വെള്ളത്തുണി പുതപ്പിച്ച മൃതദേഹത്തിലും തുടരെ കുത്തി; തിഹാറിലും തീയായി പടർന്ന ഗ്യാങ് വാർ
2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ. ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു.
2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ. ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു.
2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ. ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു.
2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ.
ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു. നിമിഷങ്ങൾകൊണ്ട് ആ സെല്ലും തുറന്ന് അക്രമികൾ താജ്പുരിയയെ പുറത്തേക്ക് എത്തിച്ചു. ശരീരമാസകലം കുത്തി. കണ്ണിലും മുഖത്തും ദേഹമാസകലം നൂറോളം കുത്തുകൾ... ഒരു ജന്മത്തിന്റെ പക മുഴുവൻ തീർക്കുന്ന തരത്തിൽ ക്രൂരമായി കൊലപ്പെടുത്തി. അവിടം കൊണ്ടും തീർന്നില്ല. പൊലീസെത്തി മൃതദേഹം വെള്ളത്തുണിയിൽ പുതപ്പിച്ചപ്പോൾ അതിനു മുകളിൽ കൂടി വീണ്ടും വീണ്ടും കുത്തി. ഒരു നിശ്വാസത്തിന്റെ വിടവിൽ അയാൾ ഇനിയും എഴുന്നേറ്റു വരരുതെന്ന് ഉറപ്പിക്കാൻ, ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ അയാൾ തിരികെ വരുമെന്ന ഭയത്താലായിരുന്നു വീണ്ടുംവീണ്ടും ആ ആക്രമണം.
ഒടുവിൽ ക്ഷീണിച്ചിരുന്ന അക്രമികൾ ‘അയാളെ എടുത്തുകൊണ്ടു പോകൂ’ എന്ന് അലറി. എല്ലാത്തിനും മൂകസാക്ഷിയായി പൊലീസുകാരും ജയിലറകളും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കണ്ടവരൊക്കെ ഞെട്ടിത്തരിച്ചു. ഗുണ്ടാത്തലവന്മാർ അടക്കിവാഴുന്ന, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിൽ ഒന്നായ തിഹാറിൽ ഗുണ്ടകൾ തമ്മിലുള്ള പോർവിളികളും ആക്രമണങ്ങളും പതിവാണെങ്കിലും ഇത്രയും ക്രൂരമായ ഒരു കൃത്യം അടുത്തെങ്ങുമുണ്ടായിട്ടില്ല.
സംഭവത്തിനു പൊലീസ് മൗനസാക്ഷിയായെങ്കിൽ അത് നിശ്ചയിച്ച് ഉറപ്പിച്ച കൊലപാതകമാണെന്നുതന്നെ പറയാം. എന്നിരുന്നാലും എന്തിനാകും മരിച്ചിട്ടും വീണ്ടും വീണ്ടും കുത്തി ആ മരണം ഉറപ്പിക്കാൻ എതിർസംഘം ശ്രമിച്ചത്? ആരാണ് ഇത്രയേറെ ക്രൂരമായി കൊല്ലപ്പെടാൻ വിധിക്കപ്പെട്ട തില്ലു താജ്‍പുരിയ? എങ്ങനെയാണ് അയാൾ എതിർസംഘത്തിന്റെ കൊടുംപകയ്ക്ക് ഇരയായത്? എങ്ങനെയാണ് അയാൾ ഡൽഹിയിലെ മാഫിയ കിങ് ആയി മാറിയത്? തിഹാർ ജയിലിലെ ആ ക്രൂര കൊലപാതകത്തിൽനിന്ന് ഒരു ഫ്ലാഷ്ബാക്ക്... സിനിമയെപ്പോലും വെല്ലുന്ന, ഡൽഹിയിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ കഥയാണിത്...
∙ ഗുസ്തിയിൽനിന്ന് ഗുണ്ടയിലേക്ക്...
