‘പീ ഗേറ്റ്’, പുകവലി, അടി, അസഭ്യം...; മാനം പോകും വിമാനത്തിൽ; കിട്ടും കൈവിലങ്ങും!
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 225 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ111 വിമാനത്തിലെ ഒരു യാത്രക്കാരൻ കാബിൻ ക്രൂ അംഗങ്ങളായ രണ്ടുപേരെ മർദിച്ചതിന്റെ പേരിൽ വിമാനം തിരിച്ചിറക്കിയതിന്റെ ചൂടാറിയിട്ടില്ല. ഏപ്രില്‍ 10നായിരുന്നു സംഭവം. അതിക്രമം കാട്ടിയ യാത്രക്കാരനെ ഇറക്കിവിട്ട ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നുയർന്നു. വിമാനക്കമ്പനികൾക്കും സഹയാത്രക്കാർക്കും സമയനഷ്ടവും ധനനഷ്ടവും വരുത്തുന്ന ഇത്തരം അതിക്രമങ്ങൾ വിമാനങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും നടപടികൾ വേണ്ടിവരുകയും ചെയ്യുന്ന സ്ഥിതി. കോവിഡ് കാലഘട്ടത്തിലെ അടച്ചിടലിനു ശേഷം ലോകമെമ്പാടും വിമാന സർവീസുകളും യാത്രക്കാരുടെ എണ്ണവും കുത്തനെ കൂടുകയാണ്. ലോക വ്യോമയാന രംഗത്തെ അമരത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ടാറ്റയും ആകാശയും ഇൻഡിഗോയും ചേർന്ന് ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണ്. ഇവയെല്ലാം സർവീസ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ ആകാശത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയുടേതാകും. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാരിൽ ചിലരെങ്കിലും അവരുടെ സ്വഭാവ രീതികൾ മാറ്റിയില്ലെങ്കിൽ യാത്രാ വിലക്കും കടുത്ത പിഴയും ശിക്ഷാ നടപടികളുമെല്ലാമാണു കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് വിമാന യാത്രകളിൽ നിയമലംഘനങ്ങളുടെ എണ്ണ കൂടുന്നത്? ഇത് നിയമം വഴി തടയാനാകില്ലേ? എന്തെല്ലാം ശിക്ഷകളാണ് നിയമലംഘകരെ കാത്തിരിക്കുന്നത്? അടുത്ത തവണ വിമാനം കയറാൻ പോകുന്നതി മുൻപ് ഇതിനെപ്പറ്റിയെല്ലാം അറിയാം വിശദമായി...

ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 225 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ111 വിമാനത്തിലെ ഒരു യാത്രക്കാരൻ കാബിൻ ക്രൂ അംഗങ്ങളായ രണ്ടുപേരെ മർദിച്ചതിന്റെ പേരിൽ വിമാനം തിരിച്ചിറക്കിയതിന്റെ ചൂടാറിയിട്ടില്ല. ഏപ്രില്‍ 10നായിരുന്നു സംഭവം. അതിക്രമം കാട്ടിയ യാത്രക്കാരനെ ഇറക്കിവിട്ട ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നുയർന്നു. വിമാനക്കമ്പനികൾക്കും സഹയാത്രക്കാർക്കും സമയനഷ്ടവും ധനനഷ്ടവും വരുത്തുന്ന ഇത്തരം അതിക്രമങ്ങൾ വിമാനങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും നടപടികൾ വേണ്ടിവരുകയും ചെയ്യുന്ന സ്ഥിതി.
