നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. ‍കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം.

നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. ‍കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. ‍കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. ‍കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം. 

ഈ കുഞ്ഞിനെ വളർത്തി വലുതാക്കി വിൽപന നടത്തുന്ന സമയമാകുമ്പോഴേക്കും കോഴിയിറച്ചിയുടെ വിലയിലും ഇടപെടും. നമ്മൾ ഏതു വിലയ്ക്ക് കോഴിയിറച്ചി കഴിക്കണമെന്ന് അവർ തീരുമാനിക്കും. കോഴിയിറച്ചി കഴിക്കണമോയെന്നു പോലും അവർ തീരുമാനിക്കും. 87 രൂപയ്ക്ക് ചിക്കൻ നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിയൊന്നും വിജയകരമായില്ല. കോഴിയുടെ വില വർധിക്കുമ്പോൾ നോക്കി നിൽക്കാനല്ലാതെ കേരളത്തിന് ഒന്നും കഴിയില്ല. അത്രമാത്രം ഈ മേഖലയെ വൻലോബി നിയന്ത്രിക്കുന്നു. 

ADVERTISEMENT

 

∙ ഇതര സംസ്ഥാനങ്ങളിൽ ഡിമാൻഡ് കൂടി; കേരളത്തിൽ ഇനിയും വില കൂടും

Representative image

 

ഇപ്പോൾ കേരളത്തിൽ കോഴിവില വർധിക്കുന്നതിന്റെ പ്രധാന കാരണം ഇതര സംസ്ഥാനങ്ങളിലെ വലിയ ഡിമാൻഡാണ്. ഗോവധ നിരോധനവും എതിർപ്പും വന്നതോടെ പലയിടത്തും മാട്ടിറച്ചി വിപണിയിൽ വലിയ മാന്ദ്യമുണ്ടായി. അതുകൊണ്ടു തന്നെ രാജ്യവ്യാപകമായി ചിക്കൻ വിപണിയിൽ വലിയ ഡിമാൻഡുണ്ട്. എത്ര വിലയ്ക്കും എടുക്കാൻ ആളുണ്ട്. 

ADVERTISEMENT

കേരളത്തെക്കാൾ വില കൂടുതലാണ് മറ്റു പല സംസ്ഥാനങ്ങളിലും. കോഴി ധാരാളം ഉൽപാദിപ്പിക്കപ്പെടുന്ന തെലങ്കാനയിൽ ഈ തിങ്കളാഴ്ച (ജൂൺ 10) കോഴിയുടെ ഫാം വില 152 രൂപയാണ്, ആന്ധ്രയിൽ വില 151 രൂപ. കേരളത്തിൽ 136 രൂപയാണ് വില. (കടകളിൽ നിന്ന് ഇത് വാങ്ങുമ്പോൾ വില 200നടുത്ത് എത്തും). ഇനിയും കേരളത്തിൽ വില കൂടുമെന്നാണു സൂചന. പല സംസ്ഥാനങ്ങളിലും കടുത്ത ചൂടു മൂലം കോഴിവളർത്തൽ പ്രതിസന്ധിയിലായി. 

തീറ്റയുടെ വിലവർധനയും പ്രശ്നമായി. ചൂടു മൂലം കോഴികൾ തീറ്റയെടുക്കാതെ വെള്ളം മാത്രം കുടിക്കുകയും ചത്തുവീഴുകയും ചെയ്യുന്നു. ഇതോടെയാണ് ശീതികരിച്ച കൂടുകളിൽ കോഴികളെ വളർത്തുന്ന രീതി തമിഴ്നാട്ടിലെ പല ഫാമുകളും ആരംഭിച്ചത്. എത്ര കൂടിയ വിലയിലും കോഴികളെ വാങ്ങാൻ പല സംസ്ഥാനങ്ങളും തയാറായതോടെ കൂടുതൽ ലോഡും അങ്ങോട്ടു പോകും. ഇതോടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞു. 

Representative image by: AALA IMAGES / istock

 

∙ അവർക്കറിയാം നമ്മുടെ കൊതി

ADVERTISEMENT

 

ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ ബിരിയാണി എന്നിങ്ങനെ നാലോ അഞ്ചോ ഇനങ്ങൾ മാത്രം ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് ചിക്കൻ നിർത്തിപ്പൊരിച്ചത്, പൊട്ടിത്തെറിച്ചത്, കെട്ടിപ്പിടിച്ചത് എന്നിങ്ങനെ നൂറുകണക്കിനു വിഭവങ്ങൾ എങ്കിലും ഉണ്ട്. ഒരു ദിവസം മലയാളി തിന്നു തീർക്കുന്നത് 20 ലക്ഷത്തിലേറെ കിലോ ചിക്കനാണെന്നാണു കണക്ക്. 

