാഷയിൽ നവനഗർ ടൈംസ് എന്നൊരു മധ്യാഹ്ന പത്രവും ആരംഭിച്ചു. ഏതാനും വർഷം മുമ്പു വരെ അത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റിയൽ എസ്റ്റേറ്റ് ബിസിനസിലിറങ്ങി വൈകാതെ ജയേഷ് പട്ടേൽ വിജയം കണ്ടു. ജാംനഗറിലെ വലിയ ഭൂമിക്കച്ചവടങ്ങളിൽ ഇയാളുടെ പേര് കേട്ടു തുടങ്ങി. തട്ടിപ്പിലൂടെയായിരുന്നു പലതും സ്വന്തമാക്കിയത് എന്നും ആരോപണമുണ്ട്. ഇയാളുടെ അനുയായികൾ നഗരത്തിലെ കണ്ണായ സ്ഥലങ്ങളുടെ പേരിൽ കൃത്രിമമായി രേഖകൾ ഉണ്ടാക്കി ഇതിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കും. ഇത് തർക്കമാകുമ്പോൾ മധ്യസ്ഥനായി ജയേഷ് പട്ടേൽ ഇടപെടുകയും വലിയൊരു സംഖ്യ ഉടമസ്ഥനിൽ നിന്ന് വാങ്ങിച്ചെടുത്ത് ‘തർക്കം’ ഒഴിവാക്കുകയും ചെയ്യും. അല്ലെങ്കിൽ ഭൂമിയുടെ ഒരു പങ്കിനുള്ള അവകാശമായിരിക്കും സ്വന്തമാക്കുക.

ഇത്തരത്തിൽ 2016 -ലുണ്ടായ ഒരു ഇടപാടാണ് ജയേഷ് പട്ടേലിന്റെ കുരുക്കിലേക്ക് നയിച്ചത്. വിനോദ് ചന്ദ്ര മേത്ത എന്ന വലിയൊരു ബിൽഡറുടെ 100 കോടി വില വരുന്ന ഭൂമി പട്ടേലും സംഘവും തട്ടിയെടുത്തു എന്നതായിരുന്നു പരാതി. വീറോടെ കേസ് വാദിക്കുന്നതിൽ പേരു കേട്ട കിരിത് ജോഷി എന്ന അഭിഭാഷകനെ മേത്ത കേസ് ഏൽപ്പിച്ചു. തുടർന്ന് ആ വർഷം ഡിസംബറിൽ ജയേഷ് പട്ടേൽ അറസ്റ്റിലായി. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെ 2017 അവസാനിക്കുന്നതു വരെ ഇയാൾ ജയിലിൽ കഴിഞ്ഞു. പുറത്തിറങ്ങി വൈകാതെ തന്നെ രണ്ടു പേർ വെടിവച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയുമായി ഇയാൾ പൊലീസിനെ സമീപിച്ചു. ഇതിലൊരാളുടെ സഹോദരൻ അഭിഭാഷകനായ ജോഷിയുടെ അടുത്തയാളാണെന്ന വിവരം പുറത്തു വന്നു. ഇതോടെ ജോഷിയെ ഇല്ലാതാക്കാൻ ഇയാൾ തീരുമാനിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ജയേഷ് പട്ടേൽ (എഎൻഐ)
ADVERTISEMENT

∙ വിദേശത്തും ‘കളി’ തുടർന്ന് പട്ടേൽ

2018-ൽ ജാംനഗറിൽ ജനങ്ങൾ നോക്കി നിൽക്കെ മൂന്നു വാടകക്കൊലയാളികൾ ജോഷിയെ കുത്തിക്കൊന്നു. രണ്ടര കോടി രൂപയാണ് ഇതിനായി പട്ടേൽ കൊലയാളികൾക്ക് നൽകിയത് എന്ന് പൊലീസ് പിന്നീട് കണ്ടെത്തി. കൊലപാതകം നടക്കുന്ന സമയം ആയപ്പോഴേക്കും വ്യാജ പാസ്പോർട്ടിൽ പട്ടേൽ ഇന്ത്യയിൽ നിന്ന് കടന്നിരുന്നു. എന്നാൽ പൊലിസ് പറയുന്നത് വിദേശത്തെത്തിയിട്ടും ഇയാൾ തന്റെ പ്രവർത്തനങ്ങൾ തുടർന്നു എന്നാണ്.

