പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു  രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.

പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു  രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു  രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ്– ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ സൈന്യത്തിന് സ്വന്തമായി ഒരു  രാജ്യംതന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാക്കിസ്ഥാൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്. 

 

ADVERTISEMENT

ആര്,എങ്ങിനെ പാക്കിസ്ഥാൻ ഭരിക്കണമെന്നതു തൊട്ട് പല വൻകിട ബിസിനസ് കമ്പനികളും പാകിസ്ഥാൻ സേനയുടെ അധികാരത്തിലാണ്. രാജ്യം പട്ടിണിയിലും പരിവട്ടത്തിലുമാണെങ്കിലും പാകിസ്ഥാൻ സേനയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതും ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നതും ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നതും. ഒരു സേനയ്ക്ക് എത്രത്തോളം ലാഭം കൊയ്യാൻ സാധിക്കും? രാജ്യത്തിനുള്ളിൽതന്നെ  ബിസിനസ് സാമ്രാജ്യം സ്വന്തമായുള്ള ഏക സേനയായ പാകിസ്‌ഥാൻ സൈന്യം രാജ്യത്തിനകത്തെ വിവിധ മേഖലകളിൽ എങ്ങനെയാണ്  ഇടപെടുന്നത്? വിശദമായി പരിശോധിക്കാം...

 

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ നിരത്തിൽ കാവൽ നിൽക്കുന്ന പാക് സൈന്യം (File Photo by Aamir QURESHI / AFP)

വരുമാനത്തിന്റെ വഴി

 

ADVERTISEMENT

രാജ്യത്തിനായി സമർപ്പിക്കപ്പെട്ട ചാരിറ്റബിൾ സംഘടനകളുടെ പേരിലാണ് പാക്കിസ്ഥാൻ സൈന്യം ബിസിനസുകളെല്ലാം നടത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസ് താൽപ്പര്യങ്ങൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: സൈനിക മേധാവി നേരിട്ട് നിയന്ത്രിക്കുന്നവ,  ആയുധ ഫാക്ടറികൾ നടത്തുന്ന സേവന-പ്രതിരോധ മന്ത്രാലയം, ചാരിറ്റബിൾ ട്രസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്നവരും മുൻ സൈനികരും നടത്തുന്ന ഫാക്ടറികളും നിർമാണ പ്ലാന്റുകളും.

 

പാക്കിസ്ഥാനിലെ പെട്രോൾ പമ്പ് ( File Photo by Aamir QURESHI / AFP)

ഭരണത്തിൽ കോടികളുടെ കൈകടത്തൽ 

 

ADVERTISEMENT

തിരഞ്ഞെടുക്കപ്പെട്ട, അഴിമതിയിൽ മുങ്ങിക്കുളിച്ച  ഓരോ സർക്കാരിനും സൈന്യവുമായും നീതിന്യായ വ്യവസ്ഥയുമായും നിരന്തരം പോരിടേണ്ടി വരുന്ന അവസ്ഥ വർഷങ്ങളായി പാക്കിസ്ഥാനിലുണ്ട്. ഒരു പാക്ക് പ്രധാന മന്ത്രിയും അഞ്ചു വർഷമെന്നുള്ള അവരുടെ ഭരണഘടനാപരമായ കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുക, വധിക്കപ്പെടുക അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്യുക ഇതൊക്കെയാണ് സാധാരണയായി ഭരണാധികാരികൾക്ക് പാക്കിസ്ഥാനിൽ നേരിടേണ്ടി വന്നിട്ടുള്ളത്. കോടിക്കണക്കിനു ഡോളർ ആസ്തിയുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ സാമ്പത്തിക പിൻബലമാണ് ഭരണത്തിൽ കൈകടത്താൻ  സൈന്യത്തിനെ പ്രാപ്തരാക്കുന്നതും. 

