40 പേരുടെ സുരക്ഷയ്ക്ക് 1 കോടി; മോക് ഡ്രില്ലിൽ മരിച്ചത് ഡിവൈഎസ്പി; സ്പീഡ് ബോട്ടിന് പകരം ഡിങ്കി മതിയോ?
ഏതാനും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ ഒരു യുവാവിന്റെ ജീവൻ കവർന്നെടുത്തിരുന്നു. അതുപോലെ, 2011ൽ ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്‌സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഡിവൈഎസ്‌പിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ ഒരു യുവാവിന്റെ ജീവൻ കവർന്നെടുത്തിരുന്നു. അതുപോലെ, 2011ൽ ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്‌സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഡിവൈഎസ്‌പിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ ഒരു യുവാവിന്റെ ജീവൻ കവർന്നെടുത്തിരുന്നു. അതുപോലെ, 2011ൽ ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്‌സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഡിവൈഎസ്‌പിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ആയിരത്തിലേറെ ജലയാനങ്ങളുള്ള വേമ്പനാട്ടു കായലിൽ ബോട്ടപകടം നടന്നുവെന്നു കരുതുക. ആലപ്പുഴയിൽ നിന്ന് രക്ഷാ ബോട്ട് ദുരന്ത സ്ഥലത്ത് എത്താൻ ചുരുങ്ങിയത് അര മണിക്കൂർ എങ്കിലും എടുക്കും. ഈ സമയം രക്ഷാ പ്രവർത്തകരെയും കാത്ത് യാത്രക്കാർ ജീവനോടെ ഉണ്ടാകുമെന്നു കരുതാൻ സിനിമയിൽ പോലും കഴിയില്ല. ഇതാണ് ജലാശയങ്ങൾ നിറഞ്ഞ കേരളത്തിലെ ജല രക്ഷാ പ്രവർത്തനത്തിന്റെ പൊതുസ്ഥിതി. അതേ സമയം മതിയായ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടെങ്കില്‍ രക്ഷാപ്രവർത്തകർ എത്തുന്നതു വരെ യാത്രക്കാർക്ക് ജീവൻ നിലനിർത്താം. ദൗർഭാഗ്യവശാൽ കേരളത്തിലെ 4000ൽ ഏറെയുള്ള ജലയാനങ്ങളിൽ സുരക്ഷാ സൗകര്യങ്ങളുള്ളവ നാമമാത്രം. അതിനാൽ തന്നെ ബോട്ടപകടം എന്നും കേരളത്തിന് ജലദുരന്തമാണ്. എന്തുകൊണ്ടാണിങ്ങനെ? എന്തു സുരക്ഷയാണ് ഓരോ ബോട്ടിലും വേണ്ടത്? പരിശോധിക്കാം.
∙ പിഴയടച്ചാൽ ഏതു വീഴ്ചയിലും കര കയറാം, ഇതു കേരള മോഡൽ
വിനോദ സഞ്ചാരികളുമായി ജലാശയങ്ങളിലേക്ക് പുറപ്പെടുന്ന ഓരോ ഉല്ലാസ ബോട്ടുകളിലും ഉണ്ടായിരിക്കേണ്ട ചില സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ബോട്ടുകളിൽ യാത്രചെയ്യാൻ എത്തുന്നവർക്ക് അറിയില്ലെങ്കിലും ബോട്ട് സർവീസ് നടത്തുന്നവർക്ക് ആ മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ അറിവും ധാരണയും ഉണ്ടെന്നതിൽ സംശയമില്ല. എന്നാൽ, അവ എത്രത്തോളും പാലിക്കപ്പെടുന്നുണ്ടെന്ന ചോദ്യമാണ് ഓരോ അപകടങ്ങൾക്ക് ശേഷവും ഏറ്റവും കൂടുതൽ ഉയർന്നു വരുന്നത്. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ദുരന്ത സമയത്ത് യാത്ര ചെയ്തിരുന്നത് 39 വിനോദ സഞ്ചാരികളാണ്. വെറും 20,000 രൂപ വിലയുള്ള ഫൈബർ ബോട്ടിൽ രൂപമാറ്റങ്ങൾ വരുത്തിയാണ് യാത്രക്കാരെ കുത്തിനിറച്ച് സാഹസിക യാത്ര നടത്തിയിരുന്നത്.
ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ്ങിന്റെ മാനദണ്ഡങ്ങൾ പരിശോധിച്ചാൽ, 40 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഉല്ലാസ ബോട്ടിന് 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ആവശ്യമാണ്. എന്നാൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ 2.9 മീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർഥത്തിൽ 1.9 മീറ്റർ മാത്രമായിരുന്നു വീതി ഉണ്ടായിരുന്നത്. ഇതു തന്നെയാണ് ബോട്ട് മറിയാൻ പ്രധാന കാരണമായതും. എത്ര വലിയ വീഴ്ചകൾ ഉണ്ടെങ്കിലും നിസാര തുക പിഴയടച്ച് അവയിൽ നിന്നെല്ലാം കരകയറാമെന്ന സാധ്യതയാണ് കേരളത്തിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാകാൻ ഇടയാക്കുന്നത്. അപകടങ്ങൾ സംഭവിച്ച ശേഷം ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ലഭിക്കുന്ന വിലപ്പെട്ട സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ വരുത്തുന്ന കാലതാമസവും പലപ്പോഴും വലിയ തിരിടച്ചടിയാകുന്നു. താനൂർ അപകടം ചൂണ്ടിക്കാട്ടുന്നതും ഇത്തരം വീഴ്ചകളാണ്.
∙ ലൈഫ് ജാക്കറ്റ് മാത്രം പോര, വേണ്ടത് അലാം വരെ
സാമ്പത്തിക ലാഭം മുൻനിർത്തി 20,000 രൂപയുടെ ബോട്ടിൽ 40 പേരുമായി സാഹസിക യാത്ര നടത്തി ദുരന്തങ്ങൾ വിളിച്ചുവരുത്തുമ്പോൾ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 40 യാത്രക്കാരെ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഉല്ലാസ ബോട്ടിൽ ഉൾപ്പെടുത്തേണ്ട പ്രധാന സുരക്ഷാ ക്രമീകരണങ്ങളും അവയ്ക്ക് ആവശ്യമായ ചെലവും പരിശോധിക്കാം. ഈ സുരക്ഷാ ഉൽപന്നങ്ങളുടെ ചെലവിനൊപ്പം ബോട്ട് നിർമാണത്തിന് ആവശ്യമായ സ്റ്റീൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടി കണക്കാക്കിയാൽ ഇത്തരത്തിൽ ഒരു ബോട്ട് നിർമിക്കാൻ ആകെ വരുന്ന ചെലവ് ഏകദേശം ഒരു കോടി രൂപയാണ്. ഈ സ്ഥാനത്താണ് തട്ടിക്കൂട്ട് ബോട്ടുകളിൽ ഉല്ലാസയാത്ര നടത്തി സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നത്.
∙ ലൈഫ് ജാക്കറ്റ്
75 മുതൽ 90 കിലോ വരെ ഭാരമുള്ള ഒരാൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ലൈഫ് ജാക്കറ്റിന്റെ വില 1800 രൂപ മുതലാണ്. ഇത്തരത്തിൽ 40 ജാക്കറ്റുകൾക്കായി ആകെ വേണ്ടിവരിക 72000 രൂപ
∙ ലൈഫ് ബോയ
മികച്ച നിലവാരമുള്ള ഒരു ലൈഫ് ബോയയ്ക്ക് 3000 രൂപയോളമാണ് വില വരിക. 40 യാത്രക്കാരുമായി പോകുന്ന ബോട്ടിൽ ഏറ്റവും കുറഞ്ഞത് 10 ബോയകൾ എങ്കിലും ആവശ്യമാണ്. ഇത്തരത്തിൽ കണക്കാക്കുമ്പോൾ ഇതിന് ആകെ വരുന്ന ചെലവ് 30,000 രൂപ.
