ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.

ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.

അറ്റ്ലാന്റിക് സമുദ്രാന്തർഭാഗത്ത് അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ കാനഡ, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അത്യാധുനിക റോബട്ട് ഉൾപ്പെടെയുള്ള സർവസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ കാര്യമായ രക്ഷാപ്രവർത്തനമൊന്നും നടന്നില്ലെന്നു മാത്രമല്ല, അപകടത്തിൽപ്പെട്ട ബോട്ടിനെ രക്ഷപ്പെടുത്തുന്നതിൽ ഗ്രീസിന്റെ കോസ്റ്റ് ഗാർഡ് കുറ്റകരമായ അലംഭാവം പ്രദർശിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമുയരുന്നു.

ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ ബോട്ടപകടത്തിൽ മരണപ്പെട്ട പാക്കിസ്ഥാനിയായ അഭയാർഥിയുടെ ബന്ധുക്കൾ വിലപിക്കുന്നു (Photo by Sajjad QAYYUM / AFP)
ADVERTISEMENT

അഞ്ഞൂറോളം മനുഷ്യർ, അവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും, കടലിന്റെ അഗാധതയിലേക്കു പോയി മറഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ലോക രാഷ്ട്രങ്ങൾ അഭയാർഥി വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനോ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനോ മെഡിറ്ററേനിയൻ കടലിൽ രക്ഷപ്പെടാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനോ വേണ്ട യാതൊരു പ്രവർത്തനവും നടത്തിയില്ല എന്നതു ലോകമനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണ്. 

∙ അഭയാർഥി ദുരന്തങ്ങളിൽ ഏറ്റവും വലുത്, എന്നിട്ടും...

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഈജിപ്ത്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 750 അഭയാർഥികളുമായി ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ തീരത്തുനിന്ന് ജൂൺ 14ന് ഇറ്റലിയിലേക്കു യാത്രതിരിച്ച ബോട്ട് ഗ്രീസിനു സമീപം വച്ചാണു മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. എത്രപേർ രക്ഷപ്പെട്ടുവെന്നോ എത്ര പേർ മുങ്ങിമരിച്ചുവെന്നോ കൃത്യമായ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. ശരിയായ രക്ഷാപ്രവർത്തനം പോലും നടന്നിട്ടില്ലായെന്നതിനാൽ എങ്ങനെയാണു വിവരങ്ങൾ കൃത്യമായി അറിയാനാകുക? നൂറിനടുത്തു മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും നൂറ്റൻപതോളംപേരെ രക്ഷപ്പെടുത്തിയെന്നും ഗ്രീസ് അധികൃതർ പറയുന്നു.

ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ അപടകത്തിൽപ്പെട്ട, അഭയാർഥികളുമായെത്തിയ ബോട്ട് (Photo by HELLENIC COASTGUARD / AFP)

അഞ്ഞൂറു പേരെങ്കിലും മരിച്ചു കാണുമെന്നും അതിൽ നാനൂറോളം പേരും പാക്കിസ്ഥാൻകാരാണെന്നുമാണു രാജ്യാന്തര അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സ്വതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അനധികൃതമായി യൂറോപ്പിലേക്കു കുടിയേറാനുള്ള ശ്രമമായിരുന്നതിനാൽ ബോട്ടിലുണ്ടായിരുന്നവരുടെ കൃത്യമായ എണ്ണമോ വിവരങ്ങളോ ലഭ്യമല്ല. ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കുകളേക്കാൾ യഥാർഥ സംഖ്യ വളരെയധികമാകാനും മതി. സമീപകാലത്തു മെഡിറ്ററേനിയൻ കടലിലുണ്ടായിട്ടുള്ള അഭയാർഥി ദുരന്തങ്ങളിൽ ഏറ്റവും വലുതാണിതെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷണർ യിവ ജൊഹാൻസൺ ചൂണ്ടിക്കാട്ടുന്നു.

തുർക്കി ആണു നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് അഭയം നൽകിയിട്ടുള്ള രാജ്യം– 36 ലക്ഷം പേർ. 21 ലക്ഷം പേർക്ക് അഭയം നൽകിയ ജർമനിയാണ് തൊട്ടടുത്ത സ്ഥാനത്ത്.