പാക്കിസ്ഥാൻ പട്ടാളത്തെ പിന്തുണച്ചുകൊണ്ട് നിരത്തിലിറങ്ങിയ ജനക്കൂട്ടം (File Photo by ASIF HASSAN / AFP)

 

സൈന്യത്തിന്റെ പ്രധാന ബിസിനസുകൾ 

 

പാക്കിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീടു നഷ്ടമായവർ താത്കാലിക കൂടാരത്തിൽ കഴിയുന്നു ( File Photo by Rizwan TABASSUM / AFP)

രാജ്യത്തിന്റെ ജിഡിപിയുടെ 95 ശതമാനവും കടവും ബാധ്യതയും ആണെങ്കിലും, സൈന്യത്തിന് ബിസിനസ് നടത്തിപ്പിലൂടെ നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. വളം, സിമന്റ് നിർമാണം, ധാന്യ ഉൽപാദനം, ഇൻഷുറൻസ്, ബാങ്കിങ് സംരംഭങ്ങൾ, വിദ്യാഭ്യാസം, വിവര സാങ്കേതിക സ്ഥാപനങ്ങൾ, എയർപോർട്ട് സേവനങ്ങൾ, ട്രാവൽ ഏജൻസികൾ, ഷിപ്പിങ്, തുറമുഖ സേവനങ്ങൾ, ആഴക്കടൽ മത്സ്യബന്ധനം, പെട്രോൾ പമ്പുകൾ മുതൽ വൻകിട വ്യാവസായിക പ്ലാന്റുകൾ, ബാങ്കുകൾ, ബേക്കറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, മിൽക്ക് ഡെയറികൾ, സ്റ്റഡ് ഫാമുകൾ, സിമന്റ് പ്ലാന്റുകൾ എന്നിവ വരെ സൈന്യത്തിന്റെ ബിസിനസുകളിൽപ്പെടുന്നു. ഇതുകൂടാതെ  ഉരുക്ക്, ഫർണിച്ചർ, ഉപഭോക്തൃ വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപന്നങ്ങൾ, ധാന്യങ്ങൾ, സംസ്കരിച്ച മാംസം തുടങ്ങി നിരവധി വസ്തുക്കളും സൈന്യം  നിർമിക്കുന്നു.   

 

പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി, വിതരണം, സംസ്കരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഡസനിലധികം സ്ഥാപനങ്ങളുള്ള പാക്കിസ്ഥാൻ സൈന്യം പെട്രോളിയം, വാതക മേഖലയിലെ ഏറ്റവും വലിയ ഭീമനാണ്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’ എന്ന് വിളിക്കപ്പെടുന്ന യുദ്ധം ആരംഭിച്ചപ്പോൾ, പാകിസ്ഥാൻ സൈന്യത്തിന് മറ്റൊരു ലാഭകരമായ അവസരം ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ എല്ലാ വിദേശ കരാറുകാർക്കും  സഖ്യസേനയ്ക്കും സ്വകാര്യ സുരക്ഷയ്ക്കും ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുകയെന്നത്. പാക്കിസ്ഥാന്റെ ബഹിരാകാശ പദ്ധതി ആരംഭിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, പാക്കിസ്ഥാൻ സൈന്യമാണ് പാകിസ്ഥാന്റെ SUPARCOയുടെ (സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച് കമ്മിഷൻ ഓഫ് പാകിസ്ഥാൻ) ഏറ്റവും വലിയ കരാറുകാരൻ.

കറാച്ചിയിലെ പാക്ക് സ്റ്റോക് എക്സ്‍ചേ‍ഞ്ച് (File Photo by Rizwan TABASSUM / AFP)

 

സൈന്യം വക ഭൂമി കയ്യേറ്റവും 

 

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭൂമി കൈയ്യേറ്റക്കാർ സൈന്യംതന്നെയാണ്. രാജ്യത്തിന്റെ 15 ശതമാനമെങ്കിലും ഭൂമി സൈന്യത്തിന്റെ കൈപ്പിടിയിലാണ്. രാജ്യത്തുടനീളമുള്ള 8 നഗരങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന് ഡിഫൻസ് ഹൗസിങ് അതോറിറ്റിയുടെ കമാൻഡുണ്ട്. ഈ നഗരങ്ങളിൽ ഇസ്‌ലാമാബാദ്, റാവൽപിണ്ടി, കറാച്ചി, ലഹോർ, മുൾട്ടാൻ, ഗുജ്രൻവാല, ബഹവൽപൂർ, പെഷാവർ, ക്വറ്റ എന്നിവ ഉൾപ്പെടുന്നു. പ്രമുഖ നഗരങ്ങളിലെ ആഡംബര മേഖലകളിൽ പാക്കിസ്ഥാന്‍ സൈന്യം ഉയർന്ന സൈനിക ഉദ്യോഗസ്ഥർക്ക്  ഭൂമി അനുവദിക്കുന്നു. സൈന്യത്തിന് രണ്ട് ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെന്ന് ചില കണക്കുകളിൽ പറയുന്നു. പക്ഷേ യഥാർഥ കണക്ക് ഇതിന്റെ പതിന്മടങ്ങാണെന്നും സൂചനയുണ്ട്.