∙ ഫയർ പമ്പ് യൂണിറ്റ്
ബോട്ടിനുള്ളിൽ ഏതെങ്കിലും കാരണത്താൽ തീപിടുത്തം ഉണ്ടായാൽ ഉപയോഗിക്കാവുന്ന സംവിധാനമാണിത്. ഇലക്ട്രിക്, മാനുവൽ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പമ്പുകൾ ബോട്ടിൽ ഉണ്ടായിരിക്കണം. സാങ്കേതിക കാരണങ്ങളാലോ മറ്റോ ഇലക്ട്രിക് പമ്പ് പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ആശ്രയിക്കാനായാണ് മാനുവൽ പമ്പുകൾ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കുന്നത്. ഇത്തരത്തിൽ ഒരു യൂണിറ്റിന് ആകെ വരുന്ന ചെലവ് 1.35 ലക്ഷം രൂപയോളമാണ്.
∙ എൻജിൻ റൂം ഫയർ സെൻസർ, അലാം യൂണിറ്റ്
ബോട്ടിൽ തീപിടിത്ത സാധ്യത ഏറ്റവും കൂടുതലുള്ള മേഖലയാണ് എൻജിൻ റൂം. ഇവിടെ ഉണ്ടാകുന്ന താപനില വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചറിയാനുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഫയർ സെൻസർ, അലാം യൂണിറ്റ് എന്നിവ. ഇത്തരത്തിലുള്ള ഒരു യൂണിറ്റിന് 30000 രൂപയാണ് ചെവല് വരുന്നത്.
∙ ബിൽജ് പമ്പ്, അലാം
ഏതെങ്കിലും കാരണവശാൽ ബോട്ടിനുള്ളിലേക്ക് വെള്ളം കയറുകയും അത് അനുവദനീയമായ നിരപ്പിനു മുകളിലേക്ക് എത്തുകയും ചെയ്താൽ അതെപ്പറ്റിയുള്ള മുന്നറിയിപ്പു നൽകാനും വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാനുമുള്ള സംവിധാനമാണിത്. ഏകദേശം 10000 രൂപയാണ് ഇതിന് ചെലവ് വരുക.
∙ ഫയർ ആക്സ
ഏതെങ്കിലും കാരണവശാൽ ബോട്ടിലെ ഗ്ലാസ് ഭാഗങ്ങൾ തകർത്ത് യാത്രക്കാരെ പുറത്തെത്തിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണിത്.
∙ പരിമിതി മാറാതെ അഗ്നി രക്ഷാ സേന
ബോട്ടുകളുടെ സുരക്ഷാ പരിശോധനകളിൽ വരുത്തുന്ന ഗൗരവതരമായ അലംഭവമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. പല ബോട്ടുകളും ശരിയായ പരിശോധനയ്ക്ക് ഹാജരാക്കപ്പെടുന്നുപോലുമില്ല. പരിശോധനകൾ നടത്തുന്ന ബോട്ടുകളിൽതന്നെ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ കണ്ടെത്തിയാൽ നിസാര പിഴ ഒടുക്കി രക്ഷപ്പെടുന്നതും പതിവാകുന്നു. ഓരോ അപകടങ്ങളുടെയും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപങ്ക് വഹിക്കുന്നത് അപകട സ്ഥലത്തേക്ക് രക്ഷാദൗത്യ സംഘങ്ങൾക്ക് എത്തിച്ചേരാനുള്ള കാലതമാസമാണ്. കേരളത്തിൽ ശരാശരി 5 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഒരു ഫയർ സ്റ്റേഷൻ എന്നതാണ് കണക്ക്. ഇതിനാൽ തന്നെ അപകടമുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് സേനയ്ക്ക് എത്തിച്ചേരാനുള്ള കാലതാമസവും ഏറുന്നു.
