കൂട്ടിന് 700 ഷാർപ് ഷൂട്ടർമാർ, ഇട്ടുമൂടാൻ സ്വത്ത്, ജയിലിലും ‘ജന്മി’; ആരാണ് സൽമാൻ ഖാനെയും വിരട്ടിയ ബിഷ്ണോയി?
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്‍ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്‍ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്‍ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്‍ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. ഇത് അവസാന മുന്നറിയിപ്പാണെന്നും അനുസരിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടാൻ തയാറായിക്കൊള്ളാനും പറയുന്നതാണ് കത്ത്. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റേതായിരുന്നു കത്ത് എന്നാണ് രാഖി സാവന്ത് പറഞ്ഞത്.
ഏക്കറു കണക്കിന് ഭൂമിയടക്കം രണ്ടു തലമുറയ്ക്ക് കഴിയാനുള്ള സ്വത്തുണ്ട് പരമ്പരാഗതമായി ലോറൻസ് ബിഷ്ണോയിയുടെ കുടുംബത്തിന്. എന്നാൽ ഇന്ന് പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി ഡസൻ കണക്കിന് കേസുകളാണ് ബിഷ്ണോയിക്കെതിരെ നിലവിലുള്ളത്. പൊലീസ് പറയുന്നത് കാനഡയും തായ്‍ലന്റും ഉൾപ്പെടെ ലോകമാകെ പരന്നു കിടക്കുന്നതാണ് ബിഷ്ണോയിയുടെ ക്രിമിനൽ സാമ്രാജ്യം എന്നാണ്. കൊലപാതകങ്ങൾ നടത്താനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുമായി ഇയാൾക്ക് വേണ്ടി 700–ഓളം ‘ഷാര്‍പ്പ് ഷൂട്ടർ’മാർ പ്രവർത്തിക്കുന്നു എന്ന് പോലീസ് പറയുന്നു.
ലക്ഷക്കണക്കിനാളുകളുടെ ഇഷ്ടഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലെയെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ഉത്തരേന്ത്യൻ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ഗ്യാങ് നേതാവായി മാറിയിട്ടുണ്ട് ബിഷ്ണോയി. ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള, തിഹാർ ഉൾപ്പെടെയുള്ള ജയിലുകളിൽ കിടന്നാണ് ഈ 31–കാരൻ ഇന്ന് ഉത്തരേന്ത്യയിലെ ക്രിമിനൽ ലോകം ഭരിക്കുന്നത് എന്നതാണ് പ്രധാനം. ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്നതാണ് ബിഷ്ണോയിയുടെ ഒടുവിലത്തെ ഭീഷണി. നിരന്തരമെന്നോണം സൽമാനും അദ്ദേഹവുമായി ബന്ധപ്പെട്ടവർക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചുകൊണ്ടുമിരിക്കുന്നു. ആരാണ് ലോറൻസ് ബിഷ്ണോയി? എങ്ങനെയാണ് പഞ്ചാബിലെ ഒരു ധനിക കുടുംബത്തില്‍പ്പിറന്ന ഈ ചെറുപ്പക്കാരൻ ഇന്ന് രാജ്യം മുഴുവനുമറിയുന്ന ക്രിമിനലായി മാറിയത്?
ഉത്തർ പ്രദേശിൽ ഗുണ്ടാ നേതാവും സമാജ്‍വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതക വാർത്ത പുറത്തു വന്നപ്പോഴും ബിഷ്ണോയിയുടെ പേര് മുഴങ്ങിക്കേട്ടു. ഈ കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയി ഉണ്ടോ എന്നതല്ല, ഈ കൊടും ക്രിമിനലാണ് തങ്ങൾക്ക് പ്രചോദനമെന്ന് അതീഖിന്റെ കൊലയാളികൾ പറഞ്ഞു എന്നതായിരുന്നു വാർത്ത. ഈ പ്രചരണത്തിലെ നെല്ലും പതിരും ആരും കാര്യമായി വേർതിരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഒരുവിധപ്പെട്ട കൊലപാതക, അക്രമ സംഭവങ്ങളിലൊക്കെ പരാമർശിക്കപ്പെടേണ്ട പേരായി ലോറൻസ് ബിഷ്ണോയി മാറി എന്നതാണ് യാഥാർഥ്യം.
∙ എന്താണ് സൽമാൻ ഖാനുമായുള്ള പ്രശ്നം?