തന്റെ അനുയായികളെ ഉപയോഗിച്ച് റിയൽ എസ്റ്റേറ്റുകാരിൽ നിന്നും ബിൽഡർമാരിൽ നിന്നും ബിസിനസുകാരിൽ നിന്നുമൊക്കെ ഇയാൾ ഭീഷണിയിലൂടെ പണം തട്ടിക്കൊണ്ടിരുന്നു. ഇതിനിടെയാണ് ജാംഗനറിലെ വലിയൊരു ബിസിനസ് കുടുംബത്തിലേക്കും ഇയാളുടെ വിളി എത്തുന്നത്. അത് പട്ടേലിന് വലിയ കുരുക്കായി.

ദീപൻ ഭദ്രൻ (ചിത്രം–എഎൻഐ)

∙ ദീപൻ ഭദ്രൻ ചിത്രത്തിലേക്ക്

ADVERTISEMENT

രാഷ്ട്രീയമായും മറ്റും നല്ല പിടിപാടുള്ള ഈ കുടുംബത്തിലേക്ക് പട്ടേലിന്റെ വിളി എത്തിയതോടെ ഇവർ സംസ്ഥാന സർക്കാരിലെ ഉന്നതരിലും കേന്ദ്ര സർക്കാരിലും വരെ പരാതി ഉയർത്തി. സർക്കാരും പൊലീസും ഉണർന്നു. പിന്നീടാണ് കൊല്ലംകാരനായ ദീപൻ ഭദ്രൻ എന്ന 2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ ചിത്രത്തിലെത്തുന്നത്. അഹമ്മദാബാദിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ദീപൻ ഭദ്രൻ സംസ്ഥാന സർക്കാരിന്റെ ഗുഡ്ബുക്കിൽ ഇടം നേടിയ ഉദ്യോഗസ്ഥനായിരുന്നു. അഹമ്മദാബാദിൽ വച്ച് കൊല്ലപ്പെട്ട മലയാളിയായ രജനിയുടെ ഘാതകനായ ഭർത്താവിനെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ മികച്ച ഉദ്യോഗസ്ഥൻ എന്ന പേരും ലഭിച്ചിരുന്നു. ദീപൻ ഭദ്രനെ ജാംനഗർ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി നിയമിക്കുന്നത് ഈ സമയത്താണ്.

ഇതൊരു സാധാരണ പോസ്റ്റിങ് അല്ല എന്നും ജാംനഗറിലെ ഭൂമാഫിയയെ ഒതുക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇതെന്നും അന്നു പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പറയുന്നു. ദീപൻ ഭദ്രന്റെ മിടുക്കും കാർക്കശ്യവും ക്രിമിനലുകളെ ഒതുക്കാൻ സഹായകമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ കോർപറേറ്റ് അഫയേഴ്സ് ഡയറക്ടറും രാജ്യസഭാ എംപിയുമായ പരിമൾ നത്വാനി ട്വീറ്റും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം

∙ ഒടുവിൽ നേർക്കുനേർ

വൈകാതെ ഗുജറാത്ത് കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം നിയമത്തിന്റെ അടിസ്ഥാനത്തിൽ ജയേഷ് പട്ടേലിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. അയാളുടെ അനുയായികളും അഭിഭാഷകനും അടക്കം അറസ്റ്റിലായി. പട്ടേലിനെ സംരക്ഷിച്ചിരുന്നവരുടെ അറസ്റ്റും പണം വരാനുള്ള മാർഗങ്ങൾ തടഞ്ഞതും മൂലം അയാൾ പ്രതിസന്ധിയിലായെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. തനിക്കെതിരെ കേസ് നൽകിയവർ അത് പിൻവലിക്കാനും മറ്റുള്ളവരെ ഭയപ്പെടുത്താനുമായിരുന്നു അഭിഭാഷകനായ ജോഷിയെ പട്ടേൽ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

