എന്തിനാണ് ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ്? ഇതാണു കാരണം, ഇതെല്ലാമാണ് കാഴ്ചകള്‍
2010–18 കാലം. ഡൽഹിയിൽ പലപ്പോഴായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുന്നു. നേരത്തേയും അതുണ്ടായിട്ടുണ്ട്. പക്ഷേ ഹിമാലയൻ മേഖലയിലുണ്ടാകുന്ന ഭൂചലനത്തിന്റെ തുടർപ്രകമ്പനങ്ങളായിരുന്നു രാജ്യതലസ്ഥാനത്തു പലപ്പോഴും അനുഭവപ്പെട്ടിരുന്നത്. എന്നാൽ അതു മാറി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രംതന്നെ ഡൽഹിയുടെ തൊട്ടടുത്തെത്തുന്ന അവസ്ഥയിലേക്കു മാറി അക്കാലത്തു കാര്യങ്ങൾ. സ്വാഭാവികമായും പാർലമെന്റ് മന്ദിരത്തിന്റെ ഉൾപ്പെടെ സുരക്ഷയെപ്പറ്റിയും ചോദ്യമുയർന്നു.

1921നാണ് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം തറക്കല്ലിട്ടത്. 1927ൽ നിർമാണം പൂർത്തിയാക്കി. പഴക്കം നൂറു വർഷത്തോളമായിരിക്കുന്നു. എന്നാൽ പാർലമെന്റിനു നേരെയുണ്ടായേക്കാവുന്ന ഭൂകമ്പം പോലുള്ള ഭീഷണികൾ കേന്ദ്രസർക്കാർ നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നു. കാലപ്പഴക്കം, ഭൂചലന ഭീഷണി, സ്ഥലസൗകര്യമില്ലായ്മ, സുരക്ഷാ പ്രശ്നം എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയൊരു പാർലമെന്റ് മന്ദിരത്തിന്റെ ആശയത്തിലേക്ക് കേന്ദ്രം കാൽച്ചുവടു വയ്ക്കുന്നതും അക്കാലത്താണ്.
2012ൽ യുപിഎ ഭരണകാലത്ത് പാർലമെന്റിന്റെ നവീകരണം സംബന്ധിച്ച പരിശോധനയ്ക്കായി സ്പീക്കർ മീരാകുമാർ സമിതിയെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ വീണ്ടും ചൂടുപിടിച്ചു. ഡൽഹിയെ മോടി പിടിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് 2019 സെപ്റ്റംബറില്‍ മാസ്റ്റര്‍പ്ലാൻ തയാറായതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനും വേഗം കൂടിയത്.
2020 സെപ്റ്റംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണക്കരാർ ടാറ്റാ പ്രോജക്ട്സ് കമ്പനിക്കു കൈമാറി. 3 മാസത്തിനിപ്പുറം 2020 ഡിസംബർ 10ന് പ്രധാനമന്ത്രി മോദി മന്ദിരത്തിനു തറക്കല്ലിട്ടു. ഇന്ത്യൻ തലസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം റെക്കോർഡ് സമയത്തിൽ, രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് 2023 മേയ് 28ന്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുതിയൊരു പാർലമെന്റ് മന്ദിരത്തിന്റെ ആവശ്യം വന്നത്? എന്താണ് ആ മന്ദിരത്തിലെ അമ്പരപ്പിക്കുന്ന കാഴ്ചകൾ?
∙ തകരില്ല ഭൂമി കുലുങ്ങിയാലും!
ഭൂചലനത്തിൽനിന്നുതന്നെ തുടങ്ങാം. ഭൂചലന സാധ്യതയനുസരിച്ച് ഇന്ത്യയിലെ വിവിധ മേഖലകളെ രണ്ടു മുതൽ അഞ്ചു വരെ സൈസ്മിക് സോണുകളായി തിരിച്ചിട്ടുണ്ട്. അതിതീവ്രമായ ഭൂകമ്പത്തിനു സാധ്യതയുള്ള സൈസ്മിക് സോൺ നാലിലാണ് ഡൽഹിയുടെ സ്ഥാനം. എന്നാൽ സൈസ്മിക് സോൺ അഞ്ചിലുള്ള ഒരു കെട്ടിടത്തിനു വേണ്ട സുരക്ഷയാണ് പുതിയ പാർലമെന്റിൽ ഒരുക്കിയിരിക്കുന്നത്. ഭൂചലനത്തിന്റെ ഭീഷണി കഴിഞ്ഞാൽ അടുത്തത് സ്ഥലപരിമിതിയാണ്. അതിനും പുതിയ പാർലമെന്റിൽ പരിഹാരമുണ്ട്.