2018–ൽ ഹൈദരാബാദ് പൊലീസ് സമ്പത്ത് നെഹ്റ എന്ന ക്രിമിനലിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, ഇയാൾ അതിനു തൊട്ടു മുമ്പ് മുംബൈയിലെത്തി സൽമാൻ ഖാന്റെ വീടിന്റെ ചിത്രങ്ങൾ എടുക്കുകയും പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. സൽമാൻ ഖാനെ വധിക്കുന്നതിനു മുമ്പുള്ള തയാറെടുപ്പുകളുടെ ഭാഗമായിരുന്നു ഇതെന്നാണ് പൊലീസ് ഭാഷ്യം. ഇക്കാര്യം ഹരിയാന പൊലീസ് പിന്നീട് ശരിവച്ചു. ഹരിയാനയില്‍ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി. ബിഷ്ണോയിയുടെ കോളജ്‌കാല സുഹൃത്ത്.
1998-ൽ ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രാജസ്ഥാനിൽ സൽമാൻ ഖാനും കൂടെയുള്ളവരും കൃഷ്ണമൃഗത്തെ വേട്ടയാടി എന്നാരോപിച്ച് ബിഷ്ണോയി സമുദായംഗങ്ങൾ പരാതിപ്പെട്ടിരുന്നു. ബിഷ്ണോയി സമുദായം തങ്ങളുടെ വിശുദ്ധ മൃഗമായി കാണുന്നതാണ് മാൻ വർഗത്തിൽപ്പെട്ട കൃഷ്ണമൃഗം. രാജസ്ഥാനിലാണ് ബിഷ്ണോയി സമുദായം കൂടുതലായി താമസിക്കുന്നത്. 2018ലെ കേസിൽ സൽമാനെ കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. രണ്ടു ദിവസം രാജസ്ഥാനിലെ ജയിലിൽ കിടന്ന ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. എന്നാൽ സമ്പത്തിന്റെ അറസ്റ്റോടെ മറ്റൊരു കാര്യം വെളിവായി. ഒരു ദശകം മുമ്പു നടന്ന മാൻ വേട്ട കേസിൽ സൽമാനെ വധിക്കാൻ ബിഷ്ണോയി ശ്രമിക്കുന്നു; തുടർന്ന് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചു.
സൽമാൻ ഖാനെതിരെ അടുത്തിടെയും ബിഷ്ണോയി ഭീഷണി മുഴക്കിയിരുന്നു. സൽമാൻ ഖാനെതിരെ തന്റെ സമുദായത്തിൽ അമർഷമുണ്ടെന്നും സമുദായത്തെ സൽമാൻ അവഹേളിച്ചു എന്നുമാണ് 2023 മാർച്ചിൽ ‘നൽകിയ’ അഭിമുഖത്തിൽ ബിഷ്ണോയി പറയുന്നത്. സൽമാൻ മാപ്പു പറഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നായിരുന്നു ബിഷ്ണോയിയുടെ ഭീഷണി. നേരത്തേ സൽമാൻ ഖാന്റെ പിതാവ് സലിം ഖാനെതിരെയും ഭീഷണി ഉയർന്നിരുന്നു. അദ്ദേഹം പ്രഭാത നടത്തത്തിനു പോകുമ്പോഴായിരുന്നു ഇത്. പിന്നാലെ സൽമാൻ തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തു.
∙ രണ്ട് അഭിമുഖങ്ങൾ, ഭീഷണി
2022 മേയ് 29–ന് സിദ്ദു മൂസവാലയെ വെടിവച്ചു കൊന്നത് ബിഷ്ണോയി സംഘമാണെന്നാണ് ആരോപണം. ഈ കൊലപാതകത്തോടെ വലിയ തോതിലുള്ള പ്രതിഷേധം പഞ്ചാബിൽ ഉയര്‍ന്നു. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ, മൂസവാലയുടെ മരണാനന്തരമുള്ള ഒരു ചടങ്ങ് നടക്കുന്നതിന് തലേന്ന്, താൻ ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ബിഷ്ണോയിയുടെ അഭിമുഖം ഒരു പ്രമുഖ ഹിന്ദി ചാനലിൽ പ്രത്യക്ഷപ്പെട്ടത് പഞ്ചാബിനെ ഞെട്ടിച്ചു. മാർച്ച് 14, 17 തീയതികളിലായിരുന്നു അഭിമുഖം. ആദ്യത്തേത് ഒരു മണിക്കൂറും രണ്ടാം ഭാഗം അര മണിക്കൂറും വീതമായിരുന്നു. രണ്ടാമത്തെ ഭാഗമാകട്ടെ, തത്സമയവും. മൂസവാലയെപ്പോലൊരാളെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരനായിട്ടും ബിഷ്ണോയിക്ക് ഇന്നും ജയിലിൽ സ്മാർട്ട്ഫോണും ഇന്റർനെറ്റും ലഭിക്കുന്നു എന്നതും ഈ സമയത്തു ചർച്ചയായി.
