22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന

22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്.

പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണം വരെ നീളുന്ന സംശയങ്ങളിൽ പലതിനും മറുപടി ഉണ്ടായേ തീരൂ എന്നു നാട്ടുകാരും പറയുന്നു. താനൂർ ബോട്ടപകടം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണു നാട്ടുകാർക്കു പങ്കുവയ്ക്കാനുള്ളതും. ‘അറ്റ്ലാന്റിക്’ ലഹരിക്ക് താവളമായിട്ടുണ്ടോ, എന്തുകൊണ്ടാണ് കേസന്വേഷണത്തിനു വന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ദുരൂഹതകളുണർത്തുന്നത്, സഞ്ചാരികളുമായി ഒരിക്കലും സർവീസ് നടത്താൻ പാടില്ലാത്തവിധം രൂപകൽപന ചെയ്ത ബോട്ടിന് ആരാണ് പ്രവർത്തനാനുമതി നൽകിയത്?

ADVERTISEMENT

∙ ഇതിലും ആളുകൾ ബോട്ടിലുണ്ടായിരുന്നു...!

ബോട്ട് മുങ്ങിത്തുടങ്ങുമ്പോൾ ഉയർന്ന വലിയ നിലവിളി കേട്ടാണ് സമീപത്ത് വീടുള്ള കൃപൽ സിങ് ഓടിയെത്തുന്നത്. രക്ഷാപ്രവർത്തനത്തിന് ആദ്യം എടുത്തു ചാടിയ ആളുകളിലൊരാളുമാണ് അദ്ദേഹം. 6.30 നു ശേഷം ബീച്ചിനടുത്ത് ഉണ്ടായിരുന്ന കൃപൽ സിങ് അറ്റ്ലാന്റിക് സർവീസ് തുടങ്ങുന്നത് മുൻപുതന്നെ കണ്ടിരുന്നു. ബോട്ടിന്റെ മുകൾ നിലയിലും അണിയത്തും അമരത്തുമായി ധാരാളം ആളുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ബോട്ടിന്റെ മുകളിൽനിന്ന് രക്ഷപ്പെട്ടവരുടെ കണക്കു വന്നപ്പോൾ പക്ഷേ ഔദ്യോഗികമായി അത്രയും ആളുകള്‍ ഉണ്ടായിരുന്നതുമില്ല!

ബോട്ടുകൾ സർവീസ് ആരംഭിച്ചിരുന്ന അഴിമുഖം. ചിത്രം∙മനോരമ

ബോട്ട് മുങ്ങിത്തുടങ്ങുന്ന സമയത്ത് മുകളിലുള്ളവർക്ക് രക്ഷപ്പെടാൻ എളുപ്പമായിരുന്നു. പക്ഷേ അങ്ങനെ രക്ഷപ്പെട്ടവർ എവിടേക്കു പോയി? നീന്തി രക്ഷപ്പെട്ടവരിൽ ഇനിയും ആളുണ്ടെങ്കിൽ അതു പുറത്തു പറയാൻ മടിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ സമീപവാസികളായ പലരുമുണ്ട്. അഥവാ പുറത്തുപറയാൻ അവർ മടിക്കുന്നെങ്കിൽ എന്തായിരിക്കും കാരണം? അവസാനത്തെ ട്രിപ്പിനു പാതി തുകയിലും താഴെ മാത്രം വാങ്ങി ആളുകളെ വിളിച്ചു കയറ്റുകയായിരുന്നതിനാൽ, ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.

∙ സബറുദ്ദീൻ എത്തിയത് ആരെ പിടിക്കാൻ?

ADVERTISEMENT

കൃത്യനിർവഹണത്തിനിടെയാണ് താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും മലപ്പുറം എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗവുമായിരുന്ന സബറുദ്ദീൻ ബോട്ടപകടത്തിൽ മരിച്ചത്. ലഹരിമരുന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മഫ്തിയിൽ തൂവൽതീരത്ത് എത്തിയത് എന്നാണു വിവരം. പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള യാത്രയിലായിരുന്നു സബറുദ്ദീൻ എന്ന് പൊലീസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. സബറുദ്ദീന്റെ മരണത്തോടെ ഉത്തരമില്ലാതാകുന്നത് സബറുദ്ദീൻ തൂവൽ തീരത്ത് തേടിയത് ആരെയെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ്.