ഡൽഹിയുടെ പ്രാന്തപ്രദേശമായ ആലിപ്പുരിന് സമീപമുള്ള താജ്പുർ കലാൻ ഗ്രാമത്തിലാണ് സുനിൽ ബല്യാൻ എന്ന തില്ലു താജ്പുരിയയുടെ ജനനം. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ഒരു സാധാരണ ക്ലർക്കായിരുന്നു തില്ലുവിന്റെ പിതാവ് ജഗ്‍പാൽ ബല്യാൻ. ഒരു സാധാരണ മധ്യവർഗ കുടുംബത്തിലെ മൂന്നു മക്കളിൽ ഒരാളായിരുന്നു തില്ലു. പത്താം ക്ലാസിൽ സ്കൂളിനോട് ഗുഡ്ബൈ പറഞ്ഞു. പിന്നെ തില്ലുവിന്റെ മുഴുവൻ ശ്രദ്ധയും ഗുസ്തിയിലായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾതന്നെ നിരവധി ഗുസ്തി മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു തില്ലു. ഗുസ്തിയിൽ തന്റെ ഇനിയുള്ള ജീവിതം കെട്ടിപ്പടുക്കാനാണ് സ്കൂൾ വിട്ടതെന്നാണ് തില്ലുവിന്റെ സഹപാഠികളും കുടുംബവും പറയുന്നത്. ഗ്രാമത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള പരിശീലനത്തിലൂടെതന്നെ തില്ലു ഗുസ്തി മത്സരത്തിൽ സംസ്ഥാന തലം വരെ എത്തിയിരുന്നു. ദേശീയ തലത്തിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാൻ വരെ അയാൾ ആഗ്രഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ കാലം അതായിരുന്നില്ല തല്ലുവിന് കാത്തുവച്ചിരുന്നത്.
∙ തില്ലു–ഗോഗി കുടിപ്പക
സ്കൂൾ കാലയളവിൽ തില്ലുവിന്റെ ഉറ്റ സുഹൃത്തായിരുന്നു ജിതേന്ദർ മൻ യോഗി. ഇരുവരും ബദ്ധവൈരികളായി മാറുകയും പരസ്പരം അന്തകരാകുകയും ചെയ്തത് പിന്നീടുള്ള കഥ. 2010ൽ ആലിപുരിലെ, ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നം ഉടലെടുക്കുന്നത്. കോളജിലെ വിദ്യാർഥിയായിരുന്നു അന്ന് ജിതേന്ദർ. യൂണിയൻ തിരഞ്ഞെടുപ്പിൽ ജിതേന്ദറിന്റെ സുഹൃത്തും മത്സരരംഗത്ത് ഉണ്ടായിരുന്നു.
എന്നാൽ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തില്ലുവും സംഘവും മർദിച്ചതോടെ ഇയാള്‍ പത്രിക പിൻവലിച്ചു. ഇതിന്റെ ദേഷ്യത്തിന് 2010 ൽ, തില്ലുവിന്റെ സുഹൃത്തായ പ്രവീണിനു നേരെ ഗോഗി വെടിയുതിർത്തു. ഇതാണ് ഗോഗിയും തില്ലുവും തമ്മിലുള്ള പ്രശ്നങ്ങളിലേക്കു വഴിതുറന്നത്. മിക്ക ഗുണ്ടാ സംഘങ്ങൾക്കും വിളനിലമായ, ഹരിയാന അതിർത്തിക്കു സമീപമുള്ള വടക്കൻ ഡൽഹിയുടെ പ്രാന്തകേന്ദ്രങ്ങൾ ഇവർക്ക് വളരാൻ വളവും വെള്ളവും നൽകി. പിന്നീട് കൊണ്ടും കൊടുത്തും വളർച്ച. പതിയെ ഇവർ തില്ലു ഗ്യാങ്– ഗോഗി ഗ്യാങ് എന്നീ നിലയിൽ നാടു വിറപ്പിക്കുന്ന ഗുണ്ടാ സംഘങ്ങളായി മാറി.