ഈ അഭിമുഖം പുറത്തു വന്ന സമയത്തു തന്നെയായിരുന്നു വാരിസ് പഞ്ചാബ് ഡേ തലവനും ഖാലിസ്ഥാൻ അനുകൂലിയായ അമൃത്‍പാൽ സിങ്ങിനെയും കൂട്ടരെയും അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പോലീസ് തീരുമാനിച്ചതും. ഇതുമായി ബന്ധപ്പെട്ട ഏതാനും ദിവസങ്ങൾ ഇന്റർനെറ്റ് സംവിധാനവും മറ്റും നിർത്തിവച്ചു. ഈ സമയത്താണ് ജയിലിൽനിന്ന് ലോറൻസ് ബിഷ്ണോയിയുടെ ആദ്യ അഭിമുഖം പുറത്തു വരുന്നത്. അഭിമുഖം മുമ്പ് ചിത്രീകരിച്ചതാണെങ്കിലും ജനം ചിന്തിച്ചത് മറിച്ചാണ്. അതുപോലെ, അമൃത്‍പാൽ സിങ്ങിന്റെ സഹായികളെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അസമിലെ ജയിലേക്ക് അയച്ചപ്പോൾ ബിഷ്ണോയിയെ പഞ്ചാബിലെ ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
സൽമാൻ ഖാനുള്ള വധഭീഷണിക്ക് പുറമെ മൂസവാലയുടെ കൊലപാതകത്തെയും ന്യായീകരിച്ച ബിഷ്ണോയി, ഇതേ അഭിമുഖത്തില്‍ തന്നെ അവതരിപ്പിച്ചത് ഒരു ‘ദേശീയവാദി’ എന്ന നിലയിലാണ്. ‘ഞാൻ പാക്കിസ്ഥാന് എതിരാണ്. ഖാലിസ്ഥാന് എതിരാണ്. എന്നാൽ മൂസവാല എന്നെങ്കിലും പാക്കിസ്ഥാനെതിരെ സംസാരിച്ചിട്ടുണ്ടോ? നമ്മുടെ സൈനികർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ’, എന്നായിരുന്നു ഒരു വാചകം. ഇതിന് മറുപടി പറഞ്ഞ മൂസവാലയുടെ പിതാവ് ചോദിച്ചത്, സൈനികനെന്ന നിലയിൽ കാർഗിലിലും ചൈനാ അതിർത്തിയിലും ജോലി ചെയ്തിട്ടുള്ള താനാണോ ബിഷ്ണോയിയാണോ രാജ്യസ്നേഹി എന്നാണ്.
∙ ജന്മി കുടുംബം, ഇട്ടുമൂടാൻ സ്വത്ത്; ബിഷ്ണോയിയുടെ സാമ്രാജ്യം
പഞ്ചാബിൽ പാക് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഫിറോസ്പുർ ജില്ലയിലെ ദുതാരൻവാലി ഗ്രാമത്തിലെ ജമീന്ദാര്‍ കുടുംബമാണ് ബിഷ്ണോയിയുടേത്. രാജസ്ഥാനിലാണ് പ്രധാനമായും ബിഷ്ണോയി സമുദായമുള്ളതെങ്കിലും ദുതാരൻവാലി ഗ്രാമത്തിലെ ജനസംഖ്യയിൽ 2500–ഓളം പേർ ബിഷ്ണോയി സമുദായക്കാർ. 10–ാം ക്ലാസ് വരെ കോൺവെന്റ് വിദ്യാഭ്യാസം നേടിയ ശേഷമാണ് ഉന്നത വിദ്യാഭ്യാസാർഥം ലോറൻസ് ബിഷ്ണോയി ഛണ്ഡീഗഡിലെത്തുന്നത്. പ്ലസ്–ടുവിന് ശേഷം നിയമം പഠിക്കാൻ പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക്.
1990കളിൽ രൂപം കൊള്ളുകയും പഞ്ചാബിലെ കോളജുകളിൽ ആഴത്തിൽ വേരോടുകയും ചെയ്ത സ്വതന്ത്ര വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ (എസ്ഒപിയു) ബിഷ്ണോയിയും വൈകാതെ അംഗമായി. പഠന കാലത്താണ് മറ്റൊരു കോളജിൽ പഠിച്ചിരുന്ന, പിൽക്കാലത്ത് ഉറ്റ അനുയായികളായി മാറിയ സമ്പത്ത് നെഹ്റയെയും ഗോൾഡി ബ്രാറിനെയുമെല്ലാം പരിചയപ്പെടുന്നത്. കോളജ് പഠനകാലയളവിലെ ചെറുകിട ക്രിമിനൽ പ്രവർത്തനങ്ങളിലായിരുന്നു ബിഷ്ണോയിയുടെ തുടക്കം. സമ്പത്തും ബ്രാറും പോലെയുള്ളവർ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളായിരുന്നു.