ഭരണഘടന അനുശാസിക്കുന്നതു പ്രകാരം രാജ്യസഭയിൽ പരമാവധി 250 അംഗങ്ങളാണു വേണ്ടത്. ലോക്സഭയിലാകട്ടെ പരമാവധി 550 പേരും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ രാജ്യസഭാ ഹാളിൽ 250 പേർക്കും ലോക്സഭാ ഹാളിൽ 543 പേർക്കും ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ പുതിയ മന്ദിരത്തിന്റെ രാജ്യസഭാ ഹാളിൽ മുന്നൂറിലേറെ അംഗങ്ങൾക്കുള്ള സീറ്റുണ്ട്. ലോക്സഭാ ഹാളിലാകട്ടെ 888 അംഗങ്ങള്‍ക്ക് സുഖമായിരിക്കാം. 2026ൽ മണ്ഡല പുനർനിർണയം വരുന്നതോടെ പാർലമെന്റിലെ അംഗങ്ങളുടെ എണ്ണം ഇനിയും കൂടും, അതുകൂടി കണക്കിലെടുത്താണ് സീറ്റിങ് കപ്പാസിറ്റി കൂട്ടിയത്. ആളു കൂടിയാലും ഇനി സീറ്റന്വേഷിച്ച് നടക്കേണ്ടി വരില്ലെന്നു ചുരുക്കം.
മറ്റൊന്നു കൂടിയുണ്ട്. നിലവിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുന്നത് സെൻട്രൽ ഹാളിലാണ്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ അവിടെ കൂടിച്ചേർന്നാൽ എഴുന്നൂറിലേറെപ്പേർ വരും. ഇവർക്കെല്ലാം കൂടി ആകെയുള്ളത് 440 സീറ്റും. സംയുക്ത സമ്മേളന സമയത്ത് കൂടുതൽ സീറ്റുകൾ കൊണ്ടു വന്ന് ഹാളിൽ കുത്തിനിറച്ചാണ് ഇതിനു പരിഹാരം കണ്ടിരുന്നത്. ഇനി പക്ഷേ അതിനും അവസാനമാകും. കാരണം, പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനത്തിനായി സെൻട്രൽ ഹാളില്ല, പകരം ലോക്സഭാ ഹാളിലായിരിക്കും സമ്മേളനം നടക്കുക. അത്തരം ഘട്ടത്തിൽ 1272 എംപിമാർക്കു വരെ സീറ്റിങ് സൗകര്യമൊരുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഹാളിന്റെ രൂപകൽപന.
ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയാണ് ലോക്സഭാ ഹാൾ നിർമിച്ചിരിക്കുന്നത്, രാജ്യസഭാ ഹാളാകട്ടെ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും. 1947 ഓഗസ്റ്റ് 14ന് അർധരാത്രി ബ്രിട്ടൻ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന സ്വർണ ചെങ്കോലും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നുണ്ട്. ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനം.
∙ ആൽമരവും ആഡംബരവും
നാലു നിലയിൽ ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം. പരമാവധി സ്ഥലം പ്രയോജനപ്പെടുത്താനാണ് ത്രികോണാകൃതി സ്വീകരിച്ചതെന്നു പറയുന്നു നിർമാതാക്കൾ. തൊട്ടടുത്തുതന്നെയാണ് വൃത്താകൃതിയിലുള്ള പഴയ പാർലമെന്റ് മന്ദിരവും. 971 കോടി രൂപയ്ക്കാണ് പുതിയ പാർലമെന്റ് നിർമാണ പദ്ധതി കരാർ ടാറ്റ പ്രോജക്ട്സിനു നൽകിയത്. എന്നാൽ കോവിഡ് ലോക്ഡൗണും രൂപരേഖയില്‍ ചില മാറ്റങ്ങളും വന്നതോടെ ചെലവ് 1200 കോടി കടന്നതായാണ് റിപ്പോർട്ടുകൾ. ഗുജറാത്തിൽനിന്നുള്ള ആർക്കിടെക്ട് ബിമൽ പട്ടേലാണ് പുതിയ പാർലമെന്റ് മന്ദിരം ഡിസൈൻ ചെയ്തത്.