വിദേശത്തിരുന്ന് വാട്‌സാപ് കോളുകൾ വഴിയായിരുന്നു ആളുകളെ ഭയപ്പെടുത്തി പട്ടേൽ പണം തട്ടിയിരുന്നത്. ഇതിന്റെ സാങ്കേതിക വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ പൊലീസ് ചികഞ്ഞെടുത്ത് ഇന്റർപോളിന് കൈമാറി. ഒടുവിൽ 2021-ൽ ഇയാൾ ലണ്ടനിൽ അറസ്റ്റിലായി. 2018 മുതൽ ലണ്ടനിൽ ഒളിവിലായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പട്ടേൽ പക്ഷേ, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ എതിർത്തു. താൻ നിരപരാധിയാണെന്നും കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഇയാൾ വാദിച്ചത്. പട്ടേൽ സംവരണ വിഷയത്തിലടക്കം സജീവമായിരുന്ന തന്നെ കുടുക്കുകയായിരുന്നു എന്നായിരുന്നു ഇയാളുടെ അവകാശവാദം. തുടർന്ന് ഇയാളെ ജയിലിൽ അടച്ചു.

ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ (Photo by JUSTIN TALLIS / AFP)

∙ ഇനി തീരുമാനം ആഭ്യന്തര വകുപ്പിന്റേത്

കോടികൾ തട്ടിച്ച് ഇന്ത്യയിൽ നിന്ന് മുങ്ങി ലണ്ടനിൽ കഴിയുന്ന നീരവ് മോദി കഴിയുന്ന വാൻഡ്സ്ർവർത്ത് ജയിലിൽ തന്നെയാണ് പട്ടേലിനെയും പാർപ്പിച്ചത്. അഭിഭാഷകനായ ജോഷിയുടെ കൊലപാതകത്തിനു പുറമെ കോളജ് അധ്യാപകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ പ്രഫ. പർസോത്തം രജനി, മറ്റ് രണ്ട് റിയൽ എസ്റ്റേറ്റ് ഇടപാടുകാർ തുടങ്ങിയവരെ വധിക്കാൻ ശ്രമിച്ചതടക്കമാണ് 41 കേസുകൾ ഇയാളുടെ പേരിലുള്ളത്.

ലണ്ടനിൽ താമസിക്കുന്ന കാലയളവിൽ ഇയാൾ ഇന്ത്യയിൽ നടത്തിയ ഭീഷണിപ്പെടുത്തി പണം പിടുങ്ങൽ ഉൾപ്പെടെയുള്ള കേസുകൾ കോടതിയെ ബോധ്യപ്പെടുത്താനായി എന്നതു കൊണ്ടാണ് ഇയാളെ വിട്ടുകിട്ടാൻ ഉത്തരവിട്ടത് എന്ന് പൊലീസ് പറയുന്നു. ഇനി കേസിൽ തീരുമാനമെടുക്കേണ്ടത് യു.കെ സർക്കാരാണ്. ബ്രിട്ടിഷ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് അടുത്ത നടപടി. ഇയാളെ വിട്ടുകൊടുക്കാനാണ് തീരുമാനമെങ്കിൽ പട്ടേലിന് ഇതിനെതിരെ കോടതിയെ സമീപിക്കാനാവും. അതിനിടെ, അഡ്വ. ജോഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്ന് വാടകക്കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം വ്യാജ പാസ്പോർട്ടിൽ നിരവധി വിദേശ രാജ്യങ്ങളും സന്ദർശിച്ച് തിരികെ എത്തിയപ്പോഴാണ് ഇവർക്ക് പിടിവീണത്. 

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി. ചിത്രങ്ങൾ: ANI / Twitter

∙ നീരവ് മോദിയും വിജയ് മല്യയും ഇപ്പോഴും യു.കെയിൽ

സമാനമായ വിധത്തിൽ ലണ്ടനിൽ കഴിയുന്നവരാണ് കോടികൾ തട്ടിച്ച കേസിൽ ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ലണ്ടനിൽ അഭയം തേടിയ നീരവ് മോദിയും വിജയ് മല്യയും. ഇന്ത്യ‌യ്ക്ക് വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുണ്ടായിട്ടും ഇതിനെതിരെ കോടതിയെ സമീപിച്ചതിനാൽ ഇവർ ഇപ്പോഴും ലണ്ടനിൽ തന്നെയാണ്. 

ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയേയും സമാനമായ വിധത്തിൽ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടിട്ടും അത് നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. നീരവ് മോദിക്കൊപ്പം തട്ടിപ്പിൽ പങ്കാളിയായ അമ്മാവൻ മെഹുൽ ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് അടുത്തിടെ ഇന്റർപോൾ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

English Summary: UK Court Permits Extradition of Fugitive Gangster Jayesh Patel to India