ലോക്ഡ്രിച്ച് അന്നേ പറഞ്ഞു: ‘ഇത് അപകടം’; ടൈറ്റനിൽ ടൺ കണക്കിന് മർദ്ദം, ചിന്തിക്കും മുൻപേ ചിതറിത്തെറിച്ച് 5 പേർ
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല.ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
∙ ‘എന്തു സുരക്ഷ? അങ്ങനെയെങ്കിൽ കാറിൽപോലും കയറരുത്’
സമുദ്രനിരപ്പിൽ നിന്ന് 3.7 – 3.8 കിലോ മീറ്റർ (12,000-13,000 അടി) താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിനിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. 1912 ഏപ്രിൽ 15ന് തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായാണ് ഓഷൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ എന്ന സമുദ്രപേടകത്തിൽ അഞ്ചംഗ സംഘം യാത്രതിരിച്ചത്.
കടലിന്റെ അടിത്തട്ടിലേക്ക് 4 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള പേടകം എന്നാണ് ടൈറ്റൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2021ലും 2022ലും ഈ പേടകത്തിൽ ടൈറ്റാനിക് പര്യവേഷണങ്ങൾ നടത്തിയിട്ടുള്ളതായും അവകാശവാദങ്ങളുണ്ട്. ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷും പര്യവേഷണസംഘത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ കൂടെയുണ്ടായിരുന്ന മറ്റ് യാത്രികർക്ക് പേടകത്തിന്റെ സുരക്ഷാ കാര്യത്തിൽ സംശയമൊന്നും തോന്നിയിരിക്കില്ല.
ദുബായ് കേന്ദ്രമായി ആക്ഷൻ ഏവിയേഷൻ എന്ന വിമാന കമ്പനി നടത്തുന്ന ബ്രിട്ടീഷ് വ്യവസായിയും കോടീശ്വരനും സാഹസികതയുടെ പേരിൽ മൂന്ന് ഗിന്നസ് റിക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ (19), പേടകത്തിന്റെ പൈലറ്റും സമുദ്രപര്യവേഷകനും ടൈറ്റാനിക്ക് പര്യവേഷണത്തിലെ ഏറ്റവും ആധികാരികമെന്ന് കരുതപ്പെടുന്ന ആളുമായ ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ എന്നിവരായിരുന്നു റഷിനു പുറമെ പേടകത്തിലുണ്ടായിരുന്നത്.
എന്നാൽ ഇപ്പോഴത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് മുന്നോട്ടുവച്ചിരുന്ന അവകാശവാദങ്ങൾതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പേടകത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ മുൻപ് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനായി മുൻപ് നടത്തിയ യാത്രകളിൽ ടൈറ്റന് ആ പഴയ കപ്പൽ കിടക്കുന്നതിന്റെ അരികിൽ പോലും എത്താൻ കഴിഞ്ഞിരുന്നില്ല എന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, ഇതെല്ലാം അവഗണിച്ചും അടുത്ത യാത്ര പോവുകയായിരുന്നു റഷും സംഘവും. ‘ഒരു പരിധി കഴിഞ്ഞാൽ സുരക്ഷ എന്നു പറയുന്നതു പോലും വലിയകാര്യമില്ലാത്ത ഒന്നാണ്. സുരക്ഷിതരായിരിക്കണമെങ്കിൽ നിങ്ങൾ മുറിയിൽ നിന്ന് പുറത്തു പോകരുത്, കാറിൽ പോലും കയറരുത്. ഒന്നും ചെയ്യരുത്. എന്നാൽ ഒരുഘട്ടം കഴിഞ്ഞാൽ നിങ്ങൾ കുറച്ച് റിസ്ക് എടുക്കാൻ തയാറാകും. അതാണ് കാര്യം. അതുകൊണ്ട് നിലവിലുള്ള നിയമങ്ങളെയൊക്ക ലംഘിച്ചുകൊണ്ട് സുരക്ഷിതമായി അക്കാര്യങ്ങൾ ചെയ്യാൻ എനിക്ക് പറ്റും’, ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തവരോട് റഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.