കോവിഡ് കാലഘട്ടത്തിലെ അടച്ചിടലിനു ശേഷം ലോകമെമ്പാടും വിമാന സർവീസുകളും യാത്രക്കാരുടെ എണ്ണവും കുത്തനെ കൂടുകയാണ്. ലോക വ്യോമയാന രംഗത്തെ അമരത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ടാറ്റയും ആകാശയും ഇൻഡിഗോയും ചേർന്ന് ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണ്. ഇവയെല്ലാം സർവീസ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ ആകാശത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയുടേതാകും. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാരിൽ ചിലരെങ്കിലും അവരുടെ സ്വഭാവ രീതികൾ മാറ്റിയില്ലെങ്കിൽ യാത്രാ വിലക്കും കടുത്ത പിഴയും ശിക്ഷാ നടപടികളുമെല്ലാമാണു കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് വിമാന യാത്രകളിൽ നിയമലംഘനങ്ങളുടെ എണ്ണ കൂടുന്നത്? ഇത് നിയമം വഴി തടയാനാകില്ലേ? എന്തെല്ലാം ശിക്ഷകളാണ് നിയമലംഘകരെ കാത്തിരിക്കുന്നത്? അടുത്ത തവണ വിമാനം കയറാൻ പോകുന്നതി മുൻപ് ഇതിനെപ്പറ്റിയെല്ലാം അറിയാം വിശദമായി...
∙ നിയമലംഘനങ്ങൾ കൂടുന്നു
വിമാന യാത്രക്കാരുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ യാത്രയ്ക്കിടെ നിയമം ലംഘിക്കുന്നവരുടെ എണ്ണവും കൂടി. 2022ൽ രാജ്യത്തെ വിവിധ വിമാനങ്ങളിൽ യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായ നിയമലംഘനങ്ങളിൽ 63 പേർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്ന് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. എത്ര നാളത്തേക്കാണ് വിലക്ക് എന്നത് അവർ ചെയ്ത നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിമാനത്തെ ആകെ അപകടത്തിൽപ്പെടുത്തും വിധം പുകവലിക്കൽ, എമർജൻസി വാതിലുകൾ തുറക്കാൻ ശ്രമിക്കൽ, സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിക്കൽ, വിമാനത്തിൽ പ്രതിഷേധം തുടങ്ങി കുറ്റകൃത്യങ്ങളുടെ നീണ്ട നിരയാണ് അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിക്കുന്നത്.
∙ എയർ ഇന്ത്യയ്ക്ക് പൊല്ലാപ്പായ മൂത്രം ഒഴിക്കൽ കേസ്
യാത്രക്കാരന്റെ മോശം പെരുമാറ്റം എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിടുന്നതിലേക്കും പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കുന്നതിലേക്കും വഴിതെളിച്ചതാണ് അടുത്തിടെ നാം കണ്ടത്. 2022 നവംബർ 26ന് ന്യൂയോർക്കിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി പറന്നുയർന്ന എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു വിചിത്രമായ ഈ സംഭവം. (എയർ ഇന്ത്യ ‘പീ ഗേറ്റ്’ കേസ് എന്നാണിതിനെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത്) സഹയാത്രികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അപ്പോൾ തന്നെ വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവർ കൃത്യമായി ഇടപെട്ടില്ല എന്നു ചൂണ്ടിക്കാട്ടി യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എസ്.ചന്ദ്രശേഖരിന് കത്ത് അയയ്ക്കുക കൂടി ചെയ്തതോടെ സംഭവം വലിയ വിവാദമായി.
മദ്യലഹരിയിലായിരുന്ന ശങ്കർ മിശ്ര എന്ന യാത്രക്കാരൻ ദേഹത്ത് മൂത്രം ഒഴിച്ചു എന്നായിരുന്നു എഴുപത്തിരണ്ടുകാരിയായ സഹയാത്രികയുടെ പരാതി. ‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ചപ്പോഴായിരുന്നു സംഭവം. ‘‘പൂര്‍ണമായും മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു’’.
വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയതെന്നും പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ഇക്കാര്യത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ നിസ്സംഗമായ പ്രതികരണത്തിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ തടയാനും പരിഹരിക്കാനും എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പിന്നീട് പ്രസ്താവിച്ചു.