 

സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങാനെത്തിയ പാക് ജനത ( File Photo by Abdul MAJEED / AFP)

രാജ്യത്തുടനീളം അൻപതിലധികം വ്യത്യസ്ത ഭവന പദ്ധതികളുള്ള പാക്കിസ്ഥാനിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരാണ് സൈന്യം. അവ ഓരോന്നും ആയിരക്കണക്കിന് ഏക്കറുകളിലായി പരന്നുകിടക്കുന്നു. ഡിഎച്ച്എ ഇസ്‌ലാമാബാദ് 16000 ഏക്കറിൽ പരന്നുകിടക്കുമ്പോൾ ഡിഎച്ച്എ കറാച്ചി 12,000 ഏക്കറിലധികമാണ്. ഈ ഭൂമികൾ പാകിസ്ഥാൻ സർക്കാർ സൗജന്യമായി സൈന്യത്തിന്  അനുവദിക്കുന്നതാണ്. അത് സാധാരണക്കാർക്ക് വലിയ വിലയിട്ടു വിൽക്കുന്നതിലൂടെയും നല്ല ലാഭമുണ്ടാക്കുന്നുണ്ട്.

 

പാക്കിസ്ഥാന്റെ സൈനിക ഭൂമികളിലും കന്റോൺമെന്റുകളിലും 200 കോടി രൂപയുടെ ക്രമക്കേടുകളുണ്ടെന്ന് ഡിഫൻസ്  ഓഡിറ്റ് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. പാക്കിസ്ഥാൻ ആർമി കന്റീനുമായി ബന്ധപ്പെട്ട പർച്ചേസിൽ 1800 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ. സംഭരണ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഷ്യു ചെയ്ത ടെണ്ടറുകൾ പെട്ടെന്ന് റദ്ദാക്കിയതിലൂടെ  200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 

പാക്ക് കറൻസി (Photo by Rizwan TABASSUM / AFP)

 

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മൂന്ന് ജില്ലകളായ ഭക്കർ, ഖുഷാബ്, സഹിവാൾ എന്നിവിടങ്ങളിലായി കുറഞ്ഞത് 45,267 ഏക്കർ ഭൂമി സൈന്യത്തിന് കൈമാറിയിട്ടുണ്ട്. പാക്കിസ്ഥാൻ സൈന്യം ഇപ്പോൾ ഈ ഭൂമിയിൽ 'കോർപ്പറേറ്റ് അഗ്രികൾച്ചർ ഫാമിങ്' ചെയ്യാൻ പോകുന്നു. 45,267 ഏക്കർ ഭൂമിയാണ് പാക് സൈന്യം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 2021 ഒക്ടോബറിലെ ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാൻ സൈന്യത്തിൽനിന്ന് വിരമിച്ച 25 ഉദ്യോഗസ്ഥർക്കെങ്കിലും സ്വിസ് ബാങ്ക് അക്കൗണ്ടുകളുണ്ട്. 80,000 കോടിയുടെ അപ്രഖ്യാപിത സ്വത്തുക്കൾ ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഒരു ആർമി ജനറൽ പെപ്പ ജോൺസ്‌ എന്ന പീത്‌സ കമ്പനിയിൽ  കുടുംബാംഗങ്ങളുടെ പേരിൽ 22,000 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്. പീത്‌സ ഫ്രാഞ്ചൈസിയുടെ ഡെലിവറി ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോൾ ശതകോടി പ്രഭുവാണ്. 

