തിരുവനന്തപുരവും കാസർകോടും തമ്മിൽ ഇനി വെറും എട്ടു മണിക്കൂർ അകലം. സ്വപ്നവും പ്രതീക്ഷയും ചേർത്തു നിർമിച്ച ഇരട്ടപ്പാതയിൽ വന്ദേഭാരത് ഓടുന്നു. 160 വർഷം മുൻപ് ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ അന്ന് മുംബൈ മുതൽ താനെ വരെ ഓടി. 34 കിലോമീറ്റർ യാത്രയ്ക്കു വേണ്ടി വന്ന സമയം ഒരു മണിക്കൂറിൽ താഴെ. വർഷങ്ങൾക്കിപ്പുറം വന്ദേഭാരതിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്റർ വരെ എത്താം. വേഗം കൂട്ടാനുള്ള റെയിൽവേയുടെ സ്വപ്നങ്ങൾക്ക് ട്രെയിനുകളുടെ ചരിത്രത്തോളം പ്രായം. വന്ദേഭാരതിനു മുൻപും ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഗതിമാനും തേജസും അതില്‍ ചിലതു മാത്രം. വന്ദേഭാരതിന്റെ പിന്നിൽ ബുള്ളറ്റ് ട്രെയിനുണ്ടോ? അതിവേഗ യാത്രയ്ക്കുള്ള കടമ്പകൾ ഏതൊക്കെ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഗതിമാൻ വേഗത്തിൽ മുന്നിൽ, ജനപ്രീതിയിൽ പിന്നിൽ 

ഗതിമാൻ എക്സ്പ്രസിൽനിന്നുള്ള കാഴ്ച. Photo : AFP

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസ് ഓടിയിരുന്നത് ഡൽഹിക്കും ആഗ്രയ്ക്കും ഇടയിലാണ്. 2016 ഏപ്രിൽ 5ന് സേവനമാരംഭിച്ചെങ്കിലും വേണ്ടത്ര ജനപ്രീതി ലഭിച്ചില്ല. ഇതു കാരണം രണ്ടു വർഷത്തിന് ശേഷം ആഗ്ര മുതൽ ഗ്വാളിയർ വരെ സർവീസ് നീട്ടി. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താനുള്ള അനുമതിയുണ്ടെങ്കിലും ഈ വേഗത പ്രായോഗികമല്ലാത്തതിനാൽ ഉണ്ടാവാറില്ല. 

ADVERTISEMENT

ഗതിമാൻ എക്സ്പ്രസ് മോഡലിൽ കുറച്ചു കൂടി നവീകരണം നടത്തി റെയിൽവേ കൊണ്ടുവന്ന മറ്റൊരു പദ്ധതിയായിരുന്നു തേജസ് എക്സ്പ്രസ്. മൊത്തമായും എസിയിൽ പ്രവർത്തിക്കുന്ന കോച്ചുകളും ഓട്ടമാറ്റിക്ക് ഡോർ സംവിധാനവുമുൾപ്പെടുന്നതായിരുന്നു തേജസിന്റെ പ്രത്യേകത. 2017ൽ മഹാരാഷ്ട്രയിൽനിന്ന് ഗോവ വരെ 552 കി.മീ ദൂരം തേജസ് ഓടിതീർത്തത് 8 മണിക്കൂർ 30 മിനിറ്റ് കൊണ്ടാണ്. 2019ൽ ചെന്നൈയിൽനിന്ന് മഥുര വരെ രണ്ടാമത്തെ റൂട്ടിലും തേജസ് എക്സ്പ്രസ് അവതരിപ്പിച്ചു. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ച ഷിൻസോ ആബെയും ഫയൽ ഫോട്ടോ : JIJI PRESS / AFP

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള ശേഷിയുണ്ടെങ്കിലും പരമാവധി 130 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള അനുമതിയാണ് സുരക്ഷാ കാരണങ്ങളാൽ നൽകിയത്. എസി കോച്ചുകൾക്കു പുറമെ ബയോ-വാക്വം ടോയ്‌ലറ്റ്, ഓരോ യാത്രക്കാരനും എൽഇഡി ടിവി, ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം, ചായ-കോഫി മെഷീനുകൾ, മാഗസിനുകൾ, സിസിടിവി സുരക്ഷ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളാണ് നൽകിയിരുന്നത്. ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് 20 ശതമാനം മുതൽ 30 ശതമാനം കൂടുതൽ നിരക്കാണ് യാത്രയ്ക്കായി ഈടാക്കുന്നത്.