ഇരുവരും തമ്മിലുള്ള വൈര്യം മുറുകുന്നത് പിന്നെയും രണ്ടു വർഷങ്ങൾക്ക് ശേഷമാണ്. ഗോഗിയുടെ ഗ്രാമത്തിലുള്ള ഒരു പെൺകുട്ടിയുമായി തില്ലുവിന്റെ സുഹൃത്തിനുണ്ടായ അടുപ്പമാണ് അതിനു കാരണം. താജ്പുർ കലാനിൽനിന്ന് 8 കിലോമീറ്റർ അകലെ ആലിപുരിൽനിന്നുള്ള യുവതിയെ തില്ലു സംഘത്തിലുള്ള രാജു താജ്പുർ വിവാഹം ചെയ്തു. ഗോഗിയെ പ്രകോപിപ്പിക്കന്ന തരത്തിൽ ഇയാൾ പെരുമാറിയെന്ന് ആരോപിച്ച് ഇയാളെ ഗോഗി സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. വർഷങ്ങൾ നീണ്ട ചോരക്കളിയുടെ തുടക്കം അവിടെനിന്നായിരുന്നു. തന്റെ സുഹൃത്തിന്റെ മരണത്തിൽ കലിപൂണ്ട തില്ലു ഗോഗിയുടെ കൂട്ടാളിയെ കൊലപ്പെടുത്തി. ഇത് 2015ലാണ്. പിന്നീടങ്ങോട്ട് ഇരുസംഘവും തമ്മിലുള്ള പോരാട്ടത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും നാളുകളായിരുന്നു. ഏതാണ്ട് നാൽപതോളം പേരാണ് ഇരു സംഘത്തിന്റെയും കുടിപ്പകയിൽ ഇതിനോടകം കൊല്ലപ്പെട്ടത്.
∙ തലയ്ക്കു ‘വില’യുള്ള ഗോഗി
2010ൽ കോളജിൽ നടന്ന വെടിവയ്പ്പിൽ ഗോഗി അറസ്റ്റിലായിരുന്നു. പിന്നീടു ജയിൽമോചിതനായെങ്കിലും ജിതേന്ദർ ഗോഗി തിരികെ കോളജിലെത്തിയില്ല. കാൻസർ ബാധിതനായി പിതാവു മരിക്കുക കൂടിയ ചെയ്തതോടെ അക്രമപാതയിലേക്കു പൂർണമായും തിരിഞ്ഞു. 2013 ൽ ഡൽഹി ശ്രദ്ധാനന്ദ് കോളജിലെ തിരഞ്ഞെടുപ്പിനിടെ തില്ലു സംഘത്തിലെ സന്ദീപ്, രവീന്ദർ എന്നിവരെ വെടിവച്ചു വീഴ്ത്തിയതോടെ ഗ്യാങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി. തില്ലു ഗ്യാങ്ങിലെ രാജുവിനെ കൊലപ്പെടുത്തിയതോടെ പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലും ഇയാൾ ഇടം നേടി. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, കൊലപാതക ശ്രമം, അനധികൃതമായി ആയുധം കൈവശംവയ്ക്കൽ എന്നിങ്ങനെ ഡൽഹിയിലും ഹരിയാനയിലുമായി നിരവധി കേസുകൾ ഗോഗിയ്ക്കു മേലുണ്ട്.
2016 ൽ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിലേക്കുളള യാത്രാമധ്യേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. 2016 സെപ്റ്റംബറിൽ, ഇയാളെ പിടിക്കാൻ സഹായിക്കുന്നവർക്ക് പൊലീസ് നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2017 ൽ ഗോഗിയുടെ കൂട്ടാളി നിരഞ്ജനെ വധിച്ച കേസിലെ പ്രതിയുടെ പിതാവ് ദേവേന്ദർ പ്രധാനെ കൊലപ്പെടുത്തി. ഹരിയാനയിലെ പ്രശസ്ത നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2017 നവംബറിൽ ദീപക് എന്ന അധ്യാപകനെയും 2018 ൽ പ്രശാന്ത് വിഹാറിലെ രവി ഭരദ്വാജിനെയും കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായി. 2018ൽ വിരേന്ദ്ര മൻ എന്ന ഗുണ്ടാത്തലവനെയും കൊലപ്പെടുത്തിയതോടെ ഗോഗി വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഇതോടെ ഇയാളെ പിടികൂടുന്നവർക്കുള്ള പാരിതോഷികം പൊലീസ് ആറര ലക്ഷമാക്കി വർധിപ്പിച്ചു. 2020 ൽ ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി.