 

കറാച്ചിയിലെ പാക്ക് സ്റ്റോക് എക്സ്‍ചേ‍ഞ്ചിൽ നിരാശനായ സ്റ്റോക്ക് ബ്രോക്കർ (File Photo by Asif HASSAN

കറുപ്പ് കച്ചവടം 

 

നാറ്റോ ഡിഫൻസ് എജ്യുക്കേഷൻ എൻഹാൻസ്‌മെന്റ് പ്രോഗ്രാം (ഡീപ്) റിപ്പോർട്ടാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെയും ലഹരിമരുന്ന് വ്യാപാരത്തിൽ താലിബാന്റെയും അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തിയത്. മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും സ്ഥിരമായ വിതരണം ഉറപ്പാക്കാൻ പാക്കിസ്ഥാൻ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലേക്കും പ്രത്യേകിച്ച് കശ്മീർ താഴ്‌വരയ്‌ക്കകത്തും കള്ളക്കടത്ത് ശൃംഖലകൾ സ്ഥാപിച്ചിട്ടുണ്ടെന്ന്  സൗത്ത് ഏഷ്യ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 

യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) നവംബർ 2021 റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ആഗോള കറുപ്പ് ഉൽപാദനത്തിന്റെ 85 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ്.  അഫ്ഗാനിസ്ഥാനുമായി 2400 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ ലഹരിമരുന്ന് കടത്തുകാരുടെ ഇടനാഴിയായാണ്  പ്രവർത്തിക്കുന്നത്.  കണക്കുകൾ പ്രകാരം, അഫ്ഗാൻ ലഹരിമരുന്നുകളിൽ 40 ശതമാനത്തിലേറെയും അന്താരാഷ്ട്ര വിപണിയിൽ എത്തുന്നതിനു മുൻപ് പാക്കിസ്ഥാനിലേക്ക് കടക്കുന്നുണ്ട്.

 

ഓഹരി വിപണി

 

പാക്കിസ്ഥാൻ ഓഹരി വിപണിയുടെ 70 ശതമാനവും സൈന്യമാണ് നിയന്ത്രിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശാകാരി ഫൗണ്ടേഷൻ, ഫൗജി ഫൗണ്ടേഷൻ (പാക്കിസ്ഥാൻ ആർമി), ഷഹീൻ ഫൗണ്ടേഷൻ (പാക്കിസ്ഥാൻ എയർഫോഴ്സ്), ബഹാരിയ ഫൗണ്ടേഷൻ (പാക്കിസ്ഥാൻ നേവി), ആർമി വെൽഫെയർ ട്രസ്റ്റ്, ഡിഫൻസ് ഹൗസിങ് അതോറിറ്റികൾ (ഡിഎച്ച്എ) തുടങ്ങിയ ചാരിറ്റബിൾ ബാനറുകളുടെ കീഴിലാണ് ഈ ബിസിനസുകൾ പ്രവർത്തിക്കുന്നത്. അവരെ ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കീഴിലാക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ നികുതി വെട്ടിപ്പാണ്. ഈ ഓർഗനൈസേഷനുകളുടെ പ്രധാന ലക്ഷ്യം സേനയിലെ ഉദ്യോഗസ്ഥരുടെ ക്ഷേമമാണ്. വിരമിച്ച ആർമി ജനറൽമാർക്ക് പോലും ബിസിനസുകൾ നടത്തിക്കൊണ്ടുപോകാനുള്ള അവകാശവും അധികാരവും പാക്കിസ്ഥാനിലുണ്ട്. ഒരു സൈനിക ജനറലിന് വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ പാക്കിസ്ഥാനിൽ വളരെ കൂടുതലാണ്. റിട്ടയേർഡ് കോർപ്സ് കമാൻഡർമാരിൽ ഏതാണ്ട് 50 ശതമാനവും പാക്കിസ്ഥാൻ ആർമി, പാക്കിസ്ഥാൻ നേവി, എയർ ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് ഈ ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ നടത്തിപ്പിലുണ്ട്. മറ്റൊരു 30 ശതമാനം അംബാസഡർമാരായോ വിദേശ സേവനത്തിലോ ബ്യൂറോക്രസിയിലോ നിയോഗിക്കപ്പെടുന്നു. വിവിധ സർക്കാർ പ്രോജക്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റുകളുടെ ഉപദേഷ്ടാക്കൾ തുടങ്ങിയവയിൽ ബാക്കി 20 ശതമാനം പേർക്കും സ്ഥാനമാനങ്ങൾ ലഭിക്കുന്ന രീതിയാണ് അവിടെയുള്ളത്. ഈ ചാരിറ്റബിൾ ഓർഗനൈസേഷനുകൾ ഒരു ഡയറക്ടർ ബോർഡ് സ്വതന്ത്രമായി നടത്തുന്നുണ്ടെങ്കിലും അവയുടെ മൊത്തത്തിലുള്ള എല്ലാ മാനേജ്മെന്റും ചെയ്യുന്നത് പാക്കിസ്ഥാൻ ആർമിയുടെ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സാണ്.