ADVERTISEMENT

ഇതിനിടെ, അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുന്നതിനു പകരം അപായപ്പെടുത്താനാണു ഗ്രീസ് കോസ്റ്റ്ഗാർഡ് ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണവുമുയർന്നതിനെത്തുടർന്ന് അഭയാർഥികളോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ബോട്ട് ദുരന്തത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടു ഏതൻസിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. 

ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ അപടകത്തിൽപ്പെട്ട ബോട്ടിൽ നിന്നും രക്ഷപ്പെടുത്തിയ അഭയാർഥിയെ ആശുപത്രിയിലേക്ക് മാറ്റുന്നു (Photo by STRINGER / Eurokinissi / AFP)

പാക്കിസ്ഥാൻ വിട്ടോടിയവർ

ആഫ്രിക്കൻ രാജ്യങ്ങളായ ലിബിയയും തുനീസിയയുമാണു മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്കു നടക്കുന്ന അഭയാർഥിക്കടത്തിന്റെ ഹോട്സ്പോ‌ട്ടുകൾ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, പലസ്തീൻ, വിവിധ ആഫ്രിക്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം സാമ്പത്തിക അരക്ഷിതാവസ്ഥയും ആഭ്യന്തരയുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം യൂറോപ്പിലേക്കു കടക്കാനായി റോഡ് മാർഗവും വിമാനമാർഗവുമെല്ലാം ആയിരക്കണക്കിന് അഭയാർഥികൾ ലിബിയ, തുനീസിയ തീരങ്ങളിലെത്തുകയാണ്.

വലിയ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതകൾ നേരിടുന്ന പാക്കിസ്ഥാനിൽനിന്നു സമീപകാലത്തു വലിയതോതിലാണ് അഭയാർഥിപ്രവാഹം. താലിബാൻ അടിച്ചമർത്തലിലമർന്ന അഫ്ഗാനിസ്ഥാനിൽനിന്നുള്ള ലക്ഷക്കണക്കിന് അഭയാർഥികൾ പാക്കിസ്ഥാനിലേക്കു രക്ഷതേടി വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പാക്കിസ്ഥാൻകാർ സാമ്പത്തിക, സുരക്ഷാ ഭീതിയെത്തുടർന്നു സ്വന്തം രാജ്യത്തുനിന്നു പലായനം ചെയ്യുന്നത്. 

ഭക്ഷ്യ ക്ഷാമം രൂക്ഷമായ പാക്കിസ്ഥാനിൽ ഗോതമ്പ് വിതരണം ചെയ്തപ്പോൾ തടിച്ചുകൂടിയ ജനം File Photo by Farooq NAEEM / AFP
ADVERTISEMENT

ഗ്രീസ് ബോട്ട് ദുരന്തത്തിൽ മരിച്ച പാക്കിസ്ഥാൻകാരിലേറെയും പാക്ക് അധിനിവേശ കശ്മീരിൽ നിന്നുള്ളവരാണെന്നാണു റിപ്പോർട്ടുകൾ. പാക്ക് സർക്കാരിന്റെ തുടർച്ചയായ അവഗണനയും തെറ്റായ സാമ്പത്തിക നയങ്ങളും മൂലം സമ്പദ്വ്യ‌വസ്ഥ തകർന്ന പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങൾ കലാപത്തിലേക്കും വലിയ പ്രതിഷേധ സമരങ്ങളിലേക്കും നീങ്ങിയതായി മുൻപു റിപ്പോർട്ടുകളുണ്ടായിരുന്നു. 23 കോടി ജനങ്ങളുള്ള പാക്കിസ്ഥാനിൽ വിലക്കയറ്റം 38 ശതമാനമാണ്. അവശ്യവസ്തുക്കൾ കിട്ടാനില്ലാത്ത അവസ്ഥയും കിട്ടാനുള്ളവയ്ക്ക് ഭീമമായ വില നൽകേണ്ടി വരുന്നതും സാധാരണജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. പാക്കിസ്ഥാൻ രൂപയുടെ വിലയാകട്ടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും പതിച്ചിരിക്കുന്നു. ഇതെല്ലാമാണ് ഏതുവിധേനയും പാക്കിസ്ഥാനിൽ നിന്നു രക്ഷപ്പെടുക എന്ന തലത്തിലേക്ക് അവിടുത്തെ ജനങ്ങളെ എത്തിച്ചിരിക്കുന്നത്. 