∙ രോഹിണി കോടതിയിലെ വെടിയൊച്ച
2021 സെപ്റ്റംബർ 24– ഡൽഹിയിലെ രോഹിണി കോടതിയിൽ വിചാരണയ്ക്കായി എത്തിച്ചതായിരുന്നു ജിതേന്ദർ ഗോഗിയെ. 207–ാം നമ്പർ കോടതി മുറിയിൽ വിചാരണ നടന്നുകൊണ്ടിരിക്കെ ജഡ്ജിയുടെ ചേംബറിന്റെ തൊട്ടടുത്ത മുറിയിൽ തക്കം നോക്കി നിന്ന രണ്ടു പേർ ഗോഗിയ്ക്കു നേരെ വെടിയുതിർത്തു. കോടതിമുറിയിൽ പതിനഞ്ചോളം പേരുള്ളപ്പോഴായിരുന്നു സംഭവം. അഭിഭാഷക വേഷത്തിലെത്തിയ രണ്ടു പേർ ഗോഗിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തില്ലു സംഘത്തിലുള്ള രാഹുൽ, മോറിസ് എന്നിവരാണ് ഗോഗിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി.
ഗോഗിയുടെ സംഘാംഗങ്ങൾ 2018 ൽ തില്ലു സംഘത്തിലെ ഒരാളെ ഇതേ കോടതിവളപ്പിൽ വച്ചു കൊലപ്പെടുത്തിയതിനുള്ള പകരംവീട്ടലായാണ് ഇതിനെ കണക്കാക്കുന്നത്. കോടതി വളപ്പിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന് അഭിഭാഷക വേഷത്തിൽ കോടതിയിലെത്തി ഇവർ നടത്തിയ കൃത്യം അന്ന് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. 2015 മുതൽ ഹരിയാനയിലെ സോനിപ്പത്തിലെ ജയിലിൽ കഴിയുന്ന തില്ലു ആയിരുന്നു ഈ കൊലപാതകത്തിന്റെ സൂത്രധാരൻ. സെല്ലിൽക്കഴിയവെ കോടതിയില്‍ നടക്കുന്ന സംഘർഷത്തിന്റെ തൽസമയ വിവരം മൊബൈൽ ഫോണിലൂടെ തില്ലു അറിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. 11 വർഷം മുതലുള്ള കുടിപ്പകയ്ക്ക് അന്ന് പട്ടാപ്പകൽ നിയമസംവിധാനങ്ങളുടെ മറവിൽ തില്ലു പകരം വീട്ടുകയായിരുന്നു.
∙ കോടതിയിലെ കൊലയ്ക്ക് ജയിലിൽ പകവീട്ടൽ
തങ്ങളുടെ നേതാവിന്റെ കൊലയ്ക്ക് പകരം വീട്ടാൻ ഗോഗിയുടെ സംഘാഗങ്ങൾ അന്നു മുതൽ തക്കം പാർത്തിരുന്നു. അങ്ങനെയാണ് തിഹാർ ജയിലിൽ കൊലയ്ക്കുള്ള പദ്ധതി ഒരുങ്ങുന്നത്. വടക്കു കിഴക്കൻ ഡൽഹിയിലെ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന തില്ലുവിനെ കൊലപാതകത്തിന് രണ്ടാഴ്ച മുൻപാണ് തിഹാർ ജയിലിലേക്ക് മാറ്റുന്നത്. തിഹാറിൽ എത്തിച്ചതിനു പിന്നാലെ ഇയാളെ കൊല്ലാനുള്ള പദ്ധതികൾ ഗോഗിയുടെ സംഘം തയാറാക്കിയെന്നാണ് റിപ്പോർട്ടുകൾ. അതു പ്രകാരം മേയ് രണ്ടിനു പുലർച്ചെ കൃത്യം നടപ്പാക്കുകയായിരുന്നു.
കൊലപാതകം നടത്തിയ യോഗേഷ് തുൻഡ, ദീപത് ടീറ്റർ, റിയാസ് ഖാൻ, രാജേഷ് ബാവനിയ എന്നിവരെ ഒന്നാം നിലയിലെ സെല്ലുകളിലായിരുന്നു അടച്ചിരുന്നത്. ഇവർ ജയിൽ സെല്ലിലെ ഗ്രില്ലുകൾ അടർത്തിമാറ്റി ബെഡ്ഷീറ്റ് ഉപയോഗിച്ച് തില്ലുവിനെ താമസിപ്പിച്ചിരുന്ന താഴത്തെ നിലയിലേക്ക് ഇറങ്ങി കൊലപാതകം നടത്തുകയായിരുന്നു. ഇത്തരത്തിൽ ഒരു ആക്രമണം തില്ലു പ്രതീക്ഷിച്ചിരുന്നതുമില്ല. ഗ്രില്ലുകൾ കുറച്ചു ദിവസം മുൻപേ കൊലപാതകസംഘം അറുത്തുവച്ചിരുന്നു. ഇങ്ങനെ കിട്ടിയ ഇരുമ്പു കമ്പികൾ മൂർച്ച കൂട്ടി വച്ച് കാത്തിരുന്നു. എല്ലാ വശവും നിരീക്ഷിച്ചിരുന്ന്, അവസരമെത്തിയപ്പോൾ പുലർച്ച വരെ ഉറങ്ങാതിരുന്ന് കൃത്യം നടപ്പാക്കുകയും ചെയ്തു..