 

രാജ്യത്തെ മികച്ച 5 ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായ അസ്കാരി ബാങ്ക് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പാക്കിസ്ഥാനിലെ കാറ്റ്, സൗരോർജ മേഖലയിലെ ഏറ്റവും വലിയ കമ്പനിയും സൈന്യത്തിന്റെ കീഴിലാണ്. ഖനികൾ, നിരവധി വാണിജ്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സ്കൂളുകളുടെയും കോളജുകളുടെയും ഒരു വലിയ ശൃംഖല എന്നിവയും അവർക്കുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ

പാക്കിസ്ഥാൻ സൈന്യം ഉൾപ്പെട്ട മറ്റൊരു മേഖലയുണ്ട്. അതാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. വാട്ടർ ആൻഡ് പവർ ഡെവലപ്‌മെന്റ് അതോറിറ്റി (WAPDA), നാഷനൽ ലോജിസ്റ്റിക്‌സ് സെൽ (NLC), ഫ്രോണ്ടിയർ വർക്ക്‌സ് ഓർഗനൈസേഷൻ (FWO), സ്പെഷൽ കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (SCO) എന്നിവയുൾപ്പെടെ ഒരു ഡസനിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും പാക്കിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈന്യത്തിന്റെ വരുമാനകണക്കിൽ ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം കൂടി ചേർത്താൽ എത്ര ആയിരിക്കുമെന്ന് ആർക്കും അറിയില്ല എന്നതാണ് സത്യമെന്നു വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് പതിറ്റാണ്ടിലേറെക്കാലം നേരിട്ടുള്ള സൈനിക ഭരണവും ബാക്കിയുള്ള സമയങ്ങളിൽ പരോക്ഷമായ സൈനിക ഭരണവും നിലനിന്നിരുന്ന രാജ്യമാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാർക്കൊന്നുംകാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതിൽ നിന്ന് ഇത് വ്യക്തമാണ്. ചിലരെ പാക്കിസ്ഥാൻ സൈന്യം തൂക്കിലേറ്റി; ചിലർ പരസ്യമായി കൊല്ലപ്പെട്ടു. കുറച്ചുപേർ ഒറ്റരാത്രികൊണ്ട് രാജ്യം വിടാൻ നിർബന്ധിതരായി. ഇസ്ലാമാബാദിൽ ആര് അധികാരത്തിൽ വന്നാലും ഈ സൈനിക വാണിജ്യ പ്രവർത്തനങ്ങൾക്കെതിരെ വിരൽ ചൂണ്ടാൻ മടിക്കുന്നതിന്റെ കാരണമിതാണ്. ഈ സംഘടനകൾ പ്രതിവർഷം 20-30% എന്ന നിരക്കിൽ നിരന്തരം വളരുന്നു എന്നും അതേസമയം പാക്കിസ്ഥാനിലെ മറ്റ് ബിസിനസുകൾ നഷ്ടം നേരിടുന്നു എന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്പാക്കിസ്ഥാനിലെ മറ്റൊരു ബിസിനസ്സ് സംരംഭവും ഇതുപോലെ വളരുന്നില്ല.

 

സാമ്പത്തിക പ്രതിസന്ധി

 

ലോക ബാങ്കിന്റെ റാങ്കിങ് അനുസരിച്ച് ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ 190 രാജ്യങ്ങളിൽ നൂറ്റിയെട്ടാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങൾ, നിക്ഷേപം ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളർത്തുന്നുണ്ട്. 