താനൂർ ബോട്ടപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സബറുദ്ദീൻ

തൂവൽതീരത്ത് മുൻപുതന്നെയുണ്ടായിരുന്ന സബറുദ്ദീൻ തേടിയ പ്രതി ഒരുപക്ഷേ ഈ ബോട്ടിൽ ഉണ്ടായിരുന്നിരിക്കാം എന്ന സംശയവും നാട്ടുകാരിൽ പലരും പങ്കു വയ്ക്കുന്നുണ്ട്. ‘‘ബോട്ടിൽ നിന്ന് ഏറ്റവും ഒടുവിൽ കിട്ടിയ മൃതദേഹം സബറുദ്ദീന്റേതും ഒരു ചെറിയ കുട്ടിയുടേതുമായിരുന്നു. അദ്ദേഹത്തിന് ഒരു പക്ഷേ രക്ഷപ്പെടാൻ കഴിയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നാണ് കരുതുന്നത്. ഞാനാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്…’’ പരപ്പനങ്ങാടി സ്വദേശി മൻസൂർ പറയുന്നു. ഒരു തെളിവുമില്ലാത്ത പല കേസുകളിലും തുമ്പുണ്ടാക്കാൻ മിടുക്കനായിരുന്ന സബറുദ്ദീൻ നാട്ടുകാർക്കിടയിൽ ജനകീയനായ പൊലീസ് ഓഫിസറായിരുന്നു. മൂന്നാമത്തെ കുഞ്ഞ് ജനിച്ച് 30 ദിവസം മാത്രം പൂർത്തിയാകുമ്പോഴാണ് അപകടം സബറുദ്ദീന്റെ ജീവനെടുത്തത്.

∙ ‘അറ്റ്ലാന്റിക്’ ലഹരിക്ക് താവളമായിട്ടുണ്ടോ?

അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ട് കേന്ദ്രീകരിച്ചു തന്നെയായിരുന്നു സബറുദ്ദീന്റെ അന്വേഷണം എന്ന് കരുതുന്നവർ താനൂരിലും പരപ്പനങ്ങാടിയിലുമെല്ലാമുണ്ട്. ഈ ബോട്ടിൽ നടന്ന ലഹരിപ്പാർട്ടികൾക്ക് പലരും സാക്ഷിയായിട്ടുണ്ട് എന്നതുതന്നെയാണ് കാരണം. 2023 ഏപ്രിലിൽ പല ദിവസങ്ങളിലും രാത്രി പല തവണ ഡിജെ പാർട്ടിയുമായി അറ്റ്ലാന്റിക് സർവീസ് നടത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള പലരും അതിൽ പങ്കെടുത്തിട്ടുമുണ്ടെന്നും നാട്ടുകാർ പറയുന്നു.

നോമ്പു കാലത്ത് രാത്രി ഭക്ഷണം കഴിഞ്ഞ് ചൂട് കാരണം പലപ്പോഴും പാലത്തിൽ പോയിരിക്കും. നിറയെ ലൈറ്റുകളും ബഹളവുമായി പുലർച്ചെ 1 മണിക്ക് ആ ബോട്ടിൽ ഡിജെ പാർട്ടി നടക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ഫോട്ടോയും എടുത്തു വച്ചിരുന്നു.

ADVERTISEMENT

‘‘നോമ്പുകാലത്ത് രാത്രി ഭക്ഷണം കഴിഞ്ഞ് ചൂടു കാരണം പലപ്പോഴും പാലത്തിൽ പോയിരിക്കും. നിറയെ ലൈറ്റുകളും ബഹളവുമായി പുലർച്ചെ ഒരു മണിക്കു പോലും ആ ബോട്ടിൽ ഡിജെ പാർട്ടി നടക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. അതിന്റെ ഫോട്ടോയും എടുത്തു വച്ചിരുന്നു.’’ പ്രദേശവാസിയായ സെയ്തലവി പറയുന്നു. താനൂർ സ്റ്റേഷനിൽതന്നെ ബോട്ടുടമയുടെ പേരിൽ കേസുണ്ട്. തൂവൽതീരത്തെ ലഹരി ഇടപാടുകളുമായി അറ്റ്ലാന്റിക്കിനെ ബന്ധിപ്പിക്കാൻ ഇതിലും വലിയ എന്തു തെളിവ് വേണമെന്നാണ് നാട്ടുകാരുടെ ചോദ്യം.

∙ മരണസംഖ്യ ഉയരാൻ കാരണം ബോട്ടിന്റ ആകൃതി?

മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തിയെടുത്ത അറ്റ്ലാന്റിക് എന്ന ബോട്ട്, സർവീസ് നടത്തുന്നതിനെതിരെ ആദ്യം മുതൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. പരാതിയെത്തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് 2 ദിവസം സർവീസിന് സ്റ്റേ ഉണ്ടാവുകയും ചെയ്തു. പക്ഷേ, എന്നിട്ടും ഒരു മാറ്റവും വരുത്താതെ അറ്റ്ലാന്റിക് വീണ്ടും വെള്ളത്തിലേക്കിലിറങ്ങി. സഞ്ചാരികളുമായി പോകുന്നതിന് ഒരിക്കലും അനുയോജ്യമല്ലാത്ത വിധത്തിലായിരുന്നു ബോട്ടിന്റെ രൂപകൽപന. 22 ആളുകളിലേക്ക് മരണസംഖ്യ ഉയർന്നതിനു പ്രധാന കാരണവും അതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ബോട്ടിന്റെ ഇരുവശങ്ങളിലായാണ് സീറ്റുകൾ ക്രമീകരിച്ചിരുന്നത്. സ്ലൈഡ് ചെയ്യാവുന്ന തരത്തിലെ ചില്ലുകളും അതിന് കുറുകെ പുറത്ത് സ്റ്റീൽ കമ്പികളും ഘടിപ്പിച്ചിരുന്നു. അപകടത്തിൽപ്പെട്ടാൽ ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് നിർബന്ധമുള്ളതുപോലെയാണ് കമ്പികളും ചില്ലും ഘടിപ്പിച്ചിരിക്കുന്നത്. ആ ചില്ല് തകർക്കുക എന്നത് എളുപ്പവുമായിരുന്നില്ല. തകർത്താലും കമ്പികൾക്കിടയിലൂടെ ഒരാളെ പുറത്തേക്ക് എടുക്കുക അസാധ്യം. അതാണ് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയതും. ‘‘നിസ്സഹായനായി നിന്നു പോയി എന്നു പറയേണ്ടി വരും. ബോട്ടിന്റെ ആകൃതിയാണ് രക്ഷാപ്രവർത്തനം ഇത്രയും ദുഷ്കരമാക്കിയതും മരണ സംഖ്യ ഉയർത്തിയതും. ഡീസൽചോർച്ച കൂടി സംഭവിച്ചതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.’’ കൃപൽ സിങ് പറയുന്നു.

∙ ആരാണ് ബോട്ടുടമ നാസർ?

മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി അനധികൃതമായി സർവീസ് നടത്തിയതാണോ ‘അറ്റ്ലാന്റിക്’ ബോട്ടുടമ നാസർ ചെയ്ത ആദ്യത്തെ കുറ്റകൃത്യം? അല്ല എന്നാണ്, സൗദി അറേബ്യയിലെ പ്രവാസ കാലം മുതൽ നാസറിനെ അടുത്ത് പരിചയമുള്ളവർക്കു പറയാനുള്ളത്. ‘‘ഓയിൽ കമ്പനിയിൽ തൊഴിലാളികളെ എത്തിച്ചു നൽകുന്ന ആളായിരുന്നു നാസർ. കമ്പനിയിൽനിന്ന് ലഭിക്കുന്ന ശമ്പളം നാസർ ഇവർക്ക് വീതിച്ചു നൽകേണ്ടതാണ്. പക്ഷേ, പൈസ വന്നില്ല എന്ന് പറഞ്ഞ് 3 മാസം വരെയൊക്കെ ശമ്പളം നൽകാതിരുന്നിട്ടുണ്ട്. ഒടുവിൽ പരാതിയാവുമ്പോൾ, പറഞ്ഞതിലും കുറച്ച് ശമ്പളം കൊടുക്കും. ‘‘ഒരുപാട് മലയാളികളെയും ബംഗാളികളെയും ഓൻ കരയിച്ചിട്ടുണ്ട്. അവിടെ നിൽക്കാൻ പറ്റാതായതോടെയാണ് ആ പൈസകൊണ്ട് നാട്ടിൽ വന്ന് ബിസിനസ് തുടങ്ങിയത്.’’ സൗദിയിൽ നാസറിന്റെ റൂം മേറ്റ് കൂടിയായിരുന്ന സെയ്തലവി പറഞ്ഞു.

‘അറ്റ്‌ലാന്റിക്’ ബോട്ടുടമ നാസർ.

നിയമലംഘനങ്ങളിൽ അധികൃതർ കണ്ണടച്ചത് നാസറിന്റെ സമ്പത്തും സ്വാധീനവുംകൊണ്ട് മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം. തൂവൽതീരത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ടെൻഡർ സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നു. ടെൻഡർ എടുക്കാൻ നാസർ ശ്രമിച്ചിരുന്നെങ്കിലും മറ്റൊരാൾക്കാണ് ടെൻഡർ നൽകിയത്. ഇത് അനധികൃതമാണെന്ന് കാട്ടി നാസർ പരാതി നൽകിയിരുന്നു. ഒടുവിൽ അധികൃതർ നേരിട്ടാണ് നാസറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പ്രശ്നം അവസാനിപ്പിച്ചത്.

