'സാഹസികത' കാണിക്കാൻ രാത്രിയിലെത്തുന്ന പൊലീസ്; ജീവഭയത്തിൽ ഡോക്ടർമാർ; കണ്ണു തുറപ്പിക്കുമോ വന്ദനയുടെ ദുരന്തം?
‘‘ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’’– നിയമസഭയിൽ ഒരു എംഎൽഎ പറഞ്ഞതിന്റെ വിവാദച്ചൂട് ഒടുങ്ങിയിട്ടില്ല. പക്ഷേ അധികം വൈകാതെ അതിനപ്പുറം സംഭവിച്ചു. വൈദ്യ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദനദാസ് മരിച്ചു. 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസിന്. രോഗിയുടെ ബന്ധു ഡോക്ടറുടെ ബന്ധുവിനെ ചവിട്ടിത്തെറിപ്പിച്ച സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. കേരളത്തിൽ ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നു. ആശുപത്രികളിൽ അക്രമം സ്ഥിരം സംഭവമാകുന്നു.
‘‘ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’’– നിയമസഭയിൽ ഒരു എംഎൽഎ പറഞ്ഞതിന്റെ വിവാദച്ചൂട് ഒടുങ്ങിയിട്ടില്ല. പക്ഷേ അധികം വൈകാതെ അതിനപ്പുറം സംഭവിച്ചു. വൈദ്യ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദനദാസ് മരിച്ചു. 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസിന്. രോഗിയുടെ ബന്ധു ഡോക്ടറുടെ ബന്ധുവിനെ ചവിട്ടിത്തെറിപ്പിച്ച സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. കേരളത്തിൽ ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നു. ആശുപത്രികളിൽ അക്രമം സ്ഥിരം സംഭവമാകുന്നു.
‘‘ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’’– നിയമസഭയിൽ ഒരു എംഎൽഎ പറഞ്ഞതിന്റെ വിവാദച്ചൂട് ഒടുങ്ങിയിട്ടില്ല. പക്ഷേ അധികം വൈകാതെ അതിനപ്പുറം സംഭവിച്ചു. വൈദ്യ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദനദാസ് മരിച്ചു. 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസിന്. രോഗിയുടെ ബന്ധു ഡോക്ടറുടെ ബന്ധുവിനെ ചവിട്ടിത്തെറിപ്പിച്ച സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. കേരളത്തിൽ ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നു. ആശുപത്രികളിൽ അക്രമം സ്ഥിരം സംഭവമാകുന്നു.
‘‘ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’’– നിയമസഭയിൽ ഒരു എംഎൽഎ പറഞ്ഞതിന്റെ വിവാദച്ചൂട് ഒടുങ്ങിയിട്ടില്ല. പക്ഷേ അധികം വൈകാതെ അതിനപ്പുറം സംഭവിച്ചു. വൈദ്യ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദനദാസ് മരിച്ചു. 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസിന്. രോഗിയുടെ ബന്ധു ഡോക്ടറുടെ ബന്ധുവിനെ ചവിട്ടിത്തെറിപ്പിച്ച സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. കേരളത്തിൽ ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നു. ആശുപത്രികളിൽ അക്രമം സ്ഥിരം സംഭവമാകുന്നു
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൊട്ടാരക്കരയിലെ അക്രമം. പൊലീസിന്റെ പക്കൽ തോക്കുണ്ടായിരുന്നില്ലേ എന്നു വരെ കോടതി ചോദിച്ചു. ചോദ്യങ്ങൾ ഇതു മാത്രമല്ല. എത്രത്തോളം സുരക്ഷിതമാണ് നമ്മുടെ ആശുപത്രികൾ? എന്തുകൊണ്ടാണ് ഇത്രയേറെ അക്രമങ്ങൾ ആശുപത്രികളിൽ നടക്കുന്നത്? എന്തു കൊണ്ടാണ് നടപടി എടുക്കാൻ അധികൃതർക്കു കഴിയാത്തത്? സംസ്ഥാന ആരോഗ്യ മേഖലയിലെ നേതൃത്വ സ്ഥാനങ്ങളിലുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട് എന്താണു പറയാനുള്ളത്? അറിയാം...