അപകട സന്ദേശം ലഭിച്ചാൽ പരമാവധി ഒരു മിനിട്ടിനകം അഗ്നി രക്ഷാ സേനാംഗങ്ങൾ സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തേക്ക് പുറപ്പെടുമെന്നാണ് കീഴ്‍വഴക്കം. എന്നാൽ വലിയ അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുന്ന സമയങ്ങളിൽ അത് കൈകാര്യം ചെയ്യാൻ പര്യാപ്തമായ ആൾബലം ഇല്ലെന്നതും സേനയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. പല സ്റ്റേഷനുകളിലും 40ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ആകെ ഉണ്ടാവുക. ഇവരിൽതന്നെ ഒരേ സമയം ഡ്യൂട്ടിയിൽ ഉണ്ടാകുന്നത് 15ൽ താഴെ ഉദ്യോഗസ്ഥരാകും. സമീപ സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗ്സഥരെ എത്തിച്ചാണ് പലപ്പോഴും ഈ പ്രതിസന്ധികൾ മറികടക്കാൻ ശ്രമിക്കുന്നത്.
∙ സ്പീഡ് ബോട്ടില്ല, ഉള്ളത് ഡിങ്കിയും സ്കൂബയും
എന്നാൽ അപകട സ്ഥലങ്ങളിലേക്ക് സമയബന്ധിതമായി അവർക്കും പലപ്പോഴും എത്തിച്ചേരാൻ കഴിയാറില്ല. ഡിങ്കി വള്ളങ്ങളും സ്കൂബാ സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും പല സ്റ്റേഷനുകളിലും അവ ഉപയോഗിക്കാൻ വിദഗ്ധ പരിശീലനം നേടിയ, മതിയായ ജീവനക്കാർ ഇല്ലെന്നതും വെല്ലുവിളിയാണ്. അപകടം സംഭവിക്കുന്നത് ഗതാഗത സൗകര്യങ്ങൾ പരിമിതമായ സഥലങ്ങളിലോ, പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങളിലോ ആണെങ്കിൽ രക്ഷാദൗത്യത്തിന് വീണ്ടും കാലതാമസം നേരിടും. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അപകടങ്ങൾ വൻ ദുരന്തങ്ങളായി മാറിയ ശേഷമാകും അഗ്നി രക്ഷാസേനയ്ക്ക് സംഭവ സ്ഥലങ്ങളിലേക്ക് എത്താനാകുന്നത്. സേനയുടെ അംഗബലം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ കാര്യക്ഷമമായ പരിശീലനം ഉറപ്പാക്കുകകൂടി ചെയ്താൽ മാത്രമേ ഇത്തരം ദുരന്തമുഖങ്ങളിൽ അഗ്നി രക്ഷാസേനയ്ക്ക് കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയു.
∙ ഏകോപനമില്ലാതെ വകുപ്പുകൾ, രക്തസാക്ഷി ഡിവൈഎസ്പി
അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒന്നിച്ചു നിൽക്കേണ്ട പല വകുപ്പുകളും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നതും പലപ്പോഴും വലിയ അപകടങ്ങൾക്ക് തന്നെ വഴിയൊരുക്കുന്നുണ്ട്. ദുരന്ത മുഖത്തേക്ക് എത്തുന്ന വിവിധ ആളുകളുടെ ഉത്തരവാദിത്തക്കുറവുകൾ സാധാരണ അപകടങ്ങളെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്ന സംഭവങ്ങളും കുറവല്ല. ഏതാനും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ ഒരു യുവാവിന്റെ ജീവൻ കവർന്നെടുത്തിരുന്നു.
സൂക്ഷ്മശ്രദ്ധയോടെ, കുറ്റമറ്റു സംഘടിപ്പിക്കേണ്ട മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടായത് സംസ്ഥാനത്തെ ദുരന്ത നിവാരണ രംഗത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ വിഷയത്തിൽ കലക്ടർ സർക്കാരിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽതന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായതായി സമ്മതിക്കേണ്ടിയും വന്നിരുന്നു. 2011ൽ ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്‌സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഡിവൈഎസ്‌പിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം വിരൽച്ചൂണ്ടുന്നത് സംസ്ഥാനത്തെ ദുരന്ത നിവാരണ രംഗത്തെ പാളിച്ചകളിലേക്കാണ്.
English Summary: Kerala Lacks Efficient Rescue Measures Despite Increasing the Number of Boat Tragedies