അതായത് മാസം ആറു കോടി. എന്നാലോ സംസ്ഥാനത്ത് ആകെ ഉൽപാദിപ്പിക്കുന്ന ചിക്കൻ മാസത്തിൽ 2.4 കോടി മാത്രവും. സ്വകാര്യ കർഷക, ഫാമുകൾ 37.5 ശതമാനവും സർക്കാർ ഏജൻസികൾ രണ്ടര ശതമാനവും ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. മലയാളി ഉപയോഗിക്കുന്ന ചിക്കന്റെ 60 ശതമാനവും പുറംനാടുകളിൽ നിന്ന് വരണം എന്നു സാരം. 

Representative image

ഇതു ചൂഷണം ചെയ്യുന്നത് കോഴി വിപണിയെ നിയന്ത്രിക്കുന്നവരാണ്. ഏതു സീസണിലാണ് മലയാളികൾ ഇറച്ചി കൂടുതൽ കഴിക്കുന്നതെന്നും കുറച്ചു കഴിക്കുന്നതെന്നും അവർക്കറിയാം. കേരളത്തില്‍ എത്രയൊക്കെ ഫാമുകൾ തുറന്നാലും ലാഭത്തിന്റെ പ്രധാനകേന്ദ്രം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ കോഴി വിപണിയെ നിയന്ത്രിക്കുന്നവർക്കു മാത്രമായിരിക്കും. 

കേരളത്തിലെ ഭൂരിഭാഗം കർഷകരും കമ്മിഷൻ രീതിയിലാണ് കോഴിയെ വളർത്തുന്നത്. പ്രമുഖ കമ്പനികൾ കൈമാറുന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി വിൽപന നടത്തുമ്പോൾ കർഷകന് ചെറിയ കമ്മിഷൻ ലഭിക്കും. അതിൽ നിന്നു ചെലവ് കണ്ടെത്തണം. കർഷകർ ഏതു കാലത്തും തങ്ങളുടെ കീഴിൽ നിൽക്കാൻ ഒട്ടേറെ വ്യാപാര തന്ത്രങ്ങൾ കമ്പനികൾ പയറ്റുന്നു. 

 

∙ കുഞ്ഞിനെ വച്ച് വിലപേശൽ!

 

‘നിങ്ങളുടെ കുഞ്ഞ് ‍ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്. വിട്ടുതരണമെങ്കിൽ ഇത്ര രൂപ തരണം’ എന്ന പഴയ സിനിമകളിലെ ഭീഷണി പോലെ കുഞ്ഞിനെ വച്ച് വില പേശുന്നതാണ് കോഴിവിപണിയിലെ പ്രധാന ഘടകം. കോഴി വിപണിയിൽ ഒരു ഘട്ടത്തിലും നിയന്ത്രണം പുറത്തു പോകാത്ത രീതിയാണ് ഇതരസംസ്ഥാനത്തെ കച്ചവടക്കാർ നടത്തുന്നത്. വിപണിയെ നിയന്ത്രിക്കുന്നതിന്റെ താക്കോൽ ആയി അവർ സൂക്ഷിക്കുന്നത് കോഴിക്കുഞ്ഞുങ്ങളെയാണ്. 

Representative image

ബ്രോയിലർ കോഴി മേഖലയിലെ ഗവേഷണത്തിലോ കോഴി‍ക്കുഞ്ഞ് ഉൽപാദനത്തിലോ കേരളത്തിന് ഒരു റോളുമില്ല. ഒന്നോ രണ്ടോ ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് കേരളത്തിലെ ഫാമുകൾക്ക് നൽകുക. കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും കുറഞ്ഞ സമയത്തിലും കുറഞ്ഞ തീറ്റയിലും വളരാവുന്ന കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത് ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഹാച്ചറികളിലാണ്. 