∙ ഒരു വർഷം ആക്രമിക്കപ്പെട്ടത് 138 ഡോക്ടർമാർ
കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യപ്രവർത്തകർക്കു നേരെ 138 ആക്രമണങ്ങളുണ്ടായതായാണ് കണക്ക്. കേരളത്തിൽ ആഴ്ചയിൽ ഒരു ആരോഗ്യപ്രവർത്തകനെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ സ്വകാര്യ ആശുപത്രികളിലടക്കമുള്ള ചെറിയ സംഘർഷങ്ങൾ പരാതിയായി വരാറില്ലെന്നതു കൂടി കണക്കിലെടുക്കണം. സാധാരണയായി രോഗിക്കൊപ്പം കൂട്ടുവരുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് ഡോക്ടറെ ആക്രമിക്കുന്നത്. എന്നാൽ വന്ദനയെ കൊലപ്പെടുത്തിയത് പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്നയാളാണ്.
∙ ആവശ്യത്തിന് ഡോക്ടർമാരില്ല, ഡോക്ടർമാർ ഇരകൾ
നമ്മുടെ ആരോഗ്യ വ്യവസ്ഥിതിയിൽ നിലവിലുള്ള പരാധീനതകൾ നിരവധിയാണ്. അസുഖവുമായി ആശുപത്രിയിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ മതിയായ ഡോക്ടർമാരെ നിയമിക്കാത്തതാണ് ഇതിൽ പ്രധാന പ്രശ്നം. ഡോക്ടർമാർക്കു നേരെ ആക്രമണം വർധിക്കുന്നതിന്റെ കാരണം തേടിയപ്പോൾ ഒരു ഡോക്ടർ പറഞ്ഞത്, ചെറുതായി വിരൽ മുറിഞ്ഞെത്തുന്ന രോഗി മുതൽ ആശുപത്രിയിലെത്തുന്ന എല്ലാവരുടെയും ചിന്ത തന്റെ രോഗം ആദ്യം ചികിത്സിക്കണമെന്നാണ്. എന്നാൽ നിലവിലുള്ള ആരോഗ്യ സംവിധാനത്തിലെ പോരായ്മകൾ പലപ്പോഴും കാലതാമസത്തിന് ഇടയാക്കും. അങ്ങനെയുള്ള അവസരങ്ങളിൽ രോഗിക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ പ്രതികരിക്കാൻ മുൻപിലുള്ളത് ഡോക്ടറോ നഴ്സോ മാത്രമാവും. ആരോഗ്യ സംവിധാനത്തിനോടുള്ള ജനങ്ങളുടെ എതിർപ്പ് ഡോക്ടർമാരുടെ മേൽ തീര്‍ക്കാനാകും അവരുടെ ശ്രമം.
∙ അന്ന് കാലിൽ മുറിവേറ്റ രോഗി ഡോക്ടറെ കുത്തി, രാത്രിയിൽ പെരുകുന്ന ആക്രമം
കേരളത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെടുന്നത് ആദ്യ സംഭവമായി പറയുമ്പോൾ ഇതു പോലെ ദുരന്തമാകാമായിരുന്ന നിരവധി ആക്രമണങ്ങൾക്കാണ് അടുത്തിടെ കേരളം സാക്ഷിയായത്. 2023 മാർച്ചില്‍ കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റിരുന്നു. കാലിൽ മുറിവുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയാണ് ആശുപത്രി ജീവനക്കാരെ കുത്തിയത്. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ പൊലീസിനെ കസ്റ്റഡിയിലുള്ള പ്രതി ആക്രമിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്. ഇവിടെ വനിതാ ഡോക്ടറെ രോഗിയുടെ സഹായി ആക്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. അക്രമസംഭവത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ആലപ്പുഴയിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ അടുത്തിടെ സസ്പെൻഡ് ചെയ്ത സംഭവവും ഉണ്ടായി.
∙ അക്രമത്തിന് തീ പകരാൻ ലഹരിയും, തടുക്കാനാളില്ലാതെ ആരോഗ്യ പ്രവർത്തകർ
രാത്രിയിൽ ഡ്യൂട്ടി നോക്കുന്ന ഡോക്ടർമാരാണ് കൂടുതലായും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. എന്തുകൊണ്ട് പകൽ ആക്രമണം കുറയുന്നു, രാത്രി ആക്രമണം കൂടുന്നു? പ്രധാനമായ കാരണം രാത്രികാലങ്ങളിൽ ആശുപത്രികൾ വിജനമായിരിക്കും എന്നതാണ്. വിരലിൽ എണ്ണാവുന്ന ഡോക്ടർമാരും
ജീവനക്കാരും മാത്രമാവും ഈ സമയത്തുണ്ടാവുക. രാത്രിയിൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരിൽ നല്ലൊരു പങ്കും പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളുമായിട്ടാവും വരിക. ഇവിടെ ചികിത്സ വൈകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ രോഗികളോ ബന്ധുക്കളോ വൈകാരികമായി പെരുമാറാൻ സാധ്യത കൂടുതലാണ്. രാത്രികാലങ്ങളിൽ രോഗിക്കൊപ്പം വരുന്നവരിൽ ലഹരി ഉപയോഗിച്ച് വരുന്നവരും ഉണ്ടാവും. കൂട്ടത്തിലൊരാൾ ഡോക്ടർക്കെതിരെ തിരിയുമ്പോൾ കൂടിനിൽക്കുന്ന ബാക്കിയുള്ളവരും കൂട്ടിനെത്തും.