ബോഡി ബിൽഡിങ്ങും കായിക ഇനങ്ങളിലെ പ്രകടനങ്ങളുമൊക്കെയായി ഇവർ സർവകലാശാലകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിഷ്ണോയി ഇവരുമായി കൂട്ടു ചേരുന്നത്. മാസത്തിൽ നാലോ അഞ്ചോ ദിവസം ജയിലിൽ കിടന്ന് ജാമ്യം നേടി പുറത്തു വരുന്ന കുറ്റകൃത്യങ്ങളിൽനിന്ന് വർഷത്തിൽ നാലോ അഞ്ചോ മാസം ജയിലിൽ കിടക്കുന്ന ആളിലേക്ക് ബിഷ്ണോയി എളുപ്പം മാറി. കോളജ് രാഷ്ട്രീയത്തിൽ എതിരാളികളെ ഒതുക്കാന്‍ പലപ്പോഴും ബിഷ്ണോയി തോക്കെടുത്തു. ഇതിനിടെ, എസ്ഒപിയു പ്രസിഡന്റായി. ആ പാർട്ടിയുടെ സ്ഥാനാർഥിയായി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ വിജയിക്ക് നേരെ വെടിയുതിർത്തു.
ഇതിനിടെ രാജസ്ഥാനിൽ ഒരു കേസിൽ അകത്തായതോടെയാണ് ബിഷ്ണോയിയുടെ ക്രിമിനൽ സാമ്രാജ്യം കൂടുതൽ വികസിക്കുന്നത്. ഈ സമയത്ത് ബിഷ്ണോയിയെ സഹായിച്ച ആളായിരുന്നു റോക്കി ഫസിൽക്കയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മദ്യക്കടത്ത് ആയിരുന്നു ബിഷ്ണോയി കൈവച്ച പുതിയ മേഖല. ‘സീനിയറാ’യ പല ക്രിമിനലുകളുടെയും ആശീർവാദത്തോടെ ജയിലിനുള്ളിൽക്കിടന്ന് ബിഷ്ണോയി തന്റെ ക്രിമിനൽ മേഖല വിപുലപ്പെടുത്തി. പല സംഘങ്ങളുമായും കൂട്ടുചേർന്നു. രണ്ടു വർഷം കഴിഞ്ഞ് അവിടെനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങുമ്പോൾ ബിഷ്ണോയിയിൽ വലിയൊരു ക്രിമിനൽ തലവൻ ഉദയംകൊണ്ടിരുന്നു. വൈകാതെ വീണ്ടും അകത്തായി. ആദ്യം രാജസ്ഥാനിലും പിന്നീട് ഡൽഹിയിലെ തിഹാർ ജയിലിലും പാർപ്പിച്ചു.
ജയിലുകൾക്ക് ബിഷ്ണോയിയെ ഒരു വിധത്തിലും തടയാൻ കഴിഞ്ഞില്ല. വിവിധ മേഖലകളിൽ സ്വാധീനമുള്ള ക്രിമിനലുകള്‍ ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരുടെ സഹായത്തോടെ പുറംലോകത്തെ തന്റെ ബിസിനസുകൾ വിപുലപ്പെടുത്തുകയും എതിരാളികളെ കൊലപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളും ബിഷ്ണോയി ചെയ്തുപോന്നു. അത്തരത്തിലൊന്നായിരുന്നു മൂസവാലയുടെ കൊലപാതകം. കൊലപാതകത്തിന് മൂന്നു മാസം മുമ്പ് ജയിലിലാണ് ഇതിനുള്ള ആസൂത്രണം നടന്നത്. ഗോൾഡി ബ്രാറിന് നിർദേശം ലഭിക്കുകയും ബ്രാർ കാനഡയിൽനിന്ന് കൊലപാതകം നടത്തിക്കുകയുമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. മൂസവാലയുടെ കൊലപാതകത്തോടെ ബിഷ്ണോയിക്കും കൂട്ടാളികൾക്കുമെതിരായ രോഷം വർധിച്ചു. എന്നാൽ ബിഷ്ണോയിയുടെ ജയിലിലെ ചിത്രങ്ങൾ അടക്കം പലപ്പോഴും സമൂഹക മാധ്യമങ്ങളിൽ നിറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു അഭിമുഖം പുറത്തുവന്നതും.