ADVERTISEMENT

വന്ദേഭാരതിന്റെ പിന്നിലുണ്ട് ബുള്ളറ്റ് ട്രെയിൻ 

തേജസ് എക്സ്പ്രസിൻറെ ഉള്‍വശം Photo Credit : Facebook / Ministry of Railways, Government of India

2017ലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയും രാജ്യത്തെ ആദ്യ ഹൈ-സ്പീഡ് റെയിൽവെ കോറിഡോറിനായി കൈകോർത്തത്. 2018ൽ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് കൂടിയായിരുന്നു ഈ നീക്കം.  മുംബൈ മുതൽ അഹമ്മദാബാദ് വരെ നീളുന്ന 508 കിമീ പാതയുടെ നാലിലൊന്ന് ഭൂമി പോലും പദ്ധതി പ്രഖ്യാപിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാറിന് കഴിഞ്ഞില്ല. 

വന്ദേ ഭാരത് ട്രെയിന്‍ Photo Credit Facebook / Ministry of Railways, Government of India

കർഷക പ്രതിഷേധം തുടർന്നതും കോവിഡും ലോക്ഡൗണും ജോലികൾ മന്ദഗതിയിലാക്കാൻ കാരണമായിരുന്നു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പദ്ധതിയുടെ ഒരു ഭാഗം പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 2023 ഡിസംബറോടെ പൂർണമായി തുറന്നുകൊടുക്കുമെന്നും പ്രധാനമന്ത്രി തുടക്കത്തിൽ അറിയിച്ചു. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ സ്ഥിതിഗതികൾ മോശമാക്കി.  

ഡൽഹി–അഹമ്മദാബാദ് വെറും രണ്ടു മണിക്കൂർ

ജപ്പാനിലൂടെ അതിവേഗത്തിൽ പായുന്ന ബുള്ളറ്റ് ട്രെയിൻ Photo : JIJI PRESS / AFP

കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പദ്ധതി വീണ്ടും സജീവമായി. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കിമീ യാത്രയ്ക്കായി രണ്ട് മണിക്കൂർ മതി. കേന്ദ്ര സർക്കാർ 10,000 കോടിയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാർ 5000 കോടിയും ബാക്കി തുക ജപ്പാൻ വായ്പയായി നൽകുമെന്നുമായിരുന്നു ധാരണ. താനെ കടലിടുക്കിലൂടെ 7കിലോമീറ്റർ ദൂരം സമുദ്രത്തിനടിയിലൂടെ നിർമിക്കേണ്ടതും ചെലവ് വർധിപ്പിച്ചു. പുതിയ ബജറ്റിൽ 19,592 കോടി രൂപയാണ് ബുള്ളറ്റ് ട്രെയിനിനും പ്രത്യേക പാതയുടെ നിർമ്മാണത്തിനും നീക്കിവച്ചിരിക്കുന്നത്. 

നിർമാണം പൂർത്തിയായാൽ ബുള്ളറ്റ് ട്രെയിനുകൾക്കു പുറമെ വന്ദേഭാരത് ട്രെയിനുകൾക്കും ഇതുവഴി കുതിക്കാം. എന്തായാലും കഴിഞ്ഞ മാർച്ചിൽ ബുള്ളറ്റ് ട്രെയിനിനു വേണ്ടിയുള്ള അടുത്ത ഗഡു ഇന്ത്യയ്ക്ക് ജപ്പാൻ കൈമാറി കഴിഞ്ഞു. 30,000 യെൻ അതായത് ഏകദേശം 18,000 കോടിയിലേറെ ഇന്ത്യൻ രൂപ. ഇതുവരെ 38,506 കോടി രൂപ ചെലവഴിച്ച പദ്ധതി 2026ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വന്ദേഭാരത് സർവീസുകളിലൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നു File Photo Credit : Facebook / Ministry of Railways, Government of India

കൊട്ടാരം പോലുള്ള ട്രെയിനുകൾ, വരുന്നുണ്ട് മഹാരാജാ 

യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവരുണ്ടോ? അത് സഞ്ചരിക്കുന്നൊരു കൊട്ടാരത്തിലായാലോ? പറഞ്ഞുവരുന്നത് ഇന്ത്യയിൽ സർവീസ് നടത്തുന്ന ലക്ഷ്വറി ട്രെയിനുകളെ പറ്റിയാണ്. ഇതിനു വേഗതയോ സമയക്രമമോ പാലിക്കേണ്ടെങ്കിലും രാജകീയ പ്രൗഢിയിലൊരു യാത്ര സ്വപ്നത്തിലുള്ളവർക്ക് ദ് ഡെക്കാൻ ഒഡീസി തിരഞ്ഞെടുക്കാം. മഹാരാഷ്ട്ര സർക്കാരാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2004ൽ ഈ ലക്ഷ്വറി ട്രെയിൻ കൊണ്ടുവന്നത്. മുംബൈ, ഡൽഹി നഗരങ്ങളിൽനിന്നാരംഭിക്കുന്ന യാത്ര മഹാരാഷ്ട്രയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്നു. 