ചില പ്രമുഖ കമ്പനികൾക്കാണ് ഇതിന്റെ കുത്തക. ഇതിനാവശ്യമായ മുട്ട അവർ പുറത്തു നൽകില്ല. ഇനി മുട്ട ലഭിച്ചാൽ തന്നെ ഇതരസംസ്ഥാനത്തെ കച്ചവടക്കാരുമായി മത്സരിച്ച് അതിലും കുറഞ്ഞ വിലയിൽ നമുക്ക് കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെ ആദ്യം പിടിമുറുക്കുക കോഴിക്കു‍ഞ്ഞിന്റെ വിലയിലാണ്. ക്രിസ്മസ്, പെരുന്നാളുകൾ പോലെ കോഴിയിറച്ചിക്ക് വൻ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ള സീസണുകളിൽ പുറത്തിറങ്ങേണ്ട ബാച്ച് കോഴിക്കുഞ്ഞുങ്ങളുടെ വില വല്ലാതെ വർധിക്കും. ട്രോളിങ് നിരോധനം, മഴക്കാലം തുടങ്ങിയ സീസണുകളിൽ ഇതു തന്നെ പ്രയോഗിക്കും. 

സീസൺ മുൻനിർത്തി കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിൽ കൂടിയ വിലയ്ക്ക് പലരും വാങ്ങും. പക്ഷേ, വിൽക്കാറുമ്പോഴേയ്ക്കും വിലയിടിക്കും.

Representative image by: AALA IMAGES / istock

തീറ്റയും മരുന്നുമെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നു വരണം. കേരളത്തിൽ തീറ്റ കിട്ടില്ലെന്ന് ഉറപ്പാണ് എന്നതിനാൽ കാരണമില്ലാതെ വില കൂട്ടും. കർഷകർക്കു വാങ്ങാതെ നിവൃത്തിയില്ലല്ലോ. വളർത്താനുള്ള ചെലവ് കൂടുതലാണെന്നു കരുതി കോഴിയുടെ വില ഉയർത്തിയാൽ തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയിൽ കോഴി തന്നെ വരും. ജിഎസ്ടി സംവിധാനം വന്നതോടെ കോഴി കൊണ്ടുവരുന്നത് എളുപ്പവുമായി.

 

∙ മുട്ടപൊട്ടിച്ചും ദ്രോഹിക്കും

 

ഓരോ സീസണിലും എത്ര കോഴിക്കുഞ്ഞുങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന കണക്ക് ഇതരസംസ്ഥാനങ്ങളിലെ കോഴിക്കച്ചവടക്കാരുടെ കൈവശം ഉണ്ട്. അതനുസരിച്ചാണ് വിപണിയിൽ ഇടപെടൽ നടത്തുക. കേരളത്തിൽ വൻതോതിൽ ഉൽപാദനം ഉണ്ടെങ്കിൽ അതിനെ നേരിടുന്നതിന് പല വഴികൾ അവരുടെ കൈവശമുണ്ട്. കേരളത്തിൽ ഭേദപ്പെട്ട രീതിയിൽ ഉൽപാദനവും വിലയും ഉണ്ടെങ്കിൽ തങ്ങൾക്കു തിരിച്ചടിയാകുമെന്നതിനാൽ തമിഴ്നാട്ടിലെ വില വല്ലാതെ കുറയ്ക്കും. 

ഇതോടെ തമിഴ്നാട്ടിൽ നിന്നു വൻ തോതിൽ കോഴിയിറച്ചി കേരളത്തിലേക്ക് ഒഴുകും. ഇതോടെ ഇവിടുത്തെ വില കുറയ്ക്കാൻ കേരളത്തിലെ കച്ചവടക്കാർ നിർബന്ധിതരാകും. രണ്ട് സീസണിൽ ഇങ്ങനെ വില കുറച്ചാൽ കേരളത്തിലുള്ളവർ ഫാം നടത്തിപ്പ് അവസാനിപ്പിക്കും. അപ്പോൾ തമിഴ്നാട്ടിലുള്ളവർ ചിക്കന്റെ വില വർധിപ്പിക്കും. കേരള വിപണിയെ തളർത്താൻവേണ്ടി വില കുറച്ചതിൽ ഉണ്ടായ നഷ്ടം ആ വർധിപ്പിക്കലിൽ അവർക്കു ലഭിക്കും,

കേരളത്തിൽ വൻതോതിൽ ഉൽപാദനം ഉണ്ടാകുന്ന സീസണിൽ ഇനിയും കുഞ്ഞുങ്ങളെ അയച്ചാൽ വില കുറയുമെന്ന പ്രശ്നം ഒഴിവാക്കാനും ചില തന്ത്രങ്ങൾ ഉണ്ട്. ലക്ഷണക്കിന് മുട്ടകൾ അവർ നശിപ്പിക്കുകയാണ് ചെയ്യുക. കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനം കുറയുന്നതോടെ കേരളത്തിലേക്കുള്ള കയറ്റുമതി കുറയും. കുഞ്ഞുങ്ങളെ കിട്ടാതാകുമ്പോൾ കേരളത്തിൽ വീണ്ടും ക്ഷാമമാകും. അതോടെ കുഞ്ഞിനെ എത്ര വിലയ്ക്കു വാങ്ങാനും തയാറാകുമെന്നതാണ് ഇതിലെ കച്ചവട തന്ത്രം.