∙ രാഷ്ട്രീയവും ക്രിമിനൽ ഗ്യാങ്ങുകളും ചേർന്ന പഞ്ചാബ്
ഫരീദ്ക്കോട്ട് ജില്ലയിലെ ചന്ദ്ഭാൻ ഗ്രാമക്കാരനായ പ്രഭജീന്ദർ സിങ് ഡിംബി എന്ന ചന്ദ്ഭാൻ ഡിംബിയിൽ നിന്നാണ് പഞ്ചാബിൽ ഇന്നു കാണുന്ന രീതിയിലുള്ള സംഘടിത കുറ്റവാളി സംഘങ്ങളുടെ ജനനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അകാലിദൾ (അമൃത്‌സർ) നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ഇപ്പോഴത്തെ സംഗ്രൂർ എംപി സിമ്രൻജിത് സിങ് മന്നിന്റെ ശിഷ്യനായിരുന്നു 1980–കളിൽ വിദ്യാർഥി നേതാവായിരുന്ന ഡിംബി. എന്നാൽ പഞ്ചാബ് രാഷ്ട്രീയം കലങ്ങി മറിയുകയും സിമ്രൻജിത് സിങ് മന്നിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതോടെ യുപിയിലേക്ക് പോയ ഡിംബി, മുക്താർ അൻസാരി ഉൾപ്പെടെയുള്ള ഗുണ്ടാ–രാഷ്ട്രീയക്കാരുമായി അടുപ്പത്തിലായി. തുടർന്നാണ് കുറ്റകൃത്യങ്ങളുടെ വലിയ ലോകത്തേക്ക് എത്തപ്പെടുന്നത്.
പിന്നീട് പിടിയിലായ ഡിംബി 2004–ൽ ജയിലിൽ നിന്ന് പുറത്തുവന്നപ്പോൾ 500-ഓളം വാഹനങ്ങളാണ് അയാളെ സ്വീകരിക്കാൻ കാത്തു നിന്നത്. 2006–ൽ ഛണ്ഡീഗഡിൽ വച്ച് കൊല്ലപ്പെട്ടു. മുൻ അനുയായി ആയിരുന്ന ജസ്‍വീന്ദർ സിങ് റോക്കി അഥവാ റോക്കി ഫസിൽക്ക അന്ന് കൊലക്കേസിൽ അറസ്റ്റിലായെങ്കിലും കോടതി വെറുതെ വിട്ടു. ഈ റോക്കി ഫസിൽക്കയാണ് രാജസ്ഥാനിൽ ബിഷ്ണോയിയെ സഹായിച്ചത്.
∙ ക്രിമിനലിൽനിന്ന് രാഷ്ട്രീയക്കാരനിലേക്ക് – റോക്കി ഫസിൽക്ക
2000 മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പ് പഞ്ചാബിൽ പുതിയ ഗ്യാങ്ങുകളുടെ ഉദയത്തിനും കാരണമായി. റോക്കി ഫസിൽക്ക, വിക്കി ഗൗണ്ടർ, ഹൈവേ കൊള്ളക്കാരനായിരുന്ന ജയ്പാൽ സിങ്, ഷേര ഖുബ്ബാൻ തുടങ്ങി നിരവധി പേരാണ് ഈ കാലത്ത് ഉയർന്നുവന്നത്. ചന്ദ്ഭാന്റെ മരണത്തോടെ പഞ്ചാബിലെ ഗ്യാങ്ങുകളുടെ പ്രധാന തലവൻ റോക്കിയായിത്തീർന്നു. ഈ സമയത്താണ് റോക്കി തട്ടിക്കൊണ്ടു പോകലും പണം പിടുങ്ങലും ഗുണ്ടാപ്പണിയുമൊക്കെ അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ കടക്കുന്നത്. ബാദലുമാരുടെ ശിരോമണി അകാലിദൾ ആയിരുന്നു തട്ടകം. പക്ഷേ സ്വതന്ത്രനായാണ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്.