ഡോളറിനെതിരെ പാകിസ്ഥാൻ കറൻസി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 240 രൂപയിലേക്കെത്തി. വിവേകപൂർവമല്ലാത്ത സാമ്പത്തിക നയങ്ങൾ ഈ മാന്ദ്യ കാലഘട്ടത്തിൽ പാക്കിസ്ഥാനടക്കം പല രാജ്യങ്ങളുടെയും അടിത്തറ ഇളക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കടം തിരിച്ചടവ് മുടങ്ങുന്നത് രാജ്യാന്തര ഏജൻസികളെയും വിദേശ രാജ്യങ്ങളെയും പാക്കിസ്ഥാന് കടം കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കടം കൊടുത്താൽ തന്നെ തിരിച്ചടക്കാനുള്ള കഴിവില്ലാത്തതും പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയിലുള്ള ‘വിശ്വാസ്യത’ നഷ്ടപ്പെട്ടതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കികൊണ്ടിരിക്കുകയാണ്.

 

പലിശ ഹറാം

 

വിദേശ നാണ്യ ശേഖരത്തിലെ കുറവും ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിൽ വിളനാശം ഉണ്ടായതുകൊണ്ട് ഇറക്കുമതി കൂട്ടേണ്ടി വരുന്നതും വീണ്ടും സാമ്പത്തിക പ്രതിസന്ധി കൂട്ടുന്ന ഘടകങ്ങളാണ്. "ശരിയായ രീതിയിലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളൊന്നും നടത്താത്ത പാക്കിസ്ഥാന് കടം കൊടുത്ത് മടുത്തിരിക്കുകയാണ് വിദേശ രാജ്യങ്ങൾ" എന്ന സിറ്റിയുടെ സാമ്പത്തിക വിദഗ്ധന്റെ പ്രസ്താവന പ്രതിസന്ധിയുടെ ആഴം കാണിക്കുന്നു. അമിത പണപ്പെരുപ്പവും ഇന്ധന ക്ഷാമവും കാര്യങ്ങൾ കൂടുതൽ അസ്ഥിരമാക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയുടെ കെടുകാര്യസ്ഥത എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്.പലിശ കൊടുക്കുന്നത് ഇസ്ലാമിൽ ഹറാമായതിനാൽ ഐഎംഎഫിന് കൊടുക്കേണ്ട പലിശ നൽകാനാകില്ല എന്ന നിലപാട് എടുക്കണം എന്ന് ഒരു തീവ്ര വലതുപക്ഷ സംഘടന സർക്കാരിനെ ഇപ്പോൾ ഉപദേശിച്ചിരിക്കുകയാണ്.

 

സൈനികർക്ക് കൃഷി ഭൂമിയും വീട് വെക്കാനുള്ള പ്ലോട്ടുകളും അനുവദിക്കുന്ന ഒരു സർക്കാരിനെ പാക്കിസ്ഥാനിലല്ലാതെ ലോകത്തിൽ മറ്റെവിടെയും കാണാനാകില്ല. ബിസിനസുകളും വാണിജ്യ സ്ഥാപനങ്ങളും നടത്താൻ വിരമിച്ച സൈനികരെ ഏർപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ സ്വതന്ത്രവും ഉത്തരവാദിത്തമില്ലാത്തതുമായ സാമ്പത്തിക ശക്തി അഴിമതി വളർത്തുകയും  സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുകയും ചെയ്തു. സ്വിസ് ബാങ്കുകളിൽ നിന്ന് ചോർന്ന രേഖകളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഇപ്പോഴത്തെയും മുൻമേധാവികളുടെയും സമ്പാദ്യത്തിന്റെ വിവരങ്ങൾ ഉൾപെട്ടിട്ടുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും നികുതി വെട്ടിപ്പും മയക്കു മരുന്ന് ഇടപാടുകളും കുഴൽപ്പണം കടത്തലും തുടരുന്ന പാക്കിസ്ഥാൻ സേന ഒരു രാജ്യത്തെ സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശങ്ങളെ പോലുമാണ് ഇല്ലാതാക്കുന്നത്.

English Summary : How Pakistan Army Runs Businesses Worth Crores?