സംഭവം വലിയ വിവാദമായതോടെ ഒളിവിൽ പോയ ശങ്കർ മിശ്രയെ ദിവസങ്ങൾക്കു ശേഷം ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന ഇയാൾക്ക് എയർ ഇന്ത്യ നാലു മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് എതിരെയും നടപടിയെടുത്തു. യാത്രക്കാരി വിമാനത്തിൽ പരാതിപ്പെട്ട സമയത്തു തന്നെ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയും വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക 3 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.
∙ മൂത്രം ഒഴിച്ചെന്ന പരാതി വീണ്ടും
ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ എഎ292 വിമാനത്തിൽ 2023 മാർച്ച് 4ന് രാത്രി മറ്റൊരു മൂത്രം ഒഴിക്കൽ പരാതി ഉയർന്നു. അമേരിക്കയിൽ സർവകലാശാല വിദ്യാർഥിയായ ആര്യ വോഹ്‍റയ്ക്ക് (20) എതിരെയാണ് ഡൽഹി പൊലീസിൽ പരാതി ലഭിച്ചത്. വിമാനം ഡൽഹിയിൽ ഇറങ്ങുന്നതിനു തൊട്ടു മുൻപാണ് സംഭവം. ഉറക്കത്തിൽ വിദ്യാർഥി മൂത്രമൊഴിക്കുകയായിരുന്നുവെന്നും, സഹയാത്രികന്റെ മേൽ വീഴുകയുമായിരുന്നു എന്നുമാണ് എയർലൈൻസ് ജീവനക്കാർ നൽകുന്ന വിവരം.
വിദ്യാർഥി ക്ഷമ ചോദിച്ചതോടെ പരാതി നൽകുന്നതിൽനിന്നു സഹയാത്രികൻ പിന്മാറി. എന്നാൽ എയർ ഇന്ത്യയിലെ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതിദ്രുതം ഇടപെട്ടു. എയർ ട്രാഫിക് കണ്‍ട്രോളിൽ വിവരം നൽകുകയും വിമാനം ഇറങ്ങുമ്പോൾ തന്നെ വിദ്യാർഥിയെ വിമാനത്താവളത്തിലെ സുരക്ഷാ സേനയായ സിഐഎസ്എഫിനു കൈമാറുകയും ചെയ്തു. ഇവർ പിന്നീട് ഡൽഹി പൊലീസിനും കൈമാറി.
∙ വിമാനത്തിൽ പുകവലി
എയര്‍ ഇന്ത്യയുടെ മുംബൈ–ലണ്ടൻ വിമാനത്തില്‍ സഹയാത്രികരോട് മോശമായി പെരുമാറിയതിനും ശൗചാലയത്തില്‍ പുകവലിച്ചതിനും യാത്രക്കാരനെതിരെ കേസെടുത്തതും 2023 മാർച്ചിലാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ രമാകാന്തി(37)നെതിരെയാണ് മുംബൈ സഹര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്തിൽ കയറിയതു മുതൽ സഹയാത്രക്കാർക്ക് അലോസരമുണ്ടാക്കിയ ഇയാൾ ഇടയ്ക്ക് ശുചിമുറിയിൽ പോയി. അപ്പോൾ മുതല്‍ ഫയര്‍ അലാം ശബ്ദിക്കാന്‍ തുടങ്ങി. ഇതുകേട്ട് കാബിൻ ക്രൂ അംഗങ്ങൾ ശുചിമുറി തുറന്നു നോക്കിയപ്പോൾ കയ്യില്‍ സിഗരറ്റുമായി നില്‍ക്കുന്ന രമാകാന്തിനെയാണ് കണ്ടത്.