ഖുബ്ബാനും ഗൗണ്ടറും ജയ്പാർ സിങ്ങുമായി റോക്കി പിൽക്കാലത്ത് തെറ്റി. 2016–ൽ ഹിമാചലിൽനിന്ന് ഛണ്ഡീഗഡിലേക്ക് വരുന്ന വഴി റോക്കി ഫസിൽക്കയെ വെടിവച്ചു കൊലപ്പെടുത്തി. കൊലപാതകം നടത്തിയത് തങ്ങളാണെന്ന് വിക്കി ഗൗണ്ടറും ജയ്പാൽ സിങ്ങും അവകാശപ്പെട്ടു. 2012–ൽ ഖുബ്ബാൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ കാരണം റോക്കിയുടെ സംഘം ഒറ്റിയതാണെന്നാണ് വിക്കിയും ജയ്പാലും വിശ്വസിച്ചത്. ഇതിനുള്ള പ്രതികാരമായിട്ടായിരുന്നു ഹിമാചലിൽനിന്ന് വരുന്ന വഴിയുള്ള റോക്കിയുടെ കൊലപാതകം. റോക്കിയുടെ സഹോദരി രാജ്ദീപ് കൗർ പിന്നീട് രാഷ്ട്രീയത്തിലിറങ്ങി.
∙ വിക്കി ഗൗണ്ടർ എന്ന ഡിസ്കസ് ത്രോ താരം
കോളജ് വിദ്യാഭ്യാസ കാലത്താണ് ഹർജീന്ദർ സിങ് ഭുള്ളർ എന്ന വിക്കി ഗൗണ്ടർക്ക് ക്രിമിനൽ ഗ്യാങ്ങുകളുമായി അടുപ്പമുണ്ടാകുന്നത്. സംസ്ഥാനതല ഡിസ്ക്സ് ത്രോ താരമായിരുന്നു ഗൗണ്ടർ. 2016–ൽ നാല് ഗ്യാങ് അംഗങ്ങളെയും രണ്ട് ഖാലിസ്ഥാൻ തീവ്രവാദികളെയം മോചിപ്പിച്ച 2016–ലെ കുപ്രസിദ്ധമായ നാഭ ജയിൽച്ചാട്ടം ആസൂത്രണം ചെയ്തത് വിക്കിയുടെ നേതൃത്വത്തിലായിരുന്നു. മറ്റൊരു ഗുണ്ടാ തലവനായ പ്രേമ ലഹോരിയയുടെ നേതൃത്വത്തിൽ പോലീസ് വേഷത്തിലെത്തിയ ക്രിമിനലുകൾ നാഭാ ജയിൽ ആക്രമിച്ച് വിക്കി ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെ വിക്കിയും ആ ഗ്യാങ്ങിന്റെ തലവനായ ജയ്പാൽ സിങ്ങും കുപ്രസിദ്ധരായി.
ഒടുവിൽ 2018–ല്‍ രാജസ്ഥാനിലെ പാക്കി എന്ന ഗ്രാമത്തിൽ വച്ച് പഞ്ചാബ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വിക്കി ഗൗണ്ടറും ലഹോരിയ ഉൾപ്പെടെയുള്ളവരും കൊല്ലപ്പെട്ടു. വിക്കി ഗൗണ്ടറുടെ പിതാവ് മെഹൽ സിങ് ഭുള്ളരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. പഞ്ചാബ് ക്രിമിനൽ ഗ്യാങ്ങുകളിലെ പലരും കായിക മേഖലയിൽ മികവ് തെളിയച്ചവരായിരുന്നു എന്നതാണ് മറ്റൊരു കാര്യം.
ഹാമർത്രോ ഇനത്തിൽ ദേശീയതാരമായിരുന്നു ജയ്പാൽ സിങ്ങ്. റോക്കി ഫസിൽക്കയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ജയ്പാൽ സിങ്ങാണ്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുക, വൻകിട മോഷണം തുടങ്ങിയവയായിരുന്നു ജയ്പാലിന്റെ പ്രധാന മേഖലകൾ. റോക്കിയുടെ െകാലപാതക ശേഷം കുറച്ചുനാൾ മൗനത്തിലായിരുന്ന ജയ്പാൽ അഞ്ചു വർഷം മുമ്പ് വീണ്ടും സജീവമായി. പഞ്ചാബ്, ബംഗാൾ പോലീസിന്റെ സംയുക്ത ഏറ്റുമുട്ടലിൽ 2021–ൽ കൊൽക്കത്തയിൽ വച്ച് ജയ്പാൽ കൊല്ലപ്പെട്ടു.