150 വർഷത്തെ ആയുസ്സ് ഉറപ്പുതരുന്ന മന്ദിരം ഇന്ത്യയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വിധത്തിലാണ് രൂപകൽപന. 65,000 ത്തിലേറെ ചതുരശ്ര മീറ്ററിലായുള്ള മന്ദിരത്തിലെ ഓഫിസ് മുറികളിലും യോഗഹാളുകളിലുമെല്ലാം അത്യാധുനിക സൗകര്യങ്ങളാണ്. പാർലമെന്റിന്റെ വിവിധ സമിതികൾക്കായുള്ള മുറികളുമൊരുക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ലൈബ്രറി, ഭക്ഷണശാല എന്നിവയും.
അംഗങ്ങള്‍ക്കു വിശ്രമിക്കാനും വിശേഷങ്ങൾ കൈമാറാനുമുള്ള ഇടവുമുണ്ട്. സെൻട്രൽ ലോഞ്ച് എന്നറിയപ്പെടുന്ന ഇവിടെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരവും നിഴൽവിരിച്ചുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യപരമായ പാരമ്പര്യം ലോകത്തിനു മുന്നില്‍ വിളിച്ചോതുന്ന വിശാലമായ ഭരണഘടനാ ഹാളും പുതിയ മന്ദിരത്തിന്റെ പ്രത്യേകതയാണ്. ശക്തിദ്വാർ, ജ്ഞാനദ്വാർ, കർമദ്വാർ എന്നിങ്ങനെയാണ് പ്രധാന കവാടങ്ങളുടെ പേരുകൾ. വിഐപികൾക്കും എംപിമാര്‍ക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളായിരിക്കും. വിശാലമായ പാർക്കിങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. പാർലമെന്റിലെ ജീവനക്കാരുടെ വേഷവിധാനത്തിനുമുണ്ടാകും ഇനി വൈവിധ്യം.
∙ സെൻട്രല്‍ വിസ്തയല്ല പാര്‍ലമെന്റ്
പുതിയ പാർലമെന്റിനു നൽകിയിരിക്കുന്ന പേരാണ് സെൻട്രൽ വിസ്തയെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഏകദേശം 20000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ പേരാണ് സെൻട്രൽ വിസ്ത. പുതിയ പാർലമെന്റുൾപ്പെടെയുള്ള മന്ദിരങ്ങളും വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളുമെല്ലാം ഉൾപ്പെടുന്നതാണ് ഭരണസിരാകേന്ദ്രത്തിലെ ഈ മുഖം മിനുക്കൽ പദ്ധതി. ഇതു യാഥാർഥ്യമാകുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും രാഷ്ട്രപതി ഭവനും ഉപരാഷ്ട്രപതി ഭവനുമെല്ലാം അടുത്തടുത്താകും.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പദ്ധതി പ്രകാരം പൊളിച്ചു പണിയാനാണു തീരുമാനം. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റി മോടിപിടിപ്പിച്ചുകഴിഞ്ഞു. നിലവിലെ പാർലമെന്റ് മന്ദിരവും നോർത്ത്–സൗത്ത് ബ്ലോക്കുകളും പൈതൃക സംരക്ഷണ കേന്ദ്രങ്ങളായി സൂക്ഷിക്കാനാണു തീരുമാനം. രാഷ്ട്രപതി ഭവനിലും മാറ്റങ്ങളുണ്ടാകില്ല.
‘‘സ്വാതന്ത്ര്യാനന്തര ഭാരതത്തിനു വഴികാട്ടിയാവുകയാണ് പഴയ പാർലമെന്റ് മന്ദിരം ചെയ്തത്, എന്നാൽ ആത്മനിർഭർ ഭാരതിന്റെ രൂപീകരണത്തിനു സാക്ഷ്യം വഹിക്കുന്നതാകും പുതിയ പാർലമെന്റ്’’ എന്നാണ് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടത്. അതിലേക്കുള്ള ചുവടുവയ്പാണ് മേയ് 28ന് തലസ്ഥാന നഗരിയിൽ നടക്കുന്നതും.
English Summary: Why India Needs a New Parliament Building and What are its Significant Features?