∙ ടൈറ്റന്റെ മേൽ ടൺ കണക്കിന് മർദ്ദം, എങ്ങനെ അതിജീവിക്കാൻ?
‘അതിന്റെ ഹള്ളിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. 3.2 കിലോ മീറ്റർ (3200 മീറ്റർ) ആഴത്തിൽ എത്തിയപ്പോഴേക്കും പേടകം പൊട്ടിത്തെറിച്ചിരിക്കുമോ എന്നാണ് ഞങ്ങളുടെ പേടി’– അപകടത്തിനു തൊട്ടുപിന്നാലെ മൈക്കൽ ഹാരിസ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ആഴംകൂടുന്നതിന് അനുസരിച്ച് സമുദ്രപേടകത്തിൽ മുകളിൽ അനുഭവപ്പെടുന്ന മർദ്ദം വലിയരീതിയിൽ കൂടും.
സമുദ്രോപരിതലത്തിലുള്ള മർദ്ദത്തിന്റെ ഒട്ടേറെ മടങ്ങ് ഉയർന്നതായിരിക്കും 3.2 കിലോ മീറ്റർ ആഴത്തിലെ മർദ്ദം. സമുദ്രപേടകത്തിന്റെ ഹള്ളിലെ ഓരോ ചതുരശ്ര ഇഞ്ചിലും 2.7 ടൺ ഭാരമായിരിക്കും ഈ സമയത്ത് ഏൽക്കേണ്ടിവരികയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അതായത്, കാണാതാകുമ്പോൾ ടൈറ്റനിൽ ശേഷിച്ചിരുന്നത് 48 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനാണെങ്കിലും ആ സാധ്യതകളിലേക്ക് കടക്കുന്നതിനു മുൻപുതന്നെ പൊട്ടിത്തെറി ഉണ്ടായിക്കാണുമെന്നാണ് വിദഗ്ധരുടെ അനുമാനം.
22 അടിയുള്ള സമുദ്രപേടകത്തിന്റെ കാർബൺ ഫൈബർ–ടൈറ്റാനിയം ഹള്ളിൽ എവിടെയെങ്കിലും ചെറിയ വിള്ളല്‍ ഉണ്ടായാൽ പോലും ആ നിമിഷം പൊട്ടിത്തെറിക്കും. അത്രത്തോളം സമ്മർദ്ദമാണ് മുഴുവൻ സമയവും സമുദ്രപേടകത്തിനു മേൽ ഉണ്ടായിരുന്നത്. കൂടുതൽ താഴ്ചയിലേക്ക് പോകുംതോറും പേടകത്തിനുമേൽ അനുഭവപ്പെടുന്ന മര്‍ദ്ദവും വർധിക്കും.
സാധാരണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് സമുദ്രാന്തർഭാഗത്തെ പര്യവേഷണങ്ങൾ സാധ്യമാകുന്നത്. ഇത്തവണ ടൈറ്റന്റെ യാത്ര കുറച്ചു നേരത്തെ ആയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ‘3800 മീറ്റർ താഴ്ചയിൽ ആയിരിക്കുക എന്നത് അത്യന്തം അപകടരമായ സാഹചര്യം തന്നെയാണ്. അപ്പോൾ ഏതു സമയത്തും ആവശ്യമായ മുൻകരുതലുകൾ ഉണ്ടായിരിക്കണം. ഒന്നും പാളിപ്പോകുന്നില്ല എന്നതുറപ്പിക്കാനുള്ള എല്ലാവിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും വേണ്ടതുണ്ട്’, മൈക്കൽ ഹാരിസ് പറയുന്നു.