∙ ബാംബിഹ എന്ന ഒറ്റയാൻ
ക്രിമിനൽ ലോകത്ത് ഇതേ സമയത്തുതന്നെ സജീവമായിരുന്ന മറ്റൊരാളായിരുന്നു ദേവീന്ദർ ബാംബിഹ. കബഡി താരമെന്ന നിലയിൽ പ്രശസ്തനുമായിരുന്നു. എന്നാൽ 21–ാം വയസിൽതന്നെ ബാംബിഹ കുറ്റകൃത്യങ്ങളുടെ ലോകത്ത് അറിയപ്പെടുന്ന പേരായി. ലോറൻസ് ബിഷ്ണോയിയുടേയും ജയ്പാൽ സിങ്ങിന്റെയുമൊക്കെ ഗ്യാങ്ങുകൾ പരസ്പരം ‘ബഹുമാനിക്കുക’യും ഉത്തേരന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള ക്രിമിനൽ സംഘങ്ങളുമായി യോജിച്ചു പ്രവർത്തിക്കുകയും ചെയ്തപ്പോൾ ഒറ്റയ്ക്ക് പേരെടുത്തതാണ് ബാംബിഹ ഗ്യാങ്.
2016–ൽ ഭട്ടിൻഡ ജില്ലയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ബാംബിഹ കൊല്ലപ്പെട്ടത്. ബിഷ്ണോയി സംഘവുമായി കടുത്ത ശത്രുതയിലായിരുന്നു ബാംബിഹ എന്നും ഇരുകൂട്ടരും തമ്മിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുഭാഗത്തും ആൾനാശവുമുണ്ടായി. ഈ ബാംബിയ ഗ്യാങ്ങും ബിഷ്ണോയി ഗ്യാങ്ങും തമ്മിലുള്ള ശത്രുതയുടെ ഇരയാണ് മൂസവാല എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. അതിലേക്ക് നയിച്ചതാകട്ടെ, വിക്കി മിഡ്ഡുഖേര എന്ന, അകാലിദളിന്റെ വളർന്നു വന്ന രാഷ്ട്രീയ നേതാവിന്റെ കൊലപാതകവും.
∙ വിക്കി മിഡ്ഡുഖേര– അകാലത്തിൽ പൊലിഞ്ഞ രാഷ്ട്രീയക്കാരൻ
ബാദൽ കുടുംബത്തിന്റെ ആസ്ഥാനമായ ഭട്ടിൻഡ ജില്ലയിലെ മിഡ്ഡുഖേരയിൽ നിന്നാണ് വിക്രംജിത് സിങ് എന്ന വിക്കിയും വരുന്നത്. ക്രിമിനൽ സംഘങ്ങളുമായി ബന്ധമൊന്നുമില്ലാത്ത വിക്കി കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. എന്നാൽ ബിഷ്ണോയി പ്രസിഡന്റായിരുന്ന ഛണ്ഡീഗഡ് സെക്ടർ 10ലുള്ള ഡിഎവി കോളജിലെ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി (എസ്ഒപിയു) അംഗമായിരുന്നു വിക്കി. പിന്നീട് അകാലി യൂത്ത് അകാലിദളിന്റെ പിന്തുണയുള്ള സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയിൽ ചേർന്നു. ബാദൽ കുടുംബത്തിന്റെ ആശീർവാദവും വിക്കിയ്ക്കുണ്ടായിരുന്നു.
പഞ്ചാബിലെ വിദ്യാർഥി സമൂഹത്തിനിടയിലും യുവാക്കൾക്കിടയിലും പ്രശസ്തനായിരുന്നു വിക്കി. അതേ സമയം, ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗം എന്ന നിലയിൽ 2020–ൽ വിക്കിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകി എന്നതായിരുന്നു കാരണം. 2021–ൽ െമാഹാലിയിൽ വച്ച് രണ്ടു പേർ വിക്കിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്തെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കാണാനെത്തിയ വിക്കിക്കു നേരെ മുഖംമൂടി ധരിച്ച സംഘം തുടർച്ചയായി വെടിവച്ചു. ഈ കേസിൽ മൂന്നു പേർ പിന്നീട് അറസ്റ്റിലായി.
ബിഷ്ണോയിയുടെ സുഹൃത്തായിരുന്ന വിക്കിയെ കൊലപ്പെടുത്തിയതിനു പിന്നിൽ അർമീനിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗൗരവ് പാട്യാൽ ആണെന്നാണ് പോലീസ് പറയുന്നത്. ബാംബിയ കൊല്ലപ്പെട്ട ശേഷം ആ സംഘത്തെ നിയന്ത്രിക്കുന്നത്, പൊലീസ് വിട്ടുകിട്ടാൻ ശ്രമിക്കുന്ന പാട്യാൽ ആണ്. ഈ കേസിൽ ആറു പേരെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും പാട്യാൽ, ഒപ്പം മൂസവാലയുടെ മാനേജറായിരുന്ന ഷഗുൺപ്രീത് സിങ്ങ് എന്നിവരെ പിടികിട്ടിയില്ല. കൊലയാളികൾക്ക് താമസ സൗകര്യം ഒരുക്കിയതും അവരെ വിക്കിയുള്ള സ്ഥലത്ത് എത്തിച്ചതും ഷഗുൺപ്രീത് ആണെന്നാണ് പോലീസ് പറയുന്നത്. കേസന്വേഷണം തന്നിലേക്ക് എത്തുന്നതിനു മുമ്പേ ഷഗുൺപ്രീത് ഓസ്ട്രേലിയയിലേക്ക് കടന്നു.