∙ ആക്രമണം കൂടുതൽ സർക്കാർ ആശുപത്രികളിൽ, കൂട്ടിന് സാമൂഹിക വിരുദ്ധരും
സ്വകാര്യ ആശുപത്രികളേക്കാൾ ഡോക്ടർമാർക്കെതിരെ കൂടുതൽ സംഘർഷമുണ്ടാവുന്നത് സർക്കാർ ആശുപത്രികളിലാണ്. രാത്രികാലങ്ങളിൽ രോഗികളെയുംകൊണ്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുക സർക്കാർ ആശുപത്രികളിലാവും. സ്വകാര്യ ആശുപത്രികളിലുള്ളതുപോലെ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ ഡോക്ടർമാർക്കു ലഭിക്കുന്നുമില്ല. മിക്ക സര്‍ക്കാർ ആശുപത്രികളിലും സാമൂഹിക വിരുദ്ധന്മാരടക്കം രാത്രികാലങ്ങളില്‍ തമ്പടിക്കുന്നതും കാണാനാവും. ലഹരി ഇടപാടുകൾക്കടക്കം ആശുപത്രിയുടെ പരിസരങ്ങൾ ഉപയോഗിക്കപ്പെടുന്നു.
∙ നിയമങ്ങൾ കടലാസിൽ മാത്രം പോര, നടപ്പിലാക്കുകയും വേണം
കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നുമാണ് കോടതി ചോദിച്ചത്. ഡോക്ടർമാരുടെ സംഘടന മറ്റേതൊരു തൊഴിൽ മേഖലയേക്കാളും ശക്തമാണ്. അതിനാൽ തന്നെ ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ അവർ ആവശ്യപ്പെടാറുമുണ്ട്. ഇതിന്റെയൊക്കെ ഫലമായി നിരവധി നിയമങ്ങളാണ് ഡോക്ടറുടെ സുരക്ഷയ്ക്കായി കൊണ്ടുവന്നിട്ടുള്ളത്.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ മൂന്നു വർഷം വരെയാണ് ഇപ്പോഴത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ. ഇത് പത്തുവർഷമാക്കി ഉയർത്തണമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം. ആക്രമണങ്ങളിൽ വിചാരണ അതിവേഗം പൂർത്തിയാക്കുകയും വേണം. ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെടുന്നു.
∙ വൈദ്യപരിശോധന രാത്രിയില്‍ മതിയോ?
പലപ്പോഴും രാത്രി ഡ്യൂട്ടിയിൽ പനിയടക്കമുള്ള രോഗങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നത് ജൂനിയർ ഡോക്ടർമാരാവും. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ എണ്ണക്കുറവു കാരണം രോഗികൾക്ക് ഏറെ സമയമെടുത്താവും ഡോക്ടറെ കാണാനാവുന്നത്. എന്നാൽ ഈ സമയം പ്രതികളുമായി വൈദ്യപരിശോധനയ്ക്ക് എത്തുന്ന പൊലീസ് ഡോക്ടറെ ആദ്യം കാണാൻ ശ്രമിക്കുന്ന പ്രവണത മിക്ക സർക്കാർ ആശുപത്രികളിലും കാണാനാവും. അസുഖവുമായെത്തിയ രോഗിക്കില്ലാത്ത പരിഗണനയാണ് ഇവിടെ പ്രതിക്ക് ലഭിക്കുന്നത്.