സിഗരറ്റ് പിടിച്ചുവാങ്ങിയപ്പോൾ ഇയാള്‍ ദേഷ്യപ്പെട്ട് ജീവനക്കാരെ അസഭ്യം പറയാൻ തുടങ്ങി. ഒരുവിധം ശാന്തനാക്കി സീറ്റില്‍ എത്തിച്ചെങ്കിലും അയാൾ അടങ്ങിയിരുന്നില്ല. വിമാനത്തിന്റെ വാതില്‍ തുറക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഇയാളുടെ ചെയ്തികൾ കണ്ട മറ്റു യാത്രക്കാർ പേടിച്ച് ബഹളമുണ്ടാക്കാൻ തുടങ്ങി. തുടർന്ന് എല്ലാവരും ചേർന്ന് ഇയാളുടെ കൈകാലുകള്‍ കെട്ടിയിട്ടാണ് ലാൻഡ് ചെയ്യുന്നതുവരെ അപകടങ്ങളില്ലാതെ കാത്തത്.
∙ എമർജൻസി വാതിൽ തുറക്കാൻ ശ്രമം
കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്നു ബെംഗളൂരുവിലേക്കു പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനും എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് സഹയാത്രക്കാരെ ആകെ ആശങ്കയിലാക്കിയിരുന്നു. രാവിലെ തന്നെ മദ്യപിച്ച് ലക്കുകെട്ട സ്ഥിതിയിലായിരുന്നു ഇയാൽ വിമാനത്തിൽ കയറിയതെന്ന് സഹയാത്രികർ പറയുന്നു. കാൺപൂർ സ്വദേശിയായ പ്രതീക് (30) ആണ് സഹയാത്രികരുടെയാകെ ജീവന് അപകടമുണ്ടാക്കുന്ന വിധം പെരുമാറിയത്. യാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോൾ സീറ്റിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുകയും കാബിൻ ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ അനുസരിക്കാതെ പ്രവർത്തിക്കാനും തുടങ്ങുകയായിരുന്നു ഇയാൾ. വിമാന ജീവനക്കാർക്കൊപ്പം സഹയാത്രികരും ചേർന്നാണ് ബെംഗളൂരു വരെ ഇയാളെ അടക്കി നിർത്തിയത്. ബെംഗളൂരുവിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫിനു കൈമാറി.
∙ ഇ.പി.ജയരാജന്റെ യാത്ര ഇപ്പോഴും ട്രെയിനിൽ
കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധമാണ് കേരളത്തിൽ വിമാന നിയമലംഘനങ്ങൾ സംബന്ധിച്ച ഇഴകീറിയുള്ള ചർച്ചകൾക്ക് വഴി തുറന്നത്. അന്ന് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഫർസീൻ മജീദിനും നവീൻ കുമാറിനും ഇൻഡിഗോ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് എന്ന് ആരോപിച്ച് അവരെ തടഞ്ഞ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെ മൂന്ന് ആഴ്ചത്തേക്കും വിലക്കി. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോയിൽ ഇനി കയറില്ലെന്നു പ്രഖ്യാപിച്ച ജയരാജൻ, തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
∙ നിയമങ്ങൾ ശക്തം
വിമാനത്തിനുള്ളിലെ നിയമ ലംഘനങ്ങളിൽ ക്രിമിനൽ നടപടികളും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നടപടികളാണ് നേരിടേണ്ടിവരിക. അടങ്ങിയിരിക്കാത്ത യാത്രക്കാരനെ കയ്യാമം വയ്ക്കാനുള്ള അധികാരം പോലും വിമാന ജീവനക്കാർക്ക് വ്യോമയാന മന്ത്രാലയം നൽകിയിട്ടുണ്ട്. വിമാന ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുക, സുരക്ഷാ ഭീഷണിയുയർത്തുക തുടങ്ങിയ കാര്യങ്ങളിൽ 1937ലെ എയർക്രാഫ്റ്റ് റൂളിലെ 22, 23, 29 വകുപ്പുകൾ പ്രകാരമാണ് നടപടികൾ എടുക്കുക.
English Summary: Why Unruly Behavior on Flights Are Increasing in India?