ഷഗുൺപ്രീത് സ്വന്തം നിലയിൽ ചെയ്ത കാര്യമായിരിക്കാം അതെന്നും മൂസെവാല ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ല എന്നുമാണ് പൊലീസ് വിശ്വസിക്കുന്നത്. മൂസവാലയ്ക്ക് ആ രീതിയിലുള്ള ഗ്യാങ് ബന്ധങ്ങളില്ല എന്ന് കുടുംബവും പറയുന്നു. പക്ഷേ, ബിഷ്ണോയി സംഘം ആരോപിക്കുന്നത് ബാംബിയ ഗ്യാങ്ങുമായി അടുപ്പമുണ്ടായിരുന്ന മൂസവാലയുടെ നിർദേശപ്രകാരമാണ് ഷഗുൺപ്രീത് വിക്കിയെ കൊലപ്പെടുത്താൻ ഒത്താശ ചെയ്തത് എന്നാണ്. മൂസവാലയുടെ കൊലപാതകത്തിനു പിന്നാലെ ബിഷ്ണോയിക്കു വേണ്ടി പുറത്തു വന്ന ഫെയ്സ്ബുക് പോസ്റ്റിലായിരുന്നു ആരോപണം.
ബിഷ്ണോയി സംഘത്തിലെ സച്ചിൻ ബിഷ്ണോയി, കാനഡയിൽ കഴിയുന്ന മറ്റൊരു അംഗം ഗോൾഡി ബ്രാർ എന്നിവരാണ് മൂസവാലയുടെ മരണത്തിന് ഉത്തരവാദികൾ എന്നായിരുന്നു ഇതിലെ അവകാശവാദം. വിക്കി, ഗോൾഡി ബ്രാറിന്റെ കസിൻ ഗുർലാൽ ബ്രാർ എന്നിവരുടെ കൊലപാതകത്തിന് പകരം ചോദിച്ചതാണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. തന്റെ സംഘമാണ് മൂസവാലയെ കൊലപ്പെടുത്തിയത് എന്ന് പിന്നീട് ബിഷ്ണോയിയും ആവർത്തിച്ചിട്ടുണ്ട്.
∙ സഹോദരനും സംഘത്തിൽ
ജയിലിൽ കിടന്ന് ക്രിമിനൽ സാമ്രാജ്യം വികസിപ്പിക്കുന്നതിനിടെയാണ് ഇളയ സഹോദരൻ അൻമോളിനേയും ബിഷ്ണോയി സംഘത്തിലേക്ക് കൊണ്ടുവരുന്നത്. രാജസ്ഥാനിലെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ചുമതല ഇയാൾക്കായിരുന്നു. ഈ അൻമോളാണ് യുഎസിലേക്ക് കടന്നതും അടുത്തിടെ പഞ്ചാബ് ഗായകർക്കൊപ്പം അവിടൊരു വിവാഹ പാർട്ടിയിൽ പങ്കെടുത്തതും. മുകളിൽപ്പറഞ്ഞ ഏതാനും പേർക്ക് പുറമെ, കൊല്ലപ്പെട്ടതും ഇപ്പോഴും സജീവമായതുമായ ഡസൻകണക്കിന് ക്രിമിനൽ നേതാക്കൾ പഞ്ചാബിലുണ്ട്. ഇവരിൽ പലരും പഞ്ചാബിന്റെ അയൽ സംസ്ഥാനങ്ങളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളവരാണ്. മൂസവാലയുടെ കൊലപാതകം വലിയ തോതിൽ നടുക്കവും പ്രതിഷേധവും ഉണ്ടാക്കിയെങ്കിലും ബിഷ്ണോയിയെപ്പോലുള്ളവരുടെ ക്രിമിനൽ ഗ്യാങ്ങുകൾ ഇന്നും ശക്തമായി തുടരുന്നു.
English Summary: Who is Lawrence Bishnoi? The Gangster Now in News for Threatening Salman Khan and Killing Sidhu Moose Wala