∙ ‘ബോക്സറെ’ കൊല്ലുമെന്നും ഭയന്നു?
ഗോഗിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം മാത്രമായിരുന്നില്ല തില്ലുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അതിൽ മറ്റൊരു നേതാവു കൂടി നഷ്ടപ്പെടുമെന്നുള്ള ഭയവുമുണ്ടെന്നാണ് റിപ്പോർട്ട്. ജിതേന്ദറിന്റെ മരണശേഷം ഗോഗി സംഘത്തിന്റെ നേതാവായി അവരോധിക്കപ്പെട്ടയാളാണ് ദീപക് ബോക്സർ. ഹരിയാനയിലെ സോനിപത് സ്വദേശിയായ ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ഉൾപ്പെടും. ദേശീയ തലത്തിൽ ബോക്സിങ് ചാംപ്യനായിരുന്ന ഇയാളെ 2014–15 കാലത്ത് ജിതേന്ദർ ഗോഗി തനിക്കൊപ്പം കൂട്ടുകയായിരുന്നു. ഗോഗിക്കൊപ്പം വളർന്ന ഇയാൾ ഡൽഹിയിലെ പ്രധാന ഗുണ്ടകളിൽ ഒരാളാകാൻ ഏറെ സമയം വേണ്ടിവന്നില്ല. പിന്നീട് 2021ൽ ഗോഗി കൊല്ലപ്പെട്ടപ്പോൾ ആ സംഘത്തിന്റെ നേതൃപദവിയും ഏറ്റെടുത്തു.
2022 ഓഗസ്റ്റിൽ ഡൽഹിയിലെ പ്രമുഖ ബിൽഡറായ അമിത് ഗുപ്തയെ കൊലപ്പെടുത്തിയതോടെ ഇയാൾ പൊലീസിന്റെ കണ്ണിലും പ്രധാനിയായി. തില്ലു സംഘത്തിന് സാമ്പത്തിക സഹായം നൽകികൊണ്ടിരുന്നത് അമിത് ആയിരുന്നെന്നാണ് റിപ്പോർട്ട്. അമിത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദീപക് ബോക്സ,ർ രവി ആന്റിൽ എന്ന പേരിൽ കള്ള പാസ്പോർട്ടിൽ മെക്സികോയിലേക്ക് നാടുവിട്ടു. പക്ഷേ വീണ്ടും പിടിയിലായി. തുടർന്ന് ഡൽഹി പൊലീസും മെക്സിക്കൻ സർക്കാരുമായി നടത്തിയ ധാരണയിൽ ബോക്സറെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യയിൽ എത്തിച്ച ബോക്സറെ തിഹാറിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. തിഹാറിലെത്തിയാൽ ബോക്സറെ തില്ലു ഇല്ലാതാക്കുമെന്ന് ഗോഗി സംഘം ഭയപ്പെട്ടു. ഇതും ജയിലിൽ വച്ചു തന്നെ തില്ലുവിനെ ഇല്ലാതാക്കാൻ കാരണമായെന്ന് പറയപ്പെടുന്നു.
∙ കണ്ണിനു പകരം കണ്ണ്, തുടരും ഈ പോര്...