∙ ‘പൊട്ടിത്തെറിച്ചത് അവർക്ക് ചിന്തിക്കാൻപോലും കഴിയുന്നതിനു മുൻപ്’
ഇത്രയധികം സമ്മർദ്ദം ഏറ്റതോടെ പേടകം ഉൾവലിഞ്ഞ് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് പോലും യാത്രികർ മനസ്സിലാക്കാൻ സാധ്യതയില്ലെന്നും അതിനു മുൻപു തന്നെ പൊട്ടിത്തെറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് യുഎസ് നാവിക വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
മാതൃകപ്പലിൽ നിന്ന് രണ്ടു മണിക്കൂർ സഞ്ചരിച്ചാലാണ് സമുദ്രപേടകത്തിന് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടമുള്ളിടത്തേക്ക് എത്താൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറായപ്പോൾ ടൈറ്റന് മാതൃ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതാകട്ടെ, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതിനു സമീപത്തു നിന്നും. ഒരു നൂറ്റാണ്ട് മുൻപ് കടലിൽ തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയവർ അതേ കപ്പലിനടുത്തു തന്നെ അന്ത്യശ്വാസവും വലിച്ചു.
33 തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർഭാഗത്തേക്ക് യാത്ര ചെയ്തയാളാണ് ജയിംസ് കാമറൂൺ, 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക് സിനിമയുടെ സംവിധായകൻ. സമുദ്രാന്തർ യാത്രികരുടെ കൂട്ടായ്മകളിൽ അംഗമാണ് അദ്ദേഹം. ഈ മേഖലയിലെ വിവിധ ആളുകളുമായി സംസാരിച്ചതിൽ നിന്ന് ‘3800 മീറ്റർ ദൂരത്തേക്കുള്ള യാത്രയിൽ 3500 മീറ്റർ പിന്നിട്ടപ്പോഴേക്കും ടൈറ്റൻ പൊട്ടിത്തെറിച്ചിരിക്കാം’ എന്നാണ് മനസ്സിലാക്കുന്നതെന്നും കാമറൂൺ പറയുന്നു.
∙ ആ ശബ്ദം കേട്ടിരുന്നു, എന്നാൽ...
അതേ സമയം, ഏതു സമയത്താണ് പൊട്ടിത്തെറി ഉണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ ഭാഗങ്ങളിൽ വിന്യസിച്ചിരുന്ന സോണാർ ബോയ് (ശബ്ദവീചികൾ പിടിച്ചെടുക്കുന്ന ഉപകരണം) യാതൊരു വിധത്തിലുള്ള വലിയ ശബ്ദമോ പൊട്ടിത്തെറിയെ സൂചിപ്പിക്കുന്ന ശബ്ദമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നത്.
എന്നാൽ, ടൈറ്റന്റെ അവശിഷ്ടം കിടക്കുന്ന സ്ഥലവും മാതൃകപ്പലുമായി ബന്ധം നഷ്ടപ്പെട്ട സമയവും കണക്കാക്കിയാൽ ലക്ഷ്യസ്ഥാനത്തേക്ക് താഴ്ന്നു കൊണ്ടിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന അനുമാനത്തിലാണ് വിദഗ്ധർ. ഒരു പൊട്ടിത്തെറിയുടെ ശബ്ദം ഞായറാഴ്ച യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നു.
1950ൽ ശീതയുദ്ധകാലത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ സോവിയറ്റ് അന്തർവാഹിനികളുടെ സാന്നിധ്യം അറിയാനായി അമേരിക്കൻ നാവികസേന ഉപയോഗിച്ചിരുന്ന രഹസ്യ ശബ്ദനിരീക്ഷണ ഉപകരണമാണ് ടൈറ്റൻ പൊട്ടിത്തെറിച്ചു എന്ന് അനുമാനിക്കപ്പെടുന്ന സമയത്തെ ശബ്ദം പിടിച്ചെടുത്തത്. ഇത് ഉടൻതന്നെ യുഎസ് കോസ്റ്റ്ഗാർഡിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ടൈറ്റൻ എന്ന സമുദ്രപേടകം കാണാതായ വിവരവും മറ്റും മണിക്കൂറുകൾക്കു ശേഷമാണ് പുറത്തുവന്നത്.