2010ൽ ഐആർസിടിസിയുടെ നേതൃത്വത്തിലാരംഭിച്ച ഇന്ത്യയിലെ ഏറ്റവും ലക്ഷ്വറി ട്രെയിനുകളിലൊന്നാണ് മഹാരാജാസ് എക്സ്പ്രസ്.  2012 മുതൽ 2018 വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും ലക്ഷ്വറി ട്രെയിൻ കാറ്റഗറിയിൽ തുടർച്ചയായി 7 തവണയാണ് ഇത് ഇടം നേടിയത്. ഇതിലൊക്കെ കയ‌റാൻ ആളുണ്ടാകുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ വരട്ടെ, ഇനിയുമുണ്ട് കൊമ്പന്മാർ. റോയൽ രാജസ്ഥാൻ ഓൺ വീൽസ്, പാലസ് ഓൺ വീൽസ്, ദ് റോയൽ ഓറിയന്റ് ഇങ്ങനെ പോകുന്നു പട്ടിക. ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന സംഭാവനകളാണ് ഈ സംരംഭങ്ങൾ. റെയിൽവേയുടെ വികസനത്തിൽ ഒരു സുപ്രധാന നേട്ടം കൈവരിക്കാൻ പോകുന്നത് ടൂറിസം മേഖല കൂടിയായിരിക്കും.  

ട്രെയിനു വേഗമുണ്ട്, പക്ഷേ പാളങ്ങൾക്കില്ല, വന്ദേഭാരതിനും ദുർവിധി 

രാജ്യത്തെ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കൊരു പകരക്കാരൻ എന്നനിലയിലാണ് ട്രെയിൻ18 എന്ന പേരിൽ പുതിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച ഈ ട്രെയിൻ പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ചതിനാൽ പിന്നീട് വന്ദേ ഭാരത് എന്ന് പുനർനാമകരണം ചെയ്തു. 16 കോച്ചുകളടങ്ങിയ ഇതിന്റെ നിർമാണത്തിന് 115 കോടിയും 8 കോച്ചുകളുള്ള മിനി വന്ദേഭാരത് ട്രെയിനുകൾക്ക് 70 കോടിയുമാണ് ഏകദേശ ചെലവ്.

16 കോച്ചുകളിൽ 8 എണ്ണം മോട്ടറൈസ്ഡ് ചെയ്യുക വഴി 12,000 ഹോഴ്സ്പവറിൽ വണ്ടിക്ക് ഓടാൻ കഴിയും. ടെസ്റ്റ് റണ്ണിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ വന്ദേഭാരതിന് കഴിഞ്ഞു. എന്നാൽ രാജ്യത്ത് ഇത്തരം സെമി-ഹൈസ്പീഡ് ട്രെയിനുകൾ ഓടാൻ പാകത്തിനുള്ള പാളങ്ങൾ ഇല്ലാത്തതിനാൽ നിശ്ചിത വേഗതയിൽ സർവീസ് നടത്താൻ സാധ്യമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഹൈ-സ്പീഡ് റെയിൽ സംവിധാനമാണ് ഇതിനൊരു ബദൽമാർഗം.

വേണം വന്ദേഭാരതിനൊത്ത പാതകൾ 

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. വന്ദേഭാരത് വരുമ്പോൾ പാളങ്ങളുടെ ചരിത്രവും മാറും. വേഗതയുള്ള ട്രെയിനുകൾ ഇറക്കിയെങ്കിലും ഓടിക്കാൻ അനുയോജ്യമായ പാതയില്ലെന്ന പ്രതിസന്ധി പരിഹരിക്കാൻ ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. പാതയിരട്ടിപ്പിക്കലിന് 30,749.40 കോടി, മേൽപ്പാതകൾക്ക് 7400 കോടി, ഹൈ-സ്പീഡ് റെയിൽവെ കോർപ്പറേഷന് 4018 കോടി, ചരക്ക് ഇടനാഴിക്ക് 27,482 കോടി എന്നിങ്ങനെ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം തുകയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ചത്. 