1990 കൾ മുതൽ വിവിധ ഗുണ്ടാ ഗ്യാങ്ങുകളുടെ കുടിപ്പകകൾക്ക് സാക്ഷിയാണ് ഡൽഹി. ചോരയുടെ മണമുള്ള തെരുവുകളും അപ്രതീക്ഷിതമായി ഉയരുന്ന വെടിയൊച്ചകളും ഡൽഹിയിലെ പല പ്രദേശങ്ങൾക്കും ഇന്ന് സുപരിചിതമാണ്. ഒരു ഗോഗിയോ തില്ലുവോ ഇല്ലാതായതോടെ അതു തീരുന്നില്ലെന്നും പൊലീസ് പറയുന്നു. തില്ലു കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുൻപാണ് പ്രിൻസ് തെവാതിയ എന്ന ഗുണ്ടാത്തലവനെ തിഹാർ ജയിലിൽ എതിരാളികൾ കുത്തിക്കൊന്നത്. ഇത്തരത്തിൽ ഡൽഹിയിലെ പല പ്രദേശങ്ങളിൽനിന്നുള്ള ഗുണ്ടകളും ഗുണ്ടാത്തലവന്മാരും തിഹാർ ജയിലിലുണ്ട്. അവരുടെ അസാന്നിധ്യത്തിൽ കാര്യങ്ങൾ നോക്കാൻ പുറത്ത് ‘ഛോട്ടോ’ നേതാക്കന്മാരുമുണ്ട്. ഓരോ പ്രദേശങ്ങളിലും ആധിപത്യം ഉറപ്പിച്ച് അവിടെ അടക്കി വാഴാൻ ഗ്യാങ്ങുകൾ പരസ്പരം മത്സരിക്കുകയാണിന്ന്. ഇവരെ ആവശ്യത്തിന് ഉപയോഗിച്ച് പണം കൊടുത്ത് പോഷിപ്പിക്കാൻ നിരവധി ബിസിനസുകാരും, ബിൽഡർമാരും ക്യൂ നിൽക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം ദുർഫലം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും.
ഡൽഹിയിലെ ഒരു മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇങ്ങനെ: ‘‘രാജ്യതലസ്ഥാനം കണ്ട ഏറ്റവും പഴക്കമേറിയതും ശക്തവുമായ ഗുണ്ടാ മത്സരം 1990–2000 കാലഘട്ടത്തിൽ നടന്ന കൃഷൻ പഹൽവാൻ, അനൂപ്–ബൽരാജ് എന്നിവർ തമ്മിലുള്ളതായിരുന്നു. ദ്വാരകയിലും നജഫ്ഗഹിലും ആധിപത്യം സ്ഥാപിക്കാൻ ഈ രണ്ടു സംഘങ്ങളും പരസ്പരം ക്രൂരമായി മത്സരിച്ചു. ഇതിന്റെ ഫലമായി അൻപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. എല്ലാ പ്രദേശങ്ങളിലും ഇതുപോലെ പല ഗുണ്ടാ സംഘങ്ങളും ഉണ്ടാകും. ഒരു പ്രദേശത്ത് ഒന്നിൽക്കൂടുതൽ ഗ്യാങ്ങുകൾ ഉണ്ടാകുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നത്. നഗരത്തിലെ മറ്റ് പ്രദേശങ്ങളിലെ സംഘങ്ങളുമായി അവർ സഖ്യമുണ്ടാക്കുന്നു, പക്ഷേ അവർക്ക് ആ പ്രദേശങ്ങൾ ഏറ്റെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് താജ്പുരിയയെ പോലുള്ളവർ അവരുടെ പേരിന്റെ കൂടെ ഗ്രാമത്തിന്റെ പേരും കൂട്ടിച്ചേർത്ത് ആശ്വാസം കണ്ടെത്തുന്നത്’’.
ഡൽഹിയിലെ 25 കൊടുംക്രിമിനലുകളാണ് മൂന്നു ജയിലുകളിലായി തിഹാർ സമുച്ചയത്തിൽ നിലവിൽ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇനിയും പല ‘ഗ്യാങ് വാറു’കൾക്കും ഗുണ്ടാത്തലവന്മാരുടെ ക്രൂര കൊലപാതകങ്ങൾക്കും തിഹാർ സാക്ഷിയായേക്കാമെന്ന മുന്നറിയിപ്പും ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്നുണ്ട്. ഇതിനെല്ലാം മൂക സാക്ഷിയായി പൊലീസ് ഉദ്യോഗസ്ഥരും നിന്നേക്കാം. ഗോഗിക്കു പിന്നാലെ ബോക്സർ ഉദയം ചെയ്തതുപോലെ തില്ലുവിന് പിന്നാലെ മറ്റൊരു ഗുണ്ടാനേതാവും ഉയർന്നുവരും. ഈ കുടിപ്പക ഇനി പലരുടെയും ജീവനെടുത്ത് തുടരുകയും ചെയ്യും.
English Summary: The Murder of Gogi, Tillu, and The History of Delhi's Deadly Gang War