∙ ലോക്ഡ്രിച്ച് അന്നു ചൂണ്ടിക്കാട്ടിയതു തന്നെയോ അപകടകാരണം?
സുരക്ഷ സംബന്ധിച്ച് ടൈറ്റന്റെ ഉടമകളായ ഓഷൻഗേറ്റിന് മുൻപും പലകോണുകളിൽനിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കപ്പെട്ടില്ല എന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ ദുരന്തം വ്യക്തമാക്കുന്നതെന്നാണ് ജയിംസ് കാമറൂണും പറയുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടൈറ്റന്റെ കാര്യത്തിൽ മുൻപുണ്ടായിട്ടുള്ള മുന്നറിയിപ്പുകൾ സംബന്ധിച്ച ചർച്ചകളും ഇപ്പോൾ സജീവമായിട്ടുണ്ട്.
ഓഷന്‍ഗേറ്റിന്റെ മറൈൻ ഓപ്പറേഷൻസിന്റെ മുൻ ഡയറക്ടർ ഡേവിഡ് ലോക്ഡ‍്രിച്ച് ചൂണ്ടിക്കാട്ടിയിരുന്ന കാര്യം തന്നെയാണ് അപകടത്തിലേക്ക് നയിച്ചതെന്നതാണ് പ്രാഥമിക ഘട്ടത്തിൽ പുറത്തുവരുന്ന കാര്യം. ഓഷൻഗേറ്റ് കമ്പനി അവകാശപ്പെടുന്നതു പോലെ 4 കിലോ മീറ്റർ സമുദ്രാന്തർഭാഗത്തെത്തിയാൽ അവിടെ അനുഭവപ്പെടുന്ന കടുത്ത മർദ്ദത്തെ അതിജീവിക്കാൻ ടൈറ്റന്റെ ഹള്ളിന് സാധിക്കുമോ എന്നായിരുന്നു ലോക്ഡ‍്രിച്ച് ഉയർത്തിയ സംശയം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കൂടുതൽ പരീക്ഷണ, നിരീക്ഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ടൈറ്റന്റെ ഒരു ഭാഗത്തു മാത്രമാണ് പുറത്തെ കാഴ്ചകൾ കാണാനുള്ള ഗ്ലാസ് ഉള്ളത്. 1300 മീറ്റർ താഴ്ചയിലെ മർദ്ദം താങ്ങാൻ മാത്രമേ ഈ ഗ്ലാസിന് സാധിക്കൂ എന്നും ലോക്ഡ്രിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ കമ്പനിയിൽ നിന്ന് പുറത്താക്കുക മാത്രമല്ല, ഓഷൻഗേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടു എന്നാരോപിച്ച് നിയമനടപടിയും സ്വീകരിച്ചു. തന്നെ കരാറുകൾ ലംഘിച്ച് പിരിച്ചുവിട്ടു എന്നാരോപിച്ച് കമ്പനിക്കെതിരെ ലോക്ഡ്രിച്ചും കോടതിയെ സമീപിച്ചു. പിന്നീട് ഇത് ഒത്തുതീർപ്പാവുകയായിരുന്നു.
∙ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു, സുരക്ഷയ്ക്ക് പുല്ലുവില?