ഓരോ സീസണിലും കോഴിയിറച്ചിക്കെതിരെ ഉണ്ടാകുന്ന കുപ്രചാരണവും കോഴിക്കച്ചവടക്കാരെ ബാധിക്കുന്നുണ്ട്. വർഷം മൂന്നോ നാലോ തവണയെങ്കിലും ഇത്തരത്തിൽ കുപ്രചാരണമുണ്ടാകുന്നു. ഏതെങ്കിലും രാജ്യത്ത് പക്ഷിപ്പനി ബാധിച്ചാലും അത് ഇവിടുത്തെ വിപണിയെ ബാധിക്കും. കോഴിയിൽ ഹോർമോണുകളും മനുഷ്യശരീരത്തിനു ദോഷകരമായ മറ്റു വസ്തുക്കളും കുത്തിവയ്ക്കുന്നുണ്ടെന്നാണു പ്രധാന പ്രചാരണം. 

കോഴിക്ക് നിർബന്ധമായും വേണ്ട മരുന്നുകൾ നൽകുന്നത് ചിത്രമെടുത്ത് ഹോർമോൺ നൽകുകയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും പ്രചാരണം പതിവാണ്. എന്നാൽ, മതിയായ തീറ്റ കൊടുക്കാൻ പോലും കഷ്ടപ്പെടുന്ന തങ്ങൾ എങ്ങനെയാണ് വിലയേറെയുള്ള ഹോർമോണുകൾ കോഴികൾക്കു നൽകുകയെന്ന് കർഷകർ ചോദിക്കുന്നു.

 

∙ ഒട്ടും സഹായമില്ലാതെ കേരള സാഹചര്യം

 

കോഴിയെ വളർത്തി ഉപജീവനം കഴിക്കുന്നയാളെ കോഴിക്കർഷകൻ എന്നാണു വിളിക്കുക. പക്ഷേ, കോഴിവളർത്തൽ സർക്കാരിന്റെ കണക്കിൽ കൃഷിയല്ല, വ്യവസായമാണ്. ആ നിലയിലാണ് വൈദ്യുതി നിരക്കും നികുതിയുമെല്ലാം കണക്കാക്കുന്നത്. ഏതു വിശേഷങ്ങൾക്കും ‘ചിക്കൻ’ നിർബന്ധമാണെങ്കിലും അത് ഉൽപാദിപ്പിക്കുന്നവരുടെ കഷ്ടപ്പാടുകൾ ആരും തിരിച്ചറിയുന്നില്ല. പരിപാലന ചെലവിലുണ്ടായ വർധനയാണ് കോഴി വളർത്തലിൽ നിന്നു കർഷകരെ പിന്തിരിപ്പിക്കുന്നത്. മുൻപ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 900 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 1800 രൂപ കടന്നു. ഫാമിൽ ഇടാൻ ഉപയോഗിക്കുന്ന ചകിരിച്ചോറിന്റെ വില 80 രൂപയിൽ നിന്ന് 200 രൂപയിലേക്കാണു കുതിച്ചത്. 

കുഞ്ഞിന്റെ വില ശരാശരി 30 രൂപയാണ്. ഒരു കോഴി 2 കിലോ തൂക്കം വയ്ക്കണമെങ്കിൽ മൂന്നരക്കിലോ തീറ്റ നൽകണം. ഒരു കോഴിക്ക് തീറ്റയ്ക്കു മാത്രം ചെലവ് 200 രൂപയിലറെ വരും. കാലാവസ്ഥ പ്രശ്നം മൂലം പല മാസങ്ങളിലും ആവശ്യത്തിന് തൂക്കം വയ്ക്കില്ല. കൊണ്ടുവരുന്നതിൽ അഞ്ചു ശതമാനം വരെ പല കാരണങ്ങളാൽ ചത്തുപോകുന്നു. രോഗപ്രതിരോധ മരുന്ന് ഉൾപ്പെടെയുള്ളവയ്ക്കും വില കൂടുതലാണ്.  

 

English Summary: Reasons Behind the Hike in Price of Broiler Chickens in Kerala