∙ എല്ലാമറിഞ്ഞിട്ടും അധികൃതർ കൂട്ടുനിന്നോ?

‘അറ്റ്ലാന്റിക്’ നീറ്റിലിറങ്ങിയത് തുടക്കം മുതലുള്ള എല്ലാ നിയന്ത്രണങ്ങളെയും കാറ്റിൽപ്പറത്തിയാണ്. മറ്റൊരാളുടെ കൈയ്യിൽനിന്ന് വാങ്ങിയ ഫൈബർ വള്ളമാണ് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാഡിൽനിന്ന് ബോട്ടാക്കി മാറ്റുന്നത്. ബോട്ട് പണി പൂർത്തിയായപ്പോൾതന്നെ താനൂരിലെ ഉല്ലാസ ബോട്ട് നടത്തിപ്പുകാരും ഒരു കൂട്ടം മത്സ്യത്തൊഴിലാളികളും പരാതി നൽകിയിരുന്നു. എന്നാൽ തുടർനടപടിയൊന്നും ഉണ്ടായില്ല. റജിസ്ട്രേഷൻ നടപടികളിലേക്ക് നാസർ കടന്നതോടെ, നിർമാണകാലയളവിൽ വകുപ്പിനെ അറിയിച്ചില്ലെന്ന് കാട്ടി പോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ 10,000 രൂപ പിഴ ചുമത്തി. ഇതോടെ ബോട്ടിന്റെ രൂപരേഖയ്ക്ക് അംഗീകാരവും ലഭിച്ചു.

സ്റ്റെബിലിറ്റി പരിശോധന നടത്തിയത് കുസാറ്റിലെ വിദഗ്ധരായിരുന്നു. ജീവനക്കാരടക്കം 26 പേർക്ക് കയറാമെന്നാണ് അവർ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ആലപ്പുഴ ചീഫ് സർവേയറുടെ പരിശോധനയ്ക്കു ശേഷം നൽകിയ ഫിറ്റ്നസ് പരിശോധനയിൽ, കയറാവുന്നവരുടെ എണ്ണം 24 ആയി കുറഞ്ഞു. റജിസ്ട്രേഷൻ ലഭിക്കും മുൻപുതന്നെ ഇൻഷുറൻസ് സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ബോട്ടിന്റെ റജിസ്ട്രേഷൻ പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 24 പേർക്കുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കമ്പനി നൽകി. ഒടുവിൽ റജിസ്ട്രേഷൻ ലഭിക്കും മുൻപ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൂവൽതീരത്ത് ബോട്ട് സർവീസ് ആരംഭിച്ചു. തുറമുഖ വകുപ്പിന്റെയും ഫിഷറീസിന്റെയും നടപടിക്രമങ്ങളെ എല്ലാ ഘട്ടത്തിലും മറികടന്ന് സർവീസ് ആരംഭിച്ച ബോട്ടിനെതിരെ അധികൃതരാരും അനങ്ങാതിരുന്നതും ഇന്നും ദുരൂഹം.

∙ പരാതികൾ എവിടെപ്പോയി?

നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടു ദിവസം പ്രവർത്തനം നിർത്തിവച്ച ബോട്ട് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ സമ്മർദം ചെലുത്തിയതാരാണ്? ജീവനക്കാരടക്കം 24 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ അപകട സമയത്ത് നാൽപതിലേറെ പേരുണ്ടായിരുന്നു എന്നാണു കണക്ക്. എല്ലാ സമയപരിധികളും ലംഘിച്ച് 6.45 നു ശേഷം സർവീസ് ആരംഭിച്ച ബോട്ട് ഒരാളും തടഞ്ഞതുമില്ല. ബോട്ട് ഓടിക്കുന്ന ആൾക്കും ലൈസൻസ് ഉണ്ടായിരുന്നില്ല.

‘‘എൻജിൻ ഘടിപ്പിച്ച ബോട്ടിൽ മുന്നിലും പിന്നിലും മുള കുത്താൻ ആളെ നിർത്തുന്നതുതന്നെ ബോട്ടിന്റെ നിർമാണം ശരിയല്ല എന്നതിനു തെളിവാണ്. ഇത്ര നാളും അങ്ങനെയാണ് ഈ ബോട്ട് ഓടിയിരുന്നത്. മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടിട്ടുപോലും നടപടി ഇല്ലാത്തത് നാസറിന്റെ സ്വാധീനത്തിന്റെ തെളിവാണ്. സത്യങ്ങൾ പുറത്തു വന്നേ പറ്റൂ..’’ നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നു.

English Summary: Is There Any Conspiracy Behind Malappuram Tanur Boat Tragedy? Explained