ടൈറ്റൻ നിർമിച്ച വസ്തുക്കളെ സംബന്ധിച്ചും നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ടൈറ്റാനിയത്തേയും സ്റ്റീലിനെയും അപേക്ഷിച്ച് ഉറപ്പ് കൂടുതലും വില കുറവുമാണ് കാർബൺ ഫൈബറിന്. ടൈറ്റന്റെ ഹൾ (പുറംഭാഗം) കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ശേഷം ടൈറ്റാനിയം പൊതിയുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ സമുദ്രാന്തർ വാഹനങ്ങൾക്ക് ഇത് ഉപയുക്തമാണോ എന്ന് കാര്യമായ പരീക്ഷണങ്ങൾ നടന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലോക്ഡ്രിച്ച് കോടതിയെ സമീപിച്ച 2018ൽ തന്നെയാണ് മറൈൻ ടെക്നോളജി സൊസൈറ്റിയുടെ മാൻഡ് അണ്ടർവാട്ടർ വെഹിക്കിൾസ് കമ്മിറ്റി, ഓഷൻഗേറ്റ് സിഇഒ റഷിന് അയച്ച കത്തിൽ ടൈറ്റനെ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയതും. പുറത്തുനിന്നുള്ള ഒരു സമിതിയെക്കൊണ്ട് ടൈറ്റന്റെ സുരക്ഷ പരിശോധിപ്പിക്കണമെന്ന ആവശ്യം റഷ് അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.
ഈ മേഖലയിലെ 3 ഡസനോളം േപർ ഒപ്പിട്ട ആ കത്തിൽ, ഉപയോക്താക്കളെ സുരക്ഷയുടെ കാര്യത്തിൽ റഷ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, സമുദ്രപേടകങ്ങൾ (സബ്മെഴ്സിബിൾ) സംബന്ധിച്ച ആധികാരിക സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും റഷ് ലംഘിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ എല്ലാ വിധത്തിലുള്ള കണ്ടുപിടിത്തങ്ങളെയും തളർത്തിക്കളയാൻ മാത്രമേ ഉപകരിക്കൂ എന്ന് പറഞ്ഞ് റഷ് ആവശ്യങ്ങൾ നിരാകരിക്കുകയായിരുന്നു.
∙ ബ്ലാക് ബോക്സ് ഇല്ല, അവശിഷ്ടങ്ങൾ പറയും ദുരന്തകാരണം
സമുദ്രപേടകം പൊട്ടിത്തെറിച്ചിരിക്കാൻ തന്നെയാണ് സാധ്യത എന്നതിലേക്കാണ് കണ്ടെടുത്തിട്ടുള്ള അവശിഷ്ടങ്ങളും സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ടൈറ്റന്റെ വാൽഭാഗം, ലാൻഡ് ചെയ്യുന്ന സ്ഥലം എന്നിവയാണ് തുടക്കത്തിൽ കണ്ടെത്തിയിട്ടുള്ളത്. വിമാനത്തിലുള്ളതു പോലെ ‘ബ്ലാക് ബോക്സ്’ ഇല്ലാത്തതിനാൽ ടൈറ്റന്റെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നെന്ന് കണ്ടെത്തുക ശ്രമകരമാണ്.
ശേഷിച്ചിട്ടുള്ള അവശിഷ്ടങ്ങളുടെ പരിശോധനയിൽ കൂടി മാത്രമേ ഇത് സാധ്യമാകൂ. ലഭിക്കുന്ന ഓരോ അവശിഷ്ടവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ, എവിടെയെങ്കിലും നേർത്ത പൊട്ടലോ കീറലോ ഉണ്ടായോ എന്നത് അറിയാൻ കഴിയൂ.
പേടകം നിർമിച്ചിരിക്കുന്ന വസ്തുവകകൾ തമ്മിലുള്ള ചേർച്ച – കാർബൺ ഫൈബർ, ടൈറ്റാനിയം– അടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വരും. അതോടൊപ്പം, പേടകത്തിന്റെ രൂപഘടനയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മതിയായ പരിശോധനകളോ പരീക്ഷണങ്ങളോ ഇല്ലാതെയാണ് ഇത്തരമൊരു ദൗത്യം നടത്തിയതെന്ന ആരോപണം ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇവയെല്ലാം.
English Summary: What might have happened to Titan submersible, that submerged in Atlantic Ocean with 5 men on board?