രാത്രികാലങ്ങളിൽ പ്രതികളുമായി വൈദ്യ പരിശോധനയ്ക്ക് എത്തുന്നതിൽ പൊലീസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. പകൽ പിടിയിലാകുന്ന പ്രതികളെപ്പോലും രാത്രിസമയങ്ങളിൽ അറസ്റ്റ് ചെയ്തു എന്നാണ് രേഖകളിൽ കാണിക്കാറുള്ളത്. പിടിയിലാകുമ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു എന്നതടക്കമുള്ള കൂടുതൽ കുറ്റങ്ങൾ ചുമത്താനും, സാഹസികമായി പിടികൂടി എന്ന പതിവ് പൊലീസ് മിടുക്ക് എഴുതിച്ചേർക്കാനുമാണ് രാത്രി വരെ കാത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുക്കുന്ന ആളുടെ വൈദ്യപരിശോധന എടുത്തുനൽകേണ്ടത് നിയമപരമായ ബാധ്യതയായതിനാൽ പൊലീസിന്റെ ആവശ്യം ഡോക്ടർമാർക്കു നടപ്പിലാക്കിക്കൊടുത്തേ മതിയാകൂ. കൊട്ടാരക്കരയിലെ ദാരുണ സംഭവത്തിനു ശേഷം, രാത്രികാലങ്ങളിലെ കുറ്റവാളികളുടെ വൈദ്യപരിശോധനാ സമയത്തിൽ മാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്. അക്രമാസക്തരായ പ്രതികളെ കൈവിലങ്ങ് അണിയിച്ച് മാത്രമേ കൊണ്ടുവരാവൂ എന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്.
∙ സുരക്ഷയില്ലെങ്കിൽ ഡിഫൻസീവ് മെഡിസിൻ, ആശങ്ക പങ്കുവച്ച് ഡോക്ടർമാർ
ആശുപത്രിയിൽ രോഗി മരണപ്പെടുമ്പോൾസ ചികിത്സിച്ച ഡോക്ടറെ മർദ്ദിക്കുന്ന സംഭവത്തിനും അടുത്തിടെ കേരളം സാക്ഷിയായിരുന്നു. ‘‘ഏതെങ്കിലും ഡോക്ടർമാർ രോഗി മരിക്കട്ടേ എന്ന് കരുതി ചികിത്സ നൽകാറുണ്ടോ’’ എന്നാണ് ഈ വിഷയത്തിൽ പ്രശസ്ത ഡോക്ടർ പ്രതികരിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യം മാത്രമാവും ഡോക്ടറിന് മുന്നിലുണ്ടാവുക.
മെഡിക്കൽ കോളജിലേക്കോ മറ്റോ റഫർ ചെയ്ത് കൈയും കെട്ടി നിൽക്കുന്നതിന് പകരം, ജീവന്‍ തിരികെ പിടിക്കാനുള്ള അവസാന ശ്രമത്തിലാവും അവർ. എന്നാൽ ഡോക്ടർമാരുടെ ജീവൻ നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീണ്ടാൽ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതടക്കമുള്ള ‘ഡിഫൻസീവ് മെഡിസിൻ’ ഡോക്ടർമാർ സ്വീകരിക്കാന്‍ സാധ്യതയേറെയാണ്. ഇങ്ങനെയുണ്ടായാൽ സാധാരണക്കാരായ രോഗികളുടെ അവസ്ഥയാകും ദുരിതത്തിലാവുക.
∙ കണ്ണുതുറപ്പിക്കുമോ വന്ദനയുടെ ദുരന്തം?
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് ഡോക്ടറുടെ മരണം. യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ വൈദ്യപരിശോധനയ്ക്കായാണ് പൊലീസ് ഡോ. വന്ദനദാസിന്റെ മുന്നിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇയാൾ അക്രമാസക്തനായിരുന്നു. പൂയപ്പള്ളി പൊലീസാണ് ഇയാളെ പിടികൂടി വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. ചികിത്സയ്ക്കിടെ വീണ്ടും അക്രമാസക്തനായ സന്ദീപ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. കെ. മോഹനൻ കുന്നുമ്മേൽ, വൈസ് ചാൻസലർ, ആരോഗ്യ സർവകലാശാല,
ഡോ. സുൽഫി നൂഹു, പ്രസിഡന്റ്, ഐഎംഎ,
ഡോ. കെ.എന്‍. പ്രസാദ്, കെജിഎംഒഎ മുൻ സംസ്ഥാന പ്രസിഡന്റ്,
ഡോ. പി.ബി. ഗുജ്റാൾ, കേരള മെഡിക്കോ ലീഗൽ സൊസൈറ്റി, മുൻ പ്രസിഡന്റ്,
ഡോ. സാബു സുഗതൻ, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, കെജിഎംഒഎ ജില്ലാ പ്രസിഡന്റ്.
English Summary: Cases of Atrocities Against Doctors and Medical Practitioners are on the Rise in Kerala; How We Can prevent it?