അഭയാർഥികളുടെ വൻ പ്രവാഹം

അഭയാർഥികളുടെ പക്കൽനിന്നു വൻതുക വാങ്ങിയ ശേഷം ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാത്ത മീൻപിടിത്ത ബോട്ടുകളിലാണ് ആയിരക്കണക്കിനു പേരെ കുത്തിനിറച്ച് മനുഷ്യക്കടത്ത് ഏജന്റുമാർ ഇറ്റാലിയൻ തീരത്തേക്ക് അയയ്ക്കുന്നത്. പാക്കിസ്ഥാൻ മുതൽ യൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്ന അനധികൃത ഏജന്റുമാരുടെ വലിയ ശൃംഖല തന്നെ മനുഷ്യദുരിതം വിറ്റുകാശാക്കാനായി രംഗത്തുണ്ട്. 10 ലക്ഷം രൂപ വരെയാണ് ഓരോ അഭയാർഥിയിൽനിന്നും മനുഷ്യക്കടത്തുകാർ ഈടാക്കുന്നത്. 

അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടന സമിതിയുടെ (യുഎൻഎച്ച്സിആർ) കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ മേയ് വരെ മാത്രം മെഡിറ്ററേനിയൻ കടൽ വഴിയുള്ള സഞ്ചാരപാതയിലൂടെ 64,968 പേരാണ് യൂറോപ്പിലെത്തിച്ചേർന്നത്. 2022ൽ ആകെ 34,562 പേരാണ് ഇതേ കാലയളവിൽ ഈ പാതയിലൂടെ അഭയാർഥികളായെത്തിയത് എന്നറിയുമ്പോഴാണ് ഈ വർഷത്തെ വൻ വർധന മനസ്സിലാകുന്നത്. 2022ൽ ആകെ 105,000 പേർ ഈ പാത വഴി യൂറോപ്പിലേക്കെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 12 ശതമാനം കൂടുതലാണ് ഈ സംഖ്യ.

Photo Credit : Lumiereist / Shutterstock.com

തുനീസിയ, ലിബിയ എന്നിവടങ്ങളിൽനിന്ന് മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലെത്തുന്ന അഭയാർഥികളിൽ ഈജിപ്‌ത്, ബംഗ്ലദേശ്, പാക്കിസ്ഥാൻ പൗരൻമാരാണു കൂടുതൽ. തുനീസിയയിൽനിന്ന് മീൻപിടിത്തത്തിനു പോകുന്നവരുടെ വലയിൽ ഇപ്പോൾ അഭയാർഥികളുടെ മൃതദേഹങ്ങൾ കുടുങ്ങാത്ത ദിവസമില്ലെന്നാണു റിപ്പോർട്ടുകൾ. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 27,000 വരും. 2014 മുതൽ ഇതുവരെയുള്ള കണക്കാണിത്.

∙ അഭയാർഥികളെ ചതിക്കുന്നവരും തടയുന്നവരും

വിവിധ കാരണങ്ങളാൽ വീടും നാടുമുപേക്ഷിച്ചു സ്വന്തം രാജ്യത്തിനുള്ളിലും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തവർ 2022 ഡിസംബർ 31 വരെയുള്ള യുഎൻ കണക്കനുസരിച്ച് ലോകമാകെ 10.84 കോടി പേരാണ്. ഇതിൽ 4.3 കോടി കുട്ടികളുമുൾപ്പെടുന്നുവെന്നത് അഭയാർഥിപ്രവാഹത്തിന്റെ ദൈന്യത വ്യക്തമാക്കുന്നു. യുദ്ധം, ആഭ്യന്തര കലാപം, സാമ്പത്തികത്തകർച്ച, പ്രകൃതി ദുരന്തം തുടങ്ങിയ വിവിധ കാരണങ്ങളാൽ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിയെത്തിയവർ മാത്രം 4 കോടിയിലേറെ വരും. ഈ അഭയാർഥികളിൽ 52 ശതമാനം പേരും മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 

അഭയാർഥികളോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ബോട്ട് ദുരന്തത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഏതൻസിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം (Photo by Louisa GOULIAMAKI / AFP)

സിറിയ, യുക്രെയ്‌ൻ, അഫ്ഗാനിസ്ഥാൻ. ഇതിൽ യുക്രെയ്‌ൻ ആണു പുതിയ അംഗം. റഷ്യൻ അധിനിവേശത്തെത്തുടർന്നാണു ലക്ഷക്കണക്കിനു യുക്രെയ്‌ൻ പൗരൻമാർ സുരക്ഷിത ജീവിതം തേടി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്തത്. തുർക്കി ആണു നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് അഭയം നൽകിയിട്ടുള്ള രാജ്യം– 36 ലക്ഷം പേർ. ഇതിൽ ബഹുഭൂരിപക്ഷവും അയൽരാജ്യമായ സിറിയയിൽ നിന്നുള്ളവരാണ്. 21 ലക്ഷം പേർക്ക് അഭയം നൽകിയ ജർമനിയാണ് തൊട്ടടുത്ത സ്ഥാനത്ത്.

എന്നാൽ, സമീപകാലത്ത് ആഭ്യന്തരമായ ജനാഭിപ്രായം എതിരാകുന്നുവെന്ന കാരണത്താൽ പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ അഭയാർഥി നയം പുനഃപരിശോധിച്ചു വരികയാണ്. കൂടുതൽ ശക്തമായ അതിർത്തി കാവലും ഇമിഗ്രേഷൻ ചെക്കിങ്ങുകളും ഏർപ്പെടുത്തി തങ്ങളുടെ രാജ്യങ്ങളിലേക്കു കടക്കുന്ന അഭയാർഥികളുടെ എണ്ണം കുറച്ചു കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. അതിനാലാണു അപകടകരമായ കടൽ യാത്രയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും എങ്ങനെയും യൂറോപ്പിലേക്കെത്താൻ അഭയാർഥികൾ ശ്രമിക്കുന്നത്. അതു ചൂഷണം ചെയ്യാനായി കണ്ണിൽ ചോരയില്ലാത്ത ഏജന്റുമാരുടെ ഗൂഢസംഘങ്ങൾ ഇവർക്കു ചുറ്റും വട്ടമിട്ടു പറക്കുകയും ചെയ്യുന്നു. 

അപ്രത്യക്ഷമായ സമുദ്രപേടകം ടൈറ്റനിലെ യാത്രാസംഘത്തിലുണ്ടായിരുന്ന ഷഹ്സാദ ദാവൂദും മകനും (Photo by Handout / DAWOOD HERCULES CORPORATION / AFP)

രണ്ടു കോടി രൂപ വീതം മുടക്കി ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനായി ടൈറ്റൻ സമുദ്രപേടകത്തിൽ കയറി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയി ജീവൻ നഷ്ടമായ പാക്കിസ്ഥാൻ സ്വദേശികളായ ശതകോടീശ്വരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരുടെ ജീവിതത്തിന്റെ മറുപുറത്തു നിൽക്കുന്നവരാണ് ഏതാനും ലക്ഷം രൂപ, അതവരുടെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും കൂട്ടിവച്ചുണ്ടാക്കിയതാകും, മുടക്കി സുരക്ഷിതമായി ഒരു ഭാവി തേടി യൂറോപ്പിലേക്ക് അപകടകരമായ കടൽ യാത്ര തിരഞ്ഞെടുത്തു ജീവിതത്തിൽ നിന്നു മാഞ്ഞു പോയ ആ 400 പാക്കിസ്ഥാനികൾ. അതു ലോകം തിരിച്ചറിയുന്നുവോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. 

English Summary : Hundreds of Migrants are Dead in a Mediterranean Migrant Shipwreck, Who Kills These Peoples?