റെയിൽവെ ബോർഡിന്റെ ഗതിശക്തി മാതൃകയിൽ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.  ഇതിൽ റെയിൽപാത നവീകരണത്തിനു തന്നെയാണ് കൂടുതൽ തുക മാറ്റിവച്ചിരിക്കുന്നത്. നിലവിലുള്ള ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് പുറമെ ഹരിയാനയിലെ സോനിപ്പട്ട്, മഹാരാഷ്ട്രയിലെ ലാത്തൂർ, യുപിയിലെ റായ് ബറേലി എന്നിവിടങ്ങളിൽ കൂടി വന്ദേഭാരത് കോച്ച് നിർമ്മാണം പുരോഗമിക്കും. പതിയെ രാജധാനി എക്സ്പ്രസുകളെല്ലാം തന്നെ വന്ദേഭാരത് ട്രെയിനുകളിലേക്ക് മാറും. 

ബുള്ളറ്റ് ട്രെയിനിനായി മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ പദ്ധതിയും പുരോഗമിക്കുകയാണ്. 2025ഓടു കൂടി രാജ്യത്തെ പ്രധാന ഇടനാഴികളെല്ലാം ഇത്തരത്തിൽ സാധ്യമാക്കാനുള്ള മുന്നൊരുക്കത്തിലാണ് സർക്കാർ. രാജ്യത്ത് നിലവിൽ ഓടിത്തുടങ്ങിയ 14 വന്ദേഭാരത് സർവീസുകളിലും ശരാശരി വേഗത 100 കിലോമീറ്ററിൽ താഴെ മാത്രമാണ്. ഈ റൂട്ടുകളിൽതന്നെ റാണി കമലാപടി (ഹബീബ്ഗഞ്ച്)- ഹസ്രത്ത് നിസാമുദ്ദീൻ വന്ദേഭാരത് എക്സ്പ്രസിന് മാത്രമാണ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള അനുമതിയുള്ളൂ. 

വന്ദേഭാരത് വഴി റെയിൽവേ വികസനം കേരളത്തിലേക്ക്  

റെയിൽവെ കേരളത്തെ അവഗണിക്കുന്നു എന്ന പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരള സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ കേരളത്തിന്റെ ഭൂപ്രകൃതിക്കനുയോജ്യമായവിധം പ്രാവർത്തികമാക്കാനുള്ള കടമ്പ ഏറെയാണ്. വന്ദേഭാരത് കേരളത്തിലേക്ക് ഉടൻ എത്തിക്കില്ലെന്ന വാദം നിലനിൽക്കെയാണ് കേരളത്തിൽ പൊടുന്നനെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തൃശൂർ റെയിൽവെ പാസഞ്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ:

‘‘കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. വന്ദേഭാരതിന് വേണ്ടി പാതയിരട്ടിപ്പിക്കുന്നതുൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ എല്ലാ തലത്തിലും ഗുണകരമാകും. ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനവും, പാതകൾ ശക്തിപ്പെടുത്തുന്നതും കൂടുതൽ വണ്ടികൾ ഓടാനുള്ള സാഹചര്യമൊരുക്കും. ഇത് ടെർമിനൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ കാരണമാകും. നേമം, കൊച്ചുവേളി ഉൾപ്പെടുത്തി വലിയ സംവിധാനമൊരുക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിന്റെ റെയിൽവേ മേഖലയിലെ അടിസ്ഥാന സൗകര്യമുൾപ്പെടെ മെച്ചപ്പെടും. ഇതുവഴി കൂടുതൽ ട്രെയിനുകൾ കേരളത്തിൽനിന്ന് പുറപ്പെടാനും ഇവിടെ യാത്ര അവസാനിപ്പിക്കാനും സാധിക്കും.  

രാജധാനി, ശതാബ്ധി ട്രെയിനുകൾക്ക് പോലും നിലവിൽ വന്ദേഭാരതിന്റെ വേഗത്തിൽ ഓടാൻ കഴിയും. എന്നാൽ ആധുനിക രീതിയിൽ സെൽ‍ഫ് പ്രൊപ്പലന്റ് ആയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തിൽ ഇത് ഓടാനുള്ള സംവിധാനം ഉണ്ടാക്കിയെടുത്താൽ അത് എല്ലാ രീതിയിലും ഗുണം ചെയ്യുക തന്നെ ചെയ്യും. അതുകൊണ്ട് ഇനിയും ഇത്തരം ട്രെയിനുകൾ വരട്ടെ. വികസനം മാറ്റത്തിലൂടെ കൊണ്ടുവരേണ്ടത് തന്നെയാണല്ലോ’’– കൃഷ്ണകുമാർ പറയുന്നു.

English Summary: Vande Bharat Model Trains are Increasing in Number in India, But Do We